{"vars":{"id": "89527:4990"}}

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 21

 

രചന: തസ്‌നി

"ന്യൂട്ടൻ.... " അറിയാതെ ചുണ്ടുകൾ ആ പേരുച്ചരിച്ചു.... അപ്പൊ ന്യൂട്ടൻ ആയിരുന്നോ ആ അൺനൗൺ കോളിന്റെയും ആ അനോണിമസ് ഡെഡിക്കേറ്റിന്റെയും  വിശ്വസിക്കാൻ ആകാതെ ആ മുഖത്തു തന്നെ നോക്കി നിന്നു... മഴയുടെ ശക്തി കൂടിയപ്പോൾ ഓരോ കുട്ടികളായി പിരിഞ്ഞു പോവാൻ തുടങ്ങി..... പാട്ട് നിർത്തി തലയുയർത്തി നോക്കിയപ്പോളാണ് ന്യൂട്ടൻ എന്നെ കണ്ടത് .....ഒരു നിമിഷം ആ കണ്ണുകളിൽ ഉടക്കിയെങ്കിലും പെട്ടെന്ന് തന്നെ പിൻവലിച്ചു.... സന്തോഷം കൊണ്ടോ എന്താണെന്നറിയില്ല ഒഴുകി വന്ന കണ്ണുനീർ ചാലുകൾ  മഴയോടൊപ്പം ഇഴുകി ചേർന്നു.... ഒരു പുഞ്ചിരിയാൽ എനിക്കരികിലേക്ക് ന്യൂട്ടൻ നടന്നടുക്കുമ്പോഴും ഒരടി പോലും പിറകോട്ടു മാറാൻ കഴിയാതെ മരവിച്ചു നിന്നു    ..... തിമിർത്തു പെയ്യുന്ന മഴയിൽ ഒരു നിശ്വാസത്തിനകലെയായി എത്ര നിമിഷങ്ങൾ കണ്ണിമ വെട്ടാതെ നോക്കി നിന്നെന്നറിയില്ല..... നനഞ്ഞൊട്ടിയ ശരീരത്തിലൂടെ  ഒരിളം കുളിർക്കാറ്റ് അരിച്ചിറങ്ങിയപ്പോൾ ഒരിത്തിരി ചൂടിനായി അവനെ ഇറുകെ പുൽകാൻ ഉള്ളം തുടിച്ചെങ്കിലും നൊടിയിടയിൽ കണ്മുന്നിൽ തെളിഞ്ഞ പഴയ ഓർമ്മകൾ അവയെ വേരോടെ പിഴുതെറിഞ്ഞു... മൗനമായിരുന്നു അവിടെ വാചാലമായത്.... പറയുവാൻ ഒരായിരം പരിഭവങ്ങൾ ഉണ്ടായിരുന്നു  എനിക്കും, എന്നിലൂടെ പെയ്തിറങ്ങുന്ന ഒരോ മഴത്തുള്ളികൾക്കും.... എന്റെ നെറ്റിത്തടങ്ങളിലൂടെ ഒലിച്ചിറങ്ങി നാസിക  തുമ്പിലെത്തി  അടരുവാൻ വെമ്പി നിൽക്കുന്ന മഴനീർ കണങ്ങളെ ചെറുവിരലാൽ അവൻ തട്ടി തെറിച്ചപ്പോഴാണ് ഇത്രനേരം മഴയിൽ കുതിർന്നത് ഓർമ്മ വന്നത്.... ആടിത്തിമർത്ത മഴ ഒരു ഇടവേളയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.... ഒരു പിടച്ചിലൂടെ കണ്ണുകൾ പിൻവലിച്ചു, തിരിഞ്ഞു നടന്നു... നനഞ്ഞൊട്ടിയ ശരീരം കാൺകെ എങ്ങെനെ ഈ കോലത്തിൽ ക്ലാസ്സിലേക്ക് പോകുമെന്ന് ചിന്തിച്ചു കാലുകൾ നിശ്ചലമായി.... തോളിലൊരു സ്പര്ശനമേറ്റപ്പോൾ പെട്ടെന്ന് ഞെട്ടി  തിരിഞ്ഞു നോക്കി.... കഴുത്തിലൂടെ അവന്റെ ഷർട്ടിന്റെ മുൻഭാഗം കണ്ടപ്പോഴാണ് അവന്റെ മേലേക്ക് നോട്ടമെറിഞ്ഞത്.... ഉള്ളിലുള്ള ടിഷർട്ടിലാണ് ന്യൂട്ടൻ ഇപ്പൊ ഉള്ളത്... ഒരുവേള അവനെയും എനിക്കിട്ട് തന്ന ഷർട്ടിനെയും മാറി മാറി നോക്കി... "ഇങ്ങനെ നനഞ്ഞൊട്ടി പോകേണ്ടാ  ക്ലാസ്സിലേക്ക്.... റസ്റ്റ്‌ റൂമിൽ പോയി കുറച്ചു ഡ്രസ്സ്‌ ആറിയതിന് ശേഷം പോയാൽ മതി.... " തിരിച്ചെന്തു പറയണമെന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.... ഉള്ളിൽ അലയടിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് സ്വയം മറുപടി കണ്ടെത്താൻ കഴിയാതെ ഉഴറി.... "താങ്ക്സ്.... " ന്യൂട്ടന്റെ മുഖത്തു നോക്കാതെ അതും പറഞ്ഞു റസ്റ്റ്‌ റൂമിലേക്ക് നടന്നു... ഷർട്ട് ഊരി കുറെ സമയം അതും കയ്യിൽ പിടിച്ചു നിന്നു.... ഒരോ നിമിഷങ്ങളും നീ എന്നിലേക്ക് ആയത്തിൽ ഇറങ്ങുകയാണല്ലോ ഐനൂ....  ഇത്രമേൽ സ്നേഹിക്കപെടാൻ മാത്രം എന്നിലെന്ത് യോഗ്യതയാണുള്ളത്.... പെട്ടെന്ന് തോന്നിയ ഉൾപ്രേരണയിൽ അതെടുത്തു  മുഖത്തോടടുപ്പിച്ചു... പേരറിയാത്ത ആ പെർഫ്യൂമിന്റെയും അതിൽ കൂടി കലർന്ന  അവന്റെ വിയർപ്പിന്റെയും ഗന്ധം ആസ്വദിച്ചു... ഡ്രസ്സ്‌ ഒരുവിധം ആറിയപ്പോൾ ഷർട്ടും കയ്യിൽ മുറുകെ പിടിച്ചു ക്ലാസ്സിലേക്ക് നടന്നു... മഴയുടെ കലപില ശബ്ദത്തിൽ ക്ലാസ്സിലിരുന്ന അവരൊന്നും പുറത്ത് നടന്നതൊന്നുമറിഞ്ഞില്ല... എന്റെ കോലവും കയ്യിലുള്ള ഷർട്ടും കണ്ടു, ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ  എന്റെ മുന്നിലിട്ടപ്പോൾ വള്ളി പുള്ളി തെറ്റാതെ അവരോട് നടന്നതൊക്കെ പറഞ്ഞു... എല്ലാരും കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ കണ്ണും തള്ളി ഇരിപ്പാണ്... അതിനിടയിൽ ആണ് ഷാനു ആ നഗ്ന സത്യം വെളിപ്പെടുത്തിയത്. .. ഐനുവിന്റെ ബന്ധുവാണ് അവളെന്ന്    ....കറന്റ്‌ അടിച്ചു ചത്ത കാക്കയെ വീണ്ടും ഷോക്ക് അടിപ്പിച്ചത് പോലെയായിരുന്നു എന്റെ അവസ്ഥ... ഇത്രനാളും ആ കാര്യം മറച്ചുവെച്ചതിൽ അവളോട് പിണങ്ങിയെങ്കിലും ഐനു പറഞ്ഞിട്ടാണ് ഇത്രയും നാൾ മറച്ചു വെച്ചതെന്ന് പറഞ്ഞപ്പോൾ ആ പിണക്കം മാറി...   ദിവസങ്ങൾ കടന്നു പോയി.... കോളേജ് ഡേയുടെ തിരക്കിലേക്ക് എല്ലാരും ഊളിയിട്ടത്  കൊണ്ടും ഒരുവിധം പോർഷൻസ് ഒക്കെ കംപ്ലീറ്റ് ആയത് കൊണ്ടും മിക്ക പിരിയഡും ഫ്രീ ആയിരുന്നു.... ഉള്ള ടൈമിലോക്കെ ബുക്കിൽ തല പൂയ്ത്തിയും ചങ്ങായീസിന്റെ  കൂടെ തള്ളി മറിച്ചും നടന്നു... ന്യൂട്ടന്റെ സ്നേഹം പ്രകടനവും പരസ്യ ഡെഡിക്കേഷനും തുടർന്ന് കൊണ്ടിരുന്നു.... അന്ന് ഇട്ടുതന്ന  ഷർട്ടിന് വേണ്ടി ന്യൂട്ടൻ കുറെ ചോദിച്ചെങ്കിലും പല ഒഴികഴിവുകൾ  പറഞ്ഞു മനപ്പൂർവം അത്‌ കൊടുക്കാതെ വീട്ടിലെ ഷെൽഫിൽ ഭദ്രമായി വെച്ചു....   അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം വന്നെത്തി..  ഇന്നാണ് കോളേജ് ഡേ  ... ഷാനുവിന്റെയും  ലെച്ചുവിന്റെയും നിർബന്ധത്തിന്  വഴങ്ങി  നേരത്തെ കാലത്തെ കോളേജിൽ എത്തി.... ഇന്ന് പല സത്യങ്ങളും വെളിപ്പെടുത്താനുള്ളത് കൊണ്ട് കോളേജിൽ എത്താൻ എനിക്കും വലിയ ആവേശമായിരുന്നു.... ന്യൂട്ടനെയും ഗാങിനെയും കണ്ടപ്പോൾ എന്നത്തേയും പോലെ ഒഴിഞ്ഞു മാറാതെ കുറച്ചു നേരം സംസാരിച്ചിരുന്നു.... മദാമ്മ പുട്ടിയെ കണ്ടപ്പോൾ നൈസ് ആയിട്ട് നല്ല ഇളി പാസ്സ് ആക്കി കൊടുത്തു കലാപരിപാടികളും അതിന്റെ പരിണിത ഫലമായ ആർപ്പു വിളികളും കൂവലുമൊക്കെ തകൃതിയായി നടന്നു.... അവരുടെ കൂടെ ഒരുവിധം എല്ലാം എൻജോയ് ചെയ്തു... പരിപാടിയൊക്കെ  ഏകദേശം തീരാൻ വേണ്ടി കാത്തിരുന്നു... അങ്ങനെ ഏകദേശം തീർന്നപ്പോൾ ഫോണുമെടുത്ത് നേരെ സ്റ്റേജിനരികിലേക്ക് നടന്നു  ... കൂടെയുള്ള കോപ്പുകൾ  ഞാൻ പ്ലേ ചെയ്തു... വീഡിയോ പ്ലേ ആകുന്നതിനു അനുസരിച്ച് പല മുഖങ്ങളും ഞെട്ടി തരിച്ചിട്ടുണ്ട്    .....ഇങ്ങനെയൊരു  തിരിച്ചടി സ്വപ്നത്തിൽ പോലും  പ്രതീക്ഷിക്കാതിരുന്ന മദാമ്മ പുട്ടിയുടെ മുഖം വിളറി വെളുത്തിട്ടുണ്ട്.... തൊട്ടടുത്തു നിൽക്കുന്ന ന്യൂട്ടന്റെ മുഖം വലിഞ്ഞു മുറുകാൻ  തുടങ്ങി.... എല്ലാ മുഖങ്ങളിലും ഞെട്ടലായിരുന്നു, പ്രത്യേകിച്ച് ന്യൂട്ടന്റെയും ഗാങ്ങിന്റെയും.. അരുതാത്തത് എന്തോ കണ്ട ഭാവമായിരുന്നു ആ മുഖങ്ങളിലൊക്കെ.... അന്ന് ലൈബ്രറിയിൽ മറന്നു വെച്ച എന്റെ ഫോണിലേക്ക് അവളുടെ ഫോണിൽ നിന്ന് വീഡിയോ കേറ്റി , എല്ലാ ഗ്രൂപ്പിലേക്കും അയച്ച കാര്യം അവളുടെ നാവിൽ നിന്നും കേട്ടതിന്റെ നടുക്കമായിരുന്നു.... എന്തിനെന്ന ചോദ്യത്തിനുള്ള  ഉത്തരവും അവൾ തന്നെ നൽകി.... കണ്ട നാൾ മുതൽ നെഞ്ചിൽ കൊണ്ടു നടന്ന ന്യൂട്ടനെ കിട്ടാൻ വേണ്ടി, ഈ ഒരു കാര്യത്തിലൂടെ എന്നെ ന്യൂട്ടൻ വെറുക്കാൻ വേണ്ടി... എല്ലാം ആ മദാമ്മ പുട്ടിയുടെ പ്ലാനിങ് ആയിരുന്നു.... അന്ന് ഇതൊക്കെ കേട്ടപ്പോൾ തന്നെ കേറി രണ്ട് കൊടുക്കാൻ തോന്നിയതാ .. പിന്നെ ഈ ഒരു അവസരത്തിനായി കാത്തു നിന്നു... എന്നെ അന്ന് പുച്ഛിച്ചു  നടന്നവരുടെ  കണ്ണുകളിൽ ഒരു നിമിഷത്തേക്കെങ്കിലും കുറ്റബോധം ഉടലെടുപ്പിക്കാൻ വേണ്ടി..... അന്ന് എന്നിലേക്ക് പുച്ഛ ഭാവത്തിലൂടെ നോട്ടമെറിഞ്ഞവരൊക്കെ ഒന്നും പറയാൻ കഴിയാതെ തലതായ്തി നിൽക്കുന്നത് കണ്ടപ്പോൾ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.... ന്യൂട്ടനിലേക്ക് കണ്ണുകൾ പായിച്ചപ്പോൾ കണ്ടു, കത്തുന്ന കണ്ണുകളാൽ അവൾക്കരികിലേക്ക്  നടന്നു പോകുന്നത്... ന്യൂട്ടന്റെ അടി കിട്ടി അവളുടെ   ചുണ്ട് പൊട്ടി  ചോര വന്നിട്ടും അവൻ അടി നിർത്തിയില്ല.... ഇരു കവിളിലും മാറി മാറി അടിക്കാൻ തുടങ്ങി.... നിലത്തു വീണ അവളേ മുടികുത്തിന് പിടിച്ചു വീണ്ടും അടിക്കാനായി   പോയ ന്യൂട്ടനെ സിധുവേട്ടനും  നിയാസിക്കയും  കൂടി പിടിച്ചു വെച്ചു.... "എങ്ങനെ തോന്നിയെടി നിനക്ക് ഈ ഫ്രണ്ട്ഷിപ്പിനെ മറ്റൊരു രീതിയിൽ കാണാൻ....ഇന്നുവരെ ഞാൻ വേറൊരു രീതിയിൽ നിന്നെ നോക്കിയിട്ടുണ്ടോ.... പറ... %&$%$& മോളെ..... എന്റെ നെഞ്ചിൽ ഒരു പെണ്ണിനെ മാത്രമേ ഞാൻ കയറ്റിയിട്ടുള്ളു...ഇനി  എന്റെ മരണം വരെ അവൾ മാത്രമേ ഉണ്ടാകൂ....എന്റെ ഹൈറ മാത്രം.. നിന്റെ എല്ലാ കൊള്ളരുതായ്മയും കണ്ടില്ലെന്ന് നടിക്കുന്നത് ആ പാവം നിന്റെ ഉപ്പയെന്നു പറയുന്ന മനുഷ്യൻ പറഞ്ഞതുകൊണ്ടാണ്..... എന്നിട്ടും  നീ..... നീ ഒരു പെണ്ണാടി....സ്വന്തം ഫോട്ടോ ആരും കാണാൻ പാടില്ലാത്ത രീതിയിൽ ആകിയിട്ട്.... ച്ചേ..... അറപ്പ്  തോന്നുകയാ  നിന്നോട്.... പോയിക്കോ എന്റെ കണ്മുന്നിൽ നിന്ന്...കൊന്നു പോകും ഞാൻ.... പോടി.$&&%$...." ഇതും പറഞ്ഞു മദാമ്മ പുട്ടിയെ നിലത്തേക്ക് ആഞ്ഞുതള്ളി.... വീണിടത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പരാജിതയായി  അവൾ നിലത്തേക്ക് തന്നെ ഊർന്നു വീണു.... ഇനി എന്റെ കടം ബാക്കി ഉണ്ടല്ലോ എന്ന് കരുതി  വേഗം സ്റ്റേജിൽ നിന്നിറങ്ങി അവർക്കരികിലേക്ക് നടന്നു.... കണ്ണിമ വെട്ടാതെ നിറഞ്ഞ കണ്ണുകളാൽ എന്നെ തന്നെ നോക്കി നിൽക്കുന്ന ന്യൂട്ടന്റെ നോട്ടത്തെ പാടെ അവഗണിച്ചു, മദാമ്മ പുട്ടിയുടെ അരികിലേക്ക് പോയി... നിലത്തു വീണു കിടന്ന അവളേ പിടിച്ചെഴുന്നേല്പിച്ചു.... എന്റെ പ്രവർത്തി കണ്ടു ന്യൂട്ടനടക്കം എല്ലാരും അന്താളിച്ചു നിൽക്കുന്നുണ്ട്.... എന്നെ തന്നെ നോക്കി നിന്നാ ആ പുട്ടിയുടെ ഇടത്തെ കവിള് നോക്കി എന്റെ എല്ലാ ശക്തിയും എടുത്ത് ഒന്നങ്ങു കൊടുത്തു.... ഏകദേശം എല്ലാരുടെ കിളികളും പോയിട്ടുണ്ടെന്ന്  അവരുടെ നിൽപ്പിൽ മനസ്സിലായി... "നിനക്ക് ഇത് അന്നേ ഓങ്ങി വെച്ചതാ....പലപ്പോഴും നിന്റെ പുഴുത്ത നാവ് കൊണ്ട് എന്നെ പറ്റി പലതും പറയുമ്പോൾ കേട്ട് നിന്നത് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല...അത്രയ്ക്കും തരം താഴ്ന്നവളായി പെരുമാറാൻ ഈ ഹൈറ പഠിച്ചിട്ടില്ല.... അന്ന് തന്നെ നീയാണിതെന്ന് ചെയ്തതെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഈ കൈകൊണ്ട് തന്നെ നീ തീരുമായിരുന്നു...ഞാൻ സ്വപ്നം കണ്ട ആഗ്രഹിച്ച ജീവിതമാ നീ ആ ഒരു നിമിഷം കൊണ്ട് തച്ചുടച്ചത്....ഞാൻ മനസ്സിൽ നെയ്തു കൂട്ടിയതൊക്കെ ഇല്ലാതാക്കിയത് നീയാ....നീ മാത്രം... സ്വന്തം ഫോട്ടോസ് മോർഫ് ചെയ്ത നിനക്ക് തന്നെയാ അന്ന് എന്നെ നീ വിശേഷിപ്പിച്ച പേര് ചേരുന്നത്..അഭിസാരിക " കണ്ണുനീരിനെ പിടിച്ചു വെച്ചു അവളോട് ഇത് പറയുമ്പോഴും കണ്ണുകൾ അറിയാതെ ന്യൂട്ടനെ തേടി.... ഇനിയുമിവിടെ നിന്നാൽ അന്നത്തെ കാര്യങ്ങളൊക്കെ പറഞ്ഞു പോകുമെന്ന് തോന്നിയപ്പോൾ മെല്ലെ ക്ലാസ്സിലേക്ക് കാലുകൾ ചലിപ്പിച്ചു.. "ഹൈറാ...." വിളികേൾക്കാൻ കാത്തിരുന്നത് പോലെ കാലുകൾ നിശ്ചലമായി.... തിരിഞ്ഞു നിന്നപ്പോൾ കണ്ടു എന്നിലേക്ക് കൈകൾ നീട്ടി,  മുന്നിൽ മുട്ട് കുത്തിയിരുന്ന ന്യൂട്ടനെ.... ചുറ്റും കോളേജിലെ മുഴുവൻ കുട്ടികളും ഉണ്ട്...ആ കണ്ണുകളിലൊക്കെ ആകാംഷയും കണ്ടു.... "ഹൈറാ...വിൽ യൂ ലവ് മി..... " കൈകളിൽ നീട്ടിപ്പിടിച്ച മോതിരവുമായി എന്നിലേക്ക ചോദ്യം ന്യൂട്ടൻ എറിയുമ്പോൾ എന്തിനെന്നറിയാതെ ഉള്ളം തുടിക്കാൻ തുടങ്ങി... ചുറ്റിലും നിന്നും ഹൈറ കൈനീട്ടു എന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും ചെവിയിലേക്ക് കടന്നില്ല... "പോരുന്നോ എന്റെ പെണ്ണായി....എന്റെ ശ്വാസം നിലയ്ക്കുന്നത് വരെ എന്നിലെ പ്രാണനായി കൊണ്ട് നടക്കാം ഞാൻ... " ഇറുകി അടച്ച കണ്ണുകൾ തുറന്നു ഒരു നിമിഷം ന്യൂട്ടനെ തന്നെ നോക്കി നിന്നു... " ഇനിയൊരു പൂക്കാലം കൊണ്ടുപോലും എന്നെ മോഹിപ്പിക്കാൻ പറ്റില്ല....നീ എന്നിലായി  പെയ്ത മഴയിൽ ഞാൻ നെയ്തു കൂട്ടിയതൊക്കെയും നിനച്ചിരിക്കാതെ വന്ന കൊടും വേനലിൽ കരിഞ്ഞുണങ്ങിയിരിക്കുന്നു...ഇനി സ്വപ്നങ്ങളില്ലേക്ക് ഒരു  മടക്കയാത്രയില്ല.... കൊഴിയുന്ന ദിനങ്ങളിലെ കൊഴിഞ്ഞുപോയ ഒരേടാക്കി മാറ്റുക എന്നെയും എന്റെ ഓർമ്മകളെയും...." ഇതും പറഞ്ഞരെയും നോക്കാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോയേക്കും വീണ്ടുമവന്റെ വിളി കാതിൽ പതിഞ്ഞു "ഇനി നിന്റെ കണ്മുന്നിൽ പോലും ഈ ഐസാൻ വരില്ല...പ്രാണനായിരുന്നു നീ...ഒന്നിനെയും ഞാൻ ഇത്രമേൽ പ്രണയിച്ചിട്ടില്ല, ആഗ്രഹിച്ചിട്ടില്ല...ഇന്ന് എന്റെ നെഞ്ചിൽ നീ കോറിയിട്ടത് ഒരിക്കലും അണയാത്ത കനലാ..ഒരു സമയം വരും ഹൈറാ..എന്റെ ഒരു നോട്ടത്തിനായി  ഹൈറാ എന്നുള്ള വിളിക്കായി നീ കാത്തിരിക്കുന്ന സമയം...ഇന്ന് നീ അവഗണിച്ച എന്റെ സ്നേഹത്തെ ഓർത്ത് നിന്റെ ഉറക്കുകൾ നഷ്ടമാകും .....എന്റെ സ്നേഹത്തിനായി അന്ന് നിന്റെ ഉള്ളം വലയും.... ഗുഡ് ബൈ ഹൈറാ..ആൻഡ് സോറി ഫോർ ഓൾ..." ഇതും പറഞ്ഞു കയ്യിലുള്ള റിങ് എന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു, അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു ഒരു നോട്ടം പോലും എന്നെ നോക്കാതെ എഴുന്നേറ്റ് പോയി.... ജീവൻ നഷ്ടപെട്ടവളേ പോലെ ആ മണൽപ്പരപ്പിൽ ഒരടിപോലും നടക്കാൻ പറ്റാതെ നിശ്ചലമായി നിന്നു.... ചുറ്റുമുള്ളവരൊക്കെ എന്തോ അപരാധം ചെയ്ത മട്ടിൽ എന്നെ നോക്കി  അവരുടെ വഴിക്ക് പോയി..  എന്തിനേറെ എന്റെ ചങ്ങായിമാർ പോലും ദേഷ്യത്തോടെ എന്നെ നോക്കി കൊണ്ട് പോയി.... ഹൃദയം നുറുങ്ങുന്ന വേദനയാൽ ആ മണൽപ്പരപ്പിൽ മുട്ടുകുത്തിയിരുന്നു, രണ്ടുകൈകളാൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞു....മുന്നിൽ മണലിൽ തറച്ചു നിന്നാ ആ മോതിരമെടുത്തു വിറയാർന്ന ചുണ്ടുകളിലേക്ക് അടുപ്പിച്ചു.... ഒരു തരം വിറയലോടെ വിരലിലേക്ക് അത്‌ ഇടുമ്പോൾ പ്രാണൻ നഷ്ട്ട പെട്ട വേദനയോടെ ഉള്ളം കിടന്ന് വിങ്ങി....   പിറ്റേ ദിവസം കോളേജിലെത്തി കണ്ണുകൾ മുഴുവൻ ന്യൂട്ടന് വേണ്ടി തിരഞ്ഞെങ്കിലും ഫലം ഉണ്ടായില്ല.... ക്ലാസിൽ എത്തിയിട്ടും അവരൊന്നും വലിയ മൈൻഡ് ആക്കിയില്ല... മനസ്സ് മൊത്തം എല്ലാം കൊണ്ടും വിങ്ങി പൊട്ടിക്കൊണ്ടിരുന്നു...സിധുവേട്ടനോടും സിയാദിക്കാനൊടൊക്കെ ചോദികാന്നു  വെച്ചാൽ എന്നെ കാണുമ്പോൾ തന്നെ മുഖം തിരിച്ചു നടക്കുകയാ..... അന്നത്തെ ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി...ആത്മാവ് നഷ്ടപെട്ട വെറുമൊരു ജീവച്ഛവം പോലെയായിരുന്നു ഞാൻ....വീട്ടിൽ എത്തിയിട്ടും ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല...എന്റെ അവസ്ഥ കണ്ടു ഉമ്മാ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന മറുപടിയിൽ ഒതുക്കി.... പിറ്റേന്ന് ന്യൂട്ടൻ വരുമെന്ന പ്രതീക്ഷയിൽ കോളേജിൽ എത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം...എല്ലാരും വലിയ അപരാധം  ചെയ്ത കുറ്റവാളിയെ  പോലെയാണ്  എന്നെ കണ്ടത്... ദിവസങ്ങൾ കടന്നുപോയി....ദിവസവും ന്യൂട്ടൻ വരുമെന്ന പ്രതീക്ഷയിൽ കോളേജിൽ പോയെങ്കിലും ഒരു നോക്ക് കാണാൻ പറ്റിയില്ല...ആരോടു ചോദിച്ചിട്ടും ആരുമൊരു മറുപടി നൽകിയില്ലെന്ന്  മാത്രമല്ല, എന്റെ ചോദ്യത്തെ പാടെ അവഗണിക്കാനും തുടങ്ങി...മനസ്സ് കൈവിട്ടു പോയത്കൊണ്ട് പഠനത്തിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.....മനസ്സിന്റെ  വീർപ്പുമുട്ടൽ ശരീരത്തിനെയും ദിവസങ്ങൾ  കൊണ്ട് ബാധിക്കാൻ തുടങ്ങി..ജീവൻ നിലനിർത്താൻ മാത്രമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാകാം ശരീരം തളരാൻ തുടങ്ങിയത്.... ലാസ്റ്റ് എക്സമിന്റെ അന്നും വലിയ പ്രതീക്ഷയോടെയാണ് പോയത്...എന്ത്കൊണ്ടോ ന്യൂട്ടൻ വരുമെന്ന് ഉള്ളം മൊഴിഞ്ഞു കൊണ്ടിരുന്നു...ഇനി ഒരു പ്രതീക്ഷയില്ല...ഇനി കാണുമോ എന്നും അറിയില്ല....അവസാനമായി ഒരു നോക്കെങ്കിലും കാണണമെന്ന് കരുതി എത്തിയപ്പോഴും വീണ്ടും നിരാശ മാത്രമായിരുന്നു... എക്സാം എങ്ങനെയൊക്കെയോ എഴുതി  നേരെ സിയാദിക്കയുടെ അരികിലേക്ക് ഓടി...എന്നെ കണ്ടപ്പോൾ തന്നെ കാണാത്തത് പോലെ പോകാൻ നോക്കിയ സിയാദിക്കയെ കൈകൾ പിടിച്ചു വെച്ചു ഞാൻ തടഞ്ഞു നിർത്തി... "സിയാദിക്ക..പ്ലീസ്‌..ഒന്ന് പറ  എന്റെ ന്യൂട്ടൻ  എവിടെയാ ഉള്ളെ..." ഉള്ളിലുള്ള വീർപ്പു മുട്ടൽ ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു.... "ആരാ നിന്റെ ന്യൂട്ടൻ..പറ...നിന്നെ ജീവനേക്കാൾ അവൻ സ്നേഹിച്ചിരുന്നില്ലേ..പ്രാണൻ പറിഞ്ഞു പോകുന്ന വേദനയാൽ അല്ലേ അവൻ അന്നിവിടം  വിട്ടു പോയത്....അവൻ തന്നെ നിന്നോട് പറഞ്ഞിട്ടില്ലേ നിന്റെ കാണാമുന്നിൽ വരില്ലെന്ന്....അന്ന് ഇല്ലാത്ത ഇതെന്താ നിനക്കിന്നു...നീ കാരണമാ ഞങ്ങൾക്ക് പോലും അവനെ നഷ്ടപെട്ടത്...കുഞ്ഞ് നാൾ തൊട്ട്  ഞങ്ങൾ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയതാ....ആ അവനാ എന്നെ വിട്ട് ഇപ്പൊ പോയിരിക്കുന്നെ....അതും നീ കാരണം മാത്രം...നിന്നെ കാണുന്നത് തന്നെ എനിക്ക് ദേഷ്യമാ..." സിയാദിക്ക പറഞ്ഞ ഓരോ വാക്കുകളും കാരിരുമ്പ് പോലെ നെഞ്ചിലേക്ക് തുളച്ചു കയറി... അവസാനമായി പറഞ്ഞ വാക്കുകൾ കേൾക്കാൻ മനസ്സിന് ശക്തി ഉണ്ടായിരുന്നില്ല... "അവൻ അന്ന് രാത്രി തന്നെ  ലണ്ടണിലെക്ക് പോയി..കുറെ കാലമായിട്ട്  അവന്റെ ഉപ്പ വിളിക്കുന്നത....അവനിക് ഒട്ടും ഇഷ്ടമല്ല പോകുന്നത്....ഇനി നിനക്ക് അവന്റെ ശല്യം ഉണ്ടാകില്ല...." വാക്കുകൾ ഓരോന്നും ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു.... തോളിൽ സ്പർശനം ഏറ്റു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കണ്ണും നിറച്ചു നിൽക്കുന്ന ചങ്ങയിമാരെ...സങ്കടങ്ങളൊക്കെയും പേമാരി പോലെ പെയ്തിറങ്ങി.... നോവുന്ന കുറെ ഓർമ്മകളും മറക്കാൻ കഴിയാത്ത കുറെ മുഖങ്ങളുമായി അന്നാ കോളേജിന്റെ പടിയിറങ്ങി..... പിന്നീട് ഒരിക്കലും ന്യൂട്ടനെ കണ്ടില്ല...ഒരു വിവരവും അറിഞ്ഞില്ല...ആരോടും അന്വേഷിക്കാനും പോയില്ല....പറയാതെ പോയ പ്രണയത്തിന്റെ  നോവുമായി നീറുന്നൊരോർമയി പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ തള്ളി നീക്കി...ഷാനയും ലച്ചുവുമായുള്ള കോൺടാക്ട് ആദ്യമൊക്കെ ഉണ്ടായിരുന്നുവെങ്കിലും പതിയെ പതിയെ  വിളികളൊക്കെ കുറഞ്ഞു  വന്നു.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഡയറിയും നെഞ്ചോട് ചേർത്ത് കഴിഞ്ഞതൊക്കെ  നെഞ്ചു പോറ്റുന്നൊരു നീറ്റലോടെ ഓർത്തു എടുക്കുമ്പോയേക്കും പൊട്ടി കരഞ്ഞു പോയി.... ഉമ്മയുടെ വിളി കേട്ടപ്പോഴാണ് കുറെ നേരമായി ഇവിടെ തന്നെ ഇരിക്കുന്ന കാര്യം ഓർമ വന്നത്...കയ്യിലുള്ള മോതിരത്തിലേക്ക്  ഒരു നെടു വീർപ്പോടെ  നോക്കി, കണ്ണുകളൊക്കെ തുടച്ചു, ചുണ്ടിലൊരു കപട പുഞ്ചിരിയും വരുത്തി ഡയറിയും എടുത്ത് ഉള്ളിലേക്ക് നടന്നു..   നാളെ തിരിച്ചു പോകേണ്ടതിനാൽ ഡ്രെസ്സൊക്കെ പാക് ചെയ്ത് വെച്ചു, വേഗം തന്നെ കിടന്നു... മനസ്സിനെ അലട്ടുന്ന കുറെ ചിന്തകളെ കണ്ടില്ലെന്ന് നടിച്ചു, വേഗം തന്നെ ഉറക്കിനെ കൂട്ട് പിടിച്ചു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...