❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 22
Sep 16, 2024, 21:56 IST
രചന: തസ്‌നി
ട്രെയിൻ ലേറ്റ് ആയതിനാൽ ഫ്ലാറ്റിൽ എത്താൻ അൽപ്പം വൈകിയിരുന്നു... ഞാൻ ലേറ്റ് ആയത് കൊണ്ട് ശ്രീ ഓഫീസിലേക്ക് പോയിരുന്നു.... കയ്യിലുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൊണ്ട് ഫ്ലാറ്റ് തുറന്ന് അകത്തേക്ക് കയറി... രണ്ട് മണിക്കൂർ ട്രെയിനിൽ ഇരുന്നതിന്റെ ആവാം അത്യാവശ്യം നല്ല തലവേദന ഉണ്ടായിരുന്നു... കൊണ്ടു വന്ന സാധനങ്ങളൊക്കെ ഹാളിൽ തന്നെ വെച്ചു, കിച്ചണിൽ പോയി കടുപ്പത്തിലൊരു ചായ വെച്ചു കുടിച്ചു.... ബാഗുമെടുത്ത് ഫ്ലാറ്റും പൂട്ടി ഓഫീസിലേക്ക് പോവാൻ ഇറങ്ങി.... ശ്രീ ഇല്ലാത്തത് കൊണ്ട് ബസ് തന്നെ ശരണം. ഫ്ലാറ്റിന്റെ തൊട്ടടുത്തു തന്നെയാണ് ബസ്സ്റ്റോപ്... ബസിൽ കയറി സൈഡ് സീറ്റിലിരുന്ന് തിരക്കേറിയ റോഡിലേ കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് മിന്നായം പോലെ ആ കാഴ്ച കണ്ടത്... റോഡിനരികിൽ നിർത്തിവെച്ച കാറിൽ ചാരിനിന്ന് കാൾ ചെയ്യുന്ന ന്യൂട്ടനെ... തൊട്ടടുത്തു ഒരു പെണ്ണും ഉണ്ട്... ഏത് ഇരുട്ടിലും ആ മുഖം കണ്ടാൽ തിരിച്ചറിയാൻ പറ്റുന്നത് കൊണ്ട് കണ്ട കാഴ്ച സത്യമാണോ എന്നറിയാൻ തല ചെരിച്ചു ഒന്നൂടെ നോക്കി... സീറ്റിൽ നിന്ന് ചാടിയെണീച്ചു കണ്ടക്ടറോട് നിർത്താൻ പറഞ്ഞു ബഹളം വെച്ചു...കണ്ടക്ടർ വായിൽ തോന്നിയതൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും ചെവികൊള്ളാതെ ബസിൽ നിന്നും ചാടിയിറങ്ങി.... ബസിൽ നിന്നിറങ്ങി ചീറി പാഞ്ഞു വരുന്ന വാഹനങ്ങളെ പോലും കണക്കിലെടുക്കാതെ റോഡ് മുറിച്ചു കടന്നു... പിറകിൽ നിന്ന് ഏതോ വണ്ടിക്കാരൻ ചീത്ത വിളിക്കുന്നത് പോലും ചെവിയിലേക്ക് കടന്നില്ല... കണ്മുന്നിൽ നിറയെ ഐനുവായിരുന്നു... ഓടി കിതച്ചു അവനെ കണ്ട സ്ഥലത്തെത്തി ചുറ്റും നോക്കിയെങ്കിലും ശൂന്യമായിരുന്നു അവിടം... പിടിച്ചു വെച്ച കണ്ണുനീർ ഒഴുകാൻ തുടങ്ങി.... കണ്ണുകൾ കൊണ്ടും കാലുകൾ കൊണ്ടും ചെന്നെത്താൻ പറ്റുന്നിടത്തൊക്കെ പോയി തിരഞ്ഞു... നിരാശ മാത്രമായിരുന്നു ഫലം... ശ്വാസം വിലങ്ങി അടുത്ത് കണ്ട ബസ്റ്റോപ്പിൽ തളർന്നിരുന്നു.... ഫോൺ റിങ് ചെയ്യുന്നത് കേട്ടു എടുത്തു നോക്കിയപ്പോൾ ശ്രീയാണ്.... വാച്ചിലെ സമയം നോക്കിയപ്പോൾ മാത്രമാണ് ഒത്തിരി ലേറ്റ് ആയത് ഓർമ വന്നത്... കവിളിൽ പറ്റിപ്പിടിച്ച കണ്ണുനീർ തുള്ളികളെ തട്ടത്തിന്റെ അറ്റം കൊണ്ട് തുടച്ചു, കാലിയായി വന്ന ഒരു ഓട്ടോയിൽ കയറി ഓഫീസിലേക്ക് പോയി... ഓഫീസിന്റെ പടികൾ ഓരോന്നു ചവിട്ടുമ്പോഴും ഇതുവരെ ഇല്ലാത്ത ഒരു തരം വെപ്രാളവും നെഞ്ചിലൊരു വേദനയും പിടികൂടി... ക്യാബിനിൽ എത്തി , ശ്രീയെ കണ്ടപ്പോൾ മാത്രമാണ് ഒരിത്തിരി ആശ്വാസം കിട്ടിയത്.... "ഡി ഭാവിയിലെ ഫർത്തുന്റെ ഓഫീസ് ആയോണ്ടാണോ മോളിത്ര നേരത്തെ വന്നത്... ഇവിടെ വർക്കേഴ്സിനൊക്കെ ഒരേ ഇളവ് തന്നെയാ കേട്ടോ.... " ശ്രീയുടെ കളിയാക്കൽ കേട്ട് നെഞ്ചകം വിങ്ങി... എന്തോ എത്ര തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും ഒന്നും അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റുന്നില്ല... ആദി സാറേ കാണല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു, ശ്രീയ്ക്കൊരു കപട പുഞ്ചിരി നൽകി... "എന്താടി നിന്റെ ചിരിക്കത്ര വോൾട്ടേജ് ഇല്ലാതെ.... " താടിയിൽ പിടിച്ചുയർത്തി ശ്രീയത് ചോദിക്കുമ്പോയേക്കും രണ്ടും തുള്ളി കണ്ണുനീർ അവളുടെ കൈവെള്ളയിലേക്ക് പതിഞ്ഞിരുന്നു... "ശ്രീ.... ഞാൻ ഇന്ന് ഐനുവിനെ കണ്ടെടി... " "എന്ത്... " കേട്ടത് വിശ്വസിക്കാൻ ആകാതെ ശ്രീ അന്തംവിട്ടുപോയി.... ഇന്ന് ടൗണിൽ വെച്ചു നടന്നതൊക്കെ വള്ളിപുള്ളി വിടാതെ അവളോട് പറഞ്ഞു. പെണ്ണ് ആണെങ്കിൽ എന്നെ തന്നെ തുറിച്ചു നോക്കുകയാ... "നിനക്ക് ആൾ മാറിയതാകും ഹൈറ.... നീ അവനെ തന്നെ കിനാവ് കണ്ടിരിക്കുന്നത് കൊണ്ട് നിനക്ക് പെട്ടെന്ന് തോന്നിയതാകും... അല്ലേലും ഒരാളെ പോലെയുള്ള എത്രപേർ ഉണ്ട് ഈ ലോകത്ത്... ഇനിയും നീ അവനെ ചിന്തിച്ചിരിക്കലാണോ... ഇവിടെ ഒരു മനുഷ്യൻ ഉണ്ട് നിന്നെയും മനസ്സിൽ ഇട്ടു നടക്കുന്ന്... നിനക്കിനിയും അവനെ മറക്കാൻ കഴിഞ്ഞില്ലെങ്കിൽ പാവം ആ സാറിന് ആശ കൊടുക്കരുത്... അല്ലേലും വേറൊരു കല്യാണം ഉറപ്പിച്ച അവനെ നീ വീണ്ടും വീണ്ടും ഓർമിച്ചു നടക്കുന്നത് എന്തിനാ.... " ദേഷ്യമായിരുന്നു ശ്രീയുടെ വാക്കുകളിൽ.... ഒന്നും മറുപടി പറയാൻ ആകാതെ തലയും താഴ്ത്തി നിന്നു... "ഡി നിനക്കൊരു ഗുഡ് ന്യൂസ് ഉണ്ട്.. " വിഷയം മാറ്റാനെന്നപോലുള്ള ശ്രീയുടെ സംസാരം കേട്ട് ആകാംഷയോടെ തലയുയർത്തി നോക്കി... "നിന്റെ ഭാവി ഫർത്തു 2 മാസത്തെ ലീവിലാണ്... അത്യാവശ്യമായി മൂപ്പർക്ക് ഒന്ന് ദുഫായിയിൽ പോവണം പോലും.... " ശ്രീയുടെ വാക്കുകൾ കേട്ടു ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അവളേ പോയി കെട്ടിപിടിച്ചു...സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി... എന്റെ കളി കണ്ടു ഓഫീസിലെ മറ്റു സ്റ്റാഫുകൾ കണ്ണുമിഴിച്ചു നോക്കുന്നത് കണ്ടു ശ്രീ എന്റെ തലയ്ക്കൊരു മേട്ടം തന്നു... "എന്താടി പൊട്ടിക്കാളി... ലോകത്ത് ആദ്യമായിട്ടാകും ഇങ്ങനെയുള്ള കാര്യത്തിൽ ഒരാൾ തുള്ളിച്ചാടുന്നത്. " ശ്രീയ്ക്കൊരു ഇളി പാസ്സ് ആക്കി കൊടുത്തു സീറ്റിൽ ഇരുന്നു... "ആദി സാറിന് പകരം പുതിയൊരു എംഡി വന്നിട്ടുണ്ട് മോളെ... കാണാൻ എന്ത് ലുക്ക് ആണെന്ന് അറിയോ... ഞങ്ങൾക്ക് ഇന്നലെ മീറ്റിംഗ് ഉണ്ടായിരുന്നു, പുതിയെ എംഡിയെ പരിചയപ്പെടുത്താൻ... നീ ഇന്നലെ ലീവ് ആയത് കൊണ്ടല്ലേ... ഓഫീസിലെ തരുണിമണികളൊക്കെ അയാളുടെ പിറകേയാ.... ഒരു ചുള്ളൻ... എവിടെയോ കണ്ടു പരിചയം തോന്നുന്നുണ്ട്, ബട്ട് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല... ആദി സാറിന്റെ ബെസ്റ്റി ആണെന്ന കേട്ടത്.... ഒരു കലിപ്പനാണെന്ന് തോന്നുന്നു " ശ്രീ പുതിയ എംഡിയെ വാതോരാതെ പുകയ്ത്തുമ്പോഴും ആദി സാർ പോകുന്ന സന്തോഷത്തിലായിരുന്നു ഞാൻ... ഇത്രവേഗം പടച്ചോനെ പ്രാർത്ഥന കേട്ടോ... ചുണ്ടിൽ വിരിഞ്ഞ നറുപുഞ്ചിരിയാൽ വർക്കിലേക്ക് ശ്രദ്ധ ചെലുത്തി... ഫ്രീ ടൈമിൽ കോഫീ കുടിക്കാൻ വേണ്ടി മെസ്സിലേക്ക് പോകാൻ നോക്കുമ്പോഴാണ് രാമേട്ടൻ വന്നു എംഡി സർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്... ശ്രീയെ നോക്കിയപ്പോൾ ഒരുമാതിരി ആക്കിയ ഇളി ഇളിക്കുന്നുണ്ട്... "ദേ ചെല്ല്, ഭാവി ഫർത്തു വിളിക്കുന്നുണ്ട്.... " അവളേ കണ്ണുരുട്ടി പേടിപ്പിച്ചു എംഡിയുടെ ക്യാബിനിലേക്ക് നടന്നു... അവിടെ എത്തുമ്പോയേക്കും എന്തിനെന്നറിയാതെ പരിഭ്രാന്തി മനസ്സിനെ പിടികൂടി.... അനുവാദം ചോദിച്ചു ക്യാബിനുള്ളിലേക്ക് കയറുമ്പോഴും അയാളെ ഫേസ് ചെയ്യാനുള്ള മടിയായിരുന്നു... ഹൃദയമിടിപ്പ് വല്ലാതെ കൂടാൻ തുടങ്ങി... എന്നെ കണ്ടപ്പോൾ തന്നെ നല്ലൊരു പുഞ്ചിരി സമ്മാനിച്ചു... പ്രയാസപെട്ടാണെങ്കിലും തിരിച്ചുമൊരു പുഞ്ചിരി നൽകി... വേറാരുടെയോ ശബ്ദം കേട്ട് കണ്ണുകൾ ചുറ്റും ഓടിച്ചപ്പോൾ കണ്ടു ജനലരികിൽ നിന്ന് തിരിഞ്ഞു നിന്നു ഫോൺ ചെയ്യുന്ന ഒരാളെ.... ആ നേർത്ത ശബ്ദം എവിടെയോ കേട്ടു മറന്നത് പോലെ.... വീണ്ടും ചെവി കൂർപ്പിച്ചു ആ ശബ്ദം ശ്രവിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു... "ഹൈറ... " ആദി സാറുടെ വിളി കേട്ടപ്പോഴാണ് അയാളിലുള്ള നോട്ടം മാറ്റിയത്... " എന്തൊക്കെയുണ്ടെടോ വിശേഷം....എൻഗേജ്മെന്റ് കഴിഞ്ഞ കാര്യമൊന്നും ഓഫീസിലുള്ള ആരോടും പറഞ്ഞിട്ടില്ല, തനിക്കതൊരു ഡിസ്റ്റർബ് ആകേണ്ടെന്ന് കരുതി ഞാൻ ഒരു ടു മന്ത് ഇവിടെ ഉണ്ടാവില്ല... ദുബായിൽ ഒരു കോൺഫറൻസ് മീറ്റിംഗ് ഉണ്ട്... പോരാത്തതിന് അവിടെയുള്ള ഒരു കമ്പനിയുമായി ഒരു ഡീലും ഉണ്ട്... എല്ലാം കഴിയുമ്പോയേക്കും ടു മന്ത് എടുക്കും.... പെട്ടെന്ന് അവൻ എന്നെ അറിയുന്ന ഭാവം പോലും നടിക്കാതെ ആദി സാറിന്റെ അരികിൽ വന്നിരുന്നു... അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.... ഇല്ലാ... ആ കണ്ണുകളിൽ ആദ്യം കണ്ട ഞെട്ടൽ അല്ലാതെ മറ്റൊരു ഭാവവും നിർവചിക്കാൻ പറ്റുന്നില്ല... ഹൃദയം ഇപ്പോൾ നിലച്ചു പോകുമെന്ന അവസ്ഥയിലാണ്.... ഒരു ബലത്തിനായി കൈകൾ ചെയറിൽ അളളി പിടിച്ചിരുന്നു... "ഹൈറ... " ആദി സാറുടെ വിളി കേട്ടപ്പോൾ ഞെട്ടിത്തരിച്ചു അവനിൽ നിന്നും ഒരു പിടച്ചിലൂടെ കണ്ണുകൾ മാറ്റി... "ഇതാണ് ട്ടോ പുതിയ എംഡി.... " മുഖത്തൊരു പുഞ്ചിരി വരുത്തി ഐനുവിനെ നോക്കി.... "ഹായ്... നൈസ് റ്റു മീറ്റ് യൂ.... " ഐനുവിന്റെ പരിചയമില്ലാത്ത പോലുള്ള ഭാവവും സംസാരവും കണ്ട് ഉള്ളം വെന്തുരുകാൻ തുടങ്ങി "നിങ്ങൾ പരിചയപെട്,... ഞാൻ ഇപ്പൊ വരാം... " കറക്റ്റ് ടൈം തന്നെ ആദി സാറിന് കാൾ വന്നു അതെടുത്തു പുറത്തേക്ക് പോയി.... "ഐനു...." അവന്റെ കണ്ണിൽ തന്നെ നോക്കി പ്രണയാർദ്രമായി വിളിച്ചു.... "ഐ ആം യുവർ ബോസ്സ്.... ഓൺലി കാൾ മി സർ.... " കലിപ്പിൽ അവൻ പറയുന്നത് കേട്ട് നിന്നനില്പിൽ മരിച്ചു പോയെങ്കിലെന്ന് ആഗ്രഹിച്ചു... "ഐനു ഞാൻ.... ഞാൻ പറയുന്ന.... " "ഐ സെ കാൾ മി സർ.... ഞാൻ ആരുടേയും ഐനുവല്ല.. ഐസാൻ.... ദാറ്റ്‌സ് മൈ നെയിം.... " എന്നെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അവൻ കൈകൾ ഉയർത്തി കൊണ്ട് അട്ടഹസിച്ചു... ഐനുവിന്റെ ഈ ഭാവമാറ്റം താങ്ങാൻ ആകാതെ ഒരു തളർച്ചയോടെ തലകുമ്പിട്ടിരുന്നു... കണ്ണുനീർ കാൽപ്പാദങ്ങളിലേക്ക് ഉറ്റി കൊണ്ടിരുന്നു.... "നിങ്ങളെ പരിചയപെടലൊക്കെ കഴിഞ്ഞോ.... " ആദി സാറിന്റെ ശബ്ദം വീണ്ടും കാതിൽ പതിച്ചപ്പോൾ തട്ടത്തിന്റെ തുമ്പ് കൊണ്ട് മുഖം തുടച്ചു തലയുയർത്തി.... "ഞാൻ എന്നാൽ പൊയ്ക്കോട്ടേ.... " "ആഹ് ഹൈറ പൊയ്ക്കോളൂ.... ഇതാ എന്റെ പേർസണൽ നമ്പർ... എന്തുണ്ടെങ്കിലും വിളിച്ചോളൂ... ഞാൻ നാളെ മോർണിംഗ് ഫ്ലൈറ്റിന് പോകുന്നതാണ്.... " ആദി സർ തന്ന നമ്പറും വാങ്ങി ജീവഛവം പോലെ കാബിനിൽ നിന്നുമിറങ്ങി വാഷ് റൂമിലേക്ക് ഓടി... വാഷ്‌റൂമിലെ വാതിലും ചാരി കടിച്ചു പിടിച്ച സങ്കടങ്ങളെയൊക്കെ തുറന്നു വിട്ടു.. വാതിലിന് പുറത്തുള്ള മുട്ട് കേട്ടപ്പോയെ, അത് ശ്രീയാണെന്ന് മനസിലായി.... ഡോറിലുള്ള മുട്ട് ശക്തിയായപ്പോൾ മുഖവും കഴുകി, ഡോർ തുറന്നു... "നീ എന്താടി....ഇവിടെ...ആദി സാറെ കാബിനിൽ പോയ നീ എങ്ങനെയാ ഇവിടെ എത്തിയെ...." ഒന്നും പറയാതെ പൊട്ടി കരഞ്ഞു കൊണ്ട് ശ്രീയുടെ നെഞ്ചിലേക്ക് ചാഞ്ഞു... "എന്താടി ഹൈറാ...." അവളുടെ കണ്ണുകളിലും കണ്ണുനീർ പൊടിഞ്ഞു... "ശ്രീ... ഐനു...എന്റെ ന്യൂട്ടൻ..." വിങ്ങി വിങ്ങി എങ്ങനെയൊക്കെയോ അത്രയും പറഞ്ഞൊപ്പിച്ചു.... "നീ രാവിലെ തൊട്ട് തുടങ്ങിയതല്ലേ....ഐനു.ഐനു എന്ന്...എന്താടി നിനക്ക് പറ്റിയെ...." കരഞ്ഞു കൊണ്ടിരുന്ന എന്റെ പുറത്ത് തലോടി കൊണ്ട് ശ്രീ പതിയെ ചോദിച്ചു... "ആ പുതിയ എംഡി എന്റെ ന്യൂട്ടൻ ആണെടി.." "വാട്ട്..." വിശ്വസിക്കാൻ ആകാതെ ശ്രീ എന്നെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി... അവിടെ നടന്നതൊക്കെ പറയുമ്പോഴും ശ്രീയിലും ഒരുതരം നിർവികാരത നിഴലിച്ചിരുന്നു.......തുടരും....