{"vars":{"id": "89527:4990"}}

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 9

 

രചന: തസ്‌നി

ബസിൽ നിന്നിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണുകൾ ആരെയോ തേടി കൊണ്ടിരുന്നു... ഗേറ്റ് കടന്ന് കോളേജിൽ ആകമാനം കണ്ണുകൾ ഓടിച്ചപ്പോഴാണ് കോളേജിന്റെ എൻട്രൻസിൽ ആരെയോ വരവേൽക്കാൻ എന്ന മട്ടിൽ പൂത്തുലഞ്ഞു നിൽക്കുന്ന വാക മരം കണ്ടത്....അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു....കാലുകൾ വേഗത്തിൽ അവിടേക്ക് ചലിപ്പിച്ചു...അതിന്റെ ചുവട്ടിൽ നിന്ന്, ഉതിർന്നു വീണ പൂക്കൾ കയ്യിൽ എടുത്തു തലയുയർത്തി നോക്കിയപ്പോഴാണ് ദൂരെ ഓഫീസിന്റെ അരികിൽ നിന്ന് നടന്ന് വരുന്ന ന്യൂട്ടനെ കണ്ടത് എങ്ങനെ രക്ഷപെടും എന്ന് തലപുകഞ്ഞു ആലോചിച്ചിട്ടും നോ ഐഡിയ... ഗേറ്റിലേക്ക് തിരിഞ്ഞു ഫ്രണ്ട്സ് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി... ലവൻ നടന്ന് നടന്ന് എന്റെ അരികിലെത്തി... എന്റെ കയ്യിലിരുന്ന വാക പൂവ് എടുത്തു മണപ്പിച്ചു നോക്കി, എന്റെ കയ്യിൽ തന്നെ വെച്ചു തന്നു.. ഒരക്ഷരം ഉരിയാടാൻ പറ്റാത്ത പോലെ അവന്റെ ചെയ്തികളെ നോക്കി നിന്നു.... "ഹൈറാ... നിന്റെ ഈ പിടയ്ക്കുന്ന മിഴികൾ എന്റെ ഹൃദയത്തിൽ ഒരു പ്രണയ കവിത രചിക്കുന്നു....നിന്റെ ഈ ചാരക്കണ്ണുകളിലെ ഓരോ നോട്ടവും എന്നിലെ പ്രണയത്തെ ഉണർത്തുന്നു....." ഇതും പറഞ്ഞവൻ എന്നെ കണ്ണിമ വെട്ടാതെ നോക്കിനിന്നു.... "അതേയ്...." അവന്റെ മുന്നിൽ കൈ വീശി കൊണ്ട് ഞാൻ പറഞ്ഞു... എന്നിലുള്ള നോട്ടം മാറ്റാതെ പ്രതീക്ഷയോടെ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു.... "കുമാരനാശാന്റെ ആരാന്നാ പറഞ്ഞെ....." എന്തോ പ്രതീക്ഷിച്ചു നിന്ന അവന്റെ മുഖത്തു കലിപ്പ് വന്നു നിറയുന്നത് കണ്ടു.... ഷാനയും ലെച്ചുവും നടന്ന് വരുന്നത് കണ്ടപ്പോൾ അവർക്കരികിലേക്ക് നടന്നു... "അതേയ്....." തിരിഞ്ഞു നിന്ന് അവനു നേരെ നിന്ന് കൊണ്ട് പറഞ്ഞു... "എന്റെ പ്രണയം ഈ ചുവന്ന വാക പൂക്കളോടാ.... ഈ ഉതിർന്നു വീണ ഓരോ പൂക്കളും എന്റെ സ്വപ്നങ്ങളെ രക്തസക്ഷിത്യം വഹിച്ചവരാ... എനിക്ക് കയ്യെത്തി പിടിക്കാൻ പറ്റാത്ത വെറും പൊയ്ക്കിനാവുകൾ മാത്രമാ.. ഈ അടർന്നു വീണ പൂക്കളിൽ ഒന്നാവാതെ, വിടരും മുന്നേ കൊഴിയാൻ ഇടവരുത്താതെ, പൂക്കാതിരിക്കുന്നതല്ലേ നല്ലത്..." " കൊഴിയുമെന്നു കരുതി പൂക്കാതിരിക്കാൻ പറ്റുമോ....അത്‌ പൂവായാലും പ്രണയമായാലും...." അവന്റെ മറുപടി കേട്ട് ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മായ്ക്കാതെ മുന്നോട്ട് നടന്നു... അവനും നറുപുഞ്ചിരിയാലെ ഉതിർന്നു വീണ വക പൂക്കൾ കയ്യിൽ എടുത്തു... ക്ലാസ്സിൽ എത്തുന്നത് വരെ പരസ്പരം ചളി വാരി എറിഞ്ഞു....   ഉച്ചയ്ക്ക് ലഞ്ച് കഴിക്കാൻ വേണ്ടി ടിഫിനും എടുത്തു ക്യാന്റീനിലേക്ക് നടന്നു....എല്ലാരും വീട്ടിൽ നിന്ന് ഫുഡ് കൊണ്ടുവരുതാണ്.ക്ലാസ്സിൽ നിന്ന് ഫുഡ് കഴിക്കാനുള്ള പെർമിഷൻ ഇല്ലാ.. ക്യാന്റീനിൽ എത്തി ചെയറിൽ വന്നിരുന്നു, ഫുഡ് കഴിക്കാൻ തുടങ്ങുമ്പോഴാണ് പിറകിൽ നിന്ന് വിളി കേട്ടത്...നോക്കിയപ്പോൾ പൂച്ചക്കണ്ണന്റെ ഗ്യാങ് ആണ്....അതിൽ ലവനെ മാത്രം കണ്ടില്ല... അവരുടെയൊക്കെ മുഖത്തു പുഞ്ചിരി കണ്ടപ്പോൾ എന്തോ മനസ്സിൽ ഒരു സമാധാനം.... ഫുഡും അവിടെ വെച്ച് അവർക്കരികിലേക്ക് നടന്നു, കുറച്ചു നേരം അവരോട് സംസാരിച്ചിരുന്നു...പരിചയപെട്ടപ്പോഴാ എല്ലാർക്കും പുറമെയുള്ള ഇത് മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത്...ഒറ്റ ദിവസം കൊണ്ട് തന്നെ എന്നെ അവരുടെ പെങ്ങളായി ഏറ്റെടുത്തു.... കൂട്ടത്തിൽ ആ മദാമ്മകാരിക്ക് കുറച്ചു ജാഡ ഉണ്ടോ എന്നൊരു ഡൌട്ട്... പൊതുവെ ബോയ്സിനോട് കമ്പനി കുറവായ ഞാൻ ഇവരോട് പെട്ടെന്ന് അടുത്തു... ചങ്ക്സുകൾ പുറകിൽ നിന്ന് കൂകി വിളിക്കാൻ തുടങ്ങിയപ്പോൾ അവരോട് ബൈ പറഞ്ഞു തിരിച്ചു സീറ്റിലേക് വന്നു... തന്റെ സീറ്റിന്റെ തൊട്ട് ഓപ്പോസിറ്റ് ആയി ഇരുന്നിട്ടുള്ള ആളെ കണ്ടപ്പോൾ പകച്ചു പണ്ടാരമടങ്ങി പോയി...അവറ്റകളെ നോക്കുമ്പോൾ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവത്തിൽ ഫുഡിലേക്ക് മാത്രം ശ്രദ്ധ കേന്ത്രീകരിചു ഇരിക്കുന്നത് കണ്ടു... നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന ഭീഷണി കണ്ണിലൂടെ കൈമാറി... ചുറ്റുമുള്ളവരുടെ ശ്രദ്ധ എന്നിലേക്കാണ് എന്നറിഞ്ഞപ്പോൾ ഒന്നും നോക്കാതെ സീറ്റിൽ ഇരുന്നു....മുന്നിലിരിക്കുന്ന ലവനെ മൈൻഡ് ചെയ്യാതെ ഫുഡ് കഴിക്കാൻ തുടങ്ങി.... ഇടയ്ക്ക് ഏറു കണ്ണാൽ നോക്കുമ്പോൾ താടയ്ക്ക് കയ്യും കൊടുത്തു കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്... നോട്ടം കണ്ടപ്പോ എന്തോ ചടപ്പ് പോലെ... പെട്ടെന്ന് എന്റെ ടിഫിൻ ടേബിളിൽ നിന്ന് വലിച്ചു അവന്റെ മുന്നിൽ വെച്ച് മെല്ലെ കഴിക്കാൻ തുടങ്ങി.... എന്റെ കണ്ണ് രണ്ടും ഇപ്പൊ പുറത്ത് ചാടും എന്ന പോലെയായി...ചുറ്റും ഉള്ളവരെയൊക്കെ നോക്കിയപ്പോൾ എല്ലാരുടെയും അവസ്ഥ അത്‌ തന്നെ... അവന്റെ കൂട്ടാളികൾ കണ്ടത് വിശ്വസിക്കാൻ ആകാതെ തരിച്ചു നിൽക്കുന്നുണ്ട്... "അതേയ്...." "മ്മ്...എന്താ..." അവൻ കഴിപ്പ് നിർത്തി എന്നോട് തലയുയർത്തി ചോദിച്ചു.. "എന്റെ ഫുഡ്..." ഞാൻ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു... "വേണമെങ്കിൽ ഒരുമിച്ചു കഴിച്ചോ..." അവന്റെ മറുപടി കേട്ട് എന്റെ കിളി പോയി.... വിശന്നിട്ടാണെങ്കിൽ വയറ്റിൽ നിന്ന് പഞ്ചാരിമേളം നടക്കുന്നുണ്ട്.... "ഞാൻ കൊണ്ട് വന്നത് എനിക്ക് കഴിക്കാൻ വേണ്ടിയാ...അല്ലാതെ കണ്ടവർക്ക് കഴിക്കാൻ വേണ്ടിയല്ല...." "എനിക്ക് നല്ല വിശപ്പുണ്ട്....വേണമെങ്കിൽ നീയും കൂടിക്കോ..." ഇതും പറഞ്ഞു എന്നെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് അവൻ ഫുഡ് കഴിക്കാൻ തുടങ്ങി... ഉമ്മാക്ക് പണിക്ക് പോകേണ്ടതിനാൽ വീട്ടിലെ പണി മുഴുവൻ തീർത്തിട്ടാണ് ഇങ്ങോട്ടേക്കു വരുന്നത്, അതിനിടയിൽ ഫുഡ് കഴിക്കാനൊന്നും സമയം കിട്ടാറില്ല വിശപ്പും ദേഷ്യവും എല്ലാം ഒരുമിച്ച് വന്നപ്പോൾ അടുത്ത് കണ്ട ഗ്ലാസിലെ വെള്ളമെടുത്തു അവന്റെ ഫുഡിലേക്ക് ഒഴിച്ചു... അവിടുന്ന് എഴുന്നേറ്റ് പോകാൻ നോക്കുമ്പോയെക്കും അവന്റെ പിടി കയ്യിൽ വീണിരുന്നു... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ചുട്ടെരിക്കാൻ പാകത്തിലുള്ള പകപ്പോടെ എന്നെ നോക്കുന്ന അവനെ...പെട്ടെന്നുള്ള അവന്റെ ഭാവത്തിൽ ഞാൻ ഞെട്ടി... അവന്റെ നോട്ടത്തിന്റെ തീഷ്ണത ഏറും തോറും കയ്യിൽ അവന്റെ നഖങ്ങൾ ആഴന്നിറങ്ങി....വേദനകൊണ്ട് കണ്ണിൽ നിന്നും ചുടു കണ്ണുനീർ ഒഴുകി.. ചുറ്റുമുള്ളവരുടെ കണ്ണുകളിൽ ഉടലെടുത്ത ഭയം കണ്ടു എന്റെ പേടി ഒന്നുകൂടി കൂടി... ചെയ്തത് തെറ്റാണെന്ന് അറിഞ്ഞത് കൊണ്ട് തല തായ്ത്തി നിന്ന്... അവന്റെ കണ്ണിലേക്കു നോക്കാനുള്ള കെല്പില്ലായിരുന്നു... "എന്താ നീ ചെയ്തേ...." ടേബിളിൽ അടിച്ചു കൊണ്ടുള്ള ഓന്റെ ഗർജനം കേട്ട് ഞാൻ അടക്കം എല്ലാരും ഞെട്ടിത്തരിച്ചു.... "എത്ര പെർ ലോകത്ത് ഒരു നേരത്തെ അന്നം കിട്ടാതെ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് അറിയോ.... വിശന്നു വലഞ്ഞു ഒരു മണി വറ്റിനായി നിലവിളിക്കുന്ന എത്ര കുഞ്ഞുങ്ങൾ ഉണ്ടെന്ന് അറിയോ.... തനിക്കൊക്കെ അഹങ്കാരമാണ്....മൂന്നു നേരം മൂക്ക് മുട്ടെ തിന്നാൻ കിട്ടുന്നതിന്റെ അഹങ്കാരം.... വീട്ടിലുള്ളവരെ പറഞ്ഞാൽ മതിയല്ലോ.... മൂന്ന് നേരം തീറ്റിച്ചാൽ മാത്രം പോരാ...അധ്വാനിച്ചു കൊണ്ട് വന്നു വെച്ചുണ്ടാക്കി തിന്നുന്നതിന്റെ മഹത്വവും പറഞ്ഞു തരാൻ പറയണം ഉപ്പാനോട്....മക്കളെ നല്ലത് പഠിപ്പിക്കാനും പറയണം...." ഇതും പറഞ്ഞവൻ എന്റെ കൈകളിലെ പിടി അയച്ചു... കയ്യിലേക്ക് അമർന്ന നഖത്തേക്കാൾ മൂർച്ച അവന്റെ വാക്കുകൾക്ക് ആയിരുന്നു... ചുറ്റും നോക്കിയപ്പോൾ കണ്ടു സഹതാപത്തോടെ ഉറ്റു നോക്കുന്ന കണ്ണുകളെ.... ആരുടേയും പിൻവിളിക്ക് കാതോർക്കാതെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു വാകമര ചോട്ടിലേക്ക് നടന്നു... പിടിച്ചു വെച്ച കണ്ണുനീരിനെ തുറന്ന് വിട്ടു... കയ്യിലെ നീറ്റലിനേക്കാളും വേദന ഹൃദയത്തിന് ആയിരുന്നു... പട്ടിണിയും വിശപ്പുമൊക്കെ അറിഞ്ഞു കൊണ്ട് ജീവിച്ചവളാ ഈ ഹൈറ....ഒരു നേരത്തെ ഭക്ഷണം കൊണ്ട് മൂന്ന് നേരം കഴിച്ചവളാ.... എന്നെ പറഞ്ഞത് പോകട്ടെ....എന്റെ ഉപ്പ.... ഓർക്കുന്തോറും കണ്ണുനീരിന്റെ ശക്തി കൂടി വന്നു... തിരിച്ചു പറയാൻ അറിയാനിട്ടല്ല..തെറ്റ് എന്റെ ഭാഗത്തു ആയത് കൊണ്ട് മാത്രമാ... ഒറ്റയ്ക്കിരിക്കണമെന്ന് തോന്നിയത് കൊണ്ട് എന്നെയും തേടി വന്ന ഫ്രണ്ട്സിനെ തിരിച്ചയച്ചു... കുറെ നിമിഷങ്ങൾക്ക് ശേഷം ആരോ അരികെ വന്നിരിക്കുന്നത് പോലെ തോന്നി.... തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസ്സിലായി.... "ഹൈറാ...." "ഹൈറാ...." വിളി കേട്ടിട്ടും തിരിഞ്ഞു നോക്കിയില്ല... "നിനക്ക് എന്താടി ചെവി കേൾക്കൂലെ..." വെറുതെ ഓന്റെ എനർജി വേസ്റ്റ് ആക്കണ്ട എന്ന കരുതി എന്താ എന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കി... "ഇന്നാ പിടിക്ക്...." എനിക്ക് നേരെ ഒരു കവർ നീട്ടി കൊണ്ട് പറഞ്ഞു... "ഇതെന്താ...." "ഞാൻ കാരണമല്ലേ നീ ഇന്ന് ഫുഡ് കഴിക്കാതിരുന്നേ..ഇത് ഫുഡ് ആണ്..വെറുതെ പട്ടിണി കിടക്കേണ്ട...." "ഒരു നേരം പട്ടിണി കിടന്നെന്ന് കരുതി മരിക്കില്ല....അല്ലങ്കിലും ഈ ഭക്ഷണത്തിന്റെ വില അറിയണമെങ്കിൽ ഒരു നേരം പട്ടിണി കിടക്കണ്ടേ...ഇത് വഴി എന്റെ അഹങ്കാരം കുറയുമോ എന്ന നോക്കട്ടെ...." ഇതും പറഞ്ഞു ഞാൻ പോകാൻ വേണ്ടി എഴുന്നേറ്റു.... കാലെടുത്തു വെക്കും മുന്നേ കൈകളിൽ പിടിച്ചു വീണു... "സ്സ് സ്സ്....." അവന്റെ നഖങ്ങൾ അന്നിറങ്ങിയ കൈത്തണ്ടയിൽ ആണ് വീണ്ടും പിടിച്ചത്.. വേദനകൊണ്ട് പുളഞ്ഞു.... അവൻ എഴുന്നേറ്റ് വന്നു കൈത്തണ്ടയിൽ പിടിച്ചു നോക്കി....ആ കണ്ണുകൾ നിറഞ്ഞത് എന്തിനെന്നറിയാതെ ഞാൻ അവനിൽ തന്നെ നോട്ടമെറിഞ്ഞു....എന്നെ vakamarachuvattil ഇരുത്തി ഇപ്പൊ വരാം പോകരുതെന്ന് thakkeethum നൽകി പോയി... കുറച്ചു കഴിഞ്ഞു കയ്യിൽ entho എടുത്തു കൊണ്ട് വന്നു.... "കൈ നീട്ട് " അറിയാതെ തന്നെ ഞാൻ കൈകൾ നീട്ടി.. കമ്മ്യൂണിസ്റ്റ് ചെടിയുടെ ഇല neradi പിഴിഞ്ഞ് അതിന്റെ നീര് uttikkan വേണ്ടിയാ.. അത്‌ കണ്ടപ്പോൾ തന്നെ ഞാൻ കൈകളിൽ വലിച്ചു... കണ്ണുരുട്ടി പേടിപ്പിച്ചപ്പോൾ നല്ല അനുസരണയുള്ള കുട്ടിയെ പോലെ കൈകൾ നീട്ടി കൊടുത്തു... വേദന അറിയും മുന്നേ കണ്ണുകൾ ഇറുകെ അടച്ചു... മരുന്ന് വെച്ചതിന്റെ നീറ്റലും ഒപ്പം തന്നെ നേരിയ കുളിരും അനുഭവപ്പെട്ട് കണ്ണ്‌ തുറന്നപ്പോൾ കണ്ടത് പതിയെ എന്റെ മുറിവിലേക്ക് ഊതിക്കൊണ്ടിരിക്കുന്ന അവനെയാണ്.... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു.. വെറും രണ്ട് ദിവസത്തെ പരിചയം മാത്രമേ ഉള്ളൂ....പക്ഷേ രണ്ട് യുഗങ്ങളുടെ അടുപ്പം ഉള്ളത് പോലെ... പെട്ടെന്ന് അവന്റെ നൊട്ടം എന്നിലേക്ക് എത്തിയപ്പോൾ ഞാൻ കണ്ണുകൾ ഒരു പിടച്ചിലോടെ മാറ്റി.... "കുറവുണ്ടോ..." "മ്മ്....". "എന്നാ ഫുഡ് കഴിക്ക്...." "എനിക്ക് വേണ്ടാ.." "വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്...." ഇനിയും ഒരു സീൻ ക്രീയേറ്റ് ചെയ്യേണ്ട എന്ന് കരുതി പതിയെ ചോറ് എടുത്തു കഴിക്കാൻ തുടങ്ങി... ഇടയ്‌ക്കു തല ഉയർത്തി നോക്കിയപ്പോൾ കണ്ടു എന്നെ തന്നെ നോക്കിയിരിക്കുന്ന അവനെ....പുരികം പൊക്കി എന്താ എന്ന് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ ചുമൽ കൂച്ചി ഒന്നുമില്ലെന്ന് പറഞ്ഞു... അതുകണ്ട് ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ അവൻ കാണാതെ വിദഗ്ദ്ധമായി ഒളിപ്പിച്ചു വീണ്ടും ഫുഡിലേക്ക് ശ്രദ്ധ തിരിച്ചു... നല്ല വിശപ്പ് ഉള്ളത് കൊണ്ട് തന്നെ ഒരിറ്റ് വറ്റ് വരെ ബാക്കി വെയ്ക്കാതെ കഴിച്ചു... "ഞാൻ കരുതി വേണ്ടാന്ന് പറയുന്നത് കേട്ട്, മൊത്തം ബാക്കി വെച്ചിട്ടുണ്ടാകും എന്ന്...ഇതിപ്പോ ഇല മാത്രമല്ലെ ബാക്കിയുള്ളു...." അവൻ ഒരു മാതിരി ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... "ഇനി ഞാൻ ബാക്കി വെച്ചിട്ട് വേണം നേരത്തെ കേട്ടതിന്റെ ബാക്കി കേൾക്കാൻ...പിന്നെ ഇല നിനക്ക് വെച്ചതാ..എനിക്കുള്ളത് ഞാൻ കഴിച്ചിന്...." ഇതും പറഞ്ഞെഴുന്നേറ്റ് നടന്നു...   "ഹൈറാ...." പിൻവിളി കേട്ട് തിരിഞ്ഞു നോക്കി... "കാലം എനിക്കായി കാത്തുവെച്ച പൂവാണ് നീ... ഇനിയുമേഴ് ജന്മങ്ങൾ കാത്തിരിക്കാം നിനക്കായി, നിന്നിലെ വസന്തം വിടരുവാനായി..." ഇതും പറഞ്ഞവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി... "ഇന്ന് ഞാൻ വെറുമൊരു മരുഭൂമിയാണ്, പൂക്കളും വസന്തങ്ങളും തളിർക്കാത്ത വെറുമൊരു പാഴ് ഭൂമി..." എന്റെ മറുപടി കേട്ട് അവൻ ഒന്ന് നിന്നു, എന്റെ നേരെ തിരിഞ്ഞു ഒരു നനുത്ത പുഞ്ചിരി നൽകി.... "ഒരു മഴയായ് പെയ്തിടാം ഞാൻ നിന്നിൽ...പുതു നാമ്പുകൾ കിളിർക്കും വരെ ആ മരുഭൂവിൽ ആർത്തു പെയ്തിടാം....     വീട്ടിൽ എത്തിയിട്ടും മനസ്സ് മുഴുവൻ ഇന്ന് നടന്ന കാര്യങ്ങൾ മാത്രമായിരുന്നു...എന്റെ മൗനം കണ്ടു ഉമ്മയും ഹാനുവും ചോദിച്ചപ്പോഴും ഒന്നുമില്ലെന്ന് പറഞ്ഞൊഴിഞ്ഞു... കയ്യിലെ നീറ്റലിന് അൽപ്പം ശമനം ഉണ്ടായിരുന്നു.... കണ്ണുകളിൽ ഉറക്കം തളം കെട്ടിയിരുന്നതിനാൽ വേഗം തന്നെ കിടക്കയെ കൂട്ട് പിടിച്ചു... ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ അറിയാത്ത നമ്പർ ആണ്... ഫോൺ എടുത്തു കാതോരം വെച്ചപ്പോൾ മറുപുറത് നിന്ന് കേട്ട കാര്യം , എന്റെ ഉറക്കിനെ വരെ നഷ്ടപ്പെടുത്തി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...