പരിണയം: ഭാഗം 15

 

രചന: ശീതൾ കൃഷ്ണ

അവൾ പിടച്ചിലോടെ കട്ടിലിലേക്ക് വീണു... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നുണ്ട് പക്ഷെ അതിന് പോലും പറ്റണില്ല... അവൾ സ്വന്തം വിധിയെ ഓർത്തു സ്വയം ശപിച്ചു... ഏറെ നേരം കഴിഞ്ഞാണ് കണ്മഷി എഴുന്നേറ്റത്... എഴുന്നേൽക്കുമ്പോൾ അവൾ എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചിരുന്നു... അവൾ പതിയെ കണ്ണുകൾ തുടച്ചു മുറി വീട്ടിറങ്ങി... നേരം സന്ധ്യ ആയതേ ഉണ്ടായിരുന്നുള്ളു... അവൾ പിന്നിലേക്ക് ചെല്ലുമ്പോൾ അമ്മ എന്തോ പണിയിലാണ്... ഇടക്ക് അമ്മ വന്നു നോക്കിയിരുന്നു തന്നെ.... മനപ്പൂർവം എഴുന്നേൽക്കാത്തത് കണ്ടപ്പോൾ പോയതായിരുന്നു അമ്മ.... അവൾ നേരെ ചെന്ന് അമ്മയുടെ തോളിലേക്ക് തല ചെയ്ച്ചു കിടന്നു... പെട്ടന്ന് പിന്നിൽ നിന്ന് തന്നെ മുറുകിയ കൈകൾ കാൺ കെ അമ്മയ്ക്കും വല്ലാത്ത സന്തോഷമായി....അവളുടെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഏറ്റവും കൂടുതൽ അവൾക്കൊപ്പം നിന്നിരുന്ന ആൾ അവളുടെ അമ്മ തന്നെയായിരുന്നു... ""കുഞ്ഞാ...."" അമ്മ വാത്സല്യത്തോടെ വിളിച്ചപ്പോളേക്കും അവൾ അമ്മയെ ഇറുകെ പുണർന്നു... വിതുമ്പൽ പുറത്തേക്ക് വന്നിരുന്നു.... ""ഹാ അതിന് നീയെന്തിനാ കരയുന്നെ???.. നിനക്ക് ഇഷ്ടം ഇല്ലാത്തതൊന്നും ഞാൻ നടത്തില്ല എന്നറിയില്ലേ കണ്ണാ നിനക്ക്..."" അമ്മ പറയുമ്പോളും അമ്മയുടെ തോളിൽ തല ചായ്ച്ചു.... അമ്മ പറയുന്നതെല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ കേൾക്കുകയാണവൾ...

""നമുക്ക് ഇത് വേണ്ടെന്നേ.... അവർ ഒരു താല്പര്യം പറഞ്ഞു... നമുക്ക് അത് ഇഷ്ടമില്ലെങ്കിൽ അത് വേണ്ട.... അത്ര ഉള്ളു..."" അമ്മ അവളെ പിടിച്ചു മുന്നിലേക്ക് തിരിച്ചു നിർത്തി വാൽസല്യത്തോടെ പറഞ്ഞു.... അവൾ അമ്മ പറയുന്നതിനെല്ലാം നിഷ്കളങ്കമായി തലയാട്ടുന്നും ഉണ്ട്.... ""അമ്മേടെ കുട്ടി... എന്നും ബോൾഡ് ആയി നിൽക്കണം... ഇങ്ങനെ കരയരുത് അമ്മക്ക് അതിഷ്ട്ടല്ല ട്ടൊ..."" അമ്മ വീണ്ടും പറഞ്ഞപ്പോൾ അവളിൽ ചെറുപുഞ്ചിരി വിരിഞ്ഞു.... അവൾ സ്നേഹത്തോടെ അമ്മയെ കെട്ടിപിടിച്ചു അമർത്തി ഉമ്മ വെച്ചു.... തിരികെ മഠശ്ശേരിയിലേക്ക് ചെല്ലുമ്പോൾ അവളുടെ മനസ്സ് ഒഴിഞ്ഞ മാനം പോലെ ശാന്തമായിരുന്നു ... സ്നേഹവും പ്രണയവും എല്ലാം വർഷങ്ങൾക്ക് മുൻപേ താൻ അവസാനിപ്പിച്ചതാണ്.... ഇനി...ഇനി ഒന്നും തന്നെ വേണ്ട.... പഴയ കണ്മഷിയായി മാറണം.... അമ്മയെ നോക്കി ബാക്കിയുള്ള ജീവിതം ജീവിച്ചു തീർക്കണം.... പിന്നെ.... അവൾ സ്വയം ഒന്ന് നെടുവീർപ്പിട്ടു.... ഒരു വളവ് കഴിഞ്ഞപ്പോളേക്കും മഠശ്ശേരിയുടെ പടിക്കൽ എത്തിയിരുന്നു കണ്മഷി.... വീടിന് മുൻപിൽ കാർ ഉണ്ട്.... കണ്ടപ്പോളെ മനസ്സിലായി അവരെല്ലാരും ആശുപത്രിയിൽ പോയി തിരികെ വന്നിട്ടുണ്ടെന്ന്.... അവൾ ധൃതിയിൽ ഉള്ളിലേക്ക് നടന്നു.... ഹാളിൽ സിദ്ധുവേട്ടനും രാജീവും പിന്നെ രാവുവച്ചനും ഇരിക്കുന്നുണ്ട്....

അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് നേരെ അടുക്കള ഭാഗത്തേക്ക് ചെന്നു... സുഭദ്രvഅമ്മ എന്തോ കാര്യമായിട്ട് ഉണ്ടാക്കുന്നുണ്ട്... അമ്മക്ക് കൂടെ ഡയാനയും ഉണ്ട്.... ""ആഹ് ഇയാൾ എത്തിയോ??..."" തന്നെകണ്ടപ്പോൾ ഡയാന കുശലം എന്നപോലെ തിരക്കി... ഒന്ന് പുഞ്ചിരിച്ചു... രുദ്രേട്ടനുള്ള കഞ്ഞിയാണ് എന്ന് മനസ്സിലായപ്പോൾ അത് വാങ്ങി അതിലേക്ക് ഉപ്പിട്ടു...രാവിലെ പോയതല്ലേ ഹോസ്പിറ്റലിലേക്ക് ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്ന് ഊഹിച്ചു...ബാക്കിയുള്ള ആരും ഒന്നും കഴിച്ചിട്ടില്ല.... അവർക്ക് പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ട് മേശമേൽ വെച്ചത് വരുന്ന നേരം കണ്ടിരുന്നു.... ""എങ്ങെനെയുണ്ട് അമ്മേ രുദ്രേട്ടന്??!! അവൾ സുഭദ്രയമ്മയോട് ചോദിച്ചു... അവർ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു... ""ഇപ്പൊ നല്ല ബേധം ഉണ്ട് ന്ന് പറഞ്ഞടോ...""ഡയാനയാണ് മറുപടി പറഞ്ഞത്... അത് കേട്ടപ്പോൾ അവൾ പുഞ്ചിരിയോടെ കഞ്ഞിയുമെടുത്ത് അവന്റെ മുറി ലക്ഷ്യമാക്കി നടന്നു.... കഞ്ഞിയുമെടുത്ത് അവൾ നേരെ രുദ്രന്റെ മുറിയിലേക്ക് ചെന്നു.... നോക്കുമ്പോൾ ആൾ നല്ല മയക്കത്തിലാണ്... കഞ്ഞി മേശമേൽ വെച്ച് പതിയെ തട്ടി... ""രുദ്രേട്ടാ.... "" ഒരു വിളിയിൽ തന്നെ ആൾ പിടച്ചിലോടെ കണ്ണ് തുറന്നു.... നേരെ കാണുന്നത് തന്നെയാണ് അത് കണ്ടപ്പോൾ സംശയത്തോടെ അവളെ നോക്കി...

""കഞ്ഞി കുടിക്കണ്ടേ??""... കഞ്ഞി പാത്രം എടുക്കുന്നതിനിടയിൽ അവനോടായി പറഞ്ഞു.... ""ഡോക്ടർ ഇനി മുതൽ നല്ല ഭക്ഷണങ്ങൾ കഴിച്ചോളാൻ പറഞ്ഞിട്ടുണ്ട്..."" പറച്ചിൽ കേട്ടാൽ അറിയാം കഞ്ഞി ഇഷ്ട്ടപെടാത്തത് കൊണ്ടുള്ള സംസാരമാണ്... അവൾ സംശയത്തോടെ കയ്യിലെ കഞ്ഞി അവന് കൊടുക്കണോ എന്ന് സംശയിച്ചു നിന്നു... ""ഇത് തന്നോളൂ.... ഇനി അങ്ങോട്ടുള്ള കാര്യമാണ് പറഞ്ഞത്...."" അവൻ പറഞ്ഞപ്പോൾ അവൾ അവനരികിൽ ഇരുന്നു കൊണ്ട് കഞ്ഞി കൊടുക്കാൻ ആരംഭിച്ചു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 എല്ലാവരോടും യാത്ര പറഞ്ഞു മഠശ്ശേരിയിൽ നിന്നിറങ്ങിയ രാജീവ്‌ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കവലയിലേക്ക് പോയി.... പോകുന്ന വഴികളിൽ എല്ലാം അവൻ ഒരു തേടുന്നുണ്ടായിരുന്നു.... കവല കഴിഞ്ഞുള്ള വളവിൽ എതിർവശത്തായി ഇന്ദു സൈക്കിളിൽ വരുന്നുണ്ട്... അത് കണ്ടപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...പ്രതീക്ഷിച്ച ആളെ കണ്ടതിന്റെ സന്തോഷം അവന്റെ കണ്ണുകളിൽ ഉണ്ടയിരുന്നു... ""ഹാ മാഷേ...."" അവൾ രാജീവിന്റെ അരികിൽ എത്തിയപ്പോൾ സൈക്കിൾ നിർത്തി അവനെ നോക്കി വിളിച്ചു.... അവനും ബൈക്ക് സ്ലോ ആക്കി ഒന്ന് പുഞ്ചിരിച്ചു.... ""എന്താടോ ഇന്ന് വൈകിയോ??..."" അവൻ കുസൃതിയോടെ അവളെ നോക്കി....

നേരം സന്ധ്യ കഴിഞ്ഞിരിക്കുന്നു...ഇരുട്ടി തുടങ്ങിയിരുന്നു മാനം... ""അതൊന്നും പറയണ്ട മാഷേ... കുറച്ച് പാലൂടെ ഉണ്ട് കൊടുക്കാൻ... അത് വിറ്റ് തീരണ്ടേ.... വീട്ടിൽ ചെന്നാൽ അത് ഉറയാക്കി തൈര് ആക്കാനേ കൊള്ളു... എത്രയാ ന്ന് വെച്ചാണ് തൈര് ആക്കുക...."" അവൾ പറയുന്നത് കേട്ടപ്പോൾ അവൻ ഒന്ന് തലയാട്ടി... ശരിയാണ് വല്ലാത്ത കഷ്ടപ്പാട് ആണ് ഈ പ്രായത്തിൽ ഈ കുട്ടി സഹിക്കുന്നത്... മറ്റുള്ളവർ പഠിക്കാൻ പോകുമ്പോൾ കുടുംബത്തിന്റെ പ്രാരബ്‌ദം കൊണ്ട് നടക്കുന്നൊരുവൾ.... ""ഒരുപാടുണ്ടോടോ.. എനിക്ക് കുറച്ച് തരാൻ ഉണ്ടാവുമോ??""... അവൻ കുസൃതിയോടെ അവളെ നോക്കി മീശ പിരിച്ചു.... അവന്റെ ചോദ്യം കേട്ട് ശെരിക്കും ഞെട്ടിയത് അവളായിരുന്നു.... ""ഉവ്വ്... മാഷിന് വേണോ??""... വിടർന്ന കണ്ണുകളോടെ അവനെ നോക്കി ചോദിച്ചപ്പോൾ വേണം എന്നർത്ഥത്തിൽ അവൻ തലയാട്ടി.... ""ശെരിക്കും??"".... അവൾ വിശ്വാസം വരാത്ത പോലെ അവനോടായി വീണ്ടും ചോദിച്ചു... ""ആഹ് ടോ ശെരിക്കും വേണം... ഒരു ലിറ്റർ തന്നോളൂ... ചെന്നിട്ട് പാൽ ചായ കുടിക്കാലോ..."" അവൻ പറയുന്നത് കേട്ടപ്പോൾ....അവൾ സൈക്കിളിൽ നിന്ന് പെട്ടെന്ന് ഇറങ്ങി പുറകിലെ കാന്നാസിൽ നിന്ന് ഒരു ലിറ്റർ പാൽ അളന്നു... ""കുപ്പിയില്ലല്ലോ മാഷിന്റെ അടുത്ത്...??"" അവൾ ചോദിച്ചപ്പോൾ ഇല്ല എന്ന് തലയാട്ടി....

അവളുടെ കയ്യിൽ ഒരു വെള്ളകുപ്പി ഉണ്ടായിരുന്നു അവളത് എടുത്ത് അതിലെ വെള്ളം കളഞ്ഞു.... എന്നിട്ട് അതിലേക്ക് പാൽ ഒഴിച്ച് കൊടുത്തു.... ""എത്രയായടോ??..."" അവൻ ചോദിച്ചപ്പോൾ അവൾ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി.... ""അത് വേണ്ട... അല്ലേലെ മാഷിന് ഞാൻ ഇപ്പോൾ കടക്കാരി ആണ്...""അവൾ ഒന്ന് പുഞ്ചിരിച്ചു.... ""ഏയ്യ് അത് വേറെ.... ഇത് തന്റെ അധ്വാനത്തിന്റെ കാശാണ്... അത് തനിക്ക് മാത്രം അവകാശപ്പെട്ടതാണ്..."" അവൻ ബൈക്ക് വീണ്ടും സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് പറഞ്ഞു... ""എടോ പറയടോ.. സമയം പോണു രാത്രി ആയില്ലേ... വീട്ടിൽ എത്തണ്ടേ തനിക്ക്??""... അവളോട് പറയുമ്പോൾ അവൻ ഇടംകണ്ണിട്ട് അവളെ ഒന്ന് നോക്കിയിരുന്നു... ""അൻപത് രൂപ..."" അവൾ ഒന്ന് മടിച്ചെങ്കിലും അവൻ പറയുന്നത് കേട്ടപ്പോൾ കാശ് പറഞ്ഞു... പണം നൽകി പാലുമായി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുമ്പോൾ അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു.... പ്രണയത്തിൽ ചാലിച്ച നറുപുഞ്ചിരി..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...