പരിണയം: ഭാഗം 16

 

രചന: ശീതൾ കൃഷ്ണ

""എനിക്ക് രുദ്രേട്ടനോട് അല്പം സംസാരിക്കാൻ ഉണ്ട്..."" കഞ്ഞി കൊടുക്കുമ്പോൾ മുഖത്തേക്ക് നോക്കാതെ തന്നെ സംസാരത്തിന് തുടക്കമിട്ടു കണ്മഷി.... അവളുടെ സംസാരം കേൾക്കെ അവൻ എന്താണ് എന്നർത്ഥത്തിൽ അവളെ നോക്കി... ""രാവുവച്ചൻ ഇന്നലെ വീട്ടിൽ ചെന്നിരുന്നു ത്രെ... അമ്മയോട് ചില കാര്യങ്ങൾ സംസാരിക്കാനായി..."" അവൾ സ്പൂണിൽ കുറച്ച് കഞ്ഞി എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.... ""എന്ത് കാര്യങ്ങൾ??..""അവന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു... ""നമ്മുടെ കല്യാണകാര്യം...."" അവൾ ഒന്ന് നിർത്തി അവനെ നോക്കി... ആ മുഖം ശാന്തമായിരുന്നു... ഒരു ഞെട്ടൽ പോലും ആ കണ്ണുകളിൽ കാണാത്തത് അവളിൽ അത്ഭുതം നിറച്ചു.... ""മ്മ്ഹഹ്ഹ്...."" നേർത്ത മൂളൽ മാത്രം നൽകിയവൻ... അത് കൂടെ കേട്ടപ്പോൾ അവൾ മനസ്സിലാവാത്ത പോലെ അവനെ നോക്കി... ""രുദ്രേട്ടാ..."" അവൻ ഒന്നും മനസ്സിലാവാത്ത പോലെ അവനെ ഒന്ന് വിളിച്ചു... ""ഏട്ടനും കൂടെ അറിഞ്ഞു കൊണ്ടാണോ ഇതെല്ലാം??.."" അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു...അവളുടെ സ്വരം ഇടറുന്നത് അവന് മനസ്സിലായിരുന്നു.... ""ഇയാൾക്ക് ഇഷ്ട്ടമല്ല എന്ന് പറഞ്ഞു കൂടായിരുന്നോ??""...അവന്റെ നോട്ടം അവളിലേക്ക് തന്നെയായിരുന്നു...

""നീ പേടിക്കണ്ട കണ്മഷി... അത് വൈദ്യർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് അച്ഛൻ നിന്റെ അമ്മയെ കാണാൻ പോയത്... അദ്ദേഹം പറഞ്ഞു ത്രെ അസുഖം പെട്ടന്ന് ഭേദം ആയത് നിന്റെ പ്രെസെൻസ് കൊണ്ടാണ് എന്ന്... നിനക്ക് താല്പര്യം ഉണ്ടെങ്കിൽ ഇരു വീട്ടുകാർക്കും സമ്മതം ആണെങ്കിൽ വിവാഹത്തെ പറ്റി ആലോചിച്ചൂടെ എന്ന് ചോദിച്ചു... അച്ഛനും അമ്മയ്ക്കും നമ്മൾ തമ്മിൽ ഉണ്ടായിരുന്നു പ്രണയത്തെ പറ്റി ചെറിയൊരു സൂചന ദേവ കൊടുത്തിരുന്നു... എല്ലാം കൂടെ കേട്ടപ്പോൾ അവർക്ക്‌ തോന്നിയ ഒരു പൊട്ട ബുദ്ധി..."" അവൻ ഒന്ന് ചിരിച്ചു... സ്വയമേ തോന്നിയ പുച്ഛചിരി...അവൻ അവളെ ഒന്ന് നോക്കി തുടർന്നു... ""ഇയാള് പേടിക്കണ്ട ഞാൻ തന്നെ പറഞ്ഞോളാം തനിക്ക് സമ്മതം അല്ല എന്ന്..."" അവൾ പിടച്ചിലോടെ അവന്റെ മുഖത്തേക്ക് നോക്കി... ആ കണ്ണുകൾക്ക് പണ്ടത്തെ രുദ്രേട്ടന്റെ വിഷാദഭാവമായിരുന്നു....അവൾക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു... കൂടുതൽ ഒന്നും പറയാതെ അവൾ കഴിച്ചു തീർന്ന പാത്രവും എടുത്ത് പുറത്തേക്ക് പോയി... അവൾ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ ആയിരുന്നു ഡയാന മുറിയിലേക്ക് കയറി വന്നത്... ഡയാനയെ കണ്ടപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു... നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ മുഖം തിരിച്ചു...

അടുക്കളയിലേക്ക് പോയി... ""എന്ത് പറ്റി രുദ്രാ... അവളുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നേ..."" ഡയാന അവന്റെ അരികിൽ പോയി ഇരുന്നു കൊണ്ട് സംശയത്തോടെ ചോദിച്ചു... അവളെ നോക്കിയവന്റെ കണ്ണുകളും നിറഞ്ഞിരുന്നു... അത് കണ്ടപ്പോൾ ഒന്നും മനസ്സിലാവാതെ ഡയാന അവനെ നോക്കി... ""എന്താടാ... എന്താ പറ്റിയെ??""... ഡയാന അവന്റെ കൈ വിരലുകളിൽ കൈ കോർത്തു... രുദ്രൻ കണ്മഷി പറഞ്ഞ കാര്യങ്ങൾ ഡയാനയോട് പറഞ്ഞു... ആദ്യം കേട്ടപ്പോൾ ഡയാനക്ക് സന്തോഷമാണ് തോന്നിയത്... കാരണം രുദ്രന്റെ വിഷാദഭാവം അത് അവൾക്കാണ് ഏറ്റവും നന്നായി അറിയുന്നത്.... രുദ്രൻ ബാംഗ്ലൂരിൽ ഓഫീസിലേക്ക് വന്ന കാലം... ഇന്നത്തെ രുദ്രനിൽ നിന്ന് ഒരുപാട് അകലെയായിരുന്നു അവൻ... എല്ലാവരിൽ നിന്നും ഒറ്റപെട്ടു നടക്കുന്ന രുദ്രനെ എപ്പോളോ ആണ് ഡയാന ശ്രദ്ധിക്കാൻ തുടങ്ങിയത്... പിന്നീട് അവനോട് അടുക്കാൻ ശ്രമിച്ചു... മദ്യം തുടങ്ങി പല മയക്കു മരുന്നിനും അടിമയായ ഒരാളുമായി കൂട്ട് കൂടണ്ട എന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും അവളെ ബാധിച്ചിരുന്നില്ല.... അങ്ങനെ ഇരിക്കെയാണ് അവനുമായുള്ള സൗഹൃദം ബലപെടുകയും... അവന്റെ പാസ്റ്റ് അവൻ പറയാനും തുടങ്ങിയത്... അവന്റെ വായിൽ നിന്നാണ് ആദ്യമായി കണ്മഷി എന്ന പേര് കേട്ടത്...

ഒത്തിരി കുസൃതി നിറഞ്ഞ... ഒത്തിരി സ്നേഹിക്കാൻ അറിയുന്ന... പിണങ്ങുമ്പോൾ ചുണ്ട് പിളർത്തി പരിഭവം പറയുന്ന ഒരു നാട്ടിൻപുറംകാരി പെൺകുട്ടി... പക്ഷെ ആദ്യം അവളോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു....രുദ്രന്റെ ഈ അവസ്ഥക്ക് കാരണം അവളാണ് എന്നത് വല്ലാത്ത വെറുപ്പ് ഉണ്ടാക്കിയിരുന്നു.... ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു രുദ്രനെ പഴയ രുദ്രൻ ആകുവാൻ... അവന്റെ പഴയ രൂപത്തിലേക്ക് അവനുള്ള കാരണവും ഒരു രീതിയിൽ താൻ ആയതിൽ ഇന്നും വല്ലാത്ത സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്... ഇന്ന് അവന്റെ സൗഹൃദങ്ങളിൽ ഏറ്റവും മുന്നിൽ ഞാൻ ആണ് എന്ന അഹങ്കാരവും ഇന്ന് തനിക്കൊരു അലങ്കാരമാണ്....ഡയാന അവനെ ഒന്നു നോക്കി... എന്നിട്ട് അവന്റെ നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ചു.... ""നീ എന്തിനാ രുദ്രാ സങ്കടപെടുന്നത്... ദേ ഒരിക്കൽ പോലും ഇനി കണ്മഷിയെ കാണില്ല എന്ന് ഉറപ്പിച്ചു നടന്നതല്ലേ???... എന്നിട്ട് ഇന്ന് അത് നടന്നില്ലേ??... ഇന്ന് നിന്റെ വീട്ടിൽ നിന്റെ തൊട്ടരികിൽ.... നിനക്ക് ചോറ് വാരി തരാനും... പല്ല് തേപ്പിക്കാനും കുളിപ്പിക്കാനും അവൾ വന്നില്ലേ???....""

അവളുടെ ചോദ്യത്തിന് അവൻ ഒരു നിമിഷം ഡയാനയെ നോക്കി... തന്റെ വീഴ്ചയിൽ എന്നും താങ്ങായി നിന്നിട്ടെ ഉള്ളു.... സൗഹൃദം എന്നതിനപ്പുറം തന്റെ സഹോദരിയാണ് ഡയാന... അവളും സിദ്ധുവും ഇല്ലായിരുന്നുവെങ്കിൽ ഇന്ന് രുദ്രൻ ഉണ്ടാകുമായിരുന്നില്ല എന്നവൻ ഓർത്തു.... ""ഇല്ലേ???..."" വീണ്ടും അവൾ ചോദിച്ചപ്പോൾ അവൻ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു... ""മ്മ്മ്ഹ്ഹ്ഹ്....""അവൻ ഒരിളം പുഞ്ചിരിയോടെ മൂളി... ""എന്നാൽ കണ്മഷിയുടെ രുദ്രേട്ടൻ കേട്ടോളു... ഞാൻ ഇവിടുന്ന് പോകുന്നുണ്ടെങ്കിൽ അത് നിന്റെയും കണ്മഷിയുടെയും കല്യാണവും... ദേ നീ ഈ തറവാടിന്റെ മുറ്റത്തൂടെ നടക്കുന്നത് കണ്ടിട്ടും കൂടിയേ ഉണ്ടാവൂ...."" അവളുടെ സംസാരം കേട്ടപ്പോൾ അവന് ചിരി പൊട്ടി... അവൻ പുച്ഛത്തോടെ അവളെ നോക്കി... ""വേണെങ്കിൽ കാക്ക മലർന്നു പറക്കും... എന്നാലും അത് മാത്രം നടക്കില്ല ഡയാന... ദേ നേരത്തെ കരഞ്ഞോടി പോയത് നീയും കൂടെ കണ്ടതല്ലേ...""അവൻ അവളെ നോക്കി കളിയോടെ പറഞ്ഞു.... ""ഞാൻ നിങ്ങളുടെ കല്യാണം നടത്തിയാൽ നീയെനിക്ക് എന്ത് തരും??""...ഡയാന വാശിയോടെ അവനെ നോക്കി... ""ആഹാ എന്നാൽ കാണാമല്ലോ... നീ എന്റെ കല്യാണം നടത്തിയാൽ... ഈ നാട്ടിൽ നിന്ന് തന്നെ നിനക്കൊരു ചെക്കനെ തന്നെ ഞാൻ കണ്ട് പിടിച്ചു തരും..

."" അവൻ തിരിച്ചു കളിയോടെ പറഞ്ഞപ്പോൾ അവൾ ഉറക്കെ ചിരിച്ചു... ""അത് കൊള്ളാം... രണ്ടും അസാധ്യം എന്ന് രണ്ട് പേരും വിചാരിക്കുന്ന കാര്യങ്ങൾ.... ശെരി എന്നാൽ ബെറ്റ് വെക്കാം നമുക്ക്..."" ഡയാന കൈ നീട്ടിയപ്പോൾ... രുദ്രനും അവളുടെ കയ്യിൽ അവന്റെ കൈ ചേർത്തു... ""രുദ്രേട്ടാ..."" വാതിൽ പടിക്കൽ നിന്ന് കണ്മഷി വിളിച്ചപ്പോൾ ഇരുവരും വാതിൽ പടിയിലേക്ക് തിരിഞ്ഞു നോക്കി... രണ്ടാളുടെ കൈകളും ചേർന്നിരിക്കുന്നത് ഡയാന പെട്ടന്ന് ഓർത്തപ്പോൾ അവൾ കൈ എടുക്കാൻ നിന്നു... പക്ഷെ അപ്പോൾ രുദ്രൻ അവളുടെ കൈ ബലമായി പിടിച്ചു വെച്ചു....ഡയാന രുദ്രനെ നോക്കി കണ്ണുരുട്ടിയപ്പോൾ അവനെ അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.... ""എന്താ...??""രുദ്രൻ ഡയാനയുടെ കൈകൾ വിടാതെ തന്നെ കണ്മഷിയെ ചോദ്യഭാവേന നോക്കി... ""കുടിക്കാൻ വെള്ളം..."" അവൾ കയ്യിലെ ജഗ് കാണിച്ചപ്പോൾ രുദ്രൻ മേശമേൽക്ക് വെക്കാൻ ആംഗ്യം കാണിച്ചു...

കണ്ടാൽ അറിയാം കണ്മഷിക്ക് ഇരുവരും ചേർന്ന് ഇരിക്കുന്നത് ഇഷ്ടമായിട്ടില്ല എന്ന്... ജഗ് വെച്ച് തിരികെ നടക്കുമ്പോൾ ഒന്നു നോക്കുക പോലും ചെയ്യാതെ അവൾ മുറി കടന്ന് പോയി... ""എടാ ദുഷ്ടാ... അല്ലേലെ അവൾ ഞാൻ നിന്റെ കാമുകി ആണെന്ന വിചാരിച്ചു വെച്ചിരിക്കുന്നത്... ഇങ്ങനെ കണ്ടാൽ അവൾക്ക് സങ്കടം ആവില്ലേ??"".. ഡയാന അവന്റെ കൈ തട്ടി മാറ്റി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു... ""ആഹ്ഹ് തോന്നട്ടെ... തോന്നാൻ വേണ്ടി തന്നെയാ ഞാൻ അങ്ങനെ ചെയ്തത്...അവൾ ഓരോന്ന് കാണിക്കുമ്പോൾ എനിക്ക് സങ്കടം ആവുന്നുണ്ട്... അവളും ഇത്തിരി സങ്കടം അനുഭവിക്കട്ടെ...."" അവൻ പറഞ്ഞപ്പോൾ ഡയാന അവനെ കണ്ണുരുട്ടി നോക്കി... അത് കണ്ടപ്പോൾ അവൾ പുഞ്ചിരിയോടെ അവളെ കണ്ണിറുക്കി കാണിച്ചു.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...