പരിണയം: ഭാഗം 23

 

രചന: ശീതൾ കൃഷ്ണ

മുറിയിലേക്ക് വരുന്ന കണ്മഷിയെ കണ്ടപ്പോൾ രുദ്രന്റെ കണ്ണുകൾ കുറുകി... രാവിലെ അമ്മ വന്നപ്പോൾ പറഞ്ഞിരുന്നു അവളും ഡയാനയും അമ്പലത്തിൽ പോയതാണ് എന്ന്... പക്ഷെ തലേ ദിവസത്തിലേ അത്ര നേരം വൈകിയിട്ടില്ല ഇന്ന്... രുദ്രൻ അവളുടെ മുഖത്തേക്ക് നോക്കി... കണ്ടാൽ അറിയാം നല്ല പോലെ കരഞ്ഞിട്ടുണ്ട്... കണ്ണുകൾ കരഞ്ഞു വീർത്തിട്ടുണ്ട്.... മൂക്ക് ചുവന്നിട്ടുണ്ട്... ആകെ വാടി തളർന്ന പോലെ അവൾ അവന്റെ അരികിലേക്ക് വന്നു.... ""ഇന്ന് നേരത്തെ എത്തിയോ??"" രുദ്രൻ തന്നെയാണ് സംസാരത്തിന് തുടക്കമിട്ടത്.... ""മ്മ്ഹ്ഹ്..."" അവൾ ഒന്ന് മൂളി... അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൻ സംശയത്തോടെ നോക്കി... ""രുദ്രേട്ടാ എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്..."" അവൾ അവനരികിൽ ഒരു കസേര ഇട്ട് ഇരുന്നു.... ആദ്യമായ് ആണ് അവളിൽ നിന്ന് അങ്ങനെ ഒരു പെരുമാറ്റം... ഒരു വായാടി ആയിരുന്ന അവൾ ഇന്ന് അധികം ആരോടും സംസാരിക്കാത്ത ആളായി മാറിയിട്ടുണ്ട്... ഞാൻ എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടി മാത്രം പറയാറുള്ളൂ... ആ ആൾ ആണ് തന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു അരികിൽ വന്നിരിക്കുന്നത് എന്നവൾ ഓർത്തു... ""രുദ്രേട്ടന് ആദർശിനെ അറിയുമോ??"".. അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി...

അവളെ നോക്കിയിരുന്ന കണ്ണുകൾ ശാന്തമായിരുന്നു... ""അറിയാം.... "" നിസാരമായി മറുപടി പറയുന്നവനെ അവൾ ഞെട്ടലോടെയാണ് നോക്കിയത്... ""എങ്ങനെ??""... അവൾ വീണ്ടും സംശയത്തോടെ അവനെ നോക്കി.... ""ഞാൻ സ്നേഹിച്ചിരുന്ന ഒരുവളെ കല്യാണം കഴിക്കാൻ പോകുന്ന ആളെ പറ്റി അന്വേഷിക്കേണ്ടത് ഞാൻ അല്ലെ...??"" അവന്റെ മറുചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല... ""എന്നോട് ഇന്ന് ഡയാന ചേച്ചി ചിലകാര്യങ്ങൾ പറഞ്ഞു...."" അവൾ അവന്റെ കൈവിരലുകളിലേക്ക് കൈ കോർത്തു....ആദ്യത്തെ സ്പർശനത്തിൽ അവൻ ഒന്ന് ഞെട്ടി... പക്ഷെ പിന്നീട് അവന്റെ ചുണ്ടിൽ ആരും കാണാത്ത ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു... ""അവൾ പറഞ്ഞ കാര്യങ്ങൾ ഞാൻ എങ്ങെനെയാണ് അറിയുക??""... അവനിൽ കുസൃതി നിറഞ്ഞു.... എല്ലാ കാര്യങ്ങളും ഡയാന പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമായി രുദ്രന്.... ""അ.. അത്...'" അവൾക്ക് അവനോട് അത് ചോദിക്കാൻ വല്ലാത്ത മടുപ്പ് തോന്നി... അല്ലെങ്കിലും എങ്ങെനെയാണ് തുറന്ന് ചോദിക്കുക... അവന്റെ മുറിയിലേക്ക് കടന്ന് വരുന്നത് വരെ ഒന്നിനെ പറ്റിയും ചിന്തിച്ചിരുന്നില്ല... എന്നാൽ ഇപ്പോൾ ഇങ്ങോട്ടേക്കു വാരാൻ തോന്നിയ നിമിഷത്തെ അവൾ പഴിച്ചു പോകുന്നു... ""എന്താണ്?? നീ എന്തൊക്കെയാണ് വന്നു ചോദിക്കുന്നത്??""

..അവന്റെ ശബ്ദമൊന്നു ഉയർന്നു.... ""അ.. അത്.. രുദ്രേട്ടന് ഞാൻ എന്തിനാണ് ആദർശുമായി ഉള്ള കല്യാണത്തിന് സമ്മതിച്ചത് എന്ന് അറിയാമായിരുന്നോ??""... ഒറ്റശ്വാസത്തിൽ അവൾ ചോദിച്ചു... അവനെ നോക്കുമ്പോൾ ആ കണ്ണുകളിൽ ശാന്തമായ ഭാവമായിരുന്നു.... ""അന്ന് അറിയാമായിരുന്നില്ല.... എന്നാൽ ഇന്ന് അറിയാം..."" അവൻ അവളുടെ കൈകളിൽ അമർത്തി പിടിച്ചു.... ""നിന്നോട് ഒരുപാട് പ്രാവിശ്യം ഞാൻ പറഞ്ഞതല്ലേ... ഓരോന്ന് ചിന്തിച്ചു വെച്ചിരിക്കുകയാണ് നീ എന്ന്..."" അവൻ ആ കൈകൾ എടുത്ത് അവന്റെ നെഞ്ചോട് ചേർത്തു....എന്നിട്ട് പതിയെ കണ്ണുകൾ അടച്ചു... അവൾക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല പറയാൻ...അവൾക്കൊന്ന് ഉറക്കെ കരയണം എന്ന് തോന്നി... കണ്ണിൽ നിന്ന് മിഴിനീർ വാശിയോടെ ഒഴുകുന്നുണ്ട്.... അവളുടെ ശബ്‌ദം നേരത്തിരുന്നു... കരച്ചിലിന്റെ ചീളുകൾ കേട്ടപ്പോൾ അവൻ കണ്ണുകൾ അവളെ നോക്കി.... ""ഇനി കരയരുത്.... എനിക്കത് ഇഷ്ടമല്ല...."" അവൻ അവളുടെ മുടിയിഴകളിൽ പതിയെ തലോടി... ""എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ രുദ്രേട്ടാ?? "".

.അവൾ എങ്ങലടിയോടെ അവനെ നോക്കി... ""അതിന് കഴിയും എന്ന് തോന്നുന്നുണ്ടോ നിനക്ക് കണ്മഷി??? വിഷമം തോന്നിയിരുന്നു... ഒരുപാട്...പക്ഷെ ഇന്നതില്ല..."" അവൻ അപ്പുറത്തെ ജനാലക്കപ്പുറത്തേക്ക് മിഴി നട്ടു... ""ഹാ നിങ്ങൾ രണ്ടാളുടെയും സെന്റി ഇത് വരെ തീർന്നില്ലേ??"".. വാതിൽ പടിക്കൽ വന്നു നിന്ന ഡയാനയുടെ ശബ്‌ദം കേട്ടപ്പോൾ ഇരുവരും പിടപോടെ മാറി... ""ഓഹ് ഏത് നേരം നോക്കിയാലും കട്ടുറുമ്പ് ആയി വന്നോളും പന്നി..."" രുദ്രൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് തങ്ങൾക്ക് അരികിലേക്ക് വരുന്ന ഡയാനയെ നോക്കി പല്ലിറുമ്മി... ""ദേ രണ്ടെണ്ണവും പറയേണ്ടത് ഒക്കെ പറഞ്ഞു സെറ്റ് ആക്കിക്കോളണം....പോവുന്നതിന് മുൻപ് എനിക്ക് ഒരു സദ്യ കൂടേണ്ടത് ആണ്... ഡയാന രണ്ടു പേരെയും കുസൃതിയോടെ നോക്കി കൊണ്ട് തിരികെ നടന്നു... അത് കേട്ടപ്പോൾ രുദ്രൻ ഇടംകണ്ണിട്ട് കണ്മഷിയെ നോക്കി... ഒറ്റ നോട്ടത്തിൽ അറിയാം അവൾ ഇവിടെ ഒന്നുമല്ല എന്തോ ആലോചനയിലാണ്.... ഡയാന മുറി വിട്ടിറങ്ങിയപ്പോൾ രുദ്രൻ കണ്മഷിയുടെ കൈകളിൽ വീണ്ടും കൈ ചേർത്തു... ""എടോ..."" അവൻ പതിയെ അവളെ വിളിച്ചു... ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി... ""എന്തിനാടോ ഇങ്ങനെ വിഷമിക്കുന്നത്... എന്തിനാണ് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്..

. തനിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്ക്‌... "" ""രുദ്രേട്ടൻ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത്??...""അവൾ ചുവന്ന കണ്ണുകളോടെ അവളെ നോക്കി... ""എല്ലാം അറിഞ്ഞിട്ട് തന്നെയാണ് പറയുന്നത്..."" അവന്റെ ശബ്‌ദം വീണ്ടും മുറിയിൽ ഉയർന്നു... ആ കണ്ണുകളിൽ ദേഷ്യം നിറഞ്ഞതവൻ അറിഞ്ഞു... ""ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസ് കൊണ്ട് നീ എന്റെ പെണ്ണാണ്... അതിനി നീ സമ്മതിച്ചില്ലെകിൽ പോലും...നിന്നെ പ്രണയിക്കരുത് എന്ന് നീ പറയുമോ???..."" അവന്റെ ചോദ്യത്തിന് പിടപ്പോടെ അവൾ നോക്കി...അവൾ അവനിൽ നിന്ന് കൈകൾ എടുക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കൈകൾ അനക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല... ""നി...നിക്ക് പോണമായിരുന്നു..."" അവൾ വിക്കി പറയുന്നത് കേട്ടപ്പോൾ അവനിൽ ചിരി വിരിഞ്ഞു... ""ശരിക്കും പോണോ??..."" അവൻ നെറ്റി ചുളിച്ചു... ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു.... ""മ്മ്മ്മ്ഹ്ഹ്ഹ്..."" അവൾ താഴേക്ക് നോക്കി തന്നെയാണ് മറുപടി പറഞ്ഞത്....അവളുടെ കൈകൾ അയഞ്ഞപ്പോൾ പെട്ടന്ന് തന്നെ മുറി വിട്ടിറങ്ങി അവൾ... ""അതേയ്... രാവിലെ തൊട്ട് ഞാൻ പട്ടിണി ആണ് ട്ടോ... ഒരു ഹോം നേഴ്സ് ഉണ്ട്... ആൾക്കാണെങ്കിൽ എന്നെ കുറിച്ച് ഇപ്പോൾ ഒരു ചിന്തയുമില്ല..."" പിന്നിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല.... എന്തോ ജാള്യത തോന്നി പോയി അവളിൽ... പണ്ടെങ്ങോ മറഞ്ഞ നാണം മുഖത്ത് വിരിഞ്ഞു... അറിയാതെ വീണ്ടും പഴയ കണ്മഷിയായി മാറുന്ന പോലെ....

💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ദാ ഈ മരുന്ന് കൂടി മേടിക്കാൻ ഉണ്ട്..."" ആശുപത്രി വരാന്തയിൽ ഇരിക്കുകയായിരുന്നു ഇന്ദു... അച്ഛനെ ഓപ്പറേഷന് വേണ്ടി കൊണ്ട് വന്നതാണ്....ഡോക്ടറുടെ മുറിയിലാണ് അച്ഛൻ... അവളോട് പുറത്ത് നിൽക്കാൻ പറഞ്ഞതാണ്... ഒരു ഷീറ്റും കൊണ്ട് നേഴ്സ് വന്നപ്പോൾ അവൾ അത് വാങ്ങി... എന്നിട്ട് മരുന്ന് മേടിക്കാനായി പോയി.... സർജറിക്ക് മുൻപ് കൊടുക്കണ്ട എന്തോ മരുന്നാണ്... ""ഈ മരുന്ന് ഒന്ന് തരൂ ട്ടോ..."" ഫർമസിയിൽ കൊണ്ട് പോയി ചീട്ട് കൊടുത്ത് അവൾ പേഴ്സിൽ നിന്ന് കാശ് എടുത്തു... ""താൻ എന്താടോ ഇവിടെ??""... പെട്ടെന്ന് പിന്നിൽ നിന്നുള്ള സ്വരം കേട്ടപ്പോൾ ആണ് ഇന്ദു മരുന്ന് മേടിക്കുന്ന സ്ഥലത്ത് നിന്ന് തിരിഞ്ഞു നോക്കിയത്...അവളുടെ അരികെ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവളുടെ മുഖം ഒന്ന് വിടർന്നു... അവൾ പുഞ്ചിരിയോടെ അയാളെ നോക്കി... ""ആഹ്ഹ്...അരുൺ... ഇയാൾ എന്താ ഇവിടെ??""അവൾ തിരികെ അവനോടായും ചോദിച്ചു..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...