പരിണയം: ഭാഗം 60

 

രചന: ശീതൾ കൃഷ്ണ

""രു... രുദ്രേട്ടാ...."" അവൾ പേടിയോടെ അവന്റെ കൈകളിൽ പിടി മുറുക്കി.... ആ മുഖം പേടികൊണ്ട് ചുവന്നിരുന്നു....അത് മനസ്സിലായി എന്നപോലെ രുദ്രൻ അവളെ ചേർത്ത് പിടിച്ചു.... പക്ഷെ ഡയാനയുടെ അവസ്ഥ മറിച്ചായിരുന്നു.... ഇനിയൊരിക്കലും ആരെ കാണരുത് എന്ന് ആഗ്രഹിച്ചോ.... അയാൾ തന്നെ കൺമുന്നിൽ..... അവൾക്ക് ഒരു നിമിഷം തലകറങ്ങുന്ന പോലെ തോന്നി.... അവൾ ഒരു ബലത്തിനായി അടുത്ത് കണ്ട മേശമേൽ പിടി മുറുക്കി.....അപ്പോളും ആ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.... ആ ചുണ്ടുകൾ എന്നോ മറക്കാൻ ശ്രമിച്ച ആ പേര് വീണ്ടും മൊഴിഞ്ഞു.... ""ആദർശ്!!!..""" ""രുദ്രാ ഇവൻ എന്താ ഇവിടെ???"""ഡയാന പതർച്ചയോടെ രുദ്രനെ നോക്കി.... ആ മുഖം പതിയെ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു....""അത് പിന്നെ എന്റെ പെണ്ണിന്റെയും പെങ്ങളുടെയും ജീവിതം കുറച്ചു കാലത്തേക്ക് ഒന്നുമില്ലാതെ ആക്കിയവൻ ആണ് ഇവൻ.... അത് കൊണ്ട് തന്നെ അവനെ നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നത് എന്റെ കർത്തവ്യമാണ് എന്ന് തോന്നി..."""രുദ്രന്റെ കണ്ണുകൾ ശാന്തമായി... ആ ചുണ്ടിൽ എന്നത്തേയും പോലെ പുഞ്ചിരിയുണ്ടായിരുന്നു..... ആദർശിന്റെ അവസ്ഥ മറിച്ചായിരുന്നു....

മുഖമെല്ലാം അടി കിട്ടി തണിർത്ത് കിടക്കുന്നു... കവിൾ വീങ്ങിയിട്ടുണ്ട്.... അവശതയോടെ കിടക്കുന്നവനെ കാണെ ഡയാന അറപ്പോടെ മുഖം തിരിച്ചു..... ""എനിക്ക് കാണണ്ട രുദ്ര ഇവനെ....ഇനിയും ഇവനെ കണ്ടാൽ.... എനിക്ക് എന്നെ തന്നെ നഷ്ടമാവും.... പ്ലീസ് നമുക്ക് ഇവിടെ നിന്ന് പോകാം...""അവൾ അവഗ്നതയോടെ മുഖം തിരിച്ചു.... എന്നാൽ കണ്മഷിയുടെ മുഖത്ത് പകയെരിഞ്ഞു....രുദ്രന്റെ കൈകളിൽ പിടിച്ചിരുന്ന അവളുടെ വിരലുകൾ അമരുന്നത് അവനറിഞ്ഞു..... ""എങ്ങോട്ടാണ് ഡയാന നീ പോകുന്നത്???... എങ്ങോട്ടും പോകില്ല നീ.... ഇവിടെ നിൽക്കണം.... ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നതെല്ലാം ഇന്നത്തോടെ തീരണം.... അതിനാണ് ഇവനെ ഇത്രയും കാലം അന്വേഷിച്ചു നടന്നതും....കണ്ട് പിടിച്ചു നിങ്ങളുടെ മുൻപിൽ കൊണ്ട് കൊണ്ട് നിർത്തിയതും..... രുദ്രന്റെ മുഖം പെട്ടെന്ന് ദേഷ്യം കൊണ്ട് മാറിയത് ഇരുവരും ശ്രദ്ധിച്ചു..... ഒന്ന് ചിന്തിക്കും മുൻപേ ആദർശിന്റെ അരികിലേക്ക് രുദ്രൻ ഓടി ചെന്നു.... എന്നിട്ട് ബെഡിലേക്ക് കുനിഞ്ഞു...അവന്റെ കവിളിൽ ആഞ്ഞടിച്ചു.... ""ആാാാഹ്ഹ്...""" അവൻ വേദനയിൽ അലറി.... അലസ്യത്തിൽ ആയത് കൊണ്ട് തന്നെ വീണ്ടും അബോധാവസ്ഥയിലേക്ക് വീണു....

.""നല്ല കൂടിയ ഇനം ആണ് കുത്തി വെച്ചേക്കുന്നത്....ഇനി ലഹരി കിട്ടിയില്ല എന്ന് പരാതി പറയരുത് ഇവൻ....""" രണ്ട് പേരെയും നോക്കി കട്ടിലിൽ ഇരുന്നു പറയുന്നത് കണ്ട് കണ്മഷി രുദ്രനെ നോക്കി.... ""ഇവനെ കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ നിങ്ങൾക്ക്???.."" രുദ്രൻ അസ്വസ്ഥതയോടെ രണ്ടാളെയും നോക്കി.... ഡയാനക്ക് എങ്ങെനെ എങ്കിലും അവിടെ നിന്ന് പോയാൽ മതി എന്നാണ്.... എന്നാൽ കണ്മഷിയുടെ മുഖം ചുവന്നിരിക്കുന്നു..... ""ഇന്നലെ നിങ്ങൾ.... നാളെ മറ്റൊരാൾ.... അങ്ങനെ അങ്ങനെ എത്ര പെൺകുട്ടികളെയാണ് നീ നാറി.... ഛേ...""" രുദ്രൻ ദേഷ്യം കൊണ്ട് മുഖം തിരിച്ചു.... ""ദാ കത്തിയുണ്ട്....ബ്ലേഡ് ഉണ്ട്.... കയറുണ്ട്....വേറെയും എന്താണ് വേണ്ടത് എന്ന് പറഞ്ഞാൽ മതി... ഞാൻ എത്തിക്കും.... ഇന് വേണ്ട ശിക്ഷ അത് നിങ്ങളുടെ കൈ കൊണ്ട് വേണം....""" രുദ്രൻ പതിയെ എഴുന്നേറ്റു... എന്നിട്ട് കണ്മഷിയുടെ തോളിൽ കൈ വെച്ച് അവളെ ചേർത്ത് പിടിച്ചു.... ""നിന്റെ എല്ലാമല്ലേ ഞാൻ....???"".. ആ കണ്ണുകളിലെ പ്രണയം അവൾക്ക് തിരിച്ചറിയാമായിരുന്നു.... ""മ്മ്മ്മ്ഹ്ഹ്...."" അവളിൽ നേർത്ത മൂളൽ മാത്രം.... ""എന്ന ചെല്ലടി....""അവൾ അവനെ മുന്നിലേക്ക് തള്ളി...

ബെഡിൽ കിടക്കുന്നവന്റെ അരികിലേക്ക് ചെറിയ പതർച്ചയോടെ അവൾ ആഞ്ഞു.... ""രുദ്രട്ടൻ ഞാൻ എന്ത് ചോദിച്ചാലും തരും എന്നല്ലേ പറഞ്ഞത്???...""ബെഡിനരികിൽ നിന്ന അവളിൽ വല്ലാത്ത ഭാവം നിറഞ്ഞു.... ""മ്മ്ഹ്ഹ്..."" അവൻ ഒന്ന് മൂളി.... ""എന്നാൽ എനിക്ക് ആസിഡ് വേണം....സങ്കടിപ്പിച്ചു തരാൻ പറ്റുവോ???""... അവളുടെ ചോദ്യം കേട്ട് ഡയാന ഞെട്ടി അവളെ നോക്കി.... ആ കണ്ണുകളിൽ മുൻപ് കണ്ട കുസൃതിയില്ല... ചിരിയില്ല.... പ്രണയമില്ല.... പക... പക മാത്രം..... ""മ്മ്മ്മ്മ്....""" അവൻ ഒന്ന് മൂളി പുറത്തേക്ക് നടന്നു....അവന്റെ പോക്ക് കാണെ ഡയാന അവളുടെ അരികിലേക്ക് നടന്നു... ""നിനക്കെന്താ ഭ്രാന്ത് പിടിച്ചോ കണ്മഷി??.. എന്താണ് ചെയ്യുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ നിങ്ങൾക്ക് രണ്ടാൾക്കും???""... ഡയാനയുടെ ശബ്‌ദം ഉയർന്നു.... എന്നാൽ കണ്മഷിയുടെ കണ്ണുകൾ അപ്പോളും ബെഡിൽ കിടക്കുന്ന ആദർശിൽ തന്നെയായിരുന്നു.... ""പിന്നെ എന്താണ് വേണ്ടത് ചേച്ചി???.. ചേച്ചി തന്നെ പറയ്.... ഇവന് എതിരെ പോലീസിൽ പരാതി കൊടുത്ത്.... അവൻ കൂൾ ആയി ഇറങ്ങി പോരുന്നത് കാണണോ....???.. അതോ ജയിലിൽ പോയി തിന്ന് വീർക്കുന്നത് കാണണോ....എനിക്ക് വേണം ചേച്ചി ഇവനെ.... ഇന്ന് എനിക്ക് ഇവനെ വേണം.... എന്റെ പക തീരുന്നത് വരെ.... പക തീരുന്നത് വരെ വേണം...."""

അവൾ നന്നായി കിതച്ചിരുന്നു.... അപ്പോളേക്കും രുദ്രൻ കയ്യിൽ ഒരു ഗ്ലാസ് പാത്രവുമായി വന്നു..... ""ഇത് കുറച്ചു റിസ്കി ആണ് കണ്മഷി....""" അവൾക്കായി നീട്ടുമ്പോൾ അവൻ പതിയെ പറഞ്ഞു.... ""പേടിയുണ്ടോ രുദ്രേട്ടന്???"".. ആ കണ്ണുകളിൽ ചെറുപുഞ്ചിരി വിരിഞ്ഞു.... പക്ഷെ അവൻ നിശബ്തനായിരുന്നു.... ""എനിക്ക് എന്തിനാണ് പേടി കണ്മഷി... പേടിക്കേണ്ടത് ഇവനല്ലേ..."" അവൻ അവളെ തന്നോട് ചേർത്തു പിടിച്ചു... എന്നിട്ട് ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തി... പാതി ആലസ്യത്തിൽ കണ്ണ് തുറന്ന ആദർശ് കാണുന്നത് തന്റെ അരികിൽ നിൽക്കുന്ന കണ്മഷിയെ ആണ്.... അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു.... ""നീയോ???"".. അവൻ വിശ്വാസം വരാതെ ഒന്നൂടെ കണ്ണ് വലിച്ചു തുറന്നു.... ""അതേ... ഞാൻ തന്നെ.... വിശ്വാസം വരുന്നില്ലേ നിനക്ക്???"".. അവന്റെ അരികിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന് അവൾ വശ്യമായി പുഞ്ചിരിച്ചു.... അവൻ ആ മുറി ചുറ്റും നോക്കുമ്പോൾ ആരും തന്നെയില്ല മുറിയിൽ.... അത് കണ്ടപ്പോൾ അവന്റെ കണ്ണുകൾ ഒന്നൂടെ തിളങ്ങി.... ആ നേരം കൊണ്ട് രുദ്രനും ഡയാനയും മുറി വിട്ട് പോയിരുന്നു.... ""മ്മ്മ്മ് മ്മ്മ്മ്....""" അവൻ കണ്മഷിക്ക് അരികിലേക്ക് മുഖം ചേർത്ത് ആഞ്ഞു ശ്വസിച്ചു....

ആ വേദനിക്കിടയിലും അവൾ അവനൊരു ലഹരിയായി മാറി.... ""നിനക്ക് വല്ലാത്ത മണമാണ് കണ്മഷി.... ഇത്രയായിട്ടുണ്ട് നിന്റെ ഭംഗി ഒട്ടും കുറഞ്ഞില്ലല്ലോ....""" അവന്റെ കാമം കത്തുന്ന കണ്ണുകൾ കാണെ അവളിൽ അറപ്പ് നിറഞ്ഞു.... ""ഹാ അതേ വല്ലാത്ത മണം ആയിരിക്കും ഇപ്പോൾ എനിക്ക്.... പകയുടെ മണം...."" അവൾ അവനിൽ നിന്ന് അകന്നു മാറി... മേശമേൽ ഇരുന്ന കത്തി എടുത്ത് അതിന്റെ മൂർച്ച ഒന്ന് നോക്കി.... ""എന്നെ കൊല്ലാൻ പോവാണോ നീയ്..??"" അവന്റെ പുരികം ചുളിഞ്ഞു... തന്റെ മുൻപിൽ പെട്ടിട്ടും അവന്റെ മുഖത്ത് അല്പം പോലും പേടിയില്ല എന്നത് കണ്മഷിയിൽ വല്ലാത്ത ദേഷ്യം നിറച്ചു.... ""ഏയ്യ് മരണം നിനക്കുള്ള ചെറിയ ശിക്ഷയല്ലേ ആദർശ്.... അതുമല്ല ജനനവും മരണവും ഒക്കെ ദൈവത്തിന്റെ കയ്യിലാണ്...""" അവൻ അതും പറഞ്ഞു കൊണ്ട് അവനിലേക്ക് കുനിഞ്ഞു.... എന്നിട്ട് പാന്റ് അഴിച്ചു.... അത് കണ്ടപ്പോൾ ആദർശ് അവളെ പേടിയോടെ നോക്കി.... ""എ.. എന്താ നീ ചെയ്യാൻ പോകുന്നത് കണ്മഷി???"".. ആ ശബ്‌ദം പേടികൊണ്ട് വിറച്ചു.... ""ഹാ നിനക്ക് പേടിയോ??? എന്തിന്??... ഒത്തിരി പെൺകുട്ടികളെ ആസ്വദിച്ചവൻ അല്ലെ നീയ്.... ഇനിയും ആസ്വദിക്കണ്ടേ നിനക്ക്???""...

അവൾ പാന്റ് താഴ്ത്തി... അവന്റെ പാന്റീസ്‌ അഴിച്ചു മാറ്റി.... ""വെ.. വേണ്ട കണ്മഷി..... പ്ലീസ്...."" അവന് എന്തോ നടക്കാൻ പാടില്ലാത്തതാണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസിലായ പോലെ അവളിൽ നിന്ന് മാറാൻ ശ്രമിച്ചു.... പക്ഷെ കാലും കയ്യും കട്ടിലിൽ കെട്ടി ഇട്ടിരിക്കുന്നത് കൊണ്ട് അതിന് സാധിക്കുന്നില്ല.... ""ഇനി നീ ഇതും കൊണ്ട് ഒരു പെണ്ണിനെ പോലും ഉപദ്രവിക്കാൻ പാടില്ല.... പെണ്ണെന്നു പറഞ്ഞാൽ വെറും ഭോഗിക്കാൻ മാത്രം ഉള്ളതല്ല എന്ന് നീയറിയണം...""" അവൾ കത്തി എടുത്ത് അടിനാഭിക്ക് താഴെയായി അവന്റെ സ്വകാര്യഭാഗത്ത് അമർത്തി വരഞ്ഞു.... ""ആാാാഹ്ഹഹ്ഹ....""" അവൻ വേദന കൊണ്ട് അലറി..... ""ഏയ്യ്.... ഏയ്യ്.... എന്താ ഇത്... കരയുന്നോ... കരയാൻ പാടില്ല.... കരഞ്ഞാൽ ദേ ഇത് ഞാൻ ഇവിടെ വെച്ച് ഒരു അമർത്തൽ ആയിരിക്കും... """ അവൻ കത്തി നേരെ മുകളിൽ കൊണ്ട് വന്നു അവന്റെ ചുണ്ടിന് കുറുകെ വെച്ച് മിണ്ടരുത് എന്ന് കാണിച്ചു.... പക്ഷെ അവന് വേദന സഹിക്കാൻ പറ്റുന്നില്ലായിരുന്നു.... അവൻ വീണ്ടും അലറാൻ തുടങ്ങിയപ്പോൾ അവൾ അവന് മുകളിൽ കയറി നിന്ന് ഒരു വലിയ തുണി എടുത്ത് അവന്റെ വായിൽ കുത്തി കേറ്റി....

""മിണ്ടരുത് നീ.... ഇങ്ങനെ അല്ലെ അന്ന് നീയെന്നെ ഉപദ്രവിച്ചത്.... എന്റെ വായിൽ തുണി കുത്തി കേറ്റിയില്ലേ നീയ്.... കേറ്റിയില്ലേന്ന്....""" അവൾ പറയുന്നതോടൊപ്പം തന്നെ വീണ്ടും താഴേക്ക് ചെന്ന് അവിടെ ഒന്നൂടെ വരഞ്ഞു.... അവളുടെ കണ്ണുകൾ നിറഞ്ഞു.... ഒരിറ്റ് കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി.... ""ഇത് നിന്നെ പോലുളളവർക്കുള്ള പാഠമാണ് ആദർശ്....""" അവൾ പെട്ടെന്ന് കയ്യിലേക്ക് ആ അസിഡിന്റെ പാത്രം എടുത്തു.... എന്നിട്ട് അതിന്റെ ക്യാപ് തുറന്ന് കത്തി കൊണ്ട് മുറി പെടുത്തിയ സ്ഥലത്ത് ഒഴിച്ചു..... അവൻ വേദന കൊണ്ട് കിടന്നു പുളഞ്ഞു.... ഒരു പുക ഉയർന്നു ഒഴിച്ച ഭാഗത്ത് നിന്ന്.... അവൾ വേഗം തന്റെ ഷാൾ കൊണ്ട് മുഖം മറച്ചു കൊണ്ട് അവനിൽ നിന്ന് മാറി.... അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങുന്നത് കണ്ടു കണ്മഷി.... അത് കാണെ അവളിൽ പുച്ഛത്തോടെയുള്ള ചിരി വിരിഞ്ഞു.... ""കരയരുത് നീ.... ഇതാണ് നിനക്ക് എന്റെ വകയുള്ള ശിക്ഷ ആദർശ്.... ഇത് വലുതോ ചെറുതോ എന്ന് ഞാൻ ചിന്തിക്കുന്നില്ല.... കാരണം എന്റെ ജീവിതമാണ് എനിക്ക് വലുത്.... അത് കൊണ്ട് തന്നെ എന്റെ മനസാക്ഷിക്ക് വേണ്ടി ഇത് ചെയ്തേ പറ്റൂ....""" അവൾ കട്ടിലിൽ കിടന്നു പിടയുന്നവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.... എന്നിട്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.. ഹാളിൽ പ്രതീക്ഷിച്ച പോലെ രുദ്രനും ഡയാനയും ഇരിക്കുന്നുണ്ടായിരുന്നു.... ""രുദ്രേട്ടാ...."""

അവൾ ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു.... എന്നിട്ട് പൊട്ടികരഞ്ഞു.... അവളുടെ എങ്ങലടകൾ കേൾക്കെ അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.... ""ഏയ്യ്... പോട്ടെ ടോ.... ഞാനില്ലേ...."" അവൻ അവളുടെ മുടിയിൽ പതിയെ തഴുകി.... അവന്റെ സ്വരവും ഇടറിയിരുന്നു... അവന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു.... ഇതെല്ലാം കണ്ട് കൊണ്ടിരുന്ന ഡയാനയും കരയുകയായിരുന്നു....അവളുടെ ഹൃദയം വല്ലാതെ പിടഞ്ഞു.... അത്രമേൽ നൊന്തു... ഒന്നും മിണ്ടാതെ അവൾ തല കുനിഞ്ഞു ഇരുന്നു..... ""നമുക്ക് പോവാം???"".. ഒരുപാട് നേരത്തെ നിശബ്ദതക്ക് ശേഷം രുദ്രൻ അടുത്തിരിക്കുന്ന കണ്മഷിയെയും ഡയാനയെയും നോക്കി.... ""നിൽക്ക് രുദ്രാ.... എനിക്ക് ആദർശിനെ ഒന്ന് കാണണം.... ഒരുപക്ഷെ ഇതായിരിക്കും അവനുമായുള്ള അവസാനത്തെ കൂടി കാഴ്ച...."""ഡയാന പെട്ടെന്ന് തിരിഞ്ഞു നോക്കി പറഞ്ഞു.... ""ഡയാന???"".. രുദ്രൻ ചോദ്യഭാവേന അവളെ നോക്കി.... ""ഏയ്യ്... അവനെ ഞാൻ ഒന്നും ചെയ്യില്ല.... അല്ലെങ്കിലും ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ അവന് എന്നെ ഞാൻ കണക്ക് വിധിച്ചിരിക്കുന്നു.... ഒരു ഓർമപ്പെടുത്തൽ മാത്രം നടത്തണം എനിക്ക്.... അവൻ എനിക്ക് എത്ര മാത്രം വിലപ്പെട്ടിരുന്ന ഒരാൾ ആയിരുന്നു എന്ന് പറയണം എനിക്ക്...."" ഡയാന അത്രമാത്രം പറഞ്ഞു കൊണ്ട്.... ആദർശിനെ കെട്ടിയിട്ട മുറിയിലേക്ക് നടന്നടുത്തു............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...