പരിണയം: ഭാഗം 62

 

രചന: ശീതൾ കൃഷ്ണ

""വാ ഫ്ലാറ്റിലേക്ക് പോകാം...."" രുദ്രൻ രണ്ടാളെയും നോക്കി.... എന്നിട്ട് നേരെ മുകളിലേക്കുള്ള സ്റ്റെപ് കയറാൻ തുടങ്ങി.... സ്റ്റെപ് കയറി ഫ്ലാറ്റിലേക്ക് എത്തുമ്പോൾ റൂമിന്റെ ഡോറിന്റെ ലോക്ക് ആരോ തുറന്നിരിക്കുന്നു....അത് കാണെ ഡയാന ഞെട്ടലോടെ രുദ്രനെ നോക്കി.... ""രുദ്രാ.... ഇത്...??""... അവൾ സംശയത്തോടെ പെട്ടെന്ന് ഡോർ തുറന്നതും... എന്തോ അവളുടെ മുഖത്ത് വന്നു പതിച്ചതും ഒരുമിച്ചായിരുന്നു.... ""ആാാാഹ്ഹ്..."" അവൾ പെട്ടെന്ന് പിന്നോട്ടേക്ക് ആഞ്ഞു.... അപ്പോളേക്കും രുദ്രൻ ഹാലിനുള്ളിലേക്ക് എത്തിയിരുന്നു.... രുദ്രൻ ഡയാനയെ താങ്ങി നിർത്തിയപ്പോളേക്കും കണ്മഷിയും അവർക്ക് അരികിലേക്ക് കടന്നു വന്നു.... മുൻപിൽ ചിരിച്ചു നിൽക്കുന്ന രാഹുലിനെ കണ്ടപ്പോൾ ഡയാന ദേഷ്യത്തോടെ അവനെ നോക്കി.... ""എന്തിന്റെ കേടാണ് നിനക്ക് രാഹുൽ...??? മനുഷ്യൻ ഇപ്പൊ പേടിച്ചു വടി ആയേനെ....""" ഡയാന രാഹുലിനെ നോക്കി കണ്ണുരുട്ടി.... രാഹുൽ അവരുടെ അപ്പാർട്മെന്റിൽ തന്നെ താമസിക്കുന്ന ആളാണ്.... സെക്യൂരിറ്റിയുടെ മകൻ.... സെക്യൂരിറ്റിയും ഭാര്യയും മക്കളും എല്ലാം അപ്പാർട്മെന്റിന്റെ അടുത്ത് തന്നെയാണ് താമസം....

എന്തെങ്കിലും സാധനം മേടിക്കാൻ ഉണ്ടെങ്കിൽ രാഹുലിനെയാണ് ഫ്ലാറ്റുകളിൽ ഉള്ളവർ പറഞ്ഞയക്കുക..... അവൻ പ്ലസ് ടു വിന് പഠിക്കുകയാണ്.... പാർട്ട്‌ ടൈം ആയി ജോലിക്ക് പോകുന്നും ഉണ്ട്... പിന്നെ ഫ്ലാറ്റിൽ ഉള്ളവർക്ക്....ഗ്യാസ് കൊണ്ട് കൊടുക്കുക വെള്ളത്തിന്റെ ക്യാൻ കൊണ്ട് കൊടുക്കുക.... കറന്റ്‌ ബില്ല് അടക്കുക.... അങ്ങനെ അങ്ങനെ ചെറിയ ചെറിയ സഹായങ്ങൾ ചെയ്യും.... അതിന്റെ സന്തോഷത്തിനു അവർ എന്തെങ്കിലും കൊടുക്കുകയും ചെയ്യും.... പക്ഷെ പെട്ടെന്നവനെ കണ്ടപ്പോൾ ശരിക്കും ഞെട്ടി ഡയാന.... താക്കോൽ ഒന്നും അവനു കൊടുത്തിട്ടില്ല.... പിന്നെ എങ്ങനെ അവൻ അകത്ത് കയറി എന്നത് അവൾക്ക് സംശയമായി..... ""അല്ല നിനക്കെങ്ങനെ കീ കിട്ടി???""... ഡയാന സംശയത്തോടെ രാഹുലിനെ നോക്കി.... ""അത് രുദ്രേട്ടൻ തന്നു.....""" അവൻ രുദ്രന് നേരെ കൈ ചൂണ്ടി പറഞ്ഞപ്പോൾ അവൾ രുദ്രനെ കണ്ണുരുട്ടി കാണിച്ചു.... ""എടി.... അതുണ്ടല്ലോ.... ഞാൻ ഫുഡ് പുറത്ത് നിന്ന് മേടിച്ചു കൊണ്ട് വരാൻ പറഞ്ഞിരുന്നു.... പിന്നെ നിന്നെ ചുമ്മാ പേടിപ്പിക്കാൻ....""രുദ്രൻ തല ചൊറിഞ്ഞു കൊണ്ട് അവളെ ഇടംകണ്ണിട്ട് നോക്കി..... ""ആഹ്.... നിനക്ക് ഇപ്പോൾ സർപ്രൈസ് തരുന്നത് കുറച്ചു കൂടുതൽ ആണ്..."""

ഡയാന അവനെ ഒന്നു ഇരുത്തി നോക്കി.... എന്നിട്ട് കൂടുതൽ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.... ആള് നല്ല മൂഡ് ഓഫ്‌ ആണെന്ന് രുദ്രന് മനസിലായി.... അവൻ മുൻപിൽ പ്രശ്നമായോ എന്ന രീതിയിൽ നോക്കി നിൽക്കുന്ന രാഹുലിനെ നോക്കി.... രുദ്രൻ പറഞ്ഞിട്ടാണ് അവൻ ഡയാനയുടെ ഫ്ലാറ്റിൽ വന്നത്..... രുദ്രന് ഇപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി.... ""പ്രശ്‌നമായോ രുദ്രേട്ടാ???"".. രാഹുൽ ആകെ കിളി പോയ അവസ്ഥയിൽ രുദ്രനെ നോക്കി.... ""ആഹ് ചെറുതായിട്ട്.... നീയെതായാലും ചെല്ല്... ഞാൻ വരാം അങ്ങോട്ട്...""" രുദ്രൻ രാഹുലിനെ നോക്കി പറയുമ്പോൾ ആണ് അവൻ രുദ്രന്റെ അടുത്ത് നിൽക്കുന്ന കണ്മഷിയെ കണ്ടത്.... അവൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.... എന്നിട്ട് ചോദ്യഭാവേന രുദ്രനെ നോക്കി.... ""ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ് ചെക്കാ...."""കണ്മഷിയെ ചേർത്തു പിടിച്ചു രാഹുലിന്റെ നോട്ടത്തിനർത്ഥം മനസിലായ പോലെ രുദ്രൻ പറഞ്ഞു.... അത് കേട്ടപ്പോൾ രാഹുൽ പുഞ്ചിരിയോടെ തലയാട്ടി പുറത്തേക്ക് ഇറങ്ങി.... കണ്മഷി ആണെങ്കിൽ രുദ്രനെ കണ്ണുരുട്ടി നോക്കുന്നുണ്ട്... രാഹുൽ പോയി കഴിഞ്ഞതും.... അവന്റെ പിടിയിൽ നിന്ന് പെട്ടെന്ന് അകന്നു മാറി....

""എന്താ രുദ്രേട്ടാ ഈ കാണിക്കുന്നത്...?? ചേച്ചിക്ക് എന്ത്‌ തോന്നിയിട്ടുണ്ടാവും???... ഏട്ടനെ വിശ്വസിച്ചിട്ടല്ലേ ചേച്ചി ഈ ഫ്ലാറ്റിന്റെ കീ തന്നിട്ടുള്ളത്.... എന്തൊക്കെ പറഞ്ഞാലും ആരും ഇല്ലാത്ത നേരത്ത് ആ കുട്ടി ഇവിടെ കയറിയത് മോശമായി പോയി.... """കണ്മഷിക്ക് നല്ലത് പോലെ ദേഷ്യം വന്നിരുന്നു.... അവൾ കൂടുതൽ ഒന്നും പറയാതെ ഡയാനക്ക് അരികിലേക്ക് നടക്കാൻ തുടങ്ങി.... ""ഞാൻ അങ്ങനൊന്നും വിചാരിച്ചില്ല ഡീ.... പോകുമ്പോൾ തന്നെ രാഹുലിനു ചാവി കൊടുത്തിരുന്നു.... പിന്നെ അവൻ അങ്ങനെയുള്ള പയ്യൻ ഒന്നുമല്ല.... എനിക്ക് അവനെ നന്നായി അറിയാം.... അത് കൊണ്ടാ ധൈര്യമായി കൊടുത്തേ.... പക്ഷെ ആദർശിനെ കണ്ട് വരുമ്പോൾ അവൾ ഇത്ര ഡെസ്പ് ആവും എന്ന് വിചാരിച്ചില്ല ഞാൻ....""" രുദ്രൻ പതിയെ പറഞ്ഞു കൊണ്ട് സോഫയിൽ ഇരുന്നു.... അവൻ പറയുന്നത് കേട്ടപ്പോൾ കണ്മഷി ഒന്നു പുഞ്ചിരിച്ചു.... എന്നിട്ട് അവന്റെ അരികിൽ വന്നിരുന്നു.... ""എനിക്കറിയാം.... പക്ഷെ ചേച്ചി ആകെ ഡൌൺ ആയി ഇരിക്കുവാ രുദ്രേട്ടാ.... അതിന് കാരണവുമുണ്ട്....""" കണ്മഷി പറയുന്നത് കേട്ടപ്പോൾ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... ""എന്റെ പ്രണയമാണ് രുദ്രേട്ടൻ.... നാളെ എനിക്ക് എന്ത്‌ സംഭവിച്ചാലും കൂടെ നിൽക്കുന്നവന്....

ആ ധൈര്യം എന്നും എനിക്ക് ഉണ്ടാവും.... പക്ഷെ.... പക്ഷെ ചേച്ചിയുടെ കാര്യം ആലോചിച്ചു നോക്ക് രുദ്രേട്ടാ.... ഒരുപക്ഷെ കുറച്ചു കാലം മുൻപ് വരെ നമ്മളും ആ വേദന അറിഞ്ഞവരല്ലേ??... ""സ്നേഹിക്കുന്ന ആളിൽ നിന്നുള്ള ചതിയെക്കാളും വലിയ നോവ് മറ്റൊന്നുമില്ല രുദ്രേട്ടാ.... ചങ്ക് പൊടിഞ്ഞു പോയതാണ് ആ പാവത്തിന്റെ.... """ അവൾ ഒന്നു നിർത്തി അവനെ നോക്കി..... ""അത്രമേൽ സ്നേഹിക്കുന്ന ഒരു പെണ്ണിനും അത് സഹിക്കാൻ കഴിയില്ല രുദ്രേട്ടാ.... എന്നിട്ടും ഡയാന ചേച്ചി ഇങ്ങനെ എല്ലാവരോടും ചിരിച്ചു കളിച്ചു നിൽക്കുന്നു എങ്കിൽ.... ഷീ ഈസ്‌ റിയലി ബോൾഡ്....""" കണ്മഷി പതിയെ സോഫയിൽ നിന്ന് എഴുന്നേറ്റു.... ""ആഹ്... ഇനി അതോർത്തു വിഷമിക്കണ്ട.... ചെല്ല് പോയി സംസാരിക്ക് ചേച്ചിയോട്.... ഞാൻ അപ്പോളേക്കും അമ്മയെ ഒന്നു ഫോണിൽ വിളിക്കട്ടെ....""" അവൾ പറയുന്നത് കേട്ടപ്പോൾ.... അവൻ പതിയെ തലയാട്ടി.... എന്നിട്ട് എഴുന്നേറ്റ് ഡയാനയുടെ മുറിയിലേക്ക് നടന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

""ആഹ് രാജീവേ.... "" രാജീവ്‌ ജോലി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ആണ് വഴിയില്ല വെച്ച് അവൻ രുദ്രന്റെ അച്ഛനെ കണ്ടത്.... അദ്ദേഹത്തെ കണ്ടതും അവൻ വണ്ടി ഒരു സൈഡിലായി ഒതുക്കി നിർത്തി... ""ആഹ് അച്ഛാ.... രുദ്രേട്ടൻ വിളിക്കാറുണ്ടോ???.. കണ്മഷിക്ക് കുഴപ്പമൊന്നുമില്ലല്ലോ...??"".. അവൻ ബൈക്കിൽ നിന്നിറങ്ങി അച്ഛന് അരികിൽ വന്നു നിന്ന് കൊണ്ട് പുഞ്ചിരിയോടെ ചോദിച്ചു.... ""ആഹ്... അവർ വിളിച്ചിരുന്നു മോനെ.... അവിടെ എത്തിയിട്ടുണ്ട് അവർ....""രാവുവച്ചൻ അവനെ നോക്കി തിരിച്ചും മനോഹരമായി പുഞ്ചിരിച്ചു.... ""മാധവന്റെ കുട്ടി ഇപ്പൊ മോന്റെ വീട്ടിൽ ആണല്ലേ???.."""രാവുവച്ചൻ സംശയത്തോടെ ചോദിച്ചപ്പോൾ അവൻ അതേ എന്ന് തലയാട്ടി.... ""അതച്ചേ... ആ കുട്ടിടെ അച്ഛൻ മരിച്ച ശേഷം... ആകെ വല്ലാത്ത അവസ്ഥയില്ലായിരുന്നു അവൾ... അമ്മയും രാഗിയും പറഞ്ഞു അവളെ വീട്ടിലേക്ക് കൊണ്ട് ചെല്ലാൻ.... അങ്ങനെ കൊണ്ട് പോയതാണ്...."""അവൻ ചെറിയ മടിയോടെയാണ് രാവുവച്ചനോട് അത് പറഞ്ഞത്.... ""ആഹ്... അതേതായാലും നന്നായി...."" അദ്ദേഹം അത്ര മാത്രം പറഞ്ഞു.... അത് കേട്ടപ്പോൾ അവൻ ഒന്നും മിണ്ടാതെ നിന്നു....

""ഇടക്ക് ആ വീട് ഒന്നു അടിച്ചു തുടച്ചു ഇടണ്ടേ രാജീവേ...ഞാൻ കവലയിൽ പോയപ്പോൾ.... അവിടെ ആരോ പറയുന്നത് കേട്ടതാണ്.... ആ വീട് ഇപ്പൊൾ അടിച്ചു തുടച്ച് ഒന്നും ഇടുന്നില്ല എന്ന്...അത് കേട്ടപ്പോൾ നിന്നോട് അതിനെ കുറിച്ച് ഒന്ന് സൂചിപ്പിക്കണം എന്ന് വിചാരിച്ചു... ""ഞാൻ പോകാം അച്ഛാ അവിടേക്ക്....""" രാജീവ്‌ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... ""ഞാൻ പറഞ്ഞെന്നെ ഉള്ളു....എന്നാൽ നീ പൊക്കോളു... ഞാനും നടക്കുകയാണ് വീട്ടിലേക്ക് ...""അദ്ദേഹം അവനെ നോക്കി പറഞ്ഞപ്പോൾ അവൻ അത് നിഷേധിച്ചു.... ""ഏയ്യ്... അത്‌ വേണ്ട അച്ഛേ.... വന്നോളൂ.... ഞാൻ വീട്ടിൽ കൊണ്ടാക്കാം....""" രാജീവ്‌ രാവുവച്ചനോട് പറഞ്ഞു....ആദ്യം നിരസിച്ചു എങ്കിലും.... പിന്നീട് അവന്റെ നിർബന്ധം കാരണം.... അദ്ദേഹം ബൈക്കിൽ കയറി..... മഠശ്ശേരിയുടെ പടികടന്നതും... മുറ്റത്ത് ഒരു കാർ നിർത്തിയിരിക്കുന്നത് കണ്ടു.... അത് കണ്ടപ്പോൾ രാജീവ്‌ സംശയത്തോടെ രാവുവച്ഛനെ തിരിഞ്ഞു നോക്കി.... ""ഇതാരുടെ കാർ ആണ് അച്ഛേ??"".. അവൻ ബൈക്ക് സൈഡിൽ നിർത്തി... അതിൽ നിന്നിറങ്ങുന്ന രാവുവച്ചനെ നോക്കി ചോദിച്ചു.... ""അതെന്റെ പെങ്ങളും മക്കളും വന്നിട്ടുണ്ട് രാജീവേ.... അവരുടെ വണ്ടിയാണ്....""" അദ്ദേഹം പറഞ്ഞു തീർന്നപ്പോളേക്കും.... ഉമ്മറത്തേക്ക് ഒരു പെൺകുട്ടി കടന്നു വന്നിരുന്നു.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...