പരിണയം: ഭാഗം 73

 

രചന: ശീതൾ കൃഷ്ണ

""എടി മണുക്കൂസെ.... നിന്നോടല്ലേ ഞാൻ ചോദിച്ചത് എങ്ങോട്ടാ ഇനി പോവണ്ടേ എന്ന്.... അപ്പൊ നീ പറഞ്ഞു ഇവിടേക്ക് വന്നാൽ മതി ന്ന്.... അതല്ലേ ഇങ്ങോട്ട് കൊണ്ട് വന്നത്....""" അവൻ പറയുന്നത് കേട്ടപ്പോൾ അവൾ ഒന്നു ചിരിച്ചു കാണിച്ചു.... ""അത് ഞാൻ അപ്പൊ പറഞ്ഞതല്ലേ.... എനിക്ക് ഇനിയും സ്ഥലങ്ങൾ കാണണം... വാ നമുക്ക് പോവാം..."" അവൾ ചിണുങ്ങാൻ തുടങ്ങിയപ്പോൾ അവൻ സമയം നോക്കി.... നേരം ഉച്ച ആവുന്നേ ഉള്ളു.... അവൻ അവളെ കണ്ണ് കൂർപ്പിച്ചു നോക്കിയിട്ട് വീണ്ടും വണ്ടി എടുക്കാനായി ബൈക്കിൽ കയറി.... ""വാ കേറ്...."" അവൻ പറയേണ്ട താമസം അപ്പോളേക്കും അവൾ പിന്നിൽ വന്നു കയറി.... അവർ ബൈക്ക് തിരിച്ചതും... ഒരു വണ്ടി അവർക്ക് മുൻപിൽ വന്നു നിന്നു....രുദ്രനും കണ്മഷിയും സംശയത്തോടെ പരസ്പരം നോക്കി.... എന്നിട്ട് വണ്ടി മാറ്റാൻ പറഞ്ഞതും.... ആ കാറിനുള്ളിൽ നിന്ന് ഒരാൾ ഇറങ്ങി.... ആ ആളെ കണ്ടതും ഇരുവരുടെ കണ്ണുകളും വിടർന്നു.... ""രാവുവച്ചേ...."" കണ്മഷി ഓടി ചെന്ന് അദ്ദേഹത്തെ കെട്ടിപിടിച്ചു.... രുദ്രന്റെ അവസ്ഥയും മറിച്ചല്ല.... അച്ഛൻ എന്നാലും എന്താണ് പറയാതെ വന്നത്??? ""അവനിൽ വല്ലാത്ത സംശയം ഉണർന്നു....

അവൻ നേരെ അച്ഛന്റെ അടുത്തേക്ക് നടന്നു.... ""എന്നാലും അച്ഛ എന്താ വരുന്ന കാര്യം പറയാതിരുന്നത്???""" രുദ്രൻ പുഞ്ചിരിയോടെ തന്നെയാണ് അത് ചോദിച്ചത്... ""ഹാ അത് ശരി... എനിക്ക് എന്റെ മക്കളെ കാണാൻ നേരത്തെ വിളിച്ചു ടോക്കൺ എടുക്കണോ???""രാവുവച്ചൻ ചോദിച്ചപ്പോൾ അവൻ പിന്നെ ഒന്നും മിണ്ടിയില്ല.... ""എനിക്ക് ഒന്ന് കിടക്കണം.... ഒത്തിരി നേരമായുള്ള യാത്രയല്ലേ.... അല്ല ഇതാണോ നിന്റെ ഫ്ലാറ്റ്???"" അച്ഛൻ അപാർമെന്റ് ചൂണ്ടി കാണിച്ചു ചോദിച്ചപ്പോൾ.... അവൻ അതേ എന്ന് തലയാട്ടി.... ""വരൂ അച്ഛേ...."" അവൻ വിളിച്ചപ്പോൾ....അദ്ദേഹം പിന്നാലെ നടന്നു.... ""ഞാൻ വരണം ന്ന് വിചാരിച്ചല്ല... സുഭദ്ര നിർബന്ധിച്ചു പറഞ്ഞയച്ചതാണ്.... അടുത്ത ആഴ്ചയല്ലേ നിന്റെ അച്ഛന്റെ ആണ്ട് കണ്മഷി??.. നമ്മൾക്ക് പോയി ബലി ഇടണ്ടേ... അതിന് കൂട്ടി കൊണ്ട് പോകാൻ ആണ് ഞാൻ വന്നത്...."" ഫ്ലാറ്റ് തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ ആണ് അദ്ദേഹം അത് പറയുന്നത്.... അത് കേട്ടപ്പോൾ കണ്മഷിയുടെ കണ്ണുകൾ വിടർന്നു..... എല്ലാം ഓർത്തു വെക്കുന്നു രാവുവച്ചനും സുഭദ്രാമ്മയും.... അത് പണ്ടും അങ്ങനെയാണ്....അമ്മയെയും തന്നെയും കൊണ്ട് തിരുനാവായയിൽ കൊണ്ട് പോയി ബലി ഇടിക്കുക രാവുവച്ചനാണ്.... എന്നവൾ ഓർത്തു....

""ഒന്നും കഴിച്ചില്ലല്ലോ അച്ഛൻ.... രാവിലെ കഴിച്ചതല്ലേ.... ഞാൻ എന്തെങ്കിലും ഓർഡർ ചെയ്യാം....""" രുദ്രൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി.... അദ്ദേഹം സോഫയിൽ ഇരുന്നപ്പോൾ അദ്ദേഹത്തിന് വെള്ളം കൊടുക്കാനായി അവൾ അടുക്കളയിലേക്കും നടന്നു..... ""എന്നാലും അച്ഛന് വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ... ഇത്രയും ദൂരം ഒറ്റക്ക്....???""" ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു അച്ഛനോട് രുദ്രൻ അത് ചോദിച്ചത്.... ""അതിന് എനിക്ക് കുഴപ്പം ഒന്നുമില്ലടാ ചെക്കാ.... പിന്നെ വിളിച്ചു പറഞ്ഞാൽ ഒരുപക്ഷെ നീ എന്തങ്കിലും ഒഴിവ് പറയും... സാധാരണ അതാണല്ലോ പതിവ്.... അതാ നേരിട്ട് വന്നത്.... എന്റെ കുട്ടിയെ കൊണ്ട് പോവാൻ....""" അദ്ദേഹം പറഞ്ഞപ്പോൾ അവൻ അച്ഛനെ ഒന്ന് നോക്കി.... ശരിയാണ്.... അച്ഛൻ നാട്ടിലേക്ക് വിളിക്കുമ്പോൾ ഒക്കെ താൻ ഓരോന്ന് പറഞ്ഞു ഒഴിയുമായിരുന്നു.... അത് പക്ഷെ കണ്മഷിയെ പിരിഞ്ഞിരുന്ന സമയത്താണ്.... ഇന്നിപ്പോൾ.... അങ്ങനെ അല്ലല്ലോ.... അവൾ എനിക്ക് ജീവനല്ലേ....

അവളുടെ അച്ഛന്റെ കാര്യം ആവുമ്പോൾ... ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല എന്നോർത്ത് അവൻ.... ""അച്ഛൻ എന്നാൽ കുറച്ച് സമയം കിടന്നോളു.... ദാ അതാണ് മുറി...."" അവൻ അദ്ദേഹത്തിനുള്ള മുറി കാണിച്ചു കൊടുത്തു.... നല്ല ക്ഷീണം ഉള്ളത് കൊണ്ട് തന്നെ അദ്ദേഹം ഒന്ന് ഫ്രഷ് ആയിട്ട്... പോയി കിടന്നു.... ""നിനക്ക് അറിയില്ലായിരുന്നൊ കണ്മഷി അച്ഛന്റെ ആണ്ടാണ് എന്ന്???"" അച്ഛൻ കിടക്കാൻ പോയപ്പോൾ.... ഇരുവരും സോഫയിൽ വന്നിരുന്നു.... രുദ്രൻ ഗൗരവത്തോടെയാണ് അത് ചോദിച്ചത്... ""അറിയാമായിരുന്നു....""" അവൾ ഒന്ന് നെടുവീർപ്പിട്ടു.... ""എന്നിട്ട് എന്താണ് എന്നോട് പറയാതിരുന്നത്???"" അവന്റെ പുരികം ചുളിഞ്ഞു.... ""അത് രുദ്രേട്ടാ.... അടുത്ത ചൊവ്വാഴ്ചയാണ്... അതിന് ഇനിയും സമയമില്ലേ.... അതാണ് ഞാൻ ഇപ്പോൾ തന്നെ പറയാതിരുന്നത്.... ഇനിയും അഞ്ചാറു ദിവസം കിടക്കുന്നില്ലേ....""" അവൾ പറഞ്ഞപ്പോൾ ചെറുതായി മൂളിക്കൊണ്ട് അവൻ സോഫയിലേക്ക് ചാഞ്ഞു.... അവൾ അപ്പോളും ടി. വി കണ്ട് കൊണ്ടൊരിക്കുകയായിരുന്നു....അപ്പോളും അവന്റെ മനസ്സിൽ എത്രയും പെട്ടെന്ന് ഓഫീസിൽ നിന്ന് ലീവ് ചോദിക്കണം.... അച്ഛന്റെയും കണ്മഷിയുടെയും ഒപ്പം നാട്ടിൽ പോണം എന്നായിരുന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

..വൈകിട്ട് പാല് കടയിൽ കൊടുത്തു തിരിച്ചു സൈക്കിളിൽ വരുമ്പോൾ ആയിരുന്നു.... എതിരെ രാജീവ്‌ വരുന്നത് ഇന്ദു കാണുന്നത്....അവനെ കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു..... അവൻ ആണെങ്കിൽ പെട്ടന്ന് ബൈക്കിന്റെ സ്പീഡ് ഒന്ന് കുറച്ചു.... ""എന്തൊക്കെയുണ്ട് ടോ വിശേഷങ്ങൾ...""" അവൻ അരികിൽ എത്തിയപ്പോൾ പുഞ്ചിരിയോടെ ചോദിച്ചു.... ""പിന്നെ.... ഭയങ്കര വിശേഷം അല്ലെ.... എങ്ങനെയൊക്കെയോ ജീവിച്ചു പോണു മാഷേ....""" അവൾ പുഞ്ചിരിയോടെ അത് പറഞ്ഞു മുന്നോട്ടേക്ക് ചവിട്ടി സൈക്കിൾ.... കൂടെ അവനും.... ""രാഗി മോള് എവിടെ.... കുറച്ചു ദിവസങ്ങളായിട്ട് കാണാറില്ല അവളെ....""" അവൾ പുരികം ചുളിച്ചു അവനോട് ചോദിച്ചു...""ആഹ്.... അവള് പനിച്ചു കിടപ്പായിരുന്നു.... ഒരാഴ്ചയായി.... അതാണ് കാണാത്തത്... ഇപ്പോൾ ഒക്കെ ആയി... ഇന്ന് സ്കൂളിൽ പോയിട്ടുണ്ട്....""" അവൻ പറഞ്ഞപ്പോൾ ആണോ എന്ന രീതിയിൽ അവൾ ഒന്ന് നോക്കി.... ""അറിഞ്ഞില്ല ഞാൻ.... അല്ലെങ്കിൽ വന്നു കണ്ടേനെ...."" അവൾക്ക് വല്ലായ്മയായി.... ""ഏയ്‌.... അത് കുഴപ്പമില്ല.... ഇപ്പോൾ ഒക്കെ ആയടോ....

ഞാനും പനിച്ചു കിടപ്പായിരുന്നു.... അവളല്ലേ ആള്.... നേരെ എനിക്ക് തന്നു പനി....""" അവൻ പറഞ്ഞു തീർന്നപ്പോളേക്കും.... വീടിന്റെ മുൻപിൽ എത്തി നിന്നിരുന്നു.... ""ആഹാ പനിയുള്ള ആളാണോ എന്നിട്ട് പണിക്ക് പോയത്???"" അവൾ വീടിന്റെ ഒരു വശത്തേക്ക് സൈക്കിൾ മാറ്റി നിർത്തി.... വലിയ ക്യാൻ നിലത്തേക്ക് ഇറക്കി വെച്ചു കൊണ്ട് ചോദിച്ച്... ""അല്ലാതെ പിന്നെ.... പനിയാണ് എന്ന് പറഞ്ഞു കിടന്നാൽ.... ശമ്പളം കിട്ടുവോ ടോ..."" അവൻ പറഞ്ഞപ്പോൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്‌തവൾ.... അവൻ ചുറ്റും നോക്കി.... ഇപ്പോൾ മൂന്ന് പശുക്കളുണ്ട് തൊഴുത്തിൽ.... അതിൽ നിന്ന് കിട്ടുന്ന പാല് കൊടുത്തുള്ള വരുമാനം കൊണ്ടാണ് അവൾ കഴിയുന്നത് എന്ന് മനസിലായി.....വീടും പരിസരവും ഒക്കെ.... പഴയത് പോലെ തന്നെ ആയിട്ടുണ്ട്.... ആളും പണ്ടത്തേതിൽ നിന്ന് ഒത്തിരി മാറിയിട്ടുണ്ട്.... ബോൾഡ് ആയ പോലെ.... ""രാജീവിനോട് ഇരിക്കാൻ പറഞ്ഞ് അവൾ അടുക്കളിയിലേക്ക് നടന്നു.... ചായ ഉണ്ടാക്കാനായി.... അവൻ ഉമ്മറത്തെ കസേരയിൽ ഇരിക്കുമ്പോൾ ആണ്.... വീടിന്റെ മുന്പിലെ വഴിക്കൽ കുറച്ച് പേര് കൂട്ടം കൂടി നിൽക്കുന്നത് അവൻ ശ്രദ്ധിക്കുന്നത്....

അവർ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്.... തന്നെ നോക്കുന്നുമുണ്ട്.... അവന് എന്തോ പന്തികേട് തോന്നി.... അവൻ അത് പറയാനായി വീടിന്റെ ഉള്ളിലേക്ക് നടന്നു.... ""എന്താടോ വീടിന്റെ മുൻപിൽ കുറച്ച് പേര് കൂട്ടം കൂടി നിൽക്കുന്നെ???"" അവൻ സംശയത്തോടെ അടുക്കളയുടെ കട്ടിളപടിയിൽ ചാരി നിന്നു....""ആവോ.... അത് വല്ല വഴി നടക്കാറാവും...."" അവൾ ചായ കപ്പിലേക്ക് പകർത്തി.... മധുരം ഇടുന്നതിനു ഇടയിൽ പറഞ്ഞു.... ""എന്തോ എനിക്ക് അവരെ കണ്ടിട്ട്.... ഒരുമാതിരി എന്നെ ഫോളോ ചെയ്യുന്ന പോലെ....."""അവൻ അത് പറഞ്ഞു അവളെ നോക്കി... ""ആഹ്.... മാഷിന് തോന്നുന്നതാവും മാഷേ.... ന്നാ ഈ ചായ കുടിക്ക്.... ഞാൻ ഒന്ന് പോയി നോക്കാം....""" അവൾ ചായ ഗ്ലാസ് അവന് നേരെ നീട്ടി.... ""ഇറക്കി വിടടി നിന്റെ മറ്റവനെ....ഞങ്ങൾ ഒന്ന് കാണട്ടെ.....!!"" പെട്ടെന്നാണ് ഉമ്മറത്ത് നിന്ന് ഉറക്കെ ആരോ വിളിച്ചു പറയുന്നത് കേട്ടത് ഇന്ദു.... അവൾ സംശയത്തോടെ ഉമ്മറത്തേക്ക് നടക്കാൻ തുടങ്ങി...ഉമ്മറത്ത് എത്തിയപ്പോൾ കണ്ട കാഴ്ച്ചയിൽ അവൾ പകച്ചു പോയി.... അവൾക്കൊപ്പം വന്ന രാജീവും പുറത്തേക്ക് ഒന്നും മനസ്സിലാവാതെ നോക്കി.................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...