പാർവതി ശിവദേവം: ഭാഗം 22

 

എഴുത്തുകാരി: അപർണ അരവിന്ദ്

എന്താ ... എന്താ പറ്റിയത് " ശിവ ടെൻഷനോടെ ചോദിച്ചു എങ്കിലും അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. ഇടക്ക് അവളിൽ നിന്നും തേങ്ങലുകൾ ഉയരുന്നുണ്ട്. "ഡീ നിന്നോടാ ചോദിച്ചത്. എന്താ പറ്റിയത്. എന്തിനാ നീ കരയുന്നേ. അവർ നിന്നെ ഉപദ്രവിച്ചോ " ശിവ വീണ്ടും ചോദിച്ചു. അടുത്ത നിമിഷം പാർവണ കരഞ്ഞുകൊണ്ട് ശിവയെ കെട്ടിപിടിച്ചു. ഒരു നിമിഷം അവളുടെ പ്രവൃത്തിയിൽ ശിവ ഞെട്ടി തരിച്ചു നിന്നു. " തുമ്പീ എന്താ പറ്റിയേ "പാർവണയെ അന്വോഷിച്ചു വന്ന രേവതി ശിവയെ കെട്ടിപ്പിടിച്ച് കരയുന്ന അവളെയാണ് കണ്ടത്. " പറ തുമ്പീ " രേവതി പാർവണയെ ശിവയിൽ നിന്നും അടർത്തിമാറ്റി കൊണ്ട് ചോദിച്ചു. അപ്പോഴും അവളുടെ ഒരു കൈ ശിവയുടെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. "എന്താ ശിവാ ... എന്താ പാർവണക്ക് പറ്റിയത് " ദേവയാണ് അത് ചോദിച്ചത്. "എനിക്ക് അറിയില്ലാ ദേവാ.ഞാൻ വരുമ്പോൾ 4, 5 പേർ ഇവിടെ ഉണ്ടായിരുന്നു. എന്നേ കണ്ടപ്പോൾ അവർ ഓടി.ദാ ഇവൾ ഇവിടെ നിന്ന് കരയുന്നുമുണ്ട് " "ok .രേവതി പാർവണയേയും കൊണ്ട് വീട്ടിലേക്ക് പോയ്ക്കോളൂ. ഞാൻ ഡ്രെയ് വറോട് നിങ്ങളെ വീട്ടിൽ ആക്കി തരാൻ പറയാം" ദേവ അത് പറഞ്ഞതും രേവതി പാർവണയേയും കൊണ്ട് മുന്നോട്ട് നടന്നു.

അപ്പോഴും പാർവണയുടെ കൈ ശിവയെ വിട്ടിരുന്നില്ല. രേവതി അവളെ കൊണ്ടു പോകുന്നതിനനുസരിച്ച് ശിവയുടെ കൈയ്യിൽ നിന്നും അവൾ പതിയെ കൈ അയഞ്ഞു. അവൻ്റെ വിരൽ തുമ്പിൽ നിന്നും അവളുടെ കൈ അകന്നതും ശിവയുടെ മനസിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സങ്കടം നിറഞ്ഞു നിന്നു.  ദേവയുടെ driver രേവതിയേയും, പാർവണയേയും വീട്ടിൽ ആക്കി കൊടുത്തു. പാർവണ നല്ല സങ്കടത്തിൽ ആയിരുന്നതിനാൽ എന്താ കാര്യം എന്ന് രേവതി ചോദിക്കാൻ പോയില്ല. പാർവണ വന്നതും നേരെ ബെഡിലേക്ക് മറിഞ്ഞു. " തുമ്പീ എണീക്ക് എന്നിട്ട് പോയി ഡ്രസ്സ് ഒക്കെ മാറി ഫ്രഷായിട്ട് വാ." രേവതി അവളെ ബെഡിൽ നിന്നും എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു. പാർവണ ബെഡിൽ എഴുന്നേറ്റ് ഇരുന്ന് രേവതിയുടെ മുഖത്തു നിന്നു കണ്ണെടുക്കാതെ കുറച്ച് നേരം നോക്കിയിരുന്നു. "എന്താടാ എന്താ പറ്റിയേ " രേവതി അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു. ഒന്നൂല്ല എന്ന രീതിയിൽ പാർവണ തലയാട്ടി കൊണ്ട് ബാത്ത് റൂമിലേക്ക് പോയി. പാർവണ ഫ്രഷായി വന്ന് വീണ്ടും ബെഡിലേക്ക് കിടന്നു. രേവതി നേരെ പാർവണയുടെ ഫോൺ എടുത്ത് പുറത്തേക്ക് നടന്നു.

ശേഷം എന്താണ് പാർവണക്ക് പറ്റിയത് എന്നറിയാനായി കണ്ണനെ വിളിക്കാൻ വേണ്ടി കോൾ ലിസ്റ്റ് എടുത്തതും അമ്മയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു. അമ്മയായിരുന്നു അത് എന്ന് മനസിലായതും അവൾ കോൾ അറ്റൻ്റ് ചെയ്തു. " ഫോൺ ചെയ്താൽ നിനക്ക് എന്താ തുമ്പി കോൾ എടുത്താൽ "അമ്മ ദേഷ്യത്തോടെ ചോദിച്ചു. "അമ്മാ ഇത് ഞാനാ. തുമ്പി ഉറങ്ങിട്ടോ " " ആണോ ഉറങ്ങിയോ." "അതെ അമ്മ. എന്താ അമ്മ ഈ സമയത്ത് പ്രത്യേകിച്ച് വല്ല വിശേഷവും ഉണ്ടോ .ഉണ്ടെങ്കിൽ ഞാൻ അവളെ വിളിക്കാം. രേവതി അമ്മയോട് ചോദിച്ചു. " എയ് വേണ്ട മോളെ .അവൾ കിടന്നോട്ടെ. അവളുടെ റിസൾട്ട് വന്നുലെ "അതുകേട്ടതും രേവതി ഒന്ന് ഞെട്ടി. " അത് ...അത്... പിന്നെ " " ഞാൻ എല്ലാം അറിഞ്ഞു അവൾ വീണ്ടും തോറ്റു അല്ലേ ." "അവൾ നന്നായി എക്സാം എഴുതിയതായിരുന്നു. പക്ഷേ കിട്ടിയില്ല. ഇനി ഒന്നുകൂടി എഴുതും അതിൽ എന്തായാലും അവൾ പാസ്സാകും''. രേവതി അമ്മയെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു . "അമ്മ അവളെ ചീത്ത വല്ലതും പറഞ്ഞോ വന്നപ്പോൾ മുതൽ അവൾ ആകെ മൂഡ് ഓഫ് ആണ് ." " എയ് ഞാൻ വഴക്ക് ഒന്നും പറഞ്ഞില്ല .പക്ഷേ അവൾക്ക് നല്ല ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് .

നല്ല കുടുംബവും പയ്യനും ഒക്കെ ആണ് .അവളുടെ അച്ഛനും നല്ല താൽപര്യം ഉണ്ട്. " " അവൾ ഇപ്പോൾ ജോലിക്ക് കയറിയതല്ലേ ഉള്ളൂ അമ്മ.ഈ ജോലി 2 വർഷം നിർബന്ധമായും ചെയ്യണം. ബോണ്ട് സൈൻ ചെയ്തിട്ടുണ്ട് " രേവതി പറഞ്ഞു. "അത് കുഴപ്പമില്ലാ മോളേ.എത്ര കാലം എന്ന് വച്ചാ ഇങ്ങനെ സപ്ലി എഴുതി നടക്കുക. ഇനി വേണെങ്കിൽ കല്യാണം കഴിഞ്ഞും അതൊക്കെ എഴുതാമല്ലോ. പിന്നെ ജോലി.പയ്യൻ്റെ വീട് തൃശ്ശൂർ തന്നെയാണ്. അതു കൊണ്ട് ജോലിയിൽ തുടരുകയും ചെയ്യാമല്ലോ. മോൾ ഒന്ന് അവളെ പറഞ്ഞ് മനസിലാക്ക് ." അമ്മ അവളോട് അപേക്ഷാപൂർവ്വം പറഞ്ഞു. "ഞാൻ എന്തായാലും അവളോട് പറയാം. അമ്മ ഇപ്പോ ഫോൺ വച്ചോളൂ " രേവതി അതു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. "അപ്പോ ഇതായിരുന്നു അല്ലേ അവൾ സങ്കടപ്പെട്ട് നടന്നതിനു കാരണം "രേവതി ഓരോന്ന് ആലോചിച്ചു റൂമിലേക്ക് നടന്നു . പാർവണ നല്ല ഉറക്കത്തിൽ ആയിരുന്നു. രേവതി ഫോൺ ടേബിളിനു മുകളിൽ വെച്ച് അവളുടെ അരികിൽ വന്നിരുന്നു .

പതിയെ അവളുടെ നെറുകയിൽ തലോടി . "പാവം അവളുടെ കരഞ്ഞു തളർന്ന മുഖത്തേക്ക് നോക്കി രേവതി സ്വയം പറഞ്ഞു. രാവിലെ രേവതി വന്നു വിളിച്ചപ്പോഴാണ് പാർവണ കണ്ണുതുറന്നത് . "നീ എണീക്കുന്നില്ലേ തുമ്പി.ഓഫീസിൽ പോകാൻ സമയമായി ."അതു പറഞ്ഞു രേവതി കുളിക്കാനുള്ള ഡ്രസ്സുമായി കുളിമുറിയിലേക്ക് കയറി . പാർവണ എഴുന്നേറ്റ് മുഖം എല്ലാം കഴുകി ഫോൺ എടുത്തു നോക്കി. കണ്ണന്റെ രണ്ടു മിസ്കോളും അമ്മയുടെ അഞ്ചാറ് കോളും ഉണ്ട്. അവൾ ഫോൺ ടേബിളിലേക്ക് തന്നെ വെച്ച് പുറത്തേക്ക് ഇറങ്ങി .മുകളിലത്തെ നിലയിൽ ആയതിനാൽ ഫ്രണ്ട് സൈഡിൽ ബാൽക്കണി പോലെ ചെറിയൊരു സ്പേയ്സ് ഉണ്ട്. അവൾ അവിടെ ചെന്ന് കുറച്ചുനേരം നിന്നു. രാവിലെത്തെ തണുത്തകാറ്റ് മെല്ലെ വീശിയതും അവൾക്കും എന്തോ ഒരു പുത്തനുണർവ് തോന്നി . കാറ്റിന്റെ തണുപ്പ് കാരണം അവൾ ഇരുകൈകളും കൂട്ടിത്തിരുമ്മി മുഖത്ത് വെച്ചു . അപ്പോഴാണ് റോഡിലൂടെ മോണിംഗ് വാക്കിനു പോകുന്ന ശിവയെ അവൾ കണ്ടത്. ജോഗിങ് ഡ്രസ്സിൽ ഗേറ്റ് തുറന്നു റോഡിലേക്ക് ഇറങ്ങിയ ശിവ പാർവണയുടെ വീട്ടിലേക്ക് ഒന്നു നോക്കി. ശിവ നോക്കുന്നത് അറിഞ്ഞതും അവൾ വേഗം അടുത്തുള്ള തുണിന്റെ മറവിലേക്ക് ഒളിച്ചു നിന്നു.

ഇന്നലെ പെട്ടെന്നുള്ള സങ്കടത്തിലാണ് ശിവയെ കെട്ടിപ്പിടിച്ച് കരഞ്ഞത് .പക്ഷേ ഇപ്പോൾ അത് ഓർക്കുമ്പോൾ എന്തോ ഒരു നാണക്കേട് പോലെ . ശിവ മുന്നോട്ട് നടക്കുന്നുണ്ടെങ്കിലും ഇടയ്ക്ക് പാർവണയുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ പാർവണക്കും എന്തോ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. ഫോണിന്റെ റിംഗ് കേട്ട് അവൻ തിരിച്ച് റൂമിലേക്ക് തന്നെ നടന്നു. അമ്മയായിരുന്നു വിളിച്ചത് എന്ന് മനസ്സിലായതും അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ടേബിനു മുകളിലേക്ക് തന്നെ വെച്ചു . രേവതി കുളി കഴിഞ്ഞ് ഇറങ്ങി വന്നതും പാർവണ തന്റെ ഡ്രസ്സുമായി കുളിക്കാൻ കയറി. രേവതിക്ക് അമ്മ പറഞ്ഞ കാര്യം സംസാരിക്കണം എന്ന് ഉണ്ടായിരുന്നുവെങ്കിലും രാവിലെ തന്നെ അവളുടെ മൂഡ് കളയണ്ട എന്നു കരുതി അതേക്കുറിച്ച് രേവതി പറയാൻ പോയില്ല. പാർവണ കുളികഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും കഴിക്കാനുള്ള ഭക്ഷണം എല്ലാം രേവതി ടേബിളിനു മുകളിൽ എടുത്തു വെച്ചിരുന്നു. ഓഫീസിലേക്ക് പോകാൻ റെഡിയായ പാർവണ നേരെ ഭക്ഷണം കഴിക്കാനായി വന്നു.

സാധാരണ ദിവസങ്ങളിൽ ചെവിക്ക് ഒരു സമാധാനം തരാതെ ഏതുസമയവും സംസാരിക്കുന്ന പാർവണ അന്ന് സൈലന്റ് ആയിരുന്നു. രേവതിയ്ക്കും അതെന്തോ സങ്കടം തോന്നി. 10 മണിക്ക് ഓഫീസിൽ എത്തിയാൽ മതി എന്ന് ശിവ പറഞ്ഞുവെങ്കിലും പാർവണ രേവതിക്ക് ഒപ്പംതന്നെ ഓഫീസിലേക്ക് പോയി. താഴെ റിസപ്ഷനിൽ വെയ്റ്റ് ചെയ്യുന്നതിനുള്ള ചെയറിൽ പാർവണ ചെന്നിരുന്നു. സമയം ഒമ്പതര കഴിഞ്ഞിട്ടുള്ളൂ. രേവതിയാണെങ്കിൽ ഓഫീസിന് ഉള്ളിലേക്ക് കയറുകയും ചെയ്തു. അവൾ ചെയറിലേക്ക് തല ചാരി വെച്ച് പതിയെ കണ്ണുകൾ അടച്ചു . ""വീട്ടിൽ ഉറങ്ങാൻ സ്ഥലം ഇല്ലാഞ്ഞിട്ടാണോ ഇവിടെ കിടന്നുറങ്ങുന്നത്"ആരുടെയോ ശബ്ദം കേട്ടാണ് പാർവണ കണ്ണുതുറന്നത്. നോക്കുമ്പോൾ മുൻപിൽ ചിരിച്ചു നിൽക്കുന്ന ദേവയും അവന്റെ അടുത്ത് തന്നെ നിൽക്കുന്ന ശിവേയേയും ആണ് അവൾ കണ്ടത് . "ഒന്നുമില്ല വെറുതെ ഇരുന്നപ്പോ ചെറുതായൊന്ന് കണ്ണടഞ്ഞു പോയതാ " പാർവണ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. " തന്റെ മൂഡ് ഓഫ് ഇതുവരെ മാറിയില്ലേ." ദേവാ അവളെ നോക്കി ചോദിച്ചു . "അങ്ങനെയൊന്നും ഇല്ലാ സാർ" "താൻ ഇങ്ങനെ വെറുതെ വിഷമിക്കാതെ.

ഏതോ കൾച്ചർ ഇല്ലാത്ത നാലു പേർ അങ്ങനെ ബിഹേവ് ചെയ്തു എന്ന് വെച്ച് താനിങ്ങനെ ഇരിക്കാതെ ഡോ" ദേവ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.ശേഷം ഓഫീസിലേക്ക് കയറിപ്പോയി. അപ്പോഴേക്കും ഓഫീസിനുള്ളിൽ നിന്നും രേവതി പുറത്തേക്ക് ഇറങ്ങി വന്നിരുന്നു. ദേവയോട് എന്തോ പറഞ്ഞതിനുശേഷം രേവതി പാർവണയുടെ അരികിൽ വന്ന് ഇരുന്നു. "തുമ്പി...." പാർവണയുടെ കയ്യിൽ പിടിച്ചുകൊണ്ട് രേവതി വിളിച്ചു . "നീ ഇങ്ങനെ വിഷമിച്ചിരുന്നാ എനിക്ക് ദേഷ്യം വരും ട്ടോ. ഇന്നലെ നീ ഉറങ്ങി കഴിഞ്ഞ് അമ്മ വിളിച്ചിരുന്നു .അമ്മ എല്ലാ കാര്യവും എന്നോട് പറഞ്ഞു. അതോർത്ത് നീ വിഷമിക്കേണ്ട. നിന്റെ സമ്മതം ഇല്ലാതെ ആരും നിന്റെ കല്യാണം നടത്തില്ല. ഞാനല്ലേ പറയുന്നേ." രേവതി അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു . "ഇല്ലെടി വീട്ടിൽ എല്ലാം ഉറപ്പിച്ച മട്ടിലാണ് പറഞ്ഞത് എനിക്കെന്തോ പേടി ആവുന്നുണ്ട് .." "നീ ഇങ്ങനെ പേടിക്കല്ലേ ഞാനില്ലേ കൂടെ . നീ ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കാതെ പോവാൻ നോക്ക്.

അവിടെ ശിവ സാർ നിന്നെ വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ട്. " രേവതി പുറത്തുനിൽക്കുന്ന ശിവയെ ചൂണ്ടി കൊണ്ട് പറഞ്ഞു . "എനിക്ക് എന്തോ പറ്റുന്നില്ല " പാർവണ സങ്കടത്തോടെ പറഞ്ഞു. " അതൊക്കെ പറ്റും. ഞാൻ കാണിച്ചു തരാം. അത് പറഞ്ഞു രേവതി അവളെ ഇക്കിളി പെടുത്താൻ തുടങ്ങി. അതോടെ അത്രനേരം വാടിയ മുഖത്തോടെ ഇരുന്ന പാർവണയുടെ മുഖത്ത് ചിരി തെളിഞ്ഞു. അവളെ കാണാതെ അകത്തേക്ക് വന്ന ശിവ കാണുന്നത് പാർവണയെ ഇക്കിളിപ്പെടുത്തുന്ന രേവതിയും നിഷ്കളങ്കമായി ചിരിക്കുന്ന പാർവണയേയും ആയിരുന്നു . ശിവേ കണ്ടതും പാർവണയുടെ ചിരി പെട്ടെന്ന് നിന്നു. "എന്റെ തുമ്പി പെണ്ണ് ഹാപ്പി ആയി പോയിട്ട് വാ." അത് പറഞ്ഞ് രേവതി പാർവണ യെ ശിവയുടെ അടുത്തേക്ക് പറഞ്ഞയച്ചു. " പോകാം..." ശിവ അവളെ നോക്കി ചോദിച്ചതും പാർവണ തലയാട്ടി . ശിവ നേരെ കാറിനടുത്തേക്ക് നടന്നു . പാർവണ ശിവക്ക് പിന്നാലെ പുറത്തേക്ക് പോയതും രേവതിയും നേരെ ഓഫീസികത്തേക്ക് പോയി . 

"ഇവൾ എന്താ എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നേ." ഒന്നും മിണ്ടാതെ ഇരിക്കുന്ന പാർവണയെ നോക്കി ശിവ ആലോചിച്ചു. "ഞാൻ ഇന്നലെ പറഞ്ഞതല്ലേ പത്തുമണി ആയിട്ട് വന്നാൽ മതി എന്ന് .പിന്നെ എന്തിനാണ് ഇത്ര നേരത്തെ വന്നിരുന്നത് ."ശിവ ശാന്തമായി ചോദിച്ചു. അത്തരത്തിൽ ശിവ ആദ്യമായി ആണ് സംസാരിച്ചിരുന്നത്. അത് കേട്ട്ഒരു നിമിഷം പാർവണ വിശ്വസിക്കാൻ കഴിയാതെ ശിവയെ തന്നെ നോക്കിയിരുന്നു. "നിനക്കെന്താ ചെവി കേൾക്കുന്നില്ലേ ." "ആ സാർ.അത് പിന്നെ രേവതി ഓഫീസിൽ വന്നാൽ പിന്നെ ഞാൻ അവിടെ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും. എനിക്ക് അങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നത് ഇഷ്ടമല്ല .അതാ ഞാൻ അവളോടൊപ്പം വന്നത് " അവൾ മുഖത്തെ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു . പിന്നീട് അവൾ ഒന്നും സംസാരിച്ചിരുന്നില്ല. ശിവ കാറിൽ പാട്ട് വച്ചു.ആ ഗാനം കാറിനുള്ളിൽ ഒഴുകി നടന്നു. 🎼 നീയും...ഞാനും..എന്നും.. മറുതീരങ്ങള്‍ തേടി... ഒന്നായ് ചേര്‍ന്ന് പാറും... തേന്‍ കിളികള്‍.. നിന്നെ ഞാന്‍ ഏകയായ് ... തേടുമീ...സന്ധ്യയില്‍.. നിന്നിലെക്കെത്തുവാന്‍ ....മോ..ഹമോടെ.. അരികില്‍ പതിയെ ഇട നെഞ്ചില്‍ ആരോ മൂളും രാഗം... മിഴികള്‍ മൊഴിയും മധുരം .. കിനിയും നീയെന്നില്‍ ഈണം..🎼 പാർവണ സീറ്റിലേക്ക് തല ചായ്ച്ച് വച്ച് പാട്ട് ആസ്വാദിച്ചു. ഒപ്പം ശിവ സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ടിരുന്നു....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...