പാർവതി ശിവദേവം: ഭാഗം 27

 

എഴുത്തുകാരി: അപർണ അരവിന്ദ്

രേവതി പോയി കുറച്ചു കഴിഞ്ഞതും ദേവ തന്റെ ഫോൺ പോക്കറ്റിലിട്ട് പുറത്തേക്ക് നടന്നു. അപ്പോഴാണ് ജനലിനരികിൽ പുറത്തെ ഗാർഡനിലേക്ക് നോക്കി നിൽക്കുന്ന രേവതിയെ അവൻ കണ്ടത് . "താൻ എന്താ ഫുഡ് കഴിക്കുന്നില്ലേ." ദേവ വീണ്ടും അവളെ നോക്കി ചോദിച്ചു . "വേണ്ട സാർ "അവൾ അത് പറഞ്ഞ് വീണ്ടും പുറത്തേക്ക് നോക്കി നിൽക്കാൻ തുടങ്ങി . "എന്നാ താൻ ഒരു കാര്യം ചെയ്യ് .എന്റെ ഒപ്പം വായോ നമുക്ക് ഒരുമിച്ച് ഫുഡ് കഴിക്കാം. എന്തായാലും ശിവ ഇല്ലാത്ത കാരണം ഞാനും ഒറ്റക്കാണ്. താൻ ആകുമ്പോൾ എനിക്കും ഒരു കമ്പനി ആകുമല്ലോ ."ദേവ അവളെ നോക്കി പ്രതീക്ഷയോടെ പറഞ്ഞു. രേവതി ഒന്ന് മടിച്ചു നിന്നു എങ്കിലും വീണ്ടും ദേവ നിർബന്ധിച്ചപ്പോൾ അവൾ അവനൊപ്പം പോയി. ഓഫീസ് റൂമിനു അപ്പുറത്തുള്ള ഒരു ചെറിയ റൂമിലേക്കാണ് ദേവ അവളെ കൊണ്ട് പോയത്. പുറത്ത് നിന്ന് പല തവണ ആ മുറി കണ്ടിട്ടുണ്ട് എങ്കിലും അവളും ആദ്യമായാണ് ആ മുറിക്കുള്ളിൽ കയറുന്നത്. ദേവ അകത്ത് കയറി ലൈറ്റ് ഇട്ടു.

ചെറിയ റൂം ആണെങ്കിലും അതിനുള്ളിൽ ഒരു ഡെയ്നിങ്ങ് ടേബിളും 5 ചെയറുകളും സെറ്റ് ചെയ്യ്തിട്ടുണ്ട്. അതിൻ്റെ കുറച്ച് അപ്പുറത്തായി ഒരു വാഷ് ബേസിനും ഉണ്ട്. " അകത്തേക്ക് വാടോ .എനിക്ക് ഉള്ള ഫുഡ് ഡ്രെയ് വർ ഇവിടെ കൊണ്ടു വന്നു വക്കും" വാതിലിൻ്റെ അരികിൽ തന്നെ നിൽക്കുന്ന രേവതിയെ അവൻ അകത്തേക്ക് വിളിച്ചു കൊണ്ട് അവൻ പറഞ്ഞു. ശേഷം കൈ കഴുകാനായി ബേസിനിലെ പൈപ്പ് തുറന്ന് കൊടുത്തു രേവതി ഒരു മടിയോടെ കൈ കഴുകി ചെയറിൽ ഇരുന്നു. അപ്പോഴേക്കും ദേവ ഒരു പ്ലേറ്റിൽ ഫുഡ് എടുത്ത് രേവതിക്ക് കൊടുത്തു. മറ്റൊരു പ്ലേറ്റിൽ അവനും ഫുഡ് എടുത്ത് രേവതിയുടെ ഓപ്പോസിറ്റ് ആയി ഇരുന്നു. "താൻ നേഴ്സ് ആയിരുന്നല്ലേ " ദേവ ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ചു കൊണ്ട് പറഞ്ഞു. " നേഴ്സ് ആയിട്ടില്ല. സ്റ്റുഡൻൻ്റ് ആയിരുന്നു. അല്ല ഇത് സാർ എങ്ങനെ അറിഞ്ഞു '' രേവതി അതിശയത്തോടെ ചോദിച്ചു. " എന്നോട് ശിവയാണ് പറഞ്ഞത് " "ശിവ സാറോ" അവൾ വിശ്വാസം വരാതെ ചോദിച്ചു.

"അതെ.ശിവയോട് ഇതെല്ലാം പറഞ്ഞത് പാർവണയും "ദേവ അത് പറഞ്ഞതും കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം രേവതിയുടെ തലയിൽ കയറി ചുമക്കാൻ തുടങ്ങി. അത് കണ്ട് ദേവ വേഗം ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് അവൾക്ക് കൊടുത്തു. രേവതി അത് വാങ്ങി വേഗം കുടിച്ചു. '' പാർവണ ഇത് ശിവ സിറിനോട് പറഞ്ഞു എന്നോ " രേവതി വിശ്വാസം വരാതെ വീണ്ടും ചോദിച്ചു. " ഇത് മാത്രമല്ല .അവളുടെ സപ്ലിയുടെ കാര്യവും, എതോ ഒരു മാര്യേജ് പ്രൊപ്പോസലിൻ്റെ കാര്യവും എല്ലാം പറഞ്ഞു. " അത് കേട്ടതും വിശ്വാസം വരാതെ ആകെ കിളി പോയ അവസ്ഥയിൽ ഇരിക്കുകയായിരുന്നു രേവതി. "താൻ എന്താടോ ആലോചിക്കുന്നേ "ദേവ ചോദിച്ചു. " എനിക്ക് എന്തോ ഇതൊന്നും വിശ്വാസിക്കാൻ പറ്റുന്നില്ല. പാർവണയുടെ ആസ്ഥാന ശത്രു ആണ് ശിവ സാർ. പിന്നെ ഇതെങ്ങനെ സംഭവിച്ചു. " " എനിക്കും അതാണ് മനസിലാവാത്തത്. ശിവക്ക് പാർവണയെ കണ്ണെടുത്താ കണ്ടു കൂടാ. പക്ഷേ ഇന്നലെ ഒരു പാട് കാര്യങ്ങൾ ശിവ പാർവണയെ കുറിച്ച് സംസാരിച്ചു. "

" എന്നാൽ പാർവണ ഇന്നലെ നേരെ തിരിച്ച് ആയിരുന്നു. അല്ലാത്ത ദിവസങ്ങളിൽ ഓഫീസ് വിട്ട് വന്നാൽ ശിവ സാർ അത് പറഞ്ഞു, ശിവ സാർ ഇത് പറഞ്ഞു എന്നൊക്കെ പറഞ്ഞ് ഒരു നൂറ് കുറ്റമെങ്കിലും പറയുമായിരുന്നു.എന്നാൽ ഇന്നലെ അവൾ ഒരക്ഷരം പോലും അവളുടെ കാലനെ കുറിച്ച് പറഞ്ഞിരുന്നില്ല." "കാലനോ " ദേവ മനസിലാവാതെ ചോദിച്ചു. അപ്പോഴാണ് രേവതിക്കും താൻ എന്താണ് പറഞ്ഞത് എന്ന് ഓർമ വന്നത്. അവൾ അബദ്ധം പറ്റിയ പോലെ നാവ് കടിച്ചു. " അത്... അത് പിന്നെ. സാറ് ഇത് ശിവ സാറിനോട് പറയരുത് ട്ടോ. പാർവണ ശിവസാറിനെ കാലൻ എന്നാണ് വിളിക്കുന്നത്. " അത് പറയുമ്പോൾ രേവതിയുടെ മുഖത്തെ എക്സ്പ്രഷൻ കണ്ട് ദേവക്കും ചിരി വന്നിരുന്നു. "കാലനോ. ഇത് വല്ലാത്ത ഒരു പേര് ആയി പോയല്ലോ. ഇതെങ്ങാനും ശിവ അറിഞ്ഞാൽ അവളെ പിന്നെ ബാക്കി വക്കില്ല" " പക്ഷേ ശിവസാറിൻ്റ ദേഷ്യവും കുറച്ച് കുറഞ്ഞ പോലെ എനിക്ക് തോന്നുന്നുണ്ട്. രാവിലെ ഞാൻ അവളെ വിളിച്ചപ്പോൾ പറയാ അവൾക്ക് അവിടെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതു കൊണ്ട് കിടന്ന് ഉറങ്ങുകയാണെന്ന് " . " ഉറങ്ങുകയോ.അപ്പോ അവിടെ ശിവ ഇല്ലേ " ദേവ സംശയത്തോടെ ചോദിച്ചു.

" അതാണ് എനിക്കും അതിശയം ശിവ സാറിൻ്റെ മുന്നിൽ ഇരുന്നാണ് അവൾ ഉറങ്ങിയത് എന്ന് " " ശിവയുടെ മുന്നിലോ. അങ്ങനെ വരാൻ സധ്യത ഇല്ലല്ലോ.വർക്ക് ചെയ്യുന്ന കാര്യത്തിൽ ശിവ കുറച്ച് കൂടുതൽ സ്ട്രിക്ട് ആണ്. എന്നേ പോലും വർക്ക് ടൈമിൽ ഉറങ്ങാൻ സമ്മതിക്കാറില്ല. പിന്നെ എന്താ ഇപ്പോ ഇങ്ങനെ ആവോ.... "അത് പറഞ്ഞ് ദേവ കഴിച്ച് എണീറ്റു. അവനു പിന്നാലെ ഫുഡ് കഴിച്ച് രേവതിയും വേഗം കൈ കഴുകി. "താങ്ക്സ് സാർ" രേവതി അവനെ നോക്കി പറഞ്ഞതും ദേവ അവൾക്ക് ഒരു നറു പുഞ്ചിരി സമ്മാനിച്ചു. ആരെയും മയക്കുന്ന ഒരു പുഞ്ചിരി.... കണ്ണനുമായി വഴക്കിട്ട് ഉറക്കെ ശബ്ദം വച്ചതിന് ശിവ വഴക്ക് പറയുമോ എന്ന് പേടിച്ച് പാർവണ വേഗം കഴിച്ച് എഴുന്നേറ്റു. ചോറും മോരുകറിയും, നാരങ്ങാ അച്ചാറും, പുളിശ്ശേരിയും, അവിയലും എല്ലാം ഉണ്ടായിരുന്നു. എന്നാൽ പേടി കൊണ്ട് ഒന്നും ആസ്വദിച്ച് കഴിക്കാൻ അവൾക്ക് ആയില്ല. പാർവണ കൈ കഴുകി മൂളിപ്പാട്ടൊക്കെ പാടി തിരിച്ച് വരുമ്പോൾ ആണ് പിന്നിൽ നിന്നും ആരോ ശൂ ശൂ വിളിച്ചത്. അവൾ ആ ശൂ ശൂ കേട്ട സ്ഥലത്തേക്ക് നോക്കിയതും കുറച്ച് മുൻപ് ശിവയെ ഇഷ്ടമാണ് എന്ന് പറഞ്ഞ പെൺ കുട്ടിയാണ്. അവൾ പാർവണയുടെ നേർക്ക് നടന്നു വന്നു.

അപ്പോഴാണ് പാർവണയും അവളെ ശ്രദ്ധിച്ചത്. മുട്ടോളം നല്ല കട്ടി ഉള്ള മുടി. അത് മുന്നിലേക്ക് മടഞ്ഞ് ഇട്ടിട്ടുണ്ട്. കട്ടി പുരുകങ്ങൾ. വിടർന്ന കണ്ണുകൾ ,ആവശ്യത്തിന് ഉയരം മൊത്തത്തിൽ അടി പൊടി . തുമ്പീ നീ എന്തിനാ എൻ്റെ മുൻപിൽ വച്ച് അവളെ പുകഴ്ത്തുന്നേ. ഇങ്ങനെ പൊക്കാൻ അവള് അത്ര വലിയ സുന്ദരി ഒന്നും ഇല്ല. പ്രത്യേകിച്ച് എൻ്റെ അത്ര 'അവൾ അവളുടെ മനസിനോട് പറഞ്ഞു. "ആരു പറഞ്ഞു ഇല്ലാ എന്ന്. ഒന്ന് സൂക്ഷിച്ച് നോക്ക്. മുട്ടോളം മുടി ഉണ്ട്.പക്ഷേ നിനക്കോ ആകെ ഒരു കോഴിവാല്, ആ കണ്ണ് നോക്ക് വെള്ളരാം കണ്ണാ. പക്ഷേ നിൻ്റെയോ ഒരു മാതിരി ഉറക്കം തൂങ്ങിയ കണ്ണ്, ഇതൊക്കെ പൊട്ടോ അവളുടെ ഉയരം നോക്ക്. പാകത്തിന് ഹൈറ്റ്. നിന്നെ പോലെ ഉണ്ടാപ്പി അല്ല." ദേ മനസേ എൻ്റെ കൂടെ നടന്നിട്ട് എന്നേ നെഗറ്റീവടിക്കാൻ നിന്നാ ഉണ്ടല്ലോ എൻ്റെ തനി സ്വഭാവം നീ അറിയും.പാർവണ സ്വയം ഓരോന്ന് പിറുപിറുത്തു കൊണ്ട് നിന്നപ്പോഴേക്കും ആ കുട്ടി അവളുടെ അരികിലേക്ക് വന്നിരുന്നു. " ഞാൻ പറഞ്ഞ കാര്യം സാറിനോട് പറഞ്ഞോ'' അവൾ ആകാംഷയോടെ ചോദിച്ചു. " ആ ... പറഞ്ഞു. " അവൾ താൽപര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു. " എന്നിട്ട് സാർ എന്താ പറഞ്ഞത് " "സാർ ഒന്നു പറഞ്ഞില്ല "

" നീ വെറുതെ പറയാ. സാർ എന്തോ പറഞ്ഞിട്ടുണ്ട് ."അവൾ പാർവണയെ നോക്കി പറഞ്ഞു. "ഞാൻ എന്തിന് വെറുതെ പറയണം .സാർ ഒന്നും പറഞ്ഞില്ല." അവളും ദേഷ്യത്തിൽ പറഞ്ഞു . "അത് ശരി. എന്നാൽ ഞാൻ തന്നെ നേരിട്ട് ചെന്ന് ചോദിക്കാം. എനിക്ക് നിന്റെ സഹായം ഒന്നും വേണ്ട." അത് പറഞ്ഞ് ആ പെൺകുട്ടി മുന്നോട്ട് നടക്കാൻ തുടങ്ങി. " മഹാദേവാ... ഇനി ഇവൾ എങ്ങാനും ശിവ സാറിന്റെ മുന്നിൽ പോയാൽ പ്രശ്നമാകുമോ. ഇവടെ കാണാൻ ആണെങ്കിൽ അത്യാവശ്യം ഭംഗിയും അല്ല അല്ല ആവശ്യത്തിൽ ഏറെ ഭംഗിയും ഉണ്ട്. ഇവിടെ കണ്ട് സാർ എങ്ങാനും മൂക്കും കുത്തി വീഴുമോ" ഓരോന്നാലോചിച്ച് അവൾ നിന്നു. ആ പെൺകുട്ടി അപ്പോഴേക്കും ഓഫീസ് റൂമിന് മുന്നിൽ എത്തിയിരുന്നു. പാർവണ വേഗം അവളുടെ മുന്നിൽ കയറി ഓഫീസ് റൂമിന്റെ വാതിലിനു മുന്നിൽ തടസ്സമായി നിന്നു. " നീ എങ്ങോട്ടാ ഇങ്ങനെ ഇടിച്ചു കയറി പോകുന്നേ." പാർവണ നല്ല ദേഷ്യത്തോടെ ചോദിച്ചു. " നിനക്കെന്താ ചെവി കേൾക്കില്ലേ .കുറച്ചു മുൻപേ ഞാൻ നിന്നോട് പറഞ്ഞത് ഓർമയില്ലേ. ഞാൻ തന്നെ നേരിട്ട് സാറിനോട് ചോദിക്കട്ടെ .അത് ചോദിക്കാനാ ഞാൻ പോവുന്നേ." അതുപറഞ്ഞ് അവൾ പാർവണയുടെ കൈതട്ടി മാറ്റാൻ നോക്കി.

പക്ഷേ അതിനു സമ്മതിക്കാതെ പാർവണ ഡോറിന് നടുവിൽ നിന്ന് ഇരു കൈകൊണ്ടും ഡോറിന്റെ സൈഡിലായി പിടിച്ചു നിന്നു. " എന്താ... എന്താ ഇവിടെ." അവരുടെ സംസാരം കേട്ട് ഭക്ഷണം കഴിച്ച് കൈ കഴുകാനായി വന്ന ശിവ ചോദിച്ചു . "ഒന്നുല്ല. സാർ അകത്തേക്ക് പൊയ്ക്കോ" പാർവണ തല ചെരിച്ച്ശിവയെ നോക്കിക്കൊണ്ട് പറഞ്ഞു . " അല്ല.... ഒരു കാര്യമുണ്ട് .എനിക്ക് ഒരു കാര്യം പറയാനുണ്ട്." മറ്റേ പെൺകുട്ടി പാർവണയെ തട്ടി മാറ്റാൻ നോക്കിക്കൊണ്ട് പറയുന്നുണ്ട്. പക്ഷേ അതിനു സമ്മതിക്കാതെ അവളെ അവളുടെ മുൻപിൽ പാർവണയും നിൽക്കുന്നുണ്ട്. " നിന്നോട് അല്ലേ പോവാൻ പറഞ്ഞേ " "എന്താ ഇവിടെ പ്രശ്നം"... ശിവാ ദേഷ്യത്തോടെ ചോദിച്ചു. " സാറിനോട് അല്ലെ അകത്തേക്ക് പോവാൻ പറഞ്ഞത്." പാർവണ ദേഷ്യത്തോടെ ശിവയുടെ നെഞ്ചിൽ പിടിച്ച് ഉള്ളിലേക്ക് തള്ളി. " നിന്നോട് ഇനി പോകാൻ പ്രത്യേകം പറയണോ "അത് പറഞ്ഞു പാർവണ വാതിലടച്ച് ലോക്ക് ചെയ്തു. . "നീയെന്തിനാ ഡോർ അടിച്ചേ . എനിക്ക് കൈകഴുകാൻ പോകണം ."

ശിവ അതുപറഞ്ഞ് ഡോറിന്റെ ലോക്ക് ഓപ്പൺ ചെയ്യാനായി നോക്കി. " പറ്റില്ല... ഇപ്പൊ പുറത്തേക്ക് പോവണ്ട" അത് പറഞ്ഞ് അവൾ ഡോറിന്റെ ഫ്രണ്ടിൽ ആയി നിന്നു. "ഞാൻ പോകുന്നതുകൊണ്ട് നിനക്കെന്താ" " സാറിനോട് അല്ലേ പോകണ്ട എന്ന് പറഞ്ഞത്. ഇങ്ങനെ ഓരോന്ന് ചോദിച്ചു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട" അത് പറഞ്ഞ് ശിവയുടെ കയ്യിൽ പിടിച്ച് പാർവണ അവനെ ബെഞ്ചിൽ കൊണ്ടുവന്ന് ഇരുത്തി . "കുറച്ചുനേരം ഇവിടെ ഇരിക്ക്. ഇപ്പോത്തന്നെ കൈകഴുകിയില്ല എന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല ."അതു പറഞ്ഞ് പാർവണ ജനലിനു അരികിലേക്ക് നടന്നു . ജനൽ പതിയെ തുറന്ന് പുറത്തേക്ക് നോക്കി . "ഈ പെണ്ണ് എന്താ ഇവിടുന്ന് പോകാത്തെ ശല്യം" അവൾ പുറത്തേക്കു നോക്കി പറഞ്ഞു കൊണ്ട് ജനൽ വീണ്ടും അടച്ചു. അവളുടെ ആ പ്രവർത്തി സംശയത്തോടെ നോക്കിയിരിക്കുകയായിരുന്നു ശിവ . " Stop it parvana. എനിക്ക് നിന്റെ കുട്ടി കളിക്ക് നിൽക്കാൻ സമയമില്ല ."അത് പറഞ്ഞു ശിവ ബെഞ്ചിൽ നിന്നു എഴുന്നേറ്റതും പാർവ്വണ വേഗം ഡോറിന് അരികിൽ ചെന്ന് നിന്നു

. "സാറിനോട് അല്ലേ പറഞ്ഞേ ഇപ്പൊ പോകണ്ടാന്ന്" അവൾ അത് പറഞ്ഞു കയ്യുംകെട്ടി ഡോറിന് മുന്നിൽ തന്നെ നിന്നു. അപ്പോഴേക്കും ഡോറിൽ ആരോ തട്ടുന്നുണ്ടായിരുന്നു. "ഇവൾക്ക് എന്താ പറഞ്ഞാ മനസ്സിലാവില്ലേ." പാർവണ ദേഷ്യത്തോടെ പറഞ്ഞ് ഡോർ തുറന്നു. 'നിനക്ക് എന്താടി വേണ്ടേ "പാർവണ ഡോർ തുറന്നതും അലറി. പക്ഷേ മുന്നിൽ നിന്നത് കണ്ണനായിരുന്നു . കണ്ണൻ പാർവണയേയും അവൾക്ക് പിന്നിൽ നിൽക്കുന്ന ശിവയും മാറിമാറി നോക്കി . എന്നാൽ ശിവ അത് മൈൻഡ് ചെയ്യാതെ റൂമിൽ നിന്നും ഇറങ്ങി കൈ കഴുകാനായി പുറത്തേക്ക് പോയി. " എന്താ ...തുമ്പി എന്താ ഇതൊക്കെ. നിങ്ങളെന്തിനാ ഡോർ ലോക്ക് ചെയ്തത്." കണ്ണൻ അത് ദേഷ്യത്തോടെയാണ് ചോദിച്ചത്. "അത് ആ പെണ്ണ് " " ഏത് പെണ്ണ്'" കണ്ണൻ ഗൗരവം വിടാതെ ചോദിച്ചു. " അതു ആ ..."അപ്പോഴാണ് ശിവ പുറത്തേക്ക് പോയ കാര്യം അവൾക്ക് ഓർമ്മ വന്നത്. " ഞാൻ ഇപ്പൊ വരാം കണ്ണാ" അത് പറഞ്ഞു ശിവയ്ക്ക് പിന്നാലെ പൈപ്പിൻ അരികിലേക്ക് അവൾ ഓടി.

കൈകഴുകി തിരിഞ്ഞ ശിവ നേരെ പാർവണയുടെ മേൽ തട്ടി നിന്നു. " നീയെന്താ മനുഷ്യനെ കൊല്ലാൻ വേണ്ടി നടക്കുകയാണോ .കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു . എന്താ നിനക്ക് വേണ്ടത്. എന്താ നിന്റെ പ്രശ്നം." ശിവ ദേഷ്യത്തോടെ ചോദിച്ചു . "അത്... അത് പിന്നെ "പാർവണ എന്തു ഉത്തരം നൽകണം എന്ന് അറിയാതെ അവിടെ തന്നെ ആലോചിച്ചു നിന്നു. " നീ ഇവിടെ സ്വപ്നം കണ്ടു നിന്നോ. ഞാൻ പോവുകയാ" അത് പറഞ്ഞു ശിവ മുന്നോട്ടുനടന്നു. എന്നാൽ പാർവ്വണ കുറച്ചുനേരം അതെ നിൽപ്പ് തന്നെ തുടർന്നു . ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്. ഇങ്ങനെയൊക്കെ ചെയ്യാൻ അയാൾ എന്റെ ആരാ .ആ പെൺകുട്ടി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് എന്തിനാ ദേഷ്യം വന്നേ ."പാർവണ തന്നോട് സ്വയം ചോദിച്ചു . തുമ്പി ഇതൊന്നും ശരിയല്ല. നിന്റെ മനസ്സിൽ വേറെ എന്തൊക്കെയോ ആവശ്യമില്ലാത്ത ചിന്തകൾ കയറിക്കൂടിയിട്ടുണ്ട്.ഇതൊക്കെ വെറും infatuationആയിരിക്കും. അല്ലാതെ ഇതൊന്നും ശരിയാവില്ല. ഇത് വെറും infatuation അല്ല പാർവണ.

നിനക്ക് ശിവയെ ഇഷ്ടമാണ് അതാണ് നീ ഇങ്ങനെ എല്ലാം പെരുമാറുന്നത് .അവളുടെ മറ്റൊരു മനസ്സ് അവളോടായി പറഞ്ഞു. " No never" അങ്ങനെ ഒരിക്കലും ഉണ്ടാവില്ല . എന്റെ ശത്രുവാണ് അയാൾ. എനിക്കയാടോട് വെറുപ്പ് മാത്രമായിരുന്നു ." " അതെ പക്ഷേ നീ ഇപ്പോ ഒരു ശത്രുവിനോട് പെരുമാറുന്ന പോലെയാണോ അയാളോട് പെരുമാറുന്നത്. ആ വെറുപ്പ് ഇപ്പോഴും നിനക്ക് ശിവയോട് ഉണ്ടോ. ഇല്ലല്ലോ കാരണം ഇപ്പോൾ നീ അയാളെ പ്രണയിക്കുന്നു." പാർവണ കുറച്ചുനേരം കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് വീണ്ടും ഒന്ന് ആലോചിച്ചു. "അതെ ശരിയാണ്. എനിക്ക് ശിവ സാറിനെ ഇഷ്ടമാണ്. പക്ഷേ അത് ശരിയാവില്ല സാറിന്റെ മനസ്സിൽ സത്യ മാത്രമേ ഉള്ളൂ. അത് നേരിട്ട് ഞാൻ മനസ്സിലാക്കിയതാണ് . അതുകൊണ്ട് ആവശ്യമില്ലാത്ത എന്റെ മനസ്സിലെ തോന്നലുകൾംഞാൻ തന്നെ വേണ്ട എന്ന് വെക്കണം" അവൾ പൈപ്പ് തുടർന്ന് തുടർച്ചയായി മുഖത്തേക്ക് വെള്ളം തളിച്ചു. എത്ര നേരം അങ്ങിനെ ചെയ്തു എന്ന് അറിയില്ല. കുറേനേരം കഴിഞ്ഞപ്പോഴാണ് മനസ്സും ഒന്ന് ശാന്തമായത് .

അവൾ ഷാളിന്റെ തലപ്പ് കൊണ്ട് മുഖം ഒന്ന് തുടച്ച് ഓഫീസ് റൂമിലേക്ക് നടന്നു. എന്നിരുന്നാലും മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സങ്കടം പോലെ .മനസ്സിൽ കയറ്റിവച്ച് ഫീൽ . അകത്തേക്ക് കയറിയതും അവിടെ ശിവ മാത്രമേ ഉണ്ടായിരുന്നുള്ളൂ . "ഇതൊക്കെ വേഗം ലാപ്പിൽ സേവ് ചെയ്യ്." അത് പറഞ്ഞ് ശിവ നേരെ പുറത്തേക്ക് നടന്നു . അവൾ ഒന്നും മിണ്ടാതെ ലാപ്ടോപ്പ് മുന്നിൽ വന്നിരുന്നു ഓരോരോ ഡീറ്റെയിൽസ് ആയി ലാപ്ടോപ്പിലേക്ക് സേവ് ചെയ്യാൻ തുടങ്ങി. അതൊക്കെ കഴിഞ്ഞിട്ടും ശിവയോ കണ്ണനോ രാജീവേട്ടനോ അവിടേയ്ക്ക് വന്നിരുന്നില്ല. സെമിനാർ ഹാളിലേക്ക് പോകണം എന്നുണ്ടായിരുന്നെങ്കിലും ശിവയെ കാണേണ്ടിവരും എന്നാലോചിച്ചപ്പോൾ അവൾക്കും എന്തോ പോകാൻ തോന്നിയില്ല. രണ്ട് ദിവസം കൊണ്ട് തന്നെ തന്റെ മനസ്സിനെ സ്വാധീനിക്കാൻ സാറിന് കഴിഞ്ഞോ." അവൾ ഓരോന്ന് ആലോചിച്ച് ഡെസ്ക്കിൽ തലവെച്ച് കിടന്നു. എപ്പോഴോ ഒന്നു മയങ്ങിപ്പോയി .

പെട്ടെന്ന് കണ്ണുതുറന്നു നോക്കിയ പാർവണ കാണുന്നത് മുന്നിൽ ഇരിക്കുന്ന ശിവയെ ആയിരുന്നു. ശിവ അല്ലാതെ മറ്റാരും ആ മുറിയിൽ ഉണ്ടായിരുന്നില്ല . അവൾ ആ മുറി ഒന്ന് മുഴുവനായി നോക്കി. കണ്ണന്റെ ബാഗ് ഒന്നും കാണാനില്ല. അതിൽനിന്നും അവൻ പോയി എന്ന് അവൾക്കു മനസ്സിലായി . താൻ എപ്പോഴോ കരഞ്ഞിരുന്നു എന്ന് കൺകോണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീരിന്റെ നനവിൽ നിന്നും അവൾക്ക് മനസ്സിലായി. പാർവണ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പുറത്തുപോയി മുഖം എല്ലാം കഴുകി തിരിച്ചു വന്നു. അവൾ ശിവയുടെ ഓപ്പോസിറ്റ് ആയുള്ള ബെഞ്ചിൽ തന്നെ ഇരുന്നു . "നിനക്ക് എന്താ പറ്റിയത്" ശിവ ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ തന്നെ ചോദിച്ചു . "ഒന്നും ഇല്ല സാർ" അവൾ തെളിച്ചമില്ലാത്ത രീതിയിൽ പറഞ്ഞു . "ഒന്നുമില്ല എന്ന് പറയേണ്ട .എന്തോ ഉണ്ട്. അല്ലെങ്കിൽ ഇങ്ങനെ മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരിക്കില്ല നീ."ശിവ അവളെ നോക്കി ചോദിച്ചു . "ഞാനിപ്പോ അടങ്ങിയൊതുങ്ങി ഇരിക്കുന്നത് ആണോ കുറ്റം . ഒതുക്കി ഇരുന്നാലും കുറ്റം ഇരുന്നില്ലെങ്കിലും കുറ്റം. ഇതൊന്നു കഷ്ടമാ എന്റെ ഭഗവാനെ" അവൾ നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞു . അവളുടെ പ്രാർത്ഥന കണ്ടു sivakkum ചിരി വന്നിരുന്നു.

പക്ഷേ അവൻ ആ പുഞ്ചിരി വിദഗ്ധമായി ഒളിപ്പിച്ചുവെച്ചു . പാർവണ പതിയെ എഴുന്നേറ്റ് ശിവ എന്താണ് ലാപ്ടോപ്പിൽ ചെയ്യുന്നത് എന്ന് അവന്റെ പിന്നിൽ വന്നു നിന്നു നോക്കി.താൻ ചെയ്യേണ്ട വർക്ക് ആണ് അവൻ ചെയ്യേണ്ടത് ചെയ്യുന്നത് എന്ന് അവൾക്ക് മനസ്സിലായി. " ഞാൻ ചെയ്യാം സാർ" അവൾ ശിവയെ നോക്കി പറഞ്ഞു. " വേണ്ട ഇത് ഇപ്പൊ കഴിയും "ശിവ ഗൗരവത്തോടെ പറഞ്ഞു. "ഈ സാർ എന്താ ഇങ്ങനെ. ഇന്നലെ വരെ എന്നെ കടിച്ചുകീറാൻ നടന്നിരുന്ന ആളാണ്. ഇന്ന് ഇപ്പൊ ദാ എന്റെ വർക്ക് കൂടി ചെയ്യുന്നു. ഇയാളെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ മഹാദേവാ." അവൾ മനസ്സിൽ ആലോചിച്ചു കൊണ്ട് ശിവയുടെ പിന്നിൽ തന്നെ നിന്നു. അപ്പോഴാണ് കാറ്റിൽ പറക്കുന്ന അവന്റെ പിന്നിലെ മുടിയിഴകൾ കണ്ടത് .നല്ല കട്ടിയുള്ള മുടിയാണ് അവന്റെ.ഫാനിന്റെ കാറ്റിന് അനുസരിച്ച് അവന്റെ മുടിയും മുകളിലേക്കും താഴേക്കും ആയി ആടുന്നുണ്ട്. അവൾ ആ മുടി ഒന്ന് തൊട്ടു.വീണ്ടും കാറ്റു വീശിയപ്പോൾ മുടി പറന്നതും വീണ്ടും അവൾ ഒന്നുകൂടി തൊട്ടു .കുറേ തവണ അങ്ങനെ ചെയ്തതും ശിവ അവളുടെ കയ്യിൽ പിടിച്ചിരുന്നു . അവൻ അവളുടെ കൈ പിടിച്ച് കറക്കി തന്റെ അരികിൽ ഇരുത്തി .

"നിനക്ക് എന്താ വേണ്ടത് . നീയൊരു വർക്കും ചെയ്യുകയും ഇല്ല ചെയ്യുന്നവരെ അത് ചെയ്യാനും സമ്മതിക്കില്ല." ശിവ കണ്ണുരുട്ടി കൊണ്ട് അവളോട് പറഞ്ഞു. അതേസമയം പാർവണ അവന്റെ. കണ്ണിലേക്ക് തന്നെ നോക്കുകയായിരുന്നു . ആദ്യമായി ആയിരുന്നു അവൾ അവന്റെ അത്രയും അടുത്ത് ഇരുന്നിരുന്നത്. ഇപ്പോഴും അവന്റെ കൈ തന്റെ കൈയിലാണ് പിടിച്ചിരിക്കുന്നത് . താൻ ഇതൊക്കെ പറഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന് പാർവണ കണ്ടു ശിവ പതിയെ അവളുടെ കണ്ണിലേക്ക് ഒന്ന് ഊതി . അവന്റെ ശ്വാസം മുഖത്ത് തട്ടിയതും അവൾ പെട്ടെന്ന് ഞെട്ടി ബെഞ്ചിൽ നിന്നും ചാടി എണീറ്റു . അവൾ തന്റെ അത്രയും അടുത്താണ് ഇരുന്നത് എന്ന് ശിവയും അപ്പോഴാണ് ഓർത്തത്. " ഇത് ശരിയാവില്ല .ഇത് നീ തന്നെ ചെയ്യ് അല്ലെങ്കിൽ വെറുതെ മനുഷ്യനെ ഇങ്ങനെ ശല്യപ്പെടുത്താൻ നീ നടക്കും "അതുപറഞ്ഞ് ലാപ്ടോപ്പിനു മുന്നിൽ നിന്നും എഴുന്നേറ്റു കൊണ്ട് ശിവ പുറത്തേക്ക് പോയി . പാർവണ ശിവ പോയത് നോക്കി തന്നെ കുറച്ചുനേരം നിന്നു. ശേഷം ശിവ പറഞ്ഞ വർക്ക് ചെയ്യാൻ തുടങ്ങി . 

" കഴിഞ്ഞോ" ശിവ കുറച്ചു കഴിഞ്ഞതും വന്നു ചോദിച്ചു. " കഴിഞ്ഞു സാർ" "എന്നാ വാ പോകാം" അത് പറഞ്ഞ് ശിവ പുറത്തേക്ക് നടന്നു.പിന്നാലെ പാർവണയും. കാറിനടുത്ത് എത്തിയതും ഇന്നലെ കണ്ട ആ ചെറുപ്പക്കാരൻ ശിവക്ക് നേരെ നടന്നു വന്നു. അത് കണ്ട പാർവണ വേഗം ആ പയ്യനെ ഒഴിവാക്കി വിട്ടു. അത് കണ്ട് ശിവയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു. പാർവണ കാറിൽ കയറിയതും ശിവ കാർ സ്റ്റാർട്ട് ചെയ്യ്തു. ഒപ്പം സോങ്ങും പ്ലേ ചെയ്തു. 🎼മനോഗതം ഭവാൻ അറിഞ്ഞേൻ... ശുഭാർദ്രമായ് ദിനം സലോലം... സുന്ദരമീ, രവണസേവ സാഗരം... നിന്നരികേ, നിറയുന്നുവേ ഹൃദയമേവം ധന്യമായ്... സുമസായകാ നിലയം മാനസം.....🎼 ''mmm best. നിങ്ങൾക്ക് ഇങ്ങനെയൊക്കെ പാടാം ചേച്ചി. കാരണം നിങ്ങളുടെ മനോഗതം നിങ്ങളുടെ ഭവാൻ അറിഞ്ഞു. പക്ഷേ എൻ്റെ മനോഗതം എന്റെ ഈ ഭവാൻ എന്നാ അറിയുകാ എന്തോ " അവൾ ഒരു ദീർഘ നിശ്വാസത്തോടെ പറഞ് സീറ്റിലേക്ക് ചാരി . "What " ശിവ ദേഷ്യത്തോടെ ചോദിച്ച് കാർ സഡൻ ബ്രേക്ക് ഇട്ടു നിർത്തി....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...