പാർവ്വതി പരിണയം: ഭാഗം 56

 

എഴുത്തുകാരി: മഴത്തുള്ളി

അഭിയുടെ കൂടെ കളിച്ചു ചിരിച്ചു വരുന്ന പാറുവിനെ കണ്ടതും വലിയമ്മയുടെയും കൂട്ടരുടെയും മുഖം കറുത്തു...... അവർ പാറുവിനെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി..... എന്നാൽ നമ്മുടെ കൊച്ചു അതൊന്നും ശ്രദ്ധിക്കാതെ കഴിക്കാൻ ഇന്ന് എന്താ സ്പെഷ്യൽ എന്ന് ടേബിളിൽ നോക്കി ലുക്ക്‌ വിട്ടു നിൽക്കുന്നു..... "ഇന്ന് എന്താ അമ്മേ സ്പെഷ്യൽ..... പാറു ചെയറിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു.... "ഇന്ന് എല്ലാം അഭി മോന്റെ ഇഷ്ട്ട വിഭവങ്ങൾ ആണ്....... നാളെ അവൻ കൊൽക്കട്ടെയിലേക്ക് പോകുക അല്ലെ..... അത്‌ കൊണ്ട് ഇന്ന് എല്ലാം മോന്റെ ഇഷ്ടത്തിനാ ഉണ്ടാക്കിയത്...... പാറുവിന്റ അമ്മ ആയിരുന്നു അത് പറഞ്ഞത്....... അത്‌ കേട്ട് വീട്ടിലെ മുതിർന്നവരും അഭിയും ഒഴികെ ബാക്കി എല്ലാരും ഞെട്ടി അഭിയെ നോക്കി...... പാറുവും അതിൽ ഉൾപെടും 😁.....എന്നാൽ വല്യമ്മക്കും കൂട്ടർക്കും അത്‌ ഒരു പുതിയ അറിവ് ആയിരുന്നു..... "അഭിയേട്ടൻ എങ്ങോട്ട് പോകുന്നെന്നാ അമ്മ പറയുന്നത്....... പാറു കഴിപ്പ് നിർത്തി അമ്മയോട് ചോദിച്ചു.... ഇടക്ക് അഭിയെ നോക്കാനും മറന്നില്ല..... "നിന്നോട് മോൻ ഒന്നും പറഞ്ഞില്ലേ....... പാറുവിന്റെ അമ്മ അതിശയത്തോടെ പാറുവിനെ നോക്കി ചോദിച്ചു. "ഇല്ല അമ്മേ എന്നോട് ഒന്നും പറഞ്ഞില്ല........ പാറു അഭിയെ നോക്കി പറഞ്ഞു... "അത്‌ അമ്മേ ഞാൻ പാറുവിനോട് ഒന്നും പറഞ്ഞില്ല.... കുറച്ച് മുൻപ് മെയിൽ വന്നതേ ഉള്ളൂ..... കഴിച്ചിട്ട് പറയാം എന്ന് കരുതി..... ഇത് അറിയിഞ്ഞാൽ ചിലപ്പോൾ ഇവൾ പിണങ്ങി ആഹാരം കഴിക്കാതെ ഇരിക്കും......

അഭി പാറുവിനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.. "ആണോ.... ഞാനും അതല്ലേ നോക്കുന്നത്..... മോൾ ഇത് എന്താ അറിയാത്തത് എന്ന് ...... അഭി മോൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിന്റെ മുതലാളിയുടെ മോളുടെ കാലിന് എന്തോ സർജറി...... മോൻ തന്നെ അത് ചെയ്യണം എന്ന് അവർക്ക് നിർബന്ധം...... മോനോട് നാളെ തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിരിക്കുകയാ അവര്...... പാറുവിന്റെ അമ്മ എല്ലാരോടും ആയി പറഞ്ഞു.... "അതിന് വിവാഹം കഴിഞ്ഞു ഒരു ആഴ്ച പോലും ആയില്ലല്ലോ..... പിന്നെ എങ്ങനെയാ ഇവരെ മാറ്റി നിർത്തുക.... അഭിയുടെ അച്ഛൻ അഭിയോട് ചോദിച്ചു. "അതൊന്നും സാരമില്ലെടോ..... അവൻ ഒരു ഡോക്ടർ അല്ലെ..... ഇതൊക്കെ അവരുടെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളത് ആണ്..... മോൻ പോയിട്ട് വരട്ടെ....... നമ്മൾ ഒക്കെ ഇവിടെ ഇല്ലേ...... പാറുവിന്റെ അച്ഛൻ അഭിയെയും പാറുവിനെയും നോക്കി പറഞ്ഞു.... എന്നാൽ പാറുവിന്റെ മുഖത്ത് ഇതെല്ലാം പെട്ടെന്ന് കേട്ടതിൽ ഉള്ള ഞെട്ടൽ ആയിരുന്നു.... അവളുടെ കണ്ണുകൾ നിറയാൻ വെമ്പി നിന്നു...... പക്ഷേ അവൾ അത്‌ സ്വബോധത്തോടെ ഒളിപ്പിച്ചു....... "നീ എന്താടി പെണ്ണെ വല്ലാണ്ട് ഇരിക്കുന്നത്........ പാറുവിന്റെ ഒരുമാതിരി ഉള്ള ഇരുപ്പ് കണ്ട് പാറുവിന്റെ അമ്മ ചോദിച്ചു.... "ഒന്നുമില്ല അമ്മേ..... പാറു ഒറ്റവാക്കിൽ ഉത്തരം ഒതുക്കി... "ഓഹോ ഭർത്താവിനെ പിരിയുന്നതിൽ ഉള്ള സങ്കടം ആകും..... ഒരു ആഴ്ച പോലും ആയില്ല വിവാഹം കഴിഞ്ഞിട്ട്.....

അപ്പോഴേക്കും അമ്മയെയും അച്ഛനെക്കാളും ഒക്കെ സ്നേഹം കെട്ടിയോനോട് ആയോ ഡീ മോളെ....... പാറുവിന്റെ അച്ഛൻ കളിയാക്കി അങ്ങനെ ചോദിച്ചതും അവിടം ആകെ കൂട്ടച്ചിരി മുഴങ്ങി...... പാറുവിന് സത്യത്തിൽ സങ്കടം ആണ് തോന്നിയത്..... അഭിയെ വിട്ടു പിരിയുന്നത് കൊണ്ടോ.... അതോ തന്നോട് ഒരു വാക്ക് പോലും പറയാത്തത് കൊണ്ടോ...... ഇടക്ക് പാറു ഒരു വട്ടം അഭിയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവനും എല്ലാരോടും ഒത്ത് ചിരിക്കുക ആയിരുന്നു...... "അഭിയേട്ടന് എന്നെ പിരിഞ്ഞു പോകുന്നതിൽ ഒരു സങ്കടവും ഇല്ലേ..... ഇത്രേ ഉണ്ടായിരുന്നുള്ളു എന്നോട് ഉള്ള സ്നേഹം......പറയുന്ന വാക്കുകൾ ഒന്നും ഒരിക്കലും യഥാർഥ ജീവിതത്തിൽ നടക്കാറില്ലല്ലോ..... പാറു എന്തൊക്കെയോ ആലോചിച്ചു കൂട്ടി കാട് കയറി കൊണ്ടിരുന്നു..... "മോൾ എന്താ കഴിക്കാണ്ട് ഇരിക്കുന്നെ..... അവൻ പോകുന്നതിന്റെ സങ്കടം ആണോ...... അഭിയുടെ അമ്മ പാറുവിനോട് ചോദിച്ചു.... "അവൾക്ക് സങ്കടം ഒന്നുമില്ല..... എന്റെ പാറു അങ്ങനെ ഒന്നും സങ്കടപെടുന്ന കുട്ടി ഒന്നുമല്ല..... പുലി കുട്ടിയാണ്..... അല്ലെ പാറു...... അഭി പാറുവിനെ നോക്കി ചോദിച്ചു...... അതിന് അവൾ വെറുതേ ഒന്ന് ചിരിച്ചതേ ഉള്ളൂ..... "ഡാ അഭി മോളെ കൂടെ കൊണ്ട് പോകാൻ പറ്റില്ലെ......അപ്പോൾ പുറത്തോട്ട് ഒരു യാത്ര പോയതും ആകും...... അഭിയുടെ അമ്മ വിഷമിച്ചിരിക്കുന്ന പാറുവിനെ നോക്കി പറഞ്ഞു.... "അങ്ങനെ പോകാൻ ഞാൻ നോക്കിയതാ അമ്മേ.... പക്ഷേ അവരാ ഫ്ലൈറ്റിനു സീറ്റ് ബുക്ക്‌ ചെയ്തു തന്നത്.....

വേറെ ഒരു സീറ്റിനും ഒഴിവ് ഇല്ലെന്ന് പറഞ്ഞു..... അല്ലെങ്കിൽ പാറുട്ടിയേ കൂടെ കൊണ്ട് പോയെഞ്ഞേ....... അഭി തന്റെ അമ്മയോട് പറഞ്ഞു... "ഞാൻ എങ്ങോട്ടും പോണില്ല അമ്മേ...... ഇവിടെ നിന്നോളാം...... പാറു കഴിച്ചു കൊണ്ടിരുന്ന പ്ലാറ്റിൽ നോക്കിക്കൊണ്ട് തന്നെ പറഞ്ഞു..... പിന്നെ ആരും ഒന്നും പറയാൻ പോയില്ല...... എല്ലാരും ഫുഡ്‌ കഴിക്കുന്നതിൽ ശ്രദ്ധ തിരിച്ചു.... പക്ഷേ അപ്പോഴും പാറുവിന്റെ മനസ് നീറുക ആയിരുന്നു....... എന്നാൽ ഇതൊക്കെ കേട്ട് വലിയമ്മയും കിരണും എല്ലാം സന്തോഷിക്കുക ആയിരുന്നു..... പാറുവിനെ എന്തെങ്കിലും ചെയ്യണം എങ്കിൽ അഭി ഇവിടെ നിന്ന് മാറി നിൽക്കണം എന്ന് അവർക്ക് നന്നായി അറിയാം ആയിരുന്നു.... പാറു പെട്ടെന്ന് തന്നെ കഴിച്ചെന്നു വരുത്തി എഴുനേറ്റ് ആരെയും കാക്കാതെ റൂമിലേക്ക് വന്നു...... റൂമിൽ എത്തിയതും പാറു ബെഡിലേക്ക് ചെന്ന് കിടന്നു..... അവളുടെ കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു...... അത്‌ മറക്കാൻ എന്ന വണ്ണം അവൾ കണ്ണുകൾ മുറുകെ അടച്ചു കിടന്നു..... അഭി ഡോർ തുറന്നു റൂമിലേക്ക് വന്നിട്ടും അത്‌ അറിയാത്ത പോലെ പാറു കണ്ണുകൾ അടച്ചു തന്നെ കിടന്നു..... "എന്തിനാ പാറുട്ടി ഈ നേരം ഇങ്ങനെ കിടക്കുന്നത്...... എഴുന്നേറ്റ് ഇരിക്ക്....... അഭി ബെഡിൽ പാറുവിന്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു..... സമയം ഏറെ കഴിഞ്ഞിട്ടും പാറുവിന്റ അനക്കം ഒന്നും കേൾക്കാണ്ട് ആയപ്പോൾ അഭി പാറുവിന്റെ മുഖം തന്റെ കൈകളാൽ ഉയർത്തി നോക്കി......

മുറുകെ അടച്ചിരിക്കുന്ന അവളുടെ കണ്ണുകളിലൂടെ അപ്പോഴും കണ്ണീർ ഒഴുകി കൊണ്ടിരുന്നു..... അത്‌ കണ്ടതും അഭി ഒന്ന് ഞെട്ടി...... "എന്തിനാ എന്റെ പാറുട്ടി നീ കരയുന്നെ..... എന്തെങ്കിലും വയ്യായിക ഉണ്ടോ...... അഭി പാറുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി കൊണ്ട് ചോദിച്ചു..... അതിന് പാറു മറുപടി ഒന്നും പറഞ്ഞില്ല..... "എന്തിനാ എന്റെ പൊടികുപ്പി കരയുന്നെ..... ഞാൻ നാളെ പോകുന്നത് കൊണ്ട് ആണോ...... അഭി പാറുവിന്റെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു... "അഭിയേട്ടന് എന്നെ കാണാണ്ട് ഇരിക്കാൻ പറ്റുവോ ഇത്രെയും ദിവസം...... എനിക്ക് പറ്റില്ല..... അഭിയേട്ടൻ എന്നെ കൂട്ടാണ്ട് എങ്ങും പോണ്ടാ..... ഞാൻ വിടില്ല...... പാറു അഭിയെ മുറുകെ കെട്ടിപിടിച്ചു നെഞ്ചിൽ മുഖം പുഴ്ത്തി കൊണ്ട് പറഞ്ഞു..... "ഞാൻ ഇഷ്ട്ടം ഉണ്ടായിട്ട് ആണോ പാറു പോകുന്നത്..... ഇത് ഒരു സീരിയസ് കാര്യം ആയി പോയി പാറു.... അല്ലെങ്കിൽ നിന്നെ ഞാൻ ഒരിക്കലും തനിച്ചു ആക്കില്ലായിരുന്നു..... ഞാൻ കൂടി പോയാൽ ഒരു ആഴ്ച അതിന് അകത്ത് ഞാൻ വരും.......എന്റെ പാറുട്ടി ഇങ്ങനെ കരയാതെ ആ മുഖം ഒക്കെ തുടച്ചേ..... ഞാൻ എപ്പോഴും എന്റെ പാറുന്റെ അടുത്തു തന്നെ ഉണ്ടാകും മനസ്സ് കൊണ്ട്...... അഭി അത് പറയുമ്പോൾ അവന്റെ ഷർട്ടിൽ പാറുവിന്റെ കണ്ണീരിന്റെ നനവ് പടരുന്നത് അവൻ അറിയിഞ്ഞു.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...