പാർവ്വതി പരിണയം: ഭാഗം 9

 

എഴുത്തുകാരി: മഴത്തുള്ളി

പാറു അഭി പോയ വഴിയെ നോക്കി നിന്നു. അവൾ അപ്പോഴേക്കും സ്വപ്ന ലോകത്ത് ആയിരുന്നു. കണ്ടം വഴി ഓടിയ നമ്മുടെ ഗൗരിയും കാർത്തുവും അഭി പുറത്ത് ഇറങ്ങി പോയതും അകത്തേക്കു വച്ചുപിടിച്ചു. "ഡീ.... പാറു.... കാർത്തു വിളിച്ചിട്ടും പാറു കേട്ടില്ല. അവസാനം രണ്ടും കൂടി പോയി പാറുനെ കുലുക്കി വിളിച്ചു. "എന്താ ഡീ..... നിനക്കൊന്നും എന്നോട് ഒരു സ്നേഹവും ഇല്ലെന്ന് എനിക്ക് മനിസിലായി.... എന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ആ കടുവെട അടുത്ത് എന്നെ ഒറ്റക്ക് ആകിയിട്ട് പോകുവായിരുന്നോ.. പാറു മോങ്ങാൻ തുടങ്ങി. അത് കണ്ടപ്പോൾ കാർത്തുനും ഗൗരിക്കും സങ്കടം ആയി. "സോറി... സോറി ഡീ..... ഞങ്ങൾ പോയില്ലായിരുന്നു എങ്കിൽ നിനക്ക് കിട്ടിയത് നമുക്കും കിട്ടുമായിരുന്നു.... കൊച്ചേട്ടന് ദേഷ്യം വന്നാൽ പിന്നെ ആരെന്നും നോക്കുല.. വാരി പറക്കി ഇട്ട് കൊടുക്കും..... എന്തിന് പറയുന്നു ഈ വീട്ടിൽ ഏറ്റവും മൂത്തത് കിച്ചുവേട്ടനാ... കിച്ചുവേട്ടന് പോലും കൊച്ചേട്ടനെ പേടിയാ.....

പാറുവും കാർത്തുവും അതൊക്കെ ഏതോ പ്രേതകഥ കേൾക്കുന്ന പോല്ലേ കേട്ടോണ്ട് ഇരുന്നു. "ഡീ നീ പറ....കൊച്ചേട്ടൻ എന്ത് പറഞ്ഞു... കാർത്തു ആയിരുന്നു അത്. പാറുവും ഗൗരിയും കാർത്തുനെ ഒരു സംശയ ഭാവത്തിൽ നോക്കി. എന്നിട്ട് ഒന്നിച്ചു ചോദിച്ചു "നീ ഇപ്പൊ എന്താ വിളിച്ചത്.... കാർത്തു ഒരു വളിച്ച ചിരി അങ്ങ് പാസ്സ് ആക്കി. "ഡീ എന്തായാലും നിങ്ങൾ കൊച്ചേട്ടൻ എന്ന് അല്ലെ വിളിക്കുന്ന.... അപ്പൊ ഞാനും അങ്ങനെ വിളിക്കാന്നു വച്ചു... "വിളിക്കുന്നത് ഒക്കെ കൊള്ളാം.... അങ്ങേര് പഞ്ഞിക്ക് ഇടാതെ നോക്കിക്കോ.... പാറു ആയിരുന്നു അത്. "നീ പറ കൊച്ചേട്ടൻ എന്താ പറഞ്ഞത്... പാറു ഒരു നിമിഷം നേരുത്തേ നടന്നത് റീവൈൻഡ് അടിച്ചു. എന്നിട്ട് പെണ്ണുങ്ങളോട് പറയണോ വേണോ എന്ന് ആലോചിച്ചു. പിന്നെ വിചാരിച്ചു ഇവരോട് മറച്ചു വച്ച പെണ്ണുങ്ങൾ cid പണി നടത്തി എങ്കിലും കണ്ട് പിടിക്കും. ഒരു റിസ്ക്ക് എടുക്കാൻ തയാർ ആകാതെ പാറു നടന്നത് എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കേൾപ്പിച്ചു. ഗൗരിയും കാർത്തുവും ഒരു ഞെട്ടൽ ഓടെ കേട്ടിരുന്നു. "എന്റെ പാറു..... ഒന്ന് പതുക്കെ തള്ള്....

നീ കിച്ചുവേട്ടൻ അങ്ങനെ പറഞ്ഞെന്നു പറഞ്ഞിരുന്നു എങ്കിൽ ഞാൻ വിശ്വസിക്കും ആയിരുന്നു.... ഇത് കൊച്ചേട്ടൻ ഒരിക്കലും അങ്ങനെ പറയില്ല... ഗൗരിയും കാർത്തുവും പാറു പറഞ്ഞത് വിശ്വസിച്ചില്ല. അവസാനം പാറു അവളുടെ കൃഷ്ണനെ കൊണ്ട് സത്യം ചെയ്തു. കാർത്തുന് അത് വിശ്വാസം ആയി. കാരണം ഒരിക്കൽ പോലും പാറു കൃഷ്ണനെ കൊണ്ട് സത്യം ചെയ്യില്ല. അങ്ങനെ ഗൗരിക്കും അത് വിശ്വസിക്കാതെ നിവർത്തി ഇല്ലാതെ ആയി . "അപ്പോൾ നീ പറഞ്ഞു വരുന്നത് കൊച്ചേട്ടന് നിന്നെ ഇഷ്ട്ടം ആണെന്ന് ആണോ..... ഗൗരി സംശയ രൂപത്തിൽ ചോദിച്ചു. "അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല.... അങ്ങേര് പറഞ്ഞത് വച്ചു നോക്കുമ്പോൾ ഒരു അവലക്ഷണം.. "okk... നമുക്ക് ഒരു ടെസ്റ്റ്‌ നടത്താം... കൊച്ചേട്ടന് ഇവളോട് എന്തെങ്കിലും ഉണ്ടെങ്കിൽ ഉറപ്പായിട്ടും ഇവളെ നോക്കും... അതറിയാൻ ഒരു വഴി ഉണ്ട്..

കാർത്തു പറഞ്ഞു. ഇതൊക്കെ എങ്ങനെ ഇവൾക്ക് അറിയാം എന്ന് പാറുവും കാർത്തുവും. "എന്താ ഡീ... പറ എന്ത് വഴിയാ.... പാറു ചോദിച്ചു. "അതില്ലേടി.... sc ഇൽ ഞാൻ" മഴ " ചേച്ചിടെ കഥ വായിച്ചിരുന്നു... അതിൽ ഉള്ള ഒരു ഐഡിയ ആണ്.... ഏറ്റ നീ രക്ഷപെട്ടു മോളെ... "എന്താ ഡീ അത്.... ഒന്ന് പറഞ്ഞ് തുലക്ക്.... പാറു ആകാംഷയോടെ പറഞ്ഞു. "ഡീ ഇപ്പൊ എല്ലാരും ആഹാരം കഴിക്കാൻ വരും.... അപ്പൊ നീ ചേട്ടന്റെ മുന്നിൽ പോയിരുന്നു കോട്ടുവാ ഇടണം.. നിന്നെ നോക്കുന്നുണ്ടെങ്കിൽ ഉറപ്പ് ആയും ചേട്ടനും കോട്ടുവാ ഇട്ടിരിക്കും.... സംശയം ഉണ്ടെങ്കിൽ നീ ഒന്ന് ഇട്ട് നോക്ക്... എന്നും പറഞ്ഞു ഗൗരി കോട്ടുവാ ഇട്ടു. അപ്പോ തന്നെ നോക്കി നിന്ന നമ്മുടെ പെണ്ണുങ്ങൾ ചറ പറ കോട്ടുവാ ഇടാൻ തുടങ്ങി. ഇത് ഏൽക്കും എന്ന് പെണ്ണുങ്ങൾക്കും ഉറപ്പ് ആയി. "നീ ആൾ പുലി.... ആണ് ഗൗരികുട്ടി.....

എന്നും പറഞ്ഞു പാറു ഗൗരിക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു. എന്നിട്ട് പാറു ഫ്രഷ് ആവാൻ ടവൽ എടുത്തോണ്ട് ബാത്‌റൂമിൽ കയറി. കുളികഴിഞ്ഞു വന്ന പാറു കാണുന്നത് പരസ്പരം കോട്ടുവാ ഇട്ട് കളിക്കുന്ന ഗൗരിനെയും കാർത്തുനെയും ആണ്. "ഡീ വാ.... നമുക്ക് താഴെ പോകാം.... എന്നും പറഞ്ഞു പാറു താഴെ പോവാൻ ആയി നടന്നു. "നീ നിക്ക് പാറു.... ചേട്ടൻ നിന്നെ നോക്കുമോ ഇല്ലയോ എന്ന് അല്ലെ അറിയേണ്ടത്... നീ ഇങ്ങനെ ദാവണി ഉടുത്തു ഒരുങ്ങി പോയ ആര് ആയാലും നോക്കും.... അത്കൊണ്ട് ദാവണി മാറ്റി വേറെ വല്ലതും ഇട്.... പാറു ഓർത്തപ്പോൾ അതും ശരി ആണ്. പാറു വേഗം പോയി ഡ്രസ്സ്‌ മാറ്റി. എന്നിട്ട് അവൾ രാത്രി കിടക്കാൻ നേരം ഇടുന്ന ഒരു ഡ്രസ്സ്‌ എടുത്തിട്ടു. ഒരു ബനിയനും ഒരു പാവാടയും എടുത്തിട്ടു.

എന്നിട്ട് മുഖം പോയി ഒന്നുടെ കഴുകി. ഇപ്പൊ പാറുനെ കണ്ടാൽ വടയക്ഷി തോറ്റു പോകും. മുടി എല്ലാം വാരി ഉച്ചിയിൽ ഒരു കെട്ടു. "ഇപ്പൊ okk.... ഇനി വാ പോവാം... എന്നും പറഞ്ഞു പെണ്ണുങ്ങൾ താഴെക്ക് പോയി. സ്റ്റെപ് ഇറങ്ങി വരുന്ന പാറുനെ കണ്ട് പുഞ്ചിരിച്ചു കൊണ്ട് ഇരുന്ന അഭിടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞുമുറുകി.പാറുന് അത് അപ്പൊ തന്നെ കത്തി. അവളുടെ ഡ്രസ്സ്‌ കണ്ടിട്ട് ആവണം എന്ന് പാറു ഊഹിച്ചു. അഭിയെ കാണിക്കാൻ അവന്റെ മുന്നിൽ പോയി നിന്ന് തന്നെ പെണ്ണ് ഒരോന്ന് കാണിക്കാൻ തുടങ്ങി. അഭി ആണെങ്കിൽ ഇപ്പൊ പൊട്ടും എന്ന അവസ്ഥയിലും. (ലെ ഞാൻ ഈ പെണ്ണ് ഇന്ന് കുറെ വാങ്ങിച്ചു കൂട്ടും.. 🙄🙄പെട്ടി റെഡി ആക്കിക്കോ.. ) ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...