പാർവ്വതി പരിണയം: ഭാഗം 91

 

എഴുത്തുകാരി: മഴത്തുള്ളി

"അതിന് നീ എന്തിനാ അഭി ഇത്ര ടെൻസ്ഡ് ആകുന്നത്.. അവൾ ഇപ്പോൾ നിന്റെ ഭാര്യ അല്ലെ... പിന്നെ എന്താ പ്രശ്നം... ഓ എന്റെ പ്രണയം നാമ്പിട്ടിട്ട് മൂന്ന് വർഷം കഴിഞ്ഞു എന്ന് കേട്ടതിന്റെ ഷോക്ക് ആണോ... സഞ്ജയ്‌ ഇല്ലാത്ത പുഞ്ചിരി മുഖത്തേക്ക് വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... "നിനക്ക് എങ്ങനെയാ അവളെ അറിയാവുന്നത്... അഭി അവനോട് ദേഷ്യം കലർന്ന ശബ്ദത്തിൽ ചോദിച്ചു... "അറിയാനും സ്നേഹിക്കാനും പരസ്പരം കാണണം എന്ന് നിർബന്ധം ഇല്ലല്ലോ അഭി ...ഞാൻ ഒരു വട്ടം പോലും അവളെ നേരിട്ട് കണ്ടിട്ടില്ല .. പക്ഷേ ഞാൻ അവളെ ആദ്യമായി കണ്ട നാൾ തൊട്ട് എന്റെ ഇ ഈ ഇടനെഞ്ചിൽ കൊണ്ട് നടക്കാൻ തുടങ്ങിയതാ അവളെ ... മൂന്ന് വർഷങ്ങൾക്ക് മുൻപ്... ഞാൻ ഫസ്റ്റ് ചെയ്‌ത ഫിലിം തന്നെ വിജയിച്ചല്ലോ ...അന്ന് എന്റെ മൂവിയിലെ ഒരു സോങ് കേരളത്തിൽ ഉള്ള ഒരു പെൺകുട്ടി വളരെ മനോഹരം ആയി ടിക്ക് ടോക്ക് ചെയ്തു അഭിനയിച്ചിട്ടുണ്ട് എന്ന് എന്റെ അനിയത്തി പറഞ്ഞു ആണ് ഞാൻ അറിയിഞ്ഞത്... അമ്മയും അച്ഛനും അനിയത്തിയും എല്ലാവരും ഒത്തിരി നിർബന്ധിച്ചിട്ടും ഞാൻ അത് കാണാൻ കൂട്ടാക്കിയില്ല....

അവസാനം ആ ഫിലിം ചെയ്ത ഡയറക്ടർ തന്നെ എന്നോട് ആ വീഡിയോ വളരെ നന്നായിട്ടുണ്ട് ഒന്ന് കണ്ട് നോക്കാൻ പറഞ്ഞു... അന്ന് ഞാൻ ഒട്ടും താല്പര്യം ഇല്ലാതെ ആണ് ഞാൻ ആ വീഡിയോ കാണാൻ തയ്യാർ ആയത്... പക്ഷേ വീഡിയോയിൽ കണ്ട ആ കുഞ്ഞ് മുഖം ആ നൊടിയിടയിൽ തന്നെ എന്റെ ഇടനെഞ്ചിൽ ആഴത്തിൽ പതിഞ്ഞിരുന്നു...അവളുടെ ആ കണ്ണുകളോട് ആയിരുന്നു എന്റെ പ്രണയം... എല്ലാ ഭാവങ്ങളെയും ഒരു നൂലിൽ കോർത്തു എടുത്ത്... തുന്നിചേർത്ത പളുങ്ക് മണികൾ പോലെ ആയിരുന്നു അവൾ... പിന്നെ എനിക്ക് ആ പെൺകുട്ടിയോട് വല്ലാത്ത ഒരു ആരാധന ആയിരുന്നു... അവളുടെ ഓരോ വീഡിയോക്ക് വേണ്ടിയും കാത്തിരുന്നു... പാർവതി എന്ന പേര് മാത്രം ആയിരുന്നു എനിക്ക് അവളെ കുറിച്ച് അറിയാവുന്ന ഏക കാര്യം... ആ പേരും വീഡിയോയും ഉപയോഗിച്ച് ഞാൻ എന്റെ ഒരു ഫ്രണ്ട് വഴി അവളെ കണ്ടെത്തി... പക്ഷേ എല്ലാം അറിയിഞ്ഞു വന്നപ്പോൾ ആയിരുന്നു ആ സത്യം ഞാൻ ഒരു ഞെട്ടലോടെ മനിസിലാക്കിയത്... സഞ്ജയ്‌ പറഞ്ഞതും ബാക്കി കേൾക്കാൻ എന്നപോലെ അഭി അവനെ സൂക്ഷിച്ചു നോക്കി.. "എന്റെ പാറുവിന്... oh.. sorry.... തന്റെ പാറുവിന് അന്ന് വയസ്സ് വെറും പതിനാറ് ആയിരുന്നു... എനിക്ക് തന്നെ പോലെ വയസ്സ് ഇരുപത്തിനാലും...

അത് അറിയിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് ഒരുപാട് സങ്കടം ആയി പോയി.. പക്ഷേ ഞാൻ.. എനിക്ക് അവളോട് ഉള്ള പ്രണയത്തിൽ അതിയായി വിശ്വസിച്ചു... വീട്ടിൽ വന്ന് പാറുവിന്റെ കാര്യം അനിയത്തിയോട് പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞത് ചേട്ടൻ അവൾക്ക് വേണ്ടി കാത്തിരിക്കണം എന്ന് ആയിരുന്നു... അവൾക്ക് വേണ്ടി എന്റെ പ്രാണൻ പോകുന്നത് വരെ കാത്തിരിക്കാൻ ഞാൻ തയ്യാർ ആയിരുന്നു... ഇടക്ക് പലപ്പോഴും അവളെ കാണാൻ എന്റെ ഉള്ളം തുടിച്ചിട്ടുണ്ട്...അടുത്ത് നിന്ന് സംസാരിക്കാൻ പറ്റിയില്ലെങ്കിലും ദൂരെ നിന്ന് ഒരു നോക്ക് കണ്ടാൽ മതിയായിരുന്നു എനിക്ക് തോന്നിയിട്ടുണ്ട് ... കേരളത്തിലേക്ക് അവളെ കാണാൻ വരാൻ തുടങ്ങുമ്പോൾ ഒക്കെ മനസ്സിൽ ഇരുന്നു ആരോ പറയുമായിരുന്നു നിന്റെ പ്രണയം നീ അവളോട് തുറന്ന് പറയുമ്പോൾ ആയിരിക്കണം നീ അവളെ നേരിൽ കാണേണ്ടത് എന്ന്... ഒരു ഫിലിം സ്റ്റാർ ആയ എനിക്ക് ഒത്തിരി ലിമിറ്റേഷൻസ് ഉണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ... അവളോട് ഒരു വാക്ക് മിണ്ടാൻ...ഒരുപാട് കൊതിച്ചിട്ടുണ്ട് ഈ ഞാൻ... അതുകൊണ്ട് തന്നെ ഞാൻ ടിക്ക് ടോക്കിൽ ഒരു ഫേക്ക് ഐഡി എടുത്തു കയറി..പാറുവിന്റെ ഓരോ വീഡിയോയുടെയും താഴെ അവളുടെ ഒരു മറുപടിക്ക് വേണ്ടി.... ഒരു ഹായ് ക്ക് വേണ്ടി...

ഒത്തിരി കമന്റ്‌ ചെയ്തിട്ടുണ്ട്... കാത്തിരുന്നിട്ടുണ്ട്.. ഈ ലോകം ആരാധിക്കുന്ന ഫിലിം സ്റ്റാർ സഞ്ജയ്‌.... അത് പറയുമ്പോൾ അവന് തന്നോട് തന്നെ പുച്ഛം തോന്നിയിരുന്നു.... "എനിക്ക് ഒരു ഹായ് എങ്കിലും തരുമോ എന്ന് ചോദിച്ചു പാറുവിന്റെ കൈയിൽ നിന്ന് ഒരു ഹായ് വാങ്ങിയിട്ടുണ്ട് ഈ സഞ്ജയ്‌... അന്നത്തെ എന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു... ഞാൻ കൂടുതൽ അടുത്ത് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ അവൾ എന്നോട് അകലം പാലിച്ചിരുന്നു... ഓരോ നാളുകളും ഞാൻ ഓരോ യുഗങ്ങൾ പോലെ തള്ളി നീക്കുക ആയിരുന്നു അവൾക്ക് വേണ്ടി ഞാൻ ...എന്നെങ്കിലും ഒരു നാൾ എന്റെ പ്രണയം തുറന്ന് പറഞ്ഞു.. അവളെ എന്തേത് മാത്രം ആക്കി മാറ്റാൻ...എന്റെ ഓരോ ശ്വാസത്തിലും അവൾ നിറഞ്ഞു നിന്നിരുന്നു... താൻ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല... എനിക്ക് നാഷണൽ അവാർഡ് ലഭിച്ചപ്പോൾ ഞാൻ ആ അവാർഡ് എന്റെ ജീവിതത്തിലെ പ്രധാനപെട്ട ഒരാൾക്ക് സമർപ്പിക്കുന്നു എന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ... ആ പ്രധാനപെട്ട ആൾ ഇന്ന് തന്നോടൊപ്പം നിൽക്കുന്ന എന്റെ പ്രണയം ആണ്...എന്റെ ജീവനാണ്.. അത് പറയുമ്പോൾ എന്തുകൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. "കുറച്ച് നാളുകൾ ആയി പാറുവിനെ ടിക്ക് ടോക്കിൽ കാണാറില്ലായിരുന്നു..

ഒത്തിരി അനേഷിച്ചു.. ഒരുപാട് മെസ്സേജുകൾ അയച്ചു... ഒന്നിനും ഒരു മറുപടിയും ഇല്ലായിരുന്നു..പാറുവിനെ കുറിച്ച് ഒരു വിവരവും അറിയാൻ പറ്റാത്തതിന്റെ ടെൻഷനിൽ ഉണ്ടായിരുന്ന ഷൂട്ടിങ് മുഴുവൻ ക്യാൻസൽ ചെയ്തു തിരിച്ചു വീട്ടിലേക്ക് തന്നെ വന്നു... അങ്ങനെ ഒരു ദിവസം അങ്കിളിന്റെ വീട്ടിൽ പോയപ്പോൾ ആയിരുന്നു.. ഞാൻ അത്രെയും നാൾ കാത്തിരുന്ന എന്റെ പ്രണയം വേറൊരാൾക്ക് സ്വന്തം ആയി എന്റെ മുന്നിലേക്ക് കടന്നു വന്നത്...ശരിക്കും ശ്വാസം നിന്ന് പോകുന്നത് പോലെ ആണ് അന്നെനിക്ക് താൻ അത് തന്റെ ഭാര്യ ആണെന്ന് എനിക്ക് പരിചയപ്പെടുത്തി തന്നപ്പോൾ എനിക്ക് തോന്നിയത്... അഭിനയിക്കാൻ നല്ല വശം ഉള്ളത് കൊണ്ട് ഉള്ളിൽ ചങ്ക് പൊടിയുന്ന വേദനയിലും.. തൊണ്ടകുഴിയിൽ നിന്ന് പൊങ്ങി വന്ന എങ്ങലടികളെയും ഞാൻ ഉള്ളിൽ ഒളുപ്പിച്ചു... അകത്ത് ഉറക്കെ കരഞ്ഞുകൊണ്ട് നിങ്ങളുടെ ഒക്കെ മുന്നിൽ ചിരിയോടെ നിന്നു...വർഷങ്ങൾ ആയി ഞാൻ കാണാൻ ആഗ്രഹിച്ച മുഖം... മനസ്സിൽ കൊണ്ട് നടന്ന രൂപം.... തൊട്ട് മുന്നിൽ ഉണ്ടായിട്ടും സന്തോഷിക്കാൻ കഴിയാത്തവന്റെ അവസ്ഥ...

അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ അഭി... അവൾ തന്റെ ഭാര്യ ആണെന്ന ഉത്തമ ബോധ്യം എനിക്ക് ഉണ്ടായിട്ടും... മനസിനെ അത് തന്റെ ആരും അല്ലെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിട്ടിട്ടും... എന്ത് കൊണ്ടോ അവളെ കാണുമ്പോൾ എന്റെ ഹൃദയം വർഷങ്ങൾ കാത്തിരുന്ന എന്റെ പ്രണയത്തെ.... ആ കാമുകനെ ഓർമപ്പെടുത്തും... "ഇന്ന് അവൾ തന്റേത് ആണ്... എന്റെ പ്രണയം എന്നിൽ തുടങ്ങി ആരും... ആരാരും അറിയാതെ എന്നിൽ തന്നെ അവസാനിക്കട്ടെ... എന്റെ പ്രണയത്തിന് ഒരു പോറൽ പോലും ഏൽക്കാതെ എന്റെ മരണം വരെ ഞാൻ ദാ ഇവിടെ... ഈ നെഞ്ചിൽ സൂക്ഷിച്ചോളാം... ഒരിക്കലും ഒരു ശല്യം ആയി നിങ്ങളുടെ ഇടയിലേക്ക് ഞാൻ വരില്ല... എന്റെ ജീവനും പ്രണയവും എല്ലാം തന്റെ കൈയിൽ ഭദ്രം ആണെന്ന് എനിക്ക് അറിയാം.. താൻ ഒരിക്കലും അവളുടെ കണ്ണ് നിറയാൻ ഇടവരുത്തരുത്... അങ്ങനെ ഉണ്ടായെന്ന് ഞാൻ അറിയിഞ്ഞാൽ.... അത്രെയും നേരം ശാന്തം ആയി സംസാരിച്ചിരുന്ന സഞ്ജയ്‌ അഭിയുടെ നേർക്ക് വിരൽ ചൂണ്ടി പറഞ്ഞു... "ഞാൻ തന്നോട് ഒരു കാര്യം കൂടി ചോദിച്ചോട്ടെ...

സഞ്ജയ്‌ അഭിയുടെ നേർക്ക് തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു... പറയാൻ എന്നപോലെ അഭി തലയാട്ടി.. "ഈ ജന്മം.... ഈ ജന്മം താൻ എടുത്തോ എന്റെ പാറുവിനെ... അടുത്ത് ഒരു ജന്മം ഉണ്ടെങ്കിൽ തന്നേക്കണേ ഡാ എനിക്ക് അവളെ.. ഒരു ദിവസത്തേക്ക് ആയാലും മതി ആ മടിയിൽ തലചായ്ച്ചു എന്റെ സങ്കടങ്ങളെയും നഷ്ട്ടങ്ങളെയും കുറിച്ച് എനിക്ക് വാതോരാതെ പറയാനാ... ഒത്തിരി സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയിട്ടുണ്ട് ഇതുപോലെ ഞാൻ... അതിൽ ഒന്നെങ്കിലും എനിക്ക് അടുത്ത ജന്മത്തിൽ സാധിക്കണം.. തന്നേക്കണേ ഡാ എനിക്ക്.... അഭിയുടെ ഇരു കൈകളും കൂട്ടിപിടിച്ചു കൊണ്ട് അത്രെയും പറഞ്ഞു സഞ്ജയ്‌ കാറ്റ്‌ പോലെ പുറത്തേക്ക് പോയി... എല്ലാം കേട്ട് ഒരു അമ്പരപ്പോടെ അഭി പുറത്തേക്ക് പോകുന്ന സഞ്ജയെ നോക്കി നിന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...