{"vars":{"id": "89527:4990"}}

പൗർണമി തിങ്കൾ: ഭാഗം 14

 

രചന: മിത്ര വിന്ദ

നിങ്ങളുടെ പ്രൈവറ്റ് സെക്രട്ടറി ആകാനോ, അതിനു വേറെ ആളെനോക്കു അലോഷിച്ചായ... ഇതേ..പൗർണമിയാണ് , എന്റെ അടുത്ത് നിങ്ങളുടെ അടവ് ഒന്നും പയറ്റാമെന്ന് ഓർക്കേണ്ട. ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്, നടക്കില്ല കേട്ടോ ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റ് അവൾ പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി നടന്നു. ഒരു ചിരിയോടുകൂടി അലോഷി അവളെ നോക്കി ഇരുന്നു. മെയിൻ ഡോറിന്റെ മുന്നിൽ ചെന്നിട്ട്,പൗർണമി അത് തുറക്കുവാനായി നോക്കിയതും,പെട്ടെന്ന് ഒരു അലാറം ശബ്ദിച്ചു. ഞെട്ടി വിറച്ചുകൊണ്ട് അവൾ തന്റെ കൈ പിൻവലിച്ചു.. അപ്പോളേക്കും ലോക്ക് എന്നൊരു ശബ്ദം അവൾ കേട്ടു. നോക്കിയപ്പോൾ അലോഷി റിമോട്ട് എടുത്തു ഡോറിലേക്ക് നോക്കി എന്തൊക്കെയൊ ചെയ്യുന്നുണ്ട്. മര്യാദയ്ക്ക് വാതിൽ തുറക്ക്,എനിക്ക് പോണം. പൗർണമി അവന് നേർക്ക് തിരിഞ്ഞു. പോകാല്ലോ,വേണ്ടെന്ന് ഞാൻ പറഞ്ഞോ,ഇല്ലാലോ... നിങ്ങളുടെ ഡോർ തുറക്കുന്നുണ്ടോ..? ഇല്ലെങ്കിൽ ഞാൻ ഒച്ചവെച്ചു ആളെക്കൂട്ടും. അയ്യേ.. .ഇതെന്താടി കൊച്ചേ നീ ഇങ്ങനെയൊക്കെ പറയുന്നത്, അങ്ങനെ നീ ശബ്ദമുയർത്തിയാൽ ഓടി വരാനേ നമ്മുടെ നാടല്ല കേട്ടോ ഇതു, അതും അലോഷിയുടെ സാമ്രാജ്യത്തിൽ വന്നിട്ടൊ... ചെ ചെ .. ഈ പെണ്ണിന്റെ ഒരു കാര്യം.. ദേ.....  മനസ്സിലാകുന്ന ഭാഷയിൽ മര്യാദയായ രീതിയിലാണ് ഞാൻ നിങ്ങളോട്,ഇത്‌ വരെ സംസാരിച്ചത്. ഇനി അത് ഉണ്ടാവില്ല, ഇത് തുറക്കുന്നുണ്ടോ. ഇല്ലെങ്കിൽ ഞാൻ ഇതു ചവിട്ടി പൊളിക്കും.. ഇത്തവണ പൗർണമിയുടെ ശബ്ദം കുറച്ചുകൂടി ഉയർന്നു. വൈകുന്നേരം 5മണി വരെയാണ് ഓഫീസ് ടൈം.. തനിയ്ക്കു അറിയില്ലേ അത്.അഞ്ച് മണി കഴിഞ്ഞു നമ്മൾ രണ്ടാളും കൂടി ഒരുമിച്ചു പോകും. ഇങ്ങോട്ട് വന്നത് പോലെ തന്നേ അലോഷിയുടെ ശബ്ദവും അല്പം ഗൗരവത്തിലായി. എനിക്ക് താല്പര്യമില്ല, ഇവിടെ തുടരുവാൻ, ഞാനെന്റെ വീട്ടിലേക്ക് തിരിച്ചുപോകും,  എന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ മോള് തിരിച്ചു വന്നോളാൻ. ഹ്മ്മ്... ആയിക്കോട്ടെ, പക്ഷേ പൗർണമിക്ക് ഇവിടെ എന്ത് ബുദ്ധിമുട്ടാണ് വന്നത് അതും കൂടി കേൾക്കട്ടെ.. എനിക്ക് അലോഷിച്ചയന്റെ പ്രൈവറ്റ് സെക്രട്ടറിയായിട്ട് ഇവിടെ തുടരുവാൻ സാധ്യമല്ല. അതിനുവേണ്ടിയല്ല ഞാൻ ഇത്രയ്ക്ക് കഷ്ടപ്പെട്ട് പഠിച്ച്, ഒന്നാമത് എത്തിയത്. അതെന്താ എന്റെ പ്രൈവറ്റ് സെക്രട്ടറി ആയാൽ തനീയ് ക്ക്  എന്തെങ്കിലും നാണക്കേടാണോ. ഹ്മ്മ്.. അതേ, എനിക്ക് നാണക്കേടാണ്,,,താല്പര്യവുമില്ല, തിരിച്ചു പോണം, അല്ലെങ്കിൽ ഞാൻ എന്റെ അച്ഛനെ വിളിച്ച് വിവരം പറയും. ഭീഷണിപ്പെടുത്തുവാണോ... അലോഷി അവളെ നോക്കി ഒന്നു മധുരമായി പുഞ്ചിരിച്ചു. ഞാൻ ആരെയും ഭീഷണിപ്പെടുത്തുകയല്ല, എന്റെ ഭാഗം പറഞ്ഞുന്നെയൊള്ളൂ. നിങ്ങളുടെ കമ്പനിയാണ് ഇതെന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇവിടേക്ക് വരിക പോലുമില്ലായിരുന്നു അതെന്താ...  പൗർണമിക്ക് എന്നോട് എന്തെങ്കിലും വ്യക്തി വൈരാഗ്യം ഉണ്ടോ.? എനിക്ക് ആരോടും ഒരു വൈരാഗ്യവുമില്ല. പിന്നെന്താ, തനിയ്ക്ക് ഇവിടെ തുടർന്നാൽ. എനിയ്ക്ക് അതിനു കഴിയില്ല, ഞാൻ അത്രമാത്രം സ്നേഹിച്ച എന്റെ  കാത്തു പോലും ഒരുതരത്തിൽ പറഞ്ഞാൽ എന്നോട് വഞ്ചനയല്ലേ കാണിച്ചത്, നിങ്ങളുടെ രണ്ടാളുടെയും ഒത്തുകളിയായിരുന്നു ഇതെല്ലാം. ഒന്നുമറിയാതെ ഞാൻ ഇതിലേക്ക് അകപ്പെട്ടു പോയി,ദയവുചെയ്ത് ആ എഗ്രിമെന്റ് ക്യാൻസൽ ആക്കിക്കൊണ്ട് എന്നെ ഇവിടുന്ന് പോകുവാൻ അനുവദിക്കണം. ഇത്തവണ അവളുടെ ശബ്ദം നേർത്തു പോയി. രണ്ടുവർഷമാണ് എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്നത്,അത് എങ്ങനെയൊക്കെ ആയാലും മാറ്റാൻ കഴിയില്ല, പിന്നെ തനിക്ക് അത്രമേൽ ബുദ്ധിമുട്ടായ സ്ഥിതിക്ക്,  ഒരു കാര്യം ചെയ്യാം അത് ആറുമാസമായി ചുരുക്കി തരാം, അതിൽ കൂടുതൽ ഒന്നും എനിക്ക് പറ്റില്ല, താനൊട്ട് ചോദിക്കുകയും വേണ്ട.. ഒന്നാലോചിച്ച ശേഷം ആലോചിച്ചു അവളോട് പറഞ്ഞു. ആറു മാസംപോയിട്ട് ആറു ദിവസം പോലും എനിക്ക് പറ്റില്ലല്ലോ... ഹ്മ്മ്... എന്നാൽപ്പിന്നേ 15ലക്ഷം രൂപ അടച്ചിട്ടു താൻ പൊയ്ക്കോളൂ.. നൊ പ്രോബ്ലം. 15ലക്ഷമൊ.. നിങ്ങൾക്ക് എന്താ ഭ്രാന്ത്ണ്ടോ.. കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടം സഹിക്കാമെന്ന് നീയല്ലേടി ഈ എഗ്രിമെന്റിൽ സൈൻ ചെയ്തത്. എന്നിട്ടിപ്പോ ഓരോ ഡയലോഗ് ഇറക്കി വന്നേക്കുന്നു. മര്യാദയാണെങ്കിൽ മര്യാദ,, പൗർണമി ആറുമാസം താനിവിടെ തുടരണം, അതിന് യാതൊരു മാറ്റവും ഇല്ല, ഈ അലോഷിയുടെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ. എന്റെ തനി സ്വഭാവം എങ്ങനെയാണെന്ന് നീ കാത്തുനോടൊന്നു ചോദിച്ചു നോക്കൂ കേട്ടോ. അവൻ കടുപ്പിച്ചു പറഞ്ഞു.. എനിയ്ക്ക് അതൊന്നും അറിയെണ്ട കാര്യമില്ല.. തിരിച്ചു പോയെ പറ്റു... കുറേ നേരമായല്ലോ പോകണമെന്ന് പറഞ്ഞു ബഹളം കൂട്ടുന്നെ, എങ്ങോട്ട് പോകുന്ന കാര്യമാ നീയീ പറയുന്നേ, ഇവിടെ എന്റെ ഓഫീസിൽ എന്നോടൊപ്പം ഇനിയുള്ള കാലം മുഴുവനും നീ കഴിയും. കാണണോ നിനക്ക്... അവൻ പൗർണമിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. അപ്പോളേക്കും ആരൊക്കെയോ വന്നു ഡോറിൽ തട്ടി. അലോഷി റിമോട്ട് ഉപയോഗിച്ച ലോക്ക് മാറ്റി. പത്തു 12 സ്റ്റാഫ്സ് അകത്തേക്ക് കയറി വന്നു, പൗർണമിയ്ക്കു ആശംസകൾ അറിയിക്കുവാനും ബൊക്കെ കൈമാറുവാനും ഒക്കെയായിരുന്നു.. അവൾ വിളറിയ ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി. മാം.....ആം അവിനാശ് അയ്യർ ഫ്രം പട്ടാമ്പി. ഇവിടെ 12 ഡിപ്പാർട്ട്മെന്റ് ഉണ്ട്,  ഓരോ ഡിപ്പാർട്ട്മെന്‍റിന്‍റെയും ചീഫ് ഹെഡ് ആണ് ഞങ്ങളൊക്കെ.below 400സ്റ്റാഫ്സ് ആണ് ഇവിടെ വർക്ക്‌ ചെയ്യുന്നത് കേട്ടോ. എല്ലാവരെയും മാമിനു പിന്നീട് പരിചയപ്പെടാം. Young and handsome ആയിട്ടുള്ള ഒരു ചുള്ളൻ വന്നിട്ട് പാതി മലയാളവും ഇംഗ്ലീഷും കലർന്ന ന്ഭാഷയിൽ അവളോട് സംസാരിച്ചു കൊണ്ട് ഷേക്ക്‌ ഹാൻഡ് നൽകി. പൗർണമിയുടെ കയ്യിൽ പിടിച്ചുകൊണ്ടാണ് അവൻ അത്രയും നേരം ഡീറ്റൈൽ ആയിട്ട് കാര്യങ്ങൾ പറഞ്ഞത്.. അത് കണ്ടതും അലോഷിയുടെ നെറ്റിയിൽ സമാന്തരമായി ചെറിയ വരകൾ വീണു.. പൗർണമി ആണെങ്കിൽ കൈ പിൻവലിച്ചു കൊണ്ട് ആശ്വാസത്തോടെയൊന്നു നെടുവീർപ്പെട്ടു. പിന്നീട് എല്ലാവരോടും ജസ്റ്റ് ഒന്ന് സംസാരിച്ചു. നാല് ലേഡീസ് സ്റ്റാഫും ബാക്കി എട്ടുപേര് ജെന്റ്സും ആയിരുന്നു  ടീം ഹെഡ്.. അവര് പുറത്തേക്ക് പോയ ശേഷം പൗർണമി അലോഷിയെ ഒന്ന് നോക്കി. അവൻ ലാപ്പിൽ എന്തൊക്കെയോ നോക്കിക്കൊണ്ട് ഇരിയ്ക്കുകയാണ്. ഇവരുടെ ഒപ്പം ക്വാളിഫിക്കേഷൻ ഉള്ളവളാണ് ഞാനും. എന്നിട്ട് എനിയ്ക്കെന്ത ഈയൊരു പൊസിഷൻ മാത്രം തന്നത്. അവരുടെത് പോലെ എന്തേലും ജോലി തരാൻ പറ്റുമോ? തന്റെ ശബ്ദം അല്പം മയപ്പെടുത്തികൊണ്ട് അവൾ അലോഷിയോട് ചോദിച്ചു. ഹ്മ്മ്.... ആലോചിക്കാം,, അവൻ ഫോണിൽ ആരെയോ വിളിക്കുവാനായി അത് കാതിലേക്ക് ചേർത്തു വെച്ചുകൊണ്ട് പൗർണമിയോട് മറുപടി പറഞ്ഞു.. ആറു മാസം ഇവിടെ തുടരാതെ വേറെ നിർവാഹമില്ലെന്ന് അവൾക്ക് ഏറെക്കുറെ മനസിലായി. ഇല്ലെങ്കിൽ വലിയൊരു തുക ഇവിടെ കെട്ടിവെയ്ക്കേണ്ടി വരും. 1000 രൂപ തികച്ചെടുക്കുവാൻ തനിയ്ക്കും തന്റെ കുടുംബത്തിനും നിവർത്തിയില്ല,അപ്പോളാണ് 15ലക്ഷം. അലോഷി ഇംഗ്ലീഷ് ഭാഷയിൽ നല്ല ഒഴുക്കോടെ ആരോടോ സംസാരിക്കുന്നുണ്ട്. അത് കേട്ട് കൊണ്ട് കുനിഞ്ഞ മുഖത്തോടെ പൗർണമിയും ഇരുന്നു. അപ്പോൾ എങ്ങനെയാ പൗർണമി, തീരുമാനത്തിൽ എന്തേലും മാറ്റമുണ്ടോ. ഫോൺ കട്ട്‌ ചയ്തശേഷം അവൻ അവളെ നോക്കി ചോദിച്ചു. ആറു മാസം ജോലി ചെയ്തോളാം, പക്ഷെ എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. ഹ്മ്മ്... എന്താണ് കേൾക്കട്ടെ.. അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു ....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...