{"vars":{"id": "89527:4990"}}

പൗർണമി തിങ്കൾ: ഭാഗം 20

 

രചന: മിത്ര വിന്ദ

അലോഷി ദയനീയമായി കാത്തുനെ നോക്കി. കർത്താവെ എല്ലാം കൈ വിട്ടു പോയല്ലോ.. ഇനി ഇപ്പൊ ഇവിടെ എന്താണോ സംഭവിയ്ക്കുന്നത്. കള്ളിയങ്കാട്ട് നീലിയെപോലെ കണ്ണും ചുവപ്പിച്ചു, പല്ലിരുമ്മി കൊണ്ട് അവൾ അലോഷിയുടെ അടുത്തേക്ക് പാഞ്ഞു വന്നപ്പോൾ പൗർണമി വേഗം റൂമിലേക്ക്പോയിരുന്ന്. പൗർണമി എന്താണിച്ചായാ ഇപ്പോൾ പറഞ്ഞിട്ട് പോയത്. അവൾ അലോഷിയെ അടിമുടി നോക്കി കൊണ്ട് ചോദിച്ചു. എന്നതാടി കൊച്ചേ അവള് പറഞ്ഞത് ഞാൻ ഒന്നും കേട്ടില്ലല്ലോ.. അലോഷിയാണെങ്കിൽ പൂഴിക്കടകൻ പ്രയോഗിക്കുവാനുള്ള മട്ടിലായിരുന്നു.. കേട്ടില്ലെങ്കിൽ ഞാനൊരിക്കൽ കൂടി ഇച്ചായനെ കേൾപ്പിച്ചു തരാം..വാ എന്റെ കൂടെ പറയുന്നതിനൊപ്പം അവന്റെ വലതു കൈയിൽ പിടിച്ചുകൊണ്ട് കാത്തു റൂമിലേക്ക് നടന്നു. ആഹ് വിട് കാത്തു, നീയിതെന്താ ഈ കാണിയ്ക്കുന്നെ,കൈയീന്നു വിട് കൊച്ചേ. അലോഷി പിടുത്തം വിടുവിയ്ക്കുവാൻ ആവുന്ന ശ്രെമിച്ചു. പക്ഷെ കാത്തു വീട്ടില്ല. ദേഷ്യംകൊണ്ട് അവളെ വിറയ്ക്കുകയാണ്. പൗർണമി... ഒപ്പം അലറി വിളിച്ചുകൊണ്ട് റൂം തുറന്നു അവൾ അകത്തേക്ക് കയറി ഹ്മ്മ്.. എന്താടി... നീ ഇപ്പോൾ എന്താണ് പറഞ്ഞതെന്ന് ഇച്ചായൻ കേട്ടില്ല, ആരുടെയോ പ്രൈവറ്റ് സെക്രട്ടറി ആണെന്നോ മറ്റോ അല്ലേ നീ പറഞ്ഞത്.. കാത്തു പൗർണമിയുടെ അടുത്തേക്ക് വന്ന് ചോദിക്കുകയാണ്. ഹ്മ്മ് അതെ... ആരുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന നീ പറഞ്ഞത്,. ഇച്ചായൻ ഒന്ന് കേൾക്കട്ടെ.ഒന്ന് ശരിയ്ക്കും കേൾപ്പിച്ചു കൊടുത്തേടി നീയ്. കാത്തു ഇരുവരെയും മാറി മാറി നോക്കി. നിന്റെ ഒരേയൊരു സഹോദരനായ  ഈ നിൽക്കുന്ന അലോഷിച്ചായന്റെ കമ്പനിയായ  ZEMAX il ലാണ് ഞാൻ ഇന്നുമുതൽ ജോയിൻ ചെയ്തത്. അവിടെ ചെല്ലും വരേയ്ക്കും എനിക്കറിയില്ലായിരുന്നു ആരാണ് അവിടുത്തെ സിഇഒ എന്ന്. എന്നെ ഏത് ഡിപ്പാർട്ട്മെന്റിലേക്ക് ആണ് നിയമിക്കുന്നത് എന്നുള്ള കാര്യം  ഞാൻ അവിടെ ചെന്നപ്പോൾ പരിചയപ്പെട്ട സ്റ്റെല്ല എന്ന ഒരു പെൺകുട്ടി എന്നോട് വന്നിട്ട് ചോദിച്ചു.. എനിക്ക് പക്ഷേ അതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലായിരുന്നു.അതുകൊണ്ട് ആ കുട്ടിയോടൊപ്പം ഞാൻ സി ഇ ഒ യെ കാണുവാൻ വേണ്ടി വെയിറ്റ് ചെയ്തു. അപ്പോഴാണ് അലോഷിച്ചായൻ കയറിവന്നത്.. ഏത് ഡിപ്പാർട്ട്മെന്റ് ആണെന്ന് അറിയുവാൻ വേണ്ടി, ഞാൻ നിൽക്കുന്നത്  എന്നുള്ളത് സ്റ്റെല്ല തന്നെയാണ് ഇച്ചായനോട് പറഞ്ഞത്. അതിനുശേഷം ഇച്ചായൻ ഔദ്യോഗികമായിട്ട് അനൗൺസ് ചെയ്തു എന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു എന്നുംപറഞ്ഞു. നടന്ന കാര്യങ്ങൾ ഒന്നൊന്നായി വള്ളി പുള്ളി വിടാതെ പറയുന്ന പൗർണമിയെ  നോക്കുംതോറും അവന് വിറഞ്ഞുകയറി. കാത്തുവാണെങ്കിൽ താടിക്ക് കൈയും കൊടുത്തുകൊണ്ട്  പൗർണമിയുടെ മുഖത്തേക്ക് ഉറ്റുനോക്കി.. എനിക്ക് ഈ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒന്നും വേണ്ട കാത്തു, സത്യം പറഞ്ഞാൽ ഞാൻ എന്റെ വീട്ടിൽ പോലും ഇതൊന്നും പറഞ്ഞിട്ടില്ല, അലോഷിച്ചായൻ നമ്മളിൽ നിന്നും എന്തിനാണ് ഇതൊക്കെ ഒളിച്ചുവെച്ചത്. ഇന്നലെ കൂടി എത്ര തവണ ഈ കമ്പനി എവിടെയാണെന്ന്, അറിയുമോ, എന്നൊക്കെ നമ്മൾ ഇച്ചായനോട് ചോദിച്ചു. എന്നിട്ട് എന്തെങ്കിലും ഒരു വാക്ക് ഇച്ചായൻ പറഞ്ഞോടി കാത്തു. ദേ പൗർണമി.... ഇന്നലെ തന്നെ ഞാൻ പറഞ്ഞില്ലേടി നിന്നോടൊക്കെ എനിക്ക് ഈ കമ്പനി എവിടെയാണെന്ന് അറിയാമെന്ന്, ഇന്ന് കാലത്ത്,  ഓഫീസിൽ ചെന്നപ്പോഴും, വണ്ടി ഇട്ടിട്ട് വരാം, നിന്നോട് വെയിറ്റ് ചെയ്യുവാൻ അല്ലേ ഞാൻ പറഞ്ഞത്, അതൊന്നും കേൾക്കണ്ട നീ ഒറ്റ പോക്കല്ലായിരുന്നു എന്നിട്ടിപ്പോ കുറ്റം മുഴുവനും എന്റെ തലേൽ ആയോടി... അലോഷി ഒന്ന് പൊരുതി നോക്കി. പെട്ടെന്നായിരുന്നു കാത്തുവിന്റെ വലത് കരം അവന്റെ പുറത്തേക്ക് ആഞ്ഞു പതിച്ചത്. ആഹ്....... അവൻ അലറി നിലവിളിച്ചു. അപ്പോഴേക്കും അവളുടെ അടുത്ത പ്രഹരം കൂടി നടന്നു കഴിഞ്ഞു.. പെട്ടന്ന് പൗർണമിയും ഒന്ന് വല്ലാതെയായ്. കാത്തു.... നീയ്, എന്റെ കയ്യിൽ നിന്ന് നല്ല തല്ലു വാങ്ങാതെ നോക്കിക്കോണം കെട്ടോ.അവൻ പുറത്തേക്ക് കൈ എത്തിച്ചു തിരുമ്മാൻ ഒരു ശ്രെമം നടത്തി. ഇച്ചായൻ എന്തിനാണ് ഇത്ര വലിയൊരു ഡ്രാമ കളിച്ചത്, എന്തായിരുന്നു ഇച്ചായന്റെ ഉദ്ദേശം സത്യം പറഞ്ഞോ.. ഇല്ലെങ്കിൽ ഞാനും പൗർണമിയും കൂടി, ആന്റിയുടെ വീട്ടിലേക്ക് മാറും, ഉറപ്പാ. അത് കേട്ടതും അവനൊന്നു നടുങ്ങി.. മര്യാദയ്ക്ക് പറയുന്നുണ്ടോ ഇച്ചായാ,എന്തിനായിരുന്നു ഇങ്ങനെയൊക്കെ, ഞങ്ങളോട് ഒളിച്ചു വെച്ചത്. ഇച്ചായൻ എന്നിട്ട് എന്ത് നേടി..? എടി പൗർണമിയ്ക്കും നിനക്കുംമൊക്കെ ഒരു സർപ്രൈസ് തരാം എന്ന് ഓർത്തു,അല്ലാണ്ട് വേറെന്താ, ഞാൻ പറഞ്ഞില്ലേ നിങ്ങൾ വരുന്ന അന്നാണ് എനിക്ക് ഹൈദരാബാദിൽ നിന്നും ഇവിടേക്ക് സ്ഥലംമാറ്റം കിട്ടിയത്, എന്നാൽ പിന്നെ നേരെ ഇങ്ങോട്ട് പോരാമെന്ന് കരുതി,  നിങ്ങളും കൂടി ഉള്ള സ്ഥിതിക്ക്, ഇവിടെ ഈ വീട്ടിൽ stay ചെയ്യാൻ അങ്ങനെ തീരുമാനിയ്ക്കുകയാരുന്നു. അല്ലാണ്ട് ഇതിൽ എന്റെ ഡ്രാമയൊന്നും ഇല്ല കൊച്ചേ.. നിനക്ക് പറ്റുമെങ്കിൽ വിശ്വസിയ്ക്കു, കൂടുതൽ ഒന്നും പറയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അവൻ പറയുന്നത് വിശ്വസിക്കണോ വേണ്ടയോ എന്ന അവസ്ഥയിൽ ആയിരുന്നു സത്യത്തിൽ കാത്തു. ഇച്ചായനെ വെറും മോശക്കാരനാക്കി കാണണ്ട കാത്തു, നിന്റെ കൂട്ടുകാരി ആയത് കൊണ്ടാണ് പൗർണമിയോട് വെറുതെയൊരു കുസൃതിയുടെ പേരിൽ അങ്ങനെയൊക്കെ ചെയ്തത്. അത് ഇത്രവലിയ പാതകം ആകുന്നു ഞാൻ ഓർത്തില്ല കേട്ടോടി. അലോഷിയുടെ ആ ഡയലോഗിൽ കാത്തു വീണു പോയ്‌. അല്ലേലും അവനാരാ മോൻ. പിന്നെ പ്രൈവറ്റ് സെക്രട്ടറി എന്ന പൊസിഷനെ ക്കുറിച്ചു ഇപ്പോളും യാതൊരു പിടിത്തവുമില്ല നിന്റെ ഈ കൂട്ടുകാരിയ്ക്ക്. MBA rank ഹോൾഡർ ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല,അല്പസ്വല്പം വിവരം വേണം,, പഠിയ്ക്കാനുള്ളത് കാണാതെ പഠിച്ചു മാർക്ക്‌ മേടിക്കുന്നതിലല്ല കാര്യം, ലോക വിവരം വേണം... കേട്ടോ പൗർണമി. അവനത് പറയുകയും പൗർണമി മുഖമുയർത്തി അലോഷിയെ ഒന്ന് നോക്കി. ആള് നല്ല ഗൗരവത്തിലാണ്, അത് അവൾക്ക് നൂറു ശതമാനം വ്യക്തമായി. ഹെലൻറെ കാൾ വന്നതും അലോഷി ഫോണ് കാത്തുവിന് കൈമാറി. പെട്ടെന്ന് അവൾ ഫോണും മേടിച്ചുകൊണ്ട് അകത്തേക്ക് പോയ്‌. പിന്നാലെ പോകാൻ തുടങ്ങിയ പൗർണമിയുടെ കൈത്തുടയിൽ അലോഷി കയറി പിടിച്ചത് പെട്ടന്നായിരുന്നു....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...