{"vars":{"id": "89527:4990"}}

പൗർണമി തിങ്കൾ: ഭാഗം 5

 

രചന: മിത്ര വിന്ദ

പുഞ്ചിരിയോടെ പൗർണമി കാറിന്റെ പിൻ സീറ്റിൽ കയറിയതും പെട്ടന്ന് അവളുടെ മുഖം മങ്ങി. അലോഷിയായിരുന്നു വണ്ടി ഓടിച്ചത്. ടി... ഒരുപാട് നേരമായോ വന്നിട്ട്? കാത്തു പിന്തിരിഞ്ഞു ചോദിച്ചു. ഇല്ല.. ഒരു പത്തു മിനിറ്റ്. പൗർണമി മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് കാത്തുവിനെ ദയനീയമായി നോക്കി. ഇച്ചായനെ അറിയില്ലേ നിനക്ക്, കഴിഞ്ഞ ദിവസം കല്യാണത്തിന് പരിചയപ്പെടുത്തിത് ആണല്ലോ ഞാന്... അലോഷിയെ നോക്കുന്ന കണ്ടതും കാത്തു അവളോട് ചോദിച്ചു. ഹമ്...... പൗർണമിയൊന്നു മൂളി. പപ്പാ ബിസിയാരുന്നു, അതാണ് ഇച്ചായനെ കൂട്ടിപോന്നത്. ആഹ് പിന്നെ, ഇന്ന് എനിയ്ക്കും ഇച്ചായനും നീ ട്രീറ്റ് തന്നോണം കേട്ടോ പെണ്ണേ,ഞാൻ കട്ട വെയ്റ്റിംഗ് ആണേ. കാത്തു ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു, പക്ഷെ പൗർണമിയും അലോഷിയും മൗനമായിരുന്നു. ഇച്ചായനെന്താ ഇവളോട് ഒന്നും മിണ്ടാത്തെ, ഒന്നുല്ലെങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് ഒരു റാങ്ക് ഹോൾഡറല്ലേന്നേ.. കാത്തു അടുത്തിരുന്നു സഹോദരനെ നോക്കി മുഖം വീർപ്പിച്ചു. പക്ഷെ അവൻ മറുപടിയൊന്നും പറഞ്ഞില്ല..നേരെ മുന്നോട്ട് നോക്കിയിരുന്നു ഡ്രൈവ് ചെയ്തു. ശ്വാസമടക്കിപ്പിടിച്ചു ഇരിക്കുകയാണ് പൗർണമി. ആകെപ്പാടെ വല്ലാത്ത ബുദ്ധിമുട്ട്, ഈ വണ്ടിയിൽ കേറണ്ടായിരുന്നു. തിരിച്ചു ബസിനു പോന്നാൽ മതി, ഇല്ലെങ്കിൽ ശരിയാവില്ല.. ഇയാൾ ആണെങ്കിൽ ഒടുക്കത്തെ ജാഡയും. പല വിധത്തിലുള്ള ചിന്തകളാൽ കോളേജിൽ എത്തിയത് പോലും പാവം പെണ്ണ് അറിഞ്ഞിരുന്നില്ല. പൗർണമിയിറങ്ങുന്നില്ലേ... അലോഷിയുടെ ശബ്ദം മുഴങ്ങിയതും അവൾ ഞെട്ടി മുഖം ഉയർത്തി. നോക്കിയപ്പോൾ അലോഷി സ്റ്റീയറിങ്ങിൽ താളം പിടിച്ചു കൊണ്ട് മുന്നോട്ട് നോക്കിയിരിക്കുന്നു. മഹാദേവാ, ഇവിടെഎത്തിയോ.. പിറുപിറുത്തു കൊണ്ടവൾ വണ്ടിടെ ഡോർ തുറന്നു ഇറങ്ങി. ഷോൾ ഒക്കെ വലിച്ചു നേരെയിട്ടു. കാത്തു ഫ്രണ്ട്സിനോട്‌ സംസാരിച്ചു കൊണ്ട് അവിടെത്തന്നെ നിൽപ്പുണ്ട്. അലോഷി വണ്ടി തിരിക്കുന്നത് പൗർണമി ഒളികണ്ണാലൊന്ന് നോക്കി.എന്നിട്ട് കാത്തൂന്റെ കൈയിൽ അമർത്തിയൊന്നും നുള്ളി. എന്റെ ഈശോയെ, ഹോ, എന്താടി ഈ കാണിച്ചേ, എന്റെ കണ്ണിൽ കൂടി വെള്ളം വന്നുട്ടോ. കാത്തു അവളെ നോക്കി ശബ്ദമുയർത്തി. ടി... എന്തൊരു ജാഡയാ, നിന്റെ ഇച്ചായന്, എന്നതെങ്കിലും ഒന്നു സംസാരിച്ചുന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല കേട്ടോ പെണ്ണേ.ഓഹ്... നിന്റെ ആങ്ങളതന്നേയാണോന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്. എന്ത് പറ്റിടി.... എന്തിനാ നീ ഇത്രയ്ക്ക് വയലന്റ് ആകുന്നെ. കാത്തുനു പെട്ടെന്ന് കാര്യമൊന്നും പിടികിട്ടിയില്ല. ഹെലൻ ചേച്ചിടേ കല്യാണത്തിന് നീ ഞങ്ങളെ എല്ലാർക്കും പരിചയപ്പെടുത്തിയില്ലേ, അന്ന് നിന്റെയീ ഇച്ചായന് മാത്രം ഞങ്ങളോട് മിണ്ടാൻ വല്യ ഗമ ആയിരുന്നു, ബാക്കിയെല്ലാരും എന്ത് സ്നേഹത്തിൽ ആരുന്നെന്നോ, പക്ഷെ ഇച്ചായൻ മാത്രം മൈൻഡ് ചെയ്തില്ല. ഇന്നും അതുപോലെ തന്നെ, പുള്ളിക്ക് വല്യ ജാഡ, നീ പറഞ്ഞിട്ട് പോലും അയാളെന്നോട് എന്തേലും ചോദിച്ചോടി.. കിതച്ചുകൊണ്ട് പറയുകയാണ് പൗർണമി. അത് കണ്ടതും കാത്തുനു സങ്കടംമായി. ആഹ് പോട്ടെ, നീ വന്നേ, നമ്മൾക്ക് സെറ്റ്ആക്കാന്നേ. കാത്തു അവളുടെ കൈയിൽ പിടിച്ചു വലിച്ചു. വേണ്ട... ഇനി നീയൊന്നും സെറ്റ് ആക്കാൻ നിൽക്കേണ്ട, തിരിച്ചു ഞാൻ ബസിൽ പോയ്കോളാം കേട്ടോ. കാറിൽ കേറാൻ എന്നേ നിർബന്ധിക്കല്ലേ പെണ്ണേ. കോളേജിലേക്ക് കേറി പോകുമ്പോൾ പൗർണമി പറഞ്ഞു. ഒന്നാം റാങ്ക് കിട്ടിയ പൗർണമിയേക്കാൾ വെയിറ്റ് അവളുടെ കൂടെ വരുന്ന കാത്തുവിനു ആണെന്ന് പറഞ്ഞു കൂട്ടുകാരൊക്ക കാത്തുനെ കളിയാക്കി. പക്ഷെ അതൊന്നും കേട്ടിട്ട് അവൾക്ക് യാതൊരു കൂസലുമില്ലാരുന്നു. ആരൊക്കെ എന്തിക്കെ പറഞ്ഞാലും ശരി, ഈ കാതറിൻ അതൊന്നും ചെവിക്കൊള്ളില്ല. പറഞ്ഞു കൊണ്ട് അവൾ മുന്നോട്ട് നടന്നപ്പോൾ പൗർണമി പോലും ചിരിച്ചു. ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് ആയിരുന്നു ചടങ്ങ് തുടങ്ങിയത്.. പൗർണമിയുടെ ഉജ്ജ്വലമായ വിജയത്തിൽ എല്ലാ അധ്യാപകരും, കൂട്ടുകാരുമൊക്കെ അവൾക്ക് ആശംസകൾ അറിയിച്ചു. ക്യാഷ് അവാർഡും അതുപോലെ തന്നേ ഫലകവും ഒക്കെയവൾക്ക് കൊടുത്തു ആദരിച്ചു. കോളേജ് കാന്റീനിൽ നിന്നും പഴം പൊരിയും ചായയുമൊക്കെ അവൾ കൂട്ടുകാർക്കു വാങ്ങി കൊടുത്തു. കാത്തു പക്ഷെ അതിനു തയ്യാറായില്ല. അവൾക്ക് വെളിയിൽ നിന്നും മതിയെന്ന് പറഞ്ഞപ്പോൾ പൗർണമി സമ്മതിച്ചു. അങ്ങനെ ഇരുവരും കൂടി കോളേജിന്റെ പുറത്തുള്ള ഒരു കോഫി ഷോപ്പിൽ പോയ്‌. അവിടുന്ന് ചോക്ലേറ്റ് ഷേയ്ക്കും പഫ്സും ഒക്കെ വാങ്ങികൊടുത്തു. കഴിച്ചു കൊണ്ടിരുന്നപ്പോൾ അലോഷിയുടെ കാൾ വന്നു. യ്യോ.. ഇച്ചായൻ. കാത്തു പെട്ടന്ന് ഫോൺ എടുത്തു കാതിൽ ചേർത്തു. ഹലോ.. ഇച്ചായ..ഞങ്ങൾ ഇവിടെ പുറത്തുണ്ട്. ഇച്ചായൻ വന്നോ.. ആഹ് വരുവാ, ഒരഞ്ചു മിനിറ്റ്. ഫോണ് കട്ട്‌ ആക്കിയ ശേഷം അവൾ പൗർണമിയേ നോക്കി. ഇച്ചായൻ എത്തി, നമ്മൾക്ക് ഇറങ്ങാം പെണ്ണേ,, ബാഗ് എടുത്തു തോളിൽ ഇട്ടു കൊണ്ട് ടിഷ്യൂ പേപ്പർ വെച്ച് കാത്തു ചുണ്ടൊന്നു ഒപ്പി എഴുന്നേറ്റു. നീ പൊയ്ക്കോ, ഞാൻ ബസിൽ വന്നോളാം.. ബില്ല് പേ ചെയ്തു ഇറങ്ങുമ്പോൾ പൗർണമി പറഞ്ഞു. മിണ്ടാതെ വന്നേ ഇങ്ങട്, ഇച്ചായനേയൊന്നും നീ മൈൻഡ് ചെയ്യണ്ടന്നേ, ഞാനില്ലേ കൂടെ. കാത്തു അവളുടെ കൈയിൽ പിടിച്ചു വലിച്ചു വേണ്ടടി.. അതൊന്നും ശരിയാവുല്ല.. എനിക്കിപ്പോ ബസ് വരും. പൗർണമി വീണ്ടും ഒഴിഞ്ഞു മാറി. അപ്പോളേക്കും അലോഷി കാറ് കൊണ്ട് വന്നു അവരുടെ അടുത്തായി ഒതുക്കി നിറുത്തി. ഇച്ചായ.... ഇച്ഛയാനൊന്നും സംസാരിയ്ക്കുന്നില്ല, ഒടുക്കത്തെ ജാഡയാണെന്ന് പറഞ്ഞു ദേ ഈ പെണ്ണ് വണ്ടിയിൽ കേറുന്നില്ല കേട്ടോ..ഇവളോട് മര്യാദക്ക് കേറാൻ പറയെന്നെ കാത്തു പറഞ്ഞതും അലോഷിയൊന്നവളെ നോക്കി.. പൗർണമി ആകെ വിഷമത്തോടെ കാത്തുവിനെ നോക്കി നിൽപ്പുണ്ട്. നീ കേറുന്നുണ്ടോ കാത്തു, എനിയ്ക്കൽപ്പം ദൃതിയുണ്ട്, അവന്റെ ശബ്ദം ഗൗരവത്തിലായി. വാ പെണ്ണേ... ഇച്ചായന് പെട്ടന്ന് പോണoന്നേ.... കാത്തു പിടിച്ചു വലിച്ചു അവളെ വണ്ടിയിൽ കയറ്റി. നിന്റെ കൂട്ടുകാരിക്ക് ബസിൽ വരുന്നതാ ഇഷ്ട്ടമെങ്കിൽ അങ്ങനെ വന്നോളും.. അതിനു നീയിത്ര മാത്രം ദെണ്ണപ്പെടേണ്ട കാര്യമുണ്ടോടി. വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് അലോഷി പറഞ്ഞു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...