{"vars":{"id": "89527:4990"}}

പൗർണമി തിങ്കൾ: ഭാഗം 77

 

രചന: മിത്ര വിന്ദ

പൗർണമി കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡി ആയിറങ്ങി വന്നപ്പോൾ ആയിരുന്നു അലോഷി വാങ്ങിക്കൊടുത്ത വിളക്ക് അവളുടെ ദൃഷ്ടിയിൽ പെട്ടത്. തലേദിവസം വിളക്കിൽ ഒഴിക്കുവാനുള്ള നല്ലെണ്ണയും തിരിയുമൊക്കെ വാങ്ങണം എന്ന് ആഗ്രഹിച്ചതായിരുന്നു. പക്ഷേ പിന്നീട് അത് മറന്നു പോയി,. ഇന്നെന്തായാലും, മേടിച്ചു കൊണ്ടുവരണം, എന്നിട്ട് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. അവൾ തീർച്ചപ്പെടുത്തി. അലോഷി ഉണർന്നിട്ടുണ്ടാവില്ല എന്ന് കരുതി റൂം തുറന്ന് പുറത്തേക്ക് ഇറങ്ങിച്ചെന്ന പൗർണമി കാണുന്നത്,ന്യൂസ്‌ പേപ്പർ വായിച്ചു കൊണ്ടിരിക്കുന്ന അലോഷിയെ ആയിരുന്നു. ആഹ് good മോർണിംഗ് പൗമി. അവൻ അവളെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി. ഇച്ചായനുണർന്നോ.. ഹ്മ്മ്..കുറച്ചു നേരം ആയതേഒള്ളു.നീ ഒരു ചായ ഇട്ടേ കൊച്ചേ. ആഹ്,ഇപ്പോ തരാം. അവൾ പെട്ടന്ന് അടുക്കളയിലേക്ക് പോയി. കട്ടൻ ചായ മതി കേട്ടോ.. അലോഷി ഉച്ചത്തിൽ പറഞ്ഞു. പൗർണമി ചായയ്ക്കുള്ള വെള്ളം അടുപ്പത്തു വെച്ചിട്ട്, ഫ്രിഡ്ജിൽ നിന്നും പച്ചക്കറികൾ എടുത്തു വെള്ളത്തിലേക്ക് ഇട്ടു. ബീറ്റ്റൂട്ട് തോരൻ വെയ്ക്കാനും, കൂടെ മത്തനും വൻപയറും കൂടി ഒരു എരിശേരിയും. അലോഷി നോയംബ് ആയതുകൊണ്ട് നോൺ ഒന്നും പറ്റില്ല താനും. ഇച്ചായ.. ഇതാ ചായ. പൗർണമി ചായ കൊണ്ട് വന്നു അലോഷിയ്ക്ക് കൊടുത്തു. ഹ്മ്മ്..... നിനക്ക് വേണ്ടേ,,,, വേണം.. ചൂടായത് കൊണ്ട് അവിടെ വെച്ചേക്കുവാ. ആഹ്.. നീ ഇത്തിരി നേരം ഇവിടെ ഇരിയ്ക്ക് പൗമി.. അലോഷി അവളെ തന്റെ അടുത്തേക്ക് ഇരുത്താൻ ശ്രെമിച്ചതും പൗമി ഒഴിഞ്ഞു മാറി. ഇച്ചായ... ജോലിയൊക്കെ കിടക്കുവാന്നെ,, ഞാൻ അങ്ങോട്ട് ചെല്ലട്ടെ. അവൾ അലോഷിയോട് പറഞ്ഞു തീരും മുന്നേ അലോഷി വലം കൈകൊണ്ട് അവളെ വലിച്ചു തന്റെ മടിയിലേക്ക് ഇരുത്തി. യ്യോ....എന്റെ അമ്മോ ഓർക്കാപുറത്തായതിനാൽ പൗമി ഉച്ചത്തിൽ നിലവിളിച്ചു പോയിരിന്നു. എന്റെ പെണ്ണെ,,, നീ എന്തിനാ ഇത്രയ്ക്ക് പേടിക്കുന്നത്, വേറെ ആരും അല്ലലോടി, നിന്റെ ഇച്ചായനല്ലേ.. അലോഷി അവളുടെ കാതിൽ മുഖം അടുപ്പിച്ചപ്പോൾ പൗമിയൊന്നു പിടഞ്ഞു. എന്തൊരു മണമാണ് പെണ്ണെ നിനക്ക്. അവൾ നനഞ്ഞ മുടി മുഴുവനായും ഉച്ചിയിൽ കെട്ടിവെച്ചിരുന്ന ടവൽ അഴിച്ചിടുകയാണ് അവൻ. ഇച്ചായാ.... ഇതെന്താ ഈ കാണിക്കുന്നേ. കഷ്ടം ഉണ്ട്. ഇടം കൈ കൊണ്ട് അവൻ അവളുടെ വയറിന്മേൽ ചുറ്റി പിടിച്ചിരിക്കുകയാണ് ആ കൈതണ്ടയിൽ ഒരു അടി വെച്ചു കൊടുത്തു കൊണ്ട് പൗമി എഴുന്നെല്കാൻ തുടങ്ങി ആഹ്.. അടങ്ങി ഇരിയ്ക്ക് പെണ്ണെ.. ഇതെങ്ങോട്ടാ ഈ ഓട്ടപാച്ചിൽ. അലോഷി തന്റെ പിടിത്തം അല്പം മുറുക്കിയതും പൗർണമി അല്പം മുന്നോട്ട് ഞെളിഞ്ഞു. അവളുടെ നനഞ്ഞുകിടക്കുന്ന കാർക്കൂന്തലിൽ മുഖം ചേർത്തപ്പോൾ അലോഷിയ്ക്ക് ചെറിയ കുളിര് അനുഭവപ്പെട്ടു. ഇതെന്ത് എണ്ണയാ പെണ്ണെ വെയ്ക്കുന്നെ.എന്തൊരു മണമാ. ഓഹ്.. ഇച്ചായൻ കാലത്തെ തന്നെ, ഫുൾ റൊമാന്റിക് മൂഡിൽ ആണല്ലോ,,, എനിയ്ക്ക് അടുക്കളയിൽ നൂറു കൂട്ടം പണി ഉണ്ട്, അപ്പോളാ ഒരു കൊഞ്ചല്. പൗമി പെട്ടന്ന് അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു. മുടി കെട്ടിവെച്ചു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി. അതേയ്.. കട്ടൻ ചായ തണുത്തു പോയിക്കാണും, എടുത്തു കുടിക്ക് മനുഷ്യാ.. അടുക്കളയിലേക്ക് നടക്കുന്നതിന്ടയിൽ, അവൾ പറഞ്ഞു ഓഹ് ഉത്തരവ് മഹാറാണി. അവൻ പറയുന്ന കേട്ട് പൗമി ചിരിച്ചു. *** അടുത്ത രണ്ടു ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി. കാത്തുവിനെ കാണുവാനായി ഹെലൻ നാട്ടിലേക്ക് വരുന്നുണ്ടെന്ന് അലോഷിയെ നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു. ആ ദിവസം കണക്കാക്കി അവനും എത്താം എന്ന് പറഞ്ഞതാണ്. പക്ഷേ പൗർണമിയെ ഒറ്റയ്ക്കാക്കിയിട്ട്, ബാംഗ്ലൂരിൽ നിന്നും മടങ്ങുവാൻ അവന് സാധിക്കില്ല, ഇനി അഥവാ അവളെയും ഒപ്പം കൂട്ടിയാലും, അതും റിസ്ക് ആണ്. കാരണം ഇതിനു മുന്നേ നാട്ടിലേക്ക് വന്നപ്പോൾ, ഒരു ദുരനുഭവം നേരിട്ടത്കൊണ്ട് യാതൊരു കാരണവശാലും, താൻ ഒപ്പം വരില്ലെന്ന് പൗർണമി തീർത്തു പറഞ്ഞു. അലോഷി ഒരുപാട് നിർബന്ധിച്ച് ആയിരുന്നു, അങ്ങനെയാണെങ്കിൽ താൻ വീട്ടിലേക്ക് പൊയ്ക്കോളാം എന്ന്, അവൾ അവനോട് പറഞ്ഞു. വീട്ടിലേക്ക് പോയിട്ടുണ്ടെങ്കിൽ, പൗർണമിയുടെ അച്ഛന്റെ കൂട്ടുകാരൻ, അയാളുടെ മകനെയും കൂട്ടി പൗർണമിയെ പെണ്ണുകാണാൻ വന്നാലോ എന്ന് അവൻ ഭയന്നു. അങ്ങനെ ഒടുവിൽ, ഓഫീസിൽ അത്യാവശ്യം തിരക്കുകൾ ആണെന്നും, എമർജൻസി ആയിട്ട് കുറച്ചു മീറ്റിംഗ്സ് ഉണ്ട്, അത് ഒഴിവാക്കാനാവില്ലന്നുമൊക്കെ പറഞ്ഞു, അലോഷി യാത്ര വേണ്ടന്ന് വെച്ചു. ഇച്ചായാ... ഹെലൻ ചേച്ചിയ്ക്ക് ഇച്ചായനെ കാണണമെന്ന് ആഗ്രഹമില്ലേ.. ഒന്ന് പോയിട്ട് വരൂന്നെ... ഹെലനോട് അലോഷി കളവു പറയുന്നത് കേട്ടുകൊണ്ട് പൗർണമി അവനെ നോക്കി. നിന്നെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാൻ എനിക്ക് പേടിയാണ് പെണ്ണെ,, ഇച്ചായൻ പേടിയ്ക്കുവൊന്നും വേണ്ട, പോയിട്ട് വാന്നെ. ഹേയ്.. വേണ്ടടി... നീയില്ലാതെ എങ്ങോട്ടും ഇല്ല.. ഇനി നിന്നേം കൂട്ടി പോയാൽ നിന്റെ അച്ഛന്റെ കൂട്ട്കാരന്റെ മകൻ വന്നു അടിച്ചോണ്ട് പോയാലോ. ഓഹ് പിന്നെ.. അങ്ങനെയൊന്നുമില്ല... എന്റെ സമ്മതം ഇല്ലാണ്ട് എന്നെ ആർക്കേലും കല്യാണം കഴിക്കാൻ പറ്റുമോ. അതില്ലാരിയ്ക്കും.. പക്ഷെ നിന്നെ ബ്രെയിൻ വാഷ് ചെയ്താലോ, വീട്ടുകാര് പറയുന്ന കേട്ടിട്ട് നീ വീണുപോയാൽ പിന്നെ ഞാൻ മാനസ മൈനേ പാടി നടക്കേണ്ടി വരും. **** പൗർണമി......... അച്ഛൻ വിളിക്കുന്ന കേട്ട് കൊണ്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി. എന്നിട്ട് അയാള് കിടക്കുന്ന മുറിയിലേക്ക് ചെന്നു. കണ്ണടയും മുന്നേ നിഖിലും ആയിട്ടുള്ള നിന്റെ വിവാഹം... അത് ഒന്ന് കാണാൻ അച്ഛന് വല്ലാണ്ട് മോഹം ഉണ്ട്.. എന്റെ കുട്ടി അനുസരിയ്ക്കില്ലേ. അച്ഛനെ നോക്കി നിറ മിഴികളോടെ നിൽക്കുകയാണ് പൗർണമി. ഏതൊരു അച്ഛന്റെയും സ്വപ്നമാണ് മോളെ, സ്വന്തം മക്കളുടെ വിവാഹം.... വളർത്തി വലുതാക്കിയ മക്കളെ ഒരുവന്റെ കൈയിൽ പിടിച്ചു ഏൽപ്പിക്കുമ്പോൾ ആ മാതാപിതാക്കൾക്ക് ഉണ്ടാവുന്ന സന്തോഷവും സമാധാനവും... അത് എത്രത്തോളം ആണെന്നുള്ളത് അനുഭവിയ്ക്കുമ്പോൾ മാത്രം അറിയൂ.. അച്ഛന്റെ വാക്കുകൾ ഇടറുന്നത് അവൾ അറിയുന്നുണ്ട്. മറ്റൊരാളോട് ഇഷ്ട്ടം തോന്നുന്നത് സ്വാഭാവികമാണ് മോളെ.. അതൊക്കെ പ്രായത്തിന്റെ ഓരോ മോഹങ്ങൾ മാത്രമാണ്,,, വിവാഹം കഴിച്ചു ഒരു കുടുംബമായി കഴിയുമ്പോൾ ഇതൊക്കെ വെറും ചാപല്യങ്ങൾ മാത്രമാകും. അലോഷി വളരെ നല്ല പയ്യനാണ്. അയാളുടെ വീട്ടുകാരും അങ്ങനെ തന്നെയാ... എന്നാലും നമ്മുക്ക് ആ ബന്ധം വേണ്ട... നമ്മളോട് യോജിച്ചു പോകുന്നവരുമായി ചേർന്നാൽ മതി മോളെ... അച്ഛന്റെ കുട്ടി അനുസരിക്കണം. ബാബുരാജ് പൗർണമിയേ നോക്കി പറയുമ്പോൾ നെഞ്ചു വിങ്ങിപ്പൊട്ടി അവൾ അയാളുടെ അരികിൽ നിന്നു. എനിയ്ക്ക് ഒരിക്കലും അലോഷിച്ചായനെ മറക്കാൻ പറ്റില്ലഛ... ഇച്ചായനെ അല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല. എനിക്കീ ജന്മം അതിനു സാധിക്കില്ല.. അച്ഛന്റെ കാലുകളിൽ കെട്ടിപിടിച്ചു കരയുകയാണ് പൗമി.. കിതപ്പടക്കിക്കൊണ്ട് അവൾ ചാടി എഴുന്നേറ്റു. ശ്വാസം എടുത്തു വലിച്ചു ചുറ്റിനും നോക്കി. സ്വപ്നം ആയിരുന്നുവെന്ന് അപ്പോളാണ് പൗമി അറിയുന്നത്. മുറി തുറന്നു  വെളിയിലേക്ക് ഓടിപ്പോയ് . പാതിചാരിയ വാതിലിൽ കൂടി നോക്കിയപ്പോൾ കണ്ടു ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നവനെ.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...