പൗർണമി തിങ്കൾ: ഭാഗം 84 || അവസാനിച്ചു
Jan 30, 2025, 08:32 IST
രചന: മിത്ര വിന്ദ
കർത്താവിന്റെ മുൻപിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിച്ചപ്പോഴാണ് കോളിംഗ് ബെൽ ശബ്ദിക്കുന്നത് അലോഷികേട്ടത്. ആരാണ് ഇച്ചായ ഈ നേരത്ത്? പൗർണമി അവനെ നോക്കി. അറിയില്ല... നോക്കട്ടെ. അലോഷി ചെന്ന് വാതിൽ തുറന്നതും അവന്റെ പപ്പയുടെ അകന്ന ബന്ധത്തിലുള്ള ഒരു ആന്റി ആയിരുന്നു . ഹായ് അലോഷി.. ആന്റി.. എന്തൊക്കെയുണ്ട് വിശേഷം. കുറെ ആയല്ലോ കണ്ടിട്ട്.. ഹമ്.. ഞങ്ങൾ നാട്ടിൽ ഇല്ലായിരുന്നു മോനെ. മോളുടെ അടുത്തായിരുന്നു ന്യൂസിലാൻഡിൽ. ടൂ വീക്ക്സ് ആയതേ ഉള്ളൂ ഇവിടെ എത്തിയിട്ട്. ആന്റിയും അങ്കിളും അകത്തേക്ക് കയറി വന്നു. അപ്പോഴാണ് അവർ പൗർണമിയെ കണ്ടത്. ഇതാരാ മോനേ... ഇത് പൗർണമി. കാത്തുവിന്റെ ഫ്രണ്ട് ആണ് . എന്റെ ഓഫീസിൽ വർക്ക് ചെയ്യുവാണി പ്പോൾ.. ഓഹ് അതു ശരി. മോളുടെ നാട് എവിടെയാണ്. പൗർണമി അപ്പോൾ സ്ഥലത്തിന്റെ പേരൊക്കെ പറഞ്ഞു കൊടുത്തു. കുറച്ചു കഴിഞ്ഞു അവർക്ക് ചായ എടുക്കാക്കാനായി പൗർണമി അകത്തേക്ക് പോയി. സംസാരിച്ചു കുറേ നേരം ഇരുന്ന ശേഷം അവരൊക്കെ മടങ്ങി പോയത് ഒരുപാട് ലേറ്റ് ആയിട്ടാണ്. അലോഷിയ്ക്ക് ഒന്നും മേലാത്ത അവസ്ഥയായി പോയി. യാതൊരു തരത്തിലും അവരെ ഒഴിവാക്കാൻ മേല. പൗർണമിയുടെ വിഷമം നിറഞ്ഞ മുഖം ഇടയ്ക്കൊക്കെ കാണുന്നുണ്ട്. എന്ത് ചെയ്യാനാ. ഇച്ചായാ...ഇതെന്തൊരു കഷ്ടമാണ്. ഇവരെ എന്തിനാ ഇത്രേം സമയം പിടിച്ചുഇരുത്തിയെ. ഓഹ്.ഒന്നും പറയണ്ട പെണ്ണെ,ആന്റി വന്നാൽ ഇങ്ങനെയാ.. സംസാരിച്ചു ഇരുന്ന് നേരം വെളുപ്പിയ്ക്കും.ഞാനും അങ്കിളും രണ്ട് എണ്ണം അടിച്ചൊന്നു കൂടും.അതെ ഒള്ളു എസ്‌കേപ്പ് ആകാൻ.. ഡോർ അടച്ചു ലോക്ക് ഇട്ട ശേഷം അലോഷി പൗർണമിയെ നോക്കി പറഞ്ഞു. അകത്തേക്ക് വന്നപ്പോൾ അടുത്ത കുരിശു. അലോഷിയുടെ ഫ്രണ്ട് ആക്സിഡന്റ് ആയി. ഹോസ്പിറ്റലിലേക്ക് വരാമോന്ന് ചോദിച്ചു, അവന്റെ പേരെന്റ്സ് വിളിച്ചു. പൗമിയും അലോഷിയും കൂടി ഹോസ്പിറ്റലിലേക്ക് പോയ്. . ഇച്ചായ.. നമ്മൾക്ക് ഒരിക്കലും ഒന്നാവാൻ പറ്റില്ലന്ന് തോന്നുന്നു. അതുകൊണ്ട് അല്ലെ ഇങ്ങനെ ഓരോ പരീക്ഷണങ്ങൾ. പൗമി വണ്ടിയിൽ ഇരുന്ന് വിതുമ്പി. ഇല്ലെടാ.. കുഴപ്പം ഒന്നും ഇല്ലന്നെ... നിന്നെ അങ്ങനെ ഒരിടത്തേയ്ക്കിം ഞാൻ പറഞ്ഞയക്കില്ല. അച്ഛനും അമ്മയും വന്നാൽ പിന്നെ എനിക്ക് വേറൊരു ഓപ്ഷൻ ഇല്ല ഇച്ചായാ... അവരുടെ ഒപ്പ പോകാനേ പറ്റു. വരട്ടെ.. നോക്കാം കൊച്ചേ.നിന്റെ അച്ഛനോടു ഞാൻ ഒന്ന് സംസാരിക്കാം.എന്നിട്ടല്ലേ ബാക്കി. അലോഷി അവളെ നോക്കി. എനിക്ക് തീരെ പ്രതീക്ഷയില്ല. ഇച്ചായനെ വിട്ട് പോകാനവും എന്റെ വിധി. അവൾ സ്വയം തപിച്ചു. ഇരുവരും ഹോസ്പിറ്റലിൽ എത്തിയപ്പോൾ അലോഷ്യയുടെ ഫ്രണ്ട് കുര്യനെ സർജറിക്ക് കയറ്റിയിരിക്കുകയായിരുന്നു. അവന്റെ കൈയ്ക്ക് ഒടിവുണ്ട്.ഭാഗ്യത്തിന് വേറെ പ്രശ്നമൊന്നും ഇല്ലായിരുന്നു. വെളുപ്പിന് രണ്ട് മണിയായി ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തിയപ്പോൾ. ഗേറ്റ് കടന്ന് വണ്ടി കയറി വന്നു, അതിന്റെ പിന്നാലെയാണ് പൗർണമിയുടെ അച്ഛനും അമ്മയും ഒക്കെ എത്തിച്ചേർന്നത്. അവരെ കണ്ടതും പൗർണമിയെ വിറയ്ക്കുവാൻ തുടങ്ങി.. ഇച്ചായാ... നീ വിഷമിക്കാതെ. നമ്മൾക്ക് ബോൾഡ് ആയിട്ട് നിൽക്കാം. അവൻ അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു. എടി...... ഉമ അലറി വിളിച്ചു കൊണ്ട് മകളുടെ അടുത്തേക്ക് പാഞ്ഞു വന്നു. മര്യാദയ്ക്ക് വന്നു വണ്ടിയിൽ കയറി, നീ എന്തോന്നാ കരുതിയത്, ഇവനെയും പ്രേമിച്ച് കല്യാണം കഴിച്ച് ഇവിടെ കൂടാമെന്നോ. ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കു കേട്ടോ. നിന്നെ കഷ്ടപ്പെട്ട് ഇത്രയും പഠിപ്പിച്ച് വലിയ ആളാക്കിയത്, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അല്ല. നിന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ ഇവനെ വിവാഹം കഴിക്കുവാൻ ഞങ്ങൾ സമ്മതിക്കില്ല. ഉമ മകളെ നോക്കി അലറി. പാവം പൗർണമി ഒന്നും മിണ്ടാതെ നിന്നതേ ഒള്ളു.. ആന്റി.. അകത്തേക്ക് വരൂ. അലോഷി വിളിച്ചതും ഉമ അവനെ നോക്കി. ഞങ്ങൾ ആരുടേം ക്ഷണം സ്വീകരിക്കാൻ വന്നതല്ല. മോളെ കൊണ്ട് പോണം ഞങ്ങൾക്ക്. അത്ര തന്നെ. ബാബുരാജ്ഉം അവരുടെ അടുത്തേക്ക് വന്നു. മോളെ.. നിനക്ക് എടുക്കാൻ ഉള്ളത് ഒക്കെ എടുക്ക്. നമ്മൾക്ക് പോകാം കേട്ടോ. ഇനിയിവിടെ തുടരാൻ അച്ഛൻ സമ്മതിക്കില്ല. അയാളുടെ സംസാരത്തിൽ പിന്നെയും ഒരു മയം ഉള്ളതായി അലോഷി ഓർത്തു. ഉമ പക്ഷെ ഉറഞ്ഞു തുള്ളുകയാണ്. അങ്കിൾ . കയറി വരൂ..സംസാരിച്ചിട്ട് പോകാം. സംസാരമൊക്കെ കഴിഞ്ഞു. ഇനി ഒന്നും പറയാനില്ല.. ഉമയാണ് മറുപടി കൊടുത്തത്. പൗർണമി വേഗം റൂമിലേക്ക് പോയി. നിങ്ങൾ കയറി വരുന്നില്ലെന്നാണോ? അലോഷി ചോദിച്ചതും അവർ ഇല്ലെന്ന് പറഞ്ഞു. ഹ്മ്.. ശരി. അവൻ കയറി വാതിൽ അടച്ചു കുറ്റിയിട്ടപ്പോൾ ഇരുവരും ഒന്ന് പകച്ചു പോയി. അലോഷി നേരെ പൗർണമിയുടെ അടുത്തേക്ക് ചെന്നു. എടി കൊച്ചേ. കരഞ്ഞു കൊണ്ട് ബാഗ് അടുക്കി പെറുക്കി വെയ്ക്കുന്ന പൗർണമിയുടെ തോളിൽ അവൻ പിടിച്ചു. ഇച്ചായാ.... അവനെ ഇറുക്കെ പുണർന്നു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. ഇച്ചായന്റെ താലി അണിഞ്ഞല്ലേ നീ പോകു.. ഹ്മ്... എന്നാൽ ഇങ്ങട് വാ.. അതു അതിന്റെ മുറയ്ക്ക് നടക്കട്ടെ. അലോഷി പൗർണമിയെയും കൂട്ടി തിരു രൂപത്തിന്റെ മുന്നിൽ എത്തി. സമയം 3.30 മാതാവിനോട് പ്രേത്യേക പ്രാർത്ഥിക്കുന്ന സമയമാ കേട്ടോടി.നീയും ശരിക്കുമോന്നു പ്രാർത്ഥിക്ക്. അലോഷി കുരിശ് വരച്ചു എഴുന്നേറ്റ ശേഷം പൗർണമിയോട് പറഞ്ഞു.. എന്നിട്ട് മിന്ന്മാല അവൻ കൈയിൽ എടുത്തു. പൗമിയുടെ നേർക്ക് ഉയർത്തി. ഇച്ചായ.... ഞാൻ നോക്കീട്ട് ഇപ്പൊ ഇതേയൊള്ളു ഒരു വഴി. അവസാന ശ്രെമം ആണെന്ന് കൂട്ടിക്കോ. അവൻ മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് പൗർണമിയുടെ കഴുത്തിൽ മിന്നു ചാർത്തി. പെട്ടന്ന് ആയിരുന്നു മറ്റൊരു വാഹനം കൂടി മുറ്റത്തു വന്നു നിന്നത്. ഇച്ചായാ..വേറെ ആരോ വന്നു. ഹ്മ്.. പപ്പേം മമ്മിയു ..എന്നോട് പറഞ്ഞിരുന്നു അവരിങ്ങോട്ട് പോന്നിട്ടുണ്ടെന്ന്. യ്യോ.. എന്തേലും കുഴപ്പമാകുമോ.? ഹേയ് ഇല്ലെടോ, ത്താൻ വാ. ആ സമയത്ത് ഉമയും ബാബുരാജും അക്ഷമരായി പുറത്തുണ്ട്. അലോഷി വാതിൽ തുറന്നത് ഇരുവരും അവന്റെ അടുത്തേക്ക് വന്നു. പൗർണമി... ഉമ ഉറക്കെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങിയതും അവൾ ഇറങ്ങി വന്നു. നിന്റെ സാധനങ്ങളൊക്കെ എടുത്തോ. ഹ്മ്..... അവൾ തല കുലുക്കി. എന്നാൽപിന്നെ അതെല്ലാം വെളിയിലെക് കൊണ്ട് വാ. എന്നിട്ട് വന്നു വണ്ടിയിൽ കേറൂ. നേരം ഒരുപാട് ആയി. ബാബുരാജ് പറഞ്ഞു കൊണ്ട് നിന്നപ്പോൾ ആൻസിയും പോളും വന്നു. അലോഷി പപ്പയെയും മമ്മിയെയും കെട്ടിപിടിച്ചു. പൗമി... മോള് പോവാണോ. ആൻസി ചോദിച്ചതും പൗമി അതെയെന്ന് തല കുലുക്കി. വെറുതെയല്ല പോകുന്നത്, ഈ അലോഷി ഇട്ടു കൊടുത്ത മിന്ന്മാലയുമായിട്ടാ കേട്ടോ.എന്റെ ഭാര്യയാണ് ഇവളിപ്പോൾ അവൻ പറഞ്ഞപ്പോൾ എല്ലാവരും പൗമിടെ കഴുത്തിൽ നോക്കിയത്. ടി.... ഉമ അലറി. . ഒപ്പം അവരുടെ കൈ വായുവിൽ ഒന്ന് ഉയർന്നു താണ്. അഹങ്കാരി... ഞങ്ങളെ ചതിച്ചു അല്ലേടി നീയ്. അവളുടെ ഇരു ചുമലിലും പിടിച്ചു കൊണ്ട് ഉമ ശക്തിയിൽ ഇളക്കി. അമ്മേ...... വിളിക്കരുത്.. എന്നെ ഇനി അങ്ങനെ വിളിക്കരുത്.. ഈ പാവം മനുഷ്യനെ നാണംകെടുത്തിയില്ലെടി.. സമാധാനമായൊ നിനക്ക്.... പൗമി നോക്കിയതും ബാബുരാജ് തകർന്നു നിൽക്കുകയാണ്. അവൾ അച്ഛന്റെ കാലിൽ വീണു കിടന്നു പൊട്ടിക്കരഞ്ഞു... . സ്നേഹിച്ചു പോയി.... ഉപേക്ഷിച്ചു പോരാൻ പറ്റുന്നില്ലച്ച... അതുകൊണ്ടാ.. എനിക്ക് മാപ്പ് തരണം.. എന്റെ അച്ഛനെ വിഷമിപ്പിച്ചു.. സത്യമാ.. പൊറുക്കാനാവാത്ത തെറ്റാ. പക്ഷെ.. പക്ഷെ എനിക്ക് കഴിയുന്നില്ല. അവൾ അയാളുടെ കാലില്പിടിച്ചു ഉറക്കെ കരഞ്ഞു. ബാബുരാജ് മകളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. സാരമില്ല.... അത്രമാത്രം പറഞ്ഞു കൊണ്ട് അയാൾ മകളുടെ കവിളിൽ തട്ടി. ഉമേ.. പോകാം കരഞ്ഞു കൊണ്ട് നിന്ന ഉമയെ നോക്കി അയാൾ ചോദിച്ചു ഹ്മ്.. പോയേക്കാം. രണ്ടാളും മുറ്റത്തേക്ക് ഇറങ്ങിയതും അലോഷി വന്നിട്ട് ബാബുരാജിന്റെ തോളിൽ പിടിച്ചു. അങ്കിൾ.... അവൻ വിളിച്ചതും അയാൾ തിരിഞ്ഞു നോക്കി. അങ്കിൾ.. പൗർണമിയ്ക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കും... ഉറപ്പാ.. രണ്ട് മതങ്ങൾ ആയി പോയീന്നുള്ളത് ഇത്രയ്ക്ക് തെറ്റാണോ അങ്കിൾ... അതുകൊണ്ടാണോ അങ്കിൾ ഈ വിവാഹത്തിന് എതിര് നിന്നത് പൗർണമി ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം മകള് തന്നെയാ.. ഉമ പേടിക്കേണ്ട, ഇവൾക്ക് ഒരു കുറവും വരുത്താതെ എന്റെ മകൻ പൊന്നു പോലെ നോക്കും... ആൻസിയും വന്നിട്ട് ഉമയുടെ കൈയിൽ പിടിച്ചു. നിങ്ങള് അകത്തേക്ക് വന്നേ.... ഇന്നിപ്പോ ഇവിടുന്ന് പോകണ്ട... നേരം പോലും വെളുത്തില്ല കേട്ടോ പോള് വന്നിട്ട് ബാബുരാജിന്റെ കൈയിൽ പിടിച്ചു... വേണ്ട... ഞങ്ങൾ ഇറങ്ങുവാ. പോളിന്റെ കൈ വിടുവിക്കാൻ ബാബുരാജ് ശ്രെമിച്ചു. പക്ഷെ അയാൾ അവരെ പറഞ്ഞു വിടാൻ സമ്മതിച്ചില്ല. അകത്തേക്ക് കേറ്റിക്കൊണ്ട് വന്നു. ഏറെ നേരം സംസാരിച്ചു. പിള്ളേരുടെ ഇഷ്ട്ടം ഇതാണെങ്കിൽ ഇത് നടക്കട്ടെ. ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല.എന്റെ മോള് എന്നും സന്തോഷമായിട്ട് കഴിയണം. അത്രേം ഒള്ളു. ഒടുവിൽ ബാബുരാജ് പറഞ്ഞു. എല്ലാ മുഖങ്ങളും പ്രകാശിച്ചു.. പൗർണമി അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ പോള് വന്നിട്ട് അവളെ സമാധാനിപ്പിച്ചു. . ഉമ യോടും ആൻസി വളരെ കാര്യമായിട്ട് ഇടപഴകി. അവർ കുഴപ്പക്കാരല്ലെന്ന് ബാബുരാജ്നും ഉമയ്ക്കും തോന്നി. അങ്ങനെ അടുത്ത ദിവസം കാലത്തെ എല്ലാവരും ചേർന്ന് നാട്ടിലേക്ക് പുറപ്പെട്ടു. നാട്ടിൽ ചെന്നിട്ട് രജിസ്റ്റർ മാര്യേജ്. അതിന് ശേഷം ചെറിയൊരു ഫങ്ക്ഷനും. അതായിരുന്നു തീരുമാനം. അതു തന്നെ നടക്കുകയും ചെയ്തു.ഹെലനും കൂടി വന്നിട്ടായതിനാൽ രണ്ട് ദിവസം വൈകിയിരുന്നു പൗമിയെ കണ്ടതും കാത്തു കെട്ടിപിടിച്ചു... ടി കള്ളി... നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ട് കേട്ടോ. കാത്തു അവളുടെ വയറ്റിൽ ഒന്ന് ചെറുതായി ഇടിച്ചു. വേണ്ടപ്പെട്ട അഥിതികൾ മാത്രമുള്ള ചടങ്ങായിരുന്നു നടത്തിയത്. അലോഷിയും പൗർണമിയും അങ്ങനെ ഔദ്യോഗികമായി ഒന്നായി അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞപ്പോൾ പൗമിയുടെ മിഴികൾ ഈറനണിഞ്ഞു... സങ്കടത്തോടെ പോകല്ലേ മോളെ.. അത് ശ്രീയല്ല. . ഉമ പറഞ്ഞപ്പോൾ ഒഴുകി വന്ന കണ്ണീർ അവൾ തുടച്ചു മാറ്റി. മമ്മിയും സഹോദരിമാരും ചേർന്ന് അവളെ അലോഷിയുടെ തറവാട്ടിലേക്ക് കയറ്റിയത്.. എല്ലാവർക്കും ഒരുപാട് സന്തോഷംമായി. ആൻസിയുടെ അമ്മച്ചിയ്ക്കൊക്കെ പൗമിക്കൊച്ചിനെ ഒരുപാട് ഇഷ്ട്ടമായി. അവളുടെ കവിളിൽ മുത്തം കൊടുത്തു കൊണ്ട് അവർ അകത്തേക്ക് കൊണ്ട് വന്നു ഇരുത്തി. അലോഷിയുടെ പ്രണയത്തോടെയുള്ള നോട്ടം കാണുമ്പോൾ പൗമി ചുവന്നു തുടുക്കും. ഹ്മ്.. ഇപ്പോഴേ ഇങ്ങനെ ഇരിക്കല്ലേ കൊച്ചേ, എന്റെ കണ്ട്രോൾ മുഴുവനും പോയികിടക്കുവാ...രാത്രി ആകട്ടെന്നേ അലോഷി അവൾക്ക് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി പറഞ്ഞു. പൗർണമിയുടെ കുറുമ്പോടെയുള്ള ചിരിയിൽ അവൻ അപ്പോളേക്കും അലിഞ്ഞു പോയിരിന്നു. അവസാനിച്ചു.