പ്രാണനിൽ: ഭാഗം 39

 

രചന: മഞ്ചാടി

 ""നിങ്ങൾ എന്താ ഇവിടെ,,, icu മുന്നിൽ ഇരിക്കുന്ന ഗൗരിയെയും,,, നന്ദുവിനെയും നോക്കി കൊണ്ട് കിച്ചു ചോദിച്ചു,,, ഡ്യൂട്ടി ടൈം കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ ആണ് രണ്ടാളും പുറത്ത് നില്കുന്നത് കാണുന്നത് ""അത് കിച്ചുവേട്ട,, ഒന്നു പരുങ്ങി കൊണ്ടവൾ അവനെ നോക്കി ""എന്താടി,, അവളെ സംശയ പൂർവം നോക്കി കൊണ്ടവൻ ചോദിച്ചു ""ഞങ്ങൾ കോളേജ് വിട്ട് വരുമ്പോ ഒരു ആക്‌സിഡന്റ്,, മിത്ര ആയിരുന്നു,,, ആരും സഹായിച്ചില്ല,,, എത്ര ആയാലും ഒരു മനുഷ്യ ജീവൻ അല്ലേ അതാ ഞങൾ കിട്ടിയ വണ്ടിക്ക് ഇങ്ങോട്ട് കൊണ്ട് വന്നേ"" കിച്ചു നന്ദുവിനെയും ഗൗരിയെയുo ഒന്നു നോക്കി അവരോട് അവൾ കാണിച്ച കാര്യങ്ങൾ ഒന്നും ഓർത്തു നടക്കാതെ,,, ആപത്ത് ഗട്ടത്തിൽ മനസ്സിൽ ഒന്നു വക്കാതെ സഹായിച്ചിരിക്കുന്നവർ ""ഹ്മ്മ്,, രണ്ടാളും ഇവിടെ ഉള്ളത് ആർക്കേലും അറിയോ,,, പേടിച്ചു കാണിലെ"" ""ഇല്ല്യ,, ഞങ്ങൾ അച്ചുവേട്ടനെ വിളിച്ചിരുന്നു,,, ഇവിടെ നിക്കാനാ പറഞ്ഞെ"" ""ഞാൻ ഒന്നു ഉള്ളിലേക്കു കയറി നോക്കട്ടെ,,, നിങ്ങൾ ഇവിടെ ഇരി,,, അവരെ രണ്ടാളെയും അരികിലായി ഇരുത്തി കൊണ്ടവൻ icu കയറി ................................................................ ഉള്ളിലേക്കു കയറിയതും കണ്ടിരുന്നു മയങ്ങി കിടക്കുന്നവളിൽ കണ്ണുകൾ തറപ്പിച്ചു നിൽക്കുന്നവനെ ""സഞ്ജു,,അവന്റെ തോളിൽ കൈ വെച്ചു കൊണ്ട് കിച്ചു വിളിച്ചു കൈകൾ മുട്ടിൽ വെച്ചു തലയും താഴ്ത്തി നിന്നവൻ ആ വിളിയിൽ കണ്ണുകൾ ഉയർത്തി നോക്കി

""എന്താടാ,,, അവന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും അവൻ ആശ്വാസപ്പിക്കാൻ എന്നോണം തോളിൽ ഒന്നു തട്ടി ""ഏയ്,, നന്ദുവിനെ പുറത്ത് കണ്ടപ്പോ എന്താ അറിയാൻ വന്നതാ,, അപ്പോഴാ ഇവളെ ഇങ് കൊടുവരുന്ന കണ്ടേ,,, കണ്ണിൽ നിന്ന് വരുന്ന കണ്ണു നീരിനെ പിടിച്ചു നിർത്തികൊണ്ടവൻ പറഞ്ഞു ""കുഴപ്പലാ,, കിച്ചു ശെരിയായ സമയത്ത് എത്തിച്ചത് കൊണ്ട് ആൾക്ക് പ്രശനം ഒന്നും ഇല്ല,,, ഇന്നു തന്നെ മുറിയിലേക്ക് മാറ്റം,,, കുറച്ചു ബ്ലഡ്‌ പോയി ഓവർ ആയിട്ട്,,, അത് ഞാൻ തന്നെ കൊടക്കുകയും ചെയ്തു,,,, ബെഡിൽ തലയിൽ ഒരു കെട്ടായി കിടക്കുന്നവളെ നോക്കി കൊണ്ടവസാനിപ്പിച്ചു അവൻ പറഞ്ഞു ""നീ ഒകെ അല്ലടാ,,, ""മ്മ്,, അവൾ ചെയ്ത് കൂട്ടിയതിന് ദൈവം കൊടുത്തതാവും,, അവൾ നശിപ്പിക്കാൻ നോക്കിയവർ തന്നെ അല്ലേടാ അവൾ ഇപ്പൊ ഇവിടെ ഇങ്ങനെ ജീവനോടെ ഇരിക്കാൻ കാരണവും,, ""നീ ഒന്നും ചിന്തിക്കണ്ട,,, അവൾക് കുഴപ്പം ഒന്നും ഇല്ലാലോ,, ""അവൾ ഞാൻ കാരണം ആണോടാ ഇങ്ങനെ,,പിടിച്ചു വെച്ച സങ്കടം തൊണ്ടയിൽ വന്നു കുത്തി നിക്കണേ പോലെ ""ഏയ് നീ ഇങ് വന്നേ,,, അവനെ പുറത്തേക് കൊണ്ട് പോകുന്നതിനോടപ്പം അവിടെ ഉള്ള നഴ്സിനെ നോക്കി ""ഡോ,, അവളെ ഒന്നു നോക്കണേ ""ശെരി,,, ഡോക്ടർ,, ചുണ്ടിൽ എന്നും വിരിയുന്ന പുഞ്ചിരിയിൽ തന്നെ പറഞ്ഞു

................................................. ""മക്കളെ നിങ്ങൾ ആണോ എന്റെ മോളെ ഇവിടെ എത്തിച്ചേ,,, ശേഖരൻ ഉള്ളിൽ തിങ്ങിയാ സങ്കടത്തോടെ ഗൗരിയോടും,,, നന്ദുവിനോടും ""മിത്രയുടെ,,, നന്ദു സംശയത്തോടെ അയാളെ നോക്കി ""എന്റെ മോൾ ആണ്,,,അവൾക് കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ"" ""ഇല്ല,,, കുഴപ്പം ഒന്നും ഇല്ല,,, വേഗം തന്നെ എത്തിച്ചത് കൊണ്ട് പ്രശനം ഒന്നും ഇല്ല,,, ഒരു കുഞ്ഞി പുഞ്ചിരിയോടെ ഗൗരി പറഞ്ഞു ""എന്റെ മോളെ രക്ഷിച്ചതിന് ഒത്തിരി നന്ദിയുണ്ട്,,, കൈക്കൾ കൂപ്പി കൊണ്ടവൻ പറഞ്ഞു ""കുഴപ്പം ഇല്ല്യ,,, സർ കരയണ്ട,,,തന്റെ മുന്നിൽ നിന്നു കൈകൾ കൂപ്പി നിൽക്കുന്ന മനുഷ്യനെ നോക്കി കൊണ്ടവർ പറഞ്ഞു അപ്പോഴേക്കും സഞ്ജുവും കിച്ചുവും വന്നിരുന്നു ശേഖരനെ കണ്ടതും സഞ്ജുവിന്റെ മുഖത്ത് ഒരിഷ്ട്ട കേട് പ്രകടമായി ഉള്ളിൽ കിടക്കുന്നവളുടെ അവസ്ഥക്ക്,,, അവൾ ഇങ്ങനെ ആയതിനു ഒരു പരിധി വരെ കാരണ കാരൻ ആണ്,,, അന്നു ഒന്നു ശ്രേദ്ധിച്ചിരുന്നെങ്കിൽ ഇന്നവൾ ഇങ്ങനെ ആവില്യായിരുന്നു,, ഇപ്പോൾ ഉള്ള സ്നേഹം അന്ന് കുറച്ചെങ്കിലും കൊടുത്തിരുന്നെങ്കിൽ,,, മക്കളെ ഈ അവസ്ഥയിൽ കാണുകേ വേണ്ടായിരുന്നു ""ഡോക്ടർ എന്റെ മോൾ,, അവരെ നോക്കി കൊണ്ട് അയാൾ ചോദിച്ചു ""She,, is fine ഇന്നു ഈവെനിംഗ് ആകുമ്പോഴേക്കും റൂമിലേക്കു മാറ്റം,,,

കിച്ചു തന്നെ അതിന് മറുപടി കൊടുത്തു ""നന്ദി ഉണ്ട്,, എന്റെ മോളെ,, ഒന്നു വിതുമ്പി അയാൾ ""ഏയ്,, എന്താ ഇത് അവളുടെ അടുത്തേക് പൊക്കൊളു കുഴപ്പം ഇല്ല,, നേഴ്സ്ന്നോട് പറഞ്ഞ മതി,, ഉള്ളിലേക്കു പോകുന്ന അയാളെ നോക്കി നാലു പേരും ........................................................ ""അവൾക് എങ്ങനെ ഉണ്ട്,, കിച്ചുവിനെ നോക്കി ഹർഷൻ ചോദിച്ചു ഗൗരിയോടും,, നന്ദുവിനോടും കാറിൽ ഇരിക്കാൻ പറഞ്ഞതായിരുന്നു ഹർഷൻ ""കുഴപ്പം ഇല്ല,, ശെരിയായ സമയത്ത് എത്തിച്ചത് കൊണ്ട്,, ""നന്ദു,, ഗൗരിയെ അപകടപെടുത്തിയത് അവൾ ആണെന്ന് അറിയും വരെ ഇതുണ്ടാവു,,, ഉള്ളിൽ തോന്നിയത്തതുപോലെ പറഞ്ഞു ഹർഷൻ ""എല്ലാം,, നമ്മളിൽ ഒതുങ്ങട്ടെ,, ""മ്മ്,, സഞ്ജു അവൻ എവിടെ,, ""അവന്റെ ഫ്ലറ്റിലേക്ക് പോയതാ,,, തിരിച്ചു വരും,, അവന്റെ പെണ്ണ് ഇവിടെ ആണെലോ,, ""അവളുടെ അച്ഛൻ വന്നെന്നാലെ നീ പറഞ്ഞെ,, അയാളോട് അവൻ എന്തു പറയും,,, ""അയാളോട് ഇന്ന് അവൻ സംസാരിക്കും എന്നാ പറഞ്ഞ,,, എനിക്കും അത് നല്ലതാ എന്നു തോന്നി,, ""മ്മ്,, എന്നാ നീ ഇറങ്,, ""ഞാൻ പിന്നലെ വന്നോളാം ഒന്നു രണ്ട് ഫയൽ നേഴ്സ്മ്മാരുടെ കയ്യിൽ കൊടുക്കാനുണ്ട്,, നീ ചെല്ല്,, ഹർഷൻ കാറിൽ കയറി പോകുന്നത് നോക്കി കൊണ്ടവൻ തന്റെ ക്യാബിനിലേക് പോയി,,, പോകുന്നതിന് മുൻപ് മിത്ര കിടക്കുന്നിടത്തേക് ഒന്നു നോക്കി... ""നിന്റെ സാഹചര്യങ്ങൾ കൊണ്ട് നീ ചെയ്തതാണെങ്കിലും,, നീ ചെയ്തതെല്ലാം വലുതായിരുന്നു മിത്ര,,,കൊടുത്തദ്ധെല്ലാം നിനക്ക് തന്നെ തിരിച്ചു കിട്ടുകയാണ്,,, ഇനിയെങ്കിലും എല്ലാം മനസിലാക്കാൻ കഴിയണം,,, മനസാൽ അവൻ മൊഴിഞ്ഞു ...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...