പ്രാണനിൽ: ഭാഗം 42

 

രചന: മഞ്ചാടി

 ""പിടിക്,, കയ്യിലുള്ള കോഫി കപ്പ്‌ മിത്രക്ക് കൊടുത്തുകൊണ്ടവൻ അവളോടൊപ്പം ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു,,, ചുറ്റും ഇരുട്ട് വ്യാപിച്ചിരുന്നു,, നഗരം രാത്രിയിലെക്കുള യാത്രയിലേക് തെയാറെടുക്കും പോലെ,, തിരക്കുകളിൽ നിന്നൊഴിഞ്ഞു എല്ലാവരും കൂടണയും പോലെ മിത്രയുടെ ഹോസ്പിറ്റൽ വാസത്തിനു ശേഷം അവളെ വീട്ടിലേക്കും സഞ്ജുവിന്റെ വിസിറ്റ്ങ് ഉണ്ടായിരുന്നു,, ശേഖർക്ക് എല്ലാം ആദ്യമേ അറിയുന്നത് കൊണ്ട് തന്നെ അവൻ വെല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല,, അതേനേക്കാൾ ഉപരി അവരുടെ തൊട്ട് മുന്നിലേക്കുള്ള ഫ്ലാറ്റിലേക് സഞ്ജുവും മാറിയിരുന്നു,,,ഞെട്ടൽ മിത്രക് മാത്രമായിരുന്നു,,, അവന്റെ സന്ദർശനം അവൾ ഉള്ളാൽ ഒത്തിരി സന്തോഷിച്ചിരുന്നു അവന്റെ സാമിപ്ത്തിൽ അവൾ മറ്റൊരുവൾ ആയി തീർന്നിരിന്നു,,, അവൻ ആഗ്രഹിച്ച പോലെ കുറ്റ ബോധം അവളെ വലുതായി തന്നെ മാറ്റിയിരുന്നു,,, ""എന്താടോ ആലോചിച്ചു നില്കുന്നെ,,, അവളുടെ നെറ്റിയിൽ ഒന്നു തട്ടി കൊണ്ടവൻ ചോദിച്ചു ""മ്മ്ഹമ്,,, അല്ല ഇയാൾക്കു ഫ്ലാറ്റിൽ ഒന്നും പോകണ്ടേ,,, അവനെ നോക്കി കൊണ്ടവൾ ചോദിച്ചു അവൻ തന്ന കോഫിയിൽ നിന്നൊരു സിപ് എടുത്തു കൊണ്ടവൾ ചോദിച്ചു ""അതേയ്,, ദേ അടുത്താണ് എന്റെ ഫ്ലാറ്റ് അല്ലാതെ ഒത്തിരിയൊന്നും ഇല്ല,,, പിന്നെ ഇനിയിപ്പോ,, ഞാൻ വരുന്നത് ഇഷ്ടമല്ലെങ്കിൽ ഞാൻ ഇനി മുതൽ വരുന്നില്ല"" പെട്ടന്നുള്ള അവന്റെ വാക്കുകളിൽ അവൾക് ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായിക്കിയിരുന്നു,,,

അവനും കൂടെ പോയാൽ അവൾ ഒത്തിരി ഒറ്റ പെട്ടു പോകുമായിരുന്നു,,, ഹൃദയം നൂറവർത്തി അവളോട് പറയുന്നുണ്ടായിരുന്നു,,, അവൾക് അവനോടുള്ള ഇഷ്ട്ടതെ കുറിച്,,, പക്ഷെ അവൻ താൻ ചേരില്ല എന്നാ അപകർഷ ബോധം,,, അവളെ വല്ലാതെ തളർത്തിയിരുന്നു പിന്തിരിഞ്ഞു പോകാൻ നിന്നവന്റെ കൈ തണ്ടയിൽ അവളുടെ പിടി വീണു,, അവളുടെ മിന്നി മറയുന്ന ഭാവവും,,, ഏറി വരുന്ന ഹൃദയ മിടിപ്പും എല്ലാം താൻ അവൾക് ഇന്ന് ആരാണെന്ന് വ്യക്തമായി തെളിയിക്കും പോലെ ആണ്,,, ""എന്താ,,, അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി മിന്നി മാഞ്ഞു. ""അ..ല്ല,, ഞാൻ അങ്ങ..നെയൊന്നും വിചാരിച്ചില്ല,,, ചോദിച്ചെന്നെ ഒള്ളു,,, പെട്ടെന്നു അവന്റെ കൈ വിട്ടു കൊണ്ടവൾ ബാൽക്കണിയുടെ കൈ വരിയിലേക് ചാഞ്ഞു നിന്നു ""എങ്ങനെയാ മിത്ര,,,അവളുടെ ചെവിയൊരം പതിയെ അവൻ ചോദിച്ചു,,, അവളുടെ കൈക്കൾ മുന്നിലേ പിടിത്തതിൽ മുറുകി ""ഒ..ന്നും ഇ..ല്ല,,, വിറച്ചു കൊണ്ടവൾ പറഞ്ഞു അവളുടെ വിറയൽ മനസിലായ പോലെ അവന്റെ അധരം അവളുടെ കാതോരം ഒന്നു തൊട്ടു തലോടി മിത്രയുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി,,, ഞെട്ടി കൊണ്ടവനെ നോക്കിയതും ദൂരെ ഒരു ദിഷയിൽ കണ്ണും നട്ടു ഇരിക്കുന്നുണ്ടവൻ,, ചുണ്ടിൽ പതിവ് പുഞ്ചിരിയും അവൾക് പോലും സംശയം ആയി,,,

തനിക്കു തോന്നിയതാന്നോ,,, അവളുടെ കൈക്കൽ ചെവിയോരം തെന്നി നീങ്ങി,,, പക്ഷെ ആ നിശ്വാസ ചൂട് അവൾ കണ്ണുകൾക്ക് ഇറുക്കെ അടച്ചു ""ഡോ,, നാളെ ആണ് കിഷോറിന്റെ കല്യാണം,,, ഓർമ ഉണ്ടോ"" ""മ്മ്,, ഉണ്ട്"" ""പോകണ്ടേ,, നമ്മുക്ക്,,, അവളോടായി വീണ്ടും ചോദിച്ചു അവൾ ദൈന്യമായി അവനെ നോക്കി. ""അവർക്ക് ഇഷ്ട്ടവോ,,, ""താൻ വാടോ,,, ഞാൻ പറഞ്ഞില്ലെ എല്ലാവർക്കും ഇഷ്ട്ടമാകും,,, പറഞ്ഞു തീരും മുന്നേ സഞ്ജുവിന്റെ ഫോൺ റിങ് ചെയ്തിരുന്നു,,, കിച്ചു ആണെന്ന് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു ""ഹലോ,, "ആ ഡാ" ,, "നാളെ അങ്ങ് എത്തിക്കോളാം" ,, "ദേ എന്റെ അടുത്തുണ്ട്" പറഞ്ഞു കൊണ്ടവൻ ഫോൺ സ്പികറിൽ ഇട്ടു,, മിത്ര വേണ്ട എന്നാ പോലെ നോക്കിയതും അവൻ കണ്ണുരുട്ടി ""ഹലോ,, മിത്ര,, "ഹാ,, സഞ്ജുവിനെ നോക്കി കൊണ്ടവൾ വിളിച്ചു ""അപ്പോ നാളെ അവന്റെ കൂടെ വന്നേക്കണം,,, ദേഷ്യം ഒന്നും ഞങ്ങൾക് ഇല്ലെടോ,,, മടിക്കണ്ട"" ""ആ വ..ന്നോളാം,, അവളുടെ ചൊടികൾ വിരിഞ്ഞു,,, എത്ര ഒകെ താൻ ഉപദ്രവിക്കാൻ ശ്രേമിച്ചിട്ടും,, തന്നോട് ഒരു വേർ തിരിവ് കാണിക്കുന്നില്ല എന്നത് അവൾക് അത്ഭുതം ആയിരുന്നു ""എന്നാ ശെരി ഞാൻ വെക്കുവാ,, ഇവിടെ തിരക്കാ ഞാൻ പിന്നെ വിളികാം,,, സഞ്ജുവിനോടായി പറഞ്ഞു കൊണ്ടവൻ ഫോൺ വച്ചിരുന്നു താൻ ആരെങ്കിലും പ്രണാഹിക്കുന്നുണ്ടോ??വീണ്ടും അവന്റെ ചോദ്യം അവളുടെ കണ്ണുകൾ ആദ്യം പോയത് അവനിലേക് തന്നെയാണ്,,

ഉള്ളം ഒരായിരം തവണ അത് നീയാണ് എന്നു പറയുന്നുണ്ടെങ്കിലും,, അവൾ പിന്തിരിഞ്ഞു ""ഈ മൗനം എന്നെങ്കിലും മാറുവോ മിത്ര,,, വീണ്ടും അവന്റെ ചോദ്യം ""അറിയില്ല,,,അവളുടെ ശബ്‍ദവും അവൾക് തിരിച്ചു ചോദിക്കണം എന്നു തോന്നി,,, എന്നാൽ ആരെങ്കിലും ഉണ്ടെന്ന് പറഞ്ഞാൽ തനിക്കു ഉൾകൊള്ളാൻ കഴിയുമോ,,, യഥാർത്ഥ പ്രണയം മനസിലാക്കുന്ന് താൻ,, എന്നാൽ അവൻ അതുപോലെ ഇല്ലെങ്കിൽ ഈ സൗഹൃദം പോലും,,,, അവളുടെ ചിന്ത പല ഭാഗത്തായി മാറി കൊണ്ടിരിന്നു ""എനിക്കും കല്യാണ പ്രായം ആയി,, ഒരാളെ കെട്ടണം,, അവളെ ഇടം കണ്ണിട്ട് നോക്കി കൊണ്ടവൻ പറഞ്ഞു ""ആ..രെങ്കിലും ക.ണ്ട് വെച്ചി..ട്ടുണ്ടോ"" ഇടറി കൊണ്ടവൾ ചോദിച്ചു ""ആ,, ഒരാൾ ഉണ്ട്,, അവൻ കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു അവളുടെ ഉള്ളിൽ തീ കനൽ കോരി ഇടും പോലെ,,, പ്രണയ നോവ് അവളും അനുഭവിക്കും പോലെ,,, അവനോടുള്ള ഇഷ്ട്ടം ഇത്രമേൽ നോവ് തനിക്കു തരും എന്നു തോന്നും പോലെ,, ഹൃദയത്തിൽ നിന്ന് പ്രണയത്തെ വലിച്ചെറിയാൻ പോലും കഴിയാത്ത വിധം,,, അവൻ വേരിറങ്ങി എന്നു മനസിലാക്കി തരും പോലെ,,, ""ആരാ,,ഉള്ളിൽ നിന്നുയാരുന്ന നോവ് കടിച്ചമർത്തി കൊണ്ടവൾ ചോദിച്ചു ""അതൊക്കെ,, ഉണ്ട്,,, ഞാൻ പോട്ടെ,, ചെന്നിട്ടു കുറച്ചു വർക്ക്‌ ഉണ്ട്,,, അവളുടെ കവിളിൽ തട്ടി കൊണ്ടവൻ പോയി,,, അതെ മിത്ര,, ഇതാണ് പ്രണയം ഒരുവനിൽ തള്ളക്കപെട്ട്,,, അവന്റെ കുഞ്ഞൊരു അവകണന പോലും ഒത്തിരി നോവ് നൽകി,,

ഭ്രാന്തമായി,, ശരീരം മുഴുവൻ നോവ് നൽകും വികാരം,,, ഒരേ സമയം ഒത്തിരി സന്തോഷവും,,, അതെ സമയം നെഞ്ച് നീറും,,, അതെ പ്രണയം,,, വിട്ടു കൊടുക്കലും പ്രണയമലെ,,, ആണെങ്കിൽ ഞാൻ നിന്നെ അങ്ങനെ പ്രണയിക്കും,,, ഞാൻ ചെയ്ത തെറ്റിന് കാലം എനിക്കായി കരുതി വച്ച ശിക്ഷ ആയി കണ്ടു കൊണ്ട്,, അവൻ പോയ വഴിയേ നോക്കി കൊണ്ടവൾ മൊഴിഞ്ഞു മിഴി നീര് കണ്ണിൽ നിന്നും ഉതിർന്നു വീണു മിത്രയെയും സഞ്ജുവിനെയും നോക്കി കൊണ്ടിരുന്ന ശേഖർ മനസാൽ സന്തോഷിച്ചു,,,, അതെ തന്റെ മക്കൾക്കു വേണ്ടി താൻ ആദ്യമായി ചെയ്ത നല്ല കാര്യം അതാണ് സഞ്ജു,, ഇന്നവൾ അനുഭാവിക്കുന്ന കുഞ്ഞി നോവ് നാളെ അവളിൽ നിന്നുയരുന്ന സന്തോഷ നിമിഷങ്ങൾക് തുടക്കം മാത്രം ഇതേ സമയം സഞ്ജു തന്റെ ലാപ്പിൽ അവളുടെയും തന്റെയും ഒരു ചിത്രം നൊക്കി,,, എപ്പോഴോ ഒരുമിച്ച് എടുത്തദാണ് "ഇപ്പൊ,, നിന്റെ ഉള്ളിൽ ഞാൻ ആണെന്ന് എനിക്ക് അറിയാം മിഥുട്ടി,,, എന്നത്‌ ഒരു കുഞ്ഞി നോവ് അത്രമാത്രം,, എല്ലാം കഴിഞ്ഞു നീ എന്റേതാവും,,, എന്റെ മാത്രം കുഞ്ഞി പെണ്ണ്,,,, ജാലകത്തിലൂടെ തന്നെ തഴുകുന്ന കാറ്റിൽ അവൻ ആ പൊടിമീശക്കാരൻ ആയിരുന്നു,,, അവളുടെ മാത്രം "സച്ചുവേട്ടൻ" .............................................................

""ദേ കിച്ചുവേട്ട ഇതെങ്ങനെ ഉണ്ട്,, കയ്യിൽ നിറച്ചു വച്ചിരിക്കുന്ന മൈലാഞ്ചി കാണിച്ചു കൊണ്ടവൾ കിച്ചുവിനെ നോക്കി ചോദിച്ചു റൂമിൽ നിന്നു ഫോൺ എടുക്കാൻ വന്നതായിരുന്നു കിച്ചു അപ്പോഴാണ്,,, നന്ദു ഓടി വന്നത് ""ആഹാ,, കൊള്ളാലോ,, കയ്യിൽ തന്റെ പേര് ഉൾപ്പടെ എഴുതിയത് കണ്ടോടവാൻ പറഞ്ഞു,, വളെരെ വൃത്തിയിൽ തന്നെ ഭംഗിയായി വരച്ചിരുന്നു അത്യാവശ്യം വേണ്ടേ ചിലർ മാത്രമേ ഇന്നോളൂ,,, നാളെ ആണ് എല്ലാവരെയും വിളിച്ചിരിക്കുന്നത്,, എങ്കിലും അയൽപ്പക്കാകാരും,, മറ്റു ചിലരും കൂടിയപ്പോൾ വീട് നിറഞ്ഞു ""ദേ,, പെണ്ണെ കല്യാണo കഴിഞ്ഞേ ഇനി ഈ വിട്ടിൽ കയറാൻ പറ്റു,, അതുവരെ മോൾ അവിടെ നിന്ന മതി"" ""പിന്നെ,, ഡോ ഡോക്ടറെ എനിക്ക് തോന്നുമ്പോ ഞാൻ കയറും,,, നിങ്ങൾ ആരാ,,, ഞാൻ എന്റെ അമ്മേയ കണ്ടു പൊക്കോളാം,,, അവനെ നോക്കി ചുണ്ടു കെട്ടിയവൾ പറഞ്ഞു അവളെ ഇടുപ്പിലൂടെ ചേർത്തു കൊണ്ടവൻ ചുമരിലേക് അടുപ്പിച്ചു പെട്ടന്നായത് കൊണ്ട് മൈലാഞ്ചി ഇട്ടു ഉണങ്ങിയ കൈക്കൾ അവന്റെ ഷർട്ടിൽ മുറുക്കി ""എന്താ,, വിറച്ചു കൊണ്ടവൾ വിളിച്ചു ""നാളെ മുതൽ നീ എന്റെ ഭാര്യ,, ഇന്നു രാത്രി വരെ നീ എന്റെ കാമുകി കേട്ടാലോ,,, അപ്പൊ ഇനി ഞാൻ ആരാ എന്ന് അറിയണോ,,, അവളെ ചൂഴ്ന്നു നോക്കി കൊണ്ടവൻ പറഞ്ഞു ""മ്മ്ഹമ്,,, എനിക്ക് അറിയണ്ട,,, ഇത് എന്റെ ഡോക്ടർ അല്ലേ എനിക്ക് അറിയാം,,, പരുങ്ങി കൊണ്ടവൾ പറഞ്ഞു ""എന്നാ എന്റെ വായാടിക് നല്ലത്,,,

അവളെ പിടിവിട്ടുകൊണ്ടവൻ പറഞ്ഞു അവൻ പിടിവിട്ടതും ഒന്നു ശ്വാസം വലിച്ചു കൊണ്ടവൾ രക്ഷപെട്ടു എന്നാ പോലെ നിന്നതും വീണ്ടും വലിച്ചടുപ്പിച്ചു കൊണ്ടവളുടെ അധരം സ്വന്തമാക്കിയിരുന്നു,,, വാശി നിറഞ്ഞു നില്കും പോലെ അവൻ ചുംബിച്ചു കൊണ്ടിരിക്കുന്നു,,,അവളുടെ കൈക്കളുടെ മുറുക്കം കൂടി,, അവന്റെ കരം അവളുടെ ഇടുപ്പിൽ അമ്മർന്നു,,, വാതിൽ അടച്ചത് കൊണ്ടും എല്ലാവരും അപ്പുറത്തെ വിട്ടിൽ ആയത് കൊണ്ടും ആരും ഉണ്ടായിരുന്നില്ല ""ഇനി ഈ സംശയം തോന്നാതിരിക്കാൻ,,, കേട്ടോടി വായാടി,,, അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ടവൻ പറഞ്ഞു അനുസരണ ഉള്ള കുട്ടിയ പോലെ അവൾ തലയാട്ടി ""എന്നാ പോകോ,,, അവൻ പറഞ്ഞതും വാതിൽ വരെ പോയി കൊണ്ടവൾ തിരികെ വന്നു അവൻ എന്താണ് എന്നാ പോലെ നോക്കിയതും,, ഓടി വന്നവൾ അവന്റെ മുന്നിലായി നിന്നു ഒന്നുയർന്നു പൊന്തി കൊണ്ടവൾ അവന്റെ കവിളിൽ പല്ലുകളാഴ്ത്തി,, അവൻ പിടിച്ചു മാറ്റാൻ നോക്കുമ്പോഴേക്കും അവൾ തിരികെ ഓടി വാതിലിൽ ചെന്നു നിന്നു ""ഞാൻ ഇനി വരും,,, താൻ പോടോ കള്ള ഡോക്ടറെ,,, നുണകുഴി കാണിച്ചു കൊണ്ടവൾ കുലുങ്ങി ചിരിച്ചു പുറത്തേക് ഓടി ""ഈ പെണ്ണ്,, കവിളിൽ തലോടി കൊണ്ടവൻ പുറത്ത് വെപ്പുകാരുടെ അടുത്തേക് പോയി ....................................................

പുറത്ത് പന്തലുക്കാർക് നിർദ്ദേശം കൊടുത്തു കൊണ്ടിരിന്നു സേതു വെപ്പുകാരുടെ അടുത്തേക് പോയിരുന്നു,, എല്ലാവരെയും നോക്കി ഹർഷനും ഉണ്ട് ""ദേ പോകുന്നു ആ പെണ്ണ്,, ഓടി കൊണ്ട് പോകുന്നവളെ നോക്കി സേതു പറഞ്ഞു ""ഗൗരി എവിടെ ഹർഷ,,, അവളെ പിടിച്ചിരുത്തി മൈലാഞ്ചി ഇടുന്നുണ്ട് ഒന്നു ചിരിച്ചു കൊണ്ടവൻ പറഞ്ഞു ""ആഹാ,, നല്ലതാ,, അതിനിടയിൽ ആണ് കിച്ചു പുറത്തേക് വന്നത് ആ രണ്ടാളും ഇതൊന്നു നോക്കിക്കേ,,, ഞാൻ അവർക്ക് കുടിക്കാൻ വെല്ലോo കൊടക്കട്ടെ കിച്ചുവിനെ കണ്ടതും ഹർഷൻ ഒന്നു കണ്ണുരുട്ടി ""എന്താടാ നിനക്ക് വരാൻ ഇത്ര സമയം,,, അതിനവൻ ഒന്നു കള്ള ചിരി ചിരിച്ചു ""മതിയെടാ നാളെയാ കല്യാണം,, നമ്മുക്ക് ചെയ്ത് തീർക്കാൻ പണിയുണ്ട്,,, അവനെ കളിയാക്കി കൊണ്ട് ഹർഷൻ പറഞ്ഞു ""എന്നായാലും,, അവൾ എന്റെ അല്ലെടെ,,, ഒരു ഈണത്തിൽ കിച്ചു പറഞ്ഞു ""മ്മ്ഹമ്,, ഒന്നമർത്തി ആക്കി മൂളി കൊണ്ടവൻ നിന്നു,,, അപ്പോഴേക്കും രണ്ടു പേരെയും അന്നോഷിച്ചു വിളികൾ ഉയർന്നിരുന്നു ""എന്റെ കൂട്ടി,, നാളെ കല്യാണം ആണ് അടങ്ങി ഒതുങ്ങി ഒകെ പോകണം,,, നാട്ടുകാരിൽ പ്രധാന അമ്മായി പറഞ്ഞതും നന്ദുവിന്റെ ചുണ്ട് കൊട്ടി എല്ലാവരുമായി ഇരിക്കുകയാണ് സുഭദ്രയും,, രാധികയും,,,

കുറച്ചു നാട്ടുകാരിൽ പെട്ടവരും ""പെൺ കൂട്ടി ആയ അടക്കവും,, ഒതുക്കവും വേണം,,, അവർ വിടാൻ ഉദ്ദേശം ഇല്ല ""എങ്ങിട്ട് എന്തിനാ അതെടുത്തു വിഴുങ്ങാനൊ,,, നന്ദുവിന്റെ പരിധി വീട്ടിരിന്നു അവരുടെ മുഖം ഒന്നു വിളറി ""അതേയ്,,, പെൺ കൂട്ടി ആയ അത് ചെയ്യരുത്,, ഇത് ചെയ്യരുത് അങ്ങനെ നടക്കരുത്,,, ഇങ്ങനെ നടക്കരുത്,,, ഇതൊക്കെ എന്തിനാ ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ള പോലെയാ ജീവിക്കുന്നത്,,, ഞാൻ ഒരാൾക്കും ഉപദ്രവം ഒന്നും ചെയ്യുന്നില്ലലോ,,, എന്റെ വിട്ടകാർക്കും കുഴപ്പം ഇല്ല,,, പിന്നെ ഞാൻ എന്തിനാ പേടിക്കണേ,,,, പിന്നെ എന്റെ വിട്ടകാർക്കും കുഴപ്പം ഇല്ല,,, കെട്ടാൻ പൊക്കുന്നാ മനുഷ്യനും കുഴപ്പം ഇല്ല,,, അതുകൊണ്ട് ഞാൻ ഇനി ഇത്രയും പറഞ്ഞു എന്നെ അഹങ്കാരി എന്ന് വിളിക്കാണെമെങ്കിൽ,,, വിളിച്ചോ,,, എനിക്കതിൽ സന്തോഷമേ ഒള്ളു,,, അപ്പോ കഴിച്ചിട്ട് പോണം കേട്ടോ,, ഞാൻ പോവാണേ,,,, """ അവൾ തിരിഞ്ഞ് ഗൗരിയുടെ റൂമിലേക്കു കയറിയിരുന്നു ""ജനുവമ്മേ,,, അമ്മുനേം കൂട്ടി ഒന്നു റൂമിലേക്കു വരേന്നെ,,, പോകുന്നതിന് മുൻപ് അവൾ വിളിച്ചു പറഞ്ഞു,,,,, ജനുവമ്മേ പുഞ്ചിരിയോടെ തലയാട്ടി അവരുടെ മുഖത്ത് അടി കിട്ടിയ പോലെ ആയി,, കൂടെ നിന്നവർക്കും അത് നല്ലതായി എന്നു തോന്നി,,, അവരുടെ നാവിനു നന്ദു തന്നെയാ നല്ലത് എന്നപോലെ ""അല്ല നിങ്ങൾ മക്കളെ ഇങ്ങനെ ആണോ വളർത്തിയെ,,, മരുമകൾ ഇപ്പോഴെ ഇങ്ങനേ ആയ സുഭദ്ര കുടുങ്ങും കേട്ടോ,,,,

അവിടെ പാളി പോയതി ഇവിടെ തീർക്കാം എന്നാ പോലെ അവർ തുടങ്ങി പക്ഷെ രാധികയും സുഭദ്രയും മുഖത്തോട് മുഖം നോക്കി ചിരിച്ചു ""എന്റെ മോളെ എനിക്ക് അറിയാം,,, അവളെ ഞങ്ങൾ വളർത്തിയത് നേരെയാ മാർഗത്തിലൂടെ തന്നെയാണ്,,, അവൾക് ശെരിയെന്നു തോന്നുന്നത് ചെയ്യട്ടെ,,, പെണ്ണായി പോയത് കൊണ്ട് അഭിപ്രയം പോലും പറയാൻ കഴിയാത്ത കുറെ പേരുണ്ട് ഇപ്പോഴും,,, എന്നാൽ അവൾക് ഞങൾ ആ സ്വന്തന്ത്രം എല്ലാം കൊടുത്തിട്ടുണ്ട്,,, അത് ഗൗരിക്ക് ആയാലും,, നന്ദുവിനായാലും,,,അവർ അത് ശെരിയായ രീതിയിലെ ഉപയോഗിക്കുന്നു ഞങ്ങൾക്ക് അറിയാം,,,,രാധിക ഉള്ളിൽ ഉള്ളത് അതുപോലെ പുഞ്ചിരിയോടെ പറഞ്ഞു രാധിക പറഞ്ഞു നിർത്തിയതും,,, സുഭദ്രയും തുടങ്ങി ""അവളെ ഞാൻ മരുമകൾ ആയല്ല കണ്ടത്,, മകൾ ആയി തന്നെയാ,, പിന്നെ പെൺ കുട്ടികളായ കുറച്ചു കുറുമ്പും കളിയും ചിരിയും ഒകെ വേണം,, അത്കൊണ്ട് എനിക്ക് അതൊക്കെ ഇഷ്ട്ട,,, ചെയ്യേണ്ടേതെലാം നല്ല പോലെ ചെയ്യാൻ അവൾക്ക് അറിയാം,,, അതുകൊണ്ട് അവൾ ചെയ്യുന്ന എല്ലാം ശെരിയാകണം എന്നൊന്നും ഞാൻ പറയുന്നില്ല,,, പക്ഷെ തെറ്റായ കാര്യങ്ങൾ അവളുടെ പക്കൽ ഉണ്ടായ അവൾ തിരുത്തും,,, പിന്നെ ബഹുമാനം അർഹിക്കുന്നവർക്ക് അവൾ കൊടക്കാറുമുണ്ട്,,,,

ദൈവം എനിക്ക് പെൺമക്കളെ തന്നില്ല പകരം തന്നതാ നന്ദുവിനെയും,, ഗൗരിയെയും അതിൽ എനിക്ക് സന്തോഷമേ ഒള്ളു"" എല്ലാം കേട്ട് ആകെ അടി കിട്ടിയ അവസ്ഥയായിരുന്നു അവർക്ക്,,, ഇനിയും നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് അവർ അവിടെ നിന്നും ഒന്നു ചിരിച്ചു പോയി ""ഓരോന്നു ഇറങ്ങിക്കോളും,,,അങ്ങനെ കുറെ ജന്മങ്ങൾ,, ഇതിനെ ഒകെ ആരും നിലക് നിർത്തദെന്റിയ,,, കൂടി നിന്നവർ പിറുപിറുത് ................................................... ""അല്ല ഗൗരിയെ കഴിഞ്ഞോ,,, കയ്യിലെ മൈലാഞ്ചി കഴുകി കളഞ്ഞു തുണി കൊണ്ട് തുടക്കുന്നതിനിടയിൽ ആണ് ഗൗരിയോട് നന്ദു ചോദിച്ചത് ""ആ,, കഴിഞ്ഞു,, ഫാൻ താഴെ ഇരുന്നുകൊണ്ടവളും പറഞ്ഞു ""അവിടെ ഫുൾ ആളുകളാ അതാ ഞാൻ ഇങ് വന്നേ,, അവളെ നോക്കി മുഖം വീർപ്പിച്ചു കൊണ്ടവൾ പറഞ്ഞു ""പിന്നെ,, കല്യാണ വിട്ടിൽ ആളുകൾ ഉണ്ടാവിലെ,,, നീ അവിടെ കിടന്ന് പറയുന്നേ ഞാൻ കെട്ടായിരുന്നു"" ""എങ്ങിട്ട് എന്താ നീ അങ്ങ് വരായിരുന്നെ"" ""എങ്ങിട്ട്,, വേണം മോൾ ആകെ ക്ഷീണിചലോ,,, ഒന്നും കഴിക്കാറില്ല,,, വിശേഷം ആയിലെ നൂറു കൂട്ടം ചോദ്യം,,, എല്ലാരേയും തല കാണിച്ചു ഞാൻ ഇങ് പൊന്നു,,,"" ""ആ,, അത് നന്നായി"" ""മോളെ എന്താ വരാൻ പറഞ്ഞെ,,, ചാരി വച്ച വാതിൽ തുറന്ന് ജനുവമ്മ വന്നു

""ആ,, അതടച്ചേക് ജാനുവമ്മേ,,, അപ്പോൾ തന്നെ ഗൗരി പറഞ്ഞതും പുഞ്ചിരിച്ചു കൊണ്ട് ജാനു വാതിൽ അടച്ചു ""ആഹാ ഇവൾ ഉറങ്ങിയോ,, അവരുടെ തോളിൽ ഉറങ്ങുന്ന അമ്മുവിനെ നോക്കി നന്ദു ചോദിച്ചു ""ആ അപ്പുറത്തെ റൂമിൽ ആൾ കുറവാ,, അവിടെ കിടത്തം എന്നു കരുതി,,, ശബ്ദം കേട്ട് എഴുനേൽക്കണ്ട വിചാരിച്ചു,,, ഇന്നു രാത്രി ജനുവമ്മ അവിടെ തന്നെ കിടക്കുന്നെ ""എന്നാ അവൾ ഇവിടെ കിടക്കട്ടെ,,, ഞാനും ഗൗരിയും അല്ലേ ഒള്ളു,,, ""അയ്യോ,, അത് വേണ്ട മക്കളെ,,, ""ഒന്നും പറയണ്ട ഇങ് താ,, ഇവിടെ ആരും കയറി വരില്ല,,, അവളെ വാങ്ങി കിടക്കയിൽ കിടത്തി കൊണ്ട് നന്ദു പറഞ്ഞു ഷെൽഫിൽ നിന്നൊരു കുഞ്ഞി പുതപ്പും എടുത്തു ഗൗരി അവളെ പുതപ്പിച്ചു,, ""മക്കൾക്കു ബുദ്ധിമുട്ടാവിലെ"" ""ഇത് നമ്മുടെ അമ്മുക്കുട്ടി അല്ലേ ജനുവമ്മേ,,, നിഷ്കളങ്കമായ കിടന്നുറങ്ങുന്നവളെ നോക്കി കൊണ്ട് നന്ദു പറഞ്ഞു ""ജനുവമ്മേ എല്ലാം കഴിഞ്ഞു ഇങ് വന്നോളൂ,,, ഇവിടെ തന്നെ കിടക്കാം"" ""ഏയ് വേണ്ടേ മക്കളെ,, എന്നോട് രാധികമ്മാ അവരുടെ റൂമിൽ കിടക്കാം പറഞ്ഞു,,, ഞാൻ അപ്പൊ ഇവളെ വന്നെടുത്തോളം"" ""ഇനി ഇവിടെ കിടന്നോളും,,, ജനുവമ്മ അവിടെ കിടന്നോളു,,, ഇവൾ ഞങ്ങളെ കൂടെ കിടക്കാറുണ്ടാലോ,,

""മോൾ എന്തിനാ വരാൻ പറഞ്ഞെ,, മനസ് നിറഞ്ഞു കൊണ്ട് ആ അമ്മ ചോദിച്ചു ""ആ ഇത് ജനുവമ്മക്ക് വാങ്ങിയതാ,,,ഡ്രസ്സ്‌ ഷോപ്പിൽ വാങ്ങിയ ഒരു കവർ എടുത്തു കൊണ്ട് നന്ദു പറഞ്ഞു അവർക്ക് കൊടുത്തു ""അയ്യോ മക്കളെ ഇത്,, ആ അമ്മയുടെ കണ്ണ് നിറഞ്ഞു ""ഒന്നും പറയണ്ട,, അമ്മുക്കുട്ടിക് ഞങ്ങൾ എടുത്തിട്ടുണ്ട്,, ആളെ രാവിലെ ഞാൻ മാറ്റിച്ചോളാം,,,"" ജനുവമ്മ ഇത് കൊണ്ട് പൊക്കോ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു,,, തനിക്കു വേണ്ടി,, തന്റെ മക്കൾക്കു വേണ്ടി,,, ആ അമ്മയുടെ മനം നിറഞ്ഞിരിന്നു ""ഒത്തിരി സന്തോഷം ഉണ്ട്,, എന്റെ മകൾ"" ""അയ്യോ,, ജനുവമ്മ കരയാതെ ഞങ്ങൾക് സന്തോഷം മാത്രം അല്ലേ ഒള്ളു,, അവരുടെ കണ്ണു നീര് ഒപ്പിക്കൊണ്ട് രണ്ടുപേരും പറഞ്ഞു ""ഞാൻ പോട്ടെ,, കുറച്ചു പണി കൂടെ ഉണ്ട്,,,കണ്ണു നീര് ഒപ്പിക്കൊണ്ട് അവർ പുറത്തേക് പോയി,,,, ആ ഹൃദയം അത്രമേൽ നിറഞ്ഞിരുന്നു ജനുവമ്മ പോയ വഴിയേ രണ്ടാളും നോക്കി നിന്നു,,, അവർക്കും അത്രമേൽ പ്രിയപ്പെട്ട അമ്മ തന്നെ ആണ് ജനുവമ്മ ........................................................ ""രണ്ടാളും നേരെത്തെ എഴുന്നേറ്റോണം,, അമ്പലത്തിൽ പോകണം,,, അമ്മമാർ രണ്ടു പേരോടും പറഞ്ഞു,,, ആളുകൾ എല്ലാം കുറഞ്ഞു തുടങ്ങിയിരുന്നു ""ആ,, ശെരി അമ്മു,, ""ആ,, എന്നാ പോയി കിടന്നോ,,,

രണ്ടാളും മുറിയിലേക് കയറാൻ പോയപ്പോഴേക്കും രാധിക ഗൗരിയെ വിളിച്ചു ""മോളെ ഹർഷൻ അനോഷിച്ചിരുന്നു,, റൂമിലേക്കു പോയി ഒന്നു നോക്കിയേക്ക്,,,അതും പറഞ്ഞു രാധിക പോയി ""ഇവിടെ ഒരാൾ കാണാൻ പറഞ്ഞപ്പോഴേക്കും അവിടെയും തോന്നി തുടങ്ങി അല്ലേ,,,കള്ള ചിരിയോടെ നന്ദു പറഞ്ഞു ""പോ പെണ്ണെ,,, ""വേഗം വന്നേക്കണം,,, ഇല്ലേൽ ഞാൻ റൂം പൂട്ടും"" ""ഇപ്പോ വരാം,,പറഞ്ഞു കൊണ്ടവൾ റൂമിലേക്കു പോയിരുന്നു ഹർഷനും കിച്ചുവും,,, നന്ദുവും ഗൗരിയും ഒരുമിച്ചും കിടക്കാം എന്നാണ് തീരുമാനം ............................................................... റൂമിൽ പിന്തിരിഞ്ഞു നിൽക്കുന്നവനെ പിന്നിലൂടെ പുണർന്നു നിന്നവൾ ഒന്നു ഞെട്ടിയെങ്കിലും തന്റെ പ്രാണന്റെ സാന്നിത്യം അറിഞ്ഞ പോലെ അവന്റെ ചൊടികൾ വിരിഞ്ഞു ""എന്തുവാ പെണ്ണെ,,,അവളെ മുന്നിലേക്ക് നിർത്തി നെറുകയിൽ അധരം പതിപ്പിച്ചു കൊണ്ടവൻ പറഞ്ഞു ""ഒന്നൂല്യ,, കാണാൻ തോന്നി"" ""കല്യാണ തിരക്കിൽ നിന്നെ ഒന്നു കാണാൻ കൂടെ പറ്റുന്നില്ലലോ പെണ്ണെ,,, അവളുടെ മൂക്കുത്തിയിൽ ചുണ്ടമർത്തി കൊണ്ടവൻ പറഞ്ഞു ""അച്ചവേട്ടനെ കിട്ടുന്നില്ലാലോ,,,അവന്റെ മുഖത്തേക്ക് നോക്കി കൊണ്ടവൾ പറഞ്ഞു ""ആ,, കഴിഞ്ഞില്ലേ പെണ്ണെ,,, അവളെ തന്നിലേക് അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു ""കഴിച്ചായിരുന്നോ,,പെണ്ണെ,,, ""ആ,, നേരെത്തെ,, കിച്ചുവേട്ടൻ വിളിച്ചിരുന്നു,,,"" ""ഞാൻ പോകുന്നെ ഒള്ളു,,, അവളുടെ മൂക്കിൽ തട്ടി കൊണ്ടവൻ പറഞ്ഞു

""എന്നാ പൊക്കോ,,, ഞാൻ കാണാൻ വന്നതാ ഇന്നു ഇനി കാണാൻ പറ്റില്ലെങ്കിലോ"" ""മ്മ്,, പൊക്കോ ഇല്ലെങ്കിൽ ആ പെൺ കതകടക്കും,,, അവളുടെ കവിളിൽ നുള്ളി കൊണ്ടവൻ പറഞ്ഞു അവൾ ഒന്നുയർന്നു കൊണ്ടവന്റെ കവിളിൽ ചുണ്ടമ്മർത്തി പോകാൻ തുണിഞ്ഞവളെ വലിച്ചു അടുപ്പിച്ചു അവൻ അദരങ്ങളിൽ ഒരു കുഞ്ഞുമ്മ കൊടുത്തു ""നാളെ,, റെഡി ആയി വന്നേക്കണം,,, നേരെത്തെ നീക്കണം ട്ടൊ,, അവളെ അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു എല്ലാം മൂളി കെട്ടവൾ അവനെ പുണർന്നു,,, ""മ്മ് പോകോ,, അവളുടെ നെറുകയിൽ തലോടി കൊണ്ടവൻ പറഞ്ഞു,,, ഒന്നു പുഞ്ചിരി തൂക്കി അവൾ നന്ദുവിനെ റൂമിലേക്കു പോയി അവന്റെ ചൊടികളിൽ അവന്റെ പ്രണയത്തിനു വേണ്ടി കുഞ്ഞൊരു പുഞ്ചിരി നിറഞ്ഞു ആ രാത്രി പലർക്കും പ്രിയപ്പെട്ടദായിരുന്നു,,ഇരുമാനം ചേരാൻ വെമ്പി നിൽക്കുന്ന രാവാണെങ്കിൽ,,,മറ്റുള്ളവർക് ആഘോഷം രാവും,,, തന്റെ പ്രണയത്തെ നഷ്ധപ്പെടുമെന്ന ചിന്തയിൽ ഒരുവളും,,, അവളെ തന്നിലേക്ക് എത്താൻ ഇനി താമസമില്ല എന്നൊരു തോന്നലിൽ ഒരുവനും പ്രണയം ഓരോരുത്തർക്കും അത് ഓരോ ഭാവത്തിൽ നിറഞ്ഞു നിന്നു.................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...