പ്രാണസഖി: ഭാഗം 15

 

എഴുത്തുകാരി: ആമി

സർ ഇവൻ കള്ളം പറയുകയാണ്..ദേവിയുടെ വിവാഹം ഒന്നും ഉറപ്പിച്ചിട്ടില്ല.. പിന്നെ എന്തായാലും അവൾ ഇവനെ കെട്ടാൻ ഒരിക്കലും സമ്മതിക്കില്ല... ഋഷി വാശിയോടെ കാശിയുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞു.. കാശി അപ്പോളും തല താഴ്ത്തി ഇരിക്കുന്ന പാർവതിയെ തന്നെ നോക്കി നിലക്കായിരുന്നു.. പാർവതി ആകെ തരിച്ച ഒരവസ്ഥയിൽ ആയിരുന്നു.. മനസ്സിൽ അത് കള്ളം ആവണേ എന്നാഗ്രഹിച്ചു കൊണ്ട് അവൾ ഇരുന്നു... എനിക്ക് കള്ളം പറയണ്ട ആവശ്യം ഇല്ല.. സർ വേണമെങ്കിൽ വിളിച്ചു ചോദിക്ക്... കാശി യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറയുമ്പോൾ പാർവതിയുടെ കണ്ണുകളും ഒഴുകി ഒലിച്ചു കൊണ്ടേ ഇരുന്നു... കാശി പറഞ്ഞത് അനുസരിച്ചു എസ് ഐ അവരുടെ കയ്യിൽ നിന്നും ദേവിയുടെ നമ്പർ വാങ്ങി ഡയൽ ചെയ്തു.. ഫോൺ സ്പീക്കറിൽ ഇട്ടു മേശയിൽ വെച്ചു എസ് ഐ കാശിയെ തന്നെ നോക്കി... ഓരോ റിങ് അടിക്കുമ്പോളും പാർവതിയുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.. താൻ ആഗ്രഹിക്കാത്ത ഒന്നും കേൾക്കല്ലേ എന്ന് പ്രാർത്ഥിച്ചു.. പക്ഷെ ഋഷിക്ക് സന്തോഷം ആയിരുന്നു.. രണ്ടായാലും തനിക്കു ലാഭം എന്ന് കരുതി അവൻ ഇരുന്നു... ഹലോ... ദേവി കാൾ എടുത്തു.. എസ് ഐ അവളോട്‌ എല്ലാ കാര്യങ്ങളും സംസാരിച്ചു..

കാശി ചുണ്ടിൽ ചെറു ചിരിയോടെ പാർവതിയെ തന്നെ നോക്കി നിന്നു... അതെ സർ... കാശിയേട്ടൻ പറഞ്ഞത് സത്യം ആണ്.. ഇന്നലെ ആണ് വിവാഹം ഉറപ്പിച്ചത്... അത് കൊണ്ട് ആരും അറിഞ്ഞിട്ടില്ല.. പിന്നെ എന്നെ കാണാൻ ആണ് അദ്ദേഹം വന്നത് അല്ലാതെ പാർവതിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല... ദേവിയുടെ വാക്കുകൾ പാർവതിയുടെ മനോനില തെറ്റിച്ചു.. അവൾ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി പോയി.. അവളുടെ പോക്ക് കണ്ടു ഋഷിയും കൂടെ പോയി... കാശി അതെല്ലാം നോക്കി നിന്നു... അപ്പൊ സാറെ ഞാൻ അങ്ങോട്ട്‌... ആ പൊയ്ക്കോ.. കാശി പൊലീസുകാരെ മൊത്തം ഒന്ന് നോക്കി അവിടെ നിന്നും ഇറങ്ങി.. പിന്നെ ഫോൺ എടുത്തു നിവേദിനെ വിളിച്ചു... അവൻ നടക്കുമ്പോൾ ആണ് റോഡ് സൈഡിൽ നിൽക്കുന്ന ഋഷിയെയും പാർവതിയെയും കണ്ടത്... അവൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു... എന്താ സാറും ടീച്ചറും കൂടി ഒരു പിണക്കം.. ഞാൻ ഇടപെടണോ... ഡാ.. നീ രക്ഷപ്പെടാൻ വേണ്ടി കളിച്ച കളി ആണെന്ന് മനസിലായി..നീ കുറിച്ച് വച്ചോ... ഞാൻ കുറിച്ച് വച്ചിട്ടുണ്ട് മോനെ.. അത് സമയം ആവുമ്പോൾ തരേണ്ട സ്ഥലത്തു വച്ചു ഈ കാശി തന്നിരിക്കും.. പാർവതി കാശിയെ നോക്കതെ മാറി നിലക്കായിരുന്നു.. കാശി അവളുടെ അടുത്ത് ചെന്നു..

നീ വിചാരിക്കുന്നതിലും വലിയ കളി കളിക്കുന്നവൻ ആണ് ഈ കാശി.. ഇവന്റെ കൂടെ കൂടി ഓരോന്ന് ചെയ്യുമ്പോൾ എതിരാളി ഞാൻ ആണെന്ന് ഓർമ വേണം.. അവളോട്‌ പറഞ്ഞു കൊണ്ട് കാശി നടന്നു..അവനെ കാത്തു നിൽക്കുന്ന നിവേദിന്റെ കൂടെ കാശി ബൈക്കിൽ കയറി പോയി.. പാർവതി അവനെ നോക്കാനേ പോയില്ല... പാർവതി ഋഷിയെ ദേഷ്യത്തിൽ നോക്കി വേഗം ഒരു ഓട്ടോ പിടിച്ചു പോയി.. ഋഷി അവൾ പോയതും ആർക്കോ ഫോൺ വിളിച്ചു.. പാർവതി വീട്ടിൽ എത്തി ദേവിയെ കുറെ വിളിച്ചെങ്കിലും ദേവി ഫോൺ എടുത്തില്ല.. അവൾക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. അപ്പോൾ ആണ് ഋഷി അവളുടെ അടുത്ത് വന്നത് .. ഋഷി നീ ആരോട് ചോദിച്ചിട്ട പോലീസിൽ പറഞ്ഞത്.. നീ അവിടുന്നു നാണം കെടണ്ടല്ലോ ഓർത്ത ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത്.. പാറു അല്ലെങ്കിൽ അവൻ വീണ്ടും നിന്നെ... എനിക്ക് അത് പ്രശ്നം അല്ല ഋഷി പിന്നെ എന്താ... പാർവതി എല്ലാ ദേഷ്യവും അവനോടു തീർത്തു.. അപ്പോൾ ആണ് മുറിയിലേക്ക് മാധവൻ വന്നത്.. പാർവതി പിന്നെ ഒന്നും മിണ്ടാതെ നിന്നു... ഞാൻ ഒരു കാര്യം തീരുമാനിച്ചു.ഇത് എന്റെ തീരുമാനം ആണ് നീ സമ്മതിക്കണം... അവൾ എന്താ എന്ന ഭാവത്തിൽ മാധവനെ നോക്കി.. നിന്റെയും ഋഷിയുടെയും വിവാഹം ഉടനെ നടക്കണം..

ഒരു എതിർപ്പും പറയണ്ട..നീ സമ്മതിച്ചില്ലെങ്കിൽ പിന്നെ നീ എന്നെ കാണില്ല... അവളുടെ മറുപടി പോലും കേൾക്കാതെ മാധവൻ മുറിയിൽ നിന്നും പോയി.. ഋഷിയും അവളെ നോക്കി ചിരിച്ചു കൊണ്ട് പോയി.. പാർവതി എല്ലാം തകർന്നവളെ പോലെ നിലത്തു ഇരുന്നു.. ഇനി എന്ത് എന്ന ചിന്ത.. തന്റെ എടുത്തുചാട്ടം തനിക്കു തന്നെ വലിയ ഒരു നഷ്ടം ആയെന്നു തോന്നി... രാത്രി ആയിട്ടും പാർവതി ഒന്നും കഴിക്കാത്തത് കണ്ടു ജാനകി അവളുടെ അടുത്ത് പോയി ഇരുന്നു.. അവളുടെ മുടിയിൽ പതിയെ തലോടി.. പാർവതി ഒരു തേങ്ങലോടെ അവരുടെ മാറിൽ വീണു.. ഞാൻ തോറ്റു പോയി അമ്മ.. ഇത്രയും വർഷം കാത്തിരുന്നു നിധി കിട്ടിയ പോലെ കിട്ടി.. വെറും ദിവസങ്ങൾ കൊണ്ട് അതും തകർന്നു.. ഇപ്പൊ ഇതാ എന്നന്നേക്കും ആയി പിരിയാൻ പോകുന്നു.. ഇല്ല മോളെ... എന്റെ മോൻ ഒരിക്കലും നിന്നെ വിട്ടു പോവില്ല.. അത് മറ്റാരേക്കാളും കൂടുതൽ ഈ അമ്മയ്ക്ക് അറിയാം.. അവന്റെ അച്ഛൻ മരിച്ചു കഴിഞ്ഞു വീട് വിട്ടു പോവാൻ നിന്ന എന്നെ ഇഷ്ടം അല്ലെങ്കിൽ കൂടി കൂടെ നിർത്തിയവനാ.. അപ്പൊ നിന്നെ അവൻ എങ്ങനെ... സുമിത്രയും അവരുടെ അടുത്ത് വന്നു പാർവതിയുടെ അടുത്ത ഇരുന്നു കണ്ണീർ വാർത്തു.. എന്റെ മോളുടെ വിധി ഇങ്ങനെ ഒക്കെ ആവും.. അല്ലാതെ എന്താ.. ഇല്ല അമ്മ..

ഞാൻ കാശിയുടെ ഭാര്യ ആണ്.. അത് മരണം വരെ അങ്ങനെ തന്നെ ആവും.. എന്റെ കഴുത്തിലും ആരും താലി കേട്ടില്ല അങ്ങേരും കേട്ടില്ല... പാർവതി വാശി പോലെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു...ഇതെല്ലാം കേട്ട് കൊണ്ട് ഋഷി പുറത്തു ഉണ്ടായിരുന്നു.. അവന്റെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരി നിറഞ്ഞു... പാർവതി രാവിലെ നേരത്തെ തന്നെ ദേവിയെ കാണാൻ വേണ്ടി അവളുടെ വീട്ടിൽ പോയി.. ദേവി പാർവതിയെ കണ്ടതും ഒന്ന് പരുങ്ങി..ദേവിയെയും വലിച്ചു കൊണ്ട് പാർവതി പാടത്തേക്ക് വന്നു.. എന്താടി നിങ്ങൾ രണ്ടും കൂടെ.. എന്നെ പൊട്ടി ആകാമെന്ന് കരുതിയോ.. നിനക്ക് കാശിയെ വേണ്ടല്ലോ..അപ്പൊ പിന്നെ... ഡി അപ്പൊ നീ ശരിക്കും... നീ എന്നെ ചതിക്കും എന്ന് അറിഞ്ഞില്ല.. എല്ലാം അറിയുന്ന നീ... എന്താ അറിഞ്ഞെന്നു... നീ എന്തിനാ അവിടുന്നു പോന്നത് എന്ന് ചോദിച്ചിട്ട് പറഞ്ഞോ.. ഇല്ലല്ലോ.. നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യാമെങ്കിൽ എന്താ എനിക്കും ആവാം... ദേവി ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന വിശ്വസം പാർവതിയിൽ നിന്നും അപ്പാടെ പോയി.. ദേവിയുടെ ചതി കൂടെ അവൾക് താങ്ങാൻ കഴിഞ്ഞില്ല.. നിറയുന്ന മിഴികൾ തുടച്ചു കൊണ്ട് പാർവതി തിരിഞ്ഞു നടന്നു... ആര് എന്തൊക്കെ ചെയ്താലും കാശിയുടെ പെണ്ണ് ഈ പാർവതി മാത്രം ആണ്.. നിനക്ക് എന്നല്ലേ ആർക്കും അവിടെ സ്ഥാനം ഇല്ല... പിന്നെ ഒരു കാര്യം കൂടി ഇന്നത്തോടെ നമ്മൾ തമ്മിൽ ഉള്ള എല്ലാ ബന്ധവും അവസാനിച്ചു... ദേവിയെ നോക്കി പറഞ്ഞു കൊണ്ട് പാർവതി ഓടി പോയി..

കണ്ണുകളിലെ നീർ കൊണ്ട് കാഴ്ച്ച മറയുമ്പോളും അവൾ ഓടി കൊണ്ടേ ഇരുന്നു... പാർവതി അവളുടെ മുറിയിൽ തന്നെ ഒതുങ്ങി കൂടി.. ഋഷിയെ കാണുന്നത് പോലും അവൾക് ദേഷ്യം തോന്നി.. എല്ലാവരിൽ നിന്നും അവൾ അകലം പാലിച്ചു.. വീട്ടിൽ തന്നെ ഇരുന്നു മനസ്സ് മടുക്കുമെന്ന് തോന്നി അവൾ സ്കൂളിൽ പോകാൻ തീരുമാനിച്ചു..വഴിയിൽ വെച്ചു ദേവിയെ കണ്ടെങ്കിലും പാർവതി അവളെ നോക്കാൻ പോയില്ല.. അവളുടെ മുന്നിൽ ഒരു വാശി പോലെ പാർവതി പോയി... സ്കൂളിൽ നടക്കുന്ന വഴികളിൽ ഒക്കെ പാർവതിയുടെ കണ്ണുകൾ കാശിയെ തിരിഞ്ഞു..നിരാശയോടെ പോകാൻ ആയിരുന്നു വിധി.. സ്കൂളിലേ ഇടവേളകളിൽ എല്ലാം അവളുടെ കണ്ണുകൾ എന്തെന്ന് ഇല്ലാതെ ഗേറ്റിനു നേരെ നീണ്ടു.. ഒരു നോക്ക് കാണാൻ കൊതിച്ചു.. കൂടെ ഉണ്ടായിരുന്നപ്പോൾ ആട്ടി അകറ്റിയ നിമിഷത്തെ പഴിച്ചു... വൈകുന്നേരം ഒക്കെയും അവളുടെ കണ്ണുകൾ ചുറ്റും എന്തിനോ വേണ്ടി പരതി നടന്നു.. അവളുടെ അടുത്തേക്ക് നടന്നു വരുന്ന നിവേദിനെ കണ്ടു അവൾ സന്തോഷത്തോടെ ചുറ്റും നോക്കി.. നീ നോക്കുന്ന ആൾ വന്നിട്ടില്ല... നിവേദിന്റെ വാക്കുകൾ ഉള്ളിൽ കടലോളം സങ്കടം ഉണ്ടാക്കി എങ്കിലും മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞു... നിങ്ങൾ രണ്ടു പേരും പരസ്പരം പ്രണയിക്കുന്നുണ്ട്.. പിന്നെ എന്താ ഒന്ന് തുറന്നു സംസാരിച്ചാൽ..

വെറുതെ വാശി പിടിച്ചു.. എനിക്ക് അല്ല വാശി... ഞാൻ അവിടെ ചെന്നപ്പോൾ എന്നോട് ചെയ്തത് ഒക്കെ നിനക്ക് അറിയില്ലേ.. പിന്നെ എന്തിനാ നീ തിരിച്ചു പൊന്നേ.. നിന്നെ അവിടേക്കു പറഞ്ഞയക്കുമ്പോൾ ഞങ്ങൾ പറഞ്ഞത് ഒക്കെ നീ മറന്നു.. പക്ഷെ.. അത്... പിന്നെ.. നീ എന്തോ ഒളിക്കുന്നു... പാർവതി ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.. നിവേദ് പിന്നെ ഒന്നും പറയാൻ നിൽക്കാതെ പോകാൻ നടന്നു.. ദേവിയുടെ വിവാഹം ഉറപ്പിച്ചു... ചെക്കൻ ആരാണെന്നു അറിഞ്ഞില്ലേ... മ്മ്.. നിരാശ കലർന്ന ഒരു മൂളലിൽ ഒതുക്കി നിവേദ് നടന്നു പോയി.. പാർവതി അന്ന് കാശി താലി കെട്ടി വഴിയിൽ ഇറക്കി വിട്ട ദിവസത്തെ ഓർത്തു... ദേവിയുടെ അടുത്ത് വന്നു കരഞ്ഞു കാര്യങ്ങൾ പറയുമ്പോൾ ആണ് നിവേദും സഞ്ജയും അവരെ കാണാൻ വന്നത്.. അവരും പാർവതിയെ ആശ്വസിപ്പിച്ചു.. അവന്റെ മുന്നിൽ പിടിച്ചു നിന്ന് നിന്റെ സ്നേഹം കാണിക്കാൻ വേണ്ടി അവർ പറഞ്ഞു.. അതിനു വേണ്ടി അച്ഛനും അമ്മയോടും തനിക്കു ഒരാളെ ഇഷ്ടം ആണെന്നും പെട്ടന്ന് വിവാഹം കഴിഞ്ഞു എന്നും എല്ലാം അവർ തന്നെ പോയി പറഞ്ഞു ആശ്വസിപ്പിച്ചു.. അന്ന് അവർ തന്ന ധൈര്യം കൊണ്ടാണ് കാശിയുടെ വീട്ടിൽ പാർവതി പോയത്... എല്ലാം ഓരോന്ന് ആയി പാർവതിയുടെ മനസ്സിൽ തെളിഞ്ഞു വന്നു.. ബസ് ഇറങ്ങി നടക്കുമ്പോൾ ആണ് പെട്ടന്ന് മഴ പെയ്യാൻ തുടങ്ങിയത്...

പാർവതി ബാഗിൽ നിന്നും കുട എടുത്തു വേഗം നടന്നു.. ഇരുട്ട് കുത്തി പെയ്യുന്ന മഴയിൽ അവൾ ആ ഇടവഴിയിൽ കൂടെ വേഗം വേഗം നടന്നു... പെട്ടന്ന് ആണ് അവളുടെ കയ്യിൽ ആരോ പിടിച്ചു തൊട്ടടുത്ത തൊടിയിലേക്ക് വലിച്ചത്.. പെട്ടന്ന് ആയത് കൊണ്ട് പാർവതിയുടെ കയ്യിലെ കുട പറന്നു പോയി.. അവൾ വീഴാൻ പോയതും രണ്ടു കൈകൾ വന്നു അവളുടെ ഇടുപ്പിൽ പിടിച്ചു.. ഇറുക്കി കണ്ണടച്ച് പിടിച്ചിരുന്ന അവൾ പതിയെ കണ്ണുകൾ തുറന്നു... മുടിയിൽ നിന്നും അവളുടെ മുഖത്തേക്ക് ഇറ്റു വീഴുന്ന വെള്ളം അവളുടെ ചുണ്ടിൽ പതിയുന്നതും നോക്കി കാശി.. പാർവതി ഒരു നെടുവീർപ്പോടെ അവന്റെ കയ്യിൽ നിന്നും വിട്ടു മാറി..കാശി പക്ഷെ അവളെ വിടാതെ വീണ്ടും അടുപ്പിച്ചു.. അവളുടെ നഗ്‌നമായ വയറിലൂടെ കൈകൾ ചുറ്റി പിടിച്ചു അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി... ടീച്ചർ ഇന്ന് ആരെയാ തിരഞ്ഞിരുന്നത്... കാശി ചോദിച്ചതും പാർവതി ഒരു ഞെട്ടലോടെ അവനെ നോക്കി.. വേഗം അവനിൽ നിന്നും നോട്ടം മാറ്റി... ഞാൻ... ഞാൻ ആരെയും നോക്കിയില്ല... ദേ നീ കള്ളം പറയുമ്പോൾ ഉണ്ടല്ലോ നിന്റെ ഈ മൂക്കുത്തിക്ക് ഭയങ്കര ചന്തം ആണ്.. പിന്നെ ഈ കവിളുകൾ എല്ലാം ചുവന്നു വരും.. അപ്പൊ എനിക്ക് അത് കടിച്ചു തിന്നാൻ തോന്നും.. അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു കൊണ്ട് കാശി പറഞ്ഞു.. പാർവതി പതർച്ചയോടെ അവനെ നോക്കി.അവന്റെ നോട്ടം തന്റെ ചുണ്ടിൽ ആണെന്ന് തോന്നി പാർവതി അവന്റെ കയ്യിൽ നുള്ള് കൊടുത്തു അവനിൽ നിന്നും കുതറി മാറി... നീ എത്ര ദൂരം പോവും.. എനിക്ക് ഒന്ന് കാണണം.. അവളുടെ സാരീ തുമ്പിൽ പിടിച്ചു കൊണ്ട് കാശി പറഞ്ഞു..

പാർവതി ചുറ്റും നോക്കി.. കാശി സാരീയിൽ പിടിച്ചു അവളെ തന്നിലേക്ക് തന്നെ അടുപ്പിച്ചു.. അവനിലേക്ക് അടുക്കുന്തോറും അവൾക്ക് ഹൃദയം വല്ലാത്ത മിടിപ്പ് തോന്നി... ദേവിയെ അല്ലെ കല്യാണം കഴിക്കാൻ പോകുന്നത്.. പിന്നെ എന്തിനാ എന്നോട് ഇങ്ങനെ... അത് നീ അല്ലെ എന്റെ ആദ്യ ഭാര്യ.. അപ്പൊ നിന്നോട് ഒരു സ്പെഷ്യൽ സ്നേഹം ഉണ്ട്..പിന്നെ നമ്മൾ തമ്മിൽ എല്ലാം കഴിഞ്ഞത് ആണല്ലോ.. അത് കൊണ്ട് വീണ്ടും.. അവന്റെ മറുപടി അവളെ ചൊടിപ്പിച്ചു..അവന്റെ കവിളിൽ ആഞ്ഞു തല്ലി.. കാശി ചെറു ചിരിയോടെ അവളെ തന്നെ നോക്കി.. അവനിൽ നിന്നും സാരീ പിടിച്ചു വാങ്ങി അവൾ വേഗം നടന്നു..കാശി അവളുടെ മുന്നിൽ കയറി നിന്നു... ഞാൻ ആഗ്രഹിച്ചത് സാധിക്കാതെ ഞാൻ പോവില്ല... അപ്പോൾ ആണ് പാർവതി അത് വഴി ആരോ വരുന്നത് കണ്ടത്.. തന്നെയും കാശിയെയും ഇവിടെ കണ്ടാൽ കുഴപ്പം ആകുമെന്ന് തോന്നി അവൾ വേഗം തന്നെ അവന്റെ കൈ പിടിച്ചു വലിച്ചു അവിടെ ഉള്ള ഒരു മരത്തിന്റെ മറവിൽ പോയി നിന്നു.. അവളുടെ പെട്ടന്ന് ഉള്ള പെരുമാറ്റം കണ്ടു കാശി പകച്ചു... നിനക്ക് ഇത്രയും ആവേശം ഉണ്ടായിരുന്നോ... കാശി പറഞ്ഞു കഴിഞ്ഞതും പാർവതി അവന്റെ വാ പൊത്തി.. മിണ്ടാതെ നിലക്ക്.. ആരോ വരുന്നുണ്ട്.... പറഞ്ഞു കഴിഞ്ഞു പാർവതി കാശിയെ നോക്കുന്നതിനു മുന്നേ തന്നെ അവളുടെ കൈ മാറ്റി അവളുടെ കഴുത്തിൽ അവൻ മുഖം പൂഴ്ത്തിയിരുന്നു... കണ്ണടച്ച് കൊണ്ട് അവളുടെ കൈകൾ അവന്റെ മുടിയിൽ ബലമായി പിടിച്ചു വലിച്ചു.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...