പ്രാണസഖി: ഭാഗം 18

 

എഴുത്തുകാരി: ആമി

ആരെയും നോക്കാതെ തിരിഞ്ഞു നടക്കുന്ന പാർവതിയുടെ കയ്യിൽ ആരോ പിടിച്ചു.. അവൾ ഒരു നിമിഷം നിന്ന് കൊണ്ട് തിരിഞ്ഞു നോക്കി..തന്നെ നോക്കി ചിരിക്കുന്ന കാശിയെ കണ്ടു അവൾ അത്ഭുതത്തോടെ നോക്കി.. എന്നാൽ കാശി പാർവതിയുടെ കയ്യിൽ പിടിച്ചു ക്ഷേത്ര നടയിലേക്ക് നടന്നു.. എന്താ സംഭവം എന്നറിയാതെ പാർവതി അവനു പുറകിലും.. ആളുകളെ എല്ലാം ഓരോന്ന് പിറുപിറുത്തു... നടയിൽ എത്തി അവളെ കയ്യിൽ നിന്നും പിടി വിട്ടു കാശി മാറി നിന്നു... അപ്പോൾ ആണ് പാർവതിയുടെ കണ്ണുകൾ തന്റെ മുന്നിൽ നിൽക്കുന്ന ദേവിയുടെ അടുത്തേക്ക് പാഞ്ഞത്.. പക്ഷെ അതിനേക്കാൾ വേഗത്തിൽ അവളുടെ അടുത്ത് നിൽക്കുന്ന നിവേദിലേക്കും.. എന്താ നടക്കുന്നത് എന്ന് അറിയാതെ അവൾ ചുറ്റും നോക്കുമ്പോളേക്കും കഴുത്തിലേക്ക് താലി വീണിരുന്നു... തന്റെ മാറിൽ ആടുന്ന താലിയിൽ നോക്കി പാർവതി വേഗം തിരിഞ്ഞു നോക്കി.. തനിക് പുറകിൽ നിന്നു കണ്ണുചിമ്മി നിൽക്കുന്ന കാശിയിൽ കണ്ണുകൾ പതിഞ്ഞതും അവൾക് അടങ്ങാത്ത സന്തോഷം തോന്നി.. സോറി പൊണ്ടാട്ടി.. ഇപ്രാവശ്യവും നിന്റെ സമ്മതം ചോദിക്കാൻ സമയം കിട്ടിയില്ല.. നീ ഒന്നു കൂടി ക്ഷമിച്ചേക്ക്...

അതും പറഞ്ഞു അവൻ അവളുടെ കൈ പിടിച്ചു അമ്പലത്തിൽ വലം വെച്ചു.. നഷ്ട്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അവൾക്ക് പക്ഷെ അതിനിടയിലും അവളുടെ കണ്ണുകൾ മാധവനെയും സുമിത്രയെയും തിരഞ്ഞു... ദൂരെ മാറി നിന്ന് മിഴികൾ തുടക്കുന്ന അവരെ കണ്ടു അവളുടെ കണ്ണുകളും നിറഞ്ഞു... കാശി പാർവതിയെ കൊണ്ട് നേരെ പോയത് ദേവിയുടെ അടുത്തേക് ആണ്.. പാർവതിക്ക് ദേവിയേ നോക്കാൻ എന്തോ മടി തോന്നി... അന്ന് അങ്ങനെ ഒക്കെ പറഞ്ഞു പോയതിൽ കുറ്റബോധവും...പക്ഷെ ദേവി അവളെ വാരി പുണർന്നു... സോറി ഡി..നിനക്ക് കാശിയോട് ഉള്ള പ്രണയം എനിക്ക് അറിയാം.. അപ്പൊ പിന്നെ ഞാൻ ഇങ്ങനെ ചെയ്യോടി... പാർവതിക്ക് സങ്കടം വന്നിരുന്നു.. അവൾ ദേവിയേ കെട്ടിപിടിച്ചു കരഞ്ഞു... സോറി.. ഞാൻ നിന്നെ... അതെ മതി.. ഇനി ഞങ്ങൾ പോട്ടെ.. ബാക്കി ഒക്കെ നമുക്ക് വിശദമായി സംസാരിക്കാം... നിവേദ് ചിരിയോടെ പറഞ്ഞു.. ദേവിയെയും നിവേദിനെയും യാത്രയാക്കി കാശി പാർവതിയുടെ അടുത്തേക് വന്നു.. അവളുടെ കയ്യിൽ കൈ കോർത്തു പിടിച്ചു... ഇനി എങ്ങോട്ടാ... കുസൃതി നിറഞ്ഞ ചിരിയോടെ കാശി ചോദിക്കുമ്പോൾ പാർവതി നാണത്താൽ തല താഴ്ത്തി..

അവളുടെ കൈ പിടിച്ചു മാധവന്റെ അടുത്തേക് നടന്നു.. പാർവതിക്ക് അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി.. അച്ഛാ എന്നോട് ക്ഷമിക്കണം.. എനിക്ക് കാശി ഇല്ലാതെ പറ്റില്ല... മാധവൻ ഒന്നും മിണ്ടിയില്ല.. സുമിത്ര അവളുടെ നെറുകയിൽ ചുംബിച്ചു.. ജാനകി മിഴികൾ നിറച്ചു കാശിയെ നോക്കി.. എന്നാൽ അവൻ അവരെ നോക്കിയത പോലും ഇല്ല... പാറു... നീ വീണ്ടും ഞങ്ങളെ തോൽപ്പിച്ചു.. എല്ലാവരുടെയും മുന്നിൽ നാണം കെടുത്തി.. അച്ഛാ.. എന്നെ മനസ്സിലാക്കണം... ഇനിയും നിന്റെ ജീവിതം ഇവന്റെ കളിക്ക് വിട്ടു കൊടുക്കാൻ എനിക്ക് സമ്മതം അല്ല.. നീ ഇപ്പൊ എന്റെ കൂടെ വരണം.. അല്ലെങ്കിൽ നിനക്ക് ഇങ്ങനെ ഒരു അച്ഛൻ ഇല്ല എന്ന് വെക്കേണ്ടി വരും.. മാധവൻ ഗൗരവം വിടാതെ പറയുമ്പോൾ എല്ലാം കാശിയുടെ കയ്യിൽ ഉള്ള പാർവതിയുടെ പിടി മുറുകി വന്നു.. മാധവൻ അവളുടെ കയ്യിൽ പിടിച്ചു... നിനക്ക് അച്ഛനും അമ്മയും വേണം എന്നാണെങ്കിൽ നീ ഞങ്ങളുടെ കൂടെ വരണം.. ഇവന്റെ കൂടെ പോകാൻ ആണ് തീരുമാനം എങ്കിൽ പിന്നെ നിന്റെ ഇഷ്ടം... പാർവതി ധർമ സങ്കടത്തിൽ ആയി..

അവൾ കാശിയെ നോക്കി.. അവൻ ആണെങ്കിൽ ഇതൊന്നും ബാധിക്കാത്തത് പോലെ നിൽക്കായിരുന്നു.. ആശിച്ചതെല്ലാം കിട്ടിയിട്ടും മുന്നിൽ തടസ്സങ്ങൾ വീണ്ടും.. അച്ഛാ.. കുറച്ചു സമയം എനിക്ക് തരണം.. എനിക്ക് ഏട്ടനോട് ഒന്ന് സംസാരിക്കാൻ... പാർവതി കാശിയോടൊപ്പം അമ്പലകുളത്തിൽ വന്നു നിന്നു.. അവളുടെ മനസ്സിൽ അപ്പോളും സംഘർഷം നടന്നു കൊണ്ടിരുന്നു.. ഞാൻ എന്താ ചെയ്യേണ്ടത്.. ഇത്രയും വർഷം പോറ്റി വളർത്തിയ അച്ഛൻ ഒരു ഭാഗത്ത്‌..എന്റെ പ്രാണനും പ്രണയവും മറുഭാഗത്തും...ഞാൻ എന്ത് ചെയ്യണം... കാശി അവളുടെ മുഖം കയ്യിൽ എടുത്തു..നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണുനീർ അവൻ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു.. അച്ഛനെക്കാൾ വലുത് അല്ല നിന്റെ പ്രണയം..ഇപ്പൊ ഒരു വാശിയിൽ ഞാൻ നിന്നെ കൊണ്ട് പോയാൽ നമുക്ക് ഒരിക്കലും സന്തോഷം ലഭിക്കില്ല.. അത് കൊണ്ട് നീ... ഒന്ന് നിർത്തി കാശി അവളെ വാരി പുണർന്നു.. അവളും അവന്റെ നെഞ്ചിലെ ചൂട് കൊതിച്ചിരുന്നു.. ഇപ്പൊ നീ എന്റെ സ്വന്തം ആണ്.. ആർക്കും നമ്മളെ പിരിക്കാൻ കഴിയില്ല..ഇത്രയും വർഷം എവിടെ ആണെന്ന് പോലും അറിയാതെ നമ്മൾ കാത്തിരുന്നില്ലേ.. ഇപ്പൊ കണ്മുന്നിൽ എന്റെ പെണ്ണായി നീ ഇല്ലേ..

പിന്നെ എന്താ.. കാശിയുടെ വാക്കുകൾ അവളെ ശരിക്കും ഞെട്ടിച്ചു.. അവൻ വാശി പിടിക്കും എന്ന് കരുതിയ അവൾക്ക് അത് ഒരു ആശ്വാസം ആയിരുന്നു.. വീട്ടുകാരെ മനസിലാക്കിയതിൽ അവനോട് അവൾക് വല്ലാത്ത സ്നേഹം തോന്നി... മാധവന്റെ കൂടെ പോകുന്ന പാർവതിയെ നോക്കി കാശി അമ്പല മുറ്റത്തു നിന്നു.. പാർവതി കണ്ണിൽ നിന്നും മായും വരെ അവനെ നോക്കി.. അവൾ ദൂരെ പോകുന്തോറും അവന്റെ ഉള്ളിൽ സങ്കടം വന്നിരുന്നു.. തിരിച്ചു പോകാൻ വേണ്ടി ബൈക്കിൽ കയറി ഇരുന്നപ്പോൾ ആണ് കാശിയുടെ കോളറിൽ ആരോ പിടിച്ചത്.. തിരിഞ്ഞു നോക്കുമ്പോൾ ദേഷ്യം കലർന്ന മിഴികളോടെ നിൽക്കുന്ന ഋഷിയെ കണ്ടു കാശി ചിരിച്ചു .. ആഹാ നീ എവിടെ ആയിരുന്നു... സദ്യ കഴിഞ്ഞോ ആവോ.. പോയി ഇരുന്നു കഴിച്ചോ... ഡാ... പോടാ ചെക്കാ.. കാശി..നീ എന്നെ തോൽപ്പിച്ചു എന്ന് കരുതണ്ട..പിന്നെ അവൾ ഇപ്പോളും നിന്റെ കൂടെ അല്ല.. അത് ഓർമ വേണം..ഞാൻ വിചാരിച്ചാൽ അവളെ എന്റെ സ്വന്തം ആക്കാം.. ഏതു വിദെനെയും... ഋഷിയുടെ വാക്കുകൾ കേട് ദേഷ്യം വന്നു കാശി ബൈക്കിൽ നിന്നും ചാടി ഇറങ്ങി കാല് കൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.. പുറകിലേക്ക് വീണ ഋഷിയുടെ നെഞ്ചിൽ ചവിട്ടി കാശി പറഞ്ഞു...

ഡാ..........മോനെ... നീ അവളെ അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല.. അവളെ എന്റെ പെണ്ണാ ഡാ... അവളുടെ മേലെ നിന്റെ ഒരു നോട്ടം എങ്കിലും ഇനി വീണെന്ന് ഞാൻ അറിഞ്ഞാൽ ഇത് വരെ കണ്ട പോലെ ആവില്ല ഞാൻ.. ഞാൻ മാറ്റി വച്ച എന്റെ പഴയ സ്വഭാവം പുറത്തു എടുപ്പിക്കല്ലേ മോനെ... അവന്റെ നെഞ്ചിൽ നിന്നും കാല് എടുത്തു കാശി ബൈക്കിൽ കയറി പോയി.. ഋഷിയെ തിരിഞ്ഞു നോക്കി പോകുന്ന കാശിയെ ഋഷി കത്തുന്ന കണ്ണുകളോടെ നോക്കി.. നിന്നെയും അവളെയും ഞാൻ ഒന്നിപ്പിക്കില്ല... ഋഷി നെഞ്ചിലെ മണ്ണ് തട്ടി കളഞ്ഞു കൊണ്ട് മനസ്സിൽ പറഞ്ഞു.. പാർവതി വീട്ടിൽ എത്തിയതും മുറിയിൽ പോയി കതക് അടച്ചു.. ആരോടും ഒന്നും മിണ്ടിയില്ല... അവൾക് വിശ്വസിക്കാൻ കഴിഞ്ഞില്ല...അവൾ കണ്ണാടിക്ക് മുന്നിൽ പോയി നിന്നെ കഴുത്തിലെ താലിയിലേക്ക് നോക്കി.. അത് കണ്ടതും അവളുടെ മനസ്സിലേക്കു കാശിയുടെ മുഖം ഓടി എത്തി... ചുണ്ടിൽ ചെറു ചിരിയോടെ അവൾ ഫോൺ എടുത്തു അവനെ വിളിച്ചു.. ആദ്യത്തെ ബെല്ലിൽ തന്നെ അവൻ ഫോൺ എടുത്തു..

എന്താ ഭാര്യയെ.. ഇത്ര പെട്ടന്ന് എന്നെ മിസ് ചെയ്തോ... മ്മ്.. ആഹാ.. അപ്പൊ എങ്ങനെ പിടിച്ചു നിൽക്കും അവിടെ.. നിന്റെ അച്ഛൻ ആണെങ്കിൽ ഇമ്മാതിരി പണി കാണിക്കും എന്ന് അറിയില്ലായിരുന്നു... ഇനി എന്താ ചെയ്യാ... നമുക്ക് ഒളിച്ചോടിയാലോ... ഞാൻ സീരിയസ് ആയിട്ട ചോദിച്ചേ.. എന്ന മോളു ആ ജനലിന്റെ അടുത്ത് ഒന്ന് വാ.. പറഞ്ഞു തീരും മുന്നേ പാർവതി ജനലിന്റെ അടുത്തേക്ക് ഓടി.. റോഡ് സൈഡിൽ ബൈക്കിൽ ഇരിക്കുന്ന കാശിയെ കണ്ടതും അവൾക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി.. എങ്കിലും ഉള്ളിൽ ഒരു ചെറു വിങ്ങൽ അവശേഷിച്ചിരുന്നു.. പിന്നെ ഞാൻ രാത്രി വരും...എന്റെ കൂടെ വരണം.. അയ്യോ അപ്പൊ അച്ഛൻ അറിഞ്ഞാൽ.. ഡി പോത്തേ.. അച്ഛനോട് അനുഗ്രഹം വാങ്ങി വരാൻ അല്ല പറഞ്ഞത്.. ഞാൻ രാത്രി വന്നു വിളിക്കും.. അപ്പൊ ആരും അറിയാതെ വരണം.. എങ്ങോട്ടാ... പാതാളത്തിലേക്ക്... എനിക്ക് പേടിയാ... ഞാൻ ഇല്ലേ നിന്റെ കൂടെ.. പിന്നെ പേടി മാറ്റുന്ന ഒരു മരുന്ന് ഉണ്ട് എന്റെ കയ്യിൽ.. എന്താ അത്.. അത് രാത്രി തരുന്നുണ്ട്...

അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായതും അവളുടെ ഉള്ളിലൂടെ കൊള്ളിയാൻ മിന്നി.. കാശി ബൈക്കിൽ കയറി പോകുന്നത് വരെ അവൾ അവനെ നോക്കി നിന്നു.. ഒരിക്കലും കിട്ടില്ല എന്ന കരുതിയ പ്രണയം ഇന്ന് തനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു.. ഇനി ഒരു മോചനം അതിൽ നിന്നും ഉണ്ടാവല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചു പാർവതി... രാത്രി വരെ ഒരു സമാധാനവും ഇല്ലാതെ പാർവതി ഇരുന്നു.. കാശിയുടെ ഫോൺ വരുന്നതും നോക്കി... രാത്രി ഭക്ഷണം കഴിക്കാൻ സുമിത്ര വിളിച്ചെങ്കിലും പാർവതി പോയില്ല...കുറച്ചു കഴിഞ്ഞു മാധവൻ അവളുടെ അടുത്ത് വന്നു... നിന്റെ ഏതു കാര്യത്തിനും കൂടെ നിന്നിട്ടുണ്ട് ഈ അച്ഛൻ.. പക്ഷെ അവന്റെ കൂടെ ഞാൻ നിന്നെ ഇറക്കി വിടില്ല.. എന്റെ മനസ്സ് മാറാൻ വേണ്ടി ആണ് നിന്റെ കാത്തിരുപ്പ് എങ്കിൽ ഇവിടെ നിർത്തിക്കോ... ദേഷ്യത്തിൽ പറഞ്ഞു മാധവൻ പുറത്തു പോയി.. പാർവതി കരഞ്ഞു കൊണ്ട് ബെഡിൽ കിടന്നു.. തനിക്കു പ്രണയം തിരിച്ചു കിട്ടിയപ്പോൾ വീട്ടുകാർ തന്നിൽ നിന്നും അകന്നു പോയി ഇരിക്കുന്നു... ഫോൺ അടിക്കുന്ന ശബ്ദം കേട്ട് ആണ് പാർവതി ബെഡിൽ നിന്നും എഴുന്നേറ്റത്.. കാശിയുടെ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞതും അവളുടെ സങ്കടം എല്ലാം എങ്ങോ പോയി മറഞ്ഞു...

ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വരും.. അവിടെ വന്നു വിളിക്കുമ്പോൾ നീ പുറത്തു വന്നാൽ മതി... എനിക്ക് എന്തോ... ദേ നീ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും... പാർവതി എന്തെങ്കിലും പറയും മുന്നേ കാശി ഫോൺ ഓഫ് ആക്കി... പാർവതി എല്ലാവരും ഉറങ്ങാൻ വേണ്ടി കാത്തിരുന്നു..ലൈറ്റ് എല്ലാം അണഞ്ഞതും അവൾ ആശ്വാസത്തിൽ ശ്വാസം വിട്ടു.. കുറച്ചു കഴിഞ്ഞു കാശിയുടെ മെസ്സേജ് വന്നു പുറത്തു വരാൻ പറഞ്ഞു.. പാർവതി ശബ്ദം ഉണ്ടാക്കാതെ അടുക്കള വഴി പതിയെ നടന്നു.. അടുക്കള വാതിൽ തുറക്കാൻ തുടങ്ങിയതും അവിടെ ആരോ ലൈറ്റ് ഇട്ടു.. പാർവതി ഞെട്ടി തിരിഞ്ഞുനോക്കുമ്പോൾ ജാനകി ചിരിച്ചു കൊണ്ട് നിൽക്കുന്നു.. പാർവതി അവരെ നോക്കി ഒന്ന് ചിരിച്ചു.. മോള് എങ്ങോട്ടാ ഈ നേരത്ത്... അ... അത്... അത് പിന്നെ... വെറുതെ.. ഉരുളണ്ട.. എന്റെ മോനെ എനിക്ക് നന്നായി അറിയാം.. വേഗം വരാൻ നോക്ക്.. ആരെങ്കിലും അറിയും... പാർവതി ആശ്വാസതിൽ ഒന്ന് ചിരിച്ചു കൊണ്ട് അവരെ കെട്ടിപിടിച്ചു വേഗം വാതിൽ തുറന്നു പോയി..

ജാനകി അത് ചിരിയോടെ നോക്കി നിന്നു.. ഉമ്മറത്തു നിന്നു പാർവതി കണ്ടിരുന്നു വഴിയിൽ തന്നെ നോക്കി നിൽക്കുന്ന കാശിയെ.. അവൾ വേഗം ഓടി അവന്റെ അടുത്ത് എത്തി.. കിതച്ചു കൊണ്ട് നിൽക്കുന്ന പാർവതിയെ നോക്കി കാശി ചിരിച്ചു.. എന്താ ഡി.. ഇപ്പൊ ഇവിടുന്നു വേഗം പോകാം... പിന്നെ സംസാരിക്കാം... പാർവതി അവന്റെ ബൈക്കിൽ കയറി ഇരുന്നു.. അവന്റെ വയറിൽ ചുറ്റി പിടിച്ചു അവർ യാത്ര തുടങ്ങി.. കുറച്ചു ദൂരം കഴിഞ്ഞു പാർവതിക്ക് നന്നായി തണുക്കാൻ തുടങ്ങി.. അവൾ സാരീയുടെ തലപ്പ് കൊണ്ട് പുതച്ചു മൂടി അവന്റെ മുതുകിൽ ചാരി ഇരുന്നു... പാറു എങ്ങോട്ടാ... എങ്ങോട്ടെങ്കിലും.. നമ്മൾ മാത്രം ഉള്ള സ്ഥലത്തേക്ക്.. നീ ഭയങ്കര റൊമാന്റിക് ആണല്ലേ.... പിന്നെ നിങ്ങളെ പോലെ ആവണോ.. ഒരു കിസ്സ് പോലും നിങ്ങൾക് നേരെ ചൊവ്വേ തരാൻ അറിയില്ല.. നീ എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ബാലൻ കെ നായരേ ഉണർത്തല്ലേ.. ഉണർന്നാൽ പിന്നെ ഒരു മയവും പ്രതീക്ഷിക്കണ്ട... അത് ഞാൻ ഒരു വട്ടം കണ്ടതാ.. അടക്കി പിടിച്ച ചിരിയോടെ പാർവതി പറയുമ്പോൾ കാശി അവളെ കണ്ണാടിയിൽ കൂടി പ്രണയത്തോടെ നോക്കി... തിരിഞ്ഞു നോക്കി അവളുടെ കവിളിൽ അവന് ചുംബിച്ചു..

ഒരു നിമിഷം പാർവതി ഞെട്ടി... എന്തെ.. ഇത്ര ഉള്ളു നീ.. ഞാൻ ഒന്ന് നോക്കിയാൽ മതി... പോടാ... പാർവതി നാണത്താൽ അവന്റെ മുതുകിൽ മുഖം പൂഴ്ത്തി.. അവരുടെ ലോകത്തു അവരുടെ പ്രണയത്തിൽ ലയിച്ചു അവർ യാത്ര തുടർന്നു.. ബൈക്ക് നിന്നതും പാർവതി ചുറ്റും നോക്കി.. ചെറിയ നിലാ വെളിച്ചത്തിൽ അവൾ കണ്ടു വലിയ ഒരു പടത്തിനു നടുവിൽ ആണ് എന്ന്.. ഇവിടെ എന്താ എന്ന ഭാവത്തിൽ പാർവതി കാശിയെ നോക്കി.. കാശി അവളുടെ കൈ പിടിച്ചു നടന്നു... പടത്തിനു ഒരു സൈഡിൽ ചെറിയ ഒരു കുടിൽ കണ്ടു.. അതിനുള്ളിൽ വെളിച്ചം ഉണ്ടായിരുന്നു.. കാശി അവളുടെ കൈ പിടിച്ചു അവിടേക്ക് നടന്നു... പഴയ ഒരു കുടിൽ ആയിരുന്നു.. പക്ഷെ അതിനുള്ളിൽ ഒരു ചെറിയ കട്ടിലും കസേരയും എല്ലാം ഉണ്ടായിരുന്നു.. പിന്നെ കൊച്ചു അടുക്കളയിൽ കുറച്ചു സാധനങ്ങളും.. അതെല്ലാം കണ്ടു അത്ഭുതത്തോടെ പാർവതി അവനെ നോക്കി.. നോക്കണ്ട.. ഇത് എന്റെ വീട് തന്നെ ആണ്..ചിലപ്പോൾ ഒക്കെ എന്റെ സങ്കടങ്ങളും ദേഷ്യവും എല്ലാം ഒഴുക്കി കളയാൻ ഉള്ള സ്ഥലം.. കാശിയുടെ അടുത്ത് ചെന്നു നിന്നു കൊണ്ട് പാർവതി അവന്റെ നെറ്റിയിൽ ചുംബിച്ചു.. അവന്റെ മുഖം കയ്യിൽ എടുത്തു കൊണ്ട് കണ്ണിൽ നോക്കി...

ഇനി മുതൽ ഇവിടെ സന്തോഷം മാത്രമേ ഉണ്ടാവു.. ഞാനും നീയും മാത്രം ഉള്ള സന്തോഷം... കാശി അവളെ വാരി പുണർന്നു.. അവളുടെ ശരീരത്തിലെ ചൂട് അവന്റെ ശരീരത്തിലേക്ക് വ്യാപിക്കുന്നതായി അവനു തോന്നി.. എത്ര പുണർന്നിട്ടും അവനു മതിയാവാത്തത് പോലെ.. അവന്റെ കൈകളുടെ സ്ഥാനം മാറാൻ തുടങ്ങിയതും പാർവതി അവനിൽ നിന്നും വേഗം വിട്ടു നിന്നു... മുഖം കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.. മോനെ കാശി എന്താ ഉദ്ദേശം... എനിക്ക് ഒരു ഉമ്മ വേണം.. അത്ര ഉള്ളു... തന്നില്ലെങ്കിൽ.... തന്നില്ലെങ്കിൽ ഞാൻ അങ്ങ് എടുക്കും.. എനിക്ക് അവകാശം ഉള്ളതാ.. അയ്യടാ.. ഇത്രയും ദിവസം എന്നെ കരയിച്ചത് അല്ലെ.. അത് കൊണ്ട് ചെറിയ ശിക്ഷ തന്നിട്ടേ ഞാൻ തരൂ.. എന്താടി.. ഇനി.. അത് പിന്നെ...ഇത്രയും ആയിട്ടും നിങ്ങൾ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞില്ലല്ലോ.. എന്റെ മുഖത്തു നോക്കി എന്നെ ഇഷ്ടം ആണെന്ന് പറ.. അത്ര ഉള്ളു... അത്ര ഉള്ളു പറഞ്ഞു നിസാരം ആക്കണ്ട.. നല്ല റൊമാന്റിക് മൂഡിൽ വേണം.. കാശി ഒരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു..

പാർവതിയ്ക്ക് ഒരു പതർച്ച തോന്നി എങ്കിലും പിടിച്ചു നിന്നു.. അവന്റെ കണ്ണുകളിലെ മന്ത്രികതയിൽ അവളും ലയിച്ചു നിന്നു.. അവളുടെ നഗ്നമായ വയറിലൂടെ ചുറ്റി പിടിച്ചു അവന്റെ നെഞ്ചോടു ചേർത്ത് നിർത്തി അവളെ..കാശിയുടെ ശ്വാസം അവളുടെ മുഖത്തു തട്ടുമ്പോൾ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി.. അവളുടെ മുഖത്തിന്റെ അടുത്തേക് മുഖം കൊണ്ട് പോയി അവൻ.. ഐ ലവ് യു പാറു... ലവ് യു സൊ മച്ച്... പറഞ്ഞു തീർന്നതും അവളുടെ അധരങ്ങളെ അവൻ സ്വന്തം ആക്കി.. പെട്ടന്ന് ആയത് കൊണ്ട് പാർവതി ഒന്ന് ഞെട്ടി എങ്കിലും അവളും ആ ചുംബനത്തിൽ ലയിച്ചു.. അവളുടെ കീഴ് ചുണ്ടിൽ അവന്റെ ദന്തങ്ങൾ തട്ടി മുറിവിൽ ചോര പൊടിയുമ്പോളും അവനിൽ ആവേശം കൂടി വന്നു.. അവളുടെ ശ്വാസം നിലയ്ക്കുമെന്ന് തോന്നിയപ്പോൾ അവൾ അവനെ തട്ടി മാറ്റി... ശ്വാസം എടുക്കാൻ ബുദ്ധി മുട്ടി കൊണ്ട് പാർവതി കാശിയെ നോക്കി.. അവന്റെ ചുണ്ടിൽ പറ്റിയ അവളുടെ ചോര നാവ് കൊണ്ട് തുടച്ചു കൊണ്ട് കാശി അവളെ വീണ്ടും വാരി പുണർന്നു... അവളും കിതപ്പോടെ അവനോടു ഒട്ടി ചേർന്നു..................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...