പ്രണയമഴ : ഭാഗം 27

നോവൽ എഴുത്തുകാരി: മിഴി വർണ്ണ എങ്ങനെ രക്ഷപ്പെടും എന്നറിയാതെ ഞാനും മഹിയും ആനന്ദ് ഏട്ടനെ നോക്കി…. ഞങ്ങളുടെ നോട്ടത്തിൽ ആകെ ഒരു വ്യത്യാസം ഉണ്ടായിരുന്നതു ഞാൻ എന്തു
 

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

എങ്ങനെ രക്ഷപ്പെടും എന്നറിയാതെ ഞാനും മഹിയും ആനന്ദ് ഏട്ടനെ നോക്കി…. ഞങ്ങളുടെ നോട്ടത്തിൽ ആകെ ഒരു വ്യത്യാസം ഉണ്ടായിരുന്നതു ഞാൻ എന്തു ചെയ്യണം എന്നു അറിയാതെ ദയനീയമായി നോക്കി…. മഹി കണ്ണിൽ അടങ്ങാത്ത ദേഷ്യത്തോടെയും ചുണ്ടിൽ ഒരിക്കലും മായാത്ത പുഞ്ചിരിയോടെയും ആയിരുന്നു എന്നു മാത്രം.

കാറിൽ നിന്നു പുറത്തു ഇറങ്ങിയത് സൂരജ് ആയിരുന്നു…. ഞാൻ പത്തിൽ പഠിക്കുമ്പോൾ എന്നോട് ഇഷ്ടം പറഞ്ഞ ആസ്ഥാന പോക്കിരി ആണ് സൂരജ്…പണത്തിന്റെ അഹങ്കാരം വാനോളം ഉള്ളവൻ. പ്രായക്കൂടുതൽ പോലെ തന്നെ അവന്റെ കൈയിൽ തെമ്മാടിത്തരവും കൂടുതൽ ആയിരുന്നു.

ഞാൻ ഇഷ്ടം അല്ല എന്നു പറഞ്ഞ ദേഷ്യത്തിൽ അവൻ എന്നേ കയറി പിടിക്കാൻ നോക്കി…അതും മഹിയുടെ മുന്നിൽ വെച്ചു. എല്ലാരും നോക്കി നിക്കേ മഹി അവന്റെ കരണത്തു അടിച്ചു. ഞാൻ പിടിച്ചു മാറ്റിയില്ലയിരുന്നു എങ്കിൽ ഒരു പക്ഷേ അന്ന് അവൾ അവനെ കൊന്നേനെ…. തിരിച്ചു എന്തെങ്കിലും ചെയ്യും മുൻപ് സൂരജിനെ അവന്റെ കൂട്ടുകാർ വന്നു കൊണ്ടു പോയി. ആ പോക്കിലും അവൻ മഹിയോട് വിളിച്ചു പറയുന്നുണ്ടായിരുന്നു…. അവളുടെ ജീവൻ അവന്റെ കൈ കൊണ്ടാകും തീരുക എന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..