പ്രണയമഴ : ഭാഗം 3
നോവൽ എഴുത്തുകാരി: മിഴി വർണ്ണ ഇത് ഗീതു… ഇനി മുതൽ നിങ്ങളുടെ പുതിയ ക്ലാസ്സ്മേറ്റ് ആണ്. രണ്ടു ആഴ്ച തമാസിച്ചാണ് ഈ കുട്ടി ഇവിടെ ജോയിൻ ചെയ്തത്…
Aug 18, 2020, 14:55 IST
നോവൽ
എഴുത്തുകാരി: മിഴി വർണ്ണ
ഇത് ഗീതു… ഇനി മുതൽ നിങ്ങളുടെ പുതിയ ക്ലാസ്സ്മേറ്റ് ആണ്. രണ്ടു ആഴ്ച തമാസിച്ചാണ് ഈ കുട്ടി ഇവിടെ ജോയിൻ ചെയ്തത്… so ഗീതുനു വേണ്ട ഹെല്പ് ഒക്കെ നിങ്ങൾ വേണം ചെയ്തു കൊടുക്കാൻ…. ഹിമ…
ഗീതുനു വേണ്ട നോട്സ് എല്ലാം ഒന്നു കൊടുക്കണം കേട്ടോ. ടീച്ചർ ക്ലാസ്സ് ലീഡർ ആയ ഹിമയോട് പറഞ്ഞു. Oh sure mam…. ഈ കുട്ടിക്ക് വേണ്ട നോട്സ് ഒക്കെ ഞാൻ കൊടുത്തോളാം.. ഹിമ സന്തോഷത്തോടെ സമ്മതിച്ചു.
അഹ് ഹിമ മറ്റൊരു കാര്യം… ഒരു മിനിറ്റ് ഒന്നിങ്ങു വരു. ടീച്ചർ ഹിമയെ അടുത്ത് വിളിച്ചു എന്തോ പറഞ്ഞു പെട്ടെന്ന് ഒരു നിമിഷം ഹിമയുടെ മുഖം വല്ലാണ്ട് ആയി…