പ്രണയതീരം ❣️ ഭാഗം 21

 

രചന: ദേവ ശ്രീ

കിച്ചു നീ ഓക്കേ പാക്ക് ചെയ്തോ.... 
അവന്റെ അരികിലേക്കു വന്നു ദേവകിയമ്മ ചോദിച്ചു.... 


ചെയ്തു എന്റെ മുത്തി.... 
അവൻ അവരുടെ കവിളിൽ പിടിച്ചു പറഞ്ഞു... 


അവർ അവനെ തലോടി... 

അവരുടെ മടിയിലേക്കു തല വെച്ചു കിടന്നു കൊണ്ട് അവൻ പറഞ്ഞു... 

മുത്തി...  അമ്മാളുവിനു ഞാൻ ചെല്ലുന്നത് ഒരു സർപ്രൈസ് ആകുമല്ലേ... 

അവൾ എന്നെ കണ്ടാൽ ഞെട്ടുമായിരിക്കും അല്ലെ... 
ഓടി വന്നു എന്നോട് പരിഭവം പറയുമായിരിക്കും... 
അവളോട്‌ ഒരു വാക്ക് പോലും പറയാതെ ചെന്നതിനു... 


എന്റെ കുട്ടി...  നീയെന്തിനാ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നത്... 


അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... 
മുത്തശ്ശി കുഞ്ഞുനാളിൽ അവൾ ഓരോന്നിനും വേണ്ടിയും വാശി പിടിച്ചു കരയുമ്പോൾ അതു സാധിച്ചു കൊടുത്താൽ ഞാൻ അനുഭവിക്കുന്ന ഒരു സന്തോഷമുണ്ട്... 
ആ സമയങ്ങളിൽ എനിക്ക് സ്വർഗം കിട്ടിയ പോലെ ആണ്... 


അവളുടെ ഓരോ കുറുമ്പിനു അപ്പച്ചിയുടെ കയ്യിൽ നിന്നും അവളെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറഞ്ഞു എനിക്ക് കേൾക്കുന്ന ചീത്തയെല്ലാം ഞാൻ ഒരിക്കൽ പോലും സങ്കടപെട്ടിട്ടില്ല... 
സന്തോഷം മാത്രമേ തോന്നിയുള്ളൂ 

അതോണ്ട് മാത്രമാണ് മുത്തി അവൾ ഇത്ര ദൂരം പോയി പഠിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ എതിര് പറയാതെ കൂടെ നിന്നത്... 


അവൾ ഇവിടം വിട്ടു പോയപ്പോൾ ആകെ ശൂന്യമായ പോലെ തോന്നുന്നു അതാ ഞാനും കൂടി... 


അപ്പോഴേക്കും കാർത്തിയും വന്നു അവന്റെ അരികിൽ ഇരുന്നു.... 

അവൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു 
ഡാ കാർത്തി എനിക്ക് പോകാൻ സമയമായി. 

എങ്ങനെയാണ് കിച്ചു ഏട്ടാ പോകുന്നത് ട്രിയനിൽ ആണോ.... 


അല്ലടാ...  കാർ എടുക്കാം... 
കിച്ചു പറഞ്ഞു... 


അതു കേട്ടു മുത്തി പറഞ്ഞു... 
അതു വേണ്ട...  മുത്തശ്ശിടെ കുട്ടി ഇത്രയും ദൂരം ഒറ്റക്ക് വണ്ടി ഒടിച്ചു പോകണ്ട.... 
ട്രെയിനിൽ പോയാൽ മതി... 


മുത്തശ്ശി അതു... 


കിച്ചു പറയാൻ വന്നതിനെ തടഞ്ഞു കൊണ്ട് ദേവകിയമ്മ പറഞ്ഞു... 
ഇങ്ങോട്ട് ഒന്നും പറയണ്ട... 
അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി.... 


പിന്നെ അവൻ ഒന്നും പറഞ്ഞില്ല... 


💚💚💚💚💚💚💚💚


പ്രഭാകരൻ സാർ എവിടെ?.... -നിരഞ്ജൻ 

ആഹാ സാർ അറിഞ്ഞില്ലേ... 
പ്രഭാകരൻ സാർ ഓൺ ഇയർ ലീവിന് പോയി... 
-അധ്യാപകൻ 

ഹേ ഞാൻ അറിഞ്ഞില്ല... -നിരഞ്ജൻ 


ആഹാ സാർ ലീവിൽ ആയിരുന്നു...  രണ്ടാഴ്ച മുന്നേ ആണ് ഇവിടെ വിവരം അറിയിച്ചത്.. 
കുവൈറ്റിൽ ഉള്ള മകന്റെ അടുത്തേക്ക് പോകുവാണ്.. 
ഒരു വർഷം കഴിഞ്ഞേ വരു.... 

ആഹാ നിരഞ്ജൻ സാറെ പകരം വേറെ ഒരു സാർ വരുന്നുണ്ട്... 

സാറിന് ഒരു കൂട്ടാകും... 

സാറിനേക്കാൾ ചെറുപ്പമാണ് എന്ന പറഞ്ഞു കേട്ടത്... 

മ്മം....  വരട്ടെ മാഷേ .....  എങ്ങനെ ഉള്ള ആളാണ് എന്ന് അറിയില്ലല്ലോ... -നിരഞ്ജൻ 


ആഹാ... 
പേര് കാശി നാഥൻ.... 
പാലക്കാട്ടു നിന്നുള്ള ഇറക്കുമതിയാണ്.... 

🧡🧡🧡🧡🧡🧡


വിശാലമായ കോളേജിലേക്ക് കാലെടുത്തു വെക്കുകയാണ് കിച്ചു.... 

അവൻ ചുറ്റും ഒന്ന് നോക്കി... 

കണ്ണെത്താ ദൂരം വരെ പൂത്തു പടർന്നു നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ ആണ് അവന്റെ കണ്ണിൽ ഉടക്കിയത്... 


രാഷ്ട്രീയം വിളിച്ചോതുന്ന പല തരത്തിലുള്ള ഫോട്ടോസും ഫ്ലെക്സ്കളും ചുമരെഴുത്തും അവിടെ കാണാമായിരുന്നു... 

അവൻ ഒന്ന് മന്ദഹസിച്ചു... 
വെറുതെ അല്ല.. മതി എന്റെ കുറുമ്പി അമ്മാളു ഇങ്ങോട്ട് തന്നെ വെച്ച് പിടിച്ചത്... 


അവന്റെ കണ്ണുകൾ അവൾക്കായി പരതി... 

നിരാശയോടെ അവൻ സ്റ്റാഫ്‌ റൂമിലേക്ക് വെച്ചു പിടിച്ചു. 


ജോയിൻ ചെയ്ത ശേഷം അവന്റെ സീറ്റിലേക്ക് പോയി... 


അവിടെ ഇരുന്ന ചെറുപ്പക്കാരനോട് പേര് ഒന്ന് ചിരിച്ചു... 


ഹായ്  ഞാൻ നിരഞ്ജൻ....  അയാൾ സ്വയം പരിചയപ്പെടുത്തി... 


ഹായ് കാശിനാഥ്..... 
ആ ഒരു ഹൗർ രണ്ടുപേരും ഫ്രീ ആയത് കൊണ്ട് പരസ്പരം നന്നായി പരിചയപെട്ടു.... 

അവർ നല്ല ഒരു സൗഹൃദം സ്ഥാപിച്ചു... 


കാശിയുടെ പെരുമാറ്റം എല്ലാവരെയും പെട്ടൊന്ന് ആകർഷിക്കുന്ന ഒന്നായിരുന്നു... 


അവന്റെ മുഖത്തെ നിഷ്കളങ്കതയും ചിരിക്കുമ്പോൾ വിരിയുന്ന നുണകുഴിയും നന്നായി വെട്ടി ഒതുക്കി ചീകി വെച്ചേക്കുന്ന മുടിയും അവന്റെ ആ ചെമ്പൻ കണ്ണുകളും എല്ലാം അവനിലേക്ക് ആകർഷിക്കുന്ന ഒന്നായിരുന്നു.... 


കോളേജിലെ എഫ് എം അന്ന് ആഘോഷമാക്കിയത് പുതിയ സാറിന്റെ രംഗപ്രവേശനം ആയിരുന്നു.... 


പല സിനിമ നടൻമാരെ പോലെയും അവർ കാശിയെ ഉപമിച്ചു..... 

ഇതൊന്നും അറിയാതെ ഉത്രയും കോളേജിന്റെ പടി ചുവട്ടി..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...