പ്രണയതീരം ❣️ ഭാഗം 41

 

രചന: ദേവ ശ്രീ

അമ്മാളുവിനോട് കാർത്തി പറഞ്ഞു.... 

അമ്മാളു നിന്റെ പിണക്കം എല്ലാം ഇന്ന് തന്നെ തീർക്കണം....  കേട്ടല്ലോ.... 

മ്മം...  അവളൊന്ന് തലയാട്ടി..... 

ശേഷം എല്ലാവർക്കും ഇടയിലേക്ക് അവർ ആറുപേരും ഇറങ്ങി ചെന്നു.... 


നവിയും കാശിയും അവനിക്ക് അരികിലേക്കു നടന്നു ചെന്നിരുന്നു...  കാർത്തി അപ്പച്ചി അരികിൽ പോയി ഇരുന്നു....  നന്ദുവും വിച്ചുവും അച്ഛമ്മക്ക് അരികിൽ ചെന്നിരുന്നു.... 


ഉത്ര നേരെ നടന്നു പോയത് ആദിക്കും തനുവിനും അരികിലേക്കു ആണ്... 

അവരുടെ അടുത്തിരിക്കുന്ന നിവിക്ക് അരികിൽ ചെന്നിരുന്നു അവളുടെ കൈ പിടിച്ചു..... 

രണ്ടുപേരും പരസ്പരം നോക്കി.... 
നിവി വേഗം ഉത്രയെ കെട്ടിപിടിച്ചു.... 
അപ്പോഴേക്കും ചൈത്രയും നീനയും ദിയയും അവളുടെ അടുത്ത് വന്നു നിന്നു.... 
അവളെ പുണർന്നു. 


എല്ലാവർക്കും നേരെ അവൾ പുഞ്ചിരിച്ചു.. 

അവനിയോട് ഒഴിച്ചു..... 


എല്ലാവരും അവൾക്കു തിരികെ ഒരു പുഞ്ചിരി നൽകി.. 
ഗൗതം മാത്രം അവളെ നോക്കി ചിരിച്ചില്ല... 
അവനിക്ക് കൊടുക്കാത്ത പരിഗണന അവനും വേണ്ട എന്നായിരുന്നു അവന്റെ നിലപാട്... 

എന്തോ അതവളെ വേദനിപ്പിച്ചു എങ്കിലും അത് പ്രകടമാക്കിയില്ല അവൾ... 

ഓഹ് അപ്പൊ മഞ്ഞെല്ലാം ഉരുകിയ സ്ഥിതിക്ക് അമ്മാളുന്റെ വക ഒരു പാട്ട്.... 
ഗിരി പറഞ്ഞു... 

അത് കേട്ടതും എല്ലാവരും കൈ അടിച്ചു....

പക്ഷെ അവൾ പാടാൻ കൂട്ടാക്കിയില്ല..... 

അത് പറഞ്ഞപ്പോൾ അവനിയുടെ കണ്ണിൽ ഉണ്ടായ തിളക്കം ആണ് അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്.... 

അവളുടെ മനസ്സിൽ ആഴത്തിൽ അവൻ ഉണ്ടെങ്കിലും അവളെ തിരിഞ്ഞു വരാത്ത, അവളെ വിശ്വസിക്കാത്ത അവനോട് നീതി പുലർത്തി സ്നേഹിക്കാൻ അവൾക് കഴിയുമായിരുന്നില്ല..... 


അവൾക്ക് വയ്യെന്ന് അവൾ തീർത്തു പറഞ്ഞു.... 


അത് കേട്ട് അച്ഛമ്മയുടെ മുഖം വാടി..... 


അതെല്ലാവരിലും ഒരു നോവ് തീർത്തു..... 


മണിക്കുട്ടി കുറുമ്പുള്ളൊരമ്മിണി പൂവാലി.... 
നിന്നെ പാട്ട് പഠിപ്പിച്ചതാരടി വായാടി..... 

നന്ദു പാടി കൊണ്ട് അവൾക് അരികിലേക്കു ചെന്നു... 


തന്തന തന്തനന തന്തനാന തന്തനാനാനാ 
തന്തന തന്തനന തന്തനാന തന്തനാനാനാ... 


മണിക്കുട്ടികുറുമ്പൊള്ളൊരമ്മിണി പൂവാലി 
നിന്നെ പാട്ടു പഠിപ്പിച്ചതാരടി വായാടി 
ഇത്തിരി പൂവോ പൊന്മുളം കാടോ 
ഏട്ടന്റെ നെഞ്ചിലെ തരാട്ടോ 
തൊട്ട് തലോടുന്ന പൂങ്കാറ്റോ 
ആലിപ്പഴം വീഴും ആവണിമേട്ടിലെ ഓമനയമ്പിളിയോ... 


അവൻ അവളോട്‌ ചേർന്നു നിന്ന് പാട്ട് പാടി.... 

അവിടെ ഇരുന്നു ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അമ്മാളുവിന്റെ ഫോൺ റിംഗ് ചെയ്തത്.... 


അകത്തു നിന്നും അമ്മാളുവിന്റെ ഫോണുമായി അവളുടെ വല്യമ്മ വന്നു.... 


അമ്മാളു നിന്റെ ഫോൺ കുറേ നേരമായി റിംഗ് ചെയ്യുന്നു.... 

ആരാ വല്യമ്മേ..... 


മഹി ഏട്ടൻ എന്നാണ് എഴുതി ഇരിക്കുന്നത്.... 


അവൾ ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ച് ചിരിച്ചു കൊണ്ട് ചോദിച്ചു.... 

എന്താ മഹിഏട്ടാ..... 


അവൾ ഫോണുമായി മാറി നിന്ന് ഒരുപാട് നേരം സംസാരിച്ചു.... 


എന്തോ അത് അവനിയിൽ വല്ലാത്ത അസ്വസ്ഥത തീർത്തു..... 

അവൻ ആകെ അപ്സെറ് ആവാൻ തുടങ്ങി... 


ഇല്ല ഇനിയും വെച്ച് നീട്ടിക്കൂടാ അവളോട്‌ എല്ലാം തുറന്നു സംസാരിക്കണം.... 
അവൻ മനസ്സിൽ ഉറച്ച തീരുമാനം എടുത്തു... 

അതിനായി ഇനി ഒരവസരം കണ്ടെത്തെണ്ടിരിക്കുന്നു.... 


അവൻ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക്‌ പോയി.... 


കാൾ കട്ട്‌ ആക്കാതെ അവൾ ഫോൺ തനുവിന് കൊടുത്തു.... 


എന്തിനാ ഡാ മഹി ഏട്ടൻ വിളിച്ചത്.... -
ഇസ 


ആ പോത്തിന്റെ ഫോണിലേക്കു വിളിച്ചു എടുക്കാത്തത് കൊണ്ട് വിളിച്ചതാണ്..... 
ഉത്ര മറുപടി നൽകി..... 


എന്നാലും എന്റെ മോളെ ഇത്രയും വലിയ ഒരു സംഭവം നടന്നിട്ട് ഞങ്ങളോട് ഒന്ന് പറയാ....  എവിടെ.... 
അല്ലെ ആദി..... -ഇച്ചായൻ 

എന്റെ ഇച്ചായ ഞാൻ അതൊക്കെ അപ്പോഴേ വിട്ടു.... 
പിന്നെ ആ കോളേജ് എന്റെ ഒരുപാട് ആഗ്രഹങ്ങൾ തച്ചുടച്ചു കളഞ്ഞു പോയ ഒന്നാണ്.... 
അതെ കുറിച്ച് ആലോചിച്ചാൽ സങ്കടം മാത്രമേ ഉണ്ടാകു.... എന്തിനാ ഇങ്ങനെ സങ്കടപെടുന്നത് എന്നോർത്തു പറയാതെ ഇരുന്നതാണ്... -ഉത്ര...

അതൊന്നും സാരമില്ല....  ഓക്കെ കഴിഞ്ഞില്ലേ -ആദി 

അവിടെ നിന്നും എല്ലാവരും റൂമിലേക്ക്‌ പോയി.... 

അവനി..... 

ബാൽക്കണിയിൽ നിൽക്കുകയായിരുന്ന അവനിക്ക് അരികിലേക്കു ഇഷാനി ചെന്നു..... 

ഹ്മ്മ്....  എന്താ ഇഷാനി.... 

അവനി എന്റെ മാര്യേജ് ഫിക്സ് ചെയ്തു..... 


ഓഹ് കോൺഗ്രാറ്സ്..... 
ആളു എന്ത് ചെയ്യുന്നു.... 


അമേരിക്കയിൽ ഉള്ള ഡോക്ടർ ആണ്
മിലേഷ്.....  

ഡേറ്റ് ഫിക്സ് ചെയ്തോ..... 


മ്മം....  നെക്സ്റ്റ് മോന്ത്‌.... 


ഓഹ് പെട്ടൊന്ന് ആയല്ലോ... അപ്പൊ  എക്സാം എഴുതുന്നില്ലേ....  


ആഹാ...  ഏട്ടന് ലീവ് ഇല്ല....
  അവനി ആം സോറി.... 
ഒരു പക്വത ഇല്ലായ്മയിൽ തോന്നിയ പൊട്ടബുദ്ധിയായിരുന്നു എനിക്ക് അന്നൊക്കെ... 
ഒരു ഏറ്റു പറച്ചിൽ കൊണ്ട് ഒന്നും തിരിച്ചു കിട്ടില്ല എന്നെനിക്ക് അറിയാം 
എന്നാലും എന്റെ മനസമാധാനത്തിന് വേണ്ടി.... 

എനിക്ക് മാപ്പ് തരണം..... 
അവൾ അവന്റെ കൈകൾ കൂട്ടി പിടിച്ചു കരഞ്ഞു.. 


ഹേയ്....  ഇഷാനി താൻ കരയല്ലടോ..... 
അവൻ അവളുടെ തലയിൽ തലോടി.... 
തന്നെ ഞാൻ എന്റെ ഒരു സഹോദരി ആയെ കണ്ടിട്ടുള്ളു...  ഇനി എന്നും അങ്ങനെ തന്നെയായിരിക്കും.... 
ഞാൻ ഉണ്ടാകും കല്യാണത്തിന് എല്ലാത്തിനും മുന്നിൽ തന്നെ.... 

അല്ല പയ്യന്റെ ഫോട്ടോ കാണിച്ചു തന്നില്ല....
കയ്യിൽ ഇല്ലേ.... 

ഓഹ് സോറി....  അവൾ കണ്ണുകൾ തുടച്ചു ഗാലറി ഓപ്പൺ ചെയ്തു കാണിച്ചു കൊടുത്തു..... 


ഓഹ് സൂപ്പർ ആണല്ലോ...  


അവർ രണ്ടുപേരും ചിരിച്ചു..... 


റൂമിന്റെ ജനൽ തുറന്ന ഉത്ര കണ്ടത്.... 
അവനിയോട് ചേർന്നു നിൽക്കുന്ന ഇഷാനിയെ ആണ്..... 

അവന്റെ കൈ അവളുടെ കൈക്ക് ഉള്ളിൽ ആണ് എന്ന് കണ്ട ഉത്രയുടെ നെഞ്ചോന്നു പിടഞ്ഞു..... 

അവനി ഇഷാനിയുടെ തലയിൽ തലോടി.....  ഫോണിൽ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നു രണ്ടുപേരും..... 


ആ കാഴ്ച ഉത്രയെ വല്ലാതെ വേദനിപ്പിച്ചു.... 

അവളുടെ കണ്ണുകൾ ചാലിട്ടൊഴുകി..... 


എന്നാലും അവനി ഏട്ടാ നിങ്ങളെ മാത്രം പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഞാൻ ഒരു വിഡ്ഢിയായോ..... 


അവൾക് വല്ലാത്ത ദേഷ്യം തോന്നി.... 


മനസൊന്നു ശാന്തമാക്കാൻ അവൾ കുളപടവിലേക്ക് നടന്നു..... 


ബാൽക്കണിയിൽ നിന്ന അവനിയുടെ കണ്ണൊന്നു തെറ്റിയപ്പോൾ ആണ് കുളപടവിൽ ഇരിക്കുന്ന അമ്മാളുവിനെ കണ്ടത്..... 


അവൾ ഒറ്റക്കാണ്..... ഇതുതന്നെ അവളോട്‌ സംസാരിക്കാൻ പറ്റിയ അവസരം.... 
അവനി സ്റ്റെപ് ഇറങ്ങി വേഗം താഴെക്ക് നടന്നു.... 
കുളപടവുകൾ ലക്ഷ്യമാക്കി നടന്നു.... 

അവൾക്ക് തൊട്ടരികിൽ നിൽക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.... 
ഒരു വേള അത് പൊട്ടിപോകുമോ എന്നവന് തോന്നി... 


അവൻ നെഞ്ചിൽ കൈ വെച്ച് ഹാർട്ട് ബീറ്റ് നോർമൽ ആക്കി.... 


അവൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല.... 
എന്തോ ഒരു ലോകത്തായിരുന്നു അവൾ.... 

ഉത്ര....... 
അവനി അവളെ വിളിച്ചു.... 

പെട്ടന്ന് ആയതിനാൽ അവൾ ഞെട്ടി..... 
തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ അവനി....
അവളുടെ ഹൃദയം വല്ലാതെ മിടിച്ചു..... 
തന്റെ പ്രാണൻ.... 
അവളുടെ ഉള്ളം വല്ലാതെ സന്തോഷിച്ചു...
ഇവിടെ വന്നെന്നു മുതൽ ഇങ്ങനെ ഒരു നിമിഷം അവളും ആഗ്രഹിച്ചിരുന്നു... 


പെട്ടെന്ന് കുറച്ചു മുന്നേ നടന്നതെല്ലാം അവളുടെ മനസിലേക്ക് കടന്നു വന്നു.... 
ഓഹ് ഇഷാനി....  അവളിൽ പുച്ഛം നിറഞ്ഞു.... 

മ്മം....  എന്താ....  അവൾ ഗൗരവം കൊണ്ട് ചോദിച്ചു.   

എന്റെ പെണ്ണെ നിന്റെ പിണക്കം ഇത് വരെ മാറിയില്ലേ..... 


തന്റെ പെണ്ണോ...... 
അവൾ ചോദിച്ചു.... 

ആഹാ....  എന്റെ പെണ്ണല്ലേ നീ...  എന്റെ മാത്രം.....

ഓഹ് ഈ ചിന്ത എന്ന് മുതൽ ഉണ്ടായി mr.അവനീത്‌.    

ദേ....  മതിട്ടോ....  ദേഷ്യം പിടിക്കാൻ ആണെങ്കിൽ എനിക്കും ആയിക്കൂടെ....  മതിയായാടോ ഈ വിരഹം..   

തന്നോട് ദേഷ്യം പിടിക്കേണ്ട എന്ന് ഞാൻ പറഞ്ഞോ.... 
താൻ അന്ന് എന്നെ എല്ലാവർക്കും മുന്നിൽ ഇട്ടു അടിച്ചു..... എന്താ എന്ന് തിരക്കിയോ ഇല്ല...  എന്തിന് അല്ലെ...  ഇപ്പോ ഇവിടെ വന്നു സത്യങ്ങൾ അറിഞ്ഞപ്പോൾ വീണ്ടും പ്രണയം.. ആർക്കു വേണം തന്റെ പ്രണയം... എന്നെ മനസിലാക്കാത്ത ഒരാളെ എനിക്കും വേണ്ട 
പിന്നെ കഴിഞ്ഞതൊക്കെ അന്ന് കഴിഞ്ഞതാണ്..... 
ഇനി അതിനു മുകളിൽ ഒന്നുമില്ല....  
അവനീതിന്റെ ഉത്ര അവിടെ മരിച്ചു... 
ഈ ഉത്ര അവനീതിന്റെ ആരുമല്ല...  ആരും... 

പെണ്ണെ ഇങ്ങനെ ഒന്നും പറയല്ലേ... 
എനിക്ക് പറയാൻ ഉള്ളത് കൂടി കേൾക്കു... 


എനിക്ക് ഒന്നും കേൾക്കണ്ട....  നിങ്ങൾ എന്റെ ആരുമല്ല..... 
ഉത്രയല്ലെങ്കിൽ ഇഷാനി.... 
ഇഷാനി ഇല്ലെങ്കിൽ വേറെ വല്ലവരും.... 


ഉത്ര.....  അവനി ചീറി.... 

അലറണ്ട..... 
എനിക്ക് തന്നെ ഇഷ്ട്ടമല്ല.... 
ഇനി എന്റെ ജീവിതത്തിൽ അവനീത്‌ ഇല്ല... 


ഒന്നും കൂടി കേട്ടോ.... 
അവനീതിന് പകരം ഉത്ര അവിടെ പുതിയ ഒരാളെ പ്രതിഷ്ഠിച്ചരിക്കും.... 
നിങ്ങൾക്ക് മാത്രമല്ല എനിക്കും അറിയാം പ്രണയിക്കാൻ.... 

ഉത്ര ഇഷാനി വന്നത്..... 


മതി....  എനിക്ക് ഒന്നും കേൾക്കണ്ട....  ഒന്നും.... 
ദയവ് ചെയ്തു അവനീത്‌ നിങ്ങൾ എന്റെ കണ്മുന്നിൽ വരരുത്.... 
ഞാൻ നിങ്ങളെ കാണാൻ പോലും ആഗ്രഹിക്കുന്നില്ല.... 
വെറുക്കുന്നു നിങ്ങളെ ഞാൻ അത്രയേറെ.... 


ആ വാക്കുകൾ അവന്റെ ഹൃദയത്തിൽ പതിഞ്ഞു.... 
അവിടം കുത്തി മുറിവേൽപ്പിച്ചു രക്തം കിനിയാൻ തുടങ്ങി..... 


ഉത്ര...... 
അവൻ ദയനീയമായി വിളിച്ചു.... 


നാണമുണ്ടോ അവനീത്‌ നിങ്ങൾക്ക്.. 
വല്ലാത്ത ഒരു ശല്യം 

പറഞ്ഞു തീരും മുന്നേ അവളുടെ കവിളിൽ കൈ പതിഞ്ഞു.... 


അവനിയുടെ പിറകെ വന്നതാണ് ഗൗതം....  അത്രയും സമയത്തെ സംസാരം അവൻ കേട്ട് നിന്നു.... 
പിന്നെ അവനിയുടെ അവസ്ഥ കണ്ടു അവനു സഹിക്കാൻ ആയില്ല.... 
ആ ദേഷ്യത്തിൽ അവൻ അവൾക്ക് അരികിൽ ചെന്നു ചെവിയടച്ചു ഒറ്റ അടിയായിരുന്നു.... 


മതിയടി.... 
നിർത്തു... 
കുറേ നേരമായല്ലോ നീ പ്രസംഗിക്കുന്നു.... 
എന്നാൽ നീ കേട്ടോ.... 
ഇവൻ നിന്റെ ഭാഗ്യമായിരുന്നു... 
അത് തിരിച്ചറിയുന്ന നാൾ അധികം ദൂരെ അല്ല ഉത്ര.... 
അന്ന് നീ ഖേദിക്കും..... 
ഈ പറഞ്ഞതൊക്കെ ഓർത്ത്.    

അതും പറഞ്ഞു ഗൗതം അവനിയുമായി റൂമിലേക്ക്‌ നടന്നു.... 

ഒരു പാവകണക്കെ അവനിയും... 


ഉത്ര മുഖം പൊത്തി കരഞ്ഞു..... 


.....

ഗൗതം നമുക്ക് പോകാം....  പ്ലീസ്.... 


നമ്മൾ എങ്ങോട്ടും പോകുന്നില്ല അവനി....
ഐ വിക്ക് വന്നെങ്കിൽ അത് കഴിഞ്ഞേ പോകു... 
നീ എന്തും നേരിടാൻ തയ്യാറായവൻ അല്ലെ.... 
 ബോൾഡ് ആയെ പറ്റു.... 
പ്ലീസ്..... 
ഇല്ലെങ്കിൽ തളർന്നു പോകുന്ന ഒരുപാട് പേരുണ്ട്... അവരെ ഓർത്തെങ്കിലും.... 

അവനി ഒന്നുംമിണ്ടാതെ ഇരുന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...