പ്രണയതീരം ❣️ ഭാഗം 43

 

രചന: ദേവ ശ്രീ


അവനി താഴെ ഉണ്ടെന്നറിഞ്ഞ അമ്മാളു അവനെ കാണാനായി വേഗം താഴെക്ക് ചെന്നു.... 

അവളുടെ സാമിപ്യം അറിഞ്ഞ അവനിക്ക് വല്ലാത്ത സന്തോഷം തോന്നിയെങ്കിലും അവൻ അത് പ്രകടമാക്കിയില്ല... 


അവന്റെ ഒരു നോട്ടം പോലും കിട്ടാത്ത അമ്മാളുവിന് വല്ലാത്ത നിരാശ തോന്നി 
അവൾ അടുക്കളയിലേക്ക് നടന്നു... 

അമ്മേ ചായ..... 

നിനക്ക് ആ കുട്ടികളെയും കൂട്ടി വരാമായിരുന്നില്ലേ അമ്മാളു... 

അവർക്ക് സമയം ആയാൽ അവര് വരും അമ്മേ... 

അമ്മാളു നീ ചായ ഹാളിലേക്ക് കൊടുത്തേ... 
അമ്മേടെ മുത്തല്ലേ.... 
കപ്പിലേക്ക് ചായ പകരുന്നതിനിടയിൽ ഉഷ പറഞ്ഞു.... 

അത് കേട്ടതും അവളുടെ മനസ്സിൽ ലഡ്ഡു പൊട്ടി. 

മുഖത്ത് കുറേ ദേഷ്യം വാരി വിതറി അവൾ അതുമായി നടന്നു.... 


അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു... 


നിങ്ങൾ എനിക്ക് ചുറ്റും നടന്നപ്പോൾ എനിക്ക് അതിന് ഒരു വിലയും ഉണ്ടായിരുന്നില്ല അവനി ഏട്ടാ.... 

പക്ഷെ നിങ്ങളുടെ ചെറിയ ഒരു അവഗണന പോലും എനിക്ക് സഹിക്കില്ല അവനി ഏട്ടാ... 

എന്തൊക്കെ പറഞ്ഞാലും നിങ്ങളെ വെറുക്കാൻ എനിക്ക് ആകില്ല.... 
അത്രമേൽ ആഴത്തിൽ പതിഞ്ഞതാണ് എന്റെ ഉള്ളിൽ ഈ മുഖം... 


അവൾ ചായയുമായി അവർക്ക് അരികിലേക്ക് നടന്നു... 


അച്ഛാ..... 
അവൾ വിളിച്ചു... 

അയാൾ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചായ എടുത്തു... 


അവൾ നവിക്ക് അരികിലേക്കു ചെന്നു... 


ഗുഡ് മോർണിംഗ് അമ്മാളു എന്ന് പറഞ്ഞു അവൻ ഒരു കപ്പ്‌ എടുത്തു... 

ഗുഡ് മോർണിംഗ് ഏട്ടാ.... 

അവനിക്ക് നേരെ ട്രേ നീട്ടുമ്പോൾ അവനൊരു പുഞ്ചിരി നൽകാം എന്ന് ഉണ്ടായിരുന്നു അവൾക്ക്.... 
ശേഷം പതിയെ അവനുമായി സംസാരിക്കാം എന്നും... 
അന്ന് പറഞ്ഞതൊക്കെ ആ നിമിഷത്തെ സങ്കടം കൊണ്ടായിരുന്നു എന്ന് പറയണം... 
കഴിഞ്ഞതൊക്കെ മറന്നു പരസ്പരം വീണ്ടും സ്നേഹിക്കാം.... 
നിങ്ങളില്ലാതെ എനിക്ക് പറ്റില്ല എന്ന് പറഞ്ഞു ആ നെഞ്ചിലേക്ക് ചായണം എന്നവൾ ആഗ്രഹിച്ചു... 

പക്ഷെ അവളുടെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവനി ട്രേയിലേക്ക് നോക്കി ഒരു കപ്പ്‌ ചായ എടുത്തു കൊണ്ട് അവൻ ലാപ്പിലേക്ക് നോക്കി.... 


അവൾ നന്ദുവിന് ചായ കൊടുത്തു കൊണ്ട് അവിടെ നിന്നും അടുക്കളയിലേക്ക് നടന്നു... 
നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു മാറ്റിയവൾ..... 

പിന്നീട് ഉള്ള ദിവസങ്ങൾ എല്ലാം അവനിയുടെ ഒരു നോട്ടം പോലും അറിയാതെ എങ്കിലും അവൾക്ക് നേരെ ചെന്നില്ല... 


ഐ വി കഴിഞ്ഞു ഇന്നവർ മടങ്ങുകയായിരുന്നു.... 

അവനിക്ക് വല്ലാത്ത സങ്കടം തോന്നി... 
ഇത് വരെ തന്റെ പ്രാണൻ തൊട്ടരികിൽ തന്നെ ഉണ്ടായിരുന്നു... 
മിണ്ടിയില്ലെങ്കിലും എന്നും അവളെ കാണാമായിരുന്നു.... 


പോകും നേരം അവളോടും അവളുടെ ഫ്രണ്ട്‌സിനെയും അവരുടെ കോളേജിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ചു കാണാം എന്നൊക്കെ പറഞ്ഞു അവർ യാത്രയായി.... 

അവനിയുടെ ഒരു നോട്ടത്തിന് കൊതിച്ച ഉത്രക്കു വല്ലാത്ത സങ്കടമായി.. 

എന്തോ അവന്റെ കണ്ണുകൾ അറിയാതെ അവളിലേക്ക് വീണതും അവനു ആ നോട്ടം പിൻവലിക്കാൻ കഴിയാതെ ബസ് മറയുവോളം അവളെ നോക്കി... 


തിരിച്ചു അവളും.... 
അവളുടെ ചുണ്ടിൽ അപ്പോൾ നേർത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... 


മോനെ അവനീത്‌ ഈ പിണക്കം എല്ലാം മാറ്റാൻ ഉത്ര ഇനി നിന്റെ അടുത്തേക്ക് വരുകയാണ്..  

ആ പഴയ ഉത്രയാകാൻ.... 
അവനിയുടെ മാത്രം ഉത്രയാകാൻ.... 

"എന്നോളം ആരും ഏട്ടനെ പ്രണയിക്കണ്ട    
ഏട്ടനോളം ആരും എന്നെയും പ്രണയിക്കണ്ട... 
എനിക്ക് ഏട്ടനും ഏട്ടന് ഞാനും മാത്രം മതി ഈ ഏഴു ജന്മങ്ങളിലും "


പണ്ട് അവനിയോട് ചേർന്നു നിന്ന് കൊണ്ട് ഉത്ര പറഞ്ഞതാണ് ഇത്.... 

അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... 

ആ ചിരി ഗൗതമിന്റെ ഉള്ളും ഒന്നു തണുപ്പിച്ചു... 

💙💙💙💙💙💙💙💙💙💙

ഗിരി നമുക്ക് ആ ജ്യോത്സ്യനെ ഒന്ന് വിളിപ്പിക്കാം... 
കുട്ട്യോളുടെ കാര്യം ഒന്ന് നോക്കാൻ...  കിച്ചുനു ഇനി വയസ്സ് 28 ആണ്....  നവിക്കും വിച്ചുവിനും 27കഴിഞ്ഞു...  കിച്ചൂന്റെ കാര്യം ഇനി വൈകിപ്പിക്കണ്ട...  അമ്മാളുന്റെയും നോക്കാം...  അവൾക്കു ഇപ്പോ 21 അവനായില്ലേ.... 
കിച്ചൂന്റെ അമ്മായിയോടും അമ്മാവനോടും വിളിച്ചു ഇത്രേടം വരാൻ പറ നീയ്...
.നമുക്ക് ഇനി കുട്ടികളുടെ കാര്യം താമസിപ്പിക്കണ്ട.... 

ശരി അമ്മേ..... 


വൈകുന്നേരം തന്നെ വേദികയുടെ അമ്മയും അച്ഛനും വന്നു.... 

കുറച്ചു കഴിഞ്ഞപ്പോൾ ജോത്സ്യനും.... 

കിച്ചുവിന്റേയും വേദികയുടെയും കല്യാണത്തിന് മുഹൂർത്തം കുറിച്ചു... 
6 മാസം കഴിഞ്ഞായിരുന്നു അത്... 
അതിന് മുൻപ് അടുത്ത മാസം നിച്ഛയം നടത്താം എന്ന തീരുമാനം ആക്കി... 

വിച്ചുവിനും നവിക്കും രണ്ടു വർഷത്തിനുള്ളിൽ വിവാഹം നോക്കിയാൽ മതി എന്ന് പറഞ്ഞു... 

അടുത്തത് അമ്മാളുവിന്റെ ജാതകം എടുത്തു... 

അവളുടെ ഉള്ളു ഡി ജെ കളിക്കാൻ തുടങ്ങിയിരുന്നു..   

അവൾക്ക് ഇടിത്തീ എന്നപോലെ അയാൾ പറഞ്ഞു... 

കുട്ടിക്ക് മംഗല്യ യോഗം കുറവാണ്... 
ഇന്നേക്ക് ഇരുപതാം പക്കം വിവാഹം നടന്നില്ലെങ്കിൽ പിന്നെ വയസ്സ് 35 ആകണം വിവാഹം നടക്കാൻ... 

പെട്ടെന്ന് ഒരു പയ്യനെ കണ്ടെത്തിക്കോളു... 

അവൾ ആകെ നിഛലമായി... 
എന്നാലും എല്ലാവരും അവനിയെ സജെസ്റ് ചെയൂ എന്നത് ആയിരുന്നു അവളുടെ ആശ്വാസം... 

..

അതു പോലെ തന്നെ അവളുടെ വല്യച്ഛൻ അവളുടെ അച്ഛനോട് പറഞ്ഞു 


ഗോപാ നീ ദാസന് വിളിച്ചു അവനിയുടെ ജനന സമയവും നാളും പറഞ്ഞു തരാൻ പറയൂ..  


അത് ഏട്ടാ ഇതേ കുറിച്ച് നമ്മൾ ദാസനോട് സംസാരിച്ചപ്പോൾ അവൻ മറുപടി ഒന്നും പറഞ്ഞില്ല... 

അതിനെന്താ ഗോപാ... 
അവനിയും ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ എതിർപ്പ് പറഞ്ഞില്ലല്ലോ.... 


മ്മം ശരി ഏട്ടാ... 
അങ്ങനെ ഉത്രയുടെയും അവനിയുടെയും നാളുകൾ തമ്മിൽ 10 ത്തിൽ 8 പൊരുത്തം ഉണ്ടെന്നു തീർപ്പ് വെച്ചു.... 

അമ്മാളു ഒന്ന് ദീർഘമായി നിശ്വസിച്ചു.... 


💙💙💙💙💙💙💙💙💙
നന്ദിനി....... 

എന്താ ഏട്ടാ..... 

ഗോപൻ വിളിച്ചിരുന്നു... 
അവരുടെ മകളുടെ ജാതകവും അവനിയുടെതുമായി നല്ല പൊരുത്തം ഉണ്ടെന്നു... 
അവരുടെ മകളുടെ ജാതകത്തിൽ 20 ദിവസം കൊണ്ട് കല്യാണം നടക്കണം.... 
അപ്പൊ വേഗം മുഹൂർത്തം നോക്കാം എന്ന് പറയാൻ വേണ്ടി.... 


ഏട്ടൻ എന്ത് പറഞ്ഞു.... 
അവനിയുടെ അമ്മ ചോദിച്ചു.. 

ഞാൻ ഒന്നും പെട്ടൊന്ന് എടുത്തടിച്ച പോലെ പറഞ്ഞില്ല... 
നാളെ വിളിച്ചു പറയാം... 
കാര്യങ്ങൾ പറഞ്ഞാൽ ഗോപന് മനസിലാകും... 

മ്മം.... 


കല്യാണത്തിന് സമ്മതം ആണെന്ന് പറഞ്ഞോളൂ അച്ഛാ.... 
നന്ദിനിയുടെ മടിയിൽ കിടക്കുന്ന അവനി പറഞ്ഞു... 


ദേ അവനി ഇത് കുട്ടി കളിയല്ല.... 
കല്യാണം ആണ്... 
ഇതു നമ്മുടെ ബിസിനസിനെ ബാധിക്കും എന്നോർത്തണെൽ അത് വേണ്ട മോനെ... 


അതൊന്നുമല്ല അച്ഛാ...  ഞാൻ പൂർണ മനസോടെ പറഞ്ഞതാണ്... 


ദേ മോനെ മറ്റൊരു പെൺകുട്ടിടെ കണ്ണീരു ഇനി എന്റെ മോൻ കാരണം വീഴരുത്... 
ഉത്രയുടെ സ്ഥാനത്ത് നിനക്ക് ആരെയും കാണാൻ കഴിയില്ല എന്ന് അമ്മക്ക് അറിയാം... 
അത് വേണ്ട മോനെ.... 

എനിക്ക് ഒന്നേ പറയാൻ ഉള്ളു... 
അവനി കെട്ടുന്നെങ്കിൽ അത് ഗോപൻ അങ്കിലിന്റെ മകളെ ആയിരിക്കും.... 
അല്ലെങ്കിൽ അവനിക്ക് മറ്റൊരു പെണ്ണ് വേണ്ട... 

അച്ഛൻ വിളിച്ചു അവര് പറഞ്ഞു ഡേറ്റ് ഓക്കെ ആണ് എന്ന് പറഞ്ഞോളൂ......


പിന്നെ അച്ഛാ ആസ്ട്രേലിയയിലെ മീറ്റിംഗ്നു ഞാൻ പൊക്കോളാം... 


അപ്പൊ കല്യാണം.....  അയാൾ ചോദിച്ചു... 

കല്യാണത്തിന് ഇനി 16 ദിവസം ഇല്ലെ    
അവിടെ ആകെ 10 ദിവസം അല്ലെ വേണ്ടള്ളൂ.. 
കല്യാണത്തലെന്നു ഞാൻ ഇങ്ങു എത്തും..  

അവനി നീ കാര്യമായി പറയുകയാണോ... 
അയാൾ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു..  

ഈ കാര്യത്തിൽ അവനിക്ക് ഒരു വാക്കേ ഉള്ളു അച്ഛാ.... 


കൃഷ്‌ണാ...  എന്റെ കുട്ടീടെ മനസ് മാറ്റിയതിൽ ഒരുപാട് നന്ദി ഉണ്ട്...  നിനക്ക് ഞാൻ ഒരു പാല്പായസം തന്നെ കഴിപ്പിക്കാം.   
നന്ദിനി പറഞ്ഞു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...