പ്രണയതീരം ❣️ ഭാഗം 5

 

രചന: ദേവ ശ്രീ

ഇന്ന് തൊട്ട് ഇലക്ഷന് പ്രചരണം തുടങ്ങുകയാണ്..അതുകൊണ്ട് തന്നെ ക്ലാസ്സിൽ കയറണ്ട...  


കോളേജിലേക്ക് കയറുമ്പോൾ തന്നെ അജുവും രോഹിയും അവിടെ നിൽക്കുന്നുണ്ട്‌... 

നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നത് 
ക്ലാസ്സിൽ കയറുന്നില്ലേ.... -നിവി 

ഹേയ് ഞങ്ങൾ ഇന്ന് തൊട്ട് എലെക്ഷൻ പ്രചരണത്തിനു ഇറങ്ങുകയാണ്....  നമ്മുടെ ഉത്രയെ പിന്തുണച്ചുകൊണ്ട്.... -അജു 


ആഹാ....  എന്നാൽ ഞാനും കയറുന്നില്ല...  -നിവി 


അങ്ങനെ ഞങ്ങൾ പ്രചരണത്തിനു ഇറങ്ങി. പ്രചരണം കാരണം എല്ലാവരുമായി കൂടുതൽ അടുത്തു... 

കൂട്ടത്തിൽ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ഒരാളെ ഉള്ളു...  സന്ദീപ്..  അവന്റെ മുദ്രാവാക്യങ്ങളെ മറ്റുള്ളവർ പിന്തുണക്കുകയായിരുന്നു.... 


ഉച്ചവരെ പ്രചരണമായി നടന്നു...  
പെട്ടെന്ന് നവി ഏട്ടൻ വിളിച്ചപ്പോൾ ഞാൻ അവരിൽ നിന്നും കുറച്ചു മാറി നിന്നു.  അങ്ങനെ ഗുൽമോഹറിന്റെ അവിടെ ഉള്ള സിമന്റ് തിണ്ണയിൽ വന്നിരുന്നു... 

ഏട്ടനോട് ഓരോ വിശേഷങ്ങൾ ചോദിച്ചു പറഞ്ഞു ഫോൺ കട്ട്‌ ആക്കി അവിടെ ഇരുന്നു.... 

എന്തോ ഏട്ടൻമാരെ ധിക്കരിച്ചു എന്ന് തോന്നി.... 

അതെ സമയം എന്റെ മനസ് പറഞ്ഞു.... 
ഒരു ജീവിതമേ ഉള്ളൂ....  അതു നീ നിനക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക എന്ന്.... സ്വഭാവികമായും ഞാൻ എന്റെ മനസ് പറയുന്നതേ കേൾക്കൂ....  അല്ല പിന്നെ.... 


താൻ എന്താടോ ആലോചിച്ചു കൂട്ടുന്നത്? 
അതുവഴി പോകുന്ന ഗൗതം ഉത്രയുടെ നിൽപ് കണ്ടു ചോദിച്ചു.... 

അതോ.... അതു ഞാൻ ഈ തേങ്ങയാണോ തെങ്ങ് ആണോ ആദ്യം ഉണ്ടായത് എന്ന് ആലോചിച്ചതാണ്....  -ഉത്ര 


ഹേ....  -ഗൗതം 


അവന്റെ നിൽപ്പു കണ്ടു അവൾക്കു ചിരി വന്നു... അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.. 


ഓഹ് ഊതിയതാണ് അല്ലെ -ഗൗതം 


എന്തെ സേട്ടാ കാറ്റ് അടിച്ചില്ലേ -ഉത്ര 


പിന്നെ....  നന്നായി കുളിരു കൊണ്ട്.... -ഗൗതം... 

അതുമതി...  അപ്പൊ ശരി...  കാണാം ബൈ.... 
അവൾ അവിടെ നിന്നും പോയി.... 

അവൾ പോയത് നോക്കി അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.....  കാന്താരി...... 


അവിടെ എല്ലാവരും പോസ്റ്റർ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു... 
അവൾ അവിടെ കയറി ഇരുന്നു അതെല്ലാം നോക്കി കണ്ടു.... 


അവളുടെ ഇരിപ്പ് കണ്ടു അവനി അവളെ അങ്ങോട്ട്‌ വിളിച്ചു.... 
നീ എന്താ സ്വപ്നം കാണാൻ വന്നതാന്നോ... 
പിടിച്ചു എഴുതികൂടു...  അവൻ അവൾക്കു ബ്രഷ് കൊടുത്തു പറഞ്ഞു... 

ഹോ ഇങ്ങേരുക്ക് ഒന്ന് മയത്തിൽ പറഞ്ഞൂടെ....  ഇപ്പോഴും കലിപ്പ് മൂഡ് ആണോ? 
അവൾ ഒന്ന് ആത്മഗദിച്ചു... 

എല്ലാം സെറ്റ് ആയ ശേഷം അവനി പറഞ്ഞു  നാളെ തൊട്ട് മീഡിയസ് ഓക്കേ ഉണ്ടാകും...  അതുകൊണ്ട് എല്ലാവരും നല്ല ഉഷാറായി പ്രവർത്തിക്കണം.... 


മീഡിയയോ.........  അവൾ പെട്ടെന്ന് ഉണ്ടായ എക്സൈറ്റ്മെന്റിൽ ചോദിച്ചു.... 

അതെന്താ ഉത്ര നീ മീഡിയ എന്ന് കേട്ടിട്ടില്ലേ....  അവളെ കളിയാക്കി എബി ചോദിച്ചു.... 

അവൾ ഒന്നും മിണ്ടിയില്ല...  


അതുകണ്ടു അവനി അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു എന്താ സഖാവെ പ്രശ്നം.....  എന്താ പെട്ടെന്ന് സാഡായി മാറിയത്.    

അതു അവനി ഏട്ടാ മീഡിയ ഓക്കേ വന്നാൽ വീട്ടിൽ അറിയും...  അതു പ്രശ്നമാകും...  അതാണ് ഞാൻ ഇതിനൊന്നും ഇല്ല എന്ന് പറഞ്ഞത്.. 
അത്യാവശ്യം നിഷ്കു ഭാവം ഇട്ട് ഞാൻ പറഞ്ഞു.. ... 


ഓഹ് അതിനാണോ....  തന്റെ വീട്ടിൽ ഞാൻ വന്നു സംസാരിക്കാം..   

ഹേയ്... നോ.............. 


എന്താ ഡോ? 


അതു അവനി ഏട്ടാ....  എന്റെ വീട്ടുക്കാർ യഥാസ്ഥിതികാരാണ്...  പാവങ്ങൾ...  എന്റെ അച്ഛനും അമ്മയും അറിഞ്ഞാൽ എനിക്ക് എന്തെങ്കിലും സംഭവിക്കും എന്ന് കരുതി പേടിച്ചു ആത്മഹത്യ ചെയ്യും....  അവരോടു എത്ര പറഞ്ഞാലും മനസിലാവില്ല.    അവൾ അവരോടു പറഞ്ഞു...  


എങ്കിൽ ശരി താൻ നാളെ തൊട്ട് പ്രചരണത്തിനു വരണ്ട.... 
 
അവൾ അവനിയെ അത്ഭുതം കൊണ്ട് നോക്കി... 
ഇങ്ങനെ ഒരു സ്വഭാവവും ഉണ്ടോ ഇങ്ങേർക്ക്... 


താങ്ക്സ് അവനി ഏട്ടാ... 

എങ്കിലും അവൾക്കു ക്ലാസ്സിൽ കയറാൻ വലിയ താല്പര്യം ഉണ്ടായിരുന്നില്ല...  

അവൾ നിവിയെ നോക്കി... 

നീ ക്ലാസ്സിൽ കയറിക്കോ...  ഞങ്ങൾ നിനക്ക് വേണ്ടി പ്രചരണം നടത്തിക്കോളാം.... 
അതും പറഞ്ഞു അവർ നടന്നു.... 

ഹേ.....  ദുഷ്ട....  തെണ്ടികൾ ആരുമില്ലാതെ ഞാനും കയറുന്നില്ല.... 

💙💙💙💙💙💙💙💙

അമ്മേ...... 


എന്താ ടാ..... 


ദേ എന്റെ വൈറ്റ് ഷർട്ട്‌ എവിടെ? 
എന്ത് എവിടെ വച്ചാലും കാണില്ല.... 


ആഹാ കിട്ടി..... 
അവൻ വിളിച്ചു പറഞ്ഞു.... 

അമ്മേ ഒരു ചായ.... 

അപ്പച്ചി അവനുള്ള ചായയുമായി പൂമുഖത്ത് എത്തി... 


ഇതാ ചായ വിച്ചു.... 

വിച്ചു....  എന്താ ഡാ അപ്പച്ചിടെ കുട്ടിക്ക് പറ്റിയത്.... 
ഹോസ്പിറ്റലിലും എല്ലാവരോടും ദേഷ്യപ്പെട്ടു എന്ന് അപ്പച്ചി അറിഞ്ഞു... അവന്റെ തലയിൽ തലോടി കൊണ്ട് അവർ ചോദിച്ചു... 


അപ്പോഴേക്കും അവിടേക്ക് കിച്ചുവും ഉത്രയുടെ അമ്മ ഉഷയു വന്നു.... 


കിച്ചു അവന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു.....
 അതു അമ്മക്ക് അറിയില്ലേ... 
നമ്മുടെ അമ്മാളുന്റെ അബ്സെൻസ് ആണ് കാരണം.... 


നീ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ തുടങ്ങിയാലോ.... അങ്ങോട്ട്‌ വന്ന വല്ല്യമ്മ പറഞ്ഞു...  
അമ്മാളു പോയത് കൊണ്ട് എല്ലാവർക്കും സങ്കടം ഉണ്ട്.... എന്ന് കരുതി അവളുടെ നല്ല ഭാവിക്കല്ലേ... 


ഇവിടെ ഒന്നും ഡിഗ്രി ചെയ്യാൻ കോളേജ് ഇല്ലാത്തതു കൊണ്ടല്ലേ അവളെ തിരുവനന്തപുരത്തു കൊണ്ട് പോയി ചേർത്തത് -നവി 


ദേ നിങ്ങൾക്ക് എല്ലാവർക്കും അവളെ മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന് അറിയാം...  പക്ഷെ നമ്മുടെ അമ്മാളുന്റെ ഇഷ്ട്ടം കൂടി നമ്മൾ നോക്കണ്ടേ.. 
നമ്മൾക്ക് വേണ്ടി അവൾ അവളുടെ ഇഷ്ട്ടങ്ങൾ മാറ്റിവെക്കുന്നത് നമ്മൾ കണ്ടില്ല എന്ന് വെക്കണോ  അപ്പച്ചി അവരോട് ചോദിച്ചു... 

അതല്ല അപ്പച്ചി....  ആദ്യമയല്ലേ അവൾ ഇവിടം വിട്ട് നിൽക്കുന്നത്...  ആ വിഷമം കൊണ്ട് പറഞ്ഞതാണ്....  വിച്ചു അതും പറഞ്ഞു എഴുനേറ്റു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...