പ്രണയമായി..!!💖🍂: ഭാഗം 15

 

രചന: സന

"ഒരു പ്രതേക സാഹചര്യത്തിൽ നീ അന്ന് ഒപ്പിട്ട പേപ്പറിന്റെ കൂടെ നിങ്ങളുടെ മാര്യേജ് രജിസ്‌ട്രേഷന്റെ പേപ്പറും ഉണ്ടായിരുന്നു.. നീ ഇപ്പോ ലീഗലി ഇമയുടെ ഭ..ർത്താ..വാ.." അവസാനം പറയുന്നതിന്റെ കൂടെ ശ്രീ പുറത്തേക്ക് ഓടിയിരുന്നു.. നടപ്പുറത് എന്തോ വന്ന് ശക്തിയിൽ പതിച്ചത് അറിഞ്ഞിട്ടും.. വേദന എടുത്തിട്ടും ശ്രീ അവിടെ നിന്നില്ല.. നിന്ന അവന്റെ പപ്പും പൂടയും മാത്രമേ കിട്ടുള്ളു എന്ന് ശ്രീക്ക് നന്നായി അറിയുന്ന കാര്യമായിരുന്നു.. ദേവന് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല.. ശ്രീയോടുള്ള കലിപ്പിൽ അവിടെ കണ്ട ചില്ല് ഒക്കെ തകർത്തു.. "ഡീീീ... കതക് തുറക്കെടി..തുറക്കുന്നത നിനക്ക് നല്ലത്.. തുറക്കാൻ.." തീർത്ഥയുടെ അടഞ്ഞു കിടക്കുന്ന കതകിൽ അവൻ വീണ്ടും വീണ്ടും ഇടിച്ചു അലറി.... ഉള്ളിൽ നിന്ന് എല്ലാം കേൾക്കുന്നുണ്ടെങ്കിലും തീർത്ഥ അതിനെ ശ്രെദ്ധിക്കാൻ പോയില്ല.. "എന്റെ പട്ടി തുറക്കും..ഇപ്പോ തുറന്നാൽ വലിച്ചു പുറത്തിട്ടു കതകടക്കാനും അസുരൻ മടിക്കില്ല..!!" പിറുപിറുത് അവൾ ബെഡിൽ കിടന്ന് പില്ലോ എടുത്ത് ചെവിയിൽ മൂടി.. തനിക്കെന്ന് പറയാൻ ഒരുവൻ ഇന്നീ ഭൂമിയിൽ ഉണ്ടെന്നുള്ളത് അവളുടെ മനസ്സിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്..!! പക്ഷെ അപ്പോഴും ദേവന് തന്നെ ഇഷ്ടമല്ല എന്നത് അവളിൽ ഒരു നോവ് ഉണർത്തി..!! 💖___💖

"മമ്മ ഇതാ ഞാൻ പറഞ്ഞ മാളു.." അമ്മുവിനെ കണ്ടതിൽ ഉള്ള ഞെട്ടലിലും ഒപ്പം സംശയത്തിലും നിക്കുന്ന വസുന്ദരയോട് സൂര്യൻ പറഞ്ഞതും അവർ അവളെ വീണ്ടും നോക്കി.. വസുന്ദരയുടെ കണ്ണിൽ നക്ഷത്രക്ക് പകരം അമ്മുവിന്റെ അമ്മ ലക്ഷ്മിയെ ആയിരുന്നു കണ്ടത്.. വർഷങ്ങൾക്ക് ശേഷം വീണ്ടും ആ മുഖം മുന്നിൽ നിറഞ്ഞു നിൽക്കുന്നത് കാണെ അവരുടെ കണ്ണുകൾ നിറഞ്ഞു.. "എന്താ മമ്മ ഇങ്ങനെ നോക്കി നിക്കുന്നെ.. വസുന്ദര എന്നാ മാമ്മടെ വല്യേട്ടൻ ദേവരാജിന്റെ മകൾ തന്നെയാ ഇവൾ നക്ഷത്ര ദേവരാജ് എന്നാ അമ്മു.. ഈ സൂര്യന്റെ മുറപ്പെണ്ണും.." ആദ്യം വസുന്ദരയോടും ശിവദാസ് ദത്തനോടും ആരോഹിയോടും ഉറക്കെയും അവസാനം ഉള്ളത് അമ്മുവിന്റെ കാതിലും ആയി പറഞ്ഞവൻ പുഞ്ചിരിച്ചു.. കേട്ടത് വിശ്വസിക്കാൻ ആയില്ല അമ്മുവിന്.. വർഷങ്ങൾക്ക് മുന്നേ തറവാട്ടിൽ നിന്ന് പടിയടച്ചു പിണ്ഡം വച്ച വസുന്ദര അമ്മായിയെ കുറിച് കേട്ടറിവ് അല്ലാതെ ഇന്നേവരെ ഒരു ചിത്രത്തിലൂടെ പോലും അവൾക്ക് അറിയുമായിരുന്നില്ല.. വിശ്വാസം വരാതെ അവൾ നോക്കി നിന്നു വീണ്ടും ആ മുഖത്തേക്ക്..!!

എന്നാൽ അവർക്ക് സന്തോഷവും ഒപ്പം സങ്കടത്തോടെയും അവളെ നോക്കി കാണുവായിരുന്നു.. തന്റെ ഏട്ടത്തി ലക്ഷ്മിയുടെ സൗന്ദര്യം ഒരണു പോലും കുറയാതെ അതെ പടി ലഭിച്ച നക്ഷത്രയിൽ അവരുടെ കണ്ണ് കുടുങ്ങി പോയിരുന്നു.. അന്ന് അവിടേം വിട്ട് ഇറങ്ങുമ്പോ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കുന്ന ലക്ഷ്മിയെ വീണ്ടും അവരുടെ മുന്നിൽ തെളിഞ്ഞു കണ്ടു.. പതിയെ നടന്നവർ അവളുടെ അടുത്ത് വന്ന് കവിളിൽ കയ്യ് ചേർത്തു.. 'മാളു'.. അവരുടെ ഉള്ളം മൊഴിഞ്ഞു.. "ഏട്ടത്തി.. ആദ്യത്തേത് മോൾ ആവും നിക്ക് ഉറപ്പാ..മയൂര അത് മതി... നമ്മുക്ക് അവളെ മാളു ന്ന് വിളിക്കാം.." "വേളി കഴിയാത്ത എന്നോട് ഇതെങ്ങനെ പറയാൻ തോന്നി വസൂ.. നിന്റെ ഏട്ടനോട്‌ ആദ്യം എന്റെ കഴുത്തിൽ ഒരു താലി ചാർത്താൻ പറയ് എന്നിട്ട് തീരുമാനിക്കാം കേട്ടോ..അതെങ്ങനാ നിന്റെ മംഗല്യം കഴിഞ് മാത്രമല്ലെ നിന്റെ ഏട്ടന്മാര് മംഗല്യം ചെയ്യൂ എന്ന് ശബദം എടുത്തിരിക്കെ അല്ലെ പൊന്നേട്ടന്മാര്.." വസുന്ദരയുടെ തലയിൽ ഒന്ന് കൊട്ടി ലക്ഷ്മി പറഞ്ഞതും അവൾ ഒന്ന് കൂർപ്പിച്ചു നോക്കി.. "ന്റെ ഏട്ടന്മാരെ പറഞ്ഞാൽ ഉണ്ടല്ലോ.. എപ്പോഴായാലും ഏട്ടത്തിയെ തന്നെ ദേവേട്ടൻ കേട്ടുള്ളു.. അപ്പോ നിങ്ങൾക് ആദ്യം ജനിക്കുന്ന മോൾക്ക് മയൂര എന്നിടണം കേട്ടല്ലോ.."

ഭീഷണി സ്വരത്തിൽ വസുന്ദര പറയുന്നതും അതിന് ലക്ഷ്മി സമ്മതം മൂളുന്നതും ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ അവരുടെ കണ്ണ്മുമ്പിൽ തെളിഞ്ഞു കണ്ടു.. "വ..സുന്ദര അമ്മായി.." അമ്മുവിന്റെ അധരം മൊഴിഞ്ഞതും അവരോരു തേങ്ങാലോടെ അമ്മുവിനെ മാറോഡടക്കി.. ശിവദാസ് ചെറുചിരിയോടെ സൂര്യനെ ചേർത്തു പിടിച്ചു..ആരുവിനെ രണ്ട് പേരുടെയും കൂടെ നിർത്തി സൂര്യനും അവന്റെ അച്ഛനും പുറത്തിറങ്ങി.. വസുന്ദരയുടെ നെഞ്ചിൽ വീണു കരയുമ്പോൾ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഒരുതരം അനുഭൂതി അമ്മുവിൽ നിറയുന്നുണ്ടായിരുന്നു..അമ്മയെന്ന അനുഭൂതി..!! 💖____💖 "ഡീീീ... നിന്നോട് ആരാടി ഇതൊക്കെ ചെയ്യാൻ പറഞ്ഞത്.." ചപ്പാത്തി പരത്തുന്ന തീർത്ഥയോട് ദേവൻ അലറിയതും അവൾ ചപ്പാത്തി കോൽ കയ്യിൽ പിടിച്ചു അവന് നേരെ നീട്ടി പിടിച്ചു.. "എന്നാ ഇയാൾ ചെയ്യ് ഇതൊക്കെ.. എന്നും ഞാൻ തന്നെയല്ലേ ഇത് ചെയ്യുന്നത്.. പിന്നെ എന്താ ഇന്ന് മാത്രം ഒരു ചോദ്യം.." "എന്താ നിന്റെ ഉദ്ദേശം..." ഒന്നും അറിയാത്ത പോലുള്ള അവളുടെ നിൽപ്പ് ദേവന്റെ ദേഷ്യം കൂട്ടുന്നതായിരുന്നു.. അതിന്റെ പരമാവധി കടിച് പിടിച്ചു അവൻ ചോദിച്ചു.. "ചപ്പാത്തി ഉണ്ടാക്കാം എന്നാ വിചാരിച്ചേ.. കറി ആയിട്ട് എഗ്ഗ് റോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്.. അതല്ല ഇയാൾക്ക്..."

"എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ ഇമ.. അത് നിനക്ക് തന്നെയാ ദോഷം.." അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അത്രയും പറഞ്ഞവൻ അവളെ കിച്ചൻ സ്ലാബിൽ ചേർത്ത് നിർത്തിയിരുന്നു.. കണ്ണ് ചുവന്ന് പടർന്നിരുന്നു.. മുഖത്തു ദേഷ്യം കൊണ്ട് ഞരമ്പ് പിടച്ചു ആകെ പേടിപ്പിക്കുന്ന തരത്തിൽ ആയിരുന്നു.. കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു.. അല്പം ഭയത്തിൽ..!! "പറയ്.. നീയും കൂടി അറിഞ്ഞിട്ടായിരുന്നോ.. അതോ ശ്രീ നിർബന്ധിച്ചത് കൊണ്ടാണോ..??" അവളുടെ ദേഹത്തു ഒന്നാകെ അമർന്നു കൊണ്ട് അവന്റെ ചോദ്യത്തിന് തീർത്ഥയുടെ തൊണ്ട വറ്റി വരണ്ടിരുന്നു.. വിയർപ്പ് കണങ്ങൾ പൊടിഞ്ഞു തുടങ്ങി.. ഉള്ളിൽ സ്ഫോടനം തന്നെ നടക്കുന്നത് അവൾ അറിഞ്ഞു.. "പറയ് ഇമ..." ഇപ്പ്രാവശ്യം അവന്റെ സ്വരം കുറച്ചൂടി കടുത്തിരുന്നു.. പറയാണമെന്നുണ്ട് അവൾക്.. പക്ഷെ ശബ്ദം പുറത്ത് വന്നില്ല.. അവൾ അല്ലെന്ന് തല അനക്കി.. "വായ തുറന്ന് പറയെടി.." "ഞാൻ.. ഞാൻ പറഞ്ഞിട്ട ശ്രീയേട്ടൻ അങ്ങനെ ചെയ്തത്.. ഞാനാ പറഞ്ഞത് എനിക്ക് ദേവനെ ഇഷ്ടമാണെന്ന്.. അതുകൊണ്ടാ ശ്രീയേട്ടൻ എന്നെ സഹായിച്ചത്.." അവന്റെ നെഞ്ചിൽ ആഞ്ഞു തള്ളി തീർത്ഥ കിതാപ്പോടെ പറഞ്ഞു നിർത്തി.. ദേവന്റെ കണ്ണുകൾ ചുരുങ്ങി.. അവളെ തന്നെ നോക്കി നിന്നു..

"എന്റെ മുഖത്തു നോക്കി ഒന്നൂടി പറയാടി.." അവനെ നോക്കാതെ തറയിൽ നോക്കി നിൽക്കെ ഉള്ള അവന്റെ പറച്ചിൽ കേൾക്കെ അവൾ തല ഉയർത്തി നോക്കി.. അവനെ നോക്കി ചെറിയൊരു ചിരിയോടെ അവന്റെ തൊട്ടടുത്ത് വന്നു നിന്നു.. "നേരത്തെ പറഞ്ഞത് ശെരിക്ക് കെട്ടില്ലായിരുന്നോ..ഈ നിക്കുന്ന ദേവനെ എനിക്ക് ഇഷ്ടം ആണെന്ന്.. കുറച്ചൊന്നുമല്ല ഒരുപാട്.. ഞാൻ നിന്നേം കൊണ്ടേ പോവൂ.. " "ദേവാദത്തന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്..??" ചുണ്ടിൽ നിറഞ്ഞു നിന്നത് അവളോടുള്ള പുച്ഛമായിരുന്നു.. അന്നേരം അവൻ ദേവനിൽ നിന്ന് ദേവാദത്തനിൽ മാറിയിരുന്നു.. "ഉറപ്പായും തോന്നുന്നുണ്ട്.. പറയുന്നത് തീർത്ഥയാ.. തീർത്ഥ ദേവാദത്താൻ..!!" അത്രയും പറഞ്ഞു അവനെ മറികടന്നവൾ പുറത്തിറങ്ങി.. അത് വരെ പിടിച്ചു വച്ച ശ്വാസം തുടരെ തുടരെ വിട്ട് അവൾ തലയിട്ട് ഉള്ളിലേക്ക് നോക്കി.. മുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞിടിക്കുന്ന ദേവനെ കാണെ അവൾ ഒന്ന് ചിരിച്ചു റൂമിലേക്ക് നടന്നു..!! 💖____💖 ബെഡിൽ കിടക്കുമ്പോ സൂര്യന്റെ മുഖത്തെ ചിരിക്ക് വല്ലാത്ത ഭംഗി ആയിരുന്നു.. *നക്ഷത്രയേ ആദ്യമായി കണ്ട നാൾ മുതൽ അവളിൽ എന്തോ പ്രതേകത തനിക് തോന്നിയിരുന്നു..

ചെറുപ്പം മുതലേ മമ്മ പറഞ്ഞു കേൾക്കുന്ന കഥയും അതിലെ തന്റെ അമ്മാവന്റെ മകൾ മാളുവും സൂര്യന്റെ മനസ്സിൽ വല്ലാതെ സ്ഥാനം പിടിച്ചിരുന്നു.. ശിവദാസിനെ പോലെ ദേവന് അമ്മാവൻമാരോട് ദേഷ്യവും വെറുപ്പും ആയിരുന്നെങ്കിലും സൂര്യന് അവന്റെ മമ്മയെ പോലെ ആ കുടുംബത്തിനോട്‌ ഇഷ്ടമായിരുന്നു.. അതുകൊണ്ട് തന്നെയാണ് ഇതുവരെ താൻ കാണാത്ത മാളുവും അവന്റെ മനസ്സിൽ ഒരു കോണിൽ സ്ഥാനം പിടിച്ചിരുന്നതും.. നക്ഷത്രയെ മാളു എന്ന് അറിയാതെ വിളിച്ചു തുടങ്ങിയതായിരുന്നു.. സ്റ്റോർ റൂം ഒതുക്കുന്നതിനിടെ മമ്മയുടെ കുടുംബത്തിന്റെ ഫോട്ടോ കിട്ടുന്നത് വരെ മാളു തന്നെയാണ് അമ്മു എന്ന് അറിയില്ലായിരുന്നു.. താൻ യഥാർത്ഥ മാളുവിന് തന്നെയാണ് ആ പേര് നൽകിയത് എന്നത് ആദ്യം ഒരു ഞെട്ടൽ ഉളവാക്കിയിരുന്നു.. പതിയെ അത് അവളോടുള്ള പ്രണയമായി💖 മാറി തുടങ്ങിയത് സൂര്യൻ അറിഞ്ഞിരുന്നു...!!*.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...