പ്രണയമായി..!!💖🍂: ഭാഗം 24

 

രചന: സന

"ഒന്നൂല്ലെങ്കിലും നമ്മുടെ ശാന്തി മുഹൂർത്തം കഴിഞ്ഞതല്ലേ.. ഏട്ടൻ അന്നിത്തിരി ഓവർ ആയിരുന്നു.. അതോണ്ട് ഒന്നും ഓർക്കാൻ കൂടി പറ്റുന്നില്ല.. സാരല്ല.. ഇന്ന് അതിന്റെ വിഷമം ഒക്കെ തീർത്തേയ്ക്കാം.. പലിശ സഹിതം.." അവളെ നോക്കി ആദ്യം ഒന്ന് നാണിച്ചും അവസാനം ഒന്ന് കടുപ്പിച്ചും പറഞ്ഞതും തീർത്ഥ തലക്കാടി ഏറ്റപോലെ നിന്നും..!! കണ്ണൂരണ്ടും മിഴിഞ്ഞു ഇപ്പോ താഴെ വീഴും എന്നാ കണക്കിന് നിക്കുന്ന തീർത്ഥയെ കാണെ ദേവൻ അത്രയും നേരം പിടിച്ച വച്ച ചിരി പുറത്തേക്ക് വന്നിരുന്നു.. "പോടാ.." വയറും പൊത്തിയുള്ള ചിരി കണ്ടതും തന്നെ കളിപ്പിച്ചതാണെന്ന് തീർഥക്ക് മനസിലായി.. അവളതും വിളിച്ചു കൂവി ചവിട്ടി തുള്ളി പുറത്തേക്ക് നടന്നു.. ദേവൻ അവൾ പോകുന്നതും നോക്കി ബെഡിൽ മുഖം അമർത്തി കിടന്നു.. അതിൽ അവളുടെ ഗന്ധം നിറഞ്ഞു നിക്കുന്നുണ്ടായിരുന്നു... 💖___💖 "ഇ.. ഇത്.." കയ്യിലിരിക്കുന്ന വലിയ ഫ്രെയിമിൽ നോക്കെ നക്ഷത്രയുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.. നടുവിലായി നിൽക്കുന്ന ആരോഹിയുടെ ഇരുവശത്തു നിന്നും പൊതിഞ്ഞു പിടിച്ചിരിക്കുന്ന അവളുടെ ഏട്ടന്മാർ.. ദേവനും സൂര്യനും.. ഒരേമുഖം.. ഒരേ ചിരി..!! "വല്യേട്ടനാ.. ദേവൻ.. ദേവാദത്തൻ.." ആരോഹിയുടെ ശബ്ദത്തിന്റ ഇടർച്ച മനസ്സിലാക്കിയെന്നോണം നക്ഷത്ര കണ്ണുകളുയർത്തി..

അവളിൽ നിന്നൊരു തേങ്ങൽ പുറപ്പെട്ടു.. ചുണ്ടുകൾ വിധുമ്പി കരച്ചിൽ പിടിച്ചടക്കുന്നത് നക്ഷത്ര നോക്കി ഇരുന്നു.. ആ ഫ്രെയിമിന് താഴെയായി കൊടുത്തിരിക്കുന്ന ഡേറ്റിൽ ആരോഹി പതിയെ ഒന്ന് തഴുകി.. സെപ്റ്റംബർ 8❤... മൂന്നു വർഷങ്ങൾക്ക് മുന്നേ വരെ ആഘോഷമാക്കിയിരുന്ന ദിവസം.. തന്റെ ഏട്ടന്മാരുടെ പിറന്നാൾ ദിനം..!! അത് നാളെയാണെന്ന് ഓർക്കേ അവളുടെ നെഞ്ചിൽ വലിയൊരു കല്ല് എടുത്ത് വച്ചത് പോലെ തോന്നി.. "ഇപ്പോ.. ഇപ്പോ എവിടെയാ.." അവളിൽ നിന്ന് ചോദ്യം പ്രതീക്ഷിച്ചത് പോലെ ആരോഹി കണ്ണുകൾ അമർത്തി തുടച്ചു..!! വാച്ചിൽ അടുത്ത ദിവസമായി എന്നറിയിച് കൊണ്ടുള്ള മണി മുഴങ്ങിയതും ദേവൻ ഞെട്ടി കണ്ണുകൾ തുറന്നു.. വല്ലാത്ത പരവേഷം തോന്നി അവന്.. കണ്ണുകൾ ചുവന്നു കലങ്ങി.. ഉള്ളം കാൽ മുതൽ ഒരു തരിപ്പ് അവനിൽ അനുഭവപ്പെട്ടു.. കണ്ണിലെ നനവ് ആ ഇരുട്ടിലും തിളങ്ങി.. ദേവൻ കയ്യെത്തിച്ചു ഫോൺ എടുത്തു.. "Its Our Day Deva.. ❤" അത്രമാത്രം... അതുമാത്രം മതിയായിരുന്നു ദേവന് മനസ്സ് തണുക്കാൻ...മറുപ്പുറത് നിന്നും അത് അയക്കുന്നത് സൂര്യൻ ആണെന്ന് അറിയുമെങ്കിലും ആ നിമിഷം ദേവന് അത് മാത്രം മതിയായിരുന്നു..!! മൂന്നു വർഷങ്ങൾ ആയുള്ള ദേഷ്യം ആ നിമിഷം അവനിൽ ഒരണു പോലും അവശേഷിച്ചിരുന്നില്ല..!!

സൂര്യൻ ഫോൺ നെഞ്ചോട് ചേർത്ത് വാക്കുമ്പോൾ അവനിൽ നിന്നുള്ള മറുപടി പ്രതീക്ഷിച്ചു.. പതിവ് പോലെ ഉണ്ടാവില്ല എന്നറിയുമെങ്കിലും ഒരു പാഴ്ചിന്ത..!! ആ രാത്രി മനപ്പൂർവം മറവിക്ക് വിട്ടു കൊടുത്ത ചിന്തകൾ മൂവരിലും ഒരുപോലെ തെളിഞ്ഞു.. കൂടുതൽ മികവോടെ..!! 🍂💖🍂💖🍂 "ദേവാ.." വീടിനെ കുലുക്കുമാറ് ശിവദാസ് ദത്തന്റെ ശബ്ദം ഉയർന്നതും ദേവൻ കയ്യിലൊരു ആപ്പിളുമായി കിച്ചണിൽ നിന്ന് ഹാളിലേക്ക് വന്നു.. "വാട്ട്‌ ഡാഡ്.." ആപ്പിൾ ഒന്നൂടി കടിച് അലക്ഷ്യമായി ചോദിച്ചു കൊണ്ടവൻ ദേഷ്യം കൊണ്ട് വിറക്കുന്ന ശിവദാസിന് കണ്ണിറുക്കി കാട്ടി അയാളുടെ അടുത്തേക്ക് പോയി.. ശബ്ദം കേട്ട് ഇറങ്ങി വന്ന സൂര്യൻ ശിവദാസിന്റെ നിൽപ്പും ഭാവവും കണ്ട് കാര്യം മനസിലായത് പോലെ ഒരു പരുങ്ങളോടെ താഴേക്ക് വന്നു.. "എന്താ അച്ഛാ.." "നീയാണോ ദേവൻ.." ആരോഹിയുടെ ചോദ്യത്തിന് അയാളുടെ മറുചോദ്യം കേൾക്കെ സൂര്യൻ പുറത്തേക്ക് വന്ന ചിരി കടിച് പിടിച്ചു.. ആരോഹിയെ നോക്കി കളിയാക്കി ചിരിച്ചു.. "ഇന്നലെ എന്തായിരുന്നെടാ വടക്കേലെ ചന്ദ്രന്റെ മോനും ആയിട്ട് തല്ലുണ്ടാക്കിയത്.." "വിഷ്ണുവും ആയിട്ടോ.. ആണോ ദേവ.." വസുന്ദര കണ്ണുരുട്ടിയതും ദേവൻ അവർക്കൊന്ന് ഇളിച്ചു കൊടുത്തു.. ചിരിച്ചു നിക്കുന്ന സൂര്യനെ തുറിച്ചു നോക്കി..

ദേവന്റെ നോട്ടം കണ്ടതും സൂര്യന്റെ ചിരി സ്വിച്ച് ഇട്ടത് പോലെ ഓഫ്‌ ആയി.. കണ്ണുകൊണ്ട് No എന്ന് കെഞ്ചാനും മറന്നില്ല.. "നിന്നോടാ ദേവ ചോദിക്കണേ.. എന്തായിരുന്നെടാ പ്രശ്നം.." "പ്രതേകിച്ചു പ്രശ്നമൊന്നും ഇല്ല.. ലവൻ ചൊറിയാൻ വന്നു ഞാൻ കേറിയങ് മാന്തി.." "അവനല്ലെങ്കിലും ഒരു ഇളക്കം ആയിരുന്നു വല്യേട്ട.. കൊടുത്തത് എന്തായാലും നന്നായി.. ഗുഡ് ബോയ്.." ദേവൻ പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്ക് ആരോഹിയുടെ വക പ്രോത്സാഹനവും കിട്ടിയിരുന്നു.. എല്ലാവരും അവളെ കൂർപ്പിച്ചു ഒന്ന് നോക്കി.. "അവനെങ്ങനെ നിന്നോട് ഇളകിയെന്ന.. ഏഹ്..??" സൂര്യൻ കണ്ണ് ചുരുക്കി ആരോഹിയോട് ചോദിച്ചതും ദേവനും അതെ നോട്ടത്തോടെ അവളെ നോക്കി.. ആരോഹി പറഞ്ഞത് അബദ്ധമായോ എന്നാ നിലക്ക് ശിവദാസിനെ നോക്കി.. വസുന്ദര തലയിൽ കയ്യ് വച്ചു.. "ഓഹ് ഇനി അത് പറഞ്ഞു തുടങ്ങ്.. ഇവന്മാർ രണ്ടും എന്ത് കിട്ടും ആളുകളെ നെഞ്ചത്തോട്ടു കേറാം എന്നാ ആലോചിക്കണേ.. ഇനി നിന്റെം കൂടെ ഒരു കുറവെ ഉള്ളു.." വസുന്ദര സൂര്യനെയും ദേവനെയും നോക്കി പറഞ്ഞതും രണ്ടും നല്ലത് പോലെ ഒന്ന് ഇളിച്ചു കൊടുത്തു.. "വിടെന്റെ കുമാരേട്ടാ.. ഇനി ആവർത്തിക്കില്ല.. അങ്ങനെ പറയുന്നില്ല.. ശ്രെമിക്കാം..." "ഡാ..." ശിവദാസിന്റെ തോളിൽ കയ്യിട്ട് ദേവൻ പറഞ്ഞവസാനിപ്പിക്കുമ്പോ അയാൾ അടിക്കാൻ കയ്യൊങ്ങിയിരുന്നു.. അതിന് മുന്നേ അയാള്ഡ് കവിളിൽ ഒരുമ്മയും കൊടുത്ത് ദേവൻ മുകളിലേക്ക് ഓടി.. പിറകെ കവിളിൽ പിടിച്ച വലിച്ചു സൂര്യനും..

"കണ്ടിലേടി..അവന്മാര്.. ഇവനെ ഒക്കെ എങ്ങനെ നേരെയാക്കനാണോ ആവോ..??" "അച്ഛൻ ഇങ്ങനെ ടെൻഷന് അടിക്കാതെ.. ഏട്ടന്മാര് വെറുതെ ഒരാളെ പോയി അടിക്കില്ല എന്നറിയാല്ലോ..ഇന്നും അതുപോലെ എന്തേലും ആവും.. കുഞ്ഞേട്ടനെ എന്തേലും പറഞ്ഞു കാണും അതിനാവും വല്യേട്ടൻ അങ്ങേർക്കിട്ട് പൊട്ടിച്ചത്.." "അതിപ്പോ കഴിഞ്ഞാഴ്ച സൂര്യൻ അടിയുണ്ടാക്കിയതിനും ഇതന്നെ അല്ലെ കാരണം പറഞ്ഞത് ദേവനെ ആരോ എന്തോ പറഞ്ഞു അത് കേട്ട് നിൽക്കാൻ പറ്റീലന്ന്.." വസുന്ദര അവളെ തുറിച്ചു നോക്കി പറഞ്ഞതും ആരോഹി ഒന്ന് ഇളിച്ചു.. "അത്.. അതിപ്പോ ഒന്നിന്റെ ബാക്കി അല്ലെ മറ്റേത്.. അതിന്റെ കുഴപ്പമാ.. പിന്നെ പ്രശ്നം ഉണ്ടാക്കുന്ന കാര്യത്തിൽ അമ്മയുടെ ശിവേട്ടനും മോശം ഒന്നും അല്ലല്ലോ.." "ഡീീീ..' ആരോഹിയുടെ പിന്നാലെ ഓടാൻ നിന്നെങ്കിലും വസുന്ദരയെ വെട്ടിച്ചു അവൾ ഓടി മുകളിൽ കേറിയിരുന്നു.. ഗൗരവം നിറഞ്ഞിരുന്ന ശിവാസിന്റെ മുഖത്തു അത് കേൾക്കെ ഒരു പുഞ്ചിരി തത്തി.. വസുന്ദരയെ നോക്കു കണ്ണിറുക്കി അയാൾ റൂമിലേക്ക് പോയതും അവരുടെ ചൊടികളും വിടർന്നിരുന്നു..!! 🍂💖🍂💖🍂

"സൂര്യാ..." "ഒന്നടങ്ങ് തെണ്ടി.. ഞാൻ വരുവല്ലേ.." "വേഗം കേറ്.. നിന്നേ കൊണ്ട് വിട്ടിട്ട് വേണം എനിക്ക് ജിമ്മിൽ പോവാൻ.." ദേവൻ വണ്ടിയിലിരുന്ന് പിടച്ചതും സൂര്യൻ ഒരു ചിരിയോടെ അവന്റടുത് നിന്നു.. "നീ വെറുതെ കഷ്ടപെടണ്ട ദേവ.. ഇവിടുന്ന് അടുത്തല്ലേ ഞാൻ പൊക്കോളാം.. നീ ജിമ്മിൽ പൊക്കോ.." "അത് വേണ്ട.. നിനക്ക് വേണ്ടി അല്പം കഷ്ടപ്പെട്ടാലും എനിക്ക് വിരോധം ഇല്ല.. സമയം പോണ് കേറ് ടാ.." "മോനെ ദേവാദത്ത... കൂടുതൽ എന്റടുത്തു വിടാൻ നിക്കല്ലേ.. നിന്റെ ചുറ്റിക്കളി ഒക്കെ ഞാൻ കയ്യോടെ പോക്കുന്നുണ്ട്.." അവന്റെ തൊളിൽ പിടിച് ഒന്നാമർത്തി സൂര്യൻ പറഞ്ഞതും ദേവന്റെ ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു.. പോകുന്ന വഴിക്ക് അവരിരുവരും ഒരുപാട് കാര്യങ്ങളിൽ വചലരായിരുന്നു.. ബൈക്ക് ഒരിരമ്പലോടെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ നിന്നതും ദേവന്റെ കണ്ണുകൾ ചുറ്റും പരതി.. അങ്ങ് ദൂരെ ഒരു തൂണിൽ ചാരി നിക്കുന്നവളെ കാണെ ദേവന്റെ കണ്ണുകൾ വിടർന്നു.. "അന്ന കൊച് ആരെയോ കാത്തുനിക്കുന്ന പോലെയുണ്ട് അല്ലെ ദേവാ.." കുസൃതി ചിരിയോടെ സൂര്യൻ പറഞ്ഞതും ദേവൻ അവന്റെ വയറിലിട്ട് ഒരിടി കൊടുത്തു.. സൂര്യനോട് യാത്ര പറഞ്ഞു തിരികെ പോകുമ്പോഴും ദേവന്റെ മനസ്സ് അന്നയിൽ മുഴുകിയിരുന്നു..!!....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...