പ്രണയമായി..!!💖🍂: ഭാഗം 56

 

രചന: സന

പെട്ടന്ന് സൂര്യൻ നിന്നതും നക്ഷത്ര തല ഉയർത്തി നോക്കി... മുന്നിൽ ഒരു വാതിലിന് അപ്പുറം മാൻവികിന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന മീനാക്ഷിയെ കാണെ നക്ഷത്രയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. 'അപ്പോ തന്നെ ആയിരുന്നില്ലേ ഉണ്ണിയേട്ടന് ഇഷ്ടം'..? ചോദ്യം ഉള്ളിൽ കിടന്നങ്ങനെ എരിഞ്ഞു അമർന്നിരുന്നു.. വല്ലാത്ത നോവ്.. നെഞ്ച് നുറുങ്ങുന്ന വേദന..!! മീനാക്ഷിയുടെ കണ്ണുകൾ വേദനയാൽ പിടയുന്നുണ്ടായിരുന്നു..അറിയാമായിരുന്നു.. ഇതൊക്കെ അറിയുമ്പോ നക്ഷത്രയുടെ ഉള്ള് പിടയുമെന്ന്.. പക്ഷെ.. പക്ഷെ ഇതല്ലാതെ മറ്റെന്ത്‌ വഴിയാ..? മാൻവികിനെ നോക്കി നക്ഷത്ര ഒന്ന് ചെറുതായി ചിരിക്കാൻ ശ്രെമിച്ചു.. അതിന് കഴിയാതെ അവളുടെ ചുണ്ട് വിധുമ്പി പോയിരുന്നു.. വലയം ചെയ്യാൻ ആഞ്ഞാ സൂര്യന്റെ കൈ അവൾക്ക് നേരെ അടുകുന്നതിനു മുന്നേ മാൻവിക് ഓടി അടുത്തവളെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചിരുന്നു.. ഒരുവേള സൂര്യന്റെയും മീനാക്ഷിയുടെയും ഒപ്പം നക്ഷത്രയുടെയും ശ്വാസം ഒന്ന് നിലച്ചു പോയതായി തോന്നി.. മാൻവിക് നെഞ്ചോട് ചേർത്തവളെ മുറുക്കി പിടിക്കുമ്പോഴും ഇടാത്തടിവില്ലാതെ നെറുകിൽ മുത്തുമ്പോഴും അവനുള്ളിൽ അവളൊരു കുഞ്ഞ് പെങ്ങളായിരുന്നു..

കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയ പ്രതീതിയായിരുന്നു.. ""അ..മ്മു.. അമ്മു.. മോ.. മോളെ.."" ഖണ്ഡം ഇടറി മാൻവികിന്റെ.. നിറഞ്ഞ കണ്ണുകളോടെ നക്ഷത്ര അവനെ നോക്കി.. മറ്റൊരുവൾക് സ്വന്തമല്ലേ ഈ സ്വരം പോലും.. മറ്റൊരുവളുടേതല്ലേ ഈ ഉള്ള്.. ശബ്ദം ഉയർത്തി ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്.. ഇത്രനാളും കാത്തിരുന്നതിന്റെ വേദന പങ്കുവക്കണമെന്നുണ്ടായിരുന്നു.. പക്ഷെ കണ്ണുകൾ മീനാക്ഷിയിലേക്ക് നീളെ വേദനയോടെ അവളൊന്ന് ചിരിച്ചു.. ""നീനു.. ഞാൻ.. ഞാൻ പറഞ്ഞില്ലേ.. എന്റെ അനിയത്തിയ ഇത്.."" അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോഴാണ് താനും ഇത്രനേരം അവളെ അടക്കി പിടിച്ചതവൻ ഓർത്തത്.. അതോർക്കേ പെട്ടന്നവൻ വിറയലോടെ പറഞ്ഞു നിർത്തി.. നെഞ്ചിൽ തീ കോരിയിട്ടത് പോലെ പൊള്ളിപിടഞ്ഞു പോയവൾ .. പിടിച്ചു കെട്ടിയ കണ്ണുനീർ കവിളിനെ നനയിച് ചാലിട്ടൊഴുകുമ്പോ അതാനന്ദം കൊണ്ടെന്നെ അറിയിക്കാനെന്ന പോൽ വിധുമ്പുന്ന ചുണ്ടുകൾ കൂട്ടിപിടിച്ചവൾ ചിരിക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു..!! 💖___💖 ""മാളു.."" സൂര്യന്റെ ശബ്ദം നിശബ്ദതയെ മറികടന്നവളുടെ കാതിൽ മുഴങ്ങി..

കാറിലേക്ക് കേറിയിട്ടും ശബ്ദമില്ലാതെ തേങ്ങുന്ന പെണ്ണിനെ അവനൊരു വേദനയോടെ നോക്കി.. ആരും ഇല്ലായിരുന്നു ചെറുപ്പം മുതൽ.. ഭയമായിട്ടാവണം ആരും കൂട്ടുകൂടിയില്ല.. സ്നേഹിച്ചവരൊക്കെ ന്നെ വിട്ട് പോകുമെന്ന് എല്ലാരും വിശ്വസിച്ചപ്പോഴും അങ്ങനൊരു ഭാവം ലവലേശം പോലും കാണിക്കാതെ കണ്ണിൽ സ്നേഹം നിറച്ചു തന്നെ നോക്കുമായിരുന്നില്ലേ...? അതിൽ താൻ പ്രണയവും കണ്ടില്ലേ..? ഇല്ല..ആ കണ്ണുകളിൽ പ്രണയം ആണെന്ന് താൻ തെറ്റിദ്ധരിച്ചതാണ്..!! ""മാളു"".. സൂര്യൻ നക്ഷത്രയുടെ അടുത്തേക്ക് ചേർന്ന് അവളുടെ കയ്യിൽ പതിയെ തൊട്ടു.. ഉള്ളിൽ എരിയുന്ന നെരിപൊടൊന്ന് ഇറക്കി വാക്കണമെന്ന് തോന്നിയിട്ടാവണം അവളെവന്റെ നെഞ്ചിൽ പതിയെ ചാഞ്ഞു.. ചേർത്ത് പിടിക്കാൻ ആഞ്ഞാ കയ്യേ പതിയെ അവനവളുടെ മുടിയിൽ തലോടി.. മറുകയ് അവളുടെ ഇടം കയ്യിനെ തഴുകി.. വിരലുകൾ അവളുടെ ഇടംകയ്യിലെ മോതിരത്തിൽ വട്ടം ചുറ്റി പതിയെ വളരെ പതിയെ തലോടി.. ഷർട്ടിൽ കൊരുത്തു പിടിച്ച കയ്യ് പതിയെ അയഞ്ഞെന്ന് കാണെ സൂര്യൻ തല താഴ്ത്തി നോക്കി.. കരഞ്ഞു തളർന്നു കണ്ണടഞ്ഞു പോകുന്നുണ്ട്.. കുറച്ചു നേരം കൂടിയവൻ കാത്തിരുന്നു..

പതിയെ മയക്കത്തിൽ ആണ്ടു പോകുന്നവളെ സീറ്റിൽ ചരിച്ചു കിടത്തിയവൻ നേർമയായി നെറ്റിയിൽ ചുണ്ട് ചേർത്തു.. മറ്റൊരുവന് വേണ്ടി പൊഴിച്ച കണ്ണുനീർ അവളുടെ കവിളിൽ നിന്ന് തുടച്ചു മാറ്റുമ്പോ സൂര്യന്റെ ഉള്ളിലൊരു പുതു പ്രതീക്ഷ നാമ്പിട്ട് തുടങ്ങിയിരുന്നു..!! അതിന്റെ ഭലമെന്നോണം വിരിഞ്ഞ ചെറുപുഞ്ചിരി മായ്ക്കാതെ അവൻ വണ്ടി വീട്ടിലേക്ക് തിരിച്ചു.. അപ്പോഴും അവന്റെ കൈകൾ അവളുടെ ഇടംകയ്യിനെ ഭദ്രമായി മുറുകി പതിയെ തഴുക്കുന്നുണ്ടായിരുന്നു..!! 💖___💖 ഫോണും നോക്കി റൂമിലേക്ക് വന്ന ദേവൻ കാണുന്നത് മിററിന് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കുന്ന തീർത്ഥയെ ആണ്.. കയ്യിൽ രണ്ട് ഡ്രെസ്സും പിടിച്ചിട്ടുണ്ട്.. ദേവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.. നോട്ടം ബെഡിൽ ആയപ്പോ മനസ്സിലായി മാറ്റാനാളത്തെ ട്രിപ്പിന് വേണ്ടിയുള്ള പാക്കിങ്ങിൽ ആണ് കക്ഷി.. ദേവനെ കണ്ടിട്ടും ചുണ്ട് കൊട്ടി തീർത്ഥ വീണ്ടും അവളുടെ പണി തുടർന്നു.. ""അത് കൊള്ളാം"".. ദേഹത്തേക്ക് വച്ചിരുന്ന നേവി ബ്ലൂ ടോപിനെ കണ്ണാടിയിൽ കൂടി നോക്കി ദേവൻ പറഞ്ഞതും തീർത്ഥ കണ്ണ് മിഴിച്ചു അവനെ നോക്കി.. ദേവനും പെട്ടന്ന് അബദ്ധം പറ്റിയത് പോലെ കണ്ണുകൾ ഒന്ന് ചിമ്മി തല വെട്ടിച്ചു..

'ഛേ മോശം ദേവാ.. നീ എന്തിനാപ്പൊ അഭിപ്രായം പറയാൻ പോയെ..' ദേവൻ അവള് കാണാതൊന്ന് തലയിൽ കൊട്ടി.. തീർത്ഥ മിഴിഞ്ഞ കണ്ണുകൾ കൂർപ്പിച്ചു അവന്റെ അടുത്ത് പോയി നിന്നു.. ""എനിക്ക് ഏത് കൊള്ളാം കൊള്ളില്ല എന്ന് ഞാൻ തീരുമാനിക്കും.. Don't interfere..ഓക്കേ..!!"" തീർത്ഥയുടെ ജാട കാണെ അവന്റെ കണ്ണൊന്നു കുറുകി.. ""നീ ആരാന്നാടി പുല്ലേ നിന്റെ വിചാരം..?"" ചാടി എഴുനേറ്റ് അവന്നത് ചോദിക്കുമ്പോ തീർത്ഥ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.. ""തന്റെ ഭാര്യ ആണെന്ന് അല്ലാതെ മറ്റൊരു വിചാരവും ഇപ്പോ ഇല്ല.."" ""ശെരിക്കും"".. പറഞ്ഞു കഴിഞ്ഞതും ദേവൻ അവളെ അരയിലൂടെ കയ്യിട്ടു അടുത്തേക്ക് വലിച്ചു നിർത്തിയിരുന്നു.. പെട്ടന്നുള്ള അവന്റെ മാറ്റത്തിൽ തെല്ലോന്ന് ഞെട്ടിയെങ്കിലും തീർത്ഥ അവന്റെ നെഞ്ചിൽ തള്ളി.. വിട് ദേവാ.. ദേഷ്യം കൊണ്ടവളുടെ കണ്ണുകൾ ചുമന്നു തുടങ്ങിയിരുന്നു.. കവിളും ചുമന്നു വീർത്തു വന്നിരുന്നു.. അവളുടെ മാറ്റം നോക്കി നിക്കേ ഒരു കുസൃതി തോന്നിയവൻ അവളുടെ കഴുത്തിൽ മുഖം ചേർത് വച് ഇടത് ഷോൾഡറിൽ ആയി അമർത്തി കടിച്ചിരുന്നു.. ""സ്സ്ഹ്ഹ.."" ഒന്നേങ്കി പോയി തീർത്ഥ അവന്റെ നെഞ്ചിൽ നഖമാഴ്ത്തി..

വല്ലാത്തൊരു കുളിരു അവളുടെ ഉള്ളം കാലിൽ നിന്ന് നെഞ്ചിലേക്ക് തറച്ചു.. പല്ലുകൾ പതിയെ ആഴ്ത്തുന്നതിനൊപ്പം അവന്റെ ചുണ്ടുകളും അവിടെയായി അമർന്നു കൊണ്ടിരുന്നു.. കൈകൾക്ക് മുറുക്കം കൂടുന്നതവൾ അറിയുന്നുണ്ടെങ്കിലും അവന്റെ സാമീപ്യം കൊതിച്ചത് പോലെ ദേവനെ അവളുടെ ദേഹത്തേക്കവൾ അടക്കി പിടിച്ചു.. ആ നിമിഷം ബുദ്ധിയെക്കാൾ ഒരുപടി മുന്നിൽ അവളുടെ വികാരങ്ങൾക്ക് അവൾ പ്രാധാന്യം കൊടുത്തുപോയിരുന്നു.. പതിയെ വിട്ട് വന്ന അവന്റെ പല്ലും ചുണ്ടും അവിടുന്ന് അടർന്നു മാറുന്നതിനു ഒപ്പം അവൻറെ മുടിയിൽ കൊരുത്ത അവളുടെ കൈകളും പതിയെ അയഞ്ഞു... ""ഇപ്പോ കുറച്ചൂടി ചുവന്നിട്ടുണ്ട്..മുഖം മാത്രം ആവില്ല..എനിക്ക് അറിയാം...!!"" ചുണ്ടിൽ വശ്യമായ ചിരിയോടെ ദേവന്നത് പറയുമ്പോ അടുത്ത നിമിഷം അവന്റെ നെഞ്ചിൽ അവളുടെ ദന്തങ്ങൾ ആഴ്ന്നിറങ്ങിയിരുന്നു.. 💖___💖 ""ഇന്നെന്താ മാളു ഇല്ലേ..?"" രാവിലെ ഒരുങ്ങി ഇറങ്ങുന്ന ആരോഹിയെ നോക്കി ചോദിച്ചു തീർത്ഥ ഭക്ഷണം നിറച്ച പാത്രം ടേബിളിന് മുന്നിൽ നിരത്തി.. ""ഇല്ല ഏട്ടത്തി.. അവൾക് വയ്യ.."" ""ഏഹ്.. അവൾക്കെന്താ.."" വയ്യ ഏട്ടത്തി.. മറുപടി പറഞ്ഞത് പക്ഷെ സൂര്യനായിരുന്നു..

ചുറ്റും ഉള്ള കണ്ണുകൾ തനിക് നേരെ നീളുന്നതറിഞ്ഞവൻ നന്നായൊന്ന് ഇളിച്ചു.. ""അല്ല.. ര.. രാവിലെ മാളു പറഞ്ഞിരുന്നു.. അതാ.."" ""ആണോ കുഞ്ഞേ""... തീർത്ഥ അയ്യോ പാവം എന്നാ പോലെ അവനെ നോക്കി.. ദേവനും കളിയാക്കി ചിരിക്കുന്നുണ്ട്.. ""അപ്പോ പിന്നെ ഇന്ന് നീയും പോവണ്ട ആരൂ.. നമ്മുക്ക് നാളെ പോകാൻ ഉള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്യാം.."" എന്തോ ആലോചിച് നിന്ന് ആരോഹി ഞെട്ടി അവളെ നോക്കി.. ""ഏഹ്.. എന്താ.."" ""നീ എന്തിനാ ആരൂ അതിന് ഇത്രയും ഞെട്ടുന്നെ.. ഇന്ന് പോകണ്ട എന്ന് പറഞ്ഞതിനാണോ..? ഇത്രയും ആത്മാർത്ഥയോ..?"" ""പിന്നെ എല്ലാരും നിന്നേ പോലെ ആവണോ..?"" ദേവനും തീർത്ഥയെ പുച്ഛിച് ആരോഹിയുടെ അടുത്ത് വന്നു.. മുഖത്തു നോക്കാതെ നിൽക്കുന്ന ആരോഹിയെ കണ്ണ് കൊണ്ട് കാണിച് സൂര്യൻ എഴുന്നേറ്റതും ദേവൻ അവളെ ചേർത്ത് പിടിച്ചു.. മുഖം കനപ്പിച് വെട്ടിതിരിഞ്ഞു തീർത്ഥ അകത്തു പോയതും ആരോഹി ദേവനും സൂര്യനും മുഖം കൊടുക്കാതെ വേഗം പുറത്തേക്കിറങ്ങിയിരുന്നു.. അവൾ പോകുന്നതും നോക്കി സംശയിച്ചു നിന്ന ദേവന്റെ തൊളിൽ തട്ടി സൂര്യനും ആരോഹിക്ക് പിന്നാലെ ഇറങ്ങിയിരുന്നു..

കാര്യം അറിയില്ലെങ്കിലും തന്റെ കുഞ്ഞനുജത്തിക്ക് ഉള്ളിലൊരു സങ്കടം ഉണ്ടെന്ന് അവളുടെ ഏട്ടന്മാർ മനസ്സിലാക്കിയിരുന്നു.. 💖___💖 ബസ് കാത്ത് വഴിയിൽ നിക്കുന്ന ആരോഹിയെ ഓപ്പോസിറ്റ് ഒരു കടയിൽ നിന്ന് ഇറങ്ങിയ മാധവ് നോക്കി.. എന്തോ ആലോചനയിൽ നിൽക്കുവാണെന്ന് കാണുമ്പോൾ തന്നെ മനസിലാക്കാം.. എപ്പോഴും കാണുന്ന കുസൃതി ഇല്ല ആ കണ്ണുകളിൽ..മാധവ് വണ്ടിയുടെ അടുത്തെത്തുന്നത് വരെ അവളിൽ മാത്രമായിരുന്നു കണ്ണ്.. രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് വരുമ്പോ തനിക്കും മാളുവിനും ഒരുപാട് വർക്ക്‌ ചെയ്യാൻ ഉണ്ടാവും അതൊക്കെ ചോദിച്ചു മനസ്സിലാക്കാനാണ് മൂഡ് ഇല്ലായിരുന്നെങ്കിലും ഇന്ന് വന്നത്.. അതിനേക്കാൾ കൂടുതൽ വല്യേട്ടന്റെ കണ്ണിൽ അത്രയും നേരം പെടാതെ നടക്കാനും.. കുഞ്ഞേട്ടൻ എന്തെങ്കിലും കണ്ണിന് നേരെ കണ്ടാലും താൻ പറയാതെ ഒരക്ഷരം തന്നോട് ചോദിക്കില്ല..പക്ഷെ വല്യേട്ടന് തന്റെ മുഖമൊന്ന് വാടിയാലും അതിന് കാരണം അറിയാതെ വിട്ട് മാറാതെ പിറകെ നടക്കും.. രണ്ടും സ്നേഹമാണ്.. വ്യത്യസ്ത തരത്തിലുള്ളവ.. ആരോഹി കണ്ണുകളടച്ചോന്ന് പുഞ്ചിരിച്ചു.. പെട്ടന്ന് തൊട്ടടുത്ത് കേട്ട ഹോൺ ശബ്ദതിൽ അവളൊന്ന് ഞെട്ടി..

ഉൾപ്രേരണയാൽ പിന്നിലേക്ക് വേച്ചുപോയവൾ കണ്ണുകളുയർത്തി നോക്കെ തന്റെ തൊട്ടടുത്തായി നിൽക്കുന്ന മാധവിനെ കണ്ട് അവളുടെ ഉള്ളൊന്ന് കാളി... മുന്നിൽ നിർത്തി ഇട്ടേക്കുന്ന വണ്ടിയിൽ നിന്ന് ചാടി ഇറങ്ങിയതാണെന്ന് കാണുമ്പോൾ തന്നെ അറിയാം.. ആരോഹി കണ്ണുകൾ താഴ്ത്തി വേഗം രണ്ടടി പിറകോട്ടു വച്ചു.. ""So.. Sorry.."" '"എന്റെ വണ്ടി മാത്രമേ കിട്ടിയുള്ളുവോ ചാടി ചാവാൻ..?"" ശബ്ദമുയർത്തി അവൻ ചോദിച്ചതും ആരോഹി പിന്നിലേക്ക് തിരിഞ്ഞു നോക്കി.. ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചു മുന്നിലായി എല്ലാവരും നിൽക്കുന്ന പോലെയാണ് താനും നിൽക്കുന്നത്.. മനഃപൂർവം വണ്ടി കൊണ്ട് തന്നെ പേടിപ്പിച്ചത് ആണെന്ന് മനസ്സിലായിരുന്നു അവൾക്.

ഒന്നും മിണ്ടാത്തെ അവൾ കുറച്ചൂടി പിന്നിലേക്ക് നീങ്ങി.. മാധവിന് അവളോട് പറഞ്ഞതിൽ മാപ്പ് ചോദിക്കണമെന്ന് തോന്നിയെങ്കിലും ഇപ്പോൾ ഒന്നും മിണ്ടാത്തെ തന്നിൽ നിന്ന് അകന്നു പോകുന്ന ആരോഹിയെ കാണെ അവന്റെ കണ്ണിൽ ദേഷ്യം നിറഞ്ഞു.. ഇത്രനാളും അഭിനയിച് തന്റെ മുന്നിൽ നിന്നവൾ ആണെന്ന പോലെ അവൻ ഒന്ന് പുച്ഛത്തോടെ മുഖം കൊട്ടി.. അന്നേരമവൻ പറഞ്ഞതിന്റെ വേദനയിൽ നിന്നവൾ പുറത്ത് വന്നിരുന്നില്ല എന്നത് മാധവ് അറിഞ്ഞില്ല.. ആരോഹി കരച്ചിലടക്കി നിന്നു.. മാധവിനെ കാണുംതോറും ഉള്ളം നീറി പുകയുന്ന പോലെ.. കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീർ താഴെ വീഴുന്നതിന് മുന്നേ മറ്റൊരു കാർ അവൾക് മുന്നിൽ വന്ന് നിന്നു.. അതിൽ നിന്ന് ഇറങ്ങുന്ന ശ്രീയെ കാണെ ആരോഹി മറ്റൊന്നും ചിന്തിക്കാതെ അവനടുത്തേക്ക് ഓടി.. ഉള്ളിരുന്ന് അവനെ തറപ്പിച്ചു നോക്കുന്ന ദേവനെ മാധവ് കണ്ടിരുന്നില്ല.. പ്രണയം നിറച്ചു ആരോഹിക്ക് മുന്നിൽ നിൽക്കുന്ന ശ്രീയിൽ മാത്രമായിരുന്നു അവന്റെ കണ്ണുകൾ..!!......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...