പ്രണയമായി..!!💖🍂: ഭാഗം 62

 

രചന: സന

""ശ്രീക്ക് ആരൂ നെ ഇഷ്ടാ അല്ലെ..?"" ദേവൻ അത് പറഞ്ഞതും തീർത്ഥ ഞെട്ടി എഴുനേറ്റ് അവനെ പകച്ചു നോക്കി.. അവളുടെ മിഴിഞ്ഞ കണ്ണുകളെ കാണെ പൊട്ടി വന്ന ചിരിയെ കടിച് പിടിച്ചു ദേവൻ ഗൗരവത്തോടെ എഴുനേറ്റു.. ഇനി അവൻ പറയാൻ പോകുന്നത് ആലോചിച് തീർത്ഥ ടെൻഷനോടെ അവനെ നോക്കി.. ""ദേവാ.. നിനക്ക്.. ഇഷ്ടല്ലേ.."" ""എന്റെ ഇഷ്ടം ആണോ ഇമാ ഇവിടെ വലുത്..? ആരുന് ഇഷ്ടവണ്ടെ.. സൂര്യന് അച്ഛനും അമ്മയ്ക്കും..എല്ലാവർക്കും ഇഷ്ടവണ്ടെ?"" ""അവർക്ക് ഒക്കെ ok ആണെങ്കിൽ ദേവൻ സമ്മതിക്കോ..?"" തീർത്ഥ കണ്ണു വിടർത്തി ചോദിച്ചതും ദേവൻ നിറഞ്ഞ പുഞ്ചിരിയോടെ അവളെ നോക്കി കണ്ണ് ചിമ്മി.. ""ആരൂ സമ്മതിക്കോ ദേവാ..?"" ദേവൻ ഒന്നും മിണ്ടിയില്ല.. ഇന്നലെ രാത്രി സൂര്യൻ പറഞ്ഞറിഞ്ഞ കാര്യമായിരുന്നു അവന്റെ മനസ്സിൽ..!! 💖___💖 സമയമായി.. നക്ഷത്ര വാതിലിൽ തുടരെ തുടരെ മുട്ടി.. ""ദാ വരുന്ന് മാളു.."" ദൃതിയിൽ കയ്യിൽ തടഞ്ഞ ബുക്ക്‌ വലിച്ചെടുക്കേ അടുക്കി വച്ച ബുക്കിന്റെ ഇടയിൽ നിന്ന് എന്തോ വന്ന് ആരോഹിയുടെ കാൽ ചുവട്ടിൽ വീണു.. ഭംഗിയുള്ള ഒരു കാർഡിന് ഉള്ളിൽ നിന്ന് പലനിറത്തിലുള്ള തൂവൽ തറയിലാകെ ചിന്നിചിതറി കിടക്കുന്നത് കാണെ ഞൊടിയിടയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു..

""നിനക്കിത് എന്ത് വട്ടാ പെണ്ണെ.. സ്നേഹിക്കുന്നവർക്ക് റോസാപൂ, മുട്ടായി, ഒക്കെ കൊടുക്കുന്നത് കേട്ടിട്ടുണ്ട്.. ഇതെന്താ തൂവാലോ..?"" ""എടി പൊട്ടികാളി.. റോസും ചോക്ലേറ്റ് ഉം ഒക്കെ ഫീൽഡ് ഔട്ട്‌ ആയ കാര്യം നീ അറിഞ്ഞില്ലേ.. ഇപ്പോ ട്രെൻഡിംഗ് തൂവൽ ആണ്.."" കണ്ണിറുക്കി കൂട്ടുകാരി ദിയയോട് പറഞ്ഞു ആരോഹി രണ്ട് കളറിൽ ഉള്ള തൂവൽ ഒരുമിച്ച് ടൈ ചെയ്തു അതൊരു വെള്ള കുഞ്ഞ് കാർഡിനുള്ളിൽ വച് അതിന് പുറത്ത് I love you എന്നെഴുതി മാധവിന്റെ ബൈക്കിന്റെ ഫ്രോന്റിൽ കൊണ്ട് വച് മറഞ്ഞു നിന്നു.. ""ഹോ.. ഇങ്ങനെ ഒരുത്തി..!! അവൻ സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീ പിറകെ നടക്കുന്നതേ കണ്ട് നിക്കാൻ വയ്യ.. അതിന്റെ കൂടെ എന്നും കൊണ്ട് വയ്ക്കുന്ന ആ കാർഡ് അവൻ തന്നെ കീറി കളഞ്ഞു തറയിലിട്ട് ചവിട്ടി അരക്കുന്നത് നോക്കി നിന്ന് രസിക്കുന്നു.. നിനക്ക് സത്യത്തിൽ പ്രശ്നം എന്താ ആരൂ..?! Are you mad..?!"" ദിയ ദേഷ്യത്തിൽ ആരോഹിയുടെ കൈ പിടിച്ചു തിരിച്ചു അവൾക് നേരെയാക്കി.. അപ്പോഴും ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു അവൾക്.. ""I think.. I'm mad at him..!! And its called love.."" കണ്ണടച്ചു ഡ്രാമറ്റിക് ആയി പറയുന്നവളെ കാണെ ദിയക്ക് ദേഷ്യം വന്നിരുന്നു..

""ഇതിനെ love എന്നല്ല.. Stalking എന്നാ പറയുന്നേ.. And You know what its a crime..!! ഇഷ്ടമല്ല എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇങ്ങനെ.. ഒരല്പം self respect ഉള്ള ആരും ഇതുപോലെ ചെയ്യില്ല.."" ആരോഹി ദിയയെ നോക്കി.. പിന്നെയാണ് അവിടൊട്ട് നടന്നു വരുന്ന മാധവിനെ കണ്ടത്.. അതുവരെ നിന്നിരുന്ന മുഖഭാവം മാറി പെട്ടനവിടെ ഒരു ചിരി വിടർന്നു.. അവൻ ആഹ് കാർഡ് ദേഷ്യത്തിൽ നാലായി വലിച്ചു കീറുന്നതും ആരോഹിയെ കലിപ്പിൽ നോക്കുന്നതും കാണെ അവൾ ചുണ്ട് കൂർപ്പിച്ചു അവനൊരു ഉമ്മ കൊടുത്തു.. ""ആരൂ..!!!"" ""പ്ലീസ് ദിയ.. നീ പറയുന്നതൊന്നും എനിക്ക് ഇപ്പോ മനസ്സിവുന്നില്ല..മനസ്സിലാക്കണം എന്നുമില്ല..ഒരു ദിവസം എന്നെ ചേർത് പിടിച്ചു മനുവേട്ടൻ നിന്റെ മുന്നിൽ വരും അന്ന് ഞാൻ ഇപ്പോ പറയുന്നതെല്ലാം നീ മനസിലാക്കും.."" ""That will never happen.. പിന്നെ ഞാൻ പറയുന്നത്.. അത് നീ ഇപ്പോഴല്ല.. നിന്റെ അഭിമാനത്തെ ചോദ്യം ചെയ്തോണ്ട് അവൻ നിന്റെ മുന്നിൽ നിൽക്കുമ്പോ നീ മനസിലാക്കും..!!"" അത്രയും പറഞ്ഞു ദിയ തിരിഞ്ഞു നടക്കുന്നത് അന്നൊരു ചിരിയോടെയാണ് താൻ നോക്കി നിന്നത്.. അതിന് ശേഷം ദിയ തന്നോട് അതിനെ പറ്റി സംസാരിച്ചിട്ടില്ല.. താൻ മനുവേട്ടന് കാർഡും കൊടുത്തിട്ടില്ല.. ""ശെരിയാ ദിയ.. ഇപ്പോ ഞാൻ മനസ്സിലാകുന്നുണ്ട്.."" നിറഞ്ഞു വന്ന കണ്ണുകളടച്ചവൾ മനസ്സിനെ ശാന്തമാക്കി.. അതെല്ലാം എടുത്ത് പഴയപ്പടി വച്ചു..

""ആരൂ..."" ""ആ.. ആഹ് വരുന്ന് ഏട്ടത്തി.."" ആരോഹി മുഖം അമർത്തി തുടച് വേഗം പുറത്തിറങ്ങി.. ഹാളിൽ തന്നെയുണ്ട് എല്ലാവരും.. കൃത്രിമമായി ഒരു ചിരി മുഖത്തണിഞ്ഞു അവൾ അടുത്തേക്ക് വന്നപ്പോഴാണ് ഹാളിൽ ഇരിക്കുന്ന ശ്രീയെ കാണുന്നത്.. അവന് നേരെ ആരോഹി പുഞ്ചിരിച്ചു.. എല്ലാവരും തന്നോട് എന്തോ പറയാൻ ഉള്ളത് പോലെ അവളെ തന്നെ നോക്കി ഇരിക്കുന്നത് കാണെ ആരോഹിയുടെ നെറ്റി ചുളിഞ്ഞു.. നക്ഷത്രയെ നോക്കിയതും അവിടെ ഒരു ചെറു ചിരിയുണ്ട് മുഖത്തു.. സൂര്യനെ നോക്കാതെ തല താഴ്ത്തി നിൽക്കുന്നുമുണ്ട്.. ""എന്താ.. അച്ഛാ.. എല്ലാവരും കൂടി എവിടേലും യാത്ര പോകുന്നുണ്ടോ..?"" ആരോഹി ശിവാദാസിന്റെ അടുത് വന്നിരുന്നു..ശിവദാസ് ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. ""ഞങ്ങൾ എല്ലാരും കൂടെ എത്രയും വേഗം ഇവിടെ ഒരു കല്യാണം കൂടിയാലോ എന്ന ആലോചനയില.."" ആരോഹി കണ്ണുകൾ വിടർത്തി സൂര്യനെയും നക്ഷത്രയെയും നോക്കി.. പിന്നെ ഓടി പോയി നക്ഷത്രയെ ഇറുക്കി കെട്ടിപിടിച്ചു.. ""വല്യേട്ട, ഏട്ടത്തി .. ഇത് നമ്മുക്ക് പൊളിക്കണം.."" ദേവനും തീർത്ഥയും തല കുലുക്കി.. വസുന്ദര കണ്ണ് കൊണ്ട് ശിവദാസിനോട് പറയാൻ പറഞ്ഞു..

ശിവദാസ് ശ്രീയെ നോക്കി.. അവൻ ടെൻഷനോട് തല താഴ്ത്തി ഇരിക്കുന്നുണ്ട്.. ""ആരൂ.."" അച്ഛനും ദേവനും ഒരുപോലെ അവളെ വിളിച്ചതും ആരോഹി കണ്ണ് വിടർത്തി അവരെ നോക്കി.. എല്ലാവരുടെയും മുഖത്തൊരു പകപ്പുണ്ട്.. ""ഹ്മ്മ്മ്..?"" ""സൂര്യന്റെ കല്യാണത്തിന്റെ ഒപ്പം നിന്റെയും കൂടെ നടത്തണം എന്ന എല്ലാവരുടെയും അഭിപ്രായം.."" ദേവൻ അവളുടെ കഴുത്തിലൂടെ കയ്യിട്ടു ചേർത് നിർത്തി പറഞ്ഞതും ആരോഹി ഞെട്ടി കൊണ്ട് അവനെ നോക്കി.. നെഞ്ച് ശക്തിയായി മിടിച്ചു.. പിടിച്ചു വക്കാൻ പോലും ആവാതെ കണ്ണുകൾ നിറഞ്ഞു.. എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ആരോഹിയുടെ അന്നേരത്തെ ഭാവം കാണെ എല്ലാവരും തെല്ലോന്ന് ഭയന്നു.. ആരോഹി നോക്കിയത് തല താഴ്ത്തിയിരിക്കുന്ന ശ്രീയെ ആണ്.. അറിയാം തന്നെ ഇഷ്ടമാണെന്ന്.. അറിഞ്ഞിരുന്നതാണ്.. നോക്കിലൂടെ തന്നെ അറിയിച്ചതുമാണ്.. പക്ഷെ..!! ആരോഹി തല താഴ്ത്തി... ""ചെക്കൻ ആരാണെന്ന് അറിയണ്ടേ ആരൂ.. ദാ ഈ നിൽക്കുന്ന ശ്രീജിത്ത്‌ എന്ന ശ്രീ തന്നെയാ..!!"" രംഗം ശാന്തമാക്കാൻ എന്നോണം.. ഒത്തിരി നേരമായി ചുറ്റും നിറഞ്ഞു നിൽക്കുന്ന നിശബ്ദതയെ മുറിക്കാൻ എന്നോണം സൂര്യൻ തന്നെ പറഞ്ഞു..

അവളുടെ ഇടത് വശത്തു പോയി ആരോഹിയെ ചേർത്ത് നിർത്തുമ്പോൾ കലങ്ങിയ കണ്ണുകളോടെ അവളൊന്ന് നോക്കി.. ""ആരൂ.."" ശിവദാസിന്റെ സ്നേഹത്തോടെയുള്ള വിളിക്ക് മറുപടി നൽകാതെ തിരികെ റൂമിലേക്ക് ഓടുമ്പോ കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.. ഒരു പുഞ്ചിരി വരുത്തി ഒന്നും മിണ്ടാത്തെ തിരിഞ്ഞു നടന്ന ശ്രീയുടെ കണ്ണുകളും നിറഞ്ഞിരുന്നു.. ''പ്രണയത്താൽ ഉതിർന്ന കണ്ണുനീർ ആയതിനാൽ രണ്ടിനും ഒരേ വേദനയായിരുന്നു..!!'' 💖___💖 ""ആരൂ.."" തൊട്ടടുത്ത് സാമീപ്യം അറിഞ്ഞതും ഒന്നും മിണ്ടാതവൾ സൂര്യന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ദേവനും അവളുടെ അടുത്തുണ്ടായിരിക്കും എന്നവൾക് ഉറപ്പുണ്ട്.. എങ്കിലും കണ്ണുകൾ അടച്ചു തന്നെയായിരുന്നു.. ""ഇഷ്ടമില്ലാത്തിടത് No എന്ന് പറയണം..!! നിനക്ക് ഇഷ്ടമല്ലെങ്കിൽ അത് അപ്പോ പറയണമായിരുന്നു.. നീ മിണ്ടാത്തെ വന്നപ്പോ അതെല്ലാവരെയും ഒരുപോലെ വേദനിപ്പിച്ചു.."" ആരോഹി ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽ തന്നെ താൻ എന്ത് പറയാനാണ്..!! 'താൻ മാത്രം' സ്നേഹിച്ചവന് വേണ്ടി എല്ലാവരെയും വേദനിപ്പിക്കുകയല്ലേ.. സൂര്യന്റെ വയറിലൂടെ കയ്യിട്ടു മുറുക്കി നെഞ്ചിൽ ഒതുങ്ങി കൂടിയവൾ.. ""ശ്രീ തിരിച്ചു പോയി..

എല്ലാവരും നിർബന്ധിച് നിന്നേ കൊണ്ട് സമാധിപ്പിക്കുന്നതിനോട് അവന് താല്പര്യം ഇല്ലെന്ന്.. നിന്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടം തോന്നാത്ത സ്ഥിതിക്ക് ഇന്ന് ഇവിടെ നടന്നത് മോള് മറന്നേക്ക്.."" സൂര്യൻ പറഞ്ഞു നിർത്തി ദേവനെ നോക്കി.. ദേവൻ ആഗ്രഹിച്ചിരുന്നു ശ്രീയെ പോലൊരാളെ ആരോഹിക്ക് കിട്ടാൻ.. പക്ഷെ ആരോഹിയെ വിഷമിപ്പോയിക്കുന്നതിനെ പറ്റി അവന് ചിന്തിക്കാനെ സാധിക്കില്ല.. ""മാധവിനോട് ഞാൻ സംസാരിക്കാണോ..?!"" ദേവന്റെ ശബ്ദം മുഴക്കം പോലവളുടെ കാതുകളിൽ പതിച്ചു.. ആരോഹിയുടെ കൈ സൂര്യനിൽ നിന്നായഞ്ഞു നിശ്ചലമായി.. ശ്വാസം നിലച്ചത് പോൽ അനങ്ങാതെ ഇരുന്നവൾ ഇരുവരെയും മാറി മാറി നോക്കി.. നോട്ടം തന്നിൽ തന്നെയാണെന്ന് കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു.. തല താഴ്ത്തി പിടിച്ചു വിധുമ്പി.. ""ഹഹമ്മ്മ്മ്മ്"".. വേണ്ടന്നവൾ തല ചലിപ്പിക്കുമ്പോ പൊട്ടി കരഞ്ഞു പോയിരുന്നു.. ദേവൻ അവളെ നെഞ്ചോടടക്കി പിടിച്ചു തഴുകി.. ""മോൾക്ക് ഇഷ്ടാണെങ്കിൽ വല്യേട്ടൻ സംസാരിക്കാം അവനോട്.. എന്നോടും ഇവനോടും ഉള്ള ദേഷ്യത്തിൽ ആവും ഇപ്പോഴും.. അത് ഞങ്ങൾ സംസാരിച് പരിഹരിക്കാം..ഹ്മ്മ്‌..?"" ""വേ..ണ്ട..നി.ക്ക്.. വേണ്ട വ..ല്യേട്ട.. ഇ..ഷ്ട..ല്ല എനി..ക്ക്.. വേണ്ട..""

ദേവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.. സൂര്യനും സമാധാനമായി.. ഒരിക്കലും അവർക്ക് ഇതിനോട് താല്പര്യം ഉണ്ടായിരുന്നില്ല.. എങ്കിലും അവളുടെ ഇഷ്ടം അതായിരുന്നു വലുത്.. ഇപ്പോ ആരോഹി തന്നെ അത് പറഞ്ഞപ്പോ സൂര്യൻ സന്തോഷമായി.. അതിനേക്കാൾ കൂടുതൽ ദേവനും.. ശ്രീയുമായുള്ള വിവാഹത്തിന് വൈകാതെ അവൾ. സമ്മതിക്കും എന്നും മനസ്സിൽ ഒരു. ഉറപ്പ് തോന്നി അവർക്ക്..!! 💖___💖 ""സാർ.."" ""ഹാ അനന്താ.. എന്തായി സൈബർ സെല്ലിൽ നിന്ന് കാൾ എന്തെങ്കിലും..?"" ദേവൻ ടേബിളിൽ തൊപ്പി ഊരി വച് എതിരെ നിൽക്കുന്ന കോൺസ്റ്റബിലിനോട് ചോദിച്ചു.. ""യെസ് സാർ.. ബട്ട് ഇൻഫർമേഷൻ ഒന്നും കിട്ടിയില്ല.."" സംശയഭാവത്തിൽ ദേവൻ അയാളെ നോക്കി.. ""സാർ ഇന്നലെ ഇവിടുത്തെ ലാൻഡ് ഫോണിൽ കണക്ട് ആയാതൊരു നെറ്റ്‌വർക്ക് കാൾ ആയിരുന്നു.. ലൊക്കേഷൻ പലയിടത്തും ആയി കാണിക്കുന്നു എന്നാണ് പറഞ്ഞത്.. അതുകൊണ്ട് തന്നെ ഈ ലൊക്കേഷൻസ് ഒക്കെ തെറ്റ് ആവാനാണ് സാധ്യത എന്ന അവരുടെ നിഗമനം.""". പറഞ്ഞു കൊണ്ട് അയാൾ ഫയൽ ടേബിളിൽ വച്ചു.. ദേവൻ അതിലൂടെ കണ്ണോടിച്ചു.. ശെരിയാണ് വിളിച്ച സമയം തന്നെ ആ കാളിന്റെ ലൊക്കേഷൻ സിറ്റിയിൽ തന്നെയുള്ള മൂന്നു ദൈർഖ്യം ഏറിയ സ്ഥലങ്ങളിൽ നിന്നുള്ളതാണ്.. ദേവൻ ഫയൽ ടേബിൾ എറിഞ്ഞു സീറ്റിൽ ചാരി ഇരുന്നു.. 'ശങ്കർ ആയിരിക്കുമോ..?'

മനസ്സിൽ സംശയിക്കാൻ പാകത്തിന് ആ ഒരു പേരായിരുന്നു മുന്നിൽ നിന്നത്.. ഒപ്പം വർഗീസും..!! ദേവൻ ഫോണെടുത്തു ധമോദരനെ വിളിച്ചു.. അയാൾ പറഞ്ഞതനുസരിച് ശങ്കർ ജാമ്യത്തിന് ജയിലിൽ നിന്നിറങ്ങിയിട്ട് 5 ദിവസമായി.. ദേവന്റെ സംശയങ്ങൾ കൂടുതൽ ബലപ്പെട്ടു.. ടേബിളിൽ ഇരുന്ന ബെൽ ശക്തിയിൽ അമർത്തി ദേവൻ തൊപ്പി എടുത്തണിഞ്ഞ് എഴുനേറ്റു.. വാതിൽ തുറന്നു ഓടി വരുന്ന അനന്തന് നേരെ ദേവൻ കയ്യിലിരുന്ന പേപ്പർ നീട്ടി.. ""Trace their location immediately..!!"" ഗൗരവത്തോടെ ദേവൻ അല്റുമ്പോ പേടിയോടെ അനന്തൻ തല കുലുക്കി.. 💖___💖 ""ഇതാരാ.."" ശങ്കറിന്റെ നെറ്റി സംശയത്താൽ ചുളിഞ്ഞു.. വർഗീസ് വന്യമായി ഒന്ന് പുഞ്ചിരിച്ചു അവർക്ക് മുന്നിൽ ഇരിക്കുന്ന ഒരുവനിലേക്ക് നോക്കി.. അവന്റെ കണ്ണിൽ തെളിഞ്ഞു കാണുന്ന ദേഷ്യത്തിൽ ദേവനെയും കുടുംബത്തെയും നശിപ്പിക്കാൻ ഉള്ള തീ ഉണ്ടെന്ന് തോന്നി അയാൾക്ക്.. ""പേര് പറഞ്ഞാൽ ശങ്കറിന് അറിയില്ല.. പക്ഷെ നമ്മുക്ക് ഉപകാരം ഉള്ളവനാ.."" ""എന്ത് ഉപകാരം..."" ""എന്തിനാണോ ശങ്കർ സാർ ജയിലിൽ നിന്നിറങ്ങിയത് അതിന് തന്നെയാ..!!"" അവന്റെ ശബ്ദം ഗർത്ഥത്തിൽ എന്നപോൽ ആ റൂമിൽ മുഴങ്ങി.. ശങ്കറിന്റെ കണ്ണുകൾ വികസിച്ചു.. മുന്നിൽ ഇരിക്കുന്നവൻ സൂര്യന്റെ ശത്രു തന്നെയാണെന്ന് ഉറപ്പിച്ചു.. എന്നാൽ അവന്റെ കണ്ണിൽ ദേവനായിരുന്നു.. തന്നെ ഈ രീതിയിൽ ആക്കിയ ദേവൻ.. അവൻ അവന്റെ വലത് കാലിൽ പതിയെ തലോടി.. മുണ്ട് ഒരല്പം മാറ്റി.. പച്ചമാംസത്തിൽ കമ്പി ഇറക്കിയപ്പോഴുള്ള വേദന ഇപ്പോഴും അവൻ അനുഭവിക്കുന്നത് പോലെ തോന്നി.. """വിടില്ല ദേവാ"""..!! മന്ത്രം പോലെ അവൻ അത് ഉള്ളിലിട്ടങ്ങനെ മൊഴിഞ്ഞിരുന്നു..!! .....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...