പ്രണയമായി..!!💖🍂: ഭാഗം 66

 

രചന: സന

 ""ഒരവശ്യത്തിന് ഇറങ്ങുമ്പോ ഫോൺ കൊണ്ടോവാണം എന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്..!!""" തീർത്ഥ ദേവന്റെ ഫോൺ കയ്യിലെടുത്തു ഓപ്പൺ ചെയ്തതും അതിലെ ശ്രീയുടെ മെസ്സേജ് കാണെ അവളുടെ കണ്ണുകൾ കുറുകി.. ലൊക്കേഷനും ഒപ്പം വേഗം വരണം എന്നുമുള്ള മെസ്സേജ് ആയിരുന്നു അത്.. നെഞ്ച് ശക്തിയിൽ ഇടിച്ചു തുടങ്ങി അവൾക്ക്... തീർത്ഥ വേഗം ഫോണിൽ സൂര്യനെ കാൾ ചെയ്ത് താഴേക്ക് നടന്നു.. സ്റ്റെപ്പിന് താഴെ കാൽ എടുത്ത് വച്ചതും തറയിൽ തൂക്കിയിരിക്കുന്ന എണ്ണയിൽ ചവിട്ടി തീർത്ഥ വഴുക്കി... ""ആആഹ്ഹ്ഹ്ഹ്ഹ്....""" വീട് കുലുങ്ങുമാർ തീർത്ഥയുടെ അലർച്ച ഉയർന്നതും മറഞ്ഞു നിന്ന ദീക്ഷിതിന്റെ തൊഴിലാളി അവന്റെ ഫോണിലായി മെസ്സേജ് അയച്ചിരുന്നു.. """Done..!!!!""" 💖__💖 നാളത്തേക്ക് വേണ്ടിയുള്ള പൂവിനും ഹാരത്തിനും ഓർഡർ കൊടുത്ത് സൂര്യൻ തിരികെ വണ്ടിയിൽ കേറി.. ഫൂഡിന്റെയും മറ്റു കാര്യങ്ങൾക്കും വേണ്ടി ദേവനാണ് പോയത്.. അവനെ വിളിക്കാൻ സൂര്യൻ ഫോൺ കയ്യിലെടുത്തു.. """ശേ..""" വീട്ടിൽ നിന്നും ദേവന്റെയും എല്ലാം കുറെ മിസ്സ്‌ കാൾ കാണെ സൂര്യൻ തലയിൽ കൈവച്ചു... കുറെ നേരമായി ഫോൺ സൈലന്റിൽ ആണ്..

അവസാനം വിളിച്ചിരിക്കുന്ന ശിവദാസിന്റെ ഫോണിലേക്ക് കാൾ ചെയ്തു ചെവിയോട് അടുപ്പിക്കുമ്പോ ശ്രീയുടെ ഫോണിൽ നിന്ന് വന്ന മെസ്സേജ് അവൻ ശ്രെദ്ധിച്ചിരുന്നില്ല.. ""ഹലോ.. സോറി അച്ഛാ.. ഫോൺ സൈലന്റ് ആയിരുന്നു.."' എടുത്തപാടെ സൂര്യൻ പറഞ്ഞു.. മറുപ്പുറത് നിന്ന് കേട്ട വാർത്തയിൽ സൂര്യന്റെ ഉടലാകെ ഒന്ന് വിറച്ചു.. ശബ്ദം തൊണ്ടയിൽ കുടുങ്ങി..കണ്ണുകൾ നിറഞ്ഞു.. ""എ.. ഏട്ട..ത്തി.."" ""കുഴപ്പമില്ല.. പക്ഷെ.. കു..കുഞ്ഞ്..!!"" ബാക്കി പറയാനാവാതെ ശിവദാസ് വിധുമ്പി.. സൂര്യൻ കണ്ണുകൾ മുറുക്കി അടച്ചു.. ദേവൻ..!! നെഞ്ചിലൂടെ ഒരാളൽ കടന്നു പോവേ സൂര്യൻ ഞെട്ടി കണ്ണുതുറന്നു.. ""ദേവൻ.. അവന്റെ ഫോൺ ഇവിടെയാ.. നീ അവനേം കൊണ്ട് എത്രയും വേഗത്തിൽ ഇങ് വാ.."'"""ഹ്മ്മ്മ്.."" സൂര്യൻ ഒരുനിമിഷം നിശ്ചലമായി.. വേഗം വണ്ടി തിരിക്കുമ്പോ അവന്റെ മനസ്സിൽ അകാരണമായൊരു ഭയം നിറയുന്നുണ്ടായിരുന്നു..!! 💖___💖 വേഗത്തിൽ ഓടുന്ന ദേവന്റെ കാലുകൾ ഇടയ്ക്കിടെ തേന്നുന്നുണ്ടായിരുന്നു.. മുഖത്തു നിറഞ്ഞിരിക്കുന്ന ഭാവം പേടിയാണോ വേദനയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ വിവർണമായിരുന്നു.. ""മോനെ.. ദേ..വാ...""

റൂമിന് മുന്നിൽ എത്തിയപ്പോൾ കണ്ടു കരഞ്ഞു കലങ്ങിയ മിഴികളോട് നിൽക്കുന്ന വസുന്ദരയെയും അവരെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ശിവദാസിനെയും.. ദേവൻ തളർന്ന അവസ്ഥയിൽ അവിടെ ഒന്ന് നിന്നു.. കണ്ണുകൾ ചുവന്ന് കലങ്ങിയെങ്കിലും ഒരു തുള്ളി പോലും പുറത്തേക്ക് വന്നിരുന്നില്ല..അവന്റെ അവസ്ഥ കാണെ സൂര്യന്റെ ചങ്ക് പിടച്ചു.. പുറമെ ധൈര്യം സംഭരിച്ച ഉള്ളിൽ നോവുന്ന അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് സൂര്യന് അറിയില്ലായിരുന്നു.. കുറച്ചു മാറി കൈകൾ കൂട്ടി തിരുമ്പി കരച്ചിലടക്കാൻ പാട് പെടുന്ന നക്ഷത്രയെ കാണെ സൂര്യൻ വേഗം അവളുടെ അടുത്തേക്ക് പോയി.. ""സൂ..ര്യേ..ട്ടാ.."" ഏങ്ങി കരഞ്ഞു അവളുടെ ശ്വാസം നിലക്കുമാറായി.. അവനെ കണ്ടതും അവന്റെ നെഞ്ചോട് ചേർന്ന് വിഥുമ്പിയവളെ ചേർത്ത് പിടിക്കുമ്പോ അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ആവാതെ സൂര്യന്റെ കണ്ണും നിറഞ്ഞു തൂവി.. "'ഇ..മാ.."" തൊണ്ട ഒന്ന് ഇടറി.. ചങ്കിൽ തറച്ചു നിൽക്കുന്ന പോലെ.. ശിവദാസ് അവന്റെ ചുമലിൽ കയ്യമർത്തി റൂമിലേക്ക് മിഴികൾ കാട്ടി.. ദേവൻ ഷിർട്ടിന്റെ ഇരുവശത്തും കണ്ണമർത്തി തുടച് നിശ്വസിച്ചു റൂമിനുള്ളിലേക്ക് കേറി..

ബെഡിൽ തളർന്നു കിടക്കുന്ന തീർത്ഥയുടെ മുഖം കാണെ നെഞ്ചിൽ വല്ലാത്തൊരു നോവ് പടരുന്നതവൻ അറിഞ്ഞു.. കാലുകൾ വിറക്കുന്ന പോലെ.. അവളുടെ ചാരെ വന്ന് നിന്ന് ദേവൻ കണ്ണുനീർ ഒലിച്ചിറങ്ങിയ പാടിൽ വെറുതെ വിരൽ കൊണ്ട് തഴുകി.. ""ദേവാ.. ദേ ഇവിടെ വാവ അനങ്ങി.."" കണ്ണ് വിടർത്തി തീർത്ഥ വയറിന്റെ ഒരു സൈഡിൽ കൈവച്ചു.. ""രണ്ട് മാസം പോലും ആവാത്ത നിനക്ക് വാവ അനങ്ങിയോ..?! ആഹാ കൊള്ളാല്ലോ.. """ ""ശെരിക്കും ദേവാ.. ഇവിടെ ദേ ഇപ്പോ അനങ്ങി.."" ""ചിലപ്പോ അനങ്ങി കാണൂടാ.. നിന്റെ അല്ലെ വിത്ത്..!!"" സൂര്യൻ പൊട്ടിച്ചിരിയോടെ ദേവന്റെ കയ്യിലിടിച്ചു.. ദേവൻ അതിന് പകരം സൂര്യന്റ വയറിൽ കയ്മുറുക്കി ഇടിക്കുമ്പോഴേക്കും നക്ഷത്രയും ആരോഹിയും വന്ന് തീർത്ഥയുടെ വയറിൽ കൈ ചേർത്തിരുന്നു.. ഗ്യാസ് കാരണം വയറിൽ നിന്ന് കേൾക്കുന്ന സൗണ്ടിനാണ് മൂന്നും പറയുന്നത്..ദേവൻ അറിയാതെ തലയിൽ കൈ വച്ചു പോയി.. """ഇവൾക്ക് ഇതുങ്ങളെകാൾ കുറച്ചു പക്വത ഉണ്ടായിരുന്നത.. ഇപ്പോ അതും പോയോ.. ഇനി പ്രസവം കഴിയുമ്പോ നീ കുഞ്ഞിനെക്കാൾ കഷ്ടം ആവുവല്ലോ ഇമേ..!!"""

മുഖം വീർപ്പിച്ചു തുറിച്ചു നോക്കുന്ന അവളുടെ പിറകിലൂടെ വന്ന് ആരും കാണാതെ കവിളിൽ അമർത്തി ഉമ്മ വച് ടോപിന് ഇടയിലൂടെ വയറിൽ പതിയെ തലോടി മുകളിലേക്ക് കേറി പോകുന്ന ദേവനെ ചിരിയോടെ തീർത്ഥ നോക്കി ഇരുന്നു...!!! അവളുടെ വയറിലേക്ക് കണ്ണ് നീണ്ടതും അവനൊരു ദീർഘനിഷ്വാസത്തോടെ കണ്ണുകൾ മുറുക്കി അടച്ചു.. ചങ്ക് തകരുന്ന പോലെ വേദന തോന്നി അവന്.. എങ്കിലും അത് പുറത്ത് കാണിക്കാതെ ദേവൻ അവളെ നോക്കി.. ""ഇമാ.."" ആർദ്രമായ അവന്റെ ശബ്ദത്തിൽ അവളൊന്ന് ഞെരുങ്ങി.. കണ്ണുകൾ അനങ്ങുന്നുണ്ട്.. പതിയെ അവളുടെ കൈ വയറിലേക്ക് നീണ്ടതും ദേവൻ പിടപ്പോടെ അവളുടെ കൈകൾക്ക് മേലെ കൈവച്ചു.. കൺപോളകൾക്കിടയിൽ ഓടി നടന്ന കൃഷ്ണമണി ഒരുനിമിഷം നിശ്ചലമായി.. പിന്നെ കണ്ണിന് ഇരുവശത്തും ആയി കണ്ണുനീർ ചെവിക്ക് പിറകിലൂടെ ഒലിച്ചിറങ്ങി.. ദേവൻ അവളുടെ കയ്യിൽ അമർത്തി പിടിച്ചു കഴുത്തിൽ മുഖം ചേർതു.. ""പോട്ടെടി.. നമ്മുക്ക് വിധിച്ചിട്ടില്ല.."" വാക്കുകൾ ഇടാറാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു അവൻ.. തീർത്ഥയിൽ നിന്നൊരു ഏങ്ങൾ ഉയർന്നു..

ദേവന്റെ കൈ അവളിൽ വീണ്ടും മുറുകിയതും തീർത്ഥ കണ്ണുകൾ തുറന്നു അവന്റെ കയ്യിൽ അവളുടെ ഇടത് കൈ ചേർത്തുവച്ചു.. എത്രനേരം മൗനമായി കിടന്നെന്ന് ഇരുവരും അറിയില്ല....ചില നേരത്ത് വാക്കുകൾ കൊണ്ടുള്ള വ്യർത്ഥമായ ആശ്വസിപ്പിക്കലിനെക്കാൾ ശക്തിയുണ്ടാവും മൗനത്തിനു.. പെട്ടന്ന് തീർത്ഥ കണ്ണുകൾ തുറന്ന് ദേവന്റെ കയ്യിൽ കയ്യമർത്തി.. ദേവൻ തല ഉയർത്തി നോക്കെ അവളുടെ കണ്ണുകൾ പരവേശത്താൽ ചലിക്കുന്നുണ്ടായിരുന്നു.. ""എൻ.. എന്താ.. ഇമാ..?"" ""ദേ...വ..ദേവാ.. ആ..രൂ..ആരൂ.."""""പുറത്തുണ്ടാവും.. എന്താ.. വിളിക്കണോ അവളെ..?!"" '"ദേ..വാ... ശ്രീയേട്ട..ൻ നി..ന്റെ ഫോ..ണ് മെസ്സേ..ജ് അയ..ച്ചി...രുന്നു.. ആരൂ.. അവർക്കെ...ന്തോ.. വേ..ഗം പോ ദേവാ.. അവര്..!!""" പലതും പൂർത്തിയാവാതെ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.. പെട്ടന്നുള്ള ഷോക്കിലും അലറിയുള്ള വിളിയിലും തീർത്ഥയുടെ തൊണ്ടയിൽ മുറിവ് സംഭവിച്ചിരുന്നു.. അതുകൊണ്ട് തന്നെ അവളുടെ വാക്കുകൾ പൂർണമാവാൻ മടിച് തൊണ്ടയിൽ തന്നെ തങ്ങി.. ""ഇമാ..!!"" ദേവൻ ഉയർന്നു വന്ന നെഞ്ചിടിപ്പോടെ അവളെ നോക്കി.. തീർത്ഥയുടെ കരച്ചിലും അവളുടെ വാക്കുകളും ദേവനെ ഭയത്തിലാഴ്ത്തിയിരുന്നു..!! 💖__💖

മുഖത്തെന്തോ ഇഴയുന്ന പോലെ തോന്നിയതും ആരോഹി കണ്ണുകൾ വലിച്ചു തുറന്നു.. തുടരെ തുടരെ ചിമ്മി തുറന്നിട്ടും അവൾക്ക് മുന്നിലെ കാഴ്ച വ്യക്തമായി കാണാൻ സാധിച്ചില്ല.. തല വേദനിച്ചു ആരോഹി തലയിൽ കയ്ച്ചേർത്തു.. പെട്ടാനാണ് ഉള്ളിലേക്ക് ശ്രീയെയും അവന്റെ വിളിയും ഓർമ വന്നത്.. ആരോഹി ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു.. മുന്നിലെ അരണ്ട വെളിച്ചത്തിൽ അവൾക്ക് ഒന്നും കാണാൻ സാധിച്ചില്ല.. തന്റെ അടുത്തരുടെയോ ചൂട് അനുഭവപ്പെട്ടതും ആരോഹി പകച്ചു കൊണ്ട് സൈഡിൽ നോക്കി.. ""എന്തൊരു ഉറക്കമാ പെണ്ണെ..!!!""" അവളുടെ മുഖത്തേക്ക് നോക്കി തന്റെ തൊട്ടടുത്തിരിക്കുന്നവനെ കാണെ ഒരുവേള അവളുടെ ശ്വാസം നിന്നുപോയത് പോലെ തോന്നി.. താൻ ഏറ്റവും കൂടുതൽ വെറുക്കുന്നതും പേടിക്കുന്നതും ആയവൻ.. ആരോഹി വിറച്ചു കൊണ്ട് ഒന്ന് സൈഡിലേക്ക് വേച്ചു.. കസേരയിൽ ഇരുത്തിയിരുന്ന അവൾ താഴെ വീഴുന്നതിന് മുന്നേ ദീക്ഷിത് അവളുടെ കസേരയോടെ അവളെ അവന്റെ കരവലയത്തിനുള്ളിൽ ആക്കിയിരുന്നു.."""വി..വിട്.. വിടെ..ന്നെ.. ആവുന്നത്ര കുതറിയെങ്കിലും അവന്റെ കൈകരുതിന് മുന്നിൽ അവൾക് ഒന്നും ചെയ്യാൻ ആവുമായിരുന്നില്ല..""

""ഹാ... അടങ്ങടി പു...പു.. പുന്നാര മോളെ...!!! """ദീക്ഷിത് പല്ല് കടിച് ആരോഹിയെ ഒന്നോടി അടക്കി പിടിച്ചു.. അവൾക് ശ്വാസം മുട്ടി.. അവന്റെ ശ്വാസത്തിൽ പോലും അവൾക്ക് അസ്വസ്ഥത തോന്നി.. ""എ..ന്നെ...വി..ട്.. പ്ലീസ്.. എന്നെ ഒന്ന് വിട് പ്ലീസ്..""" ആരോഹി കരഞ്ഞു പോയിരുന്നു.. അവനിൽ ഉള്ള പേടി കാരണം അവൾക് വാക്കുകൾ ഒന്നും വന്നില്ല.. ദീക്ഷിത് അട്ടഹാസത്തോടെ അവളുടെ ദേഹത്തു നിന്ന് കയ്യെടുത് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എഴുനേറ്റു.. ""നിന്നെ വിടാനല്ല ടി നായിന്റെ മോളെ ഞാൻ ഇങ്ങനെ പിടിച്ചേ..!! എനിക്ക് വേണം നിന്നെ... നിന്നിൽ എനിക്ക് ആസക്തിയോ ഭ്രമമോ ഉണ്ടായിട്ടല്ല.. പക്ഷെ എനിക്ക് നിന്നെ വേണം.. അതും നിന്നെ ഒന്ന് നോക്കിയതിന്റെ പേരിൽ എനിക്ക് മറക്കാനാവാത്ത സമ്മാനം തന്ന നിന്റെ വല്യേട്ടന്റെ മുന്നിൽ വച് തന്നെ..!!""" ദീക്ഷിതിന്റെ അലർച്ച അവളുടെ കാതുക്കളെ പേടിപ്പെടുത്തി... ""ഇപ്പോ ഒരു ചെറിയ സമ്മാനം ഞാൻ നിന്റെ വല്യേട്ടന് കൊടുത്തിട്ടുണ്ട്..ഇപ്പോ അതവൻ അറിഞ്ഞിട്ട് നെഞ്ച് വിങ്ങി കരയുന്നുണ്ടാവും ഒപ്പം നിന്റെ പേരിൽ എന്റെ നേർക്ക് ആദ്യമായി കയ്യുയർത്തിയ നിന്റെ പുന്നാര ഏട്ടത്തിയും.."" ആരോഹി ഒരു നിമിഷം ഒന്ന് നിശബ്ധമായി അവനെ ഉറ്റു നോക്കി.. ദീക്ഷിതിന്റെ കണ്ണുകളിലെ ഭാവം അവളിലെ പേടി വർധിപ്പിച്ചു.. ""അവന്റേം അവളെയും കൊച്... ഫ്ഹും...""

അതും പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവനെ ആരോഹി ഞെട്ടി നോക്കി.. കണ്ണുകൾ നിറഞ്ഞൊഴുകി.. ഒപ്പം ശരീരം തളരുന്ന പോലെയും.. ആരോഹി നെഞ്ചിൽ കയ്ച്ചേർത് വിങ്ങി.. പെട്ടന്ന് ശ്രീയുടെ ഓർമ വന്നതും അവൾ അവന്റെ കയ്യിൽ നിന്ന് കുതറി.. """ശ്രീ.. ശ്രീയേട്ടൻ.. പ്ലീസ്.. എന്നെ വിട്.. ഞാൻ കാലു പിടിക്കാം.. ന്റെ ശ്രീയേട്ടൻ എവിടെയാ.. പ്ലീസ്.. ശ്രീയേട്ടാ....!!!""" ആരോഹിയുടെ കരച്ചിലിന്റെ ആഴം കൂടിയതും ദീക്ഷിത് പുച്ഛത്താലേ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു.. ഒരു മുറിയുടെ മുന്നിലെത്തി അവനൊന്ന് നിൽക്കെ ആരോഹി പകപ്പോടെ അവനെ നോക്കി.. അവളുടെ കയ്യിൽ നിന്നവൻ കയ്യഴിച്ച അടുത്ത നിമിഷം ശ്രീയുടെ വിളി അവളുടെ കാതിൽ പതിച്ചു.. """ശ്രീയേട്ടാ...""" വാതിൽ തുറന്ന് ഉള്ളിലേക്ക് കേറിയതും ശ്രീയുടെ അവസ്ഥ കണ്ട് അവൾ ശ്വാസം എടുക്കാൻ മറന്നു നിന്നു പോയി.. മുട്ടുകുത്തി നിർത്തിയിരിക്കുന്നു അവന്റെ ദേഹത്തു നിന്ന് ചോര വാർന്നോഴുകുന്നു.. ""ശ്രീയേ..ട്ടാ.."" അവശതയിൽ ശ്രീ അവളെ ഒന്ന് നോക്കി.. ആരോഹി ഓടി അവന്റെ അടുത്ത് പോയതും ഒരു കയ്യ് വന്നവളെ ചേർത്ത് പിടിച്ചു.. പണ്ട് താൻ ഏറെ ആഗ്രഹിച്ചിരുന്നതാണ് ഈ കരവലയത്തിൽ ഇങ്ങനെ.. പക്ഷെ ഇന്ന്...!!

ആരോഹി വെറുപ്പോടെ മാധവിന്റെ കയ്യ് തട്ടി മാറ്റി.. വീണ്ടും ശ്രീയുടെ നേരെ ഓടാൻ തുണിഞ്ഞവളെ മാധവ് പിടിച്ചു വച് അവളെ ഇറുക്കി പുണർന്നു.. ""ആരൂ.. നീ എന്തിനാ അവന്റെ അടുത്ത് പോണേ.. ഞാൻ.. ഞാൻ ഇല്ലേ നിനക്ക്.. ഞാൻ മതി.. ഞാൻ മാത്രം മതി നിനക്ക്.."" മാധവ് അവളെ കൂടുതൽ കൂടുതൽ ചേർത് പിടിച്ചു.. ആരോഹി അവന്റെ കയ്യിൽ നിന്ന് കുതറി മാറി മുഖം നോക്കി ഒരടി പൊട്ടിച്ചു.. """എന്തിനാ.. എന്തിനാ.. ഞങ്ങ..ളോട് ഇങ്ങനെ.. വെറുപ്പാ നിക്ക്.. ഇഷ്ടല്ല.. കാണുന്നത് പോലും ഇഷ്ടല്ല നിക്ക്.. വെറുപ്പ് തോന്ന.. പറ്റിച്ചു എന്നെ ഇവിടെ കൊണ്ട് വ..ന്ന് അവന്റെ കയ്യിൽ ഇട്ട് കൊടുത്ത നിങ്ങളിഡ് എനിക്ക് വെറുപ്പ.. പേടിയാ എനി..ക്ക്..""" പറയുന്നതിനൊപ്പം അവളോടി ശ്രീയുടെ അടുത്തേക്ക് പോയി.. അവനെ കെട്ടിപ്പിടിച് കരയുമ്പോ അവശതയിലും ശ്രീ അവളെ ചേർത്ത് പിടിച്ചു.. അവളുടെ സംസാരത്തിൽ പകച്ചു നിന്ന മാധവ് ആരോഹിയുടെ പ്രവർത്തി കാണെ ദേഷ്യം സഹിക്കാൻ വയ്യാതെ അവളുടെ അടുത്ത് വന്ന് മുടിയിൽ കുത്തി പിടിച്ചതും വാതിൽ തുറന്ന് അങ്ങോട്ടേക്ക് വർഗീസും ദീക്ഷിതും വന്നു.. വർഗീസ് കണ്ണ് കാണിച്ചതും ദീക്ഷിത് താഴെ കിടന്നൊരു വാടി എടുത്ത് ശ്രീയുടെ നേരെ പോയി..

""ഒ..ന്നും ചെയ്യല്ലേ..പ്ലീസ്.. ഒ..ന്നും ചെയ്യ..ല്ലേ.. മനുവേട്ടാ.. പറയ് ഒന്നും ചെയ്യണ്ട..ന്ന് പറയ്.."" മാധവ് അവളിൽ ഉള്ള പിടി അയച്ച അവളെ നെഞ്ചോട് ചേർത്ത് നിർത്തി.. ഭ്രാന്തന്മാരെ പോലെ അവളെ വീണ്ടും വീണ്ടും തഴുകി.. അവന്റെ ചെവിയിൽ 'മനുവേട്ടൻ' എന്ന വിളി മാത്രമേ ഉണ്ടായിരുന്നുള്ളു.. മാധവ് അവളെ കൂടുതൽ അമർത്തി പിടിച്ചു.. കണ്ണുകൾ മേലേക്ക് ഉയർന്ന അവന്റെ ബോധമനസ്സിനെ പൂർണമായി ലഹരി കീഴടക്കി.. കഴിഞ്ഞ ഒരാഴ്ചയായി ദീക്ഷിത് നൽക്കുന്ന ഓവർഡോസ് ഡ്രഗ്സിൽ അവന്റെ ചിന്താശേഷിയെ മുഴുവനായി നശിപ്പിച്ചിരുന്നു.. ഇപ്പോ. അവന്റെ ഉള്ളിൽ പ്രണയം തുളുമ്പുന്ന മിഴികൾ ഉള്ള ആരോഹിയും അവളെ തന്നിൽ നിന്ന് അകറ്റാൻ വരുന്ന ശത്രുക്കൾ ആയി ശ്രീയും ദേവനും സൂര്യനും....!!! ""ഇല്ല.. ഞങ്ങൾ ഒന്നും ചെയ്യില്ല... ദീക്ഷിതെ.. വേണ്ട.."" വർഗീസ് അവളുടെ അടുത്തേക്ക് വന്നു.. ശ്രീ നന്നേ തളർന്നിരുന്നു.. എങ്കിലും അവന്റെ കണ്ണുകൾ ആരോഹിയുടെ മേലെ പതിഞ്ഞു കൊണ്ടിരുന്നു.. അളവിലധികം ശ്രീയുടെ സിരകളിൽ പടർത്തിയ മയക്കുമരുന്ന് അവന്റെ ബോധതെ നശിപ്പിക്കാൻ തുടങ്ങിയിരുന്നു.. ""പക്ഷെ മോള്.. ഞങ്ങൾക്ക് വേണ്ടി ഒരു കാര്യം ചെയ്യണം..!!""

ആരോഹി ശ്രീയെ നോക്കി പിന്നെ അവരെയും.. അവൾ പേടിയോടെ ഇല്ല എന്ന് തല കുലുക്കിയത് നിമിഷം ശ്രീയുടെ നിലവിളിഉയർന്നു.. ""ആഹ്ഹ..."" ശ്രീയുടെ നിലവിളി പതിഞ്ഞ സ്വരത്തിൽ ഉയർന്നതും അവൾ പൊട്ടി കരഞ്ഞു കൊണ്ട് തല കുലുക്കി.. ""മിടുക്കി... നീ നിന്റെ ദേവേട്ടനെ പോലെ അല്ല.. മോൾക്ക് ബുദ്ധിയുണ്ട്.."" പുച്ഛത്തോടെ അയാൾ പറഞ്ഞു അവളുടെ കയ്യിലൊരു ഫോൺ കൊടുത്തു.. ശ്രീയിലേക്കും അവരിലേക്കും മാറി മാറി നോക്കി ആരോഹി കണ്ണുകൾ മുറുക്കി അടച്ചു..!!! 💖__💖 ""ഞ... ഞാൻ വ..രാം...."" പേടിയാലുള്ള നക്ഷത്രയുടെ സ്വരം കേൾക്കെ തൊണ്ടയിൽ തടഞ്ഞു നിർത്തിയ കരച്ചിൽ അവളുടെ നെഞ്ചിനെ നോവിച്ചു.. അവളുടെ കണ്ണുകൾ അവശനായി തറയിൽ കിടക്കുന്ന ശ്രീയിലേക്ക് നീണ്ടു..അപ്പുറത്തു നിന്നും നക്ഷത്രയുടെ ഏങ്ങൾ കേൾക്കെ മറുപടി പറയാൻ ആവാതെ ആരോഹി വായ അമർത്തി മൂടി.. "താൻ കാരണം.. തന്റെ വാശി കാരണം.. അന്തമായ പ്രണയം കാരണം.. അവൾക്ക് അവനെ കാണുന്തോറും ഉള്ളിൽ ഒരായിരം മുള്ള് തുറക്കുന്നത് പോലെ തോന്നി.. ഇപ്പോ മാളുവും...!!!" ഫോൺ കട്ടായത്തും ആരോഹി പൊട്ടി കരഞ്ഞു കൊണ്ട് തറയിലേക്ക് വീണു..

""ആരൂ.. കരയല്ലേ.. കരയല്ലേ ആരൂ... മനുവേട്ടൻ ഇല്ലേ...!!"" മാധവ് അവളെ ചേർത് പിടിച്ചു പുലമ്പി..ദീക്ഷിതിന്റെയും വർഗീസിന്റെയും പുച്ഛത്തളുള്ള നോട്ടം കാണെ അവളൊന്ന് പതറിയെങ്കിലും പെട്ടന്ന് നക്ഷത്ര പറഞ്ഞതവൾക്ക് ഓർമ വന്നു.. ""ദേവി.. എത്രയും പെട്ടന്ന് ഏട്ടന്മാരെ ഇങ്ങോട്ടേക്കു കൊണ്ട് വരണേ...!!!"" മൗനമായി അവൾ മൊഴിയുമ്പോഴും മാധവിന്റെ കൈകൾ അവളെ കൂടുതൽ തന്നോട് ചേർത്ത് പിടിച്ചിരുന്നു..!! 💖__💖, ഒരു ഇരമ്പലോടെ ദേവന്റെ കാർ ആ കെട്ടിടത്തിന് മുന്നിൽ വന്നു നിന്നു.. സൂര്യൻ കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വേഗത്തിൽ ഇറങ്ങി മുന്നോട്ടേക്ക് നോക്കി.. അവിടെ ശ്രീയുടെ കാറും അതിന് ഒരു സൈഡിൽ നിൽക്കുന്ന ഒന്ന് രണ്ട് പേരെയും കണ്ടതും ദേവൻ സൂര്യനോട് ചൂണ്ട് വിരൽ ചുണ്ടിൽ വച് മിണ്ടല്ലേ എന്ന് കാട്ടി..ശേഷം വണ്ടിയിലിരുന്ന ഗൺ എടുത്ത് ലോഡ് ചെയ്ത് പതിയെ മുന്നോട്ട് നടന്നു അതിന് തോട്ട് പിന്നിലായി സൂര്യനും.. ഇതേ സമയം നക്ഷത്ര പേടിയോടെ അവളുടെ പിറകിൽ നിൽക്കുന്നവരെ നോക്കി.. അവര് ചൂണ്ടിയ വണ്ടിയിൽ കേറാൻ പേടി തോന്നിയെങ്കിലും ആരോഹിയുടെ മുഖം ഉള്ളിൽ തെളിയേ അവൾ ധൈര്യം സംഭരിച് അതിൽ കേറി.. നിറഞ്ഞ കണ്ണുകളോടെ മുന്നിൽ നോക്കിയതും കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ശങ്കറിനെ കണ്ട് അവളൊന്ന് ഞെട്ടി.. തിരിഞ്ഞ് നോക്കിയ ശങ്കറും നക്ഷത്രയെ കണ്ടോന്ന് പകച്ചു..""ഇതാണോ സൂര്യന്റെ പെണ്ണ്...??!!""" നക്ഷത്രയുടെ മുഖത്തു തന്നെ കണ്ടപ്പോൾ വന്ന് നിറയുന്ന ആശ്വാസം കാണെ ശങ്കറിന് വല്ലാതെ ഉള്ളം പിടഞ്ഞു..!! ........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...