പ്രണയമായി..!!💖🍂: ഭാഗം 8

 

രചന: സന

നക്ഷത്രയുടെ ജീവിതത്തിൽ മറ്റെല്ലാരെക്കാളും മറ്റെന്തിനെക്കാളും അവളുടെ ഉണ്ണിയേട്ടൻ ആണ് വലുതെന്നു.. അവളുടെ കണ്ണുകളിൽ കാണുന്നത് അയാളോടുള്ള പ്രണയമാണെന്ന്..!!! "ന്റെ.. ന്റെ മാഷ് ആയിരുന്നു.." "സാറോ..എവിടെ പഠിപ്പിച്ചതാ.. കോളേജിൽ ആണോ.." "അല്ല.. സ്കൂളിൽ.." നീനു കണ്ണും മിഴിച്ചു അവളോട് ചോദിച്ചു.. ചെറു പുഞ്ചിരിയോടെ മറുപടി നൽകുന്ന നക്ഷത്രയേ കണ്ണ് മാറ്റാതെ നോക്കി.. ഉണ്ണിയെ അറിയില്ലെങ്കിൽ കൂടി നക്ഷത്ര അവനെ പറ്റി പറയുന്നതിൽ നീനുവിന് എന്തോ അസ്വസ്ഥത തോന്നി.. ഒരുപക്ഷെ സൂര്യന് വേണ്ടിയുള്ള പെണ്ണായ് നക്ഷത്രയേ മനസ്സിൽ കണ്ടത് കൊണ്ടാവണം.. "പഠിക്കാൻ ഒന്നും വിടാൻ തറവാട്ടിലുള്ളവർക്ക് ഇഷ്ടല്ല്യയിരുന്നു.. അച്ഛക്കും.. മുത്തശ്ശി പറഞ്ഞാൽ അച്ഛൻ മറുതൊന്നും പറയാൻ കഴിയില്ല അങ്ങനെ പഠിപ്പിച്ചതാ പ്ലസ്ടു വരെ.. പ്ലസ്ടുവിൽ പഠിക്കുമ്പോ മറ്റൊരു സാറിന് പകരം വന്നെയാ.. ഒരു പാവം മാഷ്.. എല്ലാർക്കും മാഷിനോട് വല്ലാത്ത പ്രിയം ആയിരുന്നു.. മാഷിനെ എന്നോടും.. സംസാരിക്കാൻ ഇങ്ങോട്ട് വന്നു..ആദ്യവൊക്കെ ഒരുപാട് ഒഴിഞ്ഞു മാറി.. ന്റെ കുടുംബത്തെ പറ്റിയും അവസ്ഥയെ പറ്റിയും ഒക്കെ പറഞ്ഞു നോക്കി..എന്നിട്ടും എന്നോട് കൂട്ടുകൂടി.. മറ്റെല്ലാരെക്കാളും എന്നോട് മാഷിന് ഒരു പ്രതേക സ്നേഹം ആയിരുന്നു..

കോളേജിൽ പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നതാ പക്ഷെ സമ്മതിച്ചില്ല.. മാഷും പറഞ്ഞു നോക്കി അച്ഛയോട്.. വിടില്ല പറഞ്ഞു വഴക്ക് കൊടുത്ത് പറഞ്ഞയച്ചു... അങ്ങനെ ഇരിക്കുമ്പോഴാ ഉണ്ണിയേട്ടൻ പട്ടണത്തിൽ നിന്ന് എന്തോ ജോലിക്ക് വിളിച്ചത്.. പോകുന്നതിന് മുന്നേ കാണാൻ വന്നിരുന്നു.. എന്തുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞു.. എന്തിനും ഉണ്ണിയേട്ടൻ കൂടെ ഉണ്ടാവും എന്ന് വാക്ക് തന്നു..!! അന്ന് പോയതാ പിന്നെ ന്റെ ഉണ്ണിയേട്ടനെ ഞാൻ കണ്ടിട്ടില്ല.. മുത്തശ്ശി മരിച്ചതോടെ എല്ലാരും ന്നേ വെറുത്തു.. ചേർത്ത് പിടിച്ചിരുന്ന അച്ഛൻ പോലും.. ഒത്തിരി വിഷമിച്ചു.. ഉണ്ണിയേട്ടനും ന്നേ വെറുക്കും എന്നാ കരുതിയെ പക്ഷെ എന്നോട് ഇങ്ങോട്ടേക്കു വരാൻ പറഞ്ഞു..എനിക്കും ഇനി അവിടെ നിക്കാൻ സാധിക്കില്യാന്ന് തോന്നി.. അതാ അവിടുന്ന് വന്നേ.. നമ്പർ ഉണ്ടായിരുന്നത..പക്ഷെ.. നിക്ക് ഇപ്പോ ഉണ്ണിയേട്ടൻ എവിടന്ന് പോലും അറിയില്ല.. എങ്ങനാ കണ്ടെത്തന്ന് പോലും നിശ്ചയില്യ..!!" പറഞ്ഞു തുടങ്ങുമ്പോ നക്ഷത്രയുടെ ചുണ്ടിൽ നനുത്ത പുഞ്ചിരി ആയിരുന്നെങ്കിലും പറഞ്ഞവസാനിപ്പിക്കുമ്പോ അവളുടെ ചുണ്ടുകൾ വിധുമ്പി.. ഉള്ളം വിങ്ങി.. നീനുവിന് അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയുമായിരുന്നില്ല.. "നമുക്ക്.. നമ്മുക്ക് കണ്ടെത്താം അമ്മു..

നീ വിഷമിക്കാതെ..നിന്റെ നീനു ചേച്ചി കണ്ടെത്തി നിന്റെ കയ്യിൽ കൊണ്ട് തരും അമ്മുന്റെ ഉണ്ണിയേട്ടനെ.. പോരെ.." നീനു അവളുടെ തോളിൽ പിടിച്ചു സമാധാനിപ്പിക്കുമ്പോഴും അവൾക് അറിയില്ലായിരുന്നു നീനുവിന് അത്രയും പ്രിയപ്പെട്ടൻ ആണ് നക്ഷത്രയുടെ ഉണ്ണിയേട്ടൻ എന്ന്..!! മീനാക്ഷി മനോഹരമായ പുഞ്ചിരിയോടെ നീനുവിന് വക്ക് കൊടുക്കുമ്പോ അവൾ ഇരുവരുടെയും അറിഞ്ഞിരുന്നില്ല തങ്ങളുടെ പ്രണയം ഒന്നാണെന്നു..!! 💖____💖 "എന്താ സാർ.." "ദാമോദരേട്ട.. എനിക്ക് ഒരു കേസിനെ പറ്റി കുറച്ചു ഡീറ്റെയിൽസ് അറിയണം.. ആരും അറിയാതെ.." ദേവൻ ചായ കപ്പ് ടേബിളിൽ വച് കുറച്ചു നീങ്ങി ഇരുന്ന് ദാമോദരന്റെ കയ്യിൽ പിടിച്ചു.. അയാൾ കുറച്ചു നേരം അവനെ ഒന്ന് നോക്കി.. ഒരു പുഞ്ചിരി അയാളിൽ മോട്ടിട്ടു.. സന്തോഷത്തിന്റെ..!! "ഏത് കേസിനെ പറ്റിയ സാർ.. നമ്മുടെ സ്റ്റേഷൻ പരിധിയിൽ ഉള്ളതാണോ.." "ഏയ് അല്ല.. അതാ പ്രശ്നം.. ഇവിടുന്ന് രണ്ടു ലോക്കലിറ്റി കഴിഞ്ഞുള്ള സ്റ്റേഷനിലാ..കവലയിൽ ഉള്ള സിതാര ടെക്സ്റ്റിലെ ഓണർ ഓൺ മിസ്റ്റർ സ്വാമിനാഥൻറെ കൊലപാതകവും ആയി ബന്ധപ്പെട്ട കേസിന്റെ ഡീറ്റെയിൽസ് ആണ് വേണ്ടത്.." "സിതാര.. സ്വാമിനാഥൻ.. ഇതെവിടെയോ നല്ല കെട്ട് പരിചയം ഉള്ള പേരും ഷോപ്പും ആണ്.. പക്ഷെ എവിടെയാണെന്ന് ഓർമ വരുന്നില്ല..

എന്തായാലും ഞാൻ ഒന്ന് അന്വേഷിക്കട്ടെ.." നരച് തുടങ്ങിയ മേശയിൽ കയ്യ് കൊണ്ട് തഴുകി അയാൾ ഒന്ന് ഓർത്തെടുക്കാൻ ശ്രെമിച്ചു.. പക്ഷെ ഒന്നും തെളിഞ്ഞില്ല.. "ഒരു ആഴ്ച ആവുന്നേ ഉള്ളു ഇത് നടന്നിട്ട്.. സോ ഡീറ്റെയിൽസ് കിട്ടാൻ എളുപ്പം ആവും.." "സാർ സമാധാനമായിട്ട് പൊക്കോ.. ദാമോദരൻ ഒരു കാര്യം ഏറ്റൽ അത് നടത്തിയിരിക്കും എന്ന് സാറിന് അറിയാല്ലോ.." "ജോലിയിൽ ഇല്ലെങ്കിലും ഈ സാർ എന്നാ വിളി നിർത്തില്ല അല്ലെ.." ചിരിയോടെ ദേവൻ പറഞ്ഞതും അയാളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.. പഴയതൊക്കെ മനസിലൂടെ മിന്നി മറഞ്ഞു.. കരഞ്ഞു കലങ്ങിയ മുഖത്തോടെ തലയിലെ തൊപ്പി ടേബിളിൽ വച് തന്റെ ചുമലിൽ കയ്യ് വച് വിറക്കുന്ന കാലോടെ സ്റ്റേഷൻ വീട്ടിറങ്ങുന്ന ദേവാദത്തന്റെ മുഖം അയാളുടെ മനസിൽ തെളിയേ വല്ലാത്തൊരു വിങ്ങൽ ഉയർന്നു.. അന്ന് പോയതിൽ പിന്നെ അറിയുന്നത് നാട്ടിലെ പേര് കെട്ട് ഗുണ്ട പതവി ഉള്ള ദേവാദത്തനെ ആയിരുന്നു..!! "എന്നാ ഞാൻ ഇറങ്ങട്ടെ.." ചായടെ കാശ് കൊടുത്തു അവന്റെ വണ്ടിയിൽ കേറി ഇരുന്നു അയാൾക്കൊരു സൈട്ട് അടിച്ചു കൊടുത്ത് അവൻ മുന്നോട്ട് കുതിച്ചു.. രൂപത്തിലും ഭാവത്തിലും അവന്നാ പഴയ തന്റെ മേലുദ്യോഗസ്ഥൻ തന്നെയാണെന്ന് ദാമോദരന് ഒരു നിമിഷം തോന്നി..!! 💖____💖

"കുഞ്ഞേട്ടാ.. കഴിക്കാൻ വരുന്നില്ലേ.." "വേണ്ട ആരു.. കഴിച്ചിട്ട വന്നേ.." അതും പറഞ്ഞു മുകളിലേക്ക് പോകുന്ന സൂര്യനെ ആരോഹി നോക്കി നിന്നു.. കുറച്ചു നിമിഷം അതെ നിൽപ്പ് തുടർന്നു ടേബിളിൽ നിരത്തി വച്ചിരിക്കുന്ന ഭക്ഷണത്തിലേക്ക് നോക്കി.. 🍂 "അമ്മ.. എനിക്ക്.." "എനിക്കും.." "അമ്മാ.. ഇതൊക്കെ കുറച്ചു ഓവർ ആണേ.. എന്തൊരു പ്രഹസനം ആണിത്.. ഇവിടുത്തെ കുഞ്ഞൂട്ടി ഞാനാ.. അല്ലാതെ ഈ തടിമടന്മാർ അല്ല.. എന്നിട്ട് രണ്ടിനെയും ഊട്ടുന്നത് കണ്ടില്ലേ.. എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ.." ആരോഹി ഉറഞ്ഞു തുള്ളിയതും സൂര്യന് വാരി കൊടുത്തു കൊണ്ടിരുന്ന മാലതി അവളെ തുറിച്ചു നോക്കി.. ദേവൻ അവളെ പുച്ഛിച്ചു വീണ്ടും അമ്മയുടെ നേർക്ക് തിരിഞ്ഞു.. "നിനക്കിത് എന്താ പെണ്ണെ.. ഇവരെ സ്‌നേഹിക്കുമ്പോൾ നിനക്ക് എന്താ ഇത്ര കുശുമ്പ്.." "അമ്മ അവളോട് സംസാരിച് നിക്കാതെ വേഗം വാരി താ.. പോയിട്ട് പണി ഉള്ളതാ.." ദേവൻ അമ്മയോട് പറഞ്ഞതും ആരോഹി അവരെ രണ്ടിനെയും നോക്കി പല്ല് കടിച്ചു.. ഇതെല്ലാം കണ്ട് അവളെ കളിയാക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ശിവദാസിനെ തുറിച്ചു നോക്കാനും അവൾ മറന്നില്ല.. "എല്ലാം കണക്കാ.. എനിക്കിനി ഫുഡും വേണ്ട ഒന്നും വേണ്ട.. നിങ്ങൾക് രണ്ടിനും ഇവരെ മതിയല്ലോ.. രണ്ട് മക്കളല്ലേ ഉള്ളു നിങ്ങൾക് ഞാൻ ആരാ..

എല്ലായിടത്തും ഒറ്റ മോള് ആണേൽ സ്നേഹിച് താഴത്തും തറയിലും വക്കാതെയാ വളർത്താണെ.. ഇവിടെയും ഉണ്ട് കുറെയെണ്ണം.. ഒന്നിനും സ്നേഹവും ഇല്ല ഒരു കുന്തവും ഇല്ല.. രണ്ട് ചേട്ടന്മാർ ഉണ്ടായിട്ട് എന്തിനാ ഒരു കാര്യവും ഇല്ല.." ചവിട്ടി തുള്ളി മുകളിലേക്ക് കേറി പോകുന്നവളെ നോക്കി മാലതി കണ്ണും മിഴിച്ചു ശിവദാസിനെ നോക്കി.. അയാൾ കയ്യ് മലർത്തി കാണിച്ചു.. വിശപ്പ് കാരണം തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് മുന്നിലേക്ക് നല്ല പൊറോട്ടയും ബീഫും വന്നത്.. കണ്ടിട്ട് കൊതി തോന്നിയെങ്കിലും കൊണ്ട് വന്നത് ദേവനും സൂര്യനും ആണെന്ന് അറിയേ അവൾ മുഖം തിരിച്ചു.. ഫുഡ് ടേബിളിൽ വച് രണ്ടും അവളുടെ പുറത്തേക്ക് ചാടി.. വയറിലും കഴുത്തിലും കാലിലും ഇക്കിളി കൂട്ടുമ്പോൾ അവൾ പൊട്ടി ചിരിച്ചു.. അവളുടെ ചിരി താഴെ കേൾക്കെ ശിവദാസ് ഒരു ചിരിയോടെ മാലതിയെ നോക്കി.. അവരുടെ മുഖത്തും മനസ്സ് നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു.. ചിരി ഒന്നടങ്ങീട്ടും മുഖം വീർപ്പിച്ചു ഇരിക്കുന്ന ആരോഹിയെ നോക്കി സൂര്യൻ ദേവനോടായി പറഞ്ഞു.. "വേണ്ട ദേവ.. അവൾക് വിശപ്പില്ലെന്ന്.." "ശെരിയാ..നീ വാ സൂര്യ.." "ആരാ പറഞ്ഞേ എനിക്ക് വിശപ്പില്ലെന്ന്.. കൊള്ളാല്ലോ നിങ്ങൾ.. മ്മ്മ് വല്യേട്ടൻ വാരി താ.. കുഞ്ഞേട്ടാ പോയി ഒരു ഗ്ലാസ്‌ ജ്യൂസ്‌ എടുത്തിട്ട് വാ.."

ആരോഹി ബെഡിൽ ചമ്രം പിണഞ്ഞിരുന്ന് ഓർഡർ കൊടുത്തതും രണ്ടും അവളെ ഒന്ന് തറപ്പിച്ചു നോക്കി ഫുഡ് കൊടുത്തു.. ഓരോനനാളും അവരുടെ ചിരിയും കളിയും കൊണ്ട് അവിടേം നിറഞ്ഞു നിന്നിരുന്നു..!! ചുമലിൽ ഒരു കരസ്പർശം ഏറ്റത്തും അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി.. ദയനീയനായി അവളെ നോക്കി നിക്കുന്ന ശിവദാസിനെ കാണെ അവൾ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു.. "അച്ഛാ.. കഴിക്കുന്നോ.." അയാളിൽ നിന്ന് മുഖം വെട്ടിച്ചു അവൾ പറഞ്ഞതും അയാൾ അവളുടെ തലയിൽ തലോടി.. മറ്റെല്ലാരെക്കാളും മക്കളുടെ വേർപ്പാട് ആരോഹിയിൽ ആണ് ആഴത്തിൽ മുറിവേൽപ്പിച്ചത് എന്ന് അയാൾക്ക് അറിയുന്നതായിരുന്നു.. അവളുടെ നെറ്റിയിൽ ഒന്ന് മുത്തി അയാൾ തിരിഞ്ഞു നടന്നു..!! അയാൾ പോകുന്നത് നോക്കി കണ്ണും തുടച്ചു അവളും ഉള്ളിലേക്ക് പോയി... 💖____💖 "മീനാക്ഷി.." കയ്യിലിരുന്ന ഫയൽ ഒന്നാകെ തറയിൽ വീണു പോയി അവന്റെ അലർച്ചയിൽ.. പല്ലുകടിച്ചു അവൾ അവന് നേരെ തിരിഞ്ഞു.. അവന്റെ മുഖത്തുള്ള ദേഷ്യം കാണെ അവളൊന്ന് ഇളിച്ചു കൊടുത്തു.. "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ വന്നിങ്ങനെ കോപ്രായം കാണിക്കരുതെന്ന്..??" അവന്റെ കേബിനോട് ചേർന്നുള്ള ഗ്ലാസ്‌ വാളിൽ മാർക്കർ കൊണ്ട് ഹാർട്ടും അതിന് ഉള്ളിൽ *Maanvik ❤Meenakshi *

എന്നെഴുതി വച്ചിരിക്കുന്നത് കാണിച് കൊണ്ട് അവൻ അലറിയതും അവൾ തല താഴ്ത്തി.. കണ്ണ് മാത്രം ഉയർത്തി അവനെ നോക്കി.. അവന്റെ മുഖത്തെ ദേഷ്യം മാറി നിസ്സഹായത നിറയുന്നത് അവൾ കണ്ടു.. "എന്റെ പൊന്ന് മാഷേ..ഇങ്ങനെ ചൂട് അവല്ലേ.. ഇതല്ലേ ഇപ്പോ പ്രശ്നം.. ഞാൻ മായിച്ചു തരാം.." അത് പറഞ്ഞതോടൊപ്പം അവൾ അവിടെ ഇരുന്ന ടിഷ്യൂൽ വെള്ളം മുക്കി അത് തുടച് കൊടുത്തു.. ശേഷം അവനെ നോക്കി.. അവന് അവളെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു.. അവൾ നോക്കുന്ന കണ്ടതും അവൻ മുഖം വെട്ടിച്ചു.. അതവളുടെ ചൊടികളിൽ ചെറിയൊരു പുഞ്ചിരി വിരിച്ചു..!! "മീനാക്ഷി.." "നിന്നെ എനിക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല.. എത്രനാൾ കഴിഞ്ഞാലും ഞാൻ നിന്നെ സ്നേഹിക്കില്ല.. വെറുതെ നിന്റെ സമയം കളയണ്ട..നിനക്ക് എന്നെ കാൾ നല്ലൊരാളെ വേറെ കിട്ടും.. ഇതൊക്കെ അല്ലെ പറയാൻ വരുന്നത്.. സത്യം പറഞ്ഞ ബോർ അടിച്ചു മാഷേ ഇതൊക്കെ കേട്ട് കേട്ട്.. മാഷ് ഒന്ന് മാറ്റി പിടിക്ക് കേട്ടോ.." ആദ്യം സീരിയസ് ആയി പറയുന്നവളെ മാൻവിക് ഒരു അത്ഭുതംത്തോടെ നോക്കി.. അവസാനം അവളുടെ കവിളിൽ പിച്ചി അതും പറഞ്ഞു അവൾ പുറത്തിറങ്ങിയതും അവൻ തലയിൽ കയ്യ് വച്ചു.. അവൻ പറയാൻ വന്നത് അവൾ കേൾക്കാൻ പോലും കൂട്ടാക്കിയില്ല എന്നോർത്തു അവന്റെ മനസ് വല്ലാതെ ആസ്വസ്ഥമായിരുന്നു.. കുറച്ചു നേരം കണ്ണടച്ചു ഇരുന്ന് മാൻവിക് ഫോൺ എടുത്ത് ആരെയോ കാൾ ചെയ്തു... ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...