പ്രണയമഴ: ഭാഗം 25

 

എഴുത്തുകാരി: THASAL

"ഏടത്തി കുഞ്ഞേട്ടനെ കണ്ടോ,,,,, " റൂമിൽ കൃഷ്ണയോട് സംസാരിച്ചിരിക്കുന്നതിനിടയിൽ പാറു ഉള്ളിലേക്ക് തല ഇട്ട് കൊണ്ട് ചോദിച്ചതും തുമ്പി ഒരു സംശയത്തിൽ അവളെ നോക്കി,,, "ഇല്ലല്ലോ,,,, അവിടെ എവിടേലും കാണും,,,,, " "ഞാൻ ഇവിടൊക്കെ നോക്കി,,,,പടിപ്പുരയിലും,,,ചായ്പ്പിലും,,, ഒരിടത്തും ഇല്ല,,,,, " അത് കേട്ടതും തുമ്പി ബെഡിൽ നിന്നും പിടഞ്ഞ് എഴുന്നേറ്റു,,,, അവളുടെ മുഖത്ത് ഒരു പേടി നിഴലിച്ചു വന്നിരുന്നു,,,, "ഏയ്‌ ടെൻഷൻ അടിക്കേണ്ട,,,,, എന്തേലും അത്യാവശ്യത്തിന് പുറത്ത് പോയി കാണും,,, " കൃഷ്ണ അവളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു എങ്കിലും അവളുടെ പേടി അതിര് കവിഞ്ഞിരുന്നു,,,, "ഇല്ല,,, അങ്ങനെ പോവാണേൽ എന്നോടോ അമ്മയോടോ പറയും,,,, ചേച്ചി ഉറക്കൊഴിക്കേണ്ട കിടന്നോ,,, ഞാൻ ഒന്ന് പോയി നോക്കട്ടെ,,,,, ഇവിടെ എവിടേലും തന്നെ ഉണ്ടാകും,,,, " അതും പറഞ്ഞു കൊണ്ട് തുമ്പി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി,,,, "പാറു,,,, വിഷ്ണുവേട്ടന്റെ റൂമിൽ നോക്കിയോ,,, " "അവരൊക്കെ എപ്പോഴേ ഉറങ്ങി ഏടത്തി,,,, " "മ്മ്മ്,,,,,നീ പോയി കിടന്നോ,,,, മുത്തശ്ശി കാണേണ്ട,,,, ഞാൻ പോയി ഒന്ന് നോക്കിയിട്ട് വരാം,,, അമ്മേടെ കൂടെ കാണും,,,,, " ഉള്ളിൽ ഭയം നിഴലിക്കുമ്പോഴും അവളെ ആശ്വസിപ്പിക്കാൻ ആയി തുമ്പി പറഞ്ഞു എങ്കിലും അവൾ ഒന്ന് തലയാട്ടി,,,,

"ഇല്ലേടത്തി ഞാനും വരാം,,, പുറത്ത് നല്ല മഴയാ,,,കറന്റും ഇല്ലാത്തതാ,,,, ഒറ്റക്ക് നോക്കണ്ട,,,, " "നീ പോയി ഉറങ്ങ് കൊച്ചെ,,,, സഖാവ് ഇവിടെ എവിടേലും കാണും,,, ഇനി അതിന്റെ പേരിൽ വഴക്ക് കേൾക്കേണ്ട,,, നീ ചെല്ല്,,, " തുമ്പി അവളോട് പറഞ്ഞതും അവൾ മനസ്സില്ല മനസ്സോടെ കയ്യിലുള്ള റാന്തൽ തുമ്പിയെ ഏൽപ്പിച്ചു കൊണ്ട് ഉള്ളിലേക്ക് പോയതും തുമ്പി ഉള്ളിലെ പേടി മാറ്റി വെച്ച് കൊണ്ട് മുന്നോട്ട് നടന്നു,,,, നൃത്തപുരയുടെ അരികിലൂടെ അവൾ മുന്നോട്ട് നടന്നതും അവളുടെ കണ്ണുകൾ എല്ലാ ഇടങ്ങളിലും പതിഞ്ഞു കൊണ്ടിരുന്നു,,,,,മഴ വെള്ളം നടുമുറ്റത്ത് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു,,,, മഴയോടൊപ്പം വന്ന മിന്നൽ വെളിച്ചം ഇടയ്ക്കിടെ അവളുടെ പേടിച്ചരണ്ട മുഖം വ്യക്തമാക്കി കൊണ്ടിരുന്നു,,,,, "*സഖാവെ,,,,, *" അവൾ ഒന്ന് നീട്ടി വിളിച്ച് എങ്കിലും മറുപടി ഒന്നും കേൾക്കാതെ വന്നതോടെ അവളിൽ അവശേഷിച്ച ധൈര്യവും ചോർന്നു പോകും പോലെ തോന്നി,,, "എന്റെ കൃഷ്ണ,,,,, സഖാവിത് എങ്ങോട്ട് പോയതാ,,,,,,, ഒരു ആപത്തും വരുത്തല്ലേ,,,, "

അവൾ സ്വയം പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നതും കുളപ്പുരയുടെ വാതിൽ പാതി ചാരിയത് കണ്ട് ഒരു സംശയത്തിൽ അങ്ങോട്ട്‌ നടന്നു,,,,, "ഇതാരാ തുറന്നത്,,,, വല്ല ജലമോഹിനിയും ഉണ്ടാകോ,,,,, " മനസ്സ് വല്ലാതെ ഭയപ്പെടുത്താൻ തുടങ്ങി എങ്കിലും അവൾ അതിന്റെ വാതിൽ മെല്ലെ അടക്കാൻ ഒരുങ്ങിയതും പെട്ടെന്ന് എന്തോ കണ്ട പോലെ അവൾ ആ ഡോർ ഒന്ന് തുറന്നു കൊണ്ട് കല്പടവിൽ കയറി റാന്തൽ ഒന്ന് ഉയർത്തി പിടിച്ചതും താഴെ പടവിൽ പുറം തിരിഞ്ഞു ഇരിക്കുന്ന സഖാവിനെ കണ്ടതും അവളിൽ വല്ലാത്തൊരു ആശ്വാസം നിറഞ്ഞു,,,, അവൾ കണ്ണടച്ചു ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് ശബ്ദമുണ്ടാക്കാതെ താഴേക്ക് ഇറങ്ങി,,, അപ്പോഴും അവന്റെ ശ്രദ്ധ മുഴുവൻ കുളത്തിലെക്ക് പെയ്തിറങ്ങുന്ന മഴയിൽ ആയിരുന്നു,,,, "എന്താ മാഷേ,,,,,, വലിയ ആലോചനയിൽ ആണല്ലോ,,,, " പിന്നിൽ നിന്നും അവളുടെ ശബ്ദം കേട്ടതും അവൻ ഒന്ന് തിരിഞ്ഞു നോക്കി,,,,,ഒരു കൈ ഊരയിൽ ഊന്നി മറു കൈ കൊണ്ട് റാന്തൽ പിടിച്ചു നിൽക്കുന്ന തുമ്പിയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു,,,, "നിനക്ക് ഉറക്കൊന്നും ഇല്ലേ പെണ്ണെ,,,,, " അവളുടെ കൈ പിടിച്ചു അടുത്ത് ഇരുത്തി കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് കയ്യിലുള്ള റാന്തലിന്റെ വെട്ടം കുറച്ചു കൊണ്ട് പടവിൽ വെച്ചു,,,

"ഒരാളെ കാണാതായപ്പോൾ തപ്പി വന്നതാ,,, വല്ല യക്ഷിയും കറക്കി നാട് വിട്ടോന്ന് അറിയണമല്ലോ,,,, " ഒളി കണ്ണാലെ അവൾ അവനെ നോക്കി കൊണ്ട് പറഞ്ഞതും അവൻ ചുണ്ടിൽ ഒരു കള്ളചിരി വെച്ച് കൊണ്ട് അവളുടെ മടിയിൽ തല വെച്ച് കൊണ്ട് പടവിൽ കിടന്നു,,,, പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ ഒന്ന് തരിച്ചു കൊണ്ട് തുമ്പിയുടെ കൈകൾ പടവിൽ പിടി മുറുക്കിയതും അവൻ അത് തന്റെ കൈക്കുള്ളിലാക്കി കൊണ്ട് അമർത്തി ചുമ്പിച്ചു,,,,, "ശരിയാ ഒരു യക്ഷിയിൽ വീണ് പോയി,,,, തുളസിക്കതിരിന്റെ ഗന്ധമുള്ള ഒരു പാവം യക്ഷിയിൽ,,,,,,," അത് തന്നെയാണ് പറയുന്നത് എന്ന പൂർണ ബോധം ഉള്ളത് കൊണ്ട് തന്നെ ഇപ്രാവശ്യം അവളുടെ അധരം കൂർത്തില്ല,,,, പകരം ആ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,,, അപ്പോഴും മഴതുള്ളികൾ കുളിപടവിലെ ഇളകിയ ഓടിലൂടെ അവരുടെ മേലിൽ പതിച്ചു കൊണ്ടിരുന്നു,,,, "എന്ത് പറ്റി,,,,,,, ഇതൊന്നും ശീലല്യാത്തത് ആണല്ലോ,,,, " തന്റെ മടിയിൽ കിടക്കുന്ന അവന്റെ മുടിയിലൂടെ ഒന്ന് തലോടി കൊണ്ട് അവൾ ചോദിച്ചു,,,, "ഇന്ന് ഭയങ്കര സന്തോഷം തോന്നുന്നു,,,, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം,,, "

"സന്തോഷം തോന്നുമ്പോൾ തനിച്ചിരിക്കെ ചെയ്യേണ്ടേ,,,,,എല്ലാരും പേടിക്കില്ലേ,,,, " അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ ഒരു പുഞ്ചിരിയിൽ തല ഉയർത്തി അവളെ നോക്കി,,,, "തനിച്ചിരിക്കുന്നതിലും ഒരു രസമുണ്ട് എന്റെ തുമ്പി പെണ്ണെ,,,, " "ആണോ,,,, " അവളുടെ സ്വരത്തിൽ കുസൃതി നിറഞ്ഞു വന്നു,,, അതോടൊപ്പം തന്നെ അവളുടെ വിരലുകൾ അവന്റെ മുടിയിൽ ചേർത്ത് വലിച്ചു,,, "ആഹ് ടി വേദനിക്കുന്നു,,,, " "ആ സുഖം ഇനി വേണ്ടാട്ടൊ,,,,, ഇനി മുതൽ സന്തോഷത്തിൽ ആണേലും ദുഖത്തിൽ ആണേലും ഈ തീപ്പെട്ടികൊള്ളിയും കൂടെ ഉണ്ടാകും,,,,,,,,കേട്ടോ കള്ളസഖാവെ,,,, " അവളുടെ വാക്കുകൾ കേട്ടതും അവന്റെ ഉള്ളിലെ ആനന്ദം അലതല്ലുകയായിരുന്നു,,,സഖാവ് പെട്ടെന്ന് തന്നെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് മുഖം അവളുടെ വയറിൽ അമർത്തിയതും അവളിൽ ഒരു ഞെട്ടൽ ഉണ്ടായി,,,,എങ്കിലും അവന്റെ നിഷ്കളങ്കമായ കിടത്തം കണ്ട് അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു,,,,,, അവന്റെ മുടി ഇഴകളെ അവൾ തലോടി കൊണ്ടിരുന്നു,,,, അതിനിടയിൽ അവന്റെ അധരങ്ങൾ നിന്നും പിറവി എടുത്ത സ്നേഹചുമ്പനം അവളിൽ പതിഞ്ഞുവോ,,,,,അവളുടെ മുഖം നാണത്താൽ ചുവന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഓടിനിടയിലൂടെ വെള്ളതുള്ളികൾ ദേഹത്തെക്ക് വീണപ്പോഴാണ് അവൻ ഉറക്കം ഉണർന്നത്,,,,ഉറക്കം വിട്ട് മാറാതെ കണ്ണുകൾ ഒന്ന് പ്രയാസപ്പെട്ടു തുറന്നതും തനിക്കടുത്ത് തന്റെ മുഖത്തോട് മുഖം ചേർത്ത് കിടക്കുന്ന തുമ്പിയെ കണ്ടതും അവനിൽ ഒരു പുഞ്ചിരി നിറഞ്ഞു,,,, ഒന്നും അറിയാതെ ഒരു പൂച്ചകുട്ടി കണക്കെ ഒതുങ്ങി കിടക്കുന്ന അവളിൽ വല്ലാത്തൊരു വാത്സല്യം നിറഞ്ഞിരുന്നു,,,,, അവന്റെ നെറ്റിയിൽ പതിഞ്ഞു കിടക്കുന്ന അവളുടെ തല മുടി മെല്ലെ ഒന്ന് ഒതുക്കി വെച്ച് കൊണ്ട് അവൻ അവളുടെ കവിളിൽ ഒന്ന് തലോടിയതും അവൾ ഒന്ന് മുരണ്ടു കൊണ്ട് ഒന്നൂടെ അവനിലുള്ള പിടി മുറുക്കിയതും അവനിൽ അത് വല്ലാത്തൊരു ചിരി നിറച്ചു,,, "തുമ്പി,,,, " അവന്റെ വിളിയിലും അവൾ ഒന്ന് മൂളി,,,,, "എണീക്കണ്ടെ,,,, " അതിന് അവൾ ഒന്ന് ചുണ്ട് കൂർപ്പിക്കുന്നത് കണ്ടതും അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി,,, "തുമ്പി,,,, എണീറ്റെ,,,,, " വീണ്ടും വീണ്ടുമുള്ള അവന്റെ വിളിയിൽ അവൾ ഒന്ന് കണ്ണ് തിരുമ്മി കൊണ്ട് എഴുന്നേറ്റു,,,, ഒരു അഞ്ച് മിനിട്ടിന് താൻ എവിടെയാണെന്ന് വ്യക്തമായില്ല എങ്കിലും പെട്ടെന്നുള്ള ഓർമയിൽ ഒന്ന് ഞെട്ടി കൊണ്ട് പിടഞ്ഞു എഴുന്നേൽക്കാൻ നിന്നതും അവൻ ഒന്ന് പിടിച്ചിരുത്തി കൊണ്ട് അവനും എഴുന്നേറ്റിരുന്നു,,, "എങ്ങോട്ടാടി എഴുന്നേറ്റ് ഓടുന്നത്,,,, "

"വിട്ടേ സഖാവെ,,, നേരം നല്ലോം വൈകി എന്ന് തോന്നുന്നു,,, ആരേലും വരും മുന്നേ റൂമിൽ എത്തണം,,,, " "ഓഹോ,,, ഉറങ്ങുമ്പോൾ അതൊന്നും ഓർമയില്ലേ,,,,, " "അറിയാതെ ഉറങ്ങി പോയതാ,,,,, " എന്നും പറഞ്ഞു അവൻ എഴുന്നേറ്റ് ഓടുന്നത് കണ്ട് അവൻ ഒരു പുഞ്ചിരിയിൽ അവളെ നോക്കി നിന്നു,,, "തുമ്പി,,, " കുളപ്പുരയിൽ നിന്നും ഇറങ്ങാൻ നേരം അവൻ ഒന്ന് വിളിച്ചതും അവൾ ഒന്ന് തിരിഞ്ഞു സംശയത്തിൽ അവനെ നോക്കി,,,, "ഇന്ന് നമുക്ക് തിരിച്ചു പോകണംട്ടൊ,,, ഞാൻ അമ്മയോട് സൂചിപ്പിച്ചിരുന്നു,,,, നീയും ഒന്ന് പറഞ്ഞേക്ക്,,,, " അവന്റെ വാക്കുകൾ അവളിൽ ഒരു സങ്കടം നിറച്ചതും അവൾ കീഴ്ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കിയതും അത് അറിയാവുന്ന പോലെ അവൻ ഒന്ന് തിരിഞ്ഞിരുന്നു,,, "ഇന്ന് തന്നെ പോണോ,,,, രണ്ടീസം കഴിഞ്ഞിട്ട് മതീലെ,,,,, " "പറ്റില്ല,,, ഇപ്പോൾ തന്നെ ക്ലാസ്സ്‌ ഒരുപാട് പോയി,,,,, ഇന്ന് ഉച്ച ആകുമ്പോഴേക്കും തിരിക്കണം,,,, " "നിങ്ങള് പൊയ്ക്കോ ഞാൻ വരില്ല,,,, " തുമ്പി വാശിയോടെ പറയുന്നത് കേട്ടതും സഖാവ് കൃത്രിമ ദേഷ്യവും വെച്ച് അവളെ ഒന്ന് നോക്കിയതും അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു,,,

"തുമ്പി വാശി പിടിക്കല്ലേ,,,, ഇന്ന് പോണം,,,,പിന്നീട് ഒരിക്കെ വരാം,,, " "പറ്റില്ല,,, ഞാൻ ഇല്ല,,,,, ഞാൻ വരൂല,,,,, " "ഒറ്റ ഒന്ന് തന്നാൽ അടുത്ത പറമ്പിൽ പോയി കിടക്കും,,,,,,,ഇത്രയും ദിവസത്തെ ക്ലാസ്സ്‌ പോയില്ലേ,,, ഇനിയും വാശി പിടിച്ചാൽ കയ്യും കാലും തല്ലി ഒടിച്ചു പിടിച്ചു കെട്ടി കൊണ്ട് പോകും,,,, അറിയാലോ എന്നെ,,,, വേഗം പോയി അമ്മയോട് പറയടി,,,, " അവന്റെ ഗർജനം കേട്ടതും അവൾ ഒന്ന് കരഞ്ഞു കൊണ്ട് ഉള്ളിലേക്ക് ഓടി,,, അത് കണ്ടതും അവന് ചിരിയാണ് വന്നത്,,,, ഇങ്ങനെ പോയാൽ കരഞ്ഞു നീ ക്ഷീണിക്കും മോളെ,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്ത് പറ്റി എന്റെ കുട്ടിക്ക്,,,, " ബാഗ് പാക്ക് ചെയ്യുമ്പോൾ കരയുന്ന തുമ്പിയെ കണ്ടതും മുത്തശ്ശി ചോദിച്ചതും അവൾ ഒന്ന് തേങ്ങി കൊണ്ട് മുത്തശ്ശിയെ കെട്ടിപിടിച്ചു,,, "എനിക്ക് പോകണ്ട,,, ഞാൻ ഇവിടെ നിന്നോട്ടെ,,, " അവളുടെ കരച്ചിൽ കേട്ടു മുത്തശിക്കും എന്തോ സങ്കടം വന്നതും അവരും ഒന്ന് തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു,,,, "മോൾക്ക്‌ ഇഷ്ടല്ലാച്ചാൽ,,,,,, " പറഞ്ഞു അവസാനിക്കും മുന്നേ വാതിൽക്കൽ നിൽക്കുന്ന സഖാവിനെ കണ്ടതും അവർ ഒന്ന് കുഴങ്ങി,,,

"ഇപ്പൊ എന്റെ കൊച്ച് പൊയ്ക്കോ,,, ക്ലാസ്സ്‌ ഒക്കെ ഉള്ളതല്ലേ,,,, പിന്നീട് ഒരിക്കെ വരാട്ടോ,,, ഇനി കരയല്ലേ,,,,, " അവളുടെ കണ്ണീരിനെ തുടച്ചു കൊണ്ട് അവർ പറഞ്ഞതും അവളും ഒന്ന് തലയാട്ടി,,,, "തുമ്പി,,,, ഇറങ്ങാൻ ആയില്ലേ,,,, " പെട്ടെന്നുള്ള സഖാവിന്റെ ഗൗരവം ഏറിയ വാക്കുകൾ കേട്ടതും അവൾ അവനെ പരിഭവം നിറഞ്ഞ ഒരു നോട്ടം നോക്കി കൊണ്ട് ബാഗുമായി പുറത്തേക്കു നടന്നതും സഖാവ് ഉള്ളിലേക്ക് കയറി മുത്തശ്ശിയെ ഒന്ന് കെട്ടിപിടിച്ചു,,,, "എന്തിനാടാ അതിന്റെ മുന്നില് ഇങ്ങനെ ദേഷ്യം അഭിനയിക്കുന്നെ,,,, അതിനോട് നല്ല പോലെ ഒന്ന് പെരുമാറിക്കൂടെ,,,,, " "ആഗ്രഹം ഇല്ലാത്തോണ്ടല്ല മുത്തശ്ശി,,, ഇച്ചിരി വാശിയുള്ള കൂട്ടത്തിലാ,,,, ഇങ്ങനെ പറഞ്ഞാലേ അനുസരിക്കൂ,,,,ഒരുപാട് ക്ലാസ്സ്‌ പോയില്ലേ,,,, ഇനിയും ലീവ് ആയാൽ അത് രണ്ട് പേരെയും ബാധിക്കും,,,,, പിന്നീട് ഒരിക്കെ വരാട്ടോ,,,, പോകട്ടെ,,,, " "പോട്ടെ എന്നല്ല കുട്ടി,,, പോയി വരാം എന്ന് പറ,,, " "ശരി,,, പോയി വരാട്ടോ,,, അത് വരെ മുത്തശ്ശി കുട്ടി ഇവിടെ ഒരു പ്രശ്നവും ഉണ്ടാക്കരുത്,,,, മരുന്ന് കഴിക്കണം,,, പിന്നെ പറഞ്ഞത് ഓർമയുണ്ടല്ലൊ,,, കിച്ചൂന് അല്പസമയം കൂടെ കൊടുക്കണം,,,, എല്ലാം മറന്നോട്ടെ,,,,

എല്ലാം കലങ്ങി തെളിഞ്ഞു ഒരു വിവാഹം ഉണ്ടെന്ന് പറയുമ്പോൾ ഞാൻ ഇവിടെ എത്തും,,,, " "നീ വന്നില്ലേലും എന്റെ കുട്ടിയെ ഇങ് ആക്കിയെക്കണം,,, കരഞ്ഞിട്ടാ അതിന്റെ പോക്ക്,,,, " "ഓഹോ ഇപ്പൊ അങ്ങനെ ആയല്ലേ,,,, തുമ്പി വന്നപ്പോൾ ഞാൻ ഔട്ട്‌,,,,, നടക്കട്ടെ,,,, " അവൻ ഒരു സങ്കടം അഭിനയിച്ചു കൊണ്ട് പറഞ്ഞതും മുത്തശ്ശി അവനെ നോക്കി ചിരിച്ചു കൊണ്ട് നെറ്റിയിൽ ഒന്ന് മുത്തി,,,, "നീ ഇല്ലാതെ എന്ത് സന്തോഷം ആണെടാ ഞങ്ങൾക്കൊക്കെ,,,, " അപ്പോഴേക്കും പുറത്ത് നിന്നും കാറിന്റെ ഹോൺ അടി കേട്ടതും അവൻ മുത്തശ്ശിയെ നോക്കിയതും മുത്തശ്ശി ഒന്ന് തലയാട്ടി സമ്മതിച്ചതും അവൻ പുറത്തേക്ക് നടന്നു,, പുറത്ത് എല്ലാവരുടെയും മുഖത്ത് പരിഭവം അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു,,, എല്ലാവരോടും യാത്ര പറയുന്നതിനിടയിൽ ഒരാൾ മാത്രം മുഖം തരാതെ നിൽക്കുന്നത് കണ്ട് അവൾ കിച്ചുവിനടുത്തുള്ള പാറുവിനെ ലക്ഷ്യമാക്കി,,,

അവന്റെ സാനിധ്യം അറിഞ്ഞതും അവൾ മുഖം കൂർപ്പിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നിന്നതും സഖാവ് അവളെ തിരിച്ചു നിർത്തി,,, "എന്താടി മുഖം കൂർപ്പിച്ചു നിൽക്കുന്നത്,,,, " "നിങ്ങൾക്ക് പോണേൽ പോയാൽ പോരെ ഏടത്തിയെ കൊണ്ട് പോണോ,,,, " അവളുടെ പരാതി കേട്ടതും അവൻ ആദ്യം നോക്കിയത് കാറിൽ ഇരിക്കുന്ന തുമ്പിയെയാണ് അവൾ ചുണ്ടൊന്ന് കോട്ടി,,,,, "ക്ലാസ്സ്‌ ഉണ്ടായത് കൊണ്ടല്ലേ,,,, ഒരു ദിവസം ഞാൻ അവളെയും കൊണ്ട് വരാം,,,, പോരെ,,, " അവന്റെ വാക്കുകൾ കേട്ടതും അവളുടെ മുഖം വിരിഞ്ഞു,,,, അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,,, "പിന്നെ അവളോട്‌ പറയണ്ട,,,, ഓക്കേ,,, " അവന്റെ കള്ളചിരി കണ്ടതും അവളും വായ പൊത്തി ചിരിച്ചു,,,, "എന്നാൽ ഞാൻ പോയടി കാന്താരി,,,, " അവളുടെ തലയിൽ ഒന്ന് മേടി യാത്ര പറഞ്ഞു കൊണ്ട് അവൻ ഇറങ്ങിയതും അകലെ നിന്നും എത്തിയ മന്തമാരുതൻ അവനെ തൊട്ടു തഴുകി കൊണ്ടിരുന്നു,,, ആ കാറ്റിന് പോലും വാകപ്പൂവിന്റെ ഗന്ധം ആയിരുന്നു,,,,...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...