പ്രണയമഴ: ഭാഗം 28

 

എഴുത്തുകാരി: THASAL

"തീപ്പെട്ടികൊള്ളി എന്താ ഇവിടെ നിൽക്കുന്നെ,,," ഉമ്മറപടിയിൽ പെയ്തിറങ്ങുന്ന മഴയെയും നോക്കി നിൽക്കുന്ന തുമ്പിയെ പിന്നിലൂടെ ഒന്ന് ചുറ്റിവരിഞ്ഞു കൊണ്ടുള്ള സഖാവിന്റെ ചോദ്യത്തിന് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി പിറവി എടുത്തു,,,, "സഖാവ് മഴ നനഞ്ഞിട്ടുണ്ടോ,,,,, " "ഇത് എന്ത് ചോദ്യ പെണ്ണെ,,, മഴ നനയാത്തവർ ആയി ആരേലും കാണോ,,,, " "പ്രണയമഴയൊ,,,,, " അപ്പോഴേക്കും അവന്റെ ചുണ്ടിൽ ഒരു കള്ളചിരി പിറന്നു,,,, അവൻ അവളെ ഒന്നൂടെ ചേർത്ത് നിർത്തി കൊണ്ട് ആ കാതുകളിൽ ഒന്ന് ചുമ്പിച്ചു,,, "നീ ഇങ്ങനെ നിർത്താതെ പെയ്തൊഴിയുമ്പോൾ പിന്നെ ഞാൻ എങ്ങനെയാ നനയാതിരിക്കാ,,,,, എന്നും നനയണം ഈ പ്രണയമഴയിൽ,,,,,,,, ❤,,, " അവന്റെ ഓരോ വാക്കുകളും ആർദ്രമായി അവളുടെ കാതുകളെ സ്പർശിച്ചതും അവൻ അവൻ വലയം തീർത്ത ആണ് കൈകളിൽ ഒന്ന് പിടി മുറുക്കി കൊണ്ട് വിദൂരത്തെക്ക് കണ്ണും നട്ടു നിന്നു,,,, "എന്താ ഉറക്കമൊന്നുമില്ലേ,,,, " "ഉറങ്ങാൻ തോന്നുന്നില്ല സഖാവെ,,,, മനസ്സിന് എന്തോ അസ്വസ്ഥത തോന്നിയപ്പോഴാ ഇങ്ങോട്ട് വന്നത്,,,,

ഇപ്പോൾ ആകെ ഒരു ശൂന്യത,,,, ചുറ്റും പലതിനെയും മിസ്സ്‌ ചെയ്യുന്നത് പോലെ,,,, എന്താന്ന് അറിയില്ല,,,, " അവളുടെ വാക്കുകളിൽ ഇടർച്ച വന്നിരുന്നു,,, "നീ കരയുകയാണോ പെണ്ണെ,,, " "ഏയ്‌,,, ഞാൻ കരയത്തില്ല,,,,, ഇവിടെ എന്റെ അച്ഛയും അമ്മയും അച്ഛമ്മയും അച്ചാച്ചനും എല്ലാരും ഉണ്ട്,,, ഈ തുമ്പിടെ കണ്ണ് നിറഞ്ഞത് കണ്ടാലേ അവരും കരയും,,,, എനിക്കറിയില്ലേ,,,, പിന്നെ ഇന്ന് ഞാൻ തനിച്ച് അല്ലല്ലോ,,,, സ്നേഹം കൊണ്ട് മൂടുന്ന അച്ഛനും അമ്മയും,,,,, പിന്നെ എന്റെ ഈ കള്ള സഖാവും ഉണ്ടല്ലോ,,, ഈ നെഞ്ചോട് ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ തന്നെ എല്ലാ വിഷമങ്ങളും മാറും,,,, " ഒന്ന് കൂടെ പിന്നിലേക്ക് നീങ്ങി അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കൊണ്ട് അവൾ പറഞ്ഞതും അവന്റെ കൈകൾ അവളിലെ പിടുത്തത്തിന്റെ ശക്തി കൂട്ടി,,, കാച്ചെണ്ണയുടെ ഗന്ധമുള്ള ആ മുടി ഇഴകളിൽ ചുണ്ടുകൾ ചേർന്നു,,,,

അപ്പോഴും പുറത്ത് ഭൂമിയുടെ പ്രാണനിലേക്ക് മഴ തന്റെ പ്രണയം പകരുന്നുണ്ടായിരുന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "പിള്ളേരെ പറിച്ചു തരാം,,,, ബഹളം ഉണ്ടാക്കല്ലേ,,,,,, " തുമ്പിയുടെ ശബ്ദത്തോടൊപ്പം തന്നെ കുട്ടികളുടെ ബഹളവും കേട്ടു അവൻ ഉറക്കത്തിൽ നിന്നും ഉണർന്നു,,, ആദ്യം ഒരു മന്തപ്പിൽ കണ്ണ് തിരുമ്മി കൊണ്ട് ജനാലകളിലെ കർട്ടൻ മാറ്റിയതും തൊടിയിലെ മാവിൽ വലിഞ്ഞു കയറുന്ന തുമ്പിയെ കണ്ടതും അവൻ അറിയാതെ തന്നെ തലയിൽ കൈ വെച്ച് പോയി,,,,, "ഈ പെണ്ണ്,,,,, " കയ്യിൽ കിട്ടിയ ഷർട്ട് ഒന്ന് നേരെ ഇട്ട് കൊണ്ട് അവൻ പെട്ടെന്ന് തന്നെ തൊടിയിലേക്ക് നടന്നതും അപ്പോഴേക്കും അവൾ കുറച്ച് മുകളിൽ തന്നെയായി എത്തിയിരുന്നു,,,, പിള്ളേര് ആണെങ്കിൽ കയ്യടിച്ചു അവളെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിൽ ആണ്,,,, "ഡി,,,,, " അവൻ ഒന്ന് അലറിയതും ഒന്ന് ഞെട്ടി കൊണ്ട് അവൾ താഴേക്ക് നോക്കിയതും കയ്യിൽ ഒരു കമ്പ് പിടിച്ചു നിൽക്കുന്ന സഖാവിനെ കണ്ടതും തുമ്പി പേടിയാൽ ഉമിനീർ ഇറക്കി പോയി,,,അവനെ കണ്ട മാത്രയിൽ തന്നെ പിള്ളേര് എല്ലാം ഓടിയിരുന്നു,,,

"എന്നെ ഒറ്റക്കാക്കി പോവല്ലേടാ,,,,, " മുകളിൽ നിന്നും തുമ്പിയുടെ രോദനം കേട്ടിട്ടും സഖാവിന്റെ കയ്യിലുള്ള വടിയോടുള്ള പേടി കൊണ്ട് മാത്രം അവരെല്ലാം ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഓടി,,,,, "ഡി,,,, ഇറങ്ങഡി,,,, " " തല്ലാനല്ലേ,,,, ഞാൻ ഇറങ്ങൂലാ,,,, " ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചില്ലയിൽ ഇരുന്ന് കൊണ്ടുള്ള അവളുടെ സംസാരം കേട്ടപ്പോൾ തന്നെ അവന് ചിരി വന്നു എങ്കിലും അത് വിധക്തമായി മറച്ചു കൊണ്ട് സഖാവ് പഴയ ഗൗരവം മുഖത്ത് വരുത്തി,,,, "ചെറിയ കുഞ്ഞ് ഒന്നും അല്ലല്ലോ,,,,, പത്ത് ഇരുപത് വയസ്സായില്ലേ,,, ഇപ്പോഴും മരത്തിൽ കയറാൻ നില്ക്കേണ്,,,,,തല്ലുകയല്ല വേണ്ടത്,,, ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല,,,, എന്നെ ദേഷ്യം പിടിപ്പിക്കാതെ ഇറങ്ങി വാ തുമ്പി,,,,, " "ഇല്ല,,,, എനിക്ക് പേടിയാ,,,,സഖാവ് അടിക്കും,,,, " "ഇങ് ഇറങ്ങഡി,,,, ഞാൻ കയറി വന്നാൽ ഉണ്ടല്ലോ,,,,, അവിടെ ഇട്ടു അടിക്കും,,, പറഞ്ഞില്ല എന്ന് വേണ്ട,,,, " അവന്റെ വാക്കുകളിലെ ഭീഷണി കണ്ട് കൊണ്ട് അവളുടെ മുഖം ചുവന്നു,,, അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ ഒന്ന് നോക്കി കൊണ്ട് മെല്ലെ താഴെ ഇറങ്ങിയതും അവന്റെ പിടുത്തം അവളുടെ ചെവിയിൽ തന്നെ പതിഞ്ഞിരുന്നു,,,

"അയ്യോ,,, സഖാവെ വേദനിക്കുന്നു,,,, പിടി വിട്,,, ആഹ്,,,, " "വേദനിക്കാൻ തന്നെയാ പിടിച്ചതും,,, ആണ് മാവിൻമേൽ വലിഞ്ഞു കയറിയിട്ട് മറിഞ്ഞു വീണാൽ ആരാടി പിടിക്കാൻ വരാ,,,,,ഇന്നലത്തെ മഴക്ക് നല്ലോണം വെഴുക്കൽ വന്നിട്ടുണ്ടാകും എന്നറിയില്ലേ,,, ഇനി കയറോ,,, " "ഇല്ല സത്യായിട്ടും,,,,,, ഇനി കയറൂല,,,, ഒന്ന് വിഡോ,,,, " അവളുടെ ദയനീയത നിറഞ്ഞ സ്വരം കേട്ടപ്പോൾ തന്നെ അവൻ ഒന്ന് ചിരിച്ചു കൊണ്ട് പിടി വിട്ടു,, അവൾ ആണെങ്കിൽ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി മുഖം ഒന്ന് കോട്ടി ചെവിയും തടവി കൊണ്ട് ഉള്ളിലേക്ക് പോയി,,,,, അവളുടെ പോക്ക് കണ്ട് ഒന്ന് ഊറി ചിരിച്ചു കൊണ്ട് അവൻ പിറകെയും,,,, അവൾ അടുക്കളയിൽ പോകുന്നത് കണ്ട് കൊണ്ട് അവൻ ഒന്ന് ഫ്രഷ് ആയി വന്നു,,,, തല തുവർത്തി കൊണ്ട് അടുക്കളയിൽ പോയതും തുമ്പി മുന്നത്തെ പരാതി മാറാതെ ദോശ ചുടുന്ന തിരക്കിൽ ആണ്,,, "എന്താ സാധനം,,, കള്ള സഖാവ്,,, ഞാൻ ഒന്ന് മാവിൽ കയറിയതിനാ എന്റെ ചെവി പിടിച്ചു പൊന്നാക്കിയത്,,, എനിക്ക് വേദനിക്കും എന്ന് ഓർത്തോ,,,, ഞാൻ ഇന്നും ഇന്നലേം തുടങ്ങിയ കയറ്റം അല്ലല്ലോ,,,,

വെഴുക്കി വീഴാൻ,,,, ഹും,,,, അമ്മ വിളിക്കട്ടെ,,, ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്,,,, " ദോശ ചുടുന്നതിനോടൊപ്പം എന്തൊക്കെയോ പറയുന്നത് കേട്ടു അവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെറുപുഞ്ചിരിയാൽ നീങ്ങി,,,, മെല്ലെ അവളുടെ കാതിനരികിൽ ഒന്ന് ഊതിയതും അവൾ ആദ്യം ഒന്ന് പേടിച്ചു എങ്കിലും പിറകിൽ തന്റെ പ്രിയന്റെ സാനിധ്യം അറിഞ്ഞു കൊണ്ട് ഒന്നും മിണ്ടാതെ കത്തുന്ന അടുപ്പിൽ നോക്കി നിന്നു,,, "തുമ്പികുട്ട്യേ,,,,, " അവളുടെ അനക്കം ഒന്നും കാണാതായതോടെ അവൻ അവളിൽ നിന്നും വേർപ്പെട്ടു കൊണ്ട് അടുത്ത തിണ്ണയിൽ ഒന്ന് കയറി ഇരുന്ന് അവളെ പിടിച്ചു ചേർത്ത് നിർത്തി,,, അപ്പോഴും അവളുടെ നോട്ടം താഴോട്ട് തന്നെ,,, "തീപ്പെട്ടികൊള്ളി,,,, ഒന്ന് നോക്കടി,,,, " "എന്നെ വഴക്ക് പറഞ്ഞില്ലേ,,, " "അത് മരത്തിൽ കയറിയിട്ടല്ലേ,,,,, മുഖത്തോട്ട് നോക്കടി പൊട്ടികാളി,,,, " അവൾ മെല്ലെ തല ഉയർത്തി നോക്കിയതും ആ വിരിനെറ്റിയിൽ അവന്റെ ചുണ്ട് പതിഞ്ഞതും ഒരുമിച്ച് ആയിരുന്നു,,,, പെട്ടെന്ന് തന്നെ അവളുടെ മുഖത്ത് നാണത്തിന്റെ ചുവപ്പ് രാശി വീശി,,,

ചുണ്ടിലെ പുഞ്ചിരിയെ മറക്കാൻ കഴിയാതെ അവൾ കണ്ണുകളെ ഒരു പിടച്ചിലോടെ മാറ്റി,,,, "ഇപ്പൊ പിണക്കമെല്ലാം തീർന്നില്ലേ,,,, " "മ്മ്മ്,,,,," അവളുടെ സ്വരം നേർത്തത് ആയിരുന്നു,,,,,അവന്റെ കൈ അവളുടെ ഇടുപ്പിലൂടെ ചുറ്റി കൊണ്ട് ഒന്ന് അവനോട് ചേർത്ത് നിർത്തി,,, "തുമ്പി,,,,നീ കുട്ടികളെ കൂടെ കളിക്കണ്ട എന്നോ,, മരത്തിൽ കയറണ്ട എന്നൊന്നും ഞാൻ പറയുന്നില്ല,,, എന്നാലും ഇച്ചിരി കൂടി മെച്ചോർ ആകണം,,,, നിനക്ക് കുറുമ്പ് കാണിക്കണം എന്ന് തോന്നുമ്പോൾ എന്നോട് കാണിച്ചോ,,,, അതിങ്ങനെ ബാക്കിയുള്ളവർ കാണുമ്പോൾ,,, അത് വേണ്ട,,, " "അയ്യോ സഖാവെ,,, അതിന് ഞാൻ കുറുമ്പ് കാണിച്ചില്ല,,,,, ഞാൻ വെറുതെ അതിന്റെ മണ്ടേൽ,,,,,,, " പറഞ്ഞത് പൂർത്തിയാകും മുന്നേ സഖാവിന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ട് അവൾ ഒന്ന് പരുങ്ങി കൊണ്ട് നിർത്തി,,,, അവന്റെ കൈ അവളിൽ നിന്നും എടുക്കാൻ നോക്കിയതും അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചാരി നിന്നു,,,, "പിണങ്ങല്ലേ,,,,,,സത്യായിട്ടും ഞാൻ ഇനി മരത്തിൽ കയറൂല,,,, എന്റെ സഖാവാണേ സത്യം,,,, "

അവളുടെ വാക്കുകൾ കേട്ടതും അവൻ ഒന്ന് തലചെരിച്ചു സംശയത്തിൽ അവളെ നോക്കിയതും അവൾ ഒന്ന് ചുണ്ട് വളച്ചു,, "വിശ്വാസം ഇല്ല,,,, എന്നാൽ ഞാൻ കൃഷ്ണനെ പിടിച്ചു സത്യം ചെയ്യാം,,,,, " അവളുടെ ദയനീയ ഭാവം കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, അവൻ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി,,, "വേണ്ട,,,, എനിക്ക് ഈ തീപ്പെട്ടികൊള്ളിയെ വിശ്വാസാ,,,,,,,പിന്നെ നിനക്ക് സന്തോഷമുള്ള ഒരു കാര്യം പറയട്ടെ,,,,മ്മ്മ്,,, " അവന്റെ ചോദ്യം കേട്ടതും അവൾ ഒരു സംശയത്തിൽ അവനെ നോക്കി കൊണ്ട് തലയാട്ടി,,, "ഇന്നേ,,,,, കോളജിൽ പോകണ്ട,,,,,ഇന്ന് ഫുൾ ഡേ നിനക്കൊപ്പം ചിലവഴിക്കാൻ ഞാനങ്ങ് തീരുമാനിച്ചു,,,, " പറഞ്ഞു തീരും മുന്നേ അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞു,,,, "ഫുൾ ഡേ എനിക്കൊപ്പം വേണം,,,,, വാക്ക്,,,,, " "വാക്ക്,,,, ഇന്ന് എല്ലാ തിരക്കും മാറ്റി വെച്ച് തുമ്പി പെണ്ണിന്റെ കൂടെ ഉണ്ടാകും,,,,,,

നീ ആഗ്രഹിക്കുന്ന സമയം വരെ ഇവിടെ നിനക്കൊപ്പം ഉണ്ടാകും,,,, മതിയോ,,,, " അതിന് അവൾ ഒന്ന് തലകുലുക്കി സമ്മതം അറിയിച്ചു,,,,, ആ കണ്ണുകളിലെ തിളക്കം കണ്ട് സന്തോഷം പരിതി കടക്കുന്ന സമയത്ത് കണ്ണ് മറ്റൊന്നിൽ പതിഞ്ഞതും ഒന്ന് മുഖം ചുളിഞ്ഞ് പോയി,,, "തീപ്പെട്ടികൊള്ളി,,, ഞാൻ ഒരു കാര്യം പറഞ്ഞാൽ വെഷമാവോ,,,," അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ ഒരു സംശയത്തിൽ അവനെ നോക്കി ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,, "എന്നാലേ നീ അടുപ്പത്ത് വെച്ച ദോശ കരിഞ്ഞു പോയി,,,,,, " ഒരു പൊട്ടിചിരിയാലെ അവൻ പറയുന്നത് കേട്ടതും അവൾ ഒന്ന് ഞെട്ടി വെപ്രാളത്തിൽ അടുപ്പത്തെക്ക് നോക്കിയതും കരിഞ്ഞു കിടക്കുന്ന ദോശ കണ്ട് അവനെ ഒന്ന് തള്ളി മാറ്റി കൊണ്ട് വേഗം ഒരു തുണി എടുത്ത് ദോശ കല്ല് ഇറക്കി വെച്ചു,,, എന്നിട്ട് കൂർപ്പിച്ച് അവനെ ഒന്ന് നോക്കിയതും ആള് ചിരി ഒതുക്കി പിടിച്ചു കൊണ്ട് തിണ്ണയിൽ നിന്നും ഇറങ്ങി ഒന്ന് വലിയാൻ നിന്നതും അവൾ പിന്നാലെ പോകുന്നത് കണ്ട് ഉള്ളിലേക്ക് ഓടി,,,,, അത് കണ്ട് അവളും അവന്റെ പിറകെയായി ഓടി,,,, ,..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...