പ്രണയമഴ: ഭാഗം 40

 

എഴുത്തുകാരി: THASAL

"ഏടത്തി ഞാൻ അമ്മുവിനെയും കൂട്ടി പാടത്തെക്ക് പോകുകയാണ് ട്ടൊ,,,, " അടുക്കളയിൽ പാല് തിളപ്പിക്കുന്നതിനിടയിൽ പാറുവിന്റെ വാക്കുകൾ കേട്ടതും പാല് ഇറക്കി വെച്ച് കൊണ്ട് തുമ്പി വേഗം തന്നെ പിന്നാംപുറത്തേക്ക് ഇറങ്ങി നോക്കി,,, അമ്മുവിനെയും താങ്ങി പിടിച്ചു പടിഇറങ്ങി പോകുന്ന പാറുവിനെ കണ്ടതും അവൾ ധൃതിപ്പെട്ടു കൊണ്ട് അങ്ങോട്ട്‌ ഓടി,,, അപ്പോഴേക്കും അവൾ താഴെ എത്തിയിരുന്നു,, "പാറുകുട്ട്യേ,,, അവള് പാല് കുടിച്ചിട്ടില്ല,,,,, " "ഞാൻ രാഗി ഇപ്പോൾ കൊടുത്തതെ ഒള്ളൂ ഏടത്തി,,, ഞങ്ങൾ ഇപ്പോൾ വരും,,,,,നമ്മുടെ ക്ഷേത്രത്തിലെക്ക് പൂതം കെട്ടിയത് കാണാൻ പോകുകയാ,,,, " അകലേക്ക്‌ നടക്കുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞതും തുമ്പി ഒന്ന് തലയാട്ടി കൊണ്ട് പോകാൻ നിന്നതും അകലെ നിന്ന് വരുന്ന സഖാവിനെ കണ്ട് അവൻ അവിടെ തന്നെ നിന്ന് പോയി,,, മുണ്ടും മടക്കി കുത്തി വരുന്ന വഴിയിൽ പാറുവിന്റെ കയ്യിൽ ഇരിക്കുന്ന അമ്മുമോളെ ഒന്ന് കൊഞ്ചിച്ച് ഒരു ചിരിയോടെ വരുന്ന സഖാവിനെ കണ്ട് അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉടലെടുത്തു,,,

ദൂരെ അവനെ കാത്തു നിൽക്കുന്ന തുമ്പിയെ കണ്ട് അവൻ വേഗം തന്നെ നടന്നു പടികെട്ടുകൾ കടന്ന് മുകളിലേക്ക് കയറി,,, "എന്താടി,,,, " "അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ,,, " അവന്റെ ചോദ്യം പോലെ തന്നെ ഗൗരവം ഒട്ടും കുറക്കാതെ അവളും പറഞ്ഞു,,,, "ഈ ഇടെയായി നീ നല്ലോണം തറുതല പറയാൻ പഠിച്ചിട്ടുണ്ട്,,,, " "എന്നെ പഠിപ്പിച്ചത് സഖാവ് തന്നെയല്ലേ,,,, " അവളും ഒട്ടും വിട്ട് കൊടുക്കാതെ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയതും അവനും ഒരു ചിരിയിൽ അവൾക്കൊപ്പം പോയി,,, അവൾ ഇറക്കി വെച്ച പാൽ കുപ്പിയിൽ ആക്കി,,, ഒരു കപ്പ് കട്ടൻ ഇട്ടു ഗ്ലാസിലേക്ക് പകർന്നു കൊണ്ട് അവന് നേരെ നീട്ടിയതും അവൻ ഒരു ചെറു ചിരിയോടെ അവളിൽ നിന്നും വാങ്ങി,,, "എങ്ങോട്ട് പോയതായിരുന്നു സഖാവെ,,, " തിണ്ണയിൽ അവനരികിൽ സ്ഥാനം ഉറപ്പിച്ചു കൊണ്ട് അവൾ ചോദിച്ചതും അവൻ ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് കുറച്ച് കുടിച്ചു കൊണ്ട് മാറ്റി വെച്ചു,,,, "കല്യാണം വിളിക്കാൻ,,, കുറച്ച് അടുപ്പക്കാർ ഉണ്ട്,,, വിട്ട് കളയാൻ പറ്റാത്തവർ,,, വീട്ടിലുള്ളവർക്ക് അത്ര പരിജയം പോരാ,,, അത് കൊണ്ട് ഞാൻ തന്നെ പോയതാ,,,, "

"മ്മ്മ്,,,, " "എന്താടി നിനക്ക് ആരെയും വിളിക്കാൻ ഇല്ലേ,,, " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് തലതാഴ്ത്തി,,, "ആരെ വിളിക്കാൻ,,,, ആരും ഇല്ലാ,,,, " "ആരും,,,,, " അവന്റെ ചോദ്യത്തിന് അവളുടെ മറുപടി മൗനമായിരുന്നു,,,, അവളുടെ മൗനത്തിന്റെ അർത്ഥം മനസ്സിലാക്കിയ പോലെ അവൻ ഒന്ന് തലയാട്ടി,,, "അല്ല നീ പൂതം കെട്ടിയത് കാണാൻ പോകുന്നില്ലേ,,,, എല്ലാരും പോയല്ലോ,,, " "ഏയ്‌ ഞാൻ പോകുന്നില്ല,,, കൃഷ്ണേച്ചി ഒറ്റക്കാ,,,, പിന്നെ വല്യേട്ടൻ ഇന്ന് വരുംന്നാ പറഞ്ഞേ,,, വരുമ്പോൾ ആരേലും വേണ്ടേ,,," "അവൻ ഇന്ന് വരോ,,, പറഞ്ഞില്ല,, അല്ല കിച്ചു എവിടെ,,,, " "രാഘവ് ചേട്ടന്റെ ഫോൺ ഉണ്ട്,,, ചേച്ചി ഫോണും കൊണ്ട് മച്ചിൽ കയറിയതാ,,,, " "ഓഹോ,,,," "മ്മ്മ്,,,, എന്നും വിളിക്കും,,,, " "എന്തെ നിനക്കും വിളിക്കണോ,,,, " "അയ്യേ എനിക്കെന്തിനാ വിളിക്കുന്നെ,,,അതിന് സഖാവ് ദൂരെ ഒന്നും അല്ലല്ലോ,,, എനിക്ക് അടുത്തല്ലേ,,,, എന്നും എനിക്ക് കാണാലോ,,, " പറയുന്നതിനോടൊപ്പം അവളുടെ പിടി അവന്റെ കയ്യിൽ കോരുത്തതും അവൻ ആ കൈ ഒന്ന് പിടിച്ചുയർത്തി ഒന്ന് ചുണ്ട് ചേർത്തു,,,, "ഏടത്തി,,, "

പെട്ടെന്ന് പാറുവിന്റെ വിളി വന്നതും അവൾ സഖാവിൽ നിന്നും ഒന്ന് അകന്നു മാറി,,, അപ്പോഴേക്കും അമ്മു മോളുടെ കരച്ചിൽ അവളുടെ കാതുകളിൽ സ്പർശിച്ചിരുന്നു,,,,തുമ്പി ഒരു ആകുലതയോടെ അങ്ങോട്ട്‌ പോകാൻ നിന്നതും പാറു ഉള്ളിലേക്ക് കയറി വന്നിരുന്നു,,, അവളുടെ കയ്യിൽ കിടന്ന് കരയുന്ന അമ്മു മോളെ കണ്ടതും രണ്ട് പേരും എന്താണ് കാര്യം എന്നറിയാതെ ഒന്ന് പകച്ചു നിന്നതും അമ്മു സഖാവിന് നേരെ കൈ നീട്ടി കരയാൻ തുടങ്ങിയതും സഖാവ് അവളെ ഒന്ന് വാരി എടുത്ത് നെഞ്ചോടു ചേർത്ത് വെച്ചതും അവളും അവന്റെ നെഞ്ചിൽ ചേർന്നു കിടന്ന് കരയാൻ തുടങ്ങി,,, തുമ്പി അവളുടെ മുടി ഇഴകളെ ഒന്ന് തലോടി കൊണ്ട് അവർക്കടുത്ത് തന്നെ ഇരുന്നു,,, "എന്താ പാറുകുട്ട്യേ,,, എന്തിനാ മോള് കരയുന്നെ,,,, " "ഒന്നും പറയേണ്ട കുഞ്ഞേട്ടാ,,,, പൂതത്തെ കണ്ട് പേടിച്ചതാ,,,,കണ്ടപ്പോൾ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല,,, പിന്നെ എന്തോ കരയാൻ തുടങ്ങി,,,, കരച്ചിൽ കൂടിയപ്പോൾ അവളെയും കൊണ്ട് ഞാൻ ഇങ് പോന്നു,,,, " പാറു നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു,,, "ആണൊടാ സഖാവിന്റെ മോള് പേടിച്ചോ,,, പേടിക്കേണ്ടട്ടൊ,,,, അത് പൂതമല്ലേ,,,,,

ഒന്നും കാട്ടില്ലട്ടൊ,,,, " അവളെ സമാധാനിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞതും അമ്മു അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കി,,, "പേച്ചു,,,, " "അച്ചോടാ,,, അമ്മേടെ മുത്ത് കരയല്ലേ,,, അമ്മയില്ലേ,,,, നോക്ക് സഖാവും ഉണ്ട്,,, ഇനി പേടിക്കേണ്ടട്ടൊ,,, നമുക്ക് പൂതത്തെ അടിക്കണം,,, വേണേൽ ഒരു അടി പാറുനും കൊടുക്കാം,,,,, " അത് കേട്ടതും മോള് ഒന്ന് തല ഉയർത്തി നോക്കി,,,, "കൊക്കോ,, " "കൊടുക്കാലോ,,, പാറു ഇങ് വാടി,,, " സഖാവ് വിളിച്ചതും പാറു അവന്റെ അരികിൽ പോയി ഇരുന്നതും സഖാവ് അവളെ അടിക്കുന്നത് പോലെ കാണിച്ചതും അമ്മു ചിരിക്കാൻ തുടങ്ങി,,, "ടി കള്ളി,,, കണ്ടില്ലേ കുഞ്ഞേട്ടാ,,,, എന്നെ അടിച്ചപ്പോൾ എന്താ സന്തോഷം,,,,, " അവളുടെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് പാറു പറഞ്ഞതും അമ്മു കുടുകുടെ ചിരിക്കാൻ തുടങ്ങി,,, സഖാവ് അവളെ ഒന്ന് പൊതിഞ്ഞു പിടിച്ചു കൊണ്ട് ആദ്യം നോക്കിയത് തുമ്പിയെയാണ്,,,, അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, തങ്ങളുടെ സന്തോഷങ്ങൾ ആ കുഞ്ഞിൽ ഒതുങ്ങിയ പോലെ,,, അവളുടെ ഓരോ ചിരിയും തങ്ങളിൽ വലിയ സന്തോഷങ്ങൾ പിറവി എടുപ്പിക്കും പോലെ,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

'ഇറങ്ങാൻ ആയില്ലേ,,,, " പുറമെ നിന്നും അമ്മാവന്റെ വിളി വന്നതും അമ്മ വേഗം തന്നെ കയ്യിൽ ഇരിക്കുന്ന മുല്ലപ്പൂ തുമ്പിയുടെ മുടിയിൽ ചൂടി കൊടുത്തു,,, "സുന്ദരി ആയിട്ടുണ്ട്,,, " കണ്ണാടിയിലൂടെ അവളെ നോക്കി കൊണ്ട് അമ്മ പറഞ്ഞതും അവളുടെ നോട്ടം തന്റെ അടുത്ത് നിൽക്കുന്ന പാറുവിൽ ആയിരുന്നു,, അവളും ഒരു പുഞ്ചിരിയാലെ കരിമഷി കുപ്പിയിൽ ഒന്ന് തൊട്ടു കൊണ്ട് അവളുടെ പിൻ കഴുത്തിൽ ഒന്ന് തൊട്ടു കൊടുത്തു,,, "കണ്ണ് തട്ടേണ്ടാ,,,, " അത് കേട്ടതും തുമ്പി ചെറുതിലെ ഒന്ന് ചിരിച്ചു കൊടുത്തു,,, ഗോൾഡൻ കളർ സെറ്റ്സാരിയിൽ അവൾ മനോഹാരിയായിരുന്നു,,,സിമ്പിൾ മേക്കപ്പും,,, വലിയ ആർഭാടങ്ങൾ ഇല്ലാതെ കഴുത്തിൽ ഒരു മാലയും കൈകളിൽ കുറച്ച് വളകളും മാത്രമായിരുന്നു അവളിൽ ആഭരണം എന്ന് പറയാൻ,,,, "മോൻ പറഞ്ഞത് ശരിയാ,,,, അതികം ആഭരണങ്ങൾ ഒന്നും ഇല്ലാതെ തന്നെയാ കാണാൻ ഭംഗി,,,,, " "കുഞ്ഞേട്ടൻ എന്നെയാ പറഞ്ഞു ഏൽപ്പിച്ചത്,,,,എനിക്കറിയാലോ ഏടത്തി എങ്ങനെയാ ഭംഗി എന്ന്,,, " വളരെ അഭിമാനത്തിൽ പാറു പറഞ്ഞു,,,

അപ്പോഴും തുമ്പി കണ്ണാടിയിലൂടെ തന്റെ പ്രതിച്ഛായയിൽ നോക്കി കൊണ്ടിരുന്നു,, ഒരുപക്ഷെ നാളുകളുടെ കാത്തിരിപ്പ്,,,, തനിക്ക് വേണ്ടി,,, തന്റെ സഖാവിന് വേണ്ടി,,,, തങ്ങളുടെ അമ്മുവിന് വേണ്ടി,,, അവളുടെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു,,,, "ഇറങ്ങാൻ ആയില്ലേ,,,, " വീണ്ടും അമ്മാവന്റെ വിളി വന്നതും അവർ തുമ്പിയെ കൂട്ടി റൂമിൽ നിന്നും ഇറങ്ങിയതും ഓപ്പോസിറ്റ് ഉള്ള റൂമിൽ നിന്നും കൃഷ്ണയെയും കൂട്ടി ധനുവും കൂട്ടരും ഇറങ്ങി വന്നിരുന്നു,,, തുമ്പിയെ പോലെ തന്നെ എല്ലാം സിമ്പിൾ ആയി മാത്രമായിരുന്നു അവളിലും,,, അവർ പരസ്പരം ഒന്ന് ചിരിച്ചു,,, അപ്പോഴേക്കും കല്യാണിയുടെ കയ്യിൽ പട്ടുപാവാടയും ഇട്ടു ഇരിക്കുന്ന അമ്മു തുമ്പിയെ കണ്ട് അവളിലേക്ക് ചായാൻ നിന്നു,,,തുമ്പി കുഞ്ഞിന് നേരെ കൈ നീട്ടി എങ്കിലും ഓപ്പോൾ അവളെ തടഞ്ഞു,,, "വേണ്ടാ കുട്ടി,,,,ഇപ്പോൾ ഇറങ്ങാൻ നോക്ക്,,,, അമ്മു കല്യാണിയുടെ കയ്യിൽ തന്നെ ഇരിക്കട്ടെ,,,, " അവളെ തടഞ്ഞു കൊണ്ട് ഓപ്പോൾ പറഞ്ഞതും തുമ്പി ഒരു നിസ്സഹായതയോടെ മോളെ നോക്കിയതും അവളുടെ വിഷമം മനസ്സിലായ പോലെ മോൾ അവളെ നോക്കി ഒന്ന് കൈ കൊട്ടി ചിരിച്ചു,,,

അത് മാത്രം മതിയായിരുന്നു അവൾക്കും,, അവൾ കുഞ്ഞിന്റെ കവിളിൽ ഒന്ന് ചുമ്പിച്ചു കൊണ്ട് ഉമ്മറത്തേക്ക് പോയി ഇറങ്ങുന്നതിന് മുന്നേ മുത്തശ്ശിയുടെ കാലിൽ വീണ് രണ്ട് പേരും അനുഗ്രഹം വാങ്ങി കൊണ്ട് ഇറങ്ങി,,,, ക്ഷേത്രത്തിൽ കടക്കുമ്പോൾ അവളുടെ ഉള്ളം എന്തിനോ വേണ്ടി തുടിക്കുന്നുണ്ടായിരുന്നു,,, അവൾ ഇടയ്ക്കിടെ അമ്മുവിനെ നോക്കി കൊണ്ട് നടന്നു,,, ഒരു തവണ അമ്പലം പ്രതിക്ഷിണം വെച്ച് അവൾ തൊഴു കയ്യോടെ ഭഗവാന് മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ മുഖങ്ങൾ രണ്ടായിരുന്നു,,,, തന്റെ സഖാവിന്റെയും,,, അമ്മു മോളുടെയും,,,തന്റെ ചാരെ ആരുടെയോ സാനിധ്യം അറിഞ്ഞു കൊണ്ട് അവൾ അവൾ കണ്ണുകൾ ഒന്ന് തുറന്നതും തനിക്ക് ചാരെ ഒരു ചെറുപുഞ്ചിരിയോടെ നിൽക്കുന്ന സഖാവിനെ കണ്ട് അവളിലും ഒരു നാണത്തിൽ കലർന്ന പുഞ്ചിരി വ്യാപിച്ചു,,, കണ്ണുകൾ കൊണ്ട് പ്രണയം കൈ മാറുന്ന നിമിഷം,,, "മുഹൂർത്തം ആകാറായി,,,, " പൂചിച്ച താലിയുമായി വന്ന തിരുമേനിപറഞ്ഞതും അവളുടെ നെഞ്ചിടിപ്പ് കൂടി,,,, അവളുടെ കണ്ണുകൾ അവനിൽ നിന്നും ഒരു പിടപ്പോടെ മാറ്റി,,,,

താലത്തിൽ താമരഇതളുകൾക്കിടയിൽ നിന്നും ആ താലിമാല അവൻ എടുത്തു,,, ഒരു നിമിഷം അവൻ അവളെ നോക്കി,,, അവൾ അത് സ്വീകരിക്കാൻ എന്ന വണ്ണം കണ്ണുകൾ അടച്ചിരുന്നു,,, അവൻ ചെറുപുഞ്ചിരിയോടെ കണ്ണുകൾ അമ്മു മോളിൽ എത്തി,,,അവളുടെ പുഞ്ചിരി കൂടി ആയതോടെ അവൻ ഒരു സംതൃപ്തിയോടെ തുമ്പിയുടെ കഴുത്തിൽ താലി ചാർത്തി,,, അവളെ സുമംഗലിയാക്കി,,അവർക്കടുത്തായി രാഘവ് കൃഷ്ണയുടെ കഴുത്തിലും താലി ചാർത്തി,,, എല്ലാവരും അവരുടെ മേൽ പുഷ്പങ്ങൾ വാർഷിച്ചു,,, അപ്പോഴും തുമ്പി കണ്ണുകൾ ഇറുകെ അടച്ചു പ്രാർത്ഥിക്കുകയായിരുന്നു,,, തന്നിൽ നിന്നും ഈ ഭാഗ്യത്തെ ഒരുനാളും തട്ടി തെറിപ്പിക്കല്ലേ എന്ന്,,, അവളുടെ സീമന്ത രേഖ സിന്ദൂരം കൊണ്ട് ചുവപ്പിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,,,, പരസ്പരം തുളസിമാലകൾ അണിയിച്ചു അവൾ ആദ്യം നോക്കിയത് പാറുവിന്റെ കയ്യിൽ ഇരിക്കുന്ന അമ്മുവിനെ ആയിരുന്നു,,,

അത് മനസ്സിലാക്കിയ പോലെ പാറു അവർക്കരികിൽ വന്നു നിന്നതും സഖാവ് കുഞ്ഞിനെ കൈകളിൽ ഏറ്റു വാങ്ങി കൊണ്ട് ആ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി,,,,തുമ്പി കുഞ്ഞിനെ ഒന്ന് താഴ്ത്തി കൊണ്ട് അവളുടെ കവിളിൽ ഒന്ന് ചുമ്പിച്ചതും അത് കണ്ടു നിന്നവരിൽ എല്ലാം സന്തോഷം പകരുന്നുണ്ടായിരുന്നു,,,,കൈകൾ കൂപ്പി ഭഗവാന് മുന്നിൽ തൊഴുതു നിൽക്കുന്ന തുമ്പിയെ കണ്ട് ഇഷ്ടമല്ലാഞ്ഞിട്ട് കൂടി ആദ്യമായി അവനും ഒന്ന് തൊഴുതു,,,, ക്ഷേത്രത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ച് ചെറിയ ചടങ്ങുകളും ഭക്ഷണത്തിനും ശേഷം അവർ കാറിൽ കയറിയപ്പോഴും അവളുടെ മുഖം അത്ര വിടർന്നിരുന്നില്ല,,, അവൾ എന്തോ സങ്കടം അടക്കി പിടിക്കും മട്ടെ ഇരുന്നു,,,, തറവാടിന് മുന്നിൽ കാർ ഇറങ്ങിയതും അവൻ അവളുടെ കണ്ണുകൾ ഒന്ന് പൊത്തിപിടിച്ചു,,,, "എന്താ സഖാവെ ഈ കാണിക്കുന്നേ,,,, " "ഒരു ചെറിയ സർപ്രൈസ് ഉണ്ട് എന്റെ തുമ്പി കുട്ട്യേ,,,, ഒന്ന് അടങ്ങി നിൽക്ക്,,,, " അവന്റെ വാക്കുകൾ കേട്ടതും അവൾ പിന്നെ ഒന്നും ചോദിക്കാൻ നിൽക്കാതെ അടങ്ങി നിന്നു,,,

രണ്ടടി മുന്നോട്ട് പോയി അവൻ മെല്ലെ അവളുടെ കണ്ണുകൾ മോചിപ്പിച്ചതും അവൾ കണ്ണൊന്നു തിരുമ്മി ശരിയാക്കി കൊണ്ട് മുന്നോട്ട് നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ അറിയാതെ തന്നെ വാ പൊത്തി പോയി,,,,, അവളുടെ ഭാവം കണ്ട് സഖാവ് ഒരു ചിരിയാലെ അവളെ ഒന്ന് തട്ടിയതും അവളുടെ കണ്ണുകൾ അവനെ ഒരു നന്ദി സൂചകമായി നോക്കുകയായിരുന്നു,,, അവൾ അവനിൽ നിന്നും കണ്ണുകളെ പിൻവലിച്ചു വേഗം തന്നെ മുന്നിൽ നിൽക്കുന്ന ആളുടെ അടുത്തേക്ക് കാലുകൾ ചലിച്ചു,,,, അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചേർന്നു കൊണ്ട് അവൾ കരഞ്ഞു പോയി,,, "ചെറിയച്ഛാ,,,,,," അവളുടെ സ്വരം ഇടറി,,,, "അയ്യേ തുമ്പി കരയുകയാ,,,, ചെറിയച്ഛൻ കണ്ടായിരുന്നു എന്റെ കുട്ടി സുമംഗലി ആകുന്നത്,,,എന്റെ കുട്ടിക്ക് നല്ലതേ വരൂ,,,, " അവളുടെ തലയിൽ തൊട്ടു അനുഗ്രഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് അവൾ ആ കണ്ണീരിനിടയിലും ഒന്ന് ചിരിക്കാൻ ശ്രമിച്ചു,,, "ഞാൻ,,,, " "മോള് ഒന്നും പറയണ്ട,,,, എനിക്കറിയാം,,,, നിന്റെ സഖാവ് തന്നെയാ എന്നെ വിളിച്ചത്,,,, എല്ലാം അറിയുന്നുണ്ട്,,,,

ഒന്ന് കാണാൻ ഒരുപാട് കൊതിച്ചതാ,,,കഴിഞ്ഞില്ല,,, ഇന്നെങ്കിലും എന്റെ മോളെ ഒന്ന് കാണാൻ ഓടി വന്നതാ,,,,എന്റെ ഏട്ടന്റെ മോളുടെ കല്യാണത്തിന് ഒരുപിടി ചോറ് തിന്നാൻ,,, ആരെങ്കിലും അറിയും മുന്നേ പോകും,,, അവർ എന്റെ മോളെ ജീവിക്കാൻ സമ്മതിക്കില്ല,,,, " തോളിലെ മുണ്ടിൽ കണ്ണുനീർ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞതും തുമ്പിയുടെ കണ്ണുകളിൽ കണ്ണുനീർ തളം കെട്ടി നിന്നു,,,അപ്പോഴേക്കും സഖാവ് അവളുടെ അടുത്തേക്ക് വന്നതും അവൾ സഖാവിന്റെ കയ്യിൽ ഒന്ന് പിടിച്ചു പോയി,,, "മോള് ചെല്ല്,,, ഞാൻ പോകട്ടെ,,, ചെറിയമ്മ അറിഞ്ഞാൽ പ്രശ്നമാ,,,,പിന്നീട് ഒരു ദിവസം വരാട്ടോ,,,, " അവളുടെ നെറുകയിൽ ഒന്ന് തലോടി സഖാവിന്റെ കയ്യിൽ ഇരിക്കുന്ന അമ്മു മോളെ ഒന്ന് കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം അകന്നു നീങ്ങിയതും സഖാവ് അവളുടെ കയ്യിൽ പിടുത്തമിട്ടു,,,, ഉമ്മറപടിയിൽ എത്തിയതും അമ്മ കയ്യിൽ ഒരു നിലവിളക്കുമായി വന്നു,,,അത് കയ്യിൽ വാങ്ങി അവനോടൊപ്പം വലതു കാൽ വെച്ച് ഉള്ളിലേക്ക് കടക്കുമ്പോൾ അവളുടെ ഉള്ളം നിറയുകയായിരുന്നു,,,,  .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...