പ്രണയമഴ: ഭാഗം 15

 

രചന: താമര

"നീയിതെവിടെയായിരുന്നു... ഇത്രേം നേരം? "... മൃദു വന്ന ഉടനെ ഷാനു ചോദിച്ചു "ഞാൻ ഒന്ന് മുള്ളാൻ പോയതാടി... നീ വന്നേ നമുക്ക് ക്ലാസ്സിൽ പോകാം "... മൃദു ഷാനുവിന്റെ കൈപിടിച്ചു ക്ലാസ്സിലേക്ക് കൊണ്ട് പോയി... ക്ലാസ്സിലിരിക്കുമ്പോഴും മൃദുവിന്റെ മുഖത്തെ ഭാവമാറ്റം ഷാനുവിന്റെ മനസ്സിൽ സംശയം ജനിപ്പിച്ചു... ക്ലാസ്സ് കഴിഞ്ഞ് പോകുന്ന വഴിക്ക് മൃദു ഒന്നും മിണ്ടിയിരുന്നില്ല അത് ഷാനുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. എന്തൊക്കെയോ അവൾ തന്നിൽ നിന്ന്‌ മറച്ചുവെക്കുന്ന പോലെ തോന്നിയവൾക്.. "മൃദു എന്താ നിനക്ക് പറ്റിയെ?... എന്നോട് പറ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല നിന്റെ ഈ അവഗണന "... അതുപറഞ്ഞപ്പോ ഷാനുവിന്റെ കണ്ണുകൾ നിറഞ്ഞു.. അത് മൃദുവിനും സഹിക്കാൻ പറ്റീല... "ഇല്ല ഞാൻ കരയില്ല... ഇപ്പോ ഞാൻ കരഞ്ഞാൽ അതവളോട് ഞാൻ ചെയുന്ന ക്രൂരതയാവും... " "മൃദു പറ "... ".വേറൊന്നും അല്ലേടി ഞാൻ.... ഞാൻ അവനോട് എന്റെ ഇഷ്ടം പറയുന്നതിന് മുന്നേ അവൻ അവന്റെ ഇഷ്ടം തുറന്നു പറഞ്ഞു... അവനു വേറൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന്.. അതും അത് ആ പെൺകുട്ടിയോട് ഞാൻ തന്നെ പറയണം ".... ഒരു ചിരിയോടെ അവളതു പറയുമ്പോൾ ഷാനു അത്ഭുതത്തോടെ മൃദുവിനെ നോക്കി നില്കുവായിരിന്നു..

"എന്ത് കൂൾ ആയിട്ടാ നീയിത് പറയുന്നേ..നിനക്ക് ഒരു വിഷമവും ഇല്ലേ.? "... മൃദു ഒരു ചിരി ചിരിച്ചു വിഷമമവുമായിരുന്നു..മറ്റേതെങ്കിലും പെണ്കുട്ടിയായിരുന്നുവെങ്കിൽ.. പക്ഷെ അവളാരാണെന്ന് അറിഞ്ഞപ്പോ എനിക്ക് ഒരു വിഷമവും ഇല്ല "... "അങ്ങനെ നീ സ്നേഹിച്ച ആളെ വിട്ടുകൊടുക്കാനും മാത്രം ആരാ അവള് "... ഷാനു സംശയത്തോടെ ചോദിച്ചു "അവനോട് വാക്ക് കൊടുത്തേടി.. .ഞാൻ ഇതാരോടും പറയില്ലാന്നു. .. സെന്റോഫിന്റെ അന്ന് ഞാൻ നിന്നോട് പറയും അവളാരാണെന്ന് അന്നെന്റെ മൊഞ്ചത്തികുട്ടി അറിഞ്ഞാൽ മതി"... "എന്റെ മൃദു നിനക്കിതെങ്ങനെ സാധിക്കുന്നു.... "മൃദുവിന്റെ മുഖത്തെ ഭാവം അവൾക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. "നിനക്കത്... മനസ്സിലാവും ഷാനു അവളാരാണെന്ന് നീ അറിയുമ്പോ... ഇനി എക്സമിനു 1 മാസം കൂടിയേ ഉള്ളു.. ഒരു ക്കണക്കിനു അവൻ അങ്ങനെ പറഞ്ഞത് നന്നായി... ഇനി എനിക്ക് പഠനത്തിൽ മാത്രം ശ്രെദ്ധിക്കണം.... " എന്ന് പറഞ്ഞതിന് ശേഷം ഒരു പുഞ്ചിരിയോടെ മൃദു നടന്നകന്നു....

മൃദുവിനെ അത്ഭുതത്തോടെ നോക്കി നില്കുമ്പോ ഷാനുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... "നീ ഒരുപാട് മാറി ഷാനു....നിന്നെ അവൻ സ്നേഹിക്കുന്നില്ല എന്നറിഞ്ഞപോ നീയത് പോസിറ്റീവ് ആയിട്ട് എടുത്തു... പഴയ മൃദുവായിരുന്നു എങ്കിൽ നിനക്ക് അത് താങ്ങാൻ പറ്റില്ലായിരുന്നു... എനിക്ക് ഇപ്പോഴാ സമാധാനമായത് "...മനസ്സിലത് പറയുമ്പോ അവൾക് മൃദുവിനെ ഓർത്തു അഭിമാനം തോന്നി.... മൃദു പിന്നീട് ജീവനോട് അധികം അടുക്കാൻ പോയില്ല... അത് ജീവനിൽ സംശയമുണ്ടാക്കിയെങ്കിലും എക്സാം ഒകെ ആയതുകൊണ്ട് ജീവനും പഠിപ്പും കാര്യങ്ങളുമൊക്കെയായിട്ട് തിരക്കായിരുന്നു മൃദുവിന്റെ മനസ്സിൽ നിന്നും ജീവനെ പൂർണമായി ഇറക്കിവിടാൻ അവൾ പരമാവധി ശ്രെമിച്ചു... അങ്ങനെ ആ ദിവസം വന്നെത്തി സെന്റോഫ്........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...