പ്രണയമഴ: ഭാഗം 28

 

രചന: താമര

കാർ വീടിന്റെ മുന്നിൽ ചെന്നു നിന്നു.. ജീവൻ ഇറങ്ങി വന്നു ഡോർ തുറന്നു ഷാനുവിനെ താങ്ങി പുറത്തിറക്കി.... എന്തുകൊണ്ടോ അവന്റെ കൈകളിൽ അവൾ സുരക്ഷിതയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും അവൾക്.. അവൻ കൂടെയുള്ളപ്പോൾ എന്തോ ധൈര്യമാണ് എന്ന് തോന്നും.. വലിയ മാളിക പോലുള്ള വീടായിരുന്നു അത് വലിയ മുറ്റത്തു ഒരു വണ്ടി പോവാനുള്ള സ്ഥലം മാത്രം ഓട് പാവിയിട്ടുണ്ട്. അതിന്റെ രണ്ടു സൈഡിലും പുല്ല് പാവി സുന്ദരമാക്കിയിട്ടുണ്ട്... അതിനു ഒത്ത നടുക്കായി ഒരു ഊഞ്ഞാലും ഉണ്ട്... എന്തുകൊണ്ടോ ആ ചുറ്റുപാടൊക്കെ അവൾക് പോസിറ്റീവ് എനർജി നൽകുന്ന പോലെ തോന്നി... ജീവൻ നേരത്തെ കാര്യങ്ങളൊക്കെ വിളിച്ചുപറഞ്ഞിരുന്നത്കൊണ്ട് അവന്റെ മമ്മിയും പപ്പയും പുറത്തേക്ക് വന്നു.. ഷാനുവിനെ കണ്ടതും ജീവന്റെ മമ്മി എന്റെ അടുത്തേക്ക് വന്നു ഷാനുവിനെ താങ്ങിപിടിച്ചു.. "വാ മോളെ "....എന്ന് പറഞ്ഞുകൊണ്ട് അവളെ അകത്തേക്ക് കൊണ്ട് പോയി... ജീവൻ കാറിൽ നിന്നും മരുന്നും അവളുടെ ബാഗും ബുക്കുകളും എല്ലാം എടുത്തു... ഷാനുവിനെ കൊണ്ട് അകത്തേക്ക് പോവുമ്പോ ഒരു ചെറു പുഞ്ചിരിയോടെ അവന്റെ പപ്പാ അവിടെ നിൽക്കുന്നുണ്ടായിരുന്നു.. ഷാനുവും അദ്ദേഹത്തെ നോക്കി ഒരു പുഞ്ചിരി നൽകി...

ജീവന്റെ മമ്മി അവളെ താഴത്തെ തന്നെ ഗസ്റ്റ് റൂമിൽ കൊണ്ട് പോയി... മോൾക് ഇവിടെ കിടക്കാം...എന്ന് പറഞ്ഞുകൊണ്ട് അവർ അവളെ അവിടെ ബെഡിൽ ഇരുത്തി... അപ്പോഴാണ് അവൾ അവരെ ഒന്ന് നല്ലതുപോലെ കാണുന്നത്... ഐശ്വര്യം തുളുമ്പുന്ന മുഖം.. മുക്കുത്തി അണിഞ്ഞിട്ടുണ്ട്... കണ്ടാൽ ഒരു മലയാളി ആണെന്ന് പറയില്ല... അപ്പോഴാണ് അവൾ ഓർത്തത് അവന്റെ മമ്മിയുടെ സ്ഥലം മുംബൈ ആണെന്ന് അവൻ പണ്ടെപ്പോഴോ പറഞ്ഞിട്ടുള്ളത്... "ഞാൻ മോൾക് കുടിക്കാനെന്തേലും എടുത്തിട്ട് വരാം "...എന്ന് പറഞ്ഞുകൊണ്ട് അവർ പുറത്തേക്ക് ഇറങ്ങി പോയി... അപ്പോഴേക്കും ജീവൻ അകത്തേക്ക് കയറിവന്നു അവളുടെ ബുക്കും മറ്റും ടേബിളിൽ എടുത്ത് വെച്ചു...ഡ്രസ്സ്‌ ഷെൽഫിൽ അടുക്കി വെച്ചിട്ട് പുറത്തേക്ക് പോയി... അവൾ ജനാലയിലൂടെ നോക്കുമ്പോ അവൻ ബൈക്ക് എടുത്തുകൊണ്ടു പുറത്തേക്ക് പോവുന്നത് കണ്ടു... അവൾ അവൻ പോവുന്നത് നോക്കിയിരുന്നു... അപ്പോഴേക്കും മമ്മി ജ്യൂസുമായി വന്നിരുന്നു... അത് അവർ ഷാനുവിന്റെ കയ്യിൽ കൊടുത്തു ... "ജീവൻ എല്ലാം ഞങ്ങളോട് പറഞ്ഞു... മോളു വിഷമിക്കേണ്ട...ആ കുട്ടിയെക്കൊന്ന ദുഷ്ടന്മാരെ ദൈവം വെറുതെ വിടില്ല "... ഷാനു അവരെ അത്ഭുതത്തോടെ നോക്കി.. "ജീവനെങ്ങനെ? "....

സംശയഭാവത്തിൽ അവൾ അവരെ നോക്കി... "ജീവൻ അന്നേ അത് കണ്ടുപിടിച്ചിരുന്നു..മൃദുലയുടെ മരണം കൊലപാതകമാണെന്ന്... പക്ഷെ അതാരാണ് ചെയ്തത് എന്ന് അവനു അറിയില്ലാരുന്നു.. അത് കണ്ടുപിടിക്കാനായി അവൻ കുറെ അലഞ്ഞു.. പിന്നീട് സന്ധ്യ എന്ന പെൺകുട്ടിയെ കണ്ടുപിടിച്ചു...അവളോട് ഏതുവിധേനയും ചോദിച്ചിട്ടും അവൾ അതാരാണെന്ന് പറഞ്ഞില്ല... പിന്നീട് അറിഞ്ഞത് അവൾ ഒരു ആക്‌സിഡന്റിൽ മരിച്ചെന്നാ... അതും അവന്മാർ ചെയ്തതാവും..." ഒരു നെടുവീർപ്പോടെ അവരത് പറഞ്ഞുനിർത്തി ഞാൻ നിറഞ്ഞ കണ്ണുകളോടെ എല്ലാം കേട്ടിരുന്നു... പപ്പാ വാതിലിനു അടുത്ത് നിന്ന്‌ എല്ലാം കേൾകുവായിരുന്നു.. "നീ മോളെ കൂടുതൽ വിഷമിപ്പിക്കാതെ... മോള് വിഷമിക്കണ്ട... അവന്മാരെ എന്റെ മോൻ വെറുതെ വിടില്ല... അവൻ എന്തെങ്കിലും മനസ്സിൽ തീരുമാനിച്ചാൽ തീരുമാനിച്ചതാ..." എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പുറത്തേക്ക് പോയി "മോളു ഇനി അതിനെകുറിച്ചോർത് വിഷമിക്കണ്ട... പോയവർ പോയി... ഇനിയും മോളു ആ കുട്ടിയെ കുറിച്ചോർത്തു മോളുടെ ജീവിതം നശിപ്പിക്കാൻ നിന്നാൽ മോൾക് മാത്രല്ല മോളെ ജീവനുതുല്യം സ്നേഹിച്ചു മോൾക് വേണ്ടി ജീവിക്കുന്നവർക്കും കൂടിയായിരിക്കും നഷ്ടം.." എന്ന് പറഞ്ഞുകൊണ്ട് അവർ തിരികെ നടന്നു..

"മമ്മി..."ഷാനു വിളിച്ചതുകേട്ട് അവർ തിരിഞ്ഞുനോക്കി... "അല്ലാ അങ്ങനെ വിളിക്കാവോ " ഷാനു വീണ്ടും ചോദിച്ചു... "എനിക്ക് മോള് എന്റെ മോളെ പോലെതന്നെയാ "... പുഞ്ചിരിയോടെ അവർ പറഞ്ഞു ഞാനും പുഞ്ചിരി നൽകി... "മമ്മി പറഞ്ഞത് ശെരിയാ...മൃദു എനിക്ക് ജീവനായിരുന്നു... അവളെന്നെ വിട്ട് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു... ഇനിയും അവളെ ഓർത്തു എന്റെ ജീവിതം നശിപ്പിക്കുന്നത് ഞാൻ എന്റെ വീട്ടുകാരോട് കാണിക്കുന്ന ദ്രോഹമാ... ഇല്ല ഇനി അവളെ ഓർത്തു ഞാൻ ദുഖിക്കില്ല.. എനിക്ക് പഴയ ഷാനുവായി മാറണം..." ദൃഡമായ ശബ്ദത്തോടെ ഷാനു പറഞ്ഞുനിർത്തി... അവർ ഷാനുവിന്റെ അടുത്തേക്ക് വന്നു... അവളുടെ തലയിൽ ഒന്ന് തലോടിയിട്ട് പുറത്തേക്ക് പോയി... അന്നത്തെ ദിവസം മുഴുവൻ അവർ എന്നോടൊപ്പം തന്നെയുണ്ടായിരുന്നു.. അവരുടെ കളിയും ചിരിയും ഒകെ ഷാനുവിന് ദുഃഖങ്ങൾ മറക്കാനുള്ള മരുന്നായി മാറി.. ഒരു ദിവസം കൊണ്ട് തന്നെ അവൾ അവരുമായി നല്ല രീതിയിൽ അടുത്തു... ഷാനു ഡിസ്ചാർജ് ആയെന്നറിഞ്ഞു അതുല്യ വന്നു... കുറച്ചു നേരം ഇരുന്നപ്പോ തന്നെ അവളും അവരുമായി നല്ല അടുപ്പത്തിലായി.. നേരം ഇരുട്ടുന്നതിനു മുൻപ് അതുല്യ പോയി... രാത്രി ഏറെ വൈകിയിട്ടും ജീവൻ വരാത്തത് കൊണ്ട് അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു....

അവൾ ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു... കുറച്ചു കഴിഞ്ഞപ്പോ അവന്റെ ബൈക്ക് വരുന്നത് കണ്ടു... അവളുടെ മനസ്സിൽ ഒരു ആശ്വാസം പോലെ തോന്നി... ജീവൻ വന്ന ഉടനെ ഷാനുവിന്റെ മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് അങ്ങോട്ടേക്ക് ചെന്നു... "താൻ ഇതുവരെ ഉറങ്ങീലെ? "... ഇല്ല എന്ന അർത്ഥത്തിൽ ഷാനു തലയാട്ടി... "കിടന്നുറങ്ങു..." എന്ന് പറഞ്ഞുകൊണ്ട് ജീവൻ ലൈറ്റ് ഓഫ്‌ ചെയ്യാനായി പോയി.. "ജീവൻ "...അവൾ വിളിക്കുന്നത് കണ്ട് അവൻ തിരിഞ്ഞുനോക്കി... "സോറി "....അവൾ പറഞ്ഞതുകേട്ട് എന്തിനെന്ന ഭാവത്തിൽ അവൻ അവളെ നോക്കി... "വെറുമൊരു തെറ്റിദ്ധാരണയുടെ പേരിൽ ഞാൻ നിന്നോട് കാണിച്ച അവഗണനക്ക് "... അതിനു മറുപടിയെന്നോണം ഒന്നു മൂളുക മാത്രം ചെയ്തിട്ട് ജീവൻ ലൈറ്റ് ഓഫ്‌ ചെയ്ത് ഡോർ അടച്ചിട്ടു പുറത്തേക്ക് പോയി.. "പണ്ടത്തെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല...ഒന്ന് ചിരിച്ചൂടെ മുരടൻ" ഷാനു പിറുപിറുത്തുകൊണ്ട് കിടന്നു ഡോർ അടച്ചു പുറത്തേക്കിറങ്ങുമ്പോ ജീവന് മനസ്സിൽ വല്ലാത്ത ഒരു സന്തോഷം പോലെ തോന്നി... ഒരു പുഞ്ചിരിയോടെ അവൻ റൂമിൽ ചെന്നു കിടന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...