പ്രണയമഴ: ഭാഗം 34

 

രചന: താമര

സെലിബ്രേഷൻ കഴിഞ്ഞു ഷാനുവും അതുല്യയും കൂടി പുറത്തിറങ്ങി... "നീ വിട്ടോ...ഞാൻ ജീവന്റെ ഒപ്പം പോവാം"... "എന്താണ് മോളെ? കുറച്ചുനാളായി ഞാൻ ശ്രെദ്ധിക്കുന്നുണ്ട് കേട്ടോ... എന്തേലും ഉണ്ടെങ്കിൽ സത്യം പറഞ്ഞോ..." അതുല്യ കളിയാക്കികൊണ്ട് ചോദിച്ചു... "എനിക്കറിയില്ലടി ഞാനും ടോട്ടലി കൺഫ്യൂഷനിലാ... എന്റെ മനസ്സ് എന്റെ കൈവിട്ടു പോകുന്ന പോലെ... ജീവന്റെ സാമിപ്യം എപ്പോഴും വേണമെന്ന് തോന്നുന്നു... അവൻ അടുത്തുള്ളപ്പോൾ ഞാൻ ഞാൻ സന്തോഷവതിയായിരിക്കുന്നു... മുൻപെങ്ങും ആർക്കും കണ്ടിട്ടില്ലാത്ത എന്തോ പ്രേത്യേകത അവനിലുണ്ടെന്ന് തോന്നും... അവന്റെ പ്രേസേന്റ്സിൽ ഞാൻ എന്റെ എല്ലാ വിഷമങ്ങളും മറക്കുന്നു... അവൻ വീട്ടിൽ എത്താൻ വൈകിയാൽ അവനെത്തുംവരെ നെഞ്ചിലൊരു ആളൽ അനുഭവപ്പെടും... അവനെന്തെങ്കിലും അപകടം പറ്റിയൊന്നു ഓർത്തു മനസ്സ് അസ്വസ്ഥമാകും അവന്റെ ഒരു നോട്ടം, ഒരു പുഞ്ചിരി, സ്നേഹത്തോടെയുള്ള ഒരു വാക്ക്, ഇതൊക്കെ ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന പോലെ..." ഷാനു തിരിഞ്ഞ് അതുല്യയെ നോക്കി.. "ടി ഇതാണോ പ്രണയം? ...ഞാനും അവനെ പ്രണയിച്ചുതുടങ്ങിയോ?" ഐ ഡോണ്ട് കനൗ..." അതുല്യ അവളെ നോക്കി... "ബട്ട്‌ ഐ കനൗ യു ആർ ഇൻ ലവ്"... "സീരിയസ്‌ലി? "ഷാനു സംശയത്തോടെ ചോദിച്ചു..

"ആണെടി പെണ്ണെ "...ഷാനുവിനെ തോളുകൊണ്ട് തട്ടിക്കൊണ്ടു അവൾ പറഞ്ഞു... "നീ ഭാഗ്യവതിയ കാരണം....നിന്നെ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കുന്ന ആളാണ് ജീവൻ... സ്വന്തം ജീവൻ കൊടുത്തും അവൻ നിന്നെ സംരക്ഷിക്കും.... അവന്റെ സ്നേഹം നീ ഇപ്പോഴെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ അത് നിനക്ക് ഒരു തീരാ നഷ്ടം ആയിത്തീരും..." ഒരു പുഞ്ചിരിയോടെ അതുല്യ പറഞ്ഞു.. അവൾ കേൾക്കാനാഗ്രഹിച്ച മറുപടി കേട്ടപ്പോൾ ഷാനുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. അവളുടെ ചുണ്ടിൽ നാണത്തോടെയുള്ള പുഞ്ചിരി തെളിഞ്ഞു... "അയ്യടാ അവളുടെ ഒരു നാണം കണ്ടില്ലേ.. ആട്ടെ ഇതെപ്പോഴാ പുള്ളികാരനോട് പറയാൻ പോണേ? " "ഹേ ഞാൻ പറയാനോ? നോ വേ... അവനല്ലേ ആദ്യം പ്രണയം തോന്നിയത് അവൻ തന്നെ ആദ്യം ഇങ്ങോട്ട് വന്നു പറയട്ടെ.. മസിലുപെരുപ്പിച്ചു നടന്നാൽ പോരല്ലോ... ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്യാനുള്ള ധൈര്യമൊക്കെ ഉണ്ടോന്നറിയണമല്ലോ?... ഇങ്ങോട്ട് വന്നു പറയുന്നത് വരെ ഞാൻ വെയിറ്റ് ചെയ്തോളാം..." "ആഹ്ഹ വാശിയുടെ കാര്യത്തിൽ നിന്നെ തോൽപിക്കാൻ ആർക്കുമാവില്ല"... അതുല്യ ചിരിച്ചുകൊണ്ട് പറഞ്ഞു ഓരോന്ന് പറഞ്ഞു ഗേറ്റിനു മുന്നിൽ നില്കുമ്പോ ജീവൻ ബൈക്കുമായി വന്നു മുന്നിൽ കൊണ്ട് നിർത്തി..

അവനെ കണ്ടതും ഷാനുവിന്റെ മുഖത്തു പുഞ്ചിരി തെളിഞ്ഞു... "എങ്ങനുണ്ടായിരുന്നു സെലിബ്രേഷനൊക്കെ അടിച്ചുപൊളിചോ? "... അതുല്യയെ കണ്ടപാടെ ജീവൻ ചോദിച്ചു.. "സെലിബ്രേഷനൊക്കെ അടിപൊളിയായിരുന്നു... പിന്നെ കുറെ കാര്യങ്ങളൊക്കെ അറിയാൻ പറ്റി...സൊ, റിയലി ഹാപ്പി ".. അതുല്യ ഏറുകണ്ണിട്ട് ഷാനുവിനെ നോക്കിയിട്ട് കളിയാക്കി കൊണ്ട് പറഞ്ഞു.... ഷാനു അതുല്യയെ കണ്ണുരുട്ടി കാണിച്ചു.. ജീവൻ ഒന്നും മനസ്സിലാവാതെ അതുല്യയെ നോക്കി... "എന്ന നീ വിട്ടോ..." കൂടുതലെന്തെങ്കിലും പറയുമെന്ന ഭയത്തോടെ ഷാനു അതുല്യയോട് പറഞ്ഞു... "ആഹ് ഒകെ ബൈ.... ബൈ ജീവൻ.. " എന്ന് പറഞ്ഞു ഷാനുവിനെ നോക്കി ഒരു കള്ളച്ചിരിയോടെ അതുല്യ ആക്ടിവ എടുത്ത് പോയി.. ഷാനു ജീവന്റെ മുഖത്തു നോക്കിയെങ്കിലും അവൻ മുന്നോട്ട് നോക്കിയിരുന്നപ്പോ അവൾക് മനസ്സിൽ എന്തെന്നില്ലാത്ത ഭാരം അനുഭവപെട്ടു... ഒന്നും മിണ്ടാതെ അവൾ ബൈക്കിൽ ചെന്നു കേറി... അവന്റെ ചിലനേരത്തെ അവഗണന അവളുടെ മനസ്സിന് വല്ലാത്ത നൊമ്പരം തീർക്കും.. അവൻ അവളോട്‌ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു... വീടെത്തിയപ്പോ ഷാനു ബൈക്കിൽ നിന്ന്‌ ഇറങ്ങി ജീവനെ നോക്കാതെ താഴത്തു നോക്കി നടന്നു... "ഷാനു "...

ജീവൻ വിളിച്ചത് കേട്ട് ഷാനു പെട്ടന്ന് തിരിഞ്ഞു... "യു ലുക്ക്‌ സൊ ബ്യൂട്ടിഫുൾ ഇൻ ദിസ്‌ ഡ്രസ്സ്‌, ബട്ട്‌ ഐ ആൽവേസ് ലൈക്‌ ഓൾഡ് ഷഹാന "... എന്ന് പറഞ്ഞുകൊണ്ട് ജീവൻ ബൈക്ക് എടുത്ത് പുറത്തേക്ക് പോയി.. ഷാനുവിന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. അവളുടെ മനസ്സിലെ സന്തോഷം മുഖത്തും തെളിഞ്ഞു.... അവൾ ഓടി അകത്തുകയറി.. നേരെ അടുക്കളയിലേക്കാണ് അവൾ ഓടിയത്.. അവിടെ ചെന്നപ്പോ പരിചയമില്ലാത്ത ഒരു സ്ത്രീ അവിടെ നിൽക്കുന്നുണ്ടായിരുന്നു... ഷാനു അവരെ സംശയത്തോടെ നോക്കി... എന്നിട്ട് ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി... അവിടെ ഓപ്പൺ ടെറസ്സിൽ തുണിവിരിക്കുകയായിരുന്നു ലീന... "മമ്മി "... "ആഹ് മോളു വന്നോ?" ഒരു പുഞ്ചിരിയോടെ അവൾ ലീനയുടെ അടുത്തേക്ക് ചെന്നു... "അതാരാ മമ്മി കിച്ചണിൽ..? " "ഓഹ് അതോ? അത് സിസിലി ഇവിടെ മുൻപ് ജോലിക്ക് വന്നോണ്ടിരുന്നതാ... ഇടക്ക് അവളുടെ ഭർത്താവിന് അസുഖം ഒകെ പിടിച്ചു ഹോസ്പിറ്റലിൽ ഒക്കെയായിരുന്നു.. അതുകൊണ്ട് വരാറില്ലായിരുന്നു.. ഇന്ന് മുതൽ വീണ്ടും വന്നു തുടങ്ങി... വേറെനിവർത്തിയൊന്നുമില്ലാത്ത പാവങ്ങളാ... രണ്ടു പെണ്കുട്ടിയോള ഒരാളുടെ കല്യാണം കഴിഞ്ഞു..." ഒരു നെടുവീർപ്പോടെ മമ്മി പറഞ്ഞുനിർത്തി..

കേട്ടുനിൽക്കേ ഷാനുവിന്റെ മുഖത്തും അവരോടുള്ള സഹതാപം നിഴലിച്ചു.. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ ലീനക്ക് കെട്ടിപിടിച് ഒരു ഉമ്മ കൊടുത്തു.. "താങ്ക്‌യൂ മമ്മി ".... എന്ന് പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് അവൾ ഓടിപോയി... "ഏഹ്...ഈ കുട്ടിക്കിതെന്താ പറ്റിയെ?" എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവർ വീണ്ടും തുണികൾ വിരിക്കാൻ തുടങ്ങി.... ദിവസങ്ങൾ കടന്നുപോയി ഷാനു സിസിലിക്കും പ്രിയപെട്ടവളായി... സിസിലി ഷാനുവിനോട് അവരുടെ കഥകൾ പറഞ്ഞുകൊടുത്തു.. തന്റെ മൂത്തമകളെ കെട്ടിച്ചതും തന്റെ ഭർത്താവിന്റെ ചികിത്സ ചിലവ് നോക്കിയതുമൊക്കെ ദേവനാണെന്ന് പറയുമ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... സിസിലി ഷാനുവിന് സിസിലി ചേച്ചി ആയി... അവസാനവർഷ പരീക്ഷ അടുക്കാൻ തുടങ്ങിയതോടെ ഷാനു കളിയും ചിരിയും ഒകെ കുറച്ചു പഠിക്കാൻ തുടങ്ങി... അതിനിടയിൽ ഷാനു അഖിലും അമലും ഇനി വരില്ലെന്ന് മനസ്സിലുറപ്പിച്ചു... ഒന്ന് പുറത്ത്പോണമെന്നുണ്ടായിരുന്നെങ്കിലും ജീവൻ ദേഷ്യപെടുമെന്നു ഉറപ്പുള്ളതിനാൽ അവനെ അറിയിക്കാതെ അവൾ പോകാൻ തീരുമാനിച്ചു... "ടി നീയെവിടെ റെഡി ആയി നിൽക് ഞാൻ അങ്ങോട്ടേയ്ക്ക് വന്നോളാം.. ഒകെ.. "......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...