പ്രണയമഴ: ഭാഗം 44

 

രചന: താമര

ലീന ജീവന്റെ അടുത്തേക്ക് ഓടി അവനെ കെട്ടിപിടിച്ചു കരഞ്ഞു... ദേവനും അവരുടെ അടുത്തേക്ക് ഇറങ്ങി വന്നു... ജീവന്റെ പ്രതീക്ഷിക്കാത്ത വളർച്ചയിൽ ദേവനു സന്തോഷവും അതിലുപരി അഭിമാനവും തോന്നി..... ലീനയുടെ പരിഭവങ്ങളും പരാതികളും തീർന്നപ്പോ തന്നെ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.. അപ്പോഴേക്കും രോഹൻ അവിടേക്ക് വന്നു... എല്ലാവരും കൂടി ഒരുമിച്ചിരുന്നു അത്താഴം കഴിച്ചശേഷം ജീവനും രോഹനും ബാല്കണിയിലേക്ക് പോയി... ദേവനും ലീനയും കുറച്ചു നേരം സിറ്ഔട്ടിൽ ഇരുന്നിട്ട് കിടക്കാനായി മുറിയിലേക്ക് പോയി... രോഹൻ ബാല്കണിയിൽ ഇരിക്കുമ്പോഴാണ് ജീവൻ കയ്യിൽ സ്കോച്ചുമായി അവിടേക്ക് വന്നത്.. ജീവന്റെ കയ്യിലെ സ്കോച്ച് കണ്ടതും രോഹൻ സംശയത്തോടെ അവനെ നോക്കി... "നീ ഇത് ശീലമാക്കിയോ? "... രോഹൻ ജീവനോട് ചോദിച്ചു... "എപ്പഴും ഇല്ലടാ... അവളുടെ ഓര്മകൾ എന്റെ മനസ്സിനെ വേട്ടയാടുമ്പോ ഞാൻ ഇവനെയാ ആശ്രയിക്കുന്നെ.. എല്ലാ വിഷമങ്ങളും മറക്കാൻ ഇവൻ ബെസ്റ്റാ.. " "നീ ഇപ്പോഴും അവളെ മറന്നിട്ടില്ല അല്ലെ? ".... രോഹൻ ചോദിച്ചു... ജീവൻ ഒരു ഗ്ലാസിൽ കുറച്ചു മദ്യം ഒഴിച് രോഹന്റെ നേരെ നീട്ടി... "വേണ്ട ഞാൻ നിർത്തി "...രോഹൻ തടഞ്ഞു.. "ആഹ് അതെന്തായാലും നന്നായി... നിന്നെ ഒരിക്കലും ഞാൻ നിർബന്ധിക്കില്ല "...എന്നുപറഞ്ഞുകൊണ്ട് ജീവൻ ആഹ് രണ്ടു ഗ്ലാസ്സിലെയും മദ്യം കഴിച്ചു... "നീ ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല"...രോഹൻ ചോദിച്ചു... "എന്താ? "...

ജീവൻ വീണ്ടും ഗ്ലാസ്സിലേക് ഒഴിച്ചുകൊണ്ട് ചോദിച്ചു... "നീ ഇപ്പോഴും അവളെ മനസ്സിലിട്ടുകൊണ്ട് നടക്കുന്നതെന്തിനാണെന്ന്? ".. ശ്രമിച്ചതാടാ പലവട്ടം അവളെ എന്റെ മനസ്സിൽ നിന്ന്‌ പറിച്ചുമാറ്റാൻ.. പക്ഷെ മറക്കാൻ ശ്രമിക്കുംതോറും അവളുടെ മുഖം എന്റെ മനസ്സിൽ കൂടുതൽ കൂടുതൽ ആഴങ്ങളിലേക് പതിഞ്ഞുകൊണ്ടിരുന്നു... ടാ....നിനക്കറിയോ...ഒരിക്കലും ഇങ്ങോട്ട് വരേണ്ടി വരരുതെന്ന് ഞാൻ ആഗ്രഹിച്ചു കാരണമെന്തന്നറിയോ... അവൾ മറ്റൊരാളുടെ ഭാര്യ ആയി എന്റെ മുന്നിൽ നില്കുന്നത് കാണാതിരിക്കാൻ... പക്ഷെ ഞാൻ ഇന്ന് കണ്ടു..കഴുത്തിൽ താലിയണിഞ്ഞു നിൽക്കുന്ന ഷാനുവിനെ... എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലടാ... പുറമെ കാണിച്ചില്ലെങ്കിലും ഉള്ളിൽ ഞാൻ കരയുകയായിരുന്നു ഒരു കൊച്ചുകുട്ടിയെ പോലെ.... എനികറിയാടാ അവൾ ഇന്ന് അജുവിന്റെ ഭാര്യ ആണ്... അവളെ ഇപ്പോഴും എന്റെ മനസ്സിലിട്ടുകൊണ്ട് നടക്കുന്നത് തെറ്റാണ്.... പക്ഷെ ഒരിക്കലും അവരുടെ സന്തോഷകരമായ കുടുംബജീവിതത്തിൽ ഒരു കരടായി ഞാൻ കയറിചെല്ലില്ല.... അവള് എവിടെയായാലും സന്തോഷത്തോടെ ഇരിക്കുന്നത് മാത്രം കണ്ടാൽ മതി എനിക്ക്... അവള് ഹാപ്പിയെങ്കിൽ ഞാനും ഹാപ്പി... എന്നുപറഞ്ഞുകൊണ്ട് ഒരു അവൻ ചാരുകസേരയിലേക് മറിഞ്ഞു... ***-

***** അജു മുറിയിൽ വന്നു നോക്കുമ്പോ ഷാനു ഇരുന്ന് കരയുകയായിരുന്നു... ഷാനു അവളുടെ ഫോൺ എടുത്ത് അജുവിന്റെ കയ്യിലേക്ക് കൊടുത്തു... രോഹൻ ജീവൻ പറയുന്നത് മുഴുവൻ വീഡിയോ ആക്കി ഷാനുവിനു അയച്ചുകൊടുത്തിരിക്കുന്നു... അജു ഷാനുവിന്റെ മുഖത്തേക് നോക്കി... അവൾ കരഞ്ഞുകൊണ്ട് എഴുന്നേറ്റു... "എനിക്ക് ഇപ്പോ അവനെ കാണണം... അജുക്ക...എന്നെ ഒന്ന് അവിടംവരെ കൊണ്ട് വിടൂ...പ്ലീസ്..." ഷാനുവിന്റെ പറഞ്ഞുകൊണ്ടുള്ള അഭ്യർഥന അജുവിന്‌ കേൾകാതിരിക്കാനായില്ല... അവൻ അവളെ ജീവന്റെ വീട്ടിലേക്കു കൊണ്ട് വിട്ടിട്ട് തിരിച്ചുപോയി... അവൻ ഓടിച്ചെന്നു ബെൽ അടിച്ചു... "ആരാ...ഈ പാതിരായ്ക്ക് "...എന്നുപറഞ്ഞുകൊണ്ട് ദേവൻ എഴുന്നേറ്റു ഒപ്പം ലീനയും എഴുന്നേറ്റ് വന്നു ഡോർ തുറന്നു... "മോളോ?.... എന്താ മോളെ ഈ പാതിരായ്ക്ക്? ".... ദേവൻ ചോദിച്ചതൊന്നും കേൾക്കാതെ അവൾ മുകളിലേക്ക് കയറി ഓടി... പിന്നാലെ അവരും ഒന്നും മനസ്സിലാവാതെ മുകളിലേക്ക് പോയി... ഷാനു വന്നു നോക്കുമ്പോ ജീവൻ കുടിച്ചു ബോധമില്ലാതെ ചാരുകസേരയിൽ കിടക്കുവായിരുന്നു.. അടുത്ത് രോഹനും ഉണ്ട്... ഷാനു അവന്റെ അടുത്തേക്ക് വന്നു... അവളുടെ കണ്ണിൽനിന്നും ഒരിറ്റു കണ്ണുനീര് അവന്റെ മുഖത്തു വീണു...

അവൻ മെല്ലെ കണ്ണുതുറന്നു നോക്കിയിട്ട്... "ആഹ്...ഗുഡ് ന്യ്റ്റ് "....എന്നുപറഞ്ഞുകൊണ്ട് വീണ്ടും കണ്ണടച്ച്കിടന്നു... ഷാനുവും രോഹനും കൂടി അവനെ താങ്ങിയെടുത്തു മുറിയിൽ കൊണ്ട് കിടത്തി... ദേവനും ലീനയും ഇതെല്ലാം വേദനയോടെ നോക്കിനില്കുകയായിരുന്നു... രോഹൻ അവരുടെ അടുത്തേക്ക് വന്നു "ഇനി ഒരിക്കൽ കൂടി ഈ അവസ്ഥയിൽ നിങ്ങൾക് അവനെ കാണേണ്ടി വരില്ല...ഞാൻ ഉറപ്പ് തരുന്നു..." എന്നുപറഞ്ഞുകൊണ്ട് ഒന്നുകൂടി ജീവനെ തിരിഞ്ഞുനോക്കിയ ശേഷം അവൻ പുറത്തേക്ക് പോയി... "മമ്മി ഞാനിന്ന് ഇവിടെ കിടന്നോളാം..." ഷാനു അവരുടെ അടുത്തേക് ചെന്നിട്ട് പറഞ്ഞു... അവർ സമ്മതം മൂളിയ ശേഷം തിരിച്ചു പോയി... ********* നേരം വെളുത്തപ്പോ സൂര്യകിരണങ്ങൾ മുഖത്തു പതിഞ്ഞപ്പോഴാണ് ജീവൻ ഉണർന്നത്... കിടക്കയിൽ നിന്ന്‌ എഴുന്നേറ്റ് കൈകൾ വിടർത്തി... അപ്പോഴാണ് ഷാനു തറയിൽ ഇരുന്നിട്ട് കട്ടിലിൽ തല വെച്ചു ഉറങ്ങുന്നത് ജീവൻ കണ്ടത്... അവളെ കണ്ടതും ജീവൻ ഞെട്ടി... "ഏഹ് ഇവളെങ്ങനെ ഇവിടെ എത്തി?..."

ഒന്നുകൂടി കണ്ണുകയക്കികൊണ്ട് ജീവൻ നോക്കി... "ചിലപ്പോ തോന്നുന്നതാവും ഇന്നലത്തെ കെട്ട് ഇതുവരെ ഇറങ്ങികാണില്ല "...എന്നുപറഞ്ഞുകൊണ്ട് ജീവൻ ബാത്റൂമിലേക്ക് കയറി പോയി അവൻ കുളിച്ചിറങ്ങുമ്പോ അവൾ അവിടെ ഉണ്ടായിരുന്നില്ല... തോന്നിയതാണെന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് അവൻ പുറത്തേക്കിറങ്ങിപോയി... പുറത്തെ ഊഞ്ഞാലിൽ ഇരുന്ന് പത്രം വായിച്ചുകൊണ്ടിരുന്നപ്പോ മുഖത്തിനു നേരെ ചായയുമായി ഒരു കൈ നീണ്ടുവന്നു... അവൻ ആ ചായ വാങ്ങിയിട്ട് സംശയത്തോടെ വീണ്ടും ആ കയ്യിലേക്ക് നോക്കി... അപ്പോഴേക്കും ആ കൈ പിൻവലിച്ചുകൊണ്ട് അവൾ നടന്നുപോയിരുന്നു... നടന്നുപോകുന്ന കണ്ടപ്പോഴേ അവനു മനസ്സിലായിരുന്നു അത് ഷാനുവാണെന്ന്... "ഷാനു "...അവൻ വിളിച്ചതുകേട്ട് അവൾ അവിടെ നിന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...