പ്രണയമഴ: ഭാഗം 46

 

രചന: താമര

അപ്പോഴേക്കും അജു അവിടെ എത്തിയിരുന്നു "നിങ്ങളാണ് ജീവിക്കേണ്ടത്... തീരുമാനം നിങ്ങളുടേത് ആയിരിക്കണം.... എന്റെ കാര്യം നോക്കണ്ട എന്റെ കുട്ടികളുടെ മനസ്സിലുള്ളത് എന്നോട് തുറന്നു പറഞ്ഞോളൂ... " പറഞ്ഞുതീർന്നതും ഷാനു പൊട്ടിക്കരഞ്ഞുകൊണ്ട്‌ ബഷീറിന്റെ മാറിലേക് വീണു... "എനിക്കറിയില്ല ഉപ്പ എന്താ എനിക്ക് മാത്രം ഇങ്ങനെ എന്ന്.... ഞാൻ ആഗ്രഹിക്കുന്നതെല്ലാം എന്തിനാ പടച്ചോൻ എന്നിൽ നിന്നും അകറ്റുന്നത് എന്ന്... എത്ര ശ്രമിച്ചിട്ടും എനിക്ക്...എനിക്ക് അവനെ മറക്കാൻ കഴിയുന്നില്ല ഉപ്പ... അവൻ എന്നെ സ്നേഹികുന്നില്ലാന്ന് പറഞ്ഞപ്പോ ആ നിമിഷം എന്റെ ഹൃദയം നിലച്ചുപോവുമോന്ന് പോലും ഞാൻ ഭയന്ന്...

പക്ഷെ അത് അവൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണെന്നുള്ളത് മനസ്സിലാക്കാൻ ഇപ്പോ രോഹൻ വിളിച്ചു പറയേണ്ടിവന്നു... എനിക്ക് അവനെ വേണം ഉപ്പ.. അവൻ എന്റെയൊപ്പം ഉണ്ടെങ്കിൽ ഞാൻ എന്നും സന്തോഷമായിരിക്കും... പ്ലീസ് ഉപ്പ..." "ആരാ അത്? "...അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് കൊണ്ട് ബഷീർ ചോദിച്ചു... "ജീവൻ "...അവളുടെ മറുപടിയിൽ ഒരു നിമിഷം അയാൾ പകച്ചുപോയി. കുറച്ചുനേരത്തെ ആലോചനക്കുശേഷം ബഷീർ അവളുടെ അടുത്തേക്ക് വന്നു... "ഇപ്പോ ഉപ്പ പിന്നീടുണ്ടായേക്കുന്ന പ്രശ്നങ്ങളെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല.... എന്റെ കുട്ടികളുടെ സന്തോഷമാണ് എനിക്ക് വലുത്..." ഷാനുവിന്റെ മുടിയിഴകൾ തലോടിക്കൊണ്ട് പറഞ്ഞു... എന്നിട്ട് അയാൾ അജുവിന്റെ അടുത്തേക് വന്നു... "ഞാൻ കേട്ടിരുന്നു സുറുമിമോള് പറഞ്ഞതെല്ലാം..

. അങ്ങനെ അവളുടെ കണ്ണീരുകാണാതെ നിങ്ങളുടെ ജീവിതം ഒരുമിപ്പിച്ചാൽ പടച്ചോൻ എന്നോട് പൊറുക്കില്ല... നിനക്ക് അവളെ ഇഷ്ടമാണോ? "... ബഷീർ അജുവിനോട് ചോദിച്ചു.... "അവളുടെ ഇഷ്ടം മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല... അവള് പറഞ്ഞതുപോലെ തന്നെ ഞാൻ അതിനു ശ്രമിച്ചില്ല എന്നുള്ളതാണ് സത്യം... ഇനിയെങ്കിലും ഞാൻ ആ സ്നേഹം മനസ്സിലാക്കിയില്ലെങ്കിൽ ഞാൻ ഒരു മനുഷ്യനല്ലാതായി തീരും... ഉപ്പ എന്തു തീരുമാനിച്ചാലും ഞാൻ അതിനൊപ്പം നില്കും.." ബഷീർ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു... "അപ്പൊ നാളെ ഒരു വിവാഹമല്ല ഇവിടെ നടക്കാൻ പോണത് രണ്ടു വിവാഹമാണ്..." ഷാനുവിനെയും അജുവിനെയും ചേർത്തു പിടിച്ചുകൊണ്ടു ബഷീർ പറഞ്ഞു... "നമുക്ക് ദേവന്റെ വീടുവരെ ഒന്ന് പോണം".. എന്നുപറഞ്ഞുകൊണ്ട് ബഷീർ നടന്നു അജുവും ഷാനുവും പിന്നാലെ നടന്നു... ********

ജീവൻ ഇതെല്ലാം കേട്ട് സ്തംഭിച്ചു നില്കുവായിരുന്നു... "ഞങ്ങൾ ഇവിടെ വന്നപ്പോഴേക്കും നീ പോയിരുന്നു... പാവം ഒരുപാട് കരഞ്ഞു അവള്... നിശ്ചയിച്ച ദിവസം തന്നെ എന്റെയും സുറുമിയുടെയും വിവാഹം നടന്നു... നിനക്കുവേണ്ടി ഒരുപാടലഞ്ഞു നമ്മൾ എല്ലാവരും.... പക്ഷെ ഫലമുണ്ടായില്ല... എന്നാലും നീ വരുമെന്ന വിശ്വാസത്തിൽ ഇത്രയും വർഷം അവൾ കാത്തിരുന്നു നിനക്കുവേണ്ടി... അതിനിടയിൽ അവളുടെ പഠനം പൂർത്തിയാക്കി... ഇപ്പോ അവൾ ഒരു അഡ്വക്കേറ്റ് ആണ്...." അജു പറഞ്ഞവസാനിപ്പിക്കുമ്പോ ദേവനും ലീനയും രോഹനും ഉണ്ടായിരുന്നു അവിടെ... ജീവൻ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും വിങ്ങിപൊട്ടുമെന്ന അവസ്ഥയിലായി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...