പ്രണയമഴ: ഭാഗം 50 | അവസാനിച്ചു

 

രചന: താമര

മൂന്ന് വർഷങ്ങൾക് ശേഷം.... ജീവൻ പുറത്തെ ഊഞ്ഞാലിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്നു... "ആഹ് ഇന്ന് മോളുടെ ബര്ത്ഡേ അല്ലെ ഇന്ന് പുറത്ത് പോയി ആഘോഷിക്കണം എന്ന് ഒരേ നിർബന്ധം അവൾക്... അതുകൊണ്ടാ ബീച്ചിൽ വെച്ച് നടത്താമെന്ന് കരുതിയെ....

ആഹ് ഞങ്ങൾ റെഡി ആവുന്നു.... ആഹ് ഒക്കെ ടാ... ബൈ"..... "പപ്പാ ".....ജീവൻ ഫോൺ കട്ടാക്കി തിരിഞ്ഞുനോക്കി.... മൃദുല മോളു ഓടിവരുന്നു.... ബര്ത്ഡേക്ക് ധരിക്കാനായി ജീവൻ എടുത്തുകൊടുത്ത ഡ്രെസ്സിൽ അവൾ ഒരു മാലാഖയെ പോലെ ഉണ്ടായിരുന്നു... അവൾ ഓടിവന്നപ്പോൾ ജീവൻ അവളെ കോരിയെടുത്തു.... പിന്നാലെ ഷാനുവും ഓടിവരുന്നുണ്ടായിരുന്നു.... "അയ്യേ ഇതെന്താ മോളെ മുഖത്തൊക്കെ കരി തേച്ചു ആകെ വൃത്തികേടായല്ലോ..." "ആഹ് ചോദിക്ക്....കുറുമ്പ് ഒട്ടും ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല..." ഷാനു കയ്യിലിരുന്ന തുണി കൊണ്ട് മൃദുല മോളുടെ മുഖത്തു പറ്റിയിരുന്ന കരി തുടച്ചു തുടങ്ങി... 'അവള് കുറുമ്പ് കാട്ടട്ടെ ടി....

അവൾ എന്റെ മോളല്ലേ...." മൃദുലയെ ചേർത്തു പിടിച്ചുകൊണ്ടു ജീവൻ പറഞ്ഞു.... "ഓഹ് ഇപ്പോ പപ്പയും മോളും ഒന്നായി..ഞാൻ പുറത്ത്.. " എന്ന് പറഞ്ഞുകൊണ്ട് ഷാനു തിരിഞ്ഞു നടന്നു.... ജീവൻ ഒരു കൈ കൊണ്ട് അവളുടെ കൈ പിടിച്ചു വലിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടു... "നീയും എന്റെ മുത്തല്ലേടി...."അവളെ ചേർത്തു പിടിച്ചുകൊണ്ടു ജീവൻ പറഞ്ഞു... അവൾ ചിരിച്ചു കൊണ്ട് അവന്റെ മാറിലേക്ക് തലചായ്ച്ചു.... മൃദുല മോളു രണ്ടാൾക്കും കെട്ടിപിടിച് ഉമ്മ കൊടുത്തു.... അവസാനിച്ചു.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...