പ്രണയമഴ-2💜: ഭാഗം 15

 

എഴുത്തുകാരി: THASAL

"പറഞ്ഞാൽ......പറഞ്ഞാൽ ഞാൻ പിന്നേം സംസാരിക്കും...ഇഷ്ടാകും വരെ സംസാരിക്കും......ആരും എന്നെ വെറുക്കുന്നത് നിക്ക് ഇഷ്ടല്ലാന്നെ,,, " അവൾ പറഞ്ഞു നിർത്തിയതും അവന്റെ ചുണ്ടിൽ ചെറു ചിരി ഉണ്ടായിരുന്നു,, അവൻ അവളുടെ തോളോട് ചേർന്ന് ഇരുന്നു,,, അവന്റെ പ്രവർത്തിയിൽ ആകെ അന്തം വിട്ട് തത്ത ഒന്ന് തല ചെരിച്ചു നോക്കി,,, ചുണ്ടിൽ ഒരു സിഗരറ്റ് വെച്ച് ദൂരെക്ക് നോക്കി ഇരിക്കുകയായിരുന്നു അവൻ,,, "you are like my mother.....smile....attitude every thing...." അവൻ അത് മാത്രമേ പറഞൊള്ളൂ,, അവൾ അത്ഭുതത്തോടെ അവനെ നോക്കി,,, "അമ്മ...." "എന്തെ എന്നെ കണ്ടിട്ട് അമ്മയില്ലാതെ വളർന്ന പോലെ തോന്നുന്നുണ്ടൊ,,,, " അതിന് അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരിയായിരുന്നു,,അവൾ തന്റെ സംശയം ബാക്കി വെക്കാതെ ഒന്ന് ഒന്ന് തലയാട്ടി,, "അതുണ്ടാകും,,,,, ഞാൻ വീട്ടിൽ പോയിട്ട് വൺ ഇയർ കഴിഞ്ഞു,,,, " അവൻ യാതൊരു വിധ ഭാവവ്യത്യാസവും കൂടാതെ പറഞ്ഞതും അവൻ കണ്ണ് മിഴിച്ചു അവനെ നോക്കി പോയി,,,

"വൺ ഇയറോ,,,, ഹമ്മേ,,,, താൻ ആള് വിചാരിച്ച പോലെ അല്ലല്ലോ,,, അമ്മയെ ഒക്കെ കാണാതെ എങ്ങനെ നിൽക്കാൻ കഴിയുന്നു,,, ഞാനൊക്കെ ഒരു ദിവസമെങ്കിലും ശബ്ദമെങ്കിലും കേൾക്കാതെ ഇരുന്നാൽ അയ്യോ മരിച്ചു പോകും,,,, " അവൾ നെഞ്ചിൽ കൈ വെച്ച് പറയുന്നത് കേട്ടു അവൻ വല്ലാത്തൊരു അവസ്ഥയിൽ സിഗരറ്റ് ആഞ്ഞു വലിച്ചു,,, "ഇയാളെന്താ മിണ്ടാത്തെ,,, " "എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്,,, താൻ ചെല്ല്,,, " അവൻ പരമാവധി നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു,, അവൾ അവനെ അത്ഭുതത്തോടെ നോക്കി,,, ഇത് വരെ ഒരു കുഴപ്പവും ഇല്ലത്തെ ഇരുന്ന ആളുടെ മൂഡ് പെട്ടെന്ന് മാറുന്നത് കണ്ട്,,, അവൾ മെല്ലെ എഴുന്നേറ്റു കൊണ്ട് നടന്നു,, ഇടയ്ക്കിടെ അവനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു,,,അവൻ കയ്യിലുള്ള സിഗരറ്റ് നീട്ടി വലിക്കുന്നത് കണ്ട് ഒരു കുസൃതി തോന്നി ഓടി ചെന്ന് അത് തട്ടി മാറ്റി,,,അവന് എന്തെങ്കിലും പ്രവർത്തിക്കാൻ പോലും സമയം കൊടുക്കാതെ അവിടെ നിന്നും ഓടി അകന്നു,,

"ഡി,,," പിന്നിൽ നിന്നും അവന്റെ ഗർജനം കേൾക്കുന്നുണ്ടായിരുന്നു,,, അവൾ അതിനും തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു കൊണ്ട് ഓടി,,, അവളുടെ കളി കണ്ട് ആദ്യം ചെറു ദേഷ്യം വന്നു എങ്കിലും അത് തണുക്കുന്നത് അവൻ തന്നെ അറിയുന്നുണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "എന്നിട്ട് എന്തായി നിന്റെ തീരുമാനം,,,, " റൂമിൽ ഇരുന്ന് വർക്ക്‌ ചെയ്യുന്ന കൃഷ്ണയെ നോക്കി തത്ത ചോദിച്ചതും കൃഷ്ണ ഒന്ന് തല പോലും പൊക്കിയില്ല,,, "കൃഷ്ണ,,, നിന്നോടാ,,, താല്പര്യം ഇല്ലേൽ അത് പറ,,,, ഏട്ടനെ ഇട്ടു വട്ടു കളിപ്പിക്കാൻ പറ്റില്ല,,, " അവളുടെ മൗനം തത്തയെ ചൊടിപ്പിച്ചു,, അവൾ ആദ്യം ഒന്ന് തല ഉയർത്തി തത്തയെ ദയനീയമായി നോക്കി കൊണ്ട് ബെഡിൽ കയറി ഇരുന്നു,,, "ഇനി പറ.... " "നിക്ക് അറിയില്ലടി,,, അജുവേട്ടൻ അങ്ങനെ ഒക്കെ ചോദിച്ചപ്പോൾ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല,,, " "നീ ഉദ്ദേശിച്ചത് ഇഷ്ടം ആണെന്നോ അല്ലാന്നോ,,, " "എനിക്ക്....... ഇഷ്ടം..... അയ്യോ അതെങ്ങനെയാ പറയാ.... ഇഷ്ടല്ലാന്ന് പറയാനും പറ്റുന്നില്ല....

പക്ഷെ ഇഷ്ടാണെന്ന് അതും,,,, " "ഒന്ന് പോടീ,,, നീ ഒക്കെ ഇവിടെ മൂത്ത് നരച്ചു നിൽക്കത്തേ ഒള്ളൂ,,, അജുവേട്ടനെ വേറെ പെൺപിള്ളേർ കൊണ്ട് പൊയ്ക്കോളും,,,, ഞാൻ പറഞ്ഞോളാം ഏട്ടനോട്,,,, " തത്ത എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ച മട്ടെ ഫോൺ കയ്യിൽ എടുത്തതും കൃഷ്ണ ചാടി കയറി ഫോൺ വാങ്ങിച്ചു,,, "പ്ലീസ്,, പ്ലീസ്,,, പ്ലീസ്,,, വേണ്ടാ,,,, ഞാൻ പറയാം,,, " "എന്ന ഫൈനൽ ഡിസിഷൻ പറ,,, " തത്ത കൈ കെട്ടി ജനാലയോട് ചാരി ഇരുന്നു,, കൃഷ്ണ അവൾക്ക് ചാരെ ഇരുന്നു കൊണ്ട് അവളുടെ കയ്യിൽ ഒന്ന് കോർത്തു പിടിച്ചു,,, "ഇഷ്ടാണോ എന്ന് ചോദിച്ചാൽ കുഞ്ഞ് ഇഷ്ടം ഉണ്ട്,,, അന്ന് നിന്നോട് സോഫ്റ്റ്‌ ആയി പെരുമാറിയില്ലേ,,, അന്ന് മുതലേ എന്തോ,,, പക്ഷെ,,,, എന്തോ പേടിയാണ്,,, വീട്ടിൽ അറിഞ്ഞാൽ,,,, " "എന്ന വേണ്ടാ,,, " തത്ത വളരെ കൂൾ ആയി പറഞ്ഞു കൊണ്ട് ഇടം കണ്ണിട്ട് കൃഷ്ണയെ നോക്കി ചിരി കടിച്ചു പിടിച്ചു,,

"ഏയ്‌,,, വേണം,,, എനിക്കിഷ്ട,,,, " "എന്ന നാളെ തന്നെ മോള് പോയി പറയാൻ നോക്ക് ട്ടോ,,, ഇപ്പൊ ചേച്ചി ഉറങ്ങട്ടെ,,, " "നീ പറയാവോ,,, " "അയ്യടാ അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി,,, ആളെ നാളെ നിന്റെ മുന്നിൽ എത്തിക്കും,, പറയാൻ ഉള്ള കടമ നിനക്ക്,,, ചെല്ല് ഉറങ്ങാൻ നോക്ക്,,, " കൃഷ്ണയേ തള്ളി ബെഡിൽ നിന്നും എഴുന്നേൽപ്പിച്ചു കൊണ്ട് തത്ത തല വഴി പുതപ്പിട്ടു മൂടി കിടന്നു,,, "ഡി,,, നിന്റെ പ്രൊജക്റ്റ്‌ ആണ് ഞാൻ ഉറക്കം ഒഴിച്ച് എഴുതുന്നത്,,, എന്നിട്ട് നീ കിടന്ന് ഉറങ്ങുന്നോ,,, എഴുന്നേൽക്കഡി,,, " "അയ്യടാ,, ഉറക്കം വന്നാൽ നോ കോംപ്രമൈസ്,,, ചേച്ചീടെ കുട്ടി എഴുതിക്കോ,,, ഒന്നും ഇല്ലേലും ഞാൻ കാരണം അല്ലേടി നിനക്ക് ഇത്ര ധൈര്യം ഒക്കെ കിട്ടിയേ,, സ്മരണ വേണം,,, സ്മരണ,,, " പുതപ്പിനടിയിൽ നിന്നും തത്തയിടെ പിറു പിറുക്കൽ കേട്ടു കൃഷ്ണ ഒന്ന് ചിരിച്ചു അവളുടെ കാലിൽ ഒന്ന് തട്ടി കൊണ്ട് ടേബിളിൽ പോയി ഇരുന്നു,,,എഴുതുന്ന സമയങ്ങളിൽ പലപ്പോഴും അവളുടെ ചിന്തയിലേക്ക് അർജുൻ കടന്ന് വന്നു,,, കൂടെ നാളത്തെ കാര്യം ആലോചിച്ചു ഉള്ള ടെൻഷനും,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"ഇപ്പൊ പറയേണ്ട,,, പിന്നെ പറഞ്ഞോളാം,,,, " "വേണ്ടാ ഇപ്പോൾ തന്നെ ചെന്ന് പറ,,, പേടിക്കണ്ട,, ചെല്ല്,,, " തത്ത കൃഷ്ണയെ അർജുന്റെ അടുത്തേക്ക് ഉന്തി വിടുമ്പോഴും കൃഷ്ണ അവളുടെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് അവളോട്‌ ചേർന്ന് നിന്നു,,,തത്ത തണുത്തു ഉറച്ച ആ കൈകളിൽ ഒന്ന് പിടുത്തം ഇട്ടു കൊണ്ട് അവളെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു,,, "അജുവേട്ടാ,,കാര്യങ്ങൾ എല്ലാം നിങ്ങൾ തീരുമാനിക്ക്ട്ടോ,,,, ഇങ് വാ ഏട്ടൻമാരെ,,, " കൃഷ്ണയെ അർജുന് മുന്നിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് ബാക്കിയുള്ളവരെ നോക്കി കൊണ്ട് അതും പറഞ്ഞു കൊണ്ട് അവൾ തണൽ മരത്തിന്റെ മറു സൈഡിലേക്ക് നടന്നതും അവൾക്ക് പിന്നാലെയായി കൃഷ്ണക്കും അജുവിനും പ്രൈവസി നൽകി കൊണ്ട് പോന്നു,,, തത്ത ഫുൾ ആലോചനയിൽ ആണ്,,, അവൾ എങ്ങനെ സംസാരിക്കും,, പറയോ,,,അവളുടെ ഭാവങ്ങൾ കണ്ട് ചിരി അടക്കി ഇരിക്കുകയാണ് ബാക്കിയുള്ളവർ,,,

"എന്റെ പൊന്നു തത്ത പെണ്ണെ,,, ഇങ്ങനെ ആലോചിച്ചു തല പുണ്ണാക്കണ്ട,,,,അവര് സംസാരിച്ചോളും,,, " അശ്വിൻ കളിയാക്കി കൊണ്ട് പറഞ്ഞതും തത്ത ഒന്ന് ചുണ്ട് കോട്ടി,,, "ഓഹ്,,, എനിക്ക് അറിയില്ലായിരുന്നു,,,,ഹും,,, " അവൾ മുഖം തിരിച്ചു ഇരുന്നു,,, എന്തോ അവൾക്ക് ടെൻഷൻ,,, കൃഷ്ണ ഇനി പറയാതിരിക്കോ,,,അപ്പോഴാണ് അവളുടെ മടിയിലേക്ക് എന്തോ വന്നു വീണത്,,,അവൾ ഒരു സംശയത്തോടെ നോക്കിയതും മടിയിൽ വീണു കിടക്കുന്ന ചോക്ലേറ്റ് കണ്ടു അവളുടെ മുഖം ഒന്ന് പ്രകാശിച്ചു,,, "ഹൈ,,, " അവൾ അറിയാതെ തന്നെ പറഞ്ഞു പോയി,, അതും കയ്യിൽ എടുത്തു ചുറ്റു ഭാഗം ഒന്ന് നോക്കിയതും തന്നെയും നോക്കി സിഗരറ്റ് വലിക്കുന്ന ആദിയെ കണ്ട് അവളുടെ മുഖം വിടർന്നു,,, ഇന്നലെ കണ്ട ദേഷ്യം ഒന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല,,, "താങ്ക്സ് ഒന്നും പറയില്ലാട്ടോ,,,നമ്മള് ഫ്രണ്ട്‌സ് അല്ലേ,,, " അവൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അതിന്റെ കവർ പൊട്ടിച്ചു ചോക്ലേറ്റ് നുണയുന്നത് കണ്ട് അവനും ചുണ്ടിൽ ചെറു ചിരി വിരിയിച്ചു കൊണ്ട് സിഗരറ്റ് വലിച്ചു വിട്ടു,,, അവൾ എന്തൊക്കെയോ കല പില കൂട്ടി കൊണ്ട് ഇരിക്കുകയായിരുന്നു,, അവളുടെ വാക്കുകൾ മുഴുവൻ അമ്മയെ പറ്റിയായിരുന്നു,,, അവന്റെ കണ്ണുകൾ അവളിൽ തറച്ചു നിന്നു,,

,അവന്റെ ചിന്തയിലേക്ക് ഇന്നലെ അവൾ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു,,, *"അമ്മയെ കാണാതെ എങ്ങനെ നിൽക്കാൻ കഴിയുന്നു,,, ഞാൻ എങ്ങാനും ആയിരുന്നേൽ ഒരു ദിവസം ശബ്ദം പോലും കേൾക്കാതിരുന്നാൽ മരിച്ചു പോയേനെ,,, *" പല തവണ അവന്റെ ചിന്തയിലേക്ക് ആ കാര്യം ഓടി എത്തി,, അവന് എന്തോ നിയന്ത്രിക്കാൻ കഴിയാത്തത് പോലെ അവൻ സിഗരറ്റ് പല വട്ടം ആഞ്ഞു വലിച്ചു,,, അവന്റെ കണ്ണുകൾ ചുവന്നു വന്നിരുന്നു,,അവന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് ഒരു സംശയത്തോടെ നോക്കി ഇരിക്കുകയായിരുന്നു മനു,, അവൻ ആദിയുടെ തോളിൽ ഒന്ന് പിടി മുറുക്കി,,, "aadhi.....Are you ok...." "i am not ok..... damn it..." അവന്റെ മുഖം ദേഷ്യം കാരണം വിറച്ചു,, ഒരു നിമിഷം മനു ഒന്ന് പേടിച്ചു കൊണ്ട് അവന്റെ തോളിൽ നിന്നും കൈ മാറ്റി,,, മനു കാണുകയായിരുന്നു ഇത്രയും ദിവസം കൊണ്ട് അവനിൽ വന്ന മാറ്റങ്ങൾ ഒരു നിമിഷം കൊണ്ട് അകന്നു പോയത്,,,

ആദിയുടെ അലറൽ കേട്ടു ഒന്ന് ഞെട്ടിയ തത്ത അവനെ നോക്കുമ്പോൾ അവൻ ദേഷ്യം പരമാവധി കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു,,, "എന്ത് പറ്റി,,,,, " അവൾ അല്പം നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു,, "എന്ത് പറ്റിയാലും നിനക്ക് എന്താഡി,,, നിന്റെ ആവശ്യം കഴിഞ്ഞെങ്കിൽ പോകാൻ നോക്കടി,,,ശല്യം ചെയ്യാൻ വേണ്ടി വന്നോളും,, just get lost...... " അവൻ അവൾക്ക് മുന്നിൽ കുരച്ചു ചാടി,,, അവൾ ഒന്ന് ഞെട്ടി പോയി,, ഉള്ളം ഒന്ന് കിടുങ്ങി,, എന്ത് കൊണ്ടോ അവളുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി,,, എന്ത് പറയണമെന്നോ ചെയ്യണമെന്നോ അവൾക്ക് അറിയില്ലായിരുന്നു,,,,അവന്റെ വാക്കുകൾ അവളിൽ അത്രമാത്രം വേദന സൃഷ്ടിച്ചു,,, ശ്വാസം പോലും തങ്ങുന്ന പോലെ,,, എന്നും പുഞ്ചിരി നിറഞ്ഞു വന്നിരുന്ന കണ്ണുകളിൽ പേടിയിൽ കവിഞ്ഞ ഒരു സങ്കടം നിഴലിച്ചു,, എങ്കിലും അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു എഴുന്നേറ്റു പോകാൻ നിന്നതും അത് വരെ തരിച്ചിരുന്ന സച്ചിൻ അവളുടെ കയ്യിൽ പിടിച്ചു,,,

ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു,,, അത് ആരും കാണാതിരിക്കാൻ വേണ്ടി തുടച്ചു കളഞ്ഞു കൊണ്ട് കയ്യിലെ പാതി കടിച്ചു വെച്ച ചോക്ലേറ്റ് ആദിയുടെ അടുത്ത് തന്നെ വെച്ച് കൊടുത്തു സച്ചിനെ നോക്കാതെ തന്നെ അവന്റെ പിടി വിടിവിച്ചു കൊണ്ട് അവിടെ നിന്നും ഓടി,,, കണ്ണുകൾ ചതിക്കുമോ എന്ന ഭയത്താൽ അവൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കാൻ പോലും തുനിഞ്ഞില്ല,,, ഉള്ളിൽ എന്തോ അറിയാത്ത ഒരു ഫീൽ വന്നതോടെ ആദി മുഖം ഇരു കൈ കൊണ്ടും മറച്ചു കൊണ്ട് താഴേക്ക് ആക്കി ഇരുന്നു,, അവന്റെ ഇരുത്തം കണ്ടും തത്തയുടെ പോക്ക് കണ്ടും എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയായിരുന്നു എല്ലാവരും,,, "ആദി,,,," സച്ചിൻ മെല്ലെ തട്ടി വിളിച്ചതും ഒരു നിമിഷം പോലും വേണ്ടി വന്നില്ല അവന് സച്ചിനെ ഒന്ന് കെട്ടിപിടിക്കാൻ,,, സച്ചിൻ അവന്റെ പുറത്ത് ഒന്ന് തട്ടി,,, "what happened man..... " "i dont know..... " ചിലമ്പിച്ച ശബ്ദത്തിൽ അവൻ പറഞ്ഞതും സച്ചിൻ അവനെ ഒന്ന് വേർപ്പെടുത്തി,,

ആദിക്ക് ആരുടേയും മുഖത്തേക്ക് പോലും നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, "പ്രിയയെ ഓർമ വന്നോ,,, " "നോ,,, അമ്മ,,,, അമ്മയെ,,,, എനിക്ക് അറിയുന്നില്ല,,, ഒരു നിമിഷമെങ്കിലും കാണാൻ കഴിയുമോ എന്ന്,,, എനിക്ക് കാണണം,,, " അവന്റെ സ്പോർട്ടിൽ ഉള്ള ഉത്തരം കേട്ടു എല്ലാവരും ഒരു നിമിഷം സ്റ്റെക്ക് ആയി,,,കാരണം കാലങ്ങൾക്ക് ഇപ്പുറം ഒരു നിമിഷം പോലും അവൻ പറയാത്ത കാര്യം ആയിരുന്നു അത്,,, "നീ പോകുന്നുണ്ടോ,,, " "നോ,,, അവിടെ അയാൾ ഉണ്ടാകും,,, എനിക്ക് കാണാൻ കഴിയില്ല,,, അറിയില്ല,,,, എന്ത് ചെയ്യണം,,,, " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് മുഖം പൊത്തി ഇരുന്നു,,,പെട്ടെന്ന് എന്തോ ഓർത്തത് പോലെ ഞെട്ടി കൊണ്ട് എഴുന്നേറ്റു,, "തത്ത,,,, " അവൻ ആരോടെന്നില്ലാതെ ചോദിച്ചു,,, "പോയി,,,, നിന്റെ ദേഷ്യം അത് ഇന്ന് അതിര് കവിഞ്ഞു ആദി,,, അത് അവളെ നന്നായി വേദനിപ്പിച്ചു,,, " "ഓഹ്,,, സോറി,,,,ഞാൻ അറിയാതെ,,,, കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല,,,,സോറി,,,"

"ഞങ്ങളോടല്ല തത്തയോടാണ് പറയേണ്ടത്,,, " മനു പറഞ്ഞതും ആദി ഒരു നിമിഷം പോലും കാത്തു നിൽക്കാതെ എഴുന്നേറ്റു,, "ഇപ്പൊ പോകണ്ട,, അവളുടെ വിഷമം ഒന്ന് കുറയട്ടെ,,അല്ലേൽ അവൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല,,, " സച്ചു അവന്റെ കയ്യിൽ പിടിച്ചു അവിടെ തന്നെ ഇരുത്തി കൊണ്ട് പറഞ്ഞതും ആദി വല്ലാത്തൊരു അവസ്ഥയിൽ ഇരുന്നു,,, കയ്യിൽ തത്ത വെച്ച് പോയ ചോക്ലേറ്റ് പാക്കറ്റ് കിട്ടിയതും അത് കയ്യിൽ എടുത്തു,,, അപ്പോഴും അവന്റെ മനസ്സിൽ തത്തയുടെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു,,, കുസൃതി നിറഞ്ഞ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടിയത് ഓർക്കും തോറും,, അവന് അവനോട് തന്നെ ദേഷ്യം തോന്നി തുടങ്ങി,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "തത്തേ,,,, " സന്തോഷത്തിൽ കലർന്ന ഒരു വിളിയോടെ ബെഞ്ചിൽ തലവെച്ചു ചെരിഞ്ഞു കിടക്കുന്ന തത്തയുടെ പുറത്തേക്ക് അവൾ ചാഞ്ഞു കിടന്നു,, കൃഷ്ണയുടെ സാനിധ്യം മനസ്സിലാക്കിയ മട്ടെ അവൾ ഒരു വെപ്രാളത്തോടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മാറ്റി,,, ഉള്ളിൽ എന്തോ വേദന,,

, എന്ത് കൊണ്ടാണ് താൻ അസ്വസ്ഥയാകുന്നത് എന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല,,, "പറഞ്ഞോ,,, " തത്ത തല ഉയർത്താതെ തന്നെ ചോദിച്ചു,,, അവളുടെ സ്വരത്തിലെ മാറ്റം മനസ്സിലാക്കിയ മട്ടെ കൃഷ്ണ അവളുടെ മേലിൽ നിന്നും എഴുന്നേറ്റു,,, ആ കണ്ണുകളിൽ സംശയം നിറഞ്ഞു,,, "തത്തേ എഴുന്നേറ്റേ,,, " അവൾ വിളിച്ചു,,, പക്ഷെ തത്ത ഒന്ന് എഴുന്നേൽക്കാൻ മടിച്ചു,,, അവൾ അവിടെ തന്നെ ഒതുങ്ങി കിടന്നു,, "എഴുന്നേൽക്കഡി,,, " കൃഷ്ണ അവളെ പിടിച്ചു ഉയർത്തിയതും കണ്ണുകൾ നിറഞ്ഞു എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാൻ കഷ്ടപ്പെടുന്ന തത്തയെ കണ്ട് അവൾക്ക് ആകെ വെപ്രാളം തോന്നി,,, "എന്താ പറ്റിയെ,,," അത് ചോദിച്ചതും തത്ത ഒന്ന് തലയാട്ടി,, "ഒന്നും ഇല്ലടി,, കണ്ണിൽ എന്തോ പൊടി പോയതാ,,, ഇപ്പൊ പ്രശ്നം ഒന്നും ഇല്ല,,, " "നുണ പറയല്ലേ തത്തമ്മേ,,,നീ കാര്യം പറ,,, " "ഒന്നുമില്ല എന്റെ കൃഷ്ണേ,,, ഇങ് നോക്കിയേ എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്,,, നോക്കിയേ,,, "

ചുണ്ടിൽ ചെറു ചിരി വിരിയിച്ചു കൊണ്ട് തത്ത ചോദിച്ചു എങ്കിലും കൃഷ്ണക്ക് വലിയ സമാധാനം ഒന്നും തോന്നിയില്ല,,, "ഇനി പറ പറഞ്ഞോ നീ,,, " "മ്മ്മ്,,, " "ഹൈ,,,, ഏട്ടന് സന്തോഷായി കാണും,,, ഞാൻ ഒന്ന് കാണട്ടെ,,, " എന്തോ ഓർമയിൽ അവൾ എഴുന്നേറ്റു ഓടാൻ നിന്നതും പെട്ടെന്ന് തന്നെ കാലുകൾക്ക് തടയണ ഇട്ടു,, പിന്നെ എന്തോ ഒരു സങ്കടത്തോടെ അവിടെ തന്നെ ഇരുന്നു,,, "ഞാനെ പിന്നെ കണ്ടോളാം,,, പഠിക്കാൻ,,, പഠിക്കാൻ,, ഉണ്ടേ,,, " തന്നെ ഉറ്റു നോക്കുന്ന കൃഷ്ണയെ ബോധ്യപ്പെടുത്താൻ എന്ന പോലെ അവൾ പറഞ്ഞു ഒപ്പിച്ചു കൊണ്ട് അവൾ പുസ്തകം എടുത്തു അതിലേക്കു ദൃഷ്ടി ഊന്നി ഇരുന്നു,,, അതെല്ലാം കൃഷ്ണയിൽ ഒരു സംശയം ജനിപ്പിക്കുകയായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "നീ എന്ത് പണിയ ഈ കാണിച്ചേ,,, അവൾക്ക് സങ്കടായി കാണും,,, അല്ലെങ്കിൽ തന്നെ നിന്റെ ദേഷ്യം കുറച്ച് കൂടുതൽ ആണ്,,, ആദി ആദി എന്നും വിളിച്ചു നിന്റെ പിറകെ നടക്കുന്നത് ശല്യം ആണെങ്കിൽ അത് പറയണം,,

, അല്ലാതെ അതിനെ ഇങ്ങനെ വേദനിപ്പിക്കുകയല്ല ചെയ്യേണ്ടത്,,,,,,നിനക്ക് മാത്രം അല്ല വിഷമം ഉള്ളത്,,,,, അത് ചിരിക്കുന്നു എന്ന് കരുതി അത്ര സന്തോഷത്തിൽ അല്ല അതിന്റെ ജീവിതം,,,,നിനക്ക് മനസ്സിലാകില്ല,,, പോടാ,,, " കാര്യങ്ങൾ അറിഞ്ഞ മുതലേയുള്ള അർജുന്റെ പ്രതികരണം ഇതായിരുന്നു,, അവന്റെ മനസ്സിൽ കൃഷ്ണ തത്തയെ പറ്റി പറഞ്ഞ ഓരോ കാര്യങ്ങളും ആയിരുന്നു,, അവളുടെ സങ്കടങ്ങൾ,,, ജീവിതം,,,, ആദി അവന്റെ വാക്കുകൾ കേട്ടു ആകെ സംശയത്തിൽ നോക്കുകയാണ്,,, "നീ എന്തൊക്കെയാ ഈ പറയുന്നേ,,, " "നിനക്ക് മനസ്സിലാകില്ല ആദി,,, എന്തിനും ഏതിനും സ്വാതന്ത്ര്യം ലഭിച്ച വളർന്ന നമുക്കൊന്നും അതിന്റെ വിഷമം മനസ്സിലാകില്ല,,,, അവൾ സന്തോഷിക്കാൻ വേണ്ടി വന്നതാ,,, വീട്ടിൽ പൊറുതി മുട്ടിയിട്ട്,,,,വീട്ടുകാരുടെ ഇടയിൽ ജീവിക്കാൻ കഴിയാഞ്ഞിട്ട്,,, പുറമെയുള്ള ഈ സന്തോഷവും ചിരിയും എല്ലാം വെറും മുഖം മൂടിയാ,,,, ഇവിടെയും അതിനെ സ്വസ്ഥത ഇല്ലാതാക്കാൻ ആണ് നിന്റെ പ്ലാൻ എങ്കിൽ കൂടെ പിറപ്പിനെ പോലെ കൊണ്ട് നടന്ന കൂട്ടുകാരൻ ആണെന്നൊന്നും നോക്കില്ല,,,, "

ഒരു ഭീഷണി രൂപത്തിൽ അർജുൻ പറഞ്ഞു നിർത്തിയതും ആദി കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിൽക്കുകയായിരുന്നു,,, "ജീവിതം മുഴുവൻ ആ അഗ്രഹാരത്തിൽ തീരുന്നതിന് മുന്നേ നല്ല കുറച്ച് നാളുകൾ അതിന്റെ ഓർമ്മകൾ അതെ അവളും ആഗ്രഹിക്കുന്നൊള്ളൂ,,, നീ അതിന് ഒരു തടസം ആകരുത്,,, നിനക്ക് അവളോടുള്ള ഫീലിംഗ്സ് എന്താണെന്ന് എനിക്കറിയില്ല,,, പക്ഷെ ഞാനും ഇവരും ഒക്കെ അവളുടെ ഏട്ടൻമാരാ,,,ഇനി ഞങ്ങൾ സഹിക്കില്ല,,, " അത്രയും പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ നിൽക്കുന്ന അർജുനെ കണ്ട് എന്ത് പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു ആദി,,, ചെയ്തത് തെറ്റാണ് എന്ന് അവന് പൂർണ ബോധ്യം ഉണ്ടായിരുന്നു,,, അവന് ഈ നിമിഷം തത്തയെ കാണണം എന്ന് തോന്നി,,, മനസ്സ് വല്ലാതെ പിടച്ചു,,,, അവൻ എഴുന്നേറ്റു നടക്കാൻ ഒരുങ്ങിയതും കണ്ടു ഡിപ്പാർട്മെന്റിൽ നിന്നും ഇറങ്ങി വരുന്ന തത്തയെ,,, കാലുകൾക്ക് വേഗത കൂടി,,

, തനിക്കെതിരെ നടന്നു വരുന്ന ആദിയെ കണ്ടതും ഒരു നിമിഷം തത്ത തറഞ്ഞു നിന്ന് പോയി,,, എന്ത് ചെയ്യണം എന്ന് മനസ്സിൽ പല വട്ടം ചോദിച്ചു എങ്കിലും ഉത്തരം പുറത്തേക്ക് വരുന്നില്ല,,, അവളുടെ കണ്ണുകൾ നാല് ഭാഗം തിരഞ്ഞു നടന്നു,,,,,അപ്പോഴേക്കും പ്രതീക്ഷിക്കാതെ അവളുടെ ഫോൺ റിങ് ചെയ്തതും ഒരു ഇടം കണ്ണോടെ അവനെ ഒന്ന് നോക്കി കൊണ്ട് വേഗം തന്നെ കാൾ അറ്റന്റ് ചെയ്തു കൊണ്ട് വേഗത്തിൽ അവിടെ നിന്നും നടന്നു പോയി,,,, അവളുടെ പ്രവർത്തി അവനിൽ തെല്ലു സങ്കടം ഉടലെടുപ്പിച്ചിരുന്നു,,,അവളുടെ കൂടെ തന്റെ സന്തോഷം കൂടിയാണ് ഒഴിഞ്ഞു പോകുന്നത് എന്ന് അവൻ മനസിലാക്കുകയായിരുന്നു,,, അവൻ ഒരു വട്ടം കൂടി അവളെ ഒന്ന് നോക്കി കൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു,,, .തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...