പ്രണയമഴ-2💜: ഭാഗം 26

 

എഴുത്തുകാരി: THASAL

"ഒന്നും തലയിൽ കയറുന്നില്ലല്ലോ ഈശ്വരാ.... " നാളെക്കുള്ള എക്സാമിന് കുത്തിയിരുന്നുള്ള പഠിത്തമാണ് കൃഷ്ണ,, ഇടയ്ക്കിടെയുള്ള ഈ ഡയലോഗ് കേൾക്കുമ്പോൾ അടുത്ത് ഇരുന്ന് പഠിക്കുന്ന തത്ത ഒന്ന് തല ഉയർത്തി അവളെ നോക്കി ചിരിക്കും,,, "നീ ചിരിച്ചോ,,, എനിക്ക് ആണെങ്കിൽ ടെൻഷൻ ആയിട്ട് പാടില്ല,,,നാളെ എങ്ങനെ എക്സാം എഴുതും എന്റെ കൃഷ്ണ.... " "ആഹാ കൊള്ളാലോ,, നീ നിന്നോട് തന്നെ ചോദിക്കുന്നൊ,,, " "ഞാൻ ഭഗവാൻ കൃഷ്ണനെ വിളിച്ചതാടി,,, " കൃഷ്ണ അല്പം ദേഷ്യത്തിൽ പറയുന്നത് കേട്ടു തത്ത ചെറു ചിരിയോടെ കൃഷ്ണക്ക് മുന്നിൽ തുറന്ന് വെച്ച പുസ്തകം എടുത്തു മറിച്ചു അതിൽ ചില ഭാഗങ്ങൾ മാർക്ക്‌ ചെയ്തു കൊടുത്തു,,, "ഇത് പഠിച്ചോ,,, 75% ഉറപ്പാ,,, ഞാനെ സച്ചുവേട്ടനോട് ചോദിച്ചു മാർക്ക്‌ ചെയ്തത,,, പിന്നെ ടെൻഷൻ ഒന്നും വേണ്ടാ,,, പൊട്ടിയാലും സപ്പ്ളി ഉണ്ടല്ലോ,,, " ഒരു കൂസലും കൂടാതെ അതും പറഞ്ഞു കൊണ്ട് പുസ്തകം അടച്ചു വെച്ച് ഫോണും പിടിച്ചു ബെഡിൽ കയറി കിടക്കുന്ന തത്തയെ അവൾ അത്ഭുതത്തോടെ നോക്കി,,, "ടി പൊട്ടി നിനക്ക് പേടി ഒന്നും ഇല്ലേ,,, "

"എന്തിന്,,, നിന്നെ പോലെ പേടിച്ചു നിന്നാലേ ഉള്ളത് പോലും മറക്കും,,,, പേടിക്കാതെ പോയി പഠിച്ചത് എഴുതി ഇറങ്ങണം,,, " ഒരു കൂസലും കൂടാതെ ഫോണിൽ തൊണ്ടി ഇരിക്കുന്ന തത്തയെ കൃഷ്ണ വല്ലാത്തൊരു നോട്ടം നോക്കി,,, "സമ്മതിച്ചു മോളെ,,, ആറു മണിക്ക് പഠിക്കാൻ തുടങ്ങിയിട്ട് എട്ട് മണി ആകുമ്പോഴേക്കും പഠിപ്പ് നിർത്തിയിട്ട് അവളുടെ ഒരു ഡയലോഗ്,, പഠിക്കാൻ നോക്കടി പൊട്ടി,,, " കൃഷ്ണ അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു,, തത്ത ഒരു ചിരിയോടെ ജനാലയോടെ ചേർന്ന് കിടന്നു,,പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ തന്നെ കൃഷ്ണ പുസ്തകത്തിലേക്ക് നോട്ടം മാറ്റി,,, ജനാലയോടെ ചാരി കിടന്ന് ആദിയുടെ ഫോണിലേക്ക് കാൾ ചെയ്യുകയാണ് തത്ത,,, സെക്കന്റ്‌ റിങ്ങിൽ തന്നെ അവൻ ഫോൺ എടുക്കുകയും ചെയ്തു,,, "ഹ..." "ടി പന്ന മോളെ,, നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെടി,,,, നാളെ എക്സാം ആണെന്ന ബോധം ഇല്ലാതെ കളിച്ചു നടക്കാൻ ആണോ പ്ലാൻ,,, ചെന്ന് ഇരുന്ന് പടിക്കടി,,,

" ഒരു ഹെലോ പോലും പറയാൻ അനുവദിക്കാതെ മറു ഭാഗത്ത്‌ നിന്ന് ഉഗ്രൻ ചീത്തയായിരുന്നു,, അവൾ ഒന്ന് ഞെട്ടി കൊണ്ട് വേഗം തന്നെ ഫോൺ ഓഫ് ചെയ്തു വെച്ചു,,, ബെഡിലേക്ക് ഒന്ന് ചാരി ഇരുന്ന് കൊണ്ട് നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു,,, അപ്പോഴാണ് ചിരി കടിച്ചു പിടിച്ചു തന്നെ നോക്കുന്ന കൃഷ്ണയെ അവൾ കണ്ടത്,, അവൾ ഒന്ന് ചമ്മിയ ചിരി അവൾക്ക് നേരെ പാസാക്കി,,, "ടി,,,, " പെട്ടെന്ന് ആരുടെയോ ഇടി വെട്ട് പോലുള്ള ശബ്ദം കേട്ടു അവൾ ഒന്ന് ഞെട്ടി വിറച്ചു കൊണ്ട് മെൻസ് ഹോസ്റ്റലിലേക്ക് നോക്കിയതും കണ്ടു തന്നെ നോക്കി കണ്ണുരുട്ടുന്ന ആദിയെ,,, അവൾ പേടിയോടെ കയ്യിൽ കിട്ടിയ ഏതോ പുസ്തകം തുറന്ന് വെച്ച് കൊണ്ട് അവനെ ഇടം കണ്ണിട്ട് നോക്കി,,, അവൻ അപ്പോഴും അവളെ ശ്രദ്ധിച്ചു കൊണ്ട് അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു,,,, "അങ്ങനെ തന്നെ വേണം,,, ഇരുന്ന് പഠിക്കടി,,, " കൃഷ്ണ ഇച്ചിരി ശബ്ദത്തിൽ അവളെ നോക്കി പറഞ്ഞു,,, തത്ത പുസ്തകത്തിൽ നിന്നും നോട്ടം മാറ്റിയതെയില്ല,,,

"നീ പോടീ,,, പേടി തൊണ്ടി,,, " അവൾ മെല്ലെ പറഞ്ഞു,,, "ഇപ്പൊ മനസ്സിലായില്ലേ ആർക്കാ പേടി എന്ന്,, " കൃഷ്ണ വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞതും തത്ത അവളെ നോക്കി കൊഞ്ഞനം കുത്തി,,, പെട്ടെന്ന് ഇത് കണ്ട് കൊണ്ട് കാലൻ നിൽക്കുന്നുണ്ട് എന്ന് ഓർമ്മ വന്നതും കയ്യിലെ പുസ്തകത്തിലെക്ക് തന്നെ നോട്ടം മാറ്റി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ടി,,, എല്ലാം പഠിച്ചില്ലേ,,,, " വെപ്രാളപ്പെട്ടു കൊണ്ട് പുസ്തകം തലങ്ങും വിലങ്ങും മറിക്കുന്ന കൃഷ്ണയെ നോക്കി ചിരി കടിച്ചു പിടിച്ചു കൊണ്ട് അർജുൻ ചോദിച്ചതും അവൾ ആദ്യം അവനെ ഒന്ന് കൂർപ്പിച്ചു നോക്കി,,, എന്നിട്ട് വീണ്ടും പുസ്തകത്തിലേക്ക് നോട്ടം മാറ്റി ഒരു വാശിയോടെ എന്തൊക്കെയോ വായിക്കുന്നുണ്ട്,,, തത്തയാണെങ്കിൽ അതൊന്നും തനിക്ക് പറഞ്ഞ കാര്യം അല്ല എന്ന മട്ടെ കിട്ടിയ ചോക്ലേറ്റ് നുണഞ്ഞു കൊണ്ടിരിക്കുകയാണ്,,, "ടി പോത്തേ എന്തെങ്കിലും തുറന്ന് വായിക്കാൻ നോക്കടി,, "

തത്തയുടെ തലയിൽ ഒന്ന് തട്ടി കൊണ്ട് സച്ചു പറഞ്ഞതും അവൾ അവനെ നോക്കി ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് വീണ്ടും കഴിക്കാൻ തുടങ്ങി,,, "തുറന്ന് വായിക്കാൻ എന്തെങ്കിലും കയ്യിൽ വേണ്ടേ,, അവളുടെ ബാഗ് ഒന്നും തുറന്ന് നോക്ക് നീ,,, ഒരു പുസ്തകം പോലും ഉണ്ടാകില്ല,,, " അപ്പുറം സിഗരറ്റ് വലിക്കുന്ന ആദി അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് പറഞ്ഞു,, സച്ചു മെല്ലെ ബാഗിന്റെ zib ഒന്ന് തുറന്ന് നോക്കിയതും പറഞ്ഞ പോലെ ഒന്നും ഇല്ല,,,, അവൻ ചിരി കടിച്ചു പിടിച്ചു,,, തത്തയാണെങ്കിൽ ആദിയുടെ പോക്കറ്റിൽ തപ്പുന്ന തിരക്കിൽ ആണ്,,, "എന്തോന്നാടി ഈ കാണിക്കുന്നത്,,, " ആദി അല്പം ശബ്ദം ഉയർത്തി കൊണ്ട് ചോദിച്ചതും അവൾ അതൊന്നും മൈന്റ് ചെയ്യാതെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്തു,,,,

അവൻ അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് അത് വാങ്ങാൻ നിന്നതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് അത് എടുത്തു നിലത്തിട്ട് ചവിട്ടി മെതിച്ചു,,, അവൻ ദേഷ്യത്തോടെ നോക്കുമ്പോഴും ചോക്ലേറ്റ് കഴിച്ചു കൊണ്ട് അതെ ചിരി തന്നെ,, അവന് പിന്നെ അധിക നേരം ദേഷ്യം പിടിക്കാൻ കഴിഞ്ഞില്ല,,,മെല്ലെ മെല്ലെ പുഞ്ചിരി വിരിഞ്ഞതും ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു,,, കൃഷ്ണ പേടിയോടെ പുസ്തകത്തിലേക്ക് നോക്കി കൊണ്ട് നടന്നപ്പോൾ തത്ത പോകുന്നതിനിടയിൽ ആദിയുടെ കയ്യിലെ സിഗരറ്റ് തട്ടി എറിഞ്ഞു,,, പെട്ടെന്നുള്ള പ്രവർത്തി ആയതിനാൽ തന്നെ അവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൾ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് തിരിഞ്ഞു നടന്നു,, അത് കണ്ടപ്പോൾ അവനും ചിരി പൊട്ടിയിരുന്നു,,, "അയ്യ എന്താ ഇളി,,, ഇത് ഞാൻ എങ്ങാനും ആയിരുന്നു നോക്കണം,,, വലിച്ചു ഭിത്തിയിൽ കയറ്റും,,, " അവന്റെ പുറത്ത് ഒന്ന് തട്ടി കൊണ്ട് അശ്വിൻ പറഞ്ഞതും അവൻ മെല്ലെ അവന്റെ കൈ പിടിച്ചു ഒന്ന് തിരിച്ചു,,, "പോടാ പോടാ,,, " "അയ്യോ ഞാനൊന്നും പറയുന്നില്ലേ,,, " അവൻ കളിയിൽ പറഞ്ഞതും അവിടെ ബാക്കിയുള്ളവരുടെ പൊട്ടിചിരി മുഴങ്ങി കെട്ടു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"ടി പൊട്ടി എല്ലാം എഴുതിയോ,,, " എക്സാം കഴിഞ്ഞു അര മണിക്കൂർ മുന്നേ ഇറങ്ങുന്ന തത്തയെ നോക്കി പതിഞ്ഞ ശബ്ദത്തിൽ കൃഷ്ണ ചോദിച്ചതും ഡെസ്കിൽ നിന്നും പെൻ എടുക്കുന്ന പോലെ നിന്ന് കൊണ്ട് അവൾ മെല്ലെ തലയാട്ടി,,, "താരാ..... എക്സാം കഴിഞ്ഞെങ്കിൽ പുറത്തേക്ക് പോ,,,," സറിന്റെ ശബ്ദം കേട്ടു അവൾ പെട്ടെന്ന് തന്നെ അയാളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു,,, വാതിൽക്കൽ എത്തി കൃഷ്ണയെ ഒരിക്കൽ കൂടി നോക്കി തണൽ മരത്തിന്റെ ചുവട്ടിൽ ഉണ്ടാകും എന്ന് സിഗ്നൽ കൊടുത്തു കൊണ്ട് തിരിഞ്ഞു നടന്നു,,, പ്രതീക്ഷിച്ച പോലെ തണൽ മരചുവട്ടിൽ ആദി ഉണ്ടായിരുന്നു,,, വേറെ ആരെയും കാണാതെ വന്നതോടെ അവൾ ഓടി അങ്ങോട്ട്‌ പോയി,, അവന്റെ അരികിൽ ഇരുന്ന് കൊണ്ട് അവൾ കിതപ്പടക്കി,,, "നിനക്ക് മെല്ലെ വന്നൂടെടി നോൺ സ്റ്റോപ്പെ...." അവളുടെ ബാഗ് പിടിച്ചു വാങ്ങി അതിൽ നിന്നും ബോട്ടിൽ എടുത്തു അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് അത് വാങ്ങി കുടിച്ചു,,, "എങ്ങനെ ഉണ്ടായിരുന്നു എക്സാം,,, "

"എളുപ്പം ആയിരുന്നല്ലോ,,, ഞാൻ പഠിച്ചത് തന്നെയായിരുന്നു,,, മുഴുവൻ എഴുതി,,, " അവളിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു,, അവൻ ഒന്ന് ചിരിച്ചതെയൊള്ളു,,, "പിന്നെ ഇന്നലെ സച്ചുവേട്ടൻ പറഞ്ഞു തന്ന എല്ലാം വന്നു,,, ഞാൻ കൃഷ്ണക്കും പറഞ്ഞു കൊടുത്തായിരുന്നു,,, " അവൾ ആവേശത്തോടെ പറയുന്നുണ്ടായിരുന്നു,, അവൻ എല്ലാം കേട്ടു ഇരുന്നു,,, "അല്ല,,, ഏട്ടൻമാരൊക്കെ എവിടെ,,, " "ക്ലാസിൽ കയറി,,, " "എന്നിട്ട് നീ എന്താ കയറാഞെ,,," "എനിക്ക് തോന്നിയില്ല,,,, " "അതെന്താ തോന്നാഞെ,,," അവൾ വീണ്ടും ചോദിച്ചതോടെ അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി,, അവന്റെ നോട്ടം കണ്ട് അബദ്ധം പറ്റിയ മട്ടെ ചുണ്ട് കടിച്ചു നിൽക്കുന്ന തത്തയെ കണ്ട് അവന് ചിരി പൊട്ടിയിരുന്നു,, അവൻ അവളുടെ നെറ്റിയിൽ ഒന്ന് വിരൽ വെച്ച് തട്ടി,,, "പോടീ നോൺസ്റ്റോപ്പെ...." അവൻ ചിരിയോടെ പറഞ്ഞു,,, അവൾക്ക് അത് ഒരു ആശ്വാസം ആയിരുന്നു,,

അവന്റെ കയ്യിൽ ചുറ്റിപിടിച്ചു ഇരുന്നു അവൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു,, അവൻ അതെല്ലാം കേട്ടു കൊണ്ട് ചെറു പുഞ്ചിരിയോടെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നവരിലേക്ക് നോട്ടം മാറ്റി ഇരുന്നു,,,, ഇടക്ക് അവന്റെ ഫോൺ റിങ് ചെയ്തതും അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഒരു നോക്ക് നോക്കിയതെയൊള്ളു,,, സങ്കടവും ദേഷ്യവും കലർന്ന അവസ്ഥയിൽ ആയിരുന്നു അവൻ,,, അവനെ നോക്കാതെ എന്തൊക്കെയോ സംസാരിക്കുന്ന തത്ത അതൊന്നും ശ്രദ്ധിച്ചതെ ഇല്ലായിരുന്നു,,വീണ്ടും വീണ്ടും റിങ് ചെയ്തിട്ടും അവൻ എടുക്കാതെ വന്നതോടെ അവൾ പെട്ടെന്ന് നോട്ടം അവനിലേക്ക് പായിച്ചതും അവന്റെ ഭാവം അവളുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി,,,, എങ്കിലും അവനിൽ നിന്നും കൈ പിൻവലിക്കാതെ അവന്റെ ഫോണിലേക്കും അവനെയും ഉറ്റു നോക്കി കൊണ്ടിരുന്നപ്പോൾ അവൻ ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്യുന്നത് കണ്ട് അവൾ അവന്റെ താടിയിൽ ഒന്ന് കൈ വെച്ചു,,, അപ്പോഴും അവളുടെ ചിന്തകൾ സ്ക്രീനിൽ തെളിഞ്ഞു നിന്ന അമ്മ എന്ന പേരിൽ മാത്രമായിരുന്നു,,,

അത് അറിഞ്ഞതും അവൻ അവിടെ നിന്നും പോകാൻ നിന്നതും അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവിടെ തന്നെ ഇരുത്തി,,,, അവൻ കണ്ണുകൾ അടച്ചു പിടിച്ചു അവിടെ തന്നെ ഇരുന്നു,,, "whaat happened aadhi.... !???" അവൾ അവന്റെ കവിളിൽ ഒന്ന് പിടിച്ചു തനിക്ക് നേരെ തിരിച്ചു കൊണ്ട് ചോദിച്ചു,, അവൻ ഒന്ന് കണ്ണ് തുറന്ന് അവളെ നോക്കിയതും അവന്റെ കണ്ണുകൾ എന്ത് കൊണ്ടോ ചുവന്നിരുന്നു,,, "i want tight hug thaaraa..... " അവൻ അവളുടെ കണ്ണുകളിൽ നിന്നും കണ്ണ് പിൻവലിക്കാതെ പറഞ്ഞു,,, അവൾ അവന്റെ കണ്ണുകളിലേക്ക് ഒന്ന് ഉറ്റു നോക്കി,, ആ കണ്ണുകളിൽ എന്ത് കൊണ്ടോ ഒരു ദൈന്യത നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു,, അവൾ ചുറ്റും ഒന്ന് നിരീക്ഷിച്ച് ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് ചെറു പുഞ്ചിരിയോടെ അവന് നേരെ കൈ നീട്ടിയതും അവൻ വേറൊന്നും ആലോചിക്കാതെ അവളെ ഇറുകെ പുണരുകയായിരുന്നു,,,,

അവന്റെ ഉള്ളിൽ വലിയൊരു സങ്കട കടൽ തന്നെ ഉള്ളതായി അവൾക്ക് തോന്നി,,, കണ്ണുകൾ രണ്ടും ഇറുകെ അടച്ചു കൊണ്ട് അവളുടെ തോളിൽ മുഖം അമർത്തി കിടക്കുമ്പോൾ അവന്റെ ഉള്ളം മെല്ലെ ശാന്തമാകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു,, അവളുടെ വിരലുകൾ അവന്റെ മുടിയിലൂടെ തലോടി വിട്ടു,,,, "ആദി..... " "മ്മ്മ്..." അവളുടെ വിളിക്ക് ഒരു മൂളൽ മാത്രം നൽകാൻ അവന് കഴിഞ്ഞൊള്ളൂ,,, അവൾ മെല്ലെ അവനെ തന്നിൽ നിന്നും പറിച്ചു മാറ്റി കൊണ്ട് അവന്റെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്തു,,, "എനിക്കറിയാം എല്ലാം,,,, i think.... നിനക്ക് എല്ലാം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ട്,,,, ആരോടെങ്കിലും ഉള്ള വാശിക്ക് ഒരിക്കലും ആ അമ്മയെ സങ്കടപ്പെടുത്തരുത്,,,, ആ സ്നേഹം ഒരിക്കലും നഷ്ടപ്പെടുത്തരുത്,,,, നിന്നോടുള്ള സ്നേഹം കാരണം ആണ് നീ ഒരിക്കലും എടുക്കില്ല എന്ന് അറിഞ്ഞിട്ടും ആ അമ്മ ഇങ്ങനെ മുടങ്ങാതെ വിളിക്കുന്നത്,,,

മോന്റെ ശബ്ദം എങ്കിലും കേൾക്കാൻ,,, നീ എടുക്കാത്ത ഓരോ നിമിഷവും ആ അമ്മ ഉരുകി തീരുന്നുണ്ടാകും,,,,, " അവൾ പറഞ്ഞു നിർത്തി,,,, അവന്റെ മുഖം എന്ത് കൊണ്ടോ കുനിഞ്ഞു വന്നു,,, അവൾ ചെറു പുഞ്ചിരിയോടെ അവന്റെ മുഖം പിടിച്ചുയർത്തി,,, "ഇനിയും ഒരു കുറ്റബോധത്തിൽ ഈ മുഖം ഇങ്ങനെ താഴരുത്,,,,,പണ്ടത്തെ വാശിയും ദേഷ്യവും എല്ലാം വേണം,,, കൂടെ ഈ സ്നേഹവും,,,, എനിക്കറിയാം,, നിനക്ക് മനസ്സിലാകും എന്ന്,,, " അവൾ മെല്ലെ പറഞ്ഞു നിർത്തി,, അവന് ഒന്ന് പുഞ്ചിരിക്കാൻ പോലും ആയില്ല,,, "അല്ല മാഷേ ഒന്ന് ചിരിക്കഡോ,,,, " അവൾ അതും പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ ഒന്ന് തട്ടിയതും അവൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് ചുണ്ടമർത്താൻ ഒരുങ്ങിയതും അവൾ അത് തടഞ്ഞു വെച്ചു,,അവൻ എന്തെ എന്ന ഭാവത്തിൽ അവളെ നോക്കി,,, "ചിരിക്ക് വോൾട്ടെജ് പോരല്ലോ,,, നല്ലോണം ഒന്ന് ചിരിച്ചു കൊണ്ട് ഒരു ഉമ്മ തന്നെ,,,, " അവൾ ഒരു കുലുങ്ങി ചിരിയോടെ പറഞ്ഞു,, അവന്റെ ഉള്ളവും ഒന്ന് തണുത്തിരുന്നു,,, അവൻ നിറഞ്ഞ ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു കൊണ്ട് അവളുടെ കവിളിൽ ആയി തന്നെ തന്റെ അധരങ്ങൾ പതിപ്പിച്ചു,,അവളിലും ആ പുഞ്ചിരി ഉണ്ടായിരുന്നു,, അവനോട് ചേർന്ന് ഇരിക്കുമ്പോൾ ഉള്ളം മുഴുവൻ സന്തോഷം ആയിരുന്നു...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...