പ്രണയമഴ-2💜: ഭാഗം 33

 

എഴുത്തുകാരി: THASAL

"ക്ഷമിക്ക് മോനെ,,, ഈ അമ്മ ഒന്നും അറിഞ്ഞിരുന്നില്ല,,,,,,,, എന്റെ മോനെ ചതിക്കാൻ അവർ തീരുമാനിച്ചത് ഈ അമ്മ അറിഞ്ഞില്ല,,,,,," അവരുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു,,, അവർ അവന്റെ നെഞ്ചിലേക്ക് ചേർന്നു,,, ആ അമ്മയുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ ഒരു തീ ചൂളം പോലെ കൊണ്ടു,,,, അവൻ അവരെ അടർത്തി മാറ്റിയതും അവർ കണ്ണുനീർ തുടച്ചു കൊണ്ട് പോകാൻ നിന്നതും ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവരെ ബെഡിൽ ഇരുത്തി കൊണ്ട് അവരുടെ മടിയിൽ കിടന്നു,,, ആ അമ്മ മനസ്സ് സന്തോഷം കൊണ്ട് നിറയുകയായിരുന്നു,,,, അവൻ കണ്ണുകൾ അടച്ചു കിടന്നതും അവർ അവന്റെ നെറ്റിയിൽ വീണു കിടക്കുന്ന മുടി ഇഴകളെ ഒന്ന് വകഞ്ഞു മാറ്റി കൊണ്ട് മുടിയിലൂടെ തലോടി,,,

"എനിക്കറിയാം,,, മോനെ,,, നിനക്ക് ഒരുപാട് സങ്കടം ആയി കാണും എന്ന്,,, ഞാൻ അറിഞ്ഞിരുന്നില്ല,,, എല്ലാരും കൂടി നമ്മളെ ചതിക്കുകയായിരുന്നു എന്ന്,,, ഇവിടെ നിന്നും എന്തോ വിശേഷം ഉണ്ട് എന്ന് പറഞ്ഞാണ് ഏട്ടൻ വിളിച്ചത്,,, അവിടെ എത്തിയിട്ടും ഞങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല,,, പ്രിയ മോളുടെ സന്തോഷം കണ്ടപ്പോൾ അത് നിനക്കും സന്തോഷം നൽകുന്ന കാര്യം ആണെന്ന് കരുതി,,, അവളുടെ വിവാഹം ആണെന്ന് അറിഞ്ഞപ്പോൾ ഒന്നും കഴിഞ്ഞില്ല മോനെ,,,,,,ഞാനും നിന്റെ അപ്പയും തരിച്ചു നിന്നു പോയി,,,,,, നിന്നോട് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല,,,, നിന്റെ പ്രതികരണം,,, കൂടാതെ നീ വിവാഹം മുടക്കും എന്ന് അവരും കരുതി,,,, അപ്പ പറഞ്ഞു പറയണ്ട എന്ന്,,,,, നിനക്ക് വിഷമം ആകും എന്ന് കരുതിയിട്ടാകും,,,

പക്ഷെ അത് എന്റെ മോൻ എന്നിൽ നിന്നും അകലാൻ മാത്രം ഒരു തെറ്റാകും എന്ന് ഞാൻ കരുതിയില്ല,,,,,,,,,,, ഇത്രയും നാൾ കുറ്റബോധം കാരണം ഉറങ്ങാൻ പോലും ആയില്ല,,,,, ഞങ്ങൾ കാരണം നീ നശിക്കുന്നു അറിഞ്ഞപ്പോൾ ഒന്ന് പ്രതികരിക്കാൻ പോലും ആയില്ല,,, നിന്നെ കാണാൻ ഒരുപാട് തവണ നിന്റെ കോളേജിലേക്ക് വന്നപ്പോഴും നിന്റെ അവസ്ഥ കണ്ട് നെഞ്ചു പൊട്ടിയാ തിരികെ വന്നത്,, നിന്നെ ഫേസ് ചെയ്യാനുള്ള ധൈര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല മോനെ.... " അവർ കരച്ചിൽ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവരുടെ ഓരോ വാക്കുകളും അവനെ പഴയ ഓർമകളിൽ കൊണ്ട് ചെന്നെത്തിച്ചു എങ്കിലും ഒരു നിമിഷം തത്തയെ ഓർത്തു കൊണ്ട് അവൻ സ്വയം ഒന്ന് നിയന്ത്രിച്ചു,,,,

ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചു കൊണ്ട് കണ്ണുകൾ തുറന്ന് അമ്മയുടെ കവിളിൽ ഒന്ന് തലോടി,,,, "its ok ammaa.... അത് എന്നോ കഴിഞ്ഞു പോയി,,, now i am happy... " അവൻ അത് മാത്രമേ പറഞൊള്ളൂ,,ആ കണ്ണീരിനിടയിലും അവരുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, "എനിക്ക് മനസ്സിലായി എന്റെ കുട്ടി ഒരുപാട് ഹാപ്പിയാണെന്ന്,,,, ആരാ അതിന് കാരണം,,മ്മ്മ് " അവർ ഒരു കള്ള ചിരിയോടെ ചോദിച്ചതും അവന്റെ ചുണ്ടിലും ആ ചിരി വിരിഞ്ഞു,, കണ്മുന്നിൽ കുസൃതി ചിരിയുമായി നിൽക്കുന്ന തത്തയുടെ രൂപം തെളിഞ്ഞു വന്നു,,, "ഒരു കൊച്ചു തത്തമ്മയാ....... കുഞ്ഞ് മുഖവും,,, വിടർന്ന കണ്ണുകളും,,,,,, ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും,,, ദേഷ്യപ്പെട്ടാലും വഴക്ക് പറഞ്ഞാലും കണ്ണുകൾ നിറയുമ്പോഴും ആ പുഞ്ചിരി ചുണ്ടിൽ ഉണ്ടാകും,,,,

ഒരു വായാടി,,, ഇഷ്ടപ്പെഡോ അമ്മക്ക്.... " അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അമ്മ അവന്റെ നെറുകയിൽ വാത്സല്യത്തോടെ തലോടി,,, "പിന്നെ എന്താടാ,,, നിനക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് നല്ല കുട്ടി തന്നെയായിരിക്കും,,, ഇങ്ങ് കൊണ്ട് വാ ആ മോളെ,,, ഞാനും അപ്പയും നോക്കിക്കോളാം സ്വന്തം മോളായി,,, " അവരുടെ വാക്കുകളിൽ അപ്പ എന്ന പേര് കേട്ടത് കൊണ്ടാകാം അവന്റെ മുഖം ഇരുണ്ടു,,, അമ്മ അത് നോക്കി കാണുകയായിരുന്നു,,, "മോനെ അപ്പയോടിപ്പോഴും... " അവർ വാക്കുകൾ മുഴുവൻ ആക്കുന്നതിന് മുന്നേ തന്നെ അവൻ അവരുടെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു,,, "സ്റ്റോപ്പ്‌ ഇറ്റ് അമ്മ,,, എനിക്ക് കേൾക്കണ്ട ആ പേര്,,,, ഒരു പക്ഷെ എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞേനെ,, അത് എന്നോട് അമ്മ പറഞ്ഞ പോലെ ആ ചെറിയ തെറ്റാണ് ചെയ്തത് എങ്കിൽ എല്ലാവർക്കു മുന്നിൽ വെച്ച് എന്നെ തല്ലിയപ്പോഴും ഒരു അപ്പയുടെ അധികാരം ആയി കണ്ടേനെ,,,

പക്ഷെ ചില വാക്കുകൾ അത് മനസ്സിൽ ഇപ്പോഴും വ്രണമായി,,,, ചോര ചീന്തി കിടപ്പുണ്ട്,,,, മനസ്സിന് സ്വസ്ഥത തരാത്ത തരത്തിൽ,,,,,,, അത് അത്ര വേഗം മറക്കാൻ കഴിയില്ലല്ലോ അമ്മ,,, കൂടാതെ ആ അപമാനവും,,,, അതും എന്തിനെക്കാൾ ഏറെ ആത്മാഭിമാനത്തിന് വില നൽകുന്ന എനിക്ക്.... " അവൻ നന്നായി കിതക്കുന്നുണ്ടായിരുന്നു,,, ബെഡിൽ കിടന്ന ഷർട്ട് എടുത്തിട്ട് മൊബൈലും എടുത്തു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങിയതും കണ്ടു തന്നെ നോക്കി നിൽക്കുന്ന അപ്പയെ,,, അവൻ അല്പം ദേഷ്യത്തോടെ താഴേക്ക് ഇറങ്ങി പോയതും അദ്ദേഹം ഉള്ളിലെ വേദന അടക്കി നിന്നു,,,,,, ആദിയുടെ ബുള്ളറ്റ് മുന്നോട്ട് പാഞ്ഞു,,,,, *അവൾ പറഞ്ഞില്ലേടാ അവൾക്ക് നിന്നോട് ഒരു കോപ്പും ഇല്ല,,, പിന്നെ എന്തിനാടാ അവളുടെ പിറകെ ഇങ്ങനെ ചുറ്റി തിരിയുന്നത് നാണം കെട്ടവനെ.... *

അദ്ദേഹത്തിന്റെ വാക്കുകൾ കാതിൽ മുഴങ്ങി,, കൂടെ എല്ലാവർക്കും ഇടയിൽ വെച്ച് തന്റെ കരണത്ത് പതിച്ച അദ്ദേഹത്തിന്റെ കൈകൾ അവനിൽ വല്ലാത്തൊരു നീറ്റൽ ഉണ്ടാക്കി,,, കാലമെത്ര കഴിഞ്ഞിട്ടും അതിന്റെ വേദന ഉള്ളിൽ നിന്നും പോയിരുന്നില്ല,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "എന്താ കാർണോരെ ആളെ അടിച്ചു സൂപ്പ് ആക്കിയോ,,,, " ചൂട് ചായ മുത്തി കുടിക്കുന്നതിനിടയിൽ വിഷ്ണു അകത്തേക്ക് വരുന്നത് കണ്ട് തത്ത ഒന്ന് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കടുത്തുള്ള കസേരയിൽ കയറി ഇരുന്നു,,,, രേവതി ഫ്ലാസ്കിൽ നിന്നും കപ്പിലേക്ക് ചൂട് ചായ പകർന്നു കൊണ്ട് അവന് നേരെ നീട്ടിയതും അവൻ അത് വാങ്ങി ഒരു സിപ് കുടിച്ചു,,, "ഇല്ല എന്റെ കാക്ക തമ്പ്രാട്ടിയെ,,, എനിക്ക് ഒന്ന് കാണാൻ പോലും കിട്ടിയില്ല,,, മുതിർന്നവർക്ക് തന്നെ ആക്രാന്തം,,, " അവൻ ചെറു ചിരിയോടെ പറഞ്ഞു,,, "അപ്പയുണ്ടായിരുന്നൊ,,, " "പിന്നെ നിന്റെ അപ്പയല്ലേ മെയിൻ,,," അവൻ പറഞ്ഞു കേട്ടു അവളും ഒന്ന് ചിരിച്ചു,,

,അവൾ പെട്ടെന്ന് എന്തോ ഓർത്ത കണക്കെ ഒന്ന് എരിവ് വലിച്ചു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു,,, "അയ്യോ നേരം ഇരുട്ടി,,,, ഞാൻ പോട്ടെ,,, " അവളുടെ വാക്കുകൾ കേട്ടു അവനും രേവതിയും ഒന്ന് ചിരിച്ചു,, "ഇപ്പോഴാണോ കുട്ടിക്ക് ബോധം വന്നത്,,, ശരി നടക്ക്,,, ഞാൻ കൊണ്ട് ചെന്നാക്കാം,,, " അവൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു,, "വേണ്ടാ,, ഞാൻ അപ്പയെ വിളിച്ചോളാം,,, " "അദ്ദേഹത്തെ എന്തിനാ ബുദ്ധി മുട്ടിക്കുന്നത്,,, ഞാൻ കൊണ്ടാക്കി തരാം,,,, നടക്ക്,,, " അവൻ അല്പം ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു,, അവളും ഒന്ന് തലയാട്ടി കൊണ്ട് രേവതിയെ നോക്കി,, അവർ ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു,, "ഞാൻ പോയിട്ടൊ രേവമ്മാ,, പിന്നെ വരാവേ,,, " അവൾ ഗേറ്റ് കടക്കുന്നതിന് മുന്നേ ഒരിക്കൽ കൂടി വിളിച്ചു പറഞ്ഞു,,,

അവർ ഒന്ന് തലയാട്ടി കാണിച്ചതും അവൾ മുന്നോട്ട് നടന്നു,, അവളോടൊപ്പം അവനും,,, ചെറുപ്പം മുതൽ ഉള്ള കൂട്ടാണ് രേവതിയുമായും അവരുടെ മകൻ വിഷ്ണുവുമായും,,,,, ചെറു കാര്യങ്ങൾ പങ്ക് വെച്ചും,,,, ഒരു ഏട്ടനെ പോലെ എന്നും അവളെ സംരക്ഷിച്ചു പോന്നത് വിഷ്ണുവാണ്,,, മുന്നിൽ കണ്ടാൽ പലതും പറഞ്ഞു കളിയാക്കും എങ്കിലും എന്തോ ഒരു ആത്മബന്ധം രണ്ട് പേർ തമ്മിലും ഉണ്ടായിരുന്നു,,,, "കാക്ക തമ്പ്രാട്ടി,,,, " "ഡോ കള്ള കാർണോരെ,,, എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്റെ പേര് തത്ത എന്നാണെന്ന്,,, " "അത് സാരമില്ല,,, ഞാൻ കാക്ക എന്നെ വിളിക്കൂ,,, " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു,, അവൾ ഒന്ന് മുഖം കോട്ടി,,, "കാക്കേ,,,, " "എന്തോ കാർണോരെ,,,, " "ആഹാ,,,, പിന്നെ രാവിലെ ചോദിക്കാൻ പറ്റിയില്ല,,, എങ്ങനെയുണ്ട് കേരളം,,, ഇഷ്ടപ്പെട്ടൊ,,, " "പിന്നെ,,,,, ഒരുപാട് ഒരുപാട്,,,, നമ്മുടെ ഇവിടെ പോലെ ഒന്നും അല്ല,,,

നല്ല രസാ,,,, പിന്നെ ഞങ്ങളുടെ കോളേജിന് മുന്നിൽ ഒരു വാക മരം ഉണ്ട്,,, പിന്നെ തണൽ മരം ഉണ്ട്,,,, കാണാൻ ഭയങ്കര രസാ,,,, കാർണോര് എന്റെ കൂടെ പോരെ,,, കാണാലോ,,, " താഴെ കിടന്ന കല്ല് തട്ടി തെറിപ്പിച്ചു കൊണ്ട് അവൾ വളരെ ഉത്സാഹത്തോടെയായിരുന്നു പറഞ്ഞത്,, അവൻ അത് കേട്ടു ചിരിച്ചേ ഒള്ളൂ,,, "ആഹാ,, കേട്ടിട്ട് നല്ലോണം പിടിച്ച മട്ടുണ്ട്,,,,, ഇനി അവിടെ വല്ല ചെക്കനെയും കണ്ട് പിടിച്ചുള്ള വരവാണോ,,, " വിഷ്ണു തമാശയിൽ പറഞ്ഞതായിരുന്നു എങ്കിലും അവൾ ഒന്ന് ഞെട്ടി,,അവൾ ഒന്ന് സ്റ്റെക്ക് ആയി അവിടെ തന്നെ നിന്നതും കുറച്ച് മുന്നിലേക്ക് നടന്ന വിഷ്ണു അവളെ സംശയത്തോടെ തിരിഞ്ഞു നോക്കി,, "ഡി കാക്കേ,,,, " അവൻ ഒരിക്കൽ കൂടി വിളിച്ചതും ഇപ്രാവശ്യം അവൾ ചൊടിച്ചില്ല,,, ഒരു ഞെട്ടലിൽ എന്ന പോലെ അവന്റെ അടുത്തേക്ക് ഓടി,,, "എന്താടി ഒരു കള്ള ലക്ഷണം,,, !!!" "മ്മ്മ്ച്ചും,,,, അങ്ങനെ തോന്നിയോ,,, " അവൾ സംശയത്തോടെ കീഴ് ചുണ്ട് ഉന്തി കൊണ്ട് ചോദിക്കുന്നത് കേട്ടു അവന് ചിരി പൊട്ടിയിരുന്നു,, അവൻ ഒന്ന് തലയാട്ടി,,,,

"എന്തെ ഒപ്പിച്ചു വെച്ചിട്ടുണ്ടോ,,, " അവൻ ചോദിച്ചതും അവൾ ഒന്ന് ഉമിനീർ ഇറക്കി,,, "ആഹാ,, നീ ഇവളെയും കൊണ്ടിങ്ങ് പൊന്നോ,,, ഞാൻ വിളിക്കാൻ വരാനിരിക്കുകയായിരുന്നു,,, " പെട്ടെന്ന് അപ്പയുടെ ശബ്ദം കേട്ടു രണ്ട് പേരും വെട്ടി തിരിഞ്ഞു,,, അവൾ ആശ്വാസത്തോടെ ഉള്ളിലേക്ക് ഓടി,,, "നിന്നെ പിന്നെ എടുത്തോളാം,,, കാക്കേ,,, " പതിഞ്ഞ സ്വരത്തിൽ അവന്റെ വാക്കുകൾ അവൾക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു,, അവൾ വേഗം തന്നെ ഉള്ളിലേക്ക് കയറി,,, "വിഷ്ണു,, കയറിയിട്ട് പോകാം,,, " ഉമ്മറത്തേക്ക് ഇറങ്ങി നിന്ന് കൊണ്ട് അമ്മ പറഞ്ഞു,,, "വേണ്ടാ ആയമ്മേ,,,,, അമ്മ ഒറ്റക്കാ,,ഞാൻ പോയി,,, " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് അപ്പയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് പോയി,,, അപ്പോഴും അപ്പയുടെ കണ്ണുകൾ അവനിൽ ആയിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"അമ്മാ,,,,പോയിട്ട് വരാട്ടൊ.... " അമ്മയെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് തത്ത പറഞ്ഞതും അവർ നിറകണ്ണുകളോടെ അവളെ തലയിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് തലയാട്ടി,,, അവൾ കുനിഞ്ഞു കൊണ്ട് ഉമ്മറത്തു ഇരിക്കുന്ന പാട്ടിയെയും ഒന്ന് കെട്ടിപിടിച്ചു,,, "പാട്ടി,,,അമ്മയെ നോക്കിക്കോണെ,,,," അവൾ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും അവർ ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി,,, "എന്റെ കുട്ടി നല്ലോണം പഠിക്കണംട്ടൊ,,,, എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പറയണം,, കേട്ടല്ലോ,,, " അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് അവർ പറഞ്ഞതും അവൾ നിറഞ്ഞ ചിരിയോടെ തലയാട്ടി,, അവൾക്ക് അറിയാമായിരുന്നു ഈ നിമിഷം തന്റെ കണ്ണ് നിറഞ്ഞാൽ അവർക്കും അത് വിഷമം ആകും എന്ന്,,,, അവർ നേര്യതിന്റെ മുണ്ടിൽ എന്തോ തിരയുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം മനസിലായി,,,

അവൾ അവരുടെ കയ്യിൽ പിടിച്ചു വേണ്ടാ എന്ന് തലയാട്ടി എങ്കിലും അവർ അവിടെ ഒളിപ്പിച്ചു വെച്ച ആയിരത്തിന്റെ നോട്ടുകൾ അവളുടെ കയ്യിന്റെ ഉള്ളനടിയിൽ വെച്ച് കൊണ്ട് ബലമായി അടച്ചു,,,,, അവൾ ചെറു പുഞ്ചിരിയോടെ അവരെ നോക്കി,,,, "എനിക്കറിയാം ഇവിടുന്ന് കിട്ടുന്നത് കൊണ്ട് ഒന്നും ആകില്ലാന്ന്,,,,," അവർ പറഞ്ഞു നിർത്തി,,,പെട്ടെന്ന് വണ്ടിയുടെ ഹോൺ കേട്ടു അവൾ ഒരു പിടച്ചിലോടെ അവരുടെ കവിളിൽ ഒന്ന് ചുംബിച്ചു അമ്മയെ നോക്കി ഒന്നും ചിരിച്ചിട്ട് കൊണ്ട് വണ്ടിയിൽ കയറി,,,,വണ്ടി അഗ്രഹാരം കടക്കുന്നതിന് മുന്നേ കണ്ടു റോഡ് സൈഡിൽ ഇരിക്കുന്ന കാർണോരെ,,,,, അവൾ സന്തോഷത്തോടെ കൈ വീശി കാണിച്ചതും അവനും ചിരിയോടെ കൈ വീശി,,,, അപ്പ അതികം ഒന്നും സംസാരിച്ചിരുന്നില്ല,,, ബസ് സ്റ്റാന്റിൽ എത്തിയതും അവളുടെ കൂടെ ബസ് കണ്ട് പിടിക്കാനും എല്ലാം സഹായിച്ചു,,

ഒരു പ്രൈവറ്റ് ബസിൽ കയറും മുന്നേ അവൾ അപ്പയെ ഒന്നു നോക്കി,,, ആ കണ്ണുകൾ നിറഞ്ഞുവോ,,,,അദ്ദേഹം മകളെ ഒരിക്കൽ കൂടി നോക്കാതെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു കുറച്ച് നോട്ട് എടുത്തു അവൾക്ക് നേരെ നീട്ടി,,, അല്പം മടിയിൽ ആണെങ്കിലും അദ്ദേഹത്തെ നിരാശനാക്കാതെ അവൾ അത് വാങ്ങി,,, അവൾ ചെറു പുഞ്ചിരി അദ്ദേഹത്തിന് നൽകുമ്പോഴും മനസ്സ് നിറഞ്ഞൊരു ചിരി അവൾക്ക് കാണാൻ കഴിഞ്ഞില്ല,,, "അപ്പ,,,, " " കയറ്,,,, ബസ് ഇപ്പോൾ എടുക്കും,, " എന്തോ മറച്ചു വെക്കും രീതിയിൽ അദ്ദേഹം പറഞ്ഞു,, അവൾക്ക് വേറൊന്നും പറയാൻ കഴിയുമായിരുന്നില്ല,,, അവൾ ബസിലേക്ക് കയറ്റി ബുക്ക്‌ ചെയ്ത സീറ്റിൽ കയറി ഇരുന്നു,,, ബസ് മുന്നോട്ട് എടുക്കുമ്പോഴും അവൾ കണ്ടിരുന്നു,,, തന്നെ നോക്കി നിൽക്കുന്ന അപ്പയെ,,,, അത് അവൾക്ക് വലിയ ആശ്വാസം തന്നെയായിരുന്നു,,,, ഒരു മകൾ എന്ന നിലയിൽ ഒരിറ്റു സ്നേഹം എങ്കിലും അദ്ദേഹത്തിന് തന്നോട് ഉണ്ട് എന്ന വലിയ ആശ്വാസം.... ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"അമ്മാ,,,,ഞാൻ ഹോസ്റ്റലിൽ എത്തിട്ടൊ,,, ആ അമ്മ സൂക്ഷിച്ചോളാം,,, മ്മ്മ്,, അപ്പയോട് പറയണേ,,, ശരി,,, അമ്മ,, വെക്കുവാ,,, " അമ്മയോട് സംസാരിച്ചു ഫോൺ ടേബിളിൽ വെച്ച് കൊണ്ട് അവൾ ആവേശത്തോടെ ബെഡിൽ കയറി ഇരുന്നു കൊണ്ട് ജനാല തുറന്നു,,, അത് കാത്തു നിന്ന പോലെ ഉള്ളിലേക്ക് തള്ളി കയറിയ കാറ്റിൽ അവളുടെ മുടിയാകേ ഉലഞ്ഞു,,,, അപ്പോഴും അവളുടെ കണ്ണുകൾ തേടി പോയത് മെൻസ് ഹോസ്റ്റലിൽ ആയിരുന്നു,,, അവിടെ ആദിയുടെ റൂമിനരികേ ജനാല അടഞ്ഞു കിടക്കുന്നത് കണ്ടതും അവൾ നിരാശയോടെ ബെഡിലേക്ക് അമർന്നു,,,,, "പോരുന്നതിനു മുന്നേ പറഞ്ഞതാണല്ലോ,,,, പിന്നെ എന്തെ വരാഞ്ഞത്,,,,, " അവളുടെ മനസ്സ് കുലിശിതമായിരുന്നു,,, അവൾ ഫോൺ എടുത്തു അവന്റെ നമ്പറിലേക്ക് കാൾ ചെയ്‍തതും സെക്കന്റ്‌ റിങ്ങിൽ തന്നെ ഫോൺ എടുത്തിരുന്നു,,,,

"ഞാൻ പറഞ്ഞതല്ലേ,,, ഞാൻ ഇന്ന് വരുംന്ന്,,, എന്നിട്ടെന്താ നീ വരാഞ്ഞേ,,,,ഇപ്പൊ ഞാൻ ആരായി,,,,, അല്ലെങ്കിലും എന്നെ പറ്റിക്കാൻ കിട്ടുന്ന അവസരം ഒന്നും പാഴാക്കില്ലല്ലോ,,, ഇങ്ങ് വാ തത്തമ്മേ എന്നും വിളിച്ച്.... " അവൾ തന്റെ പരിഭവങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി,,, "ഹെലോ,,,,,,, ആരാ... ????" മറു ഭാഗത്ത്‌ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടതും അവളുടെ നെറ്റി ചുളിഞ്ഞു,, അവൾ ഒരിക്കൽ കൂടി ഫോണിലേക്ക് നോക്കി ആദിയാണെന്ന് ഉറപ്പ് വരുത്തി കൊണ്ട് വീണ്ടും ഫോൺ കാതോട് ചേർത്തു,,,, "ഞാൻ തത്തമ്മയാ....ആദി... " അവളുടെ വാക്കുകൾ കേട്ടു മറു ഭാഗത്ത്‌ നിന്നും അമ്മയുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു,,, "ഓഹോ,,, ഞാൻ അവന്റെ അമ്മയാ,,,അവൻ ഉറങ്ങി എഴുന്നേറ്റിട്ടില്ല,,, ഞാൻ ഫോൺ കൊടുക്കാം,,, " അവളുടെ മുഖം ചുളിഞ്ഞു വന്നു,,ആരോടാണ് ഇത് വരെ സംസാരിച്ചത് എന്ന ഓർമയിൽ അവൾ തലയിൽ കൈ വെച്ച് ചമ്മി ഇരുന്നു,,, "ടാ,,, ആദി,,,എഴുന്നേൽക്കടാ,,, " "ഒന്ന് പോ അമ്മാ,,,,,ഒന്ന് ഉറങ്ങട്ടെ...."

പുതപ്പു ഒന്ന് കൂടെ തലയിലൂടെ ഇട്ടു കൊണ്ട് ആദി പറയുന്നത് കേട്ടു മറുഭാഗത്ത്‌ തത്ത ചിരിക്കുകയായിരുന്നു,,, "പാതിരാത്രി കള്ളും മോന്തി വന്നതും പോരാ തലക്ക് മുകളിൽ വെയില് ഉദിച്ചിട്ടും എഴുന്നേൽക്കാൻ വയ്യ,,,, എഴുന്നേൽക്കടാ,,,, ദേ,,,,ഒരു തത്തമ്മ വിളിക്കുന്നു,,,, " അമ്മ അവനെ തട്ടി വിളിച്ചതും ആദ്യം ഒന്ന് തിരിഞ്ഞു കിടന്നു എങ്കിലും പെട്ടെന്ന് ഒരു ഞെട്ടലോടെ അവൻ ചാടി എഴുന്നേറ്റു,,, അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങുമ്പോൾ അവൻ അമ്മയെ ദയനീയമായി നോക്കി,,, അമ്മ വാ പൊത്തി ചിരിച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങുന്നത് കണ്ടാണ് അവൻ ഫോൺ എടുത്തത്,,,, "തത്തമ്മേ.... " "ഞാൻ ഹോസ്റ്റലിൽ എത്തി,,, അത് പറയാൻ വിളിച്ചതാ,,,,," അവളുടെ പെട്ടെന്നുള്ള സംസാരത്തിൽ അബദ്ധം പറ്റിയ കണക്കെ അവൻ ഒന്ന് തലക്ക് കൈ കൊടുത്തു,,,

ഇന്നലെ എന്തൊക്കെയോ ഓർമയിൽ കള്ളും കുടിച്ചു പാതിരാക്ക് വീട്ടിൽ കയറി വന്നപ്പോൾ ആണ് അവളുടെ കാൾ വന്നത് ഹോസ്റ്റലിൽ പോവുകയാണ് എന്ന് പറഞ്ഞു,,,, അപ്പോഴത്തെ അവസ്ഥയിൽ ഒന്ന് സംസാരിക്കാൻ പോലും കഴിയാതെ ബെഡിലേക്ക് മറിഞ്ഞതാണ്,,,, അവൻ പരുങ്ങി,, "അത്.... " "വേണ്ടാ കള്ള് കുടിയൻമാർ എന്നോട് സംസാരിക്കേണ്ട,,,,, " പറഞ്ഞു കഴിയും മുന്നേ അവളുടെ ഫോൺ കട്ട്‌ ആയിരുന്നു,, അവൻ തലയിൽ കൈ വെച്ച് പോയി,,,, പെട്ടെന്ന് തന്നെ ഫ്രഷ് ആയി,,,കിട്ടിയ ഡ്രസും ഇട്ടു,,,, ഉള്ളതൊക്കെ ബാഗിൽ കുത്തി കയറ്റി ബുള്ളറ്റിന്റെ ചാവി എടുത്തു അവൻ ഇറങ്ങി,,,, "ടാ,, നീ എവിടെ പോവുകയാ,,, " "ഹോസ്റ്റലിലേക്ക്,,, " ഹാളിൽ എത്തിയതും അമ്മയുടെ ചോദ്യം കേൾക്കുമ്പോഴും അവന്റെ കണ്ണുകൾ പതിഞ്ഞത് ടേബിളിൽ ഇരുന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്ന അപ്പയുടെ മുഖത്ത് ആയിരുന്നു,, അവൻ താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു,, "ഇപ്പോൾ തന്നെ പോണോ,,, " "മ്മ്മ്,,,, മറ്റന്നാൾ ക്ലാസ്സ്‌ തുടങ്ങും,,, "

"ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് പോടാ,,, " അപ്പോഴും അവന്റെ കണ്ണുകൾ അപ്പയിൽ തന്നെ,,, "വേണ്ടാ,,, ഞാൻ പോകും വഴി കഴിച്ചോളാം,,, " അത്രയും പറഞ്ഞു ധൃതിയിൽ ഇറങ്ങുന്ന അവനെ കണ്ട് അമ്മ ദയനീയമായി അപ്പയെ നോക്കി,, അദ്ദേഹം ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെല്ല് എന്ന് കണ്ണ് കൊണ്ട് കാണിച്ചതും അവർ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവന്റെ അരികിലേക്ക് ചെന്നു,,, അവൻ അവരെ കാത്തു നിൽക്കും പോൽ ബുള്ളറ്റിൽ കയറി ഇരിക്കുന്നുണ്ടായിരുന്നു,,, അവരെ കണ്ടതും അവൻ കയ്യിലുള്ള ഫോൺ പാന്റിന്റെ പോക്കറ്റിൽ വെച്ച് കൊണ്ട് അവൻ ചിരിച്ചു,,,, "പോയി... " അവൻ തലയാട്ടി കൊണ്ട് പറഞ്ഞു,,, "പോയി വരട്ടെന്ന് പറയടാ,,, " അമ്മ ശാസനയോടെ പറഞ്ഞു,,, "ഓ,,, ശരി,,, പോയി വരട്ടെ,,, " അവൻ ചിരിച്ചു കൊണ്ട് ചോദിച്ചതും അവർ ചെറു പുഞ്ചിരിയോടെ തലയാട്ടി,,, "നോക്കി പോണേ,,, " അവർ ഒരു ആകുലതയോടെ പറഞ്ഞു,, അവൻ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,,, ബുള്ളറ്റ് കണ്ണിൽ നിന്നും മായും വരെ അവർ നോക്കി നിന്നു,,, ....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...