പ്രണയമഴ-2💜: ഭാഗം 50

 

എഴുത്തുകാരി: THASAL

"ആദി..... ഇന്നലെ മുത്തശ്ശി വിളിച്ചിരുന്നു... വിവാഹം കഴിഞ്ഞത് അറിഞ്ഞിട്ടുണ്ട്,,, അവിടെ വരെ ഒന്ന് ചെല്ലാൻ പറഞ്ഞു,,,, " ഭക്ഷണം കഴിക്കുന്നതിനിടയിൽ ഉള്ള അമ്മയുടെ സംസാരം കേട്ടു അത് വരെ ചിരിയോടെ ഇരുന്നിരുന്ന ആദിയുടെ മുഖം പെട്ടെന്ന് മാറി,,,, ഉള്ളിൽ പൊതിഞ്ഞു നിന്ന ദേഷ്യത്തേ അടക്കി നിർത്തി കൊണ്ട് അവൻ ഒരു ഉത്തരവും നൽകാതെ ഫുഡിൽ ശ്രദ്ധിച്ചു,,,, "ആദി..നിന്നോടാണ് പറയുന്നത്,,, നാളെ പോകണം,,,, " അത് കേട്ടതും അവൻ അമ്മയെ ഒന്ന് കടുപ്പത്തിൽ നോക്കി കൊണ്ട് എന്തോ പറയാൻ നിന്നതും അത് മുൻകൂട്ടി കണ്ട് കൊണ്ട് തത്ത അവന്റെ കയ്യിൽ മുറുകെ പിടിച്ചതും പെട്ടെന്ന് അവൻ അവളെ ഒന്ന് നോക്കി,, അവൾ കണ്ണുകൾ കൊണ്ട് അവനെ തടഞ്ഞതും അവൻ ഒന്നും മിണ്ടാതെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു,,,, "എനിക്ക് താല്പര്യം ഇല്ല,,,, ആ വീടിന്റെ പടി പോലും കടക്കാൻ എനിക്ക് വയ്യ... " അവൻ അത് മാത്രമായിരുന്നു പറഞ്ഞത്,, അവൻ വാഷ് ബേസിന്റെ അടുത്തേക്ക് നടന്നു,,, "ഡാ.... കഴിഞ്ഞു പോയത് എല്ലാം ഇനിയും ഓർത്ത് വെക്കണോ,,, അതിൽ മുത്തശ്ശിക്ക് പങ്ക് വല്ലതും ഉണ്ടോ,, അതിനെ ഇങ്ങനെ വിഷമിപ്പിക്കാൻ,,,, ഒന്ന് കാണാൻ അവർക്കും കൊതി ഉണ്ടാകില്ലേ,,, വിഷമം ഉണ്ടാകില്ലേ,,, " "മുത്തശ്ശിക്ക് മാത്രമാണോ വിഷമം ഉള്ളത്,,,,,

അവിടെ ഞാൻ വെറുക്കുന്ന പലരും ഉണ്ട്,, ആ വീട്ടിലേക്ക് കയറിയാൽ എന്റെ സമനില തെറ്റും,,, പലതും ഓർമയിൽ വരും,,, അതിൽ പെടുന്നതാണ് അമ്മയുടെ ഭർത്താവിന്റെ മുഖവും,,,,, " അവൻ ഒരു അലർച്ചയോടെ ആയിരുന്നു പറഞ്ഞത്,,, കേട്ട തത്ത പോലും ഒന്ന് ഞെട്ടി എങ്കിലും അമ്മയുടെ മുഖത്ത് അതിനേക്കാൾ ദേഷ്യം ആണ് കാണാൻ കഴിഞ്ഞത്,,, "ആദി,,,,, അത് നിന്റെ അപ്പയാണ് എന്ന് നീ മറക്കുന്നു,,,, എന്ത് തെറ്റ് ചെയ്തിട്ടാഡാ,,, അതിനെ അവസാന ശ്വാസം വരെ വിഷമിപ്പിച്ചത്,,,, " അമ്മയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ അവനെ ഒന്ന് തളർത്തി എങ്കിലും എന്ത് കൊണ്ടോ വന്ന ദേഷ്യം കൊണ്ട് അവൻ മുഷ്ടി ചുരുട്ടി പിടിച്ചു,,, "പിന്നെ ഞാനാണോ തെറ്റ് ചെയ്തത്,,, ഞാനാണോ എന്റെ ജീവിതം അങ്ങനെ ആക്കി എടുത്തത്,,,, ആ പന്ന മോളെ എനിക്ക് വേണം എന്ന് വാശി പിടിച്ചതാ ഞാനാണോ,,,, അവസാനം എന്നെ പട്ടിയെ പോലെ തല്ലി ഇറക്കിയത് ആരാ,,, പറ... അതെല്ലാം എന്റെ തെറ്റ് കൊണ്ടാണോ,,, " അവൻ ശബ്ദം കൂട്ടി കൊണ്ട് പറഞ്ഞു,,, തത്തയുടെ കണ്ണുകളും അധിവേഗം നിറഞ്ഞു വന്നു,, അവൾ ആദിയുടെ കയ്യിൽ പിടിച്ചു,,, "ആദി... വേണ്ടാ.. " ദയനീയത നിറഞ്ഞതായിരുന്നു അവളുടെ സ്വരം,,, അവൻ അവളുടെ കൈ തട്ടി മാറ്റി,,, "എങ്ങനെ തോന്നുന്നു തത്തെ,,,

നീയും കണ്ടതല്ലേ അന്നത്തെ എന്റെ അവസ്ഥ,,,, നീയും അറിഞ്ഞതല്ലേ,,,, ഇനിയും ഒന്നും മിണ്ടാതെ ഇരിക്കാൻ എനിക്ക് ആകില്ല,,,, മടുത്തു.. എല്ലാം." അവന് എന്ത് പറയണം എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല,,, അമ്മയുടെ കണ്ണുകൾ ആ നിമിഷം നിറഞ്ഞൊഴുകി,,,, "നിന്നോട് തെറ്റ് ചെയ്തത് എന്നാൽ ഞാനും കൂടിയ,,,, നിന്റെ ഉള്ളിൽ പ്രിയയെ വളർത്തിയത് ഞാനും കൂടി ഉത്തരവാദിയല്ലെ,,,, പക്ഷെ,,,,, അന്ന് സംഭവിച്ചതിൽ എനിക്കൊ നിന്റെ അപ്പക്കോ യാതൊരു പങ്കും ഇല്ല,,,, പറഞ്ഞതാ ഞങ്ങൾ ഏട്ടനോട്,,,,, നിന്റെ അപ്പ കാല് പിടിക്കാൻ പോലും തയ്യാറായതാ നിനക്ക് വേണ്ടി,,, നിന്നെ വേണ്ടാ എന്ന് പറഞ്ഞത് അവൾ തന്നെയാ,,,,, നിന്റെ ഉള്ളിലെ നീറ്റൽ ഞങ്ങളും കണ്ടവർ ആണല്ലോ,,, അന്ന് നിന്റെ അപ്പ അങ്ങനെ പെരുമാറാൻ ഒരു കാരണം ഉണ്ടാകും എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ,,,,, നീ അതിന് കാരണം അറിയാൻ ഒരിക്കൽ പോലും ശ്രമിച്ചിട്ടുണ്ടോ,,, " അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അവൻ പതറി,,,, "ഇല്ല,,, നീ ഒരിക്കൽ പോലും നിന്റെ അപ്പയെ മനസ്സിലാക്കാൻ ശ്രമിച്ചില്ല,,,,,, നിന്റെ വലിയ സൂപ്പർ ഹീറോ ആയിരുന്നല്ലോ,,,,, എന്നിട്ടും നീ മനസ്സിലാക്കിയില്ല,,,, ആ പാവം നെഞ്ച് പൊട്ടുന്ന വേദനയിലാ അത് പറഞ്ഞത്,,,

അങ്ങനെയെങ്കിലും നീ വാശി പുറത്ത് ആണെങ്കിലും അവൾക്ക് വേണ്ടി ജീവിതം കളയരുത് എന്ന് കരുതി,,,, എന്നിട്ട് നീ ചെയ്തതോ,,, നിന്നെ വേണ്ടാത്തവൾക്ക് വേണ്ടി സ്വയം നശിക്കാൻ നടന്നു,,,, അതിന് അദ്ദേഹം എങ്ങനെയാ കാരണക്കാരൻ ആവുക,,, പറയടാ,,, അദ്ദേഹം ചെയ്ത തെറ്റ് എന്താ,,,, നിന്നെ സ്നേഹിച്ചതോ.....എന്തിനാടാ... ഇങ്ങനെ,,,,, " അമ്മയുടെ വാക്കുകൾ ഇടറി,,, കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിൽക്കുകയായിരുന്നു അവൻ,,, അവന്റെ കണ്ണുകളും നിറഞ്ഞു വന്നു,,, ചെയ്തു പോയത് എത്ര വലിയ തെറ്റാണ് എന്ന് ഓർത്ത്,,, ഒരിക്കൽ എങ്കിലും അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന കുറ്റബോധത്തിൽ,,,, അമ്മ നിറഞ്ഞ കണ്ണുകളോടെ ഉള്ളിലേക്ക് നടന്നു പോയി,,,, അവൻ ആകെ ഭ്രാന്ത് എടുത്ത അവസ്ഥയിൽ ആയിരുന്നു,,, തത്തയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് കയറി പോയി,,,, തത്ത തിടുക്കപ്പെട്ടു കൈ കഴുകി റൂമിലേക്ക്‌ ചെന്നപ്പോൾ അവൻ ബാൽകണിയിൽ ബീൻ ബാഗിൽ ഇരിക്കുകയായിരുന്നു,,,, അവൾ അവന്റെ അടുത്തേക്ക് ചെന്നു,,,, തലക്ക് കൈ കൊടുത്തു ഇരിക്കുന്ന അവനെ കണ്ടതും അവൾ മെല്ലെ അവന്റെ മുടിയിൽ ഒന്ന് തലോടിയതും പെട്ടെന്ന് അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി വയറിൽ മുഖം അമർത്തി,,, പെട്ടെന്നുള്ള പ്രവർത്തി ആയത് കൊണ്ട് തന്നെ അവൾ ആകെ ഒന്ന് വിറച്ചു,, അവനിൽ നിന്നും മാറാൻ ഭാവിച്ചു,,, "please.... I am desterbed thaaraa.... " അവന്റെ വാക്കുകൾക്ക് കണ്ണീരിന്റെ ചുവ അവൾ അറിഞ്ഞു,,

അവൾ അവനിലേക്ക് ഒന്ന് കൂടെ ചേർന്നു നിന്നു,,, അവന്റെ കണ്ണുനീർ ധരിച്ച ടോപ്പിനെ നനയിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,, അവൾ അവന്റെ മുടി ഇഴകളിലൂടെ മെല്ലെ തലോടി,,,, "AADI..... What happened.... !!???" "ഞാൻ.... വലിയ തെറ്റ് ചെയ്തു പോയി.... ദേഷ്യം എനിക്ക് ചുറ്റും ഉള്ള സത്യങ്ങളെ മൂടി വെച്ചു,,,,,, ഞാൻ,,, എനിക്ക്,,,,,ഞാൻ തെറ്റ് ചെയ്തു പോയി,,,, ഞാൻ എന്റെ അപ്പയെ മനസ്സിലാക്കിയില്ല,,, ഒരിക്കൽ പോലും,,,അപ്പ എന്നോട് പൊറുക്കില്ല,,,,, തത്തെ... " അവന്റെ വാക്കുകൾ പലപ്പോഴായി മുറിഞ്ഞു,,, അവന്റെ കണ്ണുനീർ വീണ്ടും ഒഴുകി തുടങ്ങിയപ്പോൾ അവൾ തന്നെ അവന്റെ മുഖം ബലമായി പിടിച്ചുയർത്തി,,, ആ കണ്ണുകൾ നിറഞ്ഞിരുന്നു,,,രണ്ട് കൈ കൊണ്ടും മുഖം കോരി എടുത്തു അവൾ മെല്ലെ അവന്റെ കണ്ണുനീർ തുടച്ചു മാറ്റി,,, ആ കണ്ണുകളിൽ ഒന്ന് ചുണ്ടമർത്തി,,,, "നീ ചെയ്തത് തെറ്റാണ് എന്ന ബോധ്യം ഉണ്ടല്ലോ,,,,, കുറ്റബോധം ഉണ്ടല്ലോ,,,,, അദ്ദേഹം നിന്നോട് പൊറുക്കും,,,നീ വിഷമിക്കാതിരിക്ക് ആദി,,,,," അവൾ പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു,, അവന്റെ ഉള്ളിലെ സങ്കടം ഒടുങ്ങിയിരുന്നില്ല,,, അവൻ കണ്ണുകൾക്ക് കുറുകെ കൈ വെച്ച് കൊണ്ട് ബീൻ ബാഗിൽ ചാരി ഇരുന്നതും തൊട്ടടുത്ത് തന്നെ അവളും ഇരിന്നു കൊണ്ട് മെല്ലെ അവന്റെ മുടിയിലൂടെ തലോടി,,,

, "ആദി..... ദേഷ്യം കൊണ്ട് ബാക്കിയുള്ളവരെ നിലക്ക് നിർത്താനും വേദനിപ്പിക്കാനും എളുപ്പം ആണ്,,, പക്ഷെ ചുറ്റും ഉള്ളത് കാണാൻ ആയിരിക്കും പ്രയാസം,,,,, നീ എന്നോട് ചോദിച്ചിട്ടില്ലേ,,,, എന്തിനാ ഇങ്ങനെ ചിരിക്കുന്നേ എന്ന്,,,,,അതിനുള്ള ഉത്തരം ഇതാ,,,, ആ പുഞ്ചിരി ചുണ്ടിൽ നിൽക്കുമ്പോൾ നമുക്ക് കാണാൻ കഴിയും ചുറ്റും ഉള്ളവരുടെ മനസ്സ്,,, അവരുടെ വിചാരങ്ങൾ എല്ലാം,,, മനസ്സിലാകുന്നുണ്ടോ നിനക്ക്,,,, " അവന്റെ തലക്ക് പിറകിൽ കൈ വെച്ച് ഉഴിഞ്ഞു കൊണ്ട് അവൾ ചോദിച്ചതും അവൻ മെല്ലെ തല ഉയർത്തി അവളെ നോക്കി,, അവളുടെ പുഞ്ചിരി കണ്ടപ്പോൾ തന്നെ ഉള്ളിൽ ഒരാശ്വാസം അവനെ പൊതിയുന്നുണ്ടായിരുന്നു,,,, "i want tight hug thaaaraa... " അവൻ മെല്ലെ പറഞ്ഞു,,, അവൾ അവനെ ഒന്ന് ചേർത്ത് പിരിച്ചു,,, പുഞ്ചിരിയോടെ തന്നെ അവനെ ആശ്വസിപ്പിക്കും മട്ടെ പുറത്ത് തലോടി കൊണ്ടിരുന്നു,,, "ഞാൻ മാറാൻ ശ്രമിക്കുന്നുണ്ട്,,,, പക്ഷെ ചില നിമിഷങ്ങൾ കൈ വിട്ട് പോകുന്നു,,, മുന്നിൽ നിൽക്കുന്നത് ആരാണെന്നോ എന്താണെന്നോ മനസ്സിലാക്കാൻ സാധിക്കുന്നില്ല,,, വേദന കാണാൻ കഴിയുന്നില്ല,,, ശരി എന്തെന്നോ തെറ്റ് എന്തെന്നോ മനസ്സിലാക്കാൻ കഴിയുന്നില്ല,,, എല്ലാവരും എനിക്ക് എതിരായ പോലെ,,,,, ആർക്കും എന്നോട്,,,, " "ആദി... "

പറഞ്ഞു തീരും മുന്നേ ഒരു ശാസന പോലുള്ള അവളുടെ വിളി എത്തി,,, അവൻ നിറഞ്ഞു വന്ന കണ്ണുകൾ അവൾ കാണാതെ തന്നെ തുടച്ചു കളഞ്ഞു,,, "നിനക്ക് എല്ലാരും ഉണ്ട്,,, സ്നേഹിക്കാൻ ശാസിക്കാൻ,,,,, എല്ലാത്തിനും,,, പിന്നെ എന്തിനാ അങ്ങനെ ഒരു തോന്നൽ,,,," "എനിക്ക് പേടിയാ തത്തെ,,,, പലർക്കും എന്നിൽ നിന്നും ഇഷ്ടപ്പെടാത്ത ഒരു സ്വഭാവം ആണ് ഈ ദേഷ്യം,,, അത് കൊണ്ട് തന്നെയാ പലരും ഒരു വാക്ക് പോലും ചോദിക്കാതെ എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയതും,,, ഇനി നീയും,,,,, സഹിക്കില്ലടി,,, " അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു,, അവന്റെ ദേഷ്യത്തെ അവൻ തന്നെ ഭയന്നു തുടങ്ങിയ നിമിഷങ്ങൾ,,, തത്തയുടെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി വിടർന്നു,, അവൾ ആ വാക്കുകളിൽ കാണാൻ ശ്രമിച്ചത് തന്നോടുള്ള പ്രണയത്തെ മാത്രമായിരുന്നു,,,, "ആ കൂട്ടത്തിൽ ഈ തത്തമ്മയെയും നീ കൂട്ടിയോ,,,,, എന്നാലേ ഞാനെ,,,, അങ്ങനെ ഒഴിഞ്ഞു പോകാൻ ഉദ്ദേശിച്ചിട്ടില്ല,,, ജീവിതകാലം മുഴുവൻ നിന്നോടൊപ്പം,,, സ്നേഹിച്ചും,,,, ഇടക്ക് കുശുമ്പ് കൂടി അടിച്ചും തൊഴിച്ചും,,,, ആ പിന്നെ കടിച്ചും ഉണ്ടാകും,,,, പിന്നെ എന്തിനാ,,,, പിന്നെ ഇല്ലേ നമുക്ക് നാളെ നാട്ടിൽ പോണം ട്ടോ,,,, " ആദ്യം പറഞ്ഞതൊക്കെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു എങ്കിലും അവസാനം ആയതോടെ അവൻ ദേഷ്യത്തോടെ അവളിൽ നിന്നും അടർന്നു മാറി,,, അവൻ എഴുന്നേറ്റു പോകാൻ ഒരുങ്ങിയതും അവൾ അവനെ പിടിച്ചു വെച്ചു,,, "ഇപ്പോൾ എന്താ പറ്റിയെ.... "

"പോടീ.... പുല്ലേ,,, നിനക്ക് അറിയാവുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി ഓർമിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, നാട്ടിൽ പോയാൽ കാണേണ്ട മുഖങ്ങൾ എനിക്ക് താല്പര്യം ഇല്ല,,, " അവൻ വേറെ എങ്ങോ നോക്കിയായിരുന്നു പറഞ്ഞത്,, അവൾ പതിവ് പുഞ്ചിരിയോടെ തന്നെ അവന്റെ മുഖം അവൾക്ക് അഭിമുഗമായി തിരിച്ചു പിടിച്ചു,,,, "ആരെ കാണാൻ താല്പര്യം ഇല്ലാന്ന്,,, പ്രിയേച്ചിയെയോ... " അവളുടെ ചോദ്യത്തിൽ അവൻ ഒന്ന് കൂടെ മുഖം കറുപ്പിച്ചു,,,, "തത്തെ,,, നീ ഇപ്പൊ പോകുന്നതാണ് നല്ലത്,,, അല്ലേൽ കൈ മടക്കി ഒന്ന് കിട്ടി എന്നിരിക്കും,,, " "അത് സാരമില്ല,,,, എന്റെ കെട്ടിയോൻ അല്ലാതെ വേറെ ആരാ എന്നെ തല്ലാൻ,,, " ചിരിയോടെയായിരുന്നു അവളുടെ ചോദ്യം,,,അവൾ അവന്റെ നെഞ്ചിലേക്ക് ഒന്ന് ചാരി കിടന്ന് തുടരെ തുടരെ തൊണ്ടിയതും അവസാനം സഹികെട്ട് അവൻ ഒന്ന് നോക്കിയതും ചിരിയോടെ തന്നെ നോക്കുന്ന തത്തയെ കണ്ട് അവനും അറിയാതെ ചിരിച്ചു പോയി,,,, "നിനക്ക് ഇപ്പൊ എന്താ വേണ്ടത് എന്റെ തത്തമ്മേ.... " "നാട്ടിൽ പോണം,,, അത് തന്നെ,,,,ആദി ഇപ്പോൾ പ്രിയേച്ചിയെ ഫേസ് ചെയ്തില്ലേൽ അവര് വിജരിക്കില്ലേ,,, ഇപ്പോഴും ആ പഴയ ഇഷ്ടം ഉള്ളിൽ ഉള്ളോണ്ട അങ്ങനെയെന്ന്.... " എന്തോ സീരിയസ് കാര്യം പറയും പോലുള്ള അവളുടെ എക്സ്പ്രഷൻ കണ്ട് അവൻ ഒരു കുറുമ്പോടെ അവളെ നോക്കി,,,,

"വിചാരിക്കോ.... " "ആന്നേ,,,, അപ്പൊ നമ്മൾ നാട്ടിലേക്ക്‌ പോയി കാണിച്ചു കൊടുക്കണ്ടേ ഒരു പുല്ലും ഇല്ലാന്ന്,,, അതിനു വേണ്ടിയാ പറയുന്നേ പോകണംന്ന്,,,ഇപ്പൊ മനസ്സിലായോ മന്ദബുദ്ധി.... " അവൾ അവന്റെ തലക്ക് അടിച്ചു കൊണ്ട് ചോദിച്ചതും അവൻ ചിരിയോടെ തലയാട്ടി,,,, "അപ്പൊ പോവാലെ..." അവൻ ചോദിച്ചതും അവൾ അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു,, "എന്ന പോയി അമ്മയുടെ പിണക്കം മാറ്റി വന്നേ,,, എന്നിട്ട് മതി എന്നോട് സംസാരിക്കാൻ,,, ചെല്ല്,, " സീരിയസ് ശബ്ദത്തിൽ അത്രയും പറഞ്ഞു കൈ കെട്ടി കുറച്ചു നീങ്ങി ഇരുന്നു കൊണ്ട് അവൾ പറയുന്നത് കേട്ട് ആദ്യം ഒന്ന് അന്താളിച്ചു എങ്കിലും എന്തോ പറയാം അടുത്തേക്ക് നീങ്ങിയ അവനെ ഒരു കൈ കൊണ്ട് നീക്കി ഒരുത്തി,,,, "അമ്മ മിണ്ടിയാലെ ഇനി ഞാനും മിണ്ടു.... ചെല്ല്,,, " അവൾ അവനെ നോക്കാതെ തന്നെ പറഞ്ഞു,, അവൻ ഒരു ചിരിയോടെ അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് പുറത്തേക്ക് പോകുന്നത് ഇടം കണ്ണിൽ കണ്ടതും ചെറു ചിരി അവളിലും ഉടലെടുത്തു... ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "എന്നെ ഒരിക്കൽ എങ്കിലും ചോദിച്ചായിരുന്നൊ അമ്മ.... " ഫോണിലൂടെ അമ്മയോടുള്ള സംഭാഷണത്തിൽ ഒതുങ്ങി കൂടിയ ഒരു വരി,,, കേട്ടു നിന്ന അമ്മയിൽ പോലും നോവുണർത്തി,,,, അവൾ തികച്ചും മൗനം ആയതോടെ അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു,,,

"സാരമില്ല അമ്മ,,,, എനിക്കറിയാം,, എന്റെ അപ്പയല്ലെ ഉള്ളിൽ ഒരുപാട് ഇഷ്ട്ടം ഉണ്ടാകും,, അതോണ്ട എതിർത്ത് ഇറങ്ങി പോന്നപ്പോൾ സങ്കടം ആയത്,,, ഞാൻ കാരണം ഒരുപാട് അപമാനം സഹിക്കുന്നുണ്ടാകും,,, " അവളുടെ കണ്ണുകളിൽ നിറഞ്ഞു വന്നു,,, "എന്തിനാ മോളെ തെറ്റുകൾ സ്വയം ഏറ്റെടുക്കുന്നത്,,,നിന്റെ വേദന കാണാൻ കഴിയാത്തവരുടെ അഭിമാനവും അപമാനവും ഒന്നും ഈ അമ്മ നോക്കുന്നില്ല,,,, എന്റെ കുട്ടീടെ കണ്ണ് നിറയാതിരുന്നാൽ മതി,,,എന്റെ കുട്ടിക്ക് അവിടെ സുഖം അല്ലേ,,,, " അത് പറയുമ്പോൾ അവർ തികച്ചും ഒരു അമ്മയായിരുന്നു,,, "ആ അമ്മ,,, എനിക്ക് ഇവിടെ സുഖം ആണ്,,,ഇവിടെ അമ്മക്ക് എന്നെ വലിയ കാര്യം ആണ്,,,എന്നാലും അങ്ങോട്ട്‌ വരാൻ കൊതിയുണ്ട്,,,, " "വരണ്ട മോളെ,,,, ഇവിടെ എല്ലാരും കൂടി നിന്നെ ബ്രഷ്ട്ട് കല്പ്പിച്ചിരിക്കുകയാണ്,,, ആകാഷും,,,വിഷ്ണുവും ഒക്കെ കുറെ എതിർത്തു എങ്കിലും കാര്യം ഒന്നും ഉണ്ടായില്ല,, കണ്ടിടത്ത് നിന്നും ഓടിക്കണം എന്ന പറയുന്നത്,,,,എന്റെ കുട്ടി ഇങ്ങോട്ട് വരണ്ട,,,, എല്ലാ സന്തോഷത്തോട് കൂടിയും അവിടെ കഴിഞ്ഞാൽ മതി,,, നിന്റെ അപ്പന് മതം കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ നമ്മളെ ഓർക്കും,,, അന്ന് ഇതിനൊരു മറുപടി നൽകാം,,, എന്റെ കുട്ടി ഒരിക്കലും ഇങ്ങോട്ട് വരണ്ട,,,, "

അമ്മയുടെ വാക്കുകൾക്ക് പുറമെ എന്തോ സങ്കടം അവളെ പൊതിയുന്നുണ്ടായിരുന്നു,, അവൾ ബാക്കി കേൾക്കാൻ ആകാതെ ഫോൺ കട്ട്‌ ചെയ്തു,,, ബെഡിലേക്ക് ഊർന്നു കിടന്നു,,, അടുത്ത് കിടക്കുന്ന ആദിയെ ഒന്ന് നോക്കി കൊണ്ട് ബെഡിന്റെ എതിർ സൈഡിൽ തിരിഞ്ഞു കിടന്നു,,, ചിന്തകൾ പല വഴി സഞ്ചരിച്ചു തുടങ്ങി,,,, പെട്ടെന്ന് എന്തോ ഒന്ന് തന്റെ വയറിലൂടെ ഇഴയുകയും അത് തന്നെ പിടിച്ചു പിന്നിലേക്ക് ചേർത്തു വെക്കുകയും ചെയ്യുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,, അത് ആരാണെന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഒന്നും മിണ്ടിയില്ല,,, ഉള്ളിലെ സങ്കടം കൊണ്ട് ഒന്നും പറയാനും സാധിച്ചില്ല,,, അവൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് മുടി ഇഴകളിൽ ഒന്ന് ചുണ്ടമർത്തി,,,, മെല്ലെ തട്ടി ഉറക്കുന്ന അവന്റെ കൈകൾ കാണും തോറും അവനോടുള്ള പ്രണയവും അവളിൽ പടരുകയായിരുന്നു,,, അവൾ തിരിഞ്ഞു കിടന്നു കൊണ്ട് അവനെ പുണർന്നു,,,, സങ്കടത്തിൽ ഒന്ന് ചേർത്ത് പിടിക്കാൻ,,, വാക്കുകൾക്ക് അതീതമായ ഒരു സ്പർശം,,,, ഞാനുണ്ട് എന്നൊരു വാക്ക്,,, അത്രമാത്രമേ ഏതൊരാളും ആഗ്രഹിക്കൂ,,, അവളുടെ സങ്കടങ്ങളെ തന്റെത് മാത്രം ആക്കുകയായിരുന്നു അവൻ,,,,, ..തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...