പ്രണയനിലാമഴ....💙: ഭാഗം 16

 

രചന: അനാർക്കലി

"എന്നാ നമുക്ക് ഇറങ്ങാം..." "ചാരു വന്നിട്ടില്ല അമ്മാ...." അമ്പലത്തിലേക്ക് പോകാനായി ഇറങ്ങിയതാണ് എല്ലാവരും...ശ്രദ്ധയെ കാണാത്തതു കൊണ്ടു അവളെ വെയിറ്റ് ചെയ്തു നിൽക്കാണ് അവർ... "പോകാം..." ശ്രദ്ധയുടെ ശബ്ദം കേട്ടതും അതുവരെ ഫോണിൽ നോക്കിക്കൊണ്ടിരുന്ന ഋഷി അവളെ നോക്കി... ഒരു വൈറ്റ് സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത്... അവളെ ആദ്യമായി സാരിയിൽ കാണുന്നത് കൊണ്ടു തന്നെ അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു...അവൾ അവനെ കണ്ടതും അവനെ നോക്കി മുഖം വീർപ്പിച്ചു ഋതുവിനും അമ്മുവിനുമൊപ്പം നടന്നു.... അവൻ ഒന്ന് പുഞ്ചിരിച്ചു... "മതിയെടാ നോക്കി വെള്ളമിറക്കിയത്..." അഭിയുടെ വാക്കുകൾ കേട്ടതും അവൻ അവനെ ഒന്ന് നോക്കി.... "അതിന് ഞാൻ ആരെ നോക്കിയെന്ന.." "ഓഹ് ഇനിപ്പോ കിടന്നുരുളണ്ട... ഞാൻ കണ്ടു.. നീ ചാരുനെ തന്നെ നോക്കി നിന്നത്..." അവൻ ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് അവർക്ക് പിറകെ നടന്നു... അഭി ഒന്ന് ആക്കി അവന്റെ ഒപ്പവും ... "എന്താ മോനെ ഒരു ഇളക്കം ഒക്കെ ഉണ്ടല്ലോ.." "ഞാനും ഒന്ന് ഇളക്കട്ടെടാ..." അഭി ഇത് ഋഷി തന്നെയല്ലേ ഒന്ന് നോക്കി...

വായും പൊളിച്ചു തന്നെ നോക്കി നിൽക്കുന്ന അഭിയെ കണ്ടതും അവൻ അവന്റെ വാ അടച്ചു വെച്ചു... "വരുന്നുണ്ടെങ്കിൽ വാ..." അതും പറഞ്ഞു അവൻ മുന്നോട്ടു നീങ്ങി.. പിറകെ അഭിയും... കുറച്ചു നടക്കാൻ ഉണ്ടായിരുന്നു അമ്പലത്തിലേക്ക്... ഋതു ശോഭയ്ക്ക് ഒപ്പം ആയിരുന്നു നടന്നിരുന്നത്... അവർ അവരുടെ ഓർമ്മകൾ എല്ലാം അവളോട് പങ്കുവെച്ചു... അമ്മുവും അവർക്കൊപ്പം ഉണ്ടായിരുന്നു... ശ്രദ്ധ അവർക്ക് തൊട്ടുപിറകിലും... അഭിയും ഋഷിയും ശ്രദ്ധക്ക് പിറകിലും...ഋഷിയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു... അമ്പലത്തിൽ എത്തിയതും അവർ എല്ലാവരും തൊഴാൻ വേണ്ടി അകത്തേക്ക് കയറി... കൃഷ്ണന്റെ മുന്നിൽ കണ്ണടച്ച് കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന ശ്രദ്ധക്ക് അരികിലായി ഋഷിയും വന്നു നിന്നു... അവൾക്ക് ഋഷിയുടെ സാമീപ്യം മനസിലായതും അവൾ കണ്ണുതുറന്നു അവനെ നോക്കി..അവനും പെട്ടെന്ന് അവളെ നോക്കി... "ഹ്മ്മ്.. എന്താ..." അവൻ പുരികം പൊക്കി ചോദിച്ചതും അവൾ ദേഷ്യത്തിൽ അവനെ നോക്കി നിൽക്കായിരുന്നു...

അവനെ തുറിച്ചു നോക്കി അവൾ അവിടെ നിന്നും ഋതുവിന്റെ അടുത്തേക്ക് പോയി... അവൻ അവൾ പോയതും നോക്കി ഒന്ന് പുഞ്ചിരിച്ചു കൃഷ്ണനെ നോക്കി പ്രാർത്ഥിച്ചു... "ഇവളെ എനിക്ക് തന്നെ തന്നേക്കണേ... എന്തോ അവളില്ലാതെ പറ്റുന്നില്ല എനിക്ക്..." അവൻ കണ്ണുകൾ തുറന്നു... കൃഷ്ണ വിഗ്രഹം അവനെ നോക്കി കള്ളച്ചിരി ചിരിക്കുന്നത് പോലെ അവനു തോന്നി.... "ആരാ ഇത് ശോഭയോ... നീ എപ്പോഴാ വന്നേ... എത്ര കാലമായി നിന്നെ കണ്ടിട്ട്..." അമ്പലത്തിൽ നിന്നും ഇറങ്ങിയതും ശോഭ അവരുടെ കൂട്ടുകാരിയെ കണ്ടു... "ഞാൻ ഇന്നലെയാ വന്നേ..." "ഇതൊക്കെ നിന്റെ മക്കൾ ആണോ..." ഋതുവിനെയും ഋഷിയെയും അഭിയേയും നോക്കിയാണ് അവർ ചോദിച്ചത്... അമ്മുവിനെയും ശ്രദ്ധയെയും അവർക്കറിയാമായിരുന്നു...അവർ അവരെ അവർക്ക് പരിചയപ്പെടുത്തികൊടുത്തു... വീട്ടിലേക്ക് എത്തിയ അവരെല്ലാം കാണുന്നത് മുറ്റത്തു കിടക്കുന്ന വേറൊരു കാർ ആണ്....

അതിനൊപ്പം ഉമ്മറത്ത് നിൽക്കുന്ന ആളെ കണ്ടതും ശോഭ ഒന്ന് ഞെട്ടി... എന്നാൽ ഋഷിക്കും ഋതുവിനും അത് സന്തോഷമായിരുന്നു.... "പപ്പാ....എപ്പോ വന്നു..." ഋഷിയും ഋതുവും ആകാംഷയോടെ ചോദിച്ചു.. ശോഭ അപ്പോഴും ഞെട്ടിയിരിക്കയിരുന്നു... "ഞാൻ ഇപ്പൊ വന്നിട്ടുള്ളൂ... അപ്പോഴാ അറിഞ്ഞേ നിങ്ങളൊക്കെ അമ്പലത്തിൽ പോയതാണെന്ന്..." "പപ്പാ അച്ചാച്ചനെ കണ്ടോ..." "ഇല്ലാ..." "എന്ന വാ...." അതും പറഞ്ഞു ഋതു ദിനേഷിന്റെ കയ്യും പിടിച്ചു അകത്തേക്ക് പോയി.. പിറകെ ഋഷിയും അഭിയും... ശോഭക്ക് പേടിയായിരുന്നു...ശ്രദ്ധ അവരുടെ തോളിൽ കൈ വെച്ചു... "ആന്റി എന്താ ഇങ്ങനെ നിൽക്കുന്നെ... വാ..." അവൾ അവരെയും കൂട്ടി അകത്തേക്ക് കയറി... അവർ നേരെ പോയത് ശേഖരന്റെ മുറിയിലേക്ക് ആയിരുന്നു..ദിനേഷിനെ കണ്ടതും അയാൾ ഒന്ന് പുഞ്ചിരിച്ചു... തിരിച്ചു ദിനേഷും.. രണ്ടുപേർക്കും സംസാരിക്കാൻ ഒരു ചടപ്പ് തോന്നിയിരുന്നു.. "എന്നോട് ദേഷ്യം ആണോ ദിനേശാ..." "ഏയ്... അങ്ങയോടു എനിക്ക് എന്തിന് ദേഷ്യം...

അതൊന്നുമില്ല..." രണ്ടുപേർക്കിടയിൽ വീണ്ടും നിശബ്ദത നിറഞ്ഞു... "ചായ എടുത്തു വെച്ചിട്ടുണ്ട്... ദിനേശാ... വാ..." ശാരദ വന്നു വിളിച്ചതും ദിനേശ് അവർക്കൊപ്പം ഹാളിലേക്ക് പോയി... "ഇന്നിനി പപ്പാ പോകുന്നില്ലല്ലോ അല്ലെ..." ഋഷി ആയിരുന്നു അത് ചോദിച്ചത്... "പോകണം... നീ അവിടെ ഇല്ലല്ലോ.... അപ്പൊ ഞാനും കൂടെ ഇല്ലെങ്കിൽ ഓഫീസിലെ കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആകും...അല്ല നീ എന്നാ വരാൻ ഉദ്ദേശിക്കുന്നത്..." "ഞാൻ... ഒരു രണ്ടു ദിവസം കൂടെ കഴിയട്ടെ...ഇവിടെ കുറച്ചു പണി ഉണ്ട്..." അവൻ ശ്രദ്ധയെ നോക്കിയായിരുന്നു പറഞ്ഞത്... അവൾ അവനെ ദേഷ്യത്തോടെ നോക്കി മുകളിലേക്ക് പോയി... അത്കണ്ടു അവനൊന്നു പുഞ്ചിരിച്ചു... കുറച്ചുകഴിഞ്ഞതും ദിനേശ് അവിടെ നിന്നും പോയി... ശോഭ ക്ക് അപ്പോഴും അയാളുടെ മാറ്റം വിശ്വസിക്കാൻ കഴിഞ്ഞില്ല... കാരണം ഒരാളോട് വെറുപ്പ് തോന്നിയാൽ പിന്നീട് ഒരിക്കലും അവനു അവരോട് സ്നേഹം തോന്നില്ല... എന്ന് അവൾക്കറിയാമായിരുന്നു....

ശേഖരൻ അത്രക്കും അയാളെ അപമാനിച്ചിട്ടുണ്ടായിരുന്നു... അത്കൊണ്ട് തന്നെ ശേഖരനോട് അയാൾക്ക് വെറുപ്പ് അല്ലാതെ വേറൊന്നും തോന്നുകയുമില്ലെന്ന് ശോഭക്കറിയാം... ഓരോന്നു ചിന്തിച്ചു അവർ അവരുടെ റൂമിൽ ഇരിക്കയിരുന്നു... അപ്പോഴാണ് ഋതു അവർക്കടുത്തേക്ക് വന്നത്... "എന്താ അമ്മ ചിന്തിക്കുന്നേ... പപ്പാ വന്നപ്പോഴും ഒന്നും സംസാരിച്ചില്ലല്ലോ...." "ഏയ്‌ ഒന്നുല്ല..... ഞാൻ പണ്ടത്തെ കാര്യങ്ങൾ ഓരോന്നു ആലോചിക്കായിരുന്നു..." "എന്നാ എനിക്കും പറഞ്ഞു താ..." "പറഞ്ഞു തരാം... ഇപ്പൊ അല്ല..ഇപ്പൊ ഞാൻ നിനക്ക് കുറച്ചു സംഭവങ്ങൾ കാണിച്ചു തരാം..." അതും പറഞ്ഞു അവർ അവരുടെ ഷെൽഫ് തുറന്നു പഴയ ഒരു ആൽബം എടുത്തു അവൾക്ക് കാണിച്ചുകൊടുക്കൻ തുടങ്ങി... _____________ "ആഹ് അച്ഛാ... അതൊക്കെ ഞാൻ വന്നിട്ട് ചെയ്തോളാം.... ബാക്കി കാര്യങ്ങൾ ഒക്കെ ഓക്കേ അല്ലെ..." ഫോണിൽ ശരത്തിനോട് സംസാരിച്ചു മുകളിലെ വരാന്തയിലേക്ക് വന്നതാണ് ശ്രദ്ധ..

അവൾക്ക് നേരെ വരുന്ന ഋഷി അവളെ കണ്ടതും അവൾക്ക് മുന്നിൽ ചെന്നു നിന്നു... അവൾ മാറി നടക്കാൻ നോക്കിയതും അവൻ അവൾക്ക് തടസമായി നിന്നു... വീണ്ടും അവൾ മാറാൻ നോക്കിയതും അവൻ അതു തന്നെ തുടർന്നു...അവൾ രൂക്ഷത്തോടെ അവനെ നോക്കി.... "അച്ഛാ ... I will call you later..." അവൾ ഫോൺ കട്ട്‌ ചെയ്തു... എന്നിട്ട് അവനെ നോക്കി... "തനിക്ക് എന്താ വേണ്ടേ..." "എന്റെ വാച്ച്.." "തന്നോട് മലയാളത്തിൽ തന്നെ അല്ലെ ഞാൻ പറഞ്ഞത് അത് ഇപ്പൊ എന്റെ കയ്യിൽ ഇല്ലെന്ന്... അതിന് പകരം തന്റെ കയ്യിൽ എന്റെ റിങ് ഉണ്ടല്ലോ..." "But എന്റെ വാച്ച് ഇല്ലല്ലോ..." "കുന്തം.... തന്നോട് ഒക്കെ പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ... മാറങ്ങൊട്ട്.." അവനെ തള്ളിമാറ്റി അവൾ അവളുടെ റൂമിലേക്ക് പോയി...അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു താഴേക്കും പോയി... _____________ "ദേ ആ കാണുന്ന കാവ് കണ്ടോ... അവിടെ ആണ് നിങ്ങളുടെ അച്ഛനും അമ്മയും പ്രേമിച്ചു നടന്നത്.."

കാട് പിടിച്ചു കിടക്കുന്ന കാവ് കണ്ടു ശ്രദ്ധ ഋതുവിന് പറഞ്ഞുകൊടുത്തു... ഒപ്പം ഋഷിയും അഭിയും അമ്മുവും ഉണ്ടായിരുന്നു.... അവർ ഒന്ന് നാട് ചുറ്റാൻ ഇറങ്ങിയതായിരുന്നു... "ആഹാ... എന്നിട്ട് ഇപ്പൊ ആരും അങ്ങോട്ട് പോകാറില്ലേ..." "ഇല്ലാ... അവിടെ പണ്ടും ആരും പോകാറില്ലായിരുന്നു... അപ്പച്ചിയും അങ്കിളും മാത്രമേ പോകാറുണ്ടായിരുന്നുള്ളു...." ഋതുവിന്റെ ചോദ്യത്തിന് അമ്മുവായിരുന്നു അത് പറഞ്ഞുകൊടുത്തത്... "ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം..." "അമ്മ പറഞ്ഞു അറിയാം... പിന്നെ കുറച്ചൊക്കെ മുത്തശ്ശിയും പറഞ്ഞു തന്നിട്ടുണ്ട്..." അഭിയുടെ സംശയത്തിന് ശ്രദ്ധയായിരുന്നു മറുപടി കൊടുത്തത്... "നമുക്ക് ഒന്ന് അവിടെ വരെ പോയാലോ..." "ശരിയാ ഋതു നമുക്ക് പോയി നോക്കാം..." "ഏയ്‌ അങ്ങോട്ട് ഒന്നും പോകേണ്ട... ആകെ കാട് പിടിച്ചു കിടക്കാണ്.. വല്ല ഇഴജന്തുക്കൾ ഉണ്ടാകും..." "അതൊന്നും കുഴപ്പമില്ല നമുക്ക് നോക്കാന്നെ...." അതും പറഞ്ഞു അഭിയും ഋതുവും അങ്ങോട്ടേക്ക് പോയി... അമ്മു അവർക്കൊപ്പം നടന്നു അങ്ങോട്ട് പോകേണ്ടന്ന് പറയുന്നുണ്ട്... ശ്രദ്ധയും ഋഷിയും അവിടെ തന്നെ നിൽക്കായിരുന്നു.... "നമുക്കും അവിടെ പോയി ഒന്ന് പ്രേമിച്ചാലോ...."

"എന്ത്...." "അല്ല.... അവിടെ പോയി നോക്കിയാലൊന്ന്...." ഋഷി പറഞ്ഞത് അവൾ കെട്ടിട്ടുണ്ടെങ്കിലും അവൾ കേൾക്കാത്ത പോലെ ചോദിച്ചു.. അവന്റെ മറുപടി കേട്ടതും അവൾ അവനെ നോക്കി ഒന്ന് അമർത്തി മൂളി അങ്ങോട്ടേക്ക് നടന്നു... "ഇവിടെ മൊത്തം കാടാണല്ലോ..." "അതല്ലേ മനുഷ്യാ ഞാൻ മലയാളത്തിൽ നേരത്തെ പറഞ്ഞത്... അപ്പൊ കേൾക്കാൻ പറ്റിയില്ലല്ലോ..." അഭിയെ നോക്കി ദേഷ്യത്തിൽ അമ്മു പറഞ്ഞു... അവൻ അവളെ നോക്കി ഇളിച്ചുകൊടുത്തു... "അതേയ്.. നിങ്ങൾക്ക് ഇത് കാണണമെങ്കിൽ ഇത് വൃത്തിയാക്കാൻ നാരായണേട്ടനോട് പറയാം..ഇപ്പൊ അകത്തേക്ക് കടക്കേണ്ട...." ശ്രദ്ധ പറഞ്ഞതും എല്ലാവർക്കും അത് തന്നെയാണ് നല്ലത് എന്ന് തോന്നി.. അവർ എല്ലാവരും തിരിച്ചു വീട്ടിലേക്ക് പോയി... കാവ് വൃത്തിയായതും പിന്നീടുള്ള ദിവസങ്ങളിൽ അവർ അവിടെ തന്നെ ആയിരുന്നു...ഋഷി അധിക ദിവസവും ഉണ്ടാകാറില്ല... അവനു കുറച്ചു മീറ്റിങ്‌സ് ഫയൽസ് ഒക്കെ നോക്കാൻ ഉണ്ടാകും... അത്കൊണ്ട് അവൻ തറവാട്ടിൽ തന്നെയാകും...

. ശ്രദ്ധ അവളുടെ ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യാനുള്ള ലീഗൽ പ്രോസസ്സിംഗിൽ ആണ്... ശരത് ആണ് എല്ലാം നോക്കുന്നത്.... അഭി അമ്മുവിന്റെ പിറകെ നടന്നു വളക്കാൻ നോക്കുന്നുണ്ട്... But അവൾ അവനു നന്നായി തന്നെ കൊടുക്കുന്നുമുണ്ട്... ഋതു ശിവക്ക് വിളിച്ചു ഇവിടുത്തെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്നുമുണ്ട്.... ഇതിന്റെ ഇടയിൽ ഋഷി ശ്രദ്ധയെ നന്നായി ദേഷ്യം പിടിപ്പിക്കുന്നുണ്ട്... അവളുടെ ദേഷ്യം കാണാനായി മാത്രം അവൻ അവളെ നന്നായി ചൊറിയുന്നുമുണ്ട്.... അതെല്ലാം അവൻ ആസ്വദിക്കുകയാണ്... അവളോടുള്ള അവന്റെ ഫീലിംഗ്സ് എന്താണെന്നും അവനു മനസിലായിരുന്നു... ശേഖരന്റെ അസുഖം മാറിയിരുന്നു... ഇപ്പൊ അയാൾക്ക് നടക്കാൻ കഴിയും.. ഋഷിയും ശേഖരനും കൂടി രാവിലെ ഒരു നടത്തം ഒക്കെ പതിവുള്ളതായി മാറിയിരുന്നു... അങ്ങനെ ഒരു ദിവസം ദിനേശ് വീണ്ടും ശ്രീമംഗലത്തേക്ക് വന്നു... "ആരിത് ദിനേശോ.... അകത്തേക്ക് കയറി വാ മോനെ..." ശേഖരൻ അവനെ അകത്തേക്ക് ക്ഷണിച്ചു...

"അച്ഛന് ഇപ്പൊ എങ്ങനെയുണ്ട്..." "ഇപ്പൊ കുഴപ്പം ഒന്നുമില്ല മോനെ... എല്ലാവരും ഉള്ളത്കൊണ്ട് തന്നെ മനസിനും ശരീരത്തിനും ഒരു ഉന്മേഷം ഒക്കെയുണ്ട് " "പപ്പാ...." ദിനേഷിനെ കണ്ടതും ഋതു ഓടി വന്നു അയാളെ കെട്ടിപിടിച്ചു... കൂടെ എല്ലാവരും ഉണ്ടായിരുന്നു... ശോഭ അവനു ചായ കൊടുത്തു... "ഇന്ന് മോന് ഇവിടെ തങ്ങില്ലേ...." "ഉവ്വ്.. അതിനും കൂടെയാ ഞാൻ വന്നത്... പിന്നെ ചില കാര്യങ്ങൾ പറയാനുമുണ്ട്..." എല്ലാവരും അയാളെ തന്നെ നോക്കി... "എന്താ പപ്പാ.." "ഒക്കെ പറയാം... ആദ്യം ഞാനൊന്ന് ഫ്രഷ് ആകട്ടെ... ശോഭേ...." ഋഷി ചോദിച്ചതും അയാൾ മറുപടി കൊടുത്തു ശോഭക്ക് ഒപ്പം റൂമിലേക്ക് പോയി.. "ദിനേശേട്ടാ...." "ഹ്മ്മ് എന്താ..." "എന്ത് കാര്യമാ പറയാന്നു പറഞ്ഞത്..." "ശോഭ പേടിച്ചായിരുന്നു അത് ചോദിച്ചത്... അയാൾ അവരെ ഒന്ന് നോക്കി..."

"പറയാനുള്ളത് ഞാൻ പറഞ്ഞോളാം... നീ അതിൽ ഇടപെടേണ്ട..." "ദിനേശേട്ടാ..." "നിന്നോട് പറഞ്ഞില്ലേ ശോഭേ ..... പിന്നെ എന്താണ്...നീ എന്നെ ധിക്കരിച്ചു എന്ന് ഇങ്ങോട്ട് വന്നോ അന്ന് മുതൽ എന്റെ മനസ്സിൽ നിന്നോടുണ്ടയിരുന്ന സ്നേഹം കുറഞ്ഞു.... അത്കൊണ്ട് തന്നെ നിന്നോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...." അവർക്ക് സങ്കടം വരുന്നുണ്ടായിരുന്നു... അവരുടെ കണ്ണുകൾ നിറഞ്ഞു...ദിനേശ് അതും പറഞ്ഞു ബാത്‌റൂമിലേക്ക് കയറി...ശോഭ തളർന്നു ബെഡിലേക്ക് ഇരുന്നു.... "എന്താ മോന് പറയാനുണ്ടെന്ന് പറഞ്ഞത്..." ശേഖരൻ ചോദിച്ചതും ദിനേഷിന്റെ വാക്കുകൾക്കായി എല്ലാവരും കാതോർത്തു.... അയാൾ ഋതുവിനെ നോക്കി.... "ഋതു... ഇങ്ങോട്ട് വാ..." അവൾ അയാൾക്കടുത്തു വന്നിരുന്നു...ദിനേശ് അവളെ ചേർത്തുപിടിച്ചു.. "എന്റെ മകൾ ഋതികയുടെ വിവാഹം ഞാൻ നിശ്ചയിച്ചു...വരൻ എന്റെ സുഹൃത്തിന്റെ മകൻ കാർത്തിക് കുമാർ..." അത് കേട്ടതും ഋതു ഞെട്ടി എണീറ്റു... ശ്രദ്ധയുടെയും അഭിയുടെയും അവസ്ഥ മറിച്ചല്ലായിരുന്നു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...