പ്രണയവർണ്ണങ്ങൾ: ഭാഗം 45

 

എഴുത്തുകാരി: കുറുമ്പി

"ഏ... ഏട്ടാ ഞ..ഏട്ടത്തിയെ കാണുന്നില്ല....ലെച്ചു കണ്ണ് നിറച്ചോണ്ട് പറഞ്ഞതും രുക്ഷിന്റെ നെഞ്ചിലൂടെ ഒരു ആന്തൽ കടന്ന് പോയി...... "കാണുന്നില്ലന്നോ..... സിദ്ധു സ്റ്റെയർ വേഗത്തിലിറങ്ങി രുക്ഷിനെ നോക്കി... "ഞ... ഞാൻ രാവിലെ എണീറ്റപ്പോൾ മുതൽ കാണുന്നില്ല... ഞാൻ ഇവിടെങ്ങും നോക്കി എവിടേം ഇല്ല..... എവിടേലും പോവാണെങ്കിൽ ഫോൺ എടുത്തൂടെ അത് കൂടി എടുത്തിട്ടില്ല....ലെച്ചു പറയുന്നതൊക്കെ കെട്ടിട്ട് തല പെരുക്കുന്നത് പോലെ തോന്നി രുക്ഷിന്.... "നീ ഇതെന്തിനാ കരയുന്നെ അയ്യേ.... ചന്തു ഇവിടെവിടെയോ ഉണ്ട്....ഞങ്ങൾ ഒന്ന് നോക്കട്ടെ.... ചെല്ല് വേഗം പോയി റെഡി ആവാൻ നോക്ക്.... നീ റെഡി ആയിട്ട് വേണ്ടെ ചന്തുനെ റെഡി ആക്കാൻ ചെല്ല് വേഗം ചെല്ല്....

പിന്നെ ചന്തുന്റെ കാര്യം ആരോടും പറയണ്ടാട്ടോ....സിദ്ധു ലെച്ചുന്റെ കണ്ണ് തുടച്ച് കൊടുത്തുക്കൊണ്ട് പറഞ്ഞതും അവൾ തലയാട്ടിക്കൊണ്ട് റൂമിലേക്ക് കയറി രുക്ഷ് വേഗത്തിൽ പുറത്തേക്ക് പോവുന്നത് കണ്ട് പുറകെ സിദ്ധുവും നടന്നു..... വീടിന് ചുറ്റും ചന്തുനെ തിരയുമ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവിളിവിടെ എവിടെയേലും ഉണ്ടാവും എന്നുള്ള പ്രതീക്ഷ....കണ്ണുകൾ മൂടി കെട്ടിയിരുന്നു കണ്ണീർ കണ്ണിൽ കുമിഞ്ഞു കൂടി...... പുറകെ സിദ്ധുവും ഉണ്ടായിരുന്നു... ഒടുക്കം വിയർത്തുക്കൊണ്ട് ആൽത്തറയിലായി ഇരുന്നു....

രണ്ട് പേരും നന്നെ കിതക്കുന്നുണ്ടായിരുന്നു... "ഇവിടെങ്ങും കാണുന്നില്ലല്ലോ.... അവളിതെവിടെ പോയിട്ടുണ്ടാവും.... സിദ്ധു രുക്ഷിനെ നോക്കിയതും ശീലപോലെ ഇരിപ്പുണ്ട്.... കണ്ണുകൾ കണ്ണിമയെ വെട്ടിച്ചുകൊണ്ട് കണ്ണുനീരിനെ കവിളിനയിലേക്ക് ഒഴുക്കി.... "എടാ.. നീ ഇങ്ങനെ നേർവെസ് ആയാലോ... അവൾ ഇവിടെവിടേലും ഉണ്ടാവും.... സിദ്ധു രുക്ഷിന്റെ തോളിൽ കൈ അമർത്തി.... "ഇല്ലടാ അവൾക്ക്.... അവൾക്കെന്തോ പ പറ്റിയിട്ടുണ്ട്.... നീ കാർ എടുക്ക് ഞാൻ ഡ്രൈവ് ചെയ്താൽ ശെരിരിയാവില്ല....

രുക്ഷിനാകെ ഭ്രാന്തു പിടിക്കുന്നപോലെ തോന്നി.... "എങ്ങോട്ട് പോവാനാ... "അതൊന്നും എനിക്കറിയില്ല.... നീ കാർ എടുക്ക് സിദ്ധു..... രുക്ഷ് കൈകൾ ആൽത്തറയിൽ അമർത്തി.... തല കുനിച്ചു വെച്ചു..... സിദ്ധു രുക്ഷിനെ ഒന്ന് നോക്കി വീട്ടിലേക്ക് നടന്നു.... ഇപ്പോഴും എവിടുന്നേലും അവൾ കയറി വരും എന്നുള്ള പ്രതീക്ഷയിലാണവൻ....... സിദ്ധു വീട്ടിലേക്ക് കയറിയപ്പോയെക്കും കണ്ടു എല്ലാരും ചന്തുവിനെ അന്വേഷിച്ചോണ്ടിരിക്കുകയാണ്.... എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാൻ കഴിയാത്ത അവസ്ഥ..... ആരുടേയും ചോദ്യത്തിന് ഉത്തരം നൽകാൻ നിൽക്കാതെ വേഗം റൂമിലേക്ക് കയറി കീ എടുത്തു.... "നീ... നീ ഇതെവിടെ പോവാ സിദ്ധു... ആ പെണ്ണിനേയും ഇവിടെ കാണുന്നില്ലല്ലോ...

ആ കൊച്ച് അവിടെ കരഞ്ഞോണ്ടിരിക്ക എന്തിനാത്....വത്സല പറഞ്ഞതും സിദ്ധു അവരെ ഒന്ന് കൂർപ്പിച്ചു നോക്കി.... "ഇപ്പോൾ സംഭവിക്കുന്നതിലൊക്കെ നിങ്ങൾക്ക് വല്ല പങ്കും ഉണ്ടെങ്കിൽ... ഒരു താക്കീതോടെ പറഞ്ഞുക്കൊണ്ട് വേഗത്തിൽ ഉമ്മറത്തേക്ക് നടന്നു..... കാർ സ്റ്റാർട്ട്‌ ആക്കി മുന്നോട്ടെടുത്തു..... സിദ്ധുന്റെ കാർ മുന്നിൽ എത്തിയതും രുക്ഷ് ആൽത്തറയിൽ നിന്നും ഇറങ്ങി അവന്റെ അടുത്തേക്ക് നടന്നു ഡോർ തുറന്നോണ്ട് അകത്തേക്ക് കയറി ഇരുന്നു.... "എങ്ങോട്ടാടാ പോവാ.... അവിടെ വല്യ പ്രശ്നം ആയിരിക്ക.... ചന്തു... ചന്തു ശെരിക്കും മിസ്സിംഗ്‌ ആണ്... എവിടെ പോയി അന്വേഷിക്കും.... എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല..... നമ്മൾ... നമ്മൾ എന്താടാ ചെയ്യാ.....

സിദ്ധു നിസ്സഹായതയോടെ രുക്ഷിനെ നോക്കി രുക്ഷ് ഒന്നും മിണ്ടാതെ സീറ്റിൽ ചാരി ഇരുന്നു.... അവന്റെ മനസ്സിലെ സംഘർഷവസ്ഥ സിദ്ധുവിന് മനസിലാവുന്നുണ്ടായിരുന്നു.... സിദ്ധു പിന്നൊന്നും മിണ്ടാതെ കാറെടുത്തു..... രുക്ഷിന്റെ മനസ്സാകെ ചന്തുവായിരുന്നു.... ഇന്നലവരെ തന്നിലുതിച്ച സന്തോഷം കെട്ട് പോയിരിക്കുന്നു.... നഷ്ടപ്പെടുമോ എന്നുള്ള ചിന്ത മനസ്സിനെയും ബുദ്ധിയെയും മരവിപ്പിച്ചിരിക്കുന്നു..... ഒന്നും ഓർക്കാൻ വയ്യാതെ തല പെരുക്കുന്ന പോലെ....... സിദ്ധു പൊടുന്നനെ ബ്രേക്ക്‌ ചവിട്ടിയതും രുക്ഷ് കണ്ണ് തുറന്ന് നോക്കി.... "പോലിസ് സ്റ്റേഷൻ.... രുക്ഷ് പാളിക്കൊണ്ട് സിദ്ധുനെ നോക്കി..... "വേറെ വഴിയൊന്നും നമ്മളുടെ മുന്നിൽ ഇല്ലടാ.... സിദ്ധു രുക്ഷിനെ ഒന്ന് നോക്കി....

അവൻ ഒന്നും മിണ്ടാതെ കാറിൽ നിന്നും പുറത്തിറങ്ങി..... പുറകെ സിദ്ധുവും ഇറങ്ങി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ചന്തു ഒന്ന് ഞെരുങ്ങിക്കൊണ്ട് കണ്ണ് തുറക്കാൻ ശ്രെമിച്ചു..... കൺപോളക്ക് വല്ലാത്ത കനo തോന്നി.... ഇമചിമ്മിക്കൊണ്ട് ചെറുതായി കണ്ണ് തുറന്നു.... ബൾബിലെ വെളിച്ചം കണ്ണിലേക്ക് കുത്തി കയറുന്നു.. കൈ അയക്കാൻ നോക്കിയതും പറ്റുന്നില്ല.... തലക്ക് മേളിലായ് ഒരു ബൾബ് തൂങ്ങി ആടുന്നുണ്ട്... താൻ ഒരു ചെയറിൽ ബന്ധിതയാണെന്ന് അറിഞ്ഞതും ചന്തു പേടിയോടെ ഒന്ന് ചുറ്റും നോക്കി.... "ഹാ ഹാ ചന്തുമോള് എഴുനെറ്റോ.... പരിചിതമായ ശബ്‌ദം ചന്തു ഭീതിയോടെ ചുറ്റും നോക്കി.... ഇരുളിന്റെ മറവിൽ നിന്നും മുന്നിലേക്ക് വരുന്ന ആളെ കണ്ടതും ചന്തുവിന്റെ കണ്ണുകൾ വികസിച്ചു....

. "ആകാശേട്ടൻ..... ചന്തു നെറ്റി ചുളിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന ആകാഷിനെ നോക്കി.... "അതേല്ലോ..... ആകാശൊരു പുച്ഛ ചിരിയോടെ നിന്നു.... "ആകാശേട്ട.... ഇത് ഇതൊക്കെ എന്താ.... എനിക്ക്..... ചന്തു ഒന്നും മനസിലാവാതെ ചുറ്റും ഒന്ന് നോക്കി.... "ഒന്നും മനസിലാവുന്നുണ്ടാവില്ല അല്ലെ.... അതിനല്ലേ ചേട്ടനുള്ളത്.... ചന്തുവിന്റെ മുന്നിലേക്ക് ഒരു ചെയർ വലിച്ചിട്ടുക്കൊണ്ട് ആകാശ് അതിലിരുന്നു.... ചന്തു ഇരുന്നിടത് നിന്നും ഒന്ന് പിന്നോട്ടാഞ്ഞു... ഉമിനീരിറക്കിക്കൊണ്ട് അവൻ പറയുന്നതിന് കാതോർത്തു....

"അയ്യേ... നീ എന്നെ പേടിക്കുകയാണോ ചന്തു.... ഞാൻ നിന്റെ ആ പഴയ ആകാശേട്ടനല്ലെടി.... കൈ ചന്തുവിന്റെ കവിളിനയിലൂടെ തഴുകി ഇറക്കിക്കൊണ്ട് ആകാശ് പറഞ്ഞതും ചന്തു വെറുപ്പോടെ മുഖം ചെരിച്ചു..... ആകാശിന്റെ അങ്ങോനൊരു മുഖം ചന്തു ആദ്യമായിട്ടായിരുന്നു കാണുന്നത്... അതിന്റെ ഒരു പകപ്പ് മുഖത്ത് തെളിഞ്ഞു നിൽക്കുന്നു.... രുക്ഷ് പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിലൂടെ ഒരു മിന്നായം പോലെ കടന്ന് പോയി.....കണ്ണുകൾ ചെറുതായി നിറഞ്ഞു..... ഇതേ സമയം ചന്തുവിനെ ഇത്രയും അടുത്ത് കിട്ടിയതിന്റെ ഉന്മാതത്തിലായിരുന്നു ആകാശ്..... അവന്റെ കഴുകൻ കണ്ണുകൾ അവളുടെ ദേഹം മുഴുവൻ ഓടി നടക്കുന്നുണ്ടായിരുന്നു....

"ചന്തു നീ അന്ന് കണ്ടപോലെയെ അല്ലാട്ടോ.... ഒന്നുകൂടി കൊഴുത്തിട്ടുണ്ട്... താടി ഒന്ന് ഉഴിഞ്ഞുക്കൊണ്ട് കീഴ് ചുണ്ട് കടിച്ചു പിടിച്ചൊന്ന് ചന്തുനെ നോക്കി.... അവൾ അറപ്പോടെ മുഖം വെട്ടിച്ചു..... അവന്റെ ഓരോ നോട്ടം തന്നിലേക്കെത്തുമ്പോഴും സ്വയം വെണ്ണിരായ് പോയെങ്കിലെന്ന് ആശിച്ചു പോയി..... "ഇനി ഞാൻ ഒന്നും പറഞ്ഞ് തരണ്ടല്ലോ അല്ലെ ചന്തു.... എല്ലാം നിനക്ക് മനസിലായിക്കാണും അല്ലെ..... ഈ ചെറ്റയെ ആണോ ഇത്രയും കാലം ചേട്ടാന്ന് വിളിച്ച് നടന്നതെന്ന് തോന്നുന്നുണ്ടോ ചന്തു.... ആകാശൊരു എല്ലാം നേടി എടുത്ത പുഞ്ചിരിയാലെ ചന്തുനെ നോക്കിയതും അവൾ തിളയ്ക്കുന്ന കണ്ണുകളോടെ അവനെ നോക്കി.... "അയ്യോ നോക്കല്ലേ.... ഞാൻ അങ്ങ് പേടിച്ച് പോയി....

അവളുടെ ഒരു നോട്ടം... തുഫ്.... പിന്നെ നിന്റെയാ ഭർത്താവ്.... അവൻ ഇപ്പോൾ മൂട്ടിൽ തീ പിടിച്ച പോലെ ഓടുന്നുണ്ടാവും..... അത്രയും പറഞ്ഞുക്കൊണ്ട് ആകാശ് പൊട്ടി ചിരിച്ചു.... ചന്തു പല്ല് ഞെരിച്ചുകൊണ്ടവനെ നോക്കി.... അവനറിയാതെ കൈ അയക്കാനും അവൾ ശ്രെമിക്കുന്നുണ്ടായിരുന്നു... "അയ്യോ.... കൈ വേദനിക്കുന്നുണ്ടോടാ... ചന്തുവിന്റെ കയ്യിൽ തലോടിക്കൊണ്ടവൻ ചോദിച്ചതും ചന്തു ഈർഷ്യയോടെ അവനെ നോക്കി.... "തൊടരുതെന്നെ..... ചന്തു ദേഷ്യത്തോടെ അലറിയതും ആകാശ് പൊട്ടി ചിരിക്കാൻ തുടങ്ങി.....

"നിന്റെ കയ്യിലൊന്ന് തലോടിയപ്പോൾ നിനക്ക് പൊള്ളി അല്ലെ.... അപ്പോൾ പിന്നെ ബാക്കിയുള്ള കാര്യം പറയണോ..... അത്രയും പറഞ്ഞുക്കൊണ്ടവൻ പൊട്ടി ചിരിച്ചതും ചന്തു കണ്ണുകൾ ഇറുക്കി അടച്ചു.... "കണ്ണേട്ടാ.... പ്ലീസ്‌ ഒന്ന് വാ..... പ്ലീസ്‌..... ചന്തുന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.... ഏട്ടനായി കണ്ട ഒരാളിൽ നിന്നും ഇങ്ങനൊരു സമീപനം അവളുടെ മനസ്സിൽ വിള്ളൽ വീഴ്ത്തി.... "ചന്തു...... അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചുകൊണ്ട് നേർമ്മയിൽ ആകാശ് വിളിച്ചതും ചന്തുവിന് മുഖമാകെ പുഴു അരിക്കുന്നതായി തോന്നിപ്പോയി.... ഹൃദയം അലറി വിളിക്കുമ്പോലെ.... ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായ അവസ്ഥ....

കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... വീണ്ടും ആകാശ് പൊട്ടി ചിരിക്കാൻ തുടങ്ങിയതും ചന്തു ഒരു പകപ്പോടെ അവനെ നോക്കി... "നിന്നെ നിന്നെ ഇങ്ങനൊരു അവസ്ഥയിൽ കാണണം എന്ന് ഞാൻ കൊറേ ആഗ്രഹിച്ചതാ ചന്തു.... നിന്നെ എന്റെ കാലിനുള്ളിൽ ഇട്ടോണ്ട് ഞെരിച്ചമർത്തനം അപ്പൊയെ എന്റെ ദേഷ്യം തീരും... നിന്നോട് മാത്രമല്ല.... അവനോട് കൂടിയും... അറിയാം എനിക്ക് ഞാൻ നിന്നെ ചവച്ച് തുപ്പിയിട്ടുണ്ടേലും അവൻ നിന്നെ സ്വികരിക്കും എന്ന് അതുക്കൊണ്ടാണല്ലോ നീയും ഞാനും തമ്മിൽ പല ബന്ധം ഉണ്ടെന്ന് പറഞ്ഞുണ്ടാക്കിയിട്ടും വാലാട്ടി പട്ടിയെ പോലെ നിന്റെ പുറകെ വന്നത്... നിന്റെ മനസ്സിൽ നിന്നും അവനെ പറിച്ച് മാറ്റാൻ തന്നെയാ ആ പോസ്റ്റേഴ്സ് ഒട്ടിച്ചത്....

എന്നിട്ടോ നീ തന്നെ അവനെ അടിച്ച് കോളെജിനു പുറത്താക്കി.... അപ്പോയേലും നിന്റെ മനസ്സിലൊരു സ്ഥാനം ഉണ്ടാക്കാൻ നോക്കിയപ്പോൾ നിനക്കവനോട് ദിവ്യ പ്രണയം.... എന്ത് തെറ്റ് ചെയ്താലും മറക്കാൻ പറ്റില്ലാന്ന് അല്ലേടി..... ആകാശ് ദേഷ്യത്തോടെ ചന്തുവിനെ നോക്കിക്കൊണ്ട് ചെയറിന്റെ കൈവരിയിൽ കാല് കയറ്റി വെച്ചു... ചന്തു പേടിയോടവനെ നോക്കി.... "എന്നിട്ടും.... എന്നിട്ടും ഞാൻ കാത്തിരുന്നു.... ആർക്ക് വേണ്ടി നിനക്ക് വേണ്ടി.... നിന്റെ തന്തയുടെ കാൽ പിടിച്ചു നിന്നെനിക്ക് തരനായിട്ട്.... കേട്ടില്ല...

അങ്ങേർക്ക് നിന്റെ ഭാവിയാണ് പോലും മുക്യം... കാത്തിരുന്നു ഞാൻ നിന്റെ കല്യാണ ദിവസം അത് മുടക്കാൻ തന്നെയായിരുന്നെടി എന്റെ ലക്ഷ്യം... അതിനിടയിലും അവന്റെ കയറി വന്നു... എന്റെ എല്ലാ പ്ലാനും തെറ്റിച്ചുകൊണ്ട്.. ഇനി എന്റെ പ്ലാൻ ഒന്നും പിഴക്കില്ല.... നീ എവിടെയാണെന്നുള്ള ഒരു ഒരു ക്ലൂ പോലും ഞാൻ അവശേഷിപ്പിച്ചിട്ടില്ല.... അവരുടെ ഒക്കെ കണ്ണിൽ ഞാൻ അങ്ങ് ഓസ്രെലിയയില.... നിന്നെ ഇനി മഷി ഇട്ട് നോക്കിയാൽ പോലും അവരൊന്നും രക്ഷിക്കാൻ വരുവില്ലടി.... ഇന്ന് ഇന്നൊരു ദിവസം....

ഇന്നൊരു ദിവസം എനിക്ക് നിന്നെ വേണമെടി... പിന്നെ നീ ഈ സംസ്ഥാനം കടന്ന് പോവും..... മറ്റുള്ളവരുടെ വിഴുപ്പ് പേറി നീ ഓരോ നിമിഷവും ചത്ത് ജീവിക്കണം.... അതെനിക്കി കണ്ണ് കൊണ്ട് കാണണം.... പിന്നെ നിന്റെ ഫർത്താവ്.... നിന്നെ ഓർത്ത് ഓരോ നിമിഷവും നീറി നീറി ജീവിക്കണം...... ആകാശ് പകയോടെ ചന്തുവിനെ നോക്കി വല്ലാത്തൊരു അവസ്ഥയിലായിരുന്നു ചന്തു.... പേടിയും ദേഷ്യവും ശരീരത്തിനെ തളർത്തുന്നപോലെ..... രുക്ഷിലുള്ള വിശ്വാസം ഓരോ നിമിഷവും കൂടുന്നപോലെ....

"നീ ഒരു ചുക്കും ചെയ്യില്ല.... ന്റെ കണ്ണേട്ടൻ വരും എനിക്ക് വിശ്വാസം ഉണ്ട്.... സിഗരറ്റ് വലിക്കുന്നിടത്ത് നിന്നും ആകാശൊന്ന് തിരിഞ്ഞു നിന്നു.... തന്നെ ദോഷിച്ചുകൊണ്ട് നോക്കുന്ന ചന്തുവിനെ ഒന്ന് പുച്ഛിച്ച് ചിരിച്ചു.... വായിലുള്ള പുക അവളുടെ മുഖത്തേക്ക് ഊതിക്കൊണ്ട് കയ്യിലുള്ള സിഗരറ്റ് കുറ്റി ചന്തുവിന്റെ കയ്യിലേക്ക് കുത്തിഇറക്കി.... "ആാാ...... ചന്തു വേദനയാലേ അലറി വിളിച്ച് പോയി.... ആകാശൊരു ക്രൂരതയാലേ അവളെ നോക്കി ചിരിച്ചു.... "ചന്തു.......... ഇതേ സമയം രുക്ഷ് കാറിൽ നിന്നും അലറി വിളിച്ചതും സിദ്ധു കാർ സ്റ്റോപ്പ്‌ ആക്കി അവനെ നോക്കി.... "എന്താടാ.... എന്താ പറ്റിയെ.....സിദ്ധു വേവലാതിയോടെ രുക്ഷിനെ നോക്കി....

"എടാ.... എന്റെ ചന്തു.... അവൾക്ക്.... അവൾക്ക് വേദനിക്കുന്നുണ്ടെടാ എനിക്ക് അത് ഫീൽ ചെയ്യുന്നുണ്ട്.... അവൾക്ക് എന്തേലും.... എനിക്ക്..... രുക്ഷിന്റെ തൊണ്ടയിൽ നിന്നും ഖത്ഗതം ഉയർന്നു... സിദ്ധു രുക്ഷിന്റെ തോളിൽ കൈ അമർത്തി.... അതിനെ തട്ടി മാറ്റിക്കൊണ്ട് രുക്ഷ് ഡോർ തുറന്ന് വെളിയിലേക്കിറങ്ങി പിടിച്ചു വെച്ച സങ്കടം മുഴുവൻ വെളിയിൽ വരുന്നതായി തോന്നിപ്പോയി... അവന് കൂട്ടെന്ന പോലെ മഴയും ഭൂമിയെ ചുംബിച്ചു.... മഴത്തുള്ളികൾ നെറുകിൽ ഉറ്റി വീണതും തല ഉയർത്തിക്കൊണ്ട് മേലോട്ട് നോക്കി ഒരോ തുള്ളിയും മുഖത്തേക്കൂറ്റുന്നത് അവനറിയുന്നുണ്ടായിരുന്നില്ല.... കണ്ണ്നീര് കവിളിനയിലേക്ക് ഒലിച്ചിറങ്ങി..... മഴ ദേഹത്തെ തണുപ്പിച്ചെങ്കിലും മനസ്സ് നീറി പുകഞ്ഞു....

ഒരഗ്നിപർവതം പോലെ നീറി... "ചന്തു...........,.............. രുക്ഷ് മേലോട്ട് നോക്കിക്കൊണ്ട് അലറി.... കഴുത്തിലുള്ള എല്ലാ ഞരമ്പുകളും തെളിഞ്ഞു നിന്നു... ദേഷ്യത്തോടും സങ്കടത്തോടും കൂടി മുഖം ചുവന്നു തുടുത്തു..... ഇത്രനേരം അടക്കി വെച്ചതെല്ലാം പുറത്ത് വരുന്നു... "എടാ... നീ വാ നമ്മൾ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടല്ലോ.... അവർ അന്വേഷിക്കും.... അല്ലാതെ നമ്മൾ എന്ത് ചെയ്യാനാ...... "Shut up സിദ്ധു..... രുക്ഷ് അതിയായ ദേഷ്യത്തോടെ സിദ്ധുനെ നോക്കി മുഖത്ത് കൂടി അപ്പോഴും വെള്ള തുള്ളികൾ തീവ്രതയിൽ ഒലിച്ചിറങ്ങുന്നുണ്ട്... നെറ്റിയിലെ ഞരമ്പുകൾ പൊന്തി വന്നു... "നിനക്കൊക്കെ അങ്ങനെ പറഞ്ഞ് അശ്വസിക്കാം....

ഞാൻ അങ്ങനെയല്ല.... അവള് മിസ്സിംഗ്‌ ആയത് മുതൽ ഞാൻ അനുഭവിക്കുന്ന സംഘർഷം നിനക്കൊന്നും ഊഹിക്കാൻ പോലും പറ്റില്ലാ... ജീവനില്ലാതെ പിടയുന്നപോലെ തോന്ന എനിക്ക് ശ്വാസം പോലും എടുക്കാൻ പറ്റുന്നില്ല.... എന്റെ ചന്തു അവളിപ്പോൾ ഏത് അവസ്ഥയിലാണെന്ന് പോലും എനിക്കറിയില്ല ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്ന എനിക്ക്.... ഞാൻ തിരഞ്ഞിറങ്ങാ അവളെ...... കണ്ണിലൊരു പ്രേത്യേക ഭാവം.... കണ്ണുകൾ ചുവന്നു ചുണ്ടുകൾ വിറകൊണ്ടു വന്നിരിക്കും എല്ലാം നഷ്ട്ടപെട്ടവനെ പോലുള്ള നിൽപ്പ്.... "എങ്ങോട്ട്..... സിദ്ധു ദയനീയമായി അവനെ നോക്കി... "സിനിമയും സീരിയലും ഒന്നും അല്ല രുക്ഷ് ഇത് ലൈഫ് ആണ്.... ദൈവം തീരുമാനിക്കുന്നതെ നടക്കു...

ദൈവത്തിൽ വിശ്വസിക്ക് അവളെ നമ്മക്ക് കിട്ടും.... നിന്നെ ദൈ.... സിദ്ധു പറയാൻ വന്നതും രുക്ഷ് കൈ വെച്ചതിനെ തടഞ്ഞു... "എന്ത് ഗോഡ്.... ഹേ.... അന്നും ഇതുപോലെ തന്നെയായിരുന്നു.... അവസാനമായി ഒരു നോക്ക് പോലും കാണാൻ എനിക്ക് പറ്റിയില്ല..... എന്നെ ഇതുവരെ ദ്രോഹിച്ചിട്ടേ ഉള്ളു ഇനിയും ഇനിയും ഞാൻ വിശ്വസിക്കണോ പ്രാർത്ഥിക്കണോ... ഇല്ല...... അവളെ കൂടി നഷ്ട്ടപ്പെട്ടാൽ ഇനി ഞാൻ ഈ ഭൂമിയിൽ ജീവിക്കില്ല..... ഇവിടെ ജീവിച്ചിരുന്നാൽ അല്ലെ ഇങ്ങനെ കുത്തി നോവിക്കാൻ പറ്റു... ഞാൻ പോവാ... നീ കൂടെ വരണ്ട.... ചന്തുവിനെ കണ്ട് പിടിക്കാൻ പറ്റിയില്ലേൽ പിന്നെ ഈ ലോകത്താരും രുക്ഷിനെ കാണില്ല.... സ്വയം കത്തിച്ചു കളയും ഞാൻ....

ദേഷ്യത്തോടെ പോസ്റ്റിൽ കൈ കുത്തി... പുറം കയ്യിൽ നിന്നും രക്തം വാർന്നോഴുകി... "എടാ.... "ഞാൻ പറഞ്ഞു... എന്റെ പുറകെ വരരുത്... എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റിയെന്നു വരില്ല.... സിദ്ധു ഒരു നിമിഷം അവന്റെ കണ്ണിലെ തീ കണ്ട് പകച്ചു നിന്നു.... രുക്ഷ് ദേഷ്യത്തോടെ കാറിലേക്ക് കയറി... സിദ്ധുവിനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കാർ വേഗത്തിൽ ഡ്രൈവ് ചെയ്തു..... രുക്ഷിന്റെ പോക്ക് കണ്ടതും സിദ്ധുവിന്റെ ഉള്ളിലൂടെ ഒരു ആന്തൽ കടന്ന് പോയി...

"എവിടെയാ ചന്തു നീ.... മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റ് വീയുന്നു.... കണ്ണുകൾ നിറഞ്ഞൊയുക്കുന്നു.... കയ്യിൽ നിന്നും രക്തം തുള്ളി തുള്ളിയായ് വീഴുന്നുണ്ട്.... സങ്കടം കടിച്ചു പിടിക്കാനാവാതെ അലറി വിളിക്കാൻ തോന്നി എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്തോണ്ടിരുന്നു കയ്യും കാലും വിറക്കുന്നത് പോലെ..... ഉള്ളം ആകെ വിങ്ങി പൊട്ടുന്നു..... കാർ സ്റ്റോപ്പ്‌ ആക്കി "ആാാ.................. മുടി പിടിച്ചുകൊണ്ട് അലറി.... കണ്ണുകൾ ഇറുക്കി പിടിച്ചു.... സ്വയം വേദനിപ്പിക്കാൻ തോന്നി....

മുടി കോർത്തു വലിച്ചുകൊണ്ട് വീണ്ടും വീണ്ടും വേദനിപ്പിക്കാൻ തോന്നി.... ഒന്നും ചെയ്യാൻ കഴിയാത്തതിൽ സ്വയം അമർഷം നിറയുന്നു.... തലയാകെ വെട്ടി പുളയുന്നത് പോലെ തോന്നി.... ഫോൺ ബെല്ലടിച്ചതും എടുത്തില്ല സ്റ്റിയറിങ്ങിലേക്ക് തല ചാഴ്ച്ചു കിടന്നു.... "ചന്തു.... ഒന്ന്... ഒന്ന് വാ പെണ്ണെ.... എ... എനിക്ക് നീ ഇല്ലാതെ പറ്റുന്നില്ല.... ചന്തു.... കണ്ണുകൾ നിറഞ്ഞു നിർത്താതെ കണ്ണിന്റെ കോണിലൂടെ കണ്ണീർ പുറത്ത് ചാടി.... വീണ്ടും വീണ്ടും ഫോൺ അടിഞ്ഞതും ദേഷ്യത്തോടെ പൊക്കറ്റിൽ നിന്നും അതെടുത്തു...

ഒരു നിമിഷം അത് ചന്തു ആയിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി... കണ്ണുകൾ കണ്ണീരാൽ മൂടപ്പെട്ടത് കൊണ്ട് ഒന്നും കാണാൻ കഴിഞ്ഞില്ല ഫോൺ എടുത്തു.... ചെവിയോട് ചേർത്തു... "ഹലോ.... ശബ്ദത്തിൽ അവശത തെളിഞ്ഞു നിന്നു.... മറുതലക്കൽ നിന്നും പറയുന്നത് കേട്ട് ഒരേ നിമിഷം ആശ്വാസവും ദേഷ്യവും നിറഞ്ഞു.... മറു കൈ സ്റ്റിയറിങ്ങിൽ മുറുകി... ദേഷ്യത്താലേ ഞരമ്പുകൾ വലിഞ്ഞു മുറുകി....................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...